Friday, May 6, 2022

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവാനിടയായി.
പല്ലിവധ പ്രേമികളുടെ ന്യായീകരണം എത്രമാത്രം ദുര്‍ബലമാണ് എന്ന് തെളിയിക്കുന്നതായിരുന്നു പ്രസ്തുത വീഡിയോ.

മനുഷ്യന് ഉപദ്രവകാരിയായ തേള്‍, പാമ്പ്‌, നായ തുടങ്ങിയവയെ കൊല്ലാന്‍ അനുവദിച്ചത് പോലെയാണ് പല്ലിയെ കൊല്ലാന്‍ പറഞ്ഞ ഹദീസുകള്‍ എന്നായിരുന്നു ഒരു ന്യായം. എന്നാല്‍ അത് വസ്തുതാ വിരുദ്ധമാണ്.

ഒരു ഹദീസ് കാണുക:

"ആദ്യത്തെ അടിക്ക് വല്ലവനും ഒരു പല്ലിയെ കൊല്ലുന്ന പക്ഷം അവന്റെ മേല്‍ നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടും. രണ്ടാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവും മൂന്നാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവുമുണ്ട്” (മുസ്‌ലിം 7:497)

ആദ്യത്തെ അടിക്ക് വല്ലവനും ഒരു പല്ലിയെ കൊല്ലുന്നപക്ഷം അവന് എഴുപത് പ്രതിഫലമുണ്ട്” (മുസ്‌ലിം 7:497).

അപകടം വരുത്താന്‍ സാധ്യതയുള്ള നായ, പാമ്പ് തുടങ്ങിയ ജീവികളെ കൊന്നാല്‍ പ്രതിഫലം ലഭിക്കുമെന്ന് ഖുര്‍ആനിലോ ഹദീസുകളിലോ വന്നിട്ടില്ല. അതേസമയം പല്ലിയെ കൊന്നാല്‍ നൂറും എഴുപതും മടങ്ങ് പ്രതിഫലം ലഭിക്കുമെന്നു ഇത്തരം റിപ്പോര്‍ട്ടുകളില്‍ കാണുന്നു!!!

പല്ലിയോടുള്ള കാരുണ്യത്തിന്റെ ഭാഗമായിട്ടാണ് ഒറ്റയടിക്ക് കൊല്ലാന്‍ പറഞ്ഞതെന്ന ദുര്‍വ്യാഖ്യാനിക്കുന്നവര്‍ അതിനുള്ള തെളിവ് പറഞ്ഞിട്ടില്ല. ഹദീസില്‍ അതാണ്‌ കാരണമെന്നു പറഞ്ഞിട്ടില്ല. മാത്രമല്ല, മറ്റു ജീവികളുടെ കാര്യത്തില്‍ ഇങ്ങനെ പറയുന്നുണ്ടോ?

ക്ഷുദ്രജീവികളെ കൊല്ലുക എന്ന നിലക്കാണ് പോല്‍ പല്ലിയെ കൊല്ലുന്നതന്നു jauzal പറയുന്നു. എങ്കില്‍ മേല്‍ ഹദീസ് എല്ലാ ക്ഷുദ്രജീവികള്‍ക്കും ബാധകമാണോ?
"ആദ്യത്തെ അടിക്ക് വല്ലവനും ഒരു പാമ്പിനെ/ നായയെ/കൊതുകിനെ/തവളയെ കൊല്ലുന്ന പക്ഷം അവന്റെ മേല്‍ നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടും. രണ്ടാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവും മൂന്നാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവുമുണ്ട്” എന്നുകൂടി പറഞ്ഞാല്‍ ഉശാറാകും.

പല്ലിയെ കൊല്ലാനുള്ള കാരണമായി പറയുന്ന ഒരു ഹദീസ് കാണുക:
”നബി(സ) പല്ലിയെ കൊല്ലാന്‍ കല്പിക്കുകയുണ്ടായി. എന്നിട്ട് ഇപ്രകാരം പറയുകയും ചെയ്തു: അത് ഇബ്‌റാഹീം നബി(അ)യുടെ മേല്‍ (തീക്കുണ്ഠത്തില്‍) ഊതിയിരുന്നു” (ബുഖാരി 3359, ഫത്ഹുല്‍ബാരി 8:168)

പല്ലിയെ കൊല്ലാനുള്ള ഒരു കാരണം എന്ന നിലക്കാണ് ഈ ഹദീസ് തീക്കുണ്ഠത്തില്‍ ഊതിയ കാര്യം പറയുന്നത്. jauzal അതിനെ ന്യായീകരിച്ചതും പരിഹാസ്യം തന്നെ. ഒരു ചരിത്രം എന്ന നിലയില്‍ പറഞ്ഞതാണത്രെ!! അതിനു തെറ്റായ ഒരു ഉപമയും ഇദ്ദേഹം പറയുന്നുണ്ട്.

"നിങ്ങള്‍ വിഷപ്പാമ്പിനെ കൊല്ലുക, എന്റെ വല്യുപ്പ പാമ്പ് കടിയേറ്റാണ് മരിച്ചത്" എന്നാണു ആ ഉപമ.

"നിങ്ങള്‍ വിഷപ്പാമ്പിനെ കൊല്ലുക, എന്റെ വല്യുപ്പ പാമ്പ് കടിയേറ്റാണ് മരിച്ചത്" എന്ന വാചകം വായിച്ചാല്‍ സാമാന്യബോധമുള്ള ആളുകള്‍ക്ക് മനസ്സിലാവുക, വിഷപ്പാമ്പിനെ കൊല്ലാനുള്ള തന്റെ അനുഭവത്തിലുള്ള ഒരു ന്യായമാണ് ഇതില്‍ പറയുന്നത് എന്നാണ്.

ഇബ്‌റാഹീം നബി(അ)യുടെ മേല്‍ (തീക്കുണ്ഠത്തില്‍) ഒരു പല്ലി ഊതിയിരുന്നു എന്ന കാരണത്താല്‍ എല്ലാ പല്ലി തലമുറകളെയും കൊല്ലണം എന്ന് പറയുന്നത് എന്ത് മാത്രം വിഡ്ഢിത്തമാണ്!! അന്യായമാണ്!! ഖുര്‍ആന്‍ വിരുദ്ധമാണ്!!

പല്ലികളില്‍ Salmonella bacteria ഉണ്ടെന്നതാണ് അവയെ കൊല്ലാനുള്ള മറ്റൊരു വിചിത്രന്യായം. എന്നാല്‍ പല്ലിയില്‍ മാത്രമല്ല, തവളയിലും മല്‍സ്യങ്ങളിലും മറ്റുമൊക്കെ Salmonella വരാം. എന്നാല്‍ ആ പേര് പറഞ്ഞു അവയെ കൊല്ലാനും അതിനു പ്രത്യേക പുണ്യം ചാര്‍ത്താനും ഇക്കൂട്ടര്‍ തയ്യാറാവുമോ? അടിയുടെ എണ്ണത്തിനനുസരിച്ച് പുണ്യത്തിന്റെ അളവ് മാറ്റുകയും ചെയ്യുമോ?

ചുരുക്കത്തില്‍ ഇത്തരം പല്ലി ഹദീസുകള്‍ നബി (സ) പറഞ്ഞതല്ല, വ്യാജമാണ്. ഖുര്‍ആന്‍ വിരുദ്ധമാണ്.

Saturday, May 7, 2016

തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാമിക ശിക്ഷാ നിയമം


By: Anish Mohamed

"ആറാം നൂറ്റാണ്ടിലെ "ഗോത്രവര്ഗ സംസ്കാരത്തിൽ" നടപ്പിലാക്കപ്പെട്ട കിരാതമായ ശിക്ഷാസമ്പ്രദായം ഈ ആധുനിക യുഗത്തിൽ നടപ്പിലാക്കണമെന്നോ ? സാമ്പത്തിക അസമത്വം ഏറെയുള്ള ഒരു രാജ്യത്ത് ഒരു രൂപാ മോഷ്ടിച്ചതിന്റെ പേരിൽ കരചേദം നടത്തണമെന്ന് പറയുന്നത് കാടത്തമാല്ലാതെ മറ്റെന്താണ് ? വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷാരീതി പ്രാകൃതമാവാതെ തരമില്ല . മനുഷ്യത്തം തൊട്ടു തീണ്ടാത്ത ഇത്തരം ശിക്ഷാ രീതി നടപ്പിലാക്കുന്നത് പോയിട്ട് അതിനെ കുറിച്ചുള്ള ചര്‍ച്ച പോലും അനാവശ്യവും ആധുനിക സംസ്കാരത്തിന് കളങ്കവുമാണ്"

Monday, December 28, 2015

പര്‍ദ്ദയും അര്‍ത്ഥശൂന്യ വിമര്‍ശനങ്ങളും

ര്‍ദ്ദയെ കുറിച്ച് വിമര്‍ശകര്‍ സ്ഥിരമായി ഉന്നയിച്ചുവരാറുള്ള ചില വിമര്‍ശനങ്ങളും അവക്കുള്ള മറുപടിയുമാണ്‌ ഈ പോസ്റ്റ്‌.

Friday, November 6, 2015

ഇലക്ഷന്‍ അനുഭവങ്ങള്‍

കാസറഗോഡ് രണ്ടാം തിയ്യതിയായിരുന്നു തിരഞ്ഞെടുപ്പ്. പ്രിസൈഡിംഗ് ഓഫീസറായി

Friday, October 2, 2015

ജീവിതത്തില്‍ സുഖം മാത്രം അനുഭവിച്ചാല്‍

".........ലേക്കു എത്ര ദൂരമുണ്ട്? വണ്ടി പോകുമോ..?"

പ്രശ്നങ്ങള്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍


താനും ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍ഗോഡ്‌ വെച്ച് ബസില്‍ യാത്ര ചെയ്യവേ ചെറിയൊരു സംഭവമുണ്ടായി.

കൈനോട്ടക്കാരന്‍ എന്റെ മുഖം നോക്കി പറഞ്ഞത്


"നി
ഷ്കളങ്കവും കുട്ടിത്തവുമുള്ള മുഖം.. പുഞ്ചിരി മുഖത്തുണ്ട്, പക്ഷേ ഉള്ളിലില്ല, ഒരു ജോലി ലഭിക്കാനായി കുറെ നാളായി ശ്രമിച്ചുവരുന്നു, പക്ഷെ ഒന്നുമായില്ല, അയച്ചൊരു സുപ്രധാനമായ കത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു... സാമ്പത്തികസ്ഥിതിയില്‍ തൃപ്തനല്ല, ചെയ്തുതീര്‍ക്കാന്‍ ജോലികള്‍ ഇനിയുമുണ്ട്.. മനസ്സിനൊരു സ്വസ്ഥതയില്ല........"

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...