Friday, August 24, 2012

ബൈബിള്‍ : ത്രിയേകത്വമോ എകത്വമോ?


ബൈബിള്‍ നിഷ്പക്ഷമായ ഒരു വായനക്ക് വിധേയമാക്കുന്ന ഒരു വ്യക്തിക്ക് യേശു ഒരു ദൈവമോ ദിവ്യത്വമുള്ള ദൈവപുത്രനോ അല്ല എന്ന് നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും. പിതാവ്, പുത്രന്‍ , പരിശുദ്ധാത്മാവ് എന്ന ത്രിത്വ സങ്കല്‍പ്പം ബൈബിളിനു അന്യമാണ് എന്നതാണ് സത്യം.
ഏതാനും തെളിവുകള്‍ കാണുക:


ദൈവം യഹോവ (പിതാവ് ) മാത്രം 

ഏകദൈവത്വം വളരെ ശക്തമായി സ്ഥാപിക്കുന്ന ധാരാളം വചനങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും കാണാം. ഒരു വ്യാഖ്യാനത്തിന്റെ പോലും ആവശ്യമില്ലാത്ത വിധം വ്യക്തവും ശക്തവുമായ തെളിവുകള്‍ . 

പഴയ നിയമത്തില്‍ നിന്ന്: 

"ആകയാല്‍ മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നെ ദൈവം. മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞു മനസ്സില്‍ വെച്ച് കൊള്‍ക." (ആവര്‍ത്തന പുസ്തകം 4:39) 
"യിസ്രായേലേ കേള്‍ക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ." (ആവര്‍ത്തന പുസ്തകം 6:4) 
".....എനിക്ക് മുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല. എന്റെ ശേഷം ഉണ്ടാവുകയുമില്ല; ഞാന്‍ , ഞാന്‍ തന്നെ യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല." (യെശയ്യാവ് 43:10-11) 
"ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു. ഞാനല്ലാതെ ഒരു ദൈവവുമില്ല." (യെശയ്യാവ് 44:6) 
"ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവന്‍ തന്നേ ദൈവം; അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി; അവന്‍ അതിനെ ഉറപ്പിച്ചു; വ്യര്‍ത്ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്ടിച്ചതു; പാര്‍പ്പിന്നത്രേ അതിനെ നിര്‍മ്മിച്ചതു:-- ഞാന്‍ തന്നേ യഹോവ; വേറൊരുത്തനും ഇല്ല." (യെശയ്യാവ് 45:18) 
"നിനക്കോ ഇതു കാണ്മാന്‍ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ."  (ആവര്‍ത്തന പുസ്തകം 4:35) 
"നാളെ എന്നു അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;" (പുറപ്പാട് 8:10) 
"അതുകൊണ്ടു കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല." (2 ശമുവേല്‍ 7:22) 
"ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓര്‍ത്താല്‍ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല." (ദിനവൃത്താന്തം 17:20)  
"യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂര്‍ണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാര്‍ക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല." (രാജാക്കന്മാര്‍ 8:23) 
"സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍? ദേവപുത്രന്മാരില്‍ യഹോവെക്കു തുല്യനായവന്‍ ആര്‍? ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു?" (സങ്കീര്‍ത്തനങ്ങള്‍ 89:6-8) 
"ഉന്നതത്തില്‍ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശന്‍ ആരുള്ളു"  (സങ്കീര്‍ത്തനങ്ങള്‍ 113:5) 
"ഞാനോ മിസ്രയീം ദേശം മുതല്‍ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;" (ഹോശേയ 13:4) 
"യഹോവ സര്‍വ്വഭൂമിക്കും രാജാവാകും; അന്നാളില്‍ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും." (സെഖര്യാവ് 14:9)
"നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു" (പുറപ്പാട് 33:20)
സത്യത്തിന്റെ പക്ഷത്തു നിന്ന് കൊണ്ട് നിങ്ങള്‍ പറയൂ, യഹോവ മാത്രമല്ലേ ദൈവം? അവന്‍ ഏകനല്ലേ? 

യേശു നമ്മെ പഠിപ്പിച്ചത് 

കറകളഞ്ഞ ഏകദൈവ വിശ്വാസമായിരുന്നു മഹാനായ യേശുവിന്റെ അധ്യാപനമെന്നു വ്യക്തമാക്കുന്ന ധാരാളം വചനങ്ങള്‍ നമുക്ക്‌ പുതിയ നിയമത്തില്‍ വായിക്കാന്‍ കഴിയും. ഒരു വ്യാഖ്യാനവും വിശദീകരണവും ആവശ്യമില്ലാത്ത വിധം ആ വചനങ്ങള്‍ നമ്മോട് സത്യം പറയുന്നത് കാണുക:

ഒരേയൊരു ദൈവം നമുക്ക്‌ :
"യിസ്രായേലേ കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്, നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ ശക്തിയോടും കൂടി സ്നേഹിക്കണം." (മാര്‍ക്കോസ് 12:29-30)
"യേശു അവനോടു: സാത്താനേ, എന്നെ വിട്ടുപോ; “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു." (മത്തായി 4:10)

ദൈവം അദൃശ്യനാണ്:

"ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു". (യോഹന്നാന്‍ 1:18) 
"എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്‍ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള്‍ അവന്‍റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്‍റെ രൂപം കണ്ടിട്ടില്ല"  (യോഹന്നാന്‍ 5:37)
ദൈവം അത്യുന്നതനാണ്: 
"ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല". (യോഹന്നാന്‍ 13:16)
"എന്റെ പിതാവ് എല്ലാവരെക്കാളും ഉന്നതനാണ്‌ ." (യോഹന്നാന്‍ 10:29)
"എന്റെ പിതാവ് എന്നെക്കാളും ഉന്നതനാണ്‌ ."   (യോഹന്നാന്‍ 14:28)
 ഏകദൈവത്തോട് മാത്രം പ്രാര്‍ഥിക്കുക: 

ഏകനായ പിതാവിനോട് അഥവാ ദൈവത്തോട് മാത്രം പ്രാര്‍ഥിക്കണം എന്നതാണ് യേശുവിന്റെ അധ്യാപനമെന്നു ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു:
"നിങ്ങള്‍ ഈവണ്ണം പ്രാര്‍ത്ഥിപ്പിന്‍ ; സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്‍റെ രാജ്യം വരേണമേ; നിന്‍റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. (മത്തായി 6:9-13) 
"​യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും. യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും. മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ? മീന്‍ ചോദിച്ചാല്‍ അവന്നു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കു നന്മ എത്ര അധികം കൊടുക്കും!" (മത്തായി 7:7-11)
പുരോഹിതന്മാര്‍ ഒരുക്കിയ കുരിശില്‍ നിന്നും ഏകദൈവത്തോട് രക്ഷ തേടുന്ന യേശുവിനെ നാം ബൈബിളില്‍ കാണുന്നു: 
"പിന്നെ അവന്‍ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു."  (മത്തായി 26:39) 
"പിതാവേ നിന്റെ കൈകളിലേക്ക്‌ എന്റെ ആത്മാവിനെ ഞാന്‍ ഏല്‍പ്പിക്കുന്നു." (ലുക്കോസ് 23:46) 
"അവനോ നിര്‍ജ്ജനദേശത്തു വാങ്ങിപോയി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു." (ലൂക്കോസ് 5:16) 

അദൃശ്യജ്ഞാനവും സ്വയം കഴിവും പിതാവിനു (ഏകദൈവം) മാത്രം:

അദൃശ്യമറിയുവാന്‍ യേശുവിനു കഴിയുമായിരുന്നില്ല. ഏകദൈവത്തിനു മാത്രമേ അതിനുള്ള കഴിവുള്ളൂ എന്ന് അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്നു:
"ആ നാളും ആ നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല." (മാര്‍ക്കോസ് 13:32)
യേശു കാണിച്ച അത്ഭുത പ്രകടനങ്ങള്‍ യേശുവിന്റെ ദിവ്യത്വത്തിനുള്ള തെളിവായി ക്രിസ്തീയ സഹോദരങ്ങള്‍ എടുത്തു കാണിക്കാറുണ്ട്. (കൂടുതല്‍ അറിയാന്‍ 'യേശു കാണിച്ച അത്ഭുതങ്ങള്‍ ദിവ്യത്വത്തിനുള്ള തെളിവോ?' എന്ന പോസ്റ്റ്‌ കാണുക). 
എന്നാല്‍ യേശു പറയുന്നത് നോക്കൂ: 
"ആകയാല്‍ യേശു അവരോടു ഉത്തരം പറഞ്ഞതു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാന്‍ കഴികയില്ല; അവന്‍ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു." (യോഹന്നാന്‍ 5:19) 
"എനിക്കു സ്വതേ ഒന്നും ചെയ്‍വാന്‍ കഴിയുന്നതല്ല; ഞാന്‍ കേള്‍ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന്‍ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ ഇച്ഛിക്കുന്നതുകൊണ്ടു എന്‍റെ വിധി നീതിയുള്ളതു ആകുന്നു." (യോഹന്നാന്‍ 5:30) 
"യേശു അവരോടു ഉത്തരം പറഞ്ഞതു: എന്‍റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം ദൈവത്തില്‍ നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്‍റെ മഹത്വം അന്വേഷിക്കുന്നവ൯ സത്യവാന്‍ ആകുന്നു; നീതികേടു അവനില്‍ ഇല്ല."  (യോഹന്നാന്‍ 7:16-18) 
"ഞാന്‍ സ്വന്തമായി ഒന്നും പ്രവര്‍ത്തിക്കുന്നില്ല."  (യോഹന്നാന്‍ 8:28) 

ചുരുക്കത്തില്‍ ബൈബിളില്‍ ത്രിയേകത്വമല്ല, ദൈവത്തിന്റെ വ്യക്തമായ ഏകത്വമാണ് നമുക്ക്‌ കാണാന്‍  കഴിയുക. ഇതിനെതിരില്‍ ത്രിയേകത്വം സ്ഥാപിക്കാന്‍ ചില വചനങ്ങളെ വ്യാഖ്യാനിചൊപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കാറുള്ളത്. ചില പദങ്ങളിലും പ്രയോഗങ്ങളിലുമുള്ള കളികള്‍ മാത്രം. വ്യക്തമായ ഭാഷയില്‍ ത്രിയേകത്വമോ യേശുവിന്റെ ദിവ്യത്വമോ സ്ഥാപിക്കുന്ന വചനങ്ങള്‍ ബൈബിളില്‍ ഇല്ലെന്നതാണ് സത്യം. 


65 comments:

  1. appo jessus thannea dhaivamennu paranjathokkea vayikkan marannu pooyoo athooo aapages vayicha bibilil elleaa ? ethu vayikkunna yeathu bible padithavinum manasilaakum ethoruu poornnathayillaatha vakkukalennu... avidunnum evidunnum okkea yeaduthu kurea vaaree valichu yeazhuthiyirikkuunnu... read new testmet full... the accept JESUS CHRIST IS THE ONLY ONE GOD IN THIS UNIVERSE.

    ReplyDelete
    Replies
    1. “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ "മാത്രമേ" ആരാധിക്കാവു"
      യേശു പറഞ്ഞതാണ്‌ ..പക്ഷെ ക്രിസ്ത്യാനികള്‍ ഇന്ന് യേശുവിനെയും ആരാധിക്കുന്നു

      Delete
    2. Accept the truth,THE ISLAM. plz do worship n pray only to your GOD.not the jesus.

      Delete
  2. യേശു മാത്രമാണ് ദൈവം എന്ന് ബൈബിളില്‍ എവിടെയാണ് പറയുന്നത്? എങ്കില്‍ പിതാവ് ആര്? പുത്രന്‍ ആര്? പരിശുദ്ധാത്മാവ് ആര്? ഇതൊന്നു തെളിച്ചു പറയൂ.

    ReplyDelete
    Replies
    1. യോഹ 10 :30 ഞാനും പിതാവും ഒന്നാണ് . 10 : 33 അവര്‍ പറഞ്ഞു "ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ നീ മനുഷ്യനായിരിക്കെ നീ നിന്നെ തന്നെ ദൈവം ആക്കി . യേശു താന്‍ ദൈവം ആണെന്ന് അവകാശപ്പെട്ടതിനാണ് അവര്‍ കല്ലെറിയാന്‍ ശ്രമിച്ചത്"
      യോഹ 10 : 38 അപ്പോള്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണ്

      Delete
  3. ബൈബിളില്‍ യേശു ദൈവം അല്ല എന്നൊന്നും പറഞ്ഞിട്ടില്ല
    അതൊക്കെ ചുമ്മാതങ്ങു ഓരോരുത്തര് തട്ടി വിടുന്നതല്ലേ
    പിന്നെ ബൈബിള്‍ മാത്രമേ ഉള്ളു ഈ ലോകത്തില്‍ ഏറ്റവുമധികം വായിക്കാപ്പെട്ടതും പഠന വിധേയമയിട്ടുല്ലതുമായ പുസ്തകം
    വേദ പുസ്തകത്തെ ഏറ്റവുമധികം വിമര്‍ശിച്ചതും ക്രിസ്ത്യാനികള്‍ തന്നെയാണ്
    വേദ പുസ്തകത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ആരുടേം തല കൊയ്യാന്‍ ശ്രമിച്ചട്ടുമില്ല
    മാത്രമല്ല ഓരോ സിമ്പിള്‍ ബിലീവരുടെം വിശ്വാസം യേശു ക്രിസ്തു എന്‍റെ ദൈവമാണ് അവന്‍ എന്‍റെ ജീവിതത്തില്‍ മതിയായവന്‍ ആണ് അത് മതി എനിക്ക്.
    അതിനുമപ്പുറം യേശു ദൈവമല്ല എന്ന് ആര് പറഞ്ഞാലും അതില്‍ ഒരു ശരിയുമില്ല എന്നനിക്കറിയാം അതാണ് എന്‍റെ വിശ്വാസം

    ReplyDelete
    Replies
    1. യേശു ദൈവമല്ല എന്ന് സ്ഥാപിക്കുന്ന ബൈബിള്‍ വചനങ്ങള്‍ ആണ് പോസ്റ്റില്‍ ഉള്ളത്. ചുമ്മാ പറയുകയല്ല. വേദപുസ്തകത്തെ ഏറ്റവുമധികം വിമര്‍ശിച്ചത് ക്രിസ്താനികള്‍ ആണെന്ന് പറഞ്ഞത് വിചിത്രമായിരിക്കുന്നു. സ്വന്തം വേദപുസ്തകത്തെ വിമര്‍ശിക്കുന്നതിന്റെ അര്‍ത്ഥമെന്ത്?
      യേശു ദൈവമാണ് എന്നുള്ള താങ്കളുടെ വിശ്വാസത്തെ ഞാന്‍ മാനിക്കുന്നു. എന്നാല്‍ ആ വിശ്വാസം തെറ്റാണ് എന്നതാണ് സത്യം.

      Delete
  4. യേശു മനുഷ്യാവതാരം ചെയ്ത ദൈവപുത്രനാണ് എന്നാണു ബൈബിള്‍ പഠിപ്പിക്കുന്നത്‌ ..അവിടുത്തെ മനുഷ്യത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭത്തില്‍ മനുഷ്യത്വത്തിനും ദൈവത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭത്തില്‍ ദൈവത്വതിനും പ്രാധാന്യം നല്‍കി സുവിശേഷം പല രീതിയില്‍ അവതരിപ്പിക്കുന്നുണ്ട് .യേശുവിനെ വധിക്കാനുണ്ടായ കാരണവും താന്‍ സ്വയം ദൈവപുത്രനാണ് എന്ന് അവകാശപ്പെട്ടതാണ് ,അതായത് ദൈവദൂഷണം .."ഖുറാന്റെ കണ്ണിലൂടെ ബൈബിലെ യേശു" എന്നതായിരുന്നു പോസ്റ്റിന്റെ തലക്കെട്ട്‌ വേണ്ടിയിരുന്നുന്നത് ..കാപട്യവും നുണയുമാണ് മുകളിലെ പോസ്റ്റിന്റെ പ്രത്യേകത ..ഇത് ഇസ്ലാമില്‍ വിശ്വസിക്കുന്നവരുടെ പൊതുവായുള്ള പ്രേത്യകതയാണ് !! അവര്‍ക്ക് അങ്ങനെയല്ലാതെ മറിച്ചു പറയാന്‍ അനുവാദം ഇല്ല

    ബൈബിളില്‍ നിന്ന് തന്നെ രണ്ടു വാചകങ്ങള്‍

    "ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ- അതെ കുരിശുമരണംവരെ- അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍ ദൈവം അവനെ അത്യധികമായി ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേശുവിന്‍റെ നാമത്തിനുമുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്"(ഫിലി:2;6-11).


    "എന്നാല്‍, കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന്, അധീനനായി ജനിച്ചു. അങ്ങനെ നമ്മളെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ!-പിതാവേ!- എന്നുവിളിക്കുന്ന തന്‍റെ പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്"(ഗലാ:4;4-7).

    ReplyDelete
    Replies
    1. ബൈബിള്‍ മാത്രം മുമ്പില്‍ വെച്ച് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ്‌ കൊടുത്തത്. ഒരു ഖുര്‍ആന്‍ വചനം പോലും കൊടുത്തിട്ടില്ല.
      കാപട്യവും നുണയുമാണ് മുകളിലെ പോസ്റ്റിന്റെ പ്രത്യേകത എന്ന് പറഞ്ഞ താങ്കള്‍ ചെയ്യേണ്ടിയിരുന്നത് ആ കാപട്യവും നുണയും ഏതാണെന്ന് പറയലായിരുന്നു. പോസ്റ്റിലെ ഒരു പോയിന്റും ഖണ്ഡിച്ചതായി കാണുന്നില്ല.
      യഹൂദരുടെ ആരോപണം യേശുവിന്റെ ദിവ്യത്വത്തിനുള്ള തെളിവാണ് എന്ന് താങ്കള്‍ പറയുന്നു. നമുക്കത് പരിശോധിക്കാം:
      "യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതു കൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 10:33)
      ഈ വചനത്തില്‍ യേശു ദൈവമാണ് എന്നതിന് യാതൊരു തെളിവുമില്ല. യേശു താന്‍ ദൈവമാണെന്ന് വാദിക്കുന്നു എന്നത് യഹൂദരുടെ ആരോപണം മാത്രമാണ്. യേശു അങ്ങനെ അവകാശപ്പെട്ടിട്ടില്ല.
      യഹൂദരുടെ ഈ ആരോപണത്തിന് യേശു നല്‍കിയ മറുപടി കൂടി നാം കാണുക. അപ്പോള്‍ മനസ്സിലാകും യേശുവിന്റെ ആദര്‍ശം എന്താണെന്ന്.
      "യേശു അവരോടു: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ - ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ ." (യോഹന്നാന്‍ 10:34-38)
      ന്യായപ്രമാണത്തില്‍ ദൈവദൂതന്മാരെ ദേവന്മാര്‍ എന്ന് പ്രയോഗിച്ചത് പോലെയാണ് തന്നെ ദൈവപുത്രന്‍ എന്ന് പറയുന്നതെന്നാണ് യേശുവിന്റെ മറുപടി. അഥവാ ദൈവപുത്രന്‍ എന്നാല്‍ ദൈവദൂതന്‍ എന്നേ അര്‍ത്ഥമുള്ളൂ.

      മറ്റു രണ്ടു തെളിവുകള്‍ പൗലോസിന്റെതാണ്. യേശുവിന്റെ ശിഷ്യനല്ലത്ത യേശുവിനെ കാണുക പോലും ചെയ്യാത്ത പൗലോസിന്റെ വാക്കുകള്‍ പ്രമാണമാക്കുന്നത് ശരിയല്ല. യേശുവിനെ കുറിച്ച് യേശു എന്ത് പറഞ്ഞു എന്നതാണ് പ്രധാനം.

      Delete
    2. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കാപട്യവും നുനയുമാണ്, അതാണ്‌ ഞാന്‍ സൂചിപ്പിച്ചത് ..അത് താങ്കളുടെ കുറ്റമല്ല ..താങ്കളുടെ മതം അങ്ങനെ പറയണം എന്നാണു പഠിപ്പിക്കുന്നത്‌ ...അത് സൂചിപ്പിക്കാനാണ് ഖുറാന്‍ വചനങ്ങള്‍ പോസ്റ്റ് ച്യ്തത് ...യേശുവിനെക്കുറിച്ചു ബൈബിള്‍ പറയുന്നതാന് ഞാന്‍ പകര്‍ത്തിയത് ..യേശുവിനെക്കുറിച്ച് ബൈബിള്‍ പൊതുവായി പഠിപ്പിക്കുന്നതാണ് യേശു ദൈവപുത്രനാണ് എന്നത് .... താങ്കള്‍ക്ക് അത് വേണ്ട ..യേശു ദൈവമാണ് എന്നാണു ബൈബിള്‍ പഠിപ്പിക്കുന്നത്‌ എന്നെങ്കിലും താങ്കള്‍ക്ക് മനസ്സിലായല്ലോ ..അത് തന്നെ ധാരാളം ..

      യേശുവിന്റെതു മനുഷ്യാവതാരം ആയിരുന്നു ..ദൈവം(logos) മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു ...അതുകൊണ്ട് തന്നെ സുവിശേഷങ്ങളില്‍ ഉടനീളം യേശു മനുഷ്യപുത്രന്‍ എന്നാ വാക്കാണ് സ്വയം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ...

      യേശു ഒരിക്കല്‍ ശിഷ്യരോടു ചോദിച്ചു; "എന്നാല്‍, ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാന്‍ ! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്"(മത്താ:16;15-17).

      യേശു ചോദിക്കുന്നു; "പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നുവെന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവര്‍ത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍ , ഞാന്‍ അവ ചെയ്യുന്നെങ്കില്‍ , നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവര്‍ത്തികളില്‍ വിശ്വസിക്കുവിന്‍ "(യോഹ:10;36-38).

      യേശു പറഞ്ഞു; "ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്‍റെ മഹത്വത്തിനു വിലയില്ല. എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്‍റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും "(യോഹ:8;54,55).

      യേശു ഫരിസേയരുമായി നടത്തിയ സംഭാഷണത്തില്‍, തന്നെക്കുറിച്ച് വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക; 'യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും . അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യം നല്‍കുന്നു. നിന്‍റെ സാക്ഷ്യം സത്യമല്ല. യേശു പ്രതിവചിച്ചു: ഞാന്‍തന്നെ എനിക്കു സാക്ഷ്യം നല്‍കിയാലും എന്‍റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല. നിങ്ങളുടെ വിധി മാനുഷികമാണ്. ഞാന്‍ ആരെയും വിധിക്കുന്നില്ല. ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്‍റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയച്ച എന്‍റെ പിതാവും എന്നോടുകൂടെയുണ്ട്. രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ. എന്നെക്കുറിച്ച് ഞാന്‍തന്നെ സാക്ഷ്യം നല്‍കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: നിന്‍റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്‍റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു' (യോഹ:8;12-19).

      യേശുവിന്‍റെ വാക്കുകള്‍; "പിതാവ് മരിച്ചവരെ എഴുന്നേല്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല; വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല"(യോഹ:5;21-23).

      ദൈവവചനത്തില്‍ വീണ്ടും പറയുന്നു; "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നു കഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും . എന്തെന്നാല്‍ , പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപിത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു"(യോഹ:5;25-27).


      Delete
    3. യേശു ഉപമകളിലൂടെ സംസാരിച്ചതെല്ലാം തന്‍റെ ദൈവപുത്രസ്ഥാനത്തെ സംബന്ധിച്ചായിരുന്നു. മത്തായി, മര്‍ക്കോസ്, ലൂക്കാ തുടങ്ങിയ മൂന്നു സുവിശേഷകരും വിവരിക്കുന്ന ഉരുപമയാണ്, മുന്തിരിത്തോട്ടവും കൃഷിക്കാരും എന്ന ഉപമ. മുന്തിരിപ്പഴങ്ങളില്‍നിന്ന് ഓഹരി ലഭിക്കേണ്ടതിന് ഉടമസ്ഥന്‍ ഭൃത്യന്മാരെ അയച്ചു. കൃഷിക്കാര്‍ ഇവരോട് അവര്‍ക്കിഷ്ടമുള്ളതുപോലെ ഒരുവനെ അടിക്കുകയും അപരനെ വധിക്കുകയും ചെയ്തു. ഒടുവില്‍ എല്ലാറ്റിന്‍റെയും അവകാശിയായ പുത്രനെ അയക്കുന്നു.

      "അവന്‍ ജനങ്ങളോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ ഏല്‍പിച്ചതിനുശേഷം ദീര്‍ഘനാളത്തേക്ക് അവിടെനിന്നുപോയി. സമയമായപ്പോള്‍ മുന്തിരിപ്പഴങ്ങളില്‍നിന്ന് ഓഹരി ലഭിക്കേണ്ടതിന് അവന്‍ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാല്‍, കൃഷിക്കാര്‍ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു. അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവര്‍ അടിക്കുകയും അപമാനിക്കുകയും വെറുംകൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു. അവന്‍ മൂന്നാമതൊരുവനെ അയച്ചു. അവര്‍ അവനെ പരിക്കേല്‍പിക്കുകയും പുറത്തേക്കെറിയുകയും ചെയ്തു. അപ്പോള്‍ തോട്ടത്തിന്റെ ഉടമസ്ഥന്‍പറഞ്ഞു: ഞാന്‍ എന്താണുചെയ്യുക? എന്റെ പ്രിയപുത്രനെ ഞാന്‍ അയയ്ക്കും. അവനെ അവര്‍ മാനിച്ചേക്കും.പക്ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം. അപ്പോള്‍ അവകാശം നമ്മുടേതാകും. അവര്‍ അവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാല്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ അവരോട് എന്തുചെയ്യും?അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്‍പിക്കുകയും ചെയ്യും. അവര്‍ ഇതു കേട്ടപ്പോള്‍, ഇതു സംഭവിക്കാതിരിക്കട്ടെ എന്നു പറഞ്ഞു.യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നതെന്താണ്?ആ കല്ലിന്മേല്‍ നിപതിക്കുന്ന ഏതൊരുവനും തകരും. അത് ആരുടെമേല്‍ പതിക്കുന്നുവോ അവനെ അതു ധൂളിയാക്കും.തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്ന് നിയമജ്ഞരും പ്രധാനപുരോഹിതന്‍മാരും മനസ്സിലാക്കി, അവനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു." ലൂക്ക 20:9-19

      ആദ്യം മുന്തിരിതോട്ടത്തിലെക്കയക്കുന്ന ഭൃത്യന്‍ യേശുവിനു മുന്നേ വന്ന പ്രവാചകരാന് ..പിന്നീട് അയക്കുന്ന പുത്രന്‍ യേശു തന്നെയാണ് .

      Delete
    4. യേശു, താന്‍ ദൈവപുത്രനാണെന്ന് പറയുന്നില്ലെന്നാണ് ഇസ്ലാംമതക്കാര്‍ പറഞ്ഞുനടക്കുന്നത്. ബൈബിള്‍ വായിക്കാത്തതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഇങ്ങനെ പറയണമെന്നത് ഈ മതത്തിന്‍റെ അടിസ്ഥാന തത്ത്വമാണ്. യേശു ഇപ്രകാരം പറഞ്ഞു എന്നതാണ് യഹൂദരെ ചൊടിപ്പിച്ചതെന്ന് ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകും.

      യേശുവിനെ വധിക്കുവാന്‍ കാരണമായി യഹൂദര്‍ അവന്‍റെമേല്‍ ചുമത്തിയ പ്രധാന ആരോപണം താന്‍ ദൈവപുത്രനെന്നു പറഞ്ഞു എന്നതാണ്! "യഹൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്; ആ നിയമമനുസരിച്ച് ഇവന്‍ മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു"(യോഹ:19;7).

      പുരോഹിതപ്രമുഖരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജനപ്രമാണികളുടെ സംഘത്തിന്‍റെ ചോദ്യവും അതിനുള്ള യേശുവിന്‍റെ മറുപടിയും ശ്രദ്ധിക്കുക; "നീ ക്രിസ്തുവാണെങ്കില്‍ അതു ഞങ്ങളോടു പറയുക. അവന്‍ അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല. ഇപ്പോള്‍മുതല്‍ മനുഷ്യപുത്രന്‍ ദൈവശക്തിയുടെ വലതുവശത്ത് ഇരിക്കും. അവരെല്ലാവരുംകൂടി ചോദിച്ചു: അങ്ങനെയെങ്കില്‍ നീ ദൈവപുത്രനാണോ? അവന്‍ പറഞ്ഞു: നിങ്ങള്‍തന്നെ പറയുന്നുവല്ലോ, ഞാന്‍ ആരാണെന്ന്. അവര്‍ പറഞ്ഞു: ഇനി നമുക്ക് വേറെ സാക്ഷ്യം എന്തിന്? അവന്‍റെ നാവില്‍നിന്നുതന്നെ നാം അതു കേട്ടുകഴിഞ്ഞു"(ലൂക്കാ:22;70,71).

      Delete
    5. അപ്പോള്‍ അവന്‍(യേശു) അവരോടു ചോദി ച്ചു: ക്രിസ്തു ദാവീദിന്റെ പുത്രന്‍ ആണ് എന്നു പറയാന്‍ എങ്ങനെ കഴിയും? ദാവീദ് തന്നെയും സങ്കീര്‍ത്തനപുസ്തകത്തില്‍ പറയുന്നു: കര്‍ത്താവ് എന്റെ കര്‍ത്താവി നോടരുളിച്ചെയ്തു, ഞാന്‍ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക.ദാവീദ് അവനെ കര്‍ത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവന്‍ ദാവീദിന്റെ പുത്രനാകുന്നത്? ലൂക്ക :11:41-44

      ദാവിത് കര്‍ത്താവ്‌ എന്ന് വിളിച്ചു പ്രാര്തിക്കുന്നത് യെശുവിനെ തന്നെയാണ് അതുകൊണ്ടാണ് യേശു ചോദിക്കുന്നത് "ദാവീദ് അവനെ കര്‍ത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവന്‍ ദാവീദിന്റെ പുത്രനാകുന്നത്?"

      Delete
    6. @Nasiyansan

      [[[യേശു ഉപമകളിലൂടെ സംസാരിച്ചതെല്ലാം തന്‍റെ ദൈവപുത്രസ്ഥാനത്തെ സംബന്ധിച്ചായിരുന്നു. മത്തായി, മര്‍ക്കോസ്, ലൂക്കാ തുടങ്ങിയ മൂന്നു സുവിശേഷകരും വിവരിക്കുന്ന ഉരുപമയാണ്, മുന്തിരിത്തോട്ടവും കൃഷിക്കാരും....

      ആദ്യം മുന്തിരിതോട്ടത്തിലെക്കയക്കുന്ന ഭൃത്യന്‍ യേശുവിനു മുന്നേ വന്ന പ്രവാചകരാന് ..പിന്നീട് അയക്കുന്ന പുത്രന്‍ യേശു തന്നെയാണ്.]]]


      ഉപമകള്‍ എന്നു പറഞ്ഞാല്‍ എന്താണ്? ഉപമയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ യഥാര്‍ഥ വസ്തുതയുമായി സാമ്യമുള്ളതായിരിക്കും; അല്ലാതെ യഥാര്‍ഥ മായിരിക്കില്ല. ഇവിടെ 'ഭൃത്യന്‍' എന്ന ഉപമ പ്രവാചകന്‍ ആണെന്നു താങ്കള്‍ തന്നെ പറയുന്നു. പക്ഷേ, 'പുത്രന്‍' ആകുമ്പോള്‍ അതു പുത്രന്‍ തെന്നെ ആകണമെന്നു ശഠിക്കുന്നു. ഇതെന്തു ന്യായം?

      Delete
    7. @ Salim Pm

      അപ്പോള്‍ ആ ഉപമയില്‍ യേശുക്രിസ്തു "പുത്രന്‍ " എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണ്? ഒന്ന് വിശദീകരിക്കാമോ? താങ്കളുടെ വീട്ടിലെ ഭൃത്യനെ താങ്കള്‍ പുത്രനായിട്ടാണോ കാണുന്നത് അതോ പുത്രനെ ഭൃത്യനായിട്ടോ? അതും കൂടി ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.

      Delete

    8. @sathyadarsanam

      ഉപമയും ഉപമേയവും ഒന്നാകാന്‍ തരമില്ല. എങ്കില്‍ പിന്നെ അതിന് ഉപമ എന്നു പറയില്ല. 'പുത്രന്‍' എന്നു പറയപ്പെട്ടത് ആരായാലും അയാള്‍ യഥാര്‍ഥ പുത്രന്‍ ആകുന്നില്ല. പുത്രസമാനന്‍ എന്ന അര്‍ഥമേ അതിനുള്ളൂ. അല്ലെങ്കില്‍ പിന്നെ ഉപമ എന്നു പറയേണ്ട ആവശ്യമില്ല.

      ബൈബിളിലെ അധിക വാക്യങ്ങളും ഇത്തരം ഉപമകള്‍ നിറഞ്ഞതാണ്. അതിലെ ഉപയും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ പറ്റാത്തവര്‍ അബദ്ധത്തില്‍ ചെന്നു ചാടുന്നു.

      "താങ്കളുടെ വീട്ടിലെ ഭൃത്യനെ താങ്കള്‍ പുത്രനായിട്ടാണോ കാണുന്നത് അതോ പുത്രനെ ഭൃത്യനായിട്ടോ? അതും കൂടി ഒന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു."

      ഈ ചോദ്യത്തിന്‍റെ ഔചിത്യം മനസ്സിലാകുന്നില്ലല്ലോ സഹോദരാ..

      Delete
    9. ഔചിത്യത്തെ പറ്റിയല്ല ഞാന്‍ ചോദിച്ചത്. താങ്കളുടെ പുത്രനെ താങ്കള്‍ ഭൃത്യനായിട്ടാണോ കാണുന്നത്? അതല്ലെങ്കില്‍ വീട്ടിലെ ജോലിക്കാരെ താങ്കളുടെ മകനെപ്പോലെയാണോ പരിഗണിക്കുന്നത്? അതിനുള്ള ഉത്തരം പറഞ്ഞാല്‍ മതി.

      പിന്നെ എന്‍റെ ചോദ്യത്തിന് താങ്കള്‍ മറുപടി തന്നില്ലല്ലോ, "അപ്പോള്‍ ആ ഉപമയില്‍ യേശുക്രിസ്തു "പുത്രന്‍ " എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണ്?"

      Delete
    10. ഒരു സാദാരാണ ഇസ്ലാം മത വിശ്വാസിക്ക് ഉപമ ഉപമയായി മാത്രമേ മനസ്സിലാകൂ ..ബുദ്ടിമാന്മാരായ യഹൂദര്‍ അത് വേണ്ടപോലെ തന്നെ മനസ്സിലാക്കി ..ഒരു ഉപമ പറഞ്ഞപ്പോള്‍ അത് കൊള്ളേണ്ടവര്‍ക്ക് കൊണ്ടു....

      "തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്ന് നിയമജ്ഞരും പ്രധാനപുരോഹിതന്‍മാരും മനസ്സിലാക്കി, അവനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു."(ലൂക്ക 20:19)

      Delete
    11. @sathyadarsanam
      താങ്കളുളെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട ആവശ്യം എനിക്കില്ല. ഉചിതമായ, വിഷയവുമായി ബന്ധമുള്ള ചോദ്യങ്ങള്‍ക്ക് മാത്രമേ പ്രതികരിക്കേണ്ട ആവശ്യം എനിക്കുള്ളൂ.

      [["അപ്പോള്‍ ആ ഉപമയില്‍ യേശുക്രിസ്തു "പുത്രന്‍ " എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണ്?"]]

      ഇതിനു മറുപടി പറയേണ്ടത് ബൈബിളിന്‍റെ വക്താക്കളാണ്. എന്തായാലും അവിടെ പറഞ്ഞിരിക്കുന്ന 'ഭൃത്യന്‍' യഥാര്‍ഥ ഭൃത്യനല്ലാത്തതുപോലെ 'പുത്രന്‍' യഥാര്‍ഥ പുത്രനുമായിരിക്കാന്‍ വഴിയില്ല.

      Delete
    12. Nasiyansan, എന്‍റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതെ മറുപടി പറയുക. ഉപമയില്‍ പറഞ്ഞ 'ഭൃത്യന്‍' പ്രവാചകനാകുമ്പോള്‍ പിന്നെ 'പുത്രന്‍' പുത്രന്‍ തന്നെ ആകുന്നതെങ്ങനെ?

      Delete
    13. ഇത്തരം ചോദ്യങ്ങള്‍ക്ക് സാധാരണഗതിയില്‍ ഞാന്‍ മറുപടി പറയാറില്ല ..എങ്കിലും !..തോട്ടം ഉടമയാടെ കഥയാണ് ഇവിടെ പറയുന്നത് ..തോട്ടം ഉടമക്ക് സ്വാഭാവികമായും ഭൃത്യന്മാരും ഭാര്യയും മക്കളും ഒക്കെ കാണും ...ആ ഉപമയാണ് യേശു ഉപയോഗിക്കുന്നത് ..ഇവിടെ തോട്ടം ഉടമ ദൈവവും ഭൃത്യന്‍മാര്‍ യേശുവിനു മുന്നേ വന്ന പ്രവാചകന്മാരും പുത്രന്‍ യേശുവുമാണ് ..പുത്രന്‍ പുത്രനാകുന്ന പ്രശ്നം തീര്‍ന്നല്ലോ

      Delete
    14. [[[ഇത്തരം ചോദ്യങ്ങള്‍ക്ക് സാധാരണഗതിയില്‍ ഞാന്‍ മറുപടി പറയാറില്ല]]]

      എന്തു നല്ല മറുപടി
      തോട്ടം ഉടമ = ദൈവം
      ഭൃത്യന്‍ = പ്രവാചകന്‍
      പുത്രന്‍ = പുത്രന്‍

      പുത്രന്‍റെ കാര്യം വരുമ്പോള്‍ മാത്രമെന്ത് ഒരു മാറ്റം? അവിടെ മാത്രം എന്തുകൊണ്ട് ഉപമയും ഉപമേയവും ഒന്നായിപ്പോകുന്നു?

      മറുപടി പറയാതിരിക്കുന്നതു തന്നെ നല്ലത്!

      Delete


    15. തോട്ടം ഉടമ = ദൈവം
      ഭൃത്യന്‍ = പ്രവാചകന്‍
      പുത്രന്‍ = ദൈവപുത്രന്‍

      അങ്ങനയാകുംപോഴോ?

      by

      വേറൊരാള്‍

      Delete
    16. >>എന്തു നല്ല മറുപടി
      തോട്ടം ഉടമ = ദൈവം
      ഭൃത്യന്‍ = പ്രവാചകന്‍
      പുത്രന്‍ = പുത്രന്‍<<

      പുത്രന്‍ = യേശു

      പ്രശനം തീര്‍ന്നോ ?

      Delete
    17. അതെ. ഇപ്പോള്‍ ശരിയായി.

      അപ്പോള്‍ യേശു ദൈവത്തിന്‍റെ യഥാര്‍ഥ പുത്രനല്ല എന്നു താങ്കളും സമ്മതിക്കുന്നു.

      തോട്ടം ഉടമ യഥാര്‍ഥത്തില്‍ തോട്ടം ഉടമയും, ഭൃത്യന്‍ യഥാര്‍ഥത്തില്‍ ഭൃത്യനും അല്ലാത്തതു പോലെ.

      Delete
    18. >>തോട്ടം ഉടമ യഥാര്‍ഥത്തില്‍ തോട്ടം ഉടമയും, ഭൃത്യന്‍ യഥാര്‍ഥത്തില്‍ ഭൃത്യനും അല്ലാത്തതു പോലെ<<

      ഒരേ കാര്യം അവര്തിക്കുഅന്നതില്‍ കാര്യമില്ല ..വെറും ഉപമയായിട്ടല്ല അത് യഹൂദര്‍ മനസ്സിലാക്കിയതെന്നു തുടര്‍ന്ന് വരുന്ന വാക്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്

      Delete
  5. മുഹമ്മദ്‌ അലി പറയുന്നത് നോക്കുക: "സത്യത്തിന്റെ പക്ഷത്തു നിന്ന് കൊണ്ട് നിങ്ങള്‍ പറയൂ, യഹോവ മാത്രമല്ലേ ദൈവം? അവന്‍ ഏകനല്ലേ?" ഈ സത്യം മനസ്സിലായിട്ടും എന്തുകൊണ്ടാണ് മുഹമ്മദ്‌ അലി അത് അംഗീകരിക്കാതെ അറബികളുടെ പ്രാകൃത ദേവനായ അള്ളാഹുവില്‍ വിശ്വസിക്കുന്നത്? യഹോവയില്‍ വിശ്വസിക്കൂ.

    പിന്നെ യഹോവയുടെ ഏകത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സങ്കീര്‍ത്തനം 91:9 പ്രത്യേകമായി ഒന്ന് നോട്ട് ചെയ്തു വെക്കണം. "യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നു" എന്നാണു അവിടെ പറഞ്ഞിരിക്കുന്നത്. യഹോവ വാസസ്ഥലമാക്കിയിരിക്കുന്നത് "അത്യുന്നതങ്ങളെ" ആണെന്നല്ല, "അത്യുന്നതനെ" ആണെന്നാണ്‌ പറയുന്നത്. അതാരാണ് യഹോവയേക്കാള്‍ വലിയ അത്യുന്നതന്‍? തന്‍റെ വാദം സ്ഥാപിക്കാന്‍ പഴയ നിയമത്തില്‍ നിന്ന് 15 വാക്യങ്ങള്‍ ഉദ്ധരിച്ച മുഹമ്മദലി ഈ കാര്യവും കൂടി ഒന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു...

    "ദൈവം യഹോവ (പിതാവ്) മാത്രം" എന്ന് മുഹമ്മദലി പറയുന്നു. ഇത് യഥാര്‍ത്ഥത്തില്‍ മുഹമ്മദലി വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ "അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല" (സൂറാ.112:3) എന്ന ദൈവത്തിന്‍റെ പിതൃത്വം നിഷേധിക്കുന്ന ആയത്ത് തെറ്റല്ലേ? മുഹമ്മദലി സത്യത്തില്‍ ഏതാണ് വിശ്വസിക്കുന്നത്? ദൈവം പിതാവാണ് എന്ന ബൈബിളിന്‍റെ പഠിപ്പിക്കല്‍ ആണോ അതോ ദൈവം ആരെയും ജനിപ്പിച്ചിട്ടില്ല എന്ന ഖുര്‍ആന്‍റെ പഠിപ്പിക്കല്‍ ആണോ? ഖുര്‍ആന്‍റെ പഠിപ്പിക്കലാണ് വിശ്വസിക്കുന്നതെങ്കില്‍ ബൈബിളില്‍ നിന്നുള്ള ഈ ഉദ്ധരണികള്‍ നല്‍കിയതിന്‍റെ അര്‍ത്ഥം എന്താണ്? തന്‍റെ വിശ്വാസം സത്യമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി താന്‍ ഒരു തരത്തിലും അംഗീകരിക്കരുതെന്ന് തന്‍റെ മത ഗ്രന്ഥം പറയുന്ന കാര്യത്തെ തെളിവായി ഉദ്ധരിക്കേണ്ടി വരുന്നതിനേക്കാള്‍ വലിയ ദയനീയത വേറെയുണ്ടോ?

    ReplyDelete
    Replies
    1. സത്യത്തിന്റെ പക്ഷത്തു നിന്ന് കൊണ്ട് ഞാന്‍ പറയുന്നു: യഹോവ മാത്രമാണ് ദൈവം. അവന്‍ തന്നെയാണ് അള്ളാഹു എന്ന പേരിലും അറിയപ്പെടുന്നത്. പ്രപഞ്ചത്തിനു ആകെ ഒരു ദൈവം മാത്രമേ ഉള്ളൂ. അവന്‍ യഹോവ, അള്ളാഹു, ഈശ്വരന്‍ , ദൈവം ഇങ്ങനെയൊക്കെ വിളിക്കപ്പെടുന്നു. പേരില്‍ വൈവിധ്യം വന്നത് കൊണ്ട് ദൈവം പലതാകുന്നില്ല. അറബികള്‍ അല്ലാഹുവിനെ കുറിച്ച് വികലമായ ആശയങ്ങള്‍ പുലര്‍ത്തിയത് പോലെ ക്രിസ്തീയ സഹോദരന്മാര്‍ യഹോവ (അള്ളാഹു തന്നെ) യെ കുറിച്ചും വികലമായ ആശയങ്ങള്‍ പുലര്‍ത്തി.

      യഹോവ ആരുടേയും പിതാവല്ല, പുത്രനുമല്ല എന്നാണു ഞാന്‍ പറയുന്നത്. സൂറാ.112:3 പരയുന്നതും അത് തന്നെ. ബൈബിളില്‍ യഹോവയെ പിതാവ്‌ എന്ന് വിശേഷിപ്പിക്കുന്നത് ദൈവം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.

      "തന്‍റെ വിശ്വാസം സത്യമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി താന്‍ ഒരു തരത്തിലും അംഗീകരിക്കരുതെന്ന് തന്‍റെ മത ഗ്രന്ഥം പറയുന്ന കാര്യത്തെ തെളിവായി ഉദ്ധരിക്കേണ്ടി വരുന്നതിനേക്കാള്‍ വലിയ ദയനീയത വേറെയുണ്ടോ?" എന്ന വിമര്‍ശനം താങ്കളുടെ തെറ്റിധാരണ മാത്രമാണ്. "വേദക്കാരെ, നമുക്കും നിങ്ങള്‍ക്കുമിടയില്‍ സമാനമായ വിഷയത്തിലേക്ക് നിങ്ങള്‍ വരിക" എന്നാണു ഖുര്‍ആന്‍ പറയുന്നത്. ആ സമാനമായ ആശയങ്ങള്‍ ഞാന്‍ ബൈബിളില്‍ കാണുന്നു. അത് തുറന്നു പറയുന്നു.

      Delete
    2. This comment has been removed by the author.

      Delete
    3. യഹോവ മാത്രമാണ് ദൈവം. അവന്‍ തന്നെയാണ് അള്ളാഹു എന്ന പേരിലും അറിയപ്പെടുന്നത്. പ്രപഞ്ചത്തിനു ആകെ ഒരു ദൈവം മാത്രമേ ഉള്ളൂ. അവന്‍ യഹോവ, അള്ളാഹു, ഈശ്വരന്‍ , ദൈവം ഇങ്ങനെയൊക്കെ വിളിക്കപ്പെടുന്നു. പേരില്‍ വൈവിധ്യം വന്നത് കൊണ്ട് ദൈവം പലതാകുന്നില്ല.//

      പേരില്‍ വൈവിധ്യം വന്നാല്‍ ആള്‍ മാറില്ല എന്നുള്ളത് പുതിയ അറിവാണ്. ഞാന്‍ ഇതുവരെ കരുതിയിരുന്നത് പേര് മാറിയാല്‍ ആളും മാറും എന്നായിരുന്നു. എന്‍റെ വീടിന്‍റെ ആധാരത്തില്‍ മുഹമ്മദ്‌ അലി എന്നാണ് പേര്‍ എഴുതി വെച്ചിരിക്കുന്നതെങ്കില്‍ അനില്‍കുമാര്‍ ആയ എനിക്ക് ആ വീട്ടില്‍ എന്തെങ്കിലും അവകാശം ഉണ്ടാകുമോ? താങ്കളുടെ സര്‍ട്ടിഫിക്കറ്റില്‍ പേര് എഴുതിയിരിക്കുന്നത് അനില്‍ കുമാര്‍ എന്നാണെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് കൊണ്ട് താങ്കള്‍ക്ക് എന്തെങ്കിലും ജോലി നേടാന്‍ കഴിയുമോ? താങ്കള്‍ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഒരാള്‍ പുറകില്‍ നിന്നും രാമചന്ദ്രാ എന്ന് വിളിച്ചാല്‍ താങ്കള്‍ തിരിഞ്ഞു നോക്കുകയോ വിളി കേള്‍ക്കുകയോ ചെയ്യുമോ? ഇതിനെല്ലാം ഇല്ല എന്നാണു ഉത്തരമെങ്കില്‍ ദൈവത്തിന്‍റെ കാര്യത്തില്‍ മാത്രം പേര് പ്രശ്നമല്ല എന്ന് പറയുന്നത് കള്ളത്തരവും വഞ്ചനയുമല്ലേ?

      //യഹോവ ആരുടേയും പിതാവല്ല, പുത്രനുമല്ല എന്നാണു ഞാന്‍ പറയുന്നത്. സൂറാ.112:3 പരയുന്നതും അത് തന്നെ. ബൈബിളില്‍ യഹോവയെ പിതാവ്‌ എന്ന് വിശേഷിപ്പിക്കുന്നത് ദൈവം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.//

      ഇത് മുഹമ്മദലിയുടെ വികല ഭാവന മാത്രമാണ്. ബൈബിളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിനെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. പഴയ നിയമത്തിലും പുതിയ നിയമത്തിലും പുത്രന്‍ എന്ന് യേശുവിനെ വിളിച്ചിട്ടുണ്ട്.

      //"വേദക്കാരെ, നമുക്കും നിങ്ങള്‍ക്കുമിടയില്‍ സമാനമായ വിഷയത്തിലേക്ക് നിങ്ങള്‍ വരിക" എന്നാണു ഖുര്‍ആന്‍ പറയുന്നത്. ആ സമാനമായ ആശയങ്ങള്‍ ഞാന്‍ ബൈബിളില്‍ കാണുന്നു. അത് തുറന്നു പറയുന്നു.//

      സമാനമായ കാര്യം എന്താണ്? ദൈവത്തിനു പുത്രന്‍ ഉണ്ടെന്നതും ദൈവം പിതവാണെന്നതും ആണോ? അങ്ങനെ ഖുര്‍ആനിലും ഉണ്ടെങ്കില്‍ താങ്കള്‍ പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടെന്നു പറയാമായിരുന്നു. പക്ഷേ, ഖുര്‍ആന്‍ ഈ സത്യത്തെ നിരാകരിക്കുന്ന ഗ്രന്ഥമാണ്. അപ്പോള്‍ "നമുക്കും നിങ്ങള്‍ക്കുമിടയില്‍ സമാനമായ വിഷയം" എന്ന് പറയുന്നത് വേറെ എന്തിനെയോ ഉദ്ദേശിച്ചാണ് എന്ന് മുഹമ്മദലിക്ക്
      അറിവുണ്ടായിരിക്കണം.

      Delete
    4. >>എന്‍റെ വീടിന്‍റെ ആധാരത്തില്‍ മുഹമ്മദ്‌ അലി എന്നാണ് പേര്‍ എഴുതി വെച്ചിരിക്കുന്നതെങ്കില്‍ അനില്‍കുമാര്‍ ആയ എനിക്ക് ആ വീട്ടില്‍ എന്തെങ്കിലും അവകാശം ഉണ്ടാകുമോ? താങ്കളുടെ സര്‍ട്ടിഫിക്കറ്റില്‍ പേര് എഴുതിയിരിക്കുന്നത് അനില്‍ കുമാര്‍ എന്നാണെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് കൊണ്ട് താങ്കള്‍ക്ക് എന്തെങ്കിലും ജോലി നേടാന്‍ കഴിയുമോ? താങ്കള്‍ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഒരാള്‍ പുറകില്‍ നിന്നും രാമചന്ദ്രാ എന്ന് വിളിച്ചാല്‍ താങ്കള്‍ തിരിഞ്ഞു നോക്കുകയോ വിളി കേള്‍ക്കുകയോ ചെയ്യുമോ?<<

      = താങ്കള്‍ കൊടുത്ത ഉദാഹരണങ്ങള്‍ താങ്കള്‍ക്ക് തന്നെയാണ് എതിരാവുക. കാരണം ബൈബിള്‍ തന്നെ യഹോവയെ ദൈവം, കര്‍ത്താവ് എന്നൊക്കെ വിശേഷപ്പിക്കുന്നു. അറബി ബൈബിളില്‍ അള്ളാഹു എന്നാണു യഹോവയെ വിളിക്കുന്നത്‌ . താങ്കളുടെ വാദപ്രകാരം ഇവരൊക്കെ വേറെ വേറെ ആളുകളാണെന്ന് പറയേണ്ടിവരും.

      താങ്കളുടെ ഉദാഹരണങ്ങള്‍ അല്ലെങ്കിലും ഇവിടെ അനുയോജ്യമല്ല. അനില്‍ കുമാര്‍ എന്ന താങ്കളെ ഞാന്‍ മുഹമദ് അലി എന്നോ രാമചന്ദ്രന്‍ എന്നോ ഒക്കെ വിളിച്ചാല്‍ പേര് മാത്രമേ മാറുന്നുള്ളൂ, ആളു മാറുന്നില്ല. ആധാരം, സര്‍ട്ടിഫിക്കറ്റ് വിഷയങ്ങള്‍ ആളു മാറിയത് കൊണ്ടുണ്ടായ പ്രശനമല്ല, പേര് മാറിയതിന്റെ പ്രശ്നം ആണ് എന്നോര്‍ക്കുക.
      ഒരു വ്യക്തി പല പേരില്‍ അറിയപ്പെടാറുണ്ട് എന്നതു ലളിതസത്യമല്ലേ?

      >>ഇത് മുഹമ്മദലിയുടെ വികല ഭാവന മാത്രമാണ്. ബൈബിളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിനെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. പഴയ നിയമത്തിലും പുതിയ നിയമത്തിലും പുത്രന്‍ എന്ന് യേശുവിനെ വിളിച്ചിട്ടുണ്ട്.<<

      = താങ്കള്‍ എന്റെ ഏതു വാചകത്തിനാണോ ഈ മറുപടി നല്‍കിയത് , അതേ വാചകത്തില്‍ "ബൈബിളില്‍ യഹോവയെ പിതാവ്‌ എന്ന് വിശേഷിപ്പിക്കുന്നത് ദൈവം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്" എന്ന് പറയുന്നുണ്ട്. ദൈവപുത്രന്‍ എന്ന പ്രയോഗം യേശുവിനെ കുറിച്ച് മാത്രമല്ല, മറ്റു പലരെയും കുറിച്ച് ബൈബിള്‍ പറയുന്നുണ്ട്. എന്ത് കൊണ്ട് ഇത് വെച്ച് യേശുവില്‍ മാത്രം നിങ്ങള്‍ ദിവ്യത്വം ആരോപിക്കുന്നു? മറ്റുള്ളവര്‍ എന്ത് കൊണ്ട് ദൈവങ്ങള്‍ ആകുന്നില്ല? വാസ്തവത്തില്‍ ദൈവപുത്രന്‍ എന്നത് കൊണ്ട് ദൈവത്തിന്റെ സൃഷ്ടി എന്നോ ദൈവദൂതന്‍ എന്നോ ഒക്കെ ബൈബിള്‍ അര്‍ത്ഥമാക്കുന്നുള്ളൂ.

      >>സമാനമായ കാര്യം എന്താണ്? ദൈവത്തിനു പുത്രന്‍ ഉണ്ടെന്നതും ദൈവം പിതവാണെന്നതും ആണോ? അങ്ങനെ ഖുര്‍ആനിലും ഉണ്ടെങ്കില്‍ താങ്കള്‍ പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടെന്നു പറയാമായിരുന്നു. പക്ഷേ, ഖുര്‍ആന്‍ ഈ സത്യത്തെ നിരാകരിക്കുന്ന ഗ്രന്ഥമാണ്. അപ്പോള്‍ "നമുക്കും നിങ്ങള്‍ക്കുമിടയില്‍ സമാനമായ വിഷയം" എന്ന് പറയുന്നത് വേറെ എന്തിനെയോ ഉദ്ദേശിച്ചാണ് എന്ന് മുഹമ്മദലിക്ക്
      അറിവുണ്ടായിരിക്കണം.<<

      = സമാനമായ കാര്യങ്ങളാണ് പോസ്റ്റില്‍ കൊടുത്തത്. ദൈവപുത്രന്‍, പിതാവ് പ്രയോഗത്തിന്റെ അര്‍ഥം മേലെ കൊടുത്തിട്ടുണ്ട്.

      Delete
    5. = താങ്കള്‍ കൊടുത്ത ഉദാഹരണങ്ങള്‍ താങ്കള്‍ക്ക് തന്നെയാണ് എതിരാവുക. കാരണം ബൈബിള്‍ തന്നെ യഹോവയെ ദൈവം, കര്‍ത്താവ് എന്നൊക്കെ വിശേഷപ്പിക്കുന്നു. അറബി ബൈബിളില്‍ അള്ളാഹു എന്നാണു യഹോവയെ വിളിക്കുന്നത്‌ . താങ്കളുടെ വാദപ്രകാരം ഇവരൊക്കെ വേറെ വേറെ ആളുകളാണെന്ന് പറയേണ്ടിവരും.//

      താങ്കള്‍ക്ക് ആ വാക്കുകളുടെ അര്‍ത്ഥം അറിയാത്തതു കൊണ്ടുണ്ടായ പ്രശനമാണ്. ദൈവം, കര്‍ത്താവ് എന്നൊക്കെയുള്ളത് വ്യക്തി നാമം അല്ല, പദവി നാമമാണ്. മനുഷ്യന്‍ എന്നുള്ളത് വ്യക്തി നാമം അല്ല. രാജാവ് എന്നുള്ളതും വ്യക്തി നാമം അല്ല. എന്നാല്‍ ആ മനുഷ്യന്‍റെ അല്ലെങ്കില്‍ രാജാവിന്‍റെ പേര് എന്താണോ അത് വ്യക്തി നാമം ആണ്. ഇവിടെ, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവമായ കര്‍ത്താവിന്‍റെ വ്യക്തി നാമം യഹോവ എന്നാണു, അത് തലമുറതലമുറയായി അവന്‍റെ നാമമാണ്.

      ബൈബിളില്‍ പേരുകള്‍ക്ക് അതിയായ പ്രാധാന്യമുണ്ട്. അത് ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധി മാത്രമല്ല, വ്യക്തിയുടെ അസ്തിത്വത്തെ വെളിപ്പെടുത്തുന്നതുമാണ്. പേര് കൂടാതെ ഒന്നും നിലനില്ക്കുന്നില്ല. "ഒരുത്തന് എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേര് വിളിച്ചിരിക്കുന്നു" (സഭാപ്രസംഗി.6:10) എന്നാണു ബൈബിള്‍ പറയുന്നത്. വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്നതാണ് പേര്.

      നിത്യനും പരിശുദ്ധനുമായി, മനുഷ്യര്‍ക്ക് അടുത്തുകൂടാന്‍ പറ്റാത്ത വെളിച്ചത്തില്‍ വസിക്കുന്ന സത്യദൈവം മനുഷ്യവര്‍ഗ്ഗത്തിന് തന്നെത്തന്നെ വെളിപ്പെടുത്തി. "അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു" (റോമ.1:20) എന്ന് ബൈബിള്‍ പറയുന്നു. ഇത് പൊതുവെളിപ്പാടാണ്. ഈ പ്രപഞ്ചം തനിയെ ഉണ്ടായതല്ല, ഇതിനു പുറകില്‍ ഒരു സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ഒരു നീതിബോധമുള്ള പരിശുദ്ധ ന്യായാധിപന്‍ ഉണ്ടായേ മതിയാകൂ എന്ന് പ്രപഞ്ചത്തെ നിരീക്ഷിക്കുന്നതില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നു. എന്നാല്‍ ഈ മനസ്സിലാക്കല്‍ കൊണ്ട് ഒരു ദൈവം ഉണ്ട് എന്നറിയാം എന്നതല്ലാതെ ആ ദൈവത്തെക്കുറിച്ച് ഒന്നും അറിയാന്‍ നമുക്ക് കഴിയുകയില്ല. അതറിയണമെങ്കില്‍, ആ ദൈവം തന്നെക്കുറിച്ച് പ്രത്യേകമായി പറഞ്ഞിരിക്കുന്ന വെളിപ്പാടു ആവശ്യമാണ്. അങ്ങനെയുള്ള ദൈവത്തിന്‍റെ ഏക വെളിപ്പാട് ആണ് പഴയ പുതിയ നിയമങ്ങള്‍ അടങ്ങിയ വിശുദ്ധ ബൈബിള്‍ . ലോകത്തില്‍ ദൈവം വേറെ ഒരു പുസ്തകത്തിലൂടെയും തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ദൈവത്തിന്‍റെ വചനം പറയുന്നത് നോക്കുക: "അവന്‍ യാക്കോബിന്നു തന്‍റെ വചനവും യിസ്രായേലിന്നു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്‍റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല" (സങ്കീ.147:19,20).

      അങ്ങനെ തന്‍റെ വചനത്തിലൂടെ അവന്‍ തന്നെക്കുറിച്ച് നല്കിയ വെളിപ്പാടില്‍ ഏറ്റവും വ്യക്തമായ വെളിപ്പാടാണ് അവന്‍റെ നാമത്തിലൂടെയുള്ളത്. ദൈവനാമം അറിയുന്നത് ദൈവപ്രകൃതി അറിയുന്നതിന് തുല്യമാണ്. (തുടരും...)

      Delete
    6. യിസ്രായേല്‍ ജനത്തെ വീണ്ടെടുക്കാന്‍ ദൈവം മോശെയെ നിയോഗിക്കുമ്പോള്‍ മോശെ ദൈവത്തോട് അവന്‍റെ പേര് ചോദിക്കുന്നുണ്ട്. പുറപ്പാട്.3:13-15 വരെയുള്ള ഭാഗത്ത് നാം അത് കാണുന്നു:

      "മോശെ ദൈവത്തോടു: ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ ചെന്നു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ അവന്‍റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍ മക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാല്‍: നീ യിസ്രായേല്‍ മക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു."

      "ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു" എന്നുള്ളത് എബ്രായ ഭാഷയില്‍ "എഹ്യെഹ് അഷെര്‍ എഹ്യെഹ്" എന്നാണു. "എഹ്യെഹ്" എന്ന ധാതുവില് നിന്നാണ് "യ്ഹ്വേ" എന്ന പദം രൂപം കൊള്ളുന്നത്. "എഹ്യെഹ്" എന്നതിനുതുല്യമായി നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന മലയാളപ്രയോഗം "സ്വയംഭൂ" എന്നതാണ്. "ഞാന്‍ ആകുന്നു" എന്ന് ദൈവം തന്നെക്കുറിച്ച് പറയുമ്പോള്‍ ആ "ആകുന്നു' എന്ന ഉണ്മ മറ്റൊന്നിന്‍റെ ഉണ്മയോടും തുല്യപ്പെടുത്താവുന്നതല്ല. തന്റെ അസ്തിത്വത്തിന് കാരണം തന്നില്‍ത്തന്നെയാണ്, മറ്റൊന്നിലല്ല എന്ന് സാരം. അവന്‍ ആകുന്നതു അവന്‍ ആകുന്നതിനാലാണ്, അല്ലാതെ വേറെ ഒന്നുമല്ല. മാത്രമല്ല, "അവന്‍ ആയിരുന്നവനോ (ഭൂതകാല പ്രയോഗം) ആകാന്‍ പോകുന്നവനോ അല്ല, എന്നുമെന്നേക്കും അവന്‍ (ദൈവം) ആകുന്നു" (വര്‍ത്തമാനകാലപ്രയോഗം) എന്നത് അവന്‍റെ ഉണ്മ കാലാതീതമായി നില്ക്കുന്നതാണ് എന്ന് തെളിയിക്കുന്നു. പതിനായിരം വര്‍ഷം മുന്‍പുള്ളതും പതിനായിരം വര്ഷത്തിനു ശേഷമുള്ളതും അവനു "ഇന്ന്" എന്ന പോലെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അവന് എന്നും വര്‍ത്തമാനകാലമാണ്.


      ദൈവത്തിന്‍റെ ആണ്മയേയും ഉണ്മയേയും വെളിപ്പെടുത്തുന്നവയാണ് ദൈവത്തിന്‍റെ പേരുകള്‍. തന്‍റെ ജനത്തിന്‍റെ ഓരോ ആവശ്യത്തിനും പര്യാപ്തമായ നിലയിലാണ് ദൈവം സ്വന്തം പേരുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അബ്രഹാമിന് സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം നല്കുമ്പോള്‍ "എല്‍ശദ്ദായ്" (സര്‍വ്വശക്തന്‍) എന്ന തന്‍റെ നാമം വെളിപ്പെടുത്തി (ഉല്പ്പത്തി.17:1). 99 വയസ്സുള്ള അബ്രഹാമിന് സന്തതിയെ കൊടുക്കാന്‍ മാത്രം താന്‍ ശക്തനാണ് എന്ന സന്ദേശമാണ് ഈ പേര് വെളിപ്പെടുത്തിയതിലൂടെ ദൈവം അബ്രഹാമിന് നല്കിയത്. മാറായിലെ കയ്പുള്ള വെള്ളം മധുരമാക്കിക്കൊടുത്ത ശേഷമാണു "സൌഖ്യമാക്കുന്ന യഹോവ" (യഹോവ റൊഫേക്കാ) എന്ന് യിസ്രായേലിന് തന്‍റെ പേര് അവന്‍ വെളിപ്പെടുത്തിയത് (പുറ.15:26).

      മാത്രമല്ല, പിതാക്കന്മാര്‍ ഓരോ സംഭവത്തോട് ബന്ധപ്പെട്ടു യഹോവയുടെ നാമം വിളിച്ചിരുന്നതായി നമുക്ക് കാണാന്‍ കഴിയും:

      ദൈവകല്പന അനുസരിച്ച് യിസഹാക്കിനെ യാഗം കഴിക്കാന്‍ അബ്രഹാം മോറിയാ മലയിലേക്ക് പോയപ്പോള്‍ യഹോവ അവിടെ ഒരു ആട്ടിന്‍കുട്ടിയെ യിസഹാക്കിനു പകരമായി കരുതി വെച്ചിരുന്നു. അതുകൊണ്ട് അവര്‍ വിളിച്ചു: "യഹോവാ-യിരേ" (യഹോവ കരുതും, ഉല്പ്പത്തി.22:14) എന്ന്.

      ഈജിപ്തില്‍ നിന്നും യിസ്രായേലിനെ ദൈവം പുറപ്പെടുവിച്ചു കൊണ്ട് വരുമ്പോള്‍ രെഫീദീമില്‍ വെച്ച് അമാലേക്യര്‍ അവരോടു യുദ്ധത്തിനു വന്നു. യഹോവ യിസ്രായേലിന് വിജയം കൊടുത്തപ്പോള്‍ അവര്‍ വിളിച്ചു: "യഹോവാ നിസ്സി" (യഹോവ എന്‍റെ കൊടി, പുറപ്പാട്.17:15).

      മിദ്യാന്യരില്‍ നിന്നും യിസ്രായേലിനെ വീണ്ടെടുത്തു അവര്‍ക്ക് സമാധാനം നല്‍കും എന്ന് ഗിദെയോനോട് യഹോവ പറഞ്ഞപ്പോള്‍ ഗിദെയോന്‍ ഒരു യാഗപീഠം പണിത് അതിനു "യഹോവാ ശാലോം" (യഹോവ സമാധാനം, ന്യായാധി.6:24) എന്ന് പേര്‍ വിളിച്ചു.

      ഇനിയും ഉണ്ട്, "യഹോവാ റ്റ്സിദ്കെനു" (യഹോവ നമ്മുടെ നീതി, യിരെമ്യാ.23:6), "യഹോവാ ശമ്മാ" (യഹോവ അവിടെ, യെഹസ്കേല്‍.48:35), "യഹോവാ റോയ്" (യഹോവ എന്‍റെ ഇടയന്‍, സങ്കീ.23:1) തുടങ്ങി അനേക സ്ഥലങ്ങളില്‍ യഹോവയുടെ പ്രവൃത്തിയോട് ബന്ധപ്പെട്ടു യഹോവയുടെ നാമം വിളിക്കപ്പെട്ടിരുന്നു. (തുടരും...)

      Delete
    7. ഈ നാമത്തിന് ധാരാളം പ്രത്യേകതകളുണ്ട്. "ഈ നാമം വൃഥാ ഉപയോഗിക്കരുത്" എന്നുള്ളത് ന്യായപ്രമാണത്തിലെ പത്തു കല്പനകളില് ഒന്നാണ്: "നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല" (പുറപ്പാട്.20:7). ഇക്കാരണത്താല്‍ യഹൂദന്മാര്‍ ഒരിക്കലും "ഞാന്‍ ആകുന്നു" എന്ന് പറയാറില്ല. (പണ്ട് രാജഭരണം ഉണ്ടായിരുന്ന കാലത്ത് രാജാവിന്‍റെ മുന്നിലും ആരും "ഞാന്‍" എന്ന് പറയാറുണ്ടായിരുന്നില്ല. "ആരവിടെ?" എന്ന് രാജാവ് ചോദിച്ചാല്‍ "റാന്‍, അടിയന്‍" എന്നൊക്കെയാണ് വിളി കേട്ടിരുന്നത് എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കുക.) പില്ക്കാലത്ത് യേശുക്രിസ്തു മാത്രമാണ് "ഞാന്‍ ആകുന്നു' (യോഹ.18:5-8) എന്ന് പറഞ്ഞിട്ടുള്ള ഏക യഹൂദന്‍!!

      പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് ഈ നാമത്തിലാണ്: (ആവര്‍ത്തനം.18:19; യിരെ.26:20; 44:16). അനുഗ്രഹങ്ങളും ശാപങ്ങളും നല്കിയിരുന്നത് ഈ നാമത്തിലാണ് (സംഖ്യാ.23,24,അധ്യായങ്ങള്‍). അവന്‍റെ നാമത്തില്‍ എടുക്കുന്ന പ്രതിജ്ഞകള്‍ അനുസരിക്കുവാന്‍ യിസ്രായേല്‍ ജനം ബാധ്യസ്ഥരായിരുന്നു: (ആവ.6:13). യഹോവയുടെ നാമം വലിയതാണ് (സങ്കീ.76:1), മഹത്തും ഭയങ്കരവുമാണ് (ആവ.28:58), ശ്രേഷ്ഠമാണ് (സങ്കീ.8:1), വിശുദ്ധമാണ് (ലേവ്യ.20:3; 22:32; 1.ദിനവൃത്താന്തം.29:16; സങ്കീ.33:21). ദൈവത്തിന്റെ വിശുദ്ധിയും ശക്തിയും അധികാരവും ആ നാമത്തിനുണ്ട്. അതുകൊണ്ടാണു ആ നാമം വൃഥാ ഉപയോഗിക്കാന് പാടില്ല എന്ന് കല്പിച്ചത്!!

      മാത്രമല്ല, രക്ഷ പ്രാപിക്കുവാന് ഈ നാമം തന്നെ വിളിച്ചപേക്ഷിക്കണം! "എന്നാല്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോന്‍ പര്‍വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും" (യോവേല്.2:32). രക്ഷ തരുന്ന നാമമാണത്!! ഈ നാമം മഹത്വമേറിയതാണ്, ആ മഹത്വം അവന്‍ ആര്‍ക്കും വിട്ടു കൊടുക്കുകയില്ല: "ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന് എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല" (യെശയ്യാ.42:8).

      ഇങ്ങനെ അതിശയ നാമമുള്ള യഹോവ, ഇസ്രായേലില്‍ നിന്നും സൗദി അറേബ്യ വരെ എത്തിയപ്പോഴേക്കും പേരോ വ്യക്തിത്വമോ ഇല്ലാത്ത ഒരു ആത്മാവായി മാറി എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്, സുഹൃത്തേ.

      Delete

    8. ///താങ്കളുടെ ഉദാഹരണങ്ങള്‍ അല്ലെങ്കിലും ഇവിടെ അനുയോജ്യമല്ല. അനില്‍ കുമാര്‍ എന്ന താങ്കളെ ഞാന്‍ മുഹമദ് അലി എന്നോ രാമചന്ദ്രന്‍ എന്നോ ഒക്കെ വിളിച്ചാല്‍ പേര് മാത്രമേ മാറുന്നുള്ളൂ, ആളു മാറുന്നില്ല. ആധാരം, സര്‍ട്ടിഫിക്കറ്റ് വിഷയങ്ങള്‍ ആളു മാറിയത് കൊണ്ടുണ്ടായ പ്രശനമല്ല, പേര് മാറിയതിന്റെ പ്രശ്നം ആണ് എന്നോര്‍ക്കുക.
      ഒരു വ്യക്തി പല പേരില്‍ അറിയപ്പെടാറുണ്ട് എന്നതു ലളിതസത്യമല്ലേ?///

      തീര്‍ച്ചയായും എന്‍റെ ഉദാഹരണം ഇവിടെ അനുയോജ്യമാണ്. ആളു മാറുന്നില്ല, പേര് മാത്രമേ മാറുന്നുള്ളൂ എന്നത് ഞാനും അംഗീകരിക്കുന്നു. എന്നാല്‍ ചോദ്യം, പേര് മാറി വിളിച്ചാല്‍ ആളു വിളി കേള്‍ക്കുമോ എന്നുള്ളതാണ്. രാമചന്ദ്രാ എന്ന് വിളിച്ചാല്‍ ആ വിളിയോടു താങ്കള്‍ പ്രതികരിക്കില്ലെങ്കില്‍, ദൈവത്തിനെ മാത്രം എന്ത് പേരില്‍ വിളിച്ചാലും അവന്‍ മറുപടി തരും എന്നാണോ താങ്കള്‍ കരുതുന്നത്? അങ്ങനെയാണെങ്കില്‍ താങ്കള്‍ എന്തുകൊണ്ടാണ് അല്ലാഹു എന്ന നാമത്തില്‍ തന്നെ ദൈവത്തെ വിളിക്കുന്നത്‌? യഹോവ എന്നോ ശിവന്‍ എന്നോ വിഷ്ണു എന്നോ വിളിച്ചൂടെ? താങ്കള്‍ ഏറ്റു ചൊല്ലിയ കലിമയില്‍ "അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല" എന്നാണല്ലോ ഉള്ളത്. ഇതെല്ലാം ഒന്നാണെങ്കില്‍ "യഹോവയല്ലാതെ മറ്റൊരു ദൈവമില്ല" എന്ന് താങ്കള്‍ക്ക് കലിമചൊല്ലാന്‍ ധൈര്യമുണ്ടോ? അങ്ങനെ ചൊല്ലിയാല്‍ അത് കലിമയാകുമോ?

      //= താങ്കള്‍ എന്റെ ഏതു വാചകത്തിനാണോ ഈ മറുപടി നല്‍കിയത് , അതേ വാചകത്തില്‍ "ബൈബിളില്‍ യഹോവയെ പിതാവ്‌ എന്ന് വിശേഷിപ്പിക്കുന്നത് ദൈവം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്" എന്ന് പറയുന്നുണ്ട്.//

      ഇതിനെയാണ് ഞാന്‍ താങ്കളുടെ വികലഭാവന എന്ന് പറഞ്ഞത്. ബൈബിളില്‍ എവിടെയാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്? 31173 വാക്യങ്ങളുള്ള ബൈബിളില്‍നിന്ന് ഒരു വാക്യം എടുത്തു കാണിക്കാമോ, "യഹോവയെ പിതാവ്‌ എന്ന് വിശേഷിപ്പിക്കുന്നത് ദൈവം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്" എന്ന്?

      //ദൈവപുത്രന്‍ എന്ന പ്രയോഗം യേശുവിനെ കുറിച്ച് മാത്രമല്ല, മറ്റു പലരെയും കുറിച്ച് ബൈബിള്‍ പറയുന്നുണ്ട്. എന്ത് കൊണ്ട് ഇത് വെച്ച് യേശുവില്‍ മാത്രം നിങ്ങള്‍ ദിവ്യത്വം ആരോപിക്കുന്നു? മറ്റുള്ളവര്‍ എന്ത് കൊണ്ട് ദൈവങ്ങള്‍ ആകുന്നില്ല?//

      ഇതുവെച്ചാണ് ഞങ്ങള്‍ യേശുക്രിസ്തുവിനെ ദൈവമായി കാണുന്നത് എന്ന് ആരാണ് പറഞ്ഞത്? യേശുവില്‍ ഞങ്ങള്‍ ദിവ്യത്വം ആരോപിക്കേണ്ട കാര്യമില്ല, അവിടുന്ന് അനാദി മുതലേ ദിവ്യത്വം ഉള്ളവനാണ്. അവിടുന്ന് പിതാവിനോട് പറയുന്നത് കേള്‍ക്കുക: "ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ" യോഹന്നാന്‍ . 17:5). എന്താണ് "ലോകം ഉണ്ടാകും മുമ്പെ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം" എന്നു പറയാമോ?

      //വാസ്തവത്തില്‍ ദൈവപുത്രന്‍ എന്നത് കൊണ്ട് ദൈവത്തിന്റെ സൃഷ്ടി എന്നോ ദൈവദൂതന്‍ എന്നോ ഒക്കെ ബൈബിള്‍ അര്‍ത്ഥമാക്കുന്നുള്ളൂ.//

      ഏതു വാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം പറയുന്നത്? ബൈബിളില്‍ അങ്ങനെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? കാണിച്ചു തരാമോ? പിന്നെ ബൈബിളിലെ പദങ്ങള്‍ എല്ലാം ഇത്ര കൃത്യമായി വ്യാഖ്യാനിക്കാന്‍ തക്കവിധം താങ്കള്‍ക്ക് ബൈബിള്‍ എഴുതപ്പെട്ട ഭാഷകളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രാവീണ്യമുണ്ടോ?

      //= സമാനമായ കാര്യങ്ങളാണ് പോസ്റ്റില്‍ കൊടുത്തത്. ദൈവപുത്രന്‍, പിതാവ് പ്രയോഗത്തിന്റെ അര്‍ഥം മേലെ കൊടുത്തിട്ടുണ്ട്.//

      ആ അര്‍ത്ഥങ്ങള്‍ കാശിനു കൊള്ളാത്തതാണെന്ന് ഞാന്‍ തെളിയിച്ചതുമാണ്.

      Delete
    9. "പിന്നെ യഹോവയുടെ ഏകത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സങ്കീര്‍ത്തനം 91:9 പ്രത്യേകമായി ഒന്ന് നോട്ട് ചെയ്തു വെക്കണം. "യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നു" എന്നാണു അവിടെ പറഞ്ഞിരിക്കുന്നത്. യഹോവ വാസസ്ഥലമാക്കിയിരിക്കുന്നത് "അത്യുന്നതങ്ങളെ" ആണെന്നല്ല, "അത്യുന്നതനെ" ആണെന്നാണ്‌ പറയുന്നത്. അതാരാണ് യഹോവയേക്കാള്‍ വലിയ അത്യുന്നതന്‍? തന്‍റെ വാദം സ്ഥാപിക്കാന്‍ പഴയ നിയമത്തില്‍ നിന്ന് 15 വാക്യങ്ങള്‍ ഉദ്ധരിച്ച മുഹമ്മദലി ഈ കാര്യവും കൂടി ഒന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു..."

      മുഹമ്മദാലി ഈ ചോദ്യത്തിന് മറുപടി നല്കിയിട്ടില്ലല്ലോ....

      Delete
    10. സഹോദരന്‍ അനിലിന്റെ സുദീര്‍ഘമായ മറുപടി വായിച്ചു. താങ്കളുടെ ആത്മാര്‍ഥതയെ ഈ മറുപടി വെളിപ്പെടുത്തുന്നുണ്ട്. നന്ദി.
      യഹോവ എന്ന പദത്തിന്റെ അര്‍ത്ഥവും പ്രാധാന്യവുമാണ് താങ്കള്‍ കാര്യമായി പറഞ്ഞത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ എനിക്കതിനെ ഖണ്ടിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ദൈവത്തെ വിളിക്കുമ്പോള്‍ അത് വ്യക്തിനാമം ആണോ അല്ലേ എന്നതിന് പ്രസക്തിയൊന്നുമില്ല. ദൈവത്തിന്റെ ഗുണങ്ങള്‍ പ്രകാശനം ചെയ്യുന്ന ഏതു പേരില്‍ വിളിച്ചാലും അവന്‍ വിളി കേള്‍ക്കും. അതാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌ . ക്രൈസതവസഹോദരങ്ങളും ദൈവത്തെ വിളിക്കുമ്പോള്‍ യഹോവേ എന്ന് മാത്രമാണോ വിളിക്കാറുള്ളത്?
      അറബിബൈബിളില്‍ യഹോവയെ കുറിക്കാന്‍ അല്ലാഹു എന്ന പദമാണ് ഉപയോഗിക്കുന്നത്. താങ്കള്‍ പറഞ്ഞ പോലെ ആണെങ്കില്‍ അവിടെയും യഹോവ എന്ന് മാത്രമേ കൊടുക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. അല്ലാഹു എന്ന പദത്തിന് മലയാളത്തില്‍ ഏറ്റവും അനുയോജ്യമായ അര്‍ത്ഥമായി പറയാവുന്നത് 'സാക്ഷാല്‍ പരമേശ്വരന്‍ ' എന്നാണ്.
      വ്യക്തിത്വത്തിന്റെ സവിശേഷത വെളിപ്പെടുത്തുന്ന നാമങ്ങള്‍ തന്നെയാണ് മുസ്ലിംകള്‍ ഉപയോഗിക്കുന്നത്.

      >>ഇങ്ങനെ അതിശയ നാമമുള്ള യഹോവ, ഇസ്രായേലില്‍ നിന്നും സൗദി അറേബ്യ വരെ എത്തിയപ്പോഴേക്കും പേരോ വ്യക്തിത്വമോ ഇല്ലാത്ത ഒരു ആത്മാവായി മാറി എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്, സുഹൃത്തേ.<<

      = ഇങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ഒരു വെറും ആരോപണം മാത്രമാണിത്. ദൈവത്തിനു ദൈവത്തിന്റെ സവിശേഷതകള്‍ കാണിക്കുന്ന അനേകം നാമങ്ങള്‍ ഉണ്ടെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്‌ .

      >> എന്നാല്‍ ചോദ്യം, പേര് മാറി വിളിച്ചാല്‍ ആളു വിളി കേള്‍ക്കുമോ എന്നുള്ളതാണ്. രാമചന്ദ്രാ എന്ന് വിളിച്ചാല്‍ ആ വിളിയോടു താങ്കള്‍ പ്രതികരിക്കില്ലെങ്കില്‍ , ദൈവത്തിനെ മാത്രം എന്ത് പേരില്‍ വിളിച്ചാലും അവന്‍ മറുപടി തരും എന്നാണോ താങ്കള്‍ കരുതുന്നത്?<<

      = എനിക്ക് രാമചന്ദ്രന്‍ എന്ന പേരുണ്ടെങ്കില്‍ ഞാന്‍ ആ വിളി കേള്‍ക്കും. ദൈവത്തിനെ നാം പല പേരുകളില്‍ വിളിക്കുന്നത്‌ ആ പേരുകളൊക്കെ ദൈവത്തെ സൂചിപ്പിക്കുന്നതായത് കൊണ്ടാണ്. അതിനാല്‍ ദൈവം ആ നാമങ്ങളിലോക്കെ വിളിച്ചാല്‍ വിളി കേള്‍ക്കും.

      >> അങ്ങനെയാണെങ്കില്‍ താങ്കള്‍ എന്തുകൊണ്ടാണ് അല്ലാഹു എന്ന നാമത്തില്‍ തന്നെ ദൈവത്തെ വിളിക്കുന്നത്‌? യഹോവ എന്നോ ശിവന്‍ എന്നോ വിഷ്ണു എന്നോ വിളിച്ചൂടെ? താങ്കള്‍ ഏറ്റു ചൊല്ലിയ കലിമയില്‍ "അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല" എന്നാണല്ലോ ഉള്ളത്. ഇതെല്ലാം ഒന്നാണെങ്കില്‍ "യഹോവയല്ലാതെ മറ്റൊരു ദൈവമില്ല" എന്ന് താങ്കള്‍ക്ക് കലിമ ചൊല്ലാന്‍ ധൈര്യമുണ്ടോ? അങ്ങനെ ചൊല്ലിയാല്‍ അത് കലിമയാകുമോ? <<

      = ശിവന്‍ , വിഷ്ണു എന്നീ പദങ്ങള്‍ വെച്ച് ദൈവത്തെ വിളിക്കുവാന്‍ പറ്റില്ല. കാരണം ആ പദങ്ങള്‍ പ്രതിനിധീകരിക്കുന്ന സങ്കല്പം തന്നെ. ത്രിമൂര്‍ത്തികളില്‍ പെട്ടവര്‍ എന്നാണല്ലോ ശിവനെയും വിഷ്ണുവിനെയും കുറിച്ച് പറയുന്നത്. അപ്പോള്‍ സാക്ഷാല്‍ ദൈവത്തെ കുറിച്ചുള്ള സങ്കല്പം അതില്‍ വരുന്നില്ല. കൂടാതെ ശിവന്‍ , വിഷ്ണു തുടങ്ങിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ അതിന്റെ രൂപങ്ങള്‍ വരുന്നു. അപ്പോള്‍ നമ്മുടെ ദൈവസങ്കല്‍പ്പം മാറുകയും ചെയ്യുന്നു.

      കലിമ എന്നത് ഒരു നിശ്ചിത വാചകമാണ്. ആ വാചകത്തില്‍ മാത്രമാണ് സാക്ഷ്യം പറയുക. അതില്‍ മാറ്റം വരുത്താന്‍ പറ്റില്ല. യാഹോവയല്ലാതെ ദൈവമില്ല എന്ന് പറയാന്‍ എനിക്കൊരു ബുദ്ധിമുട്ടുമില്ല. പക്ഷെ കലിമയിലെ നിശ്ചിത വാചകത്തിന് പകരമായി അത് ഉപയോഗിക്കില്ല.
      മുസ്ലിംകള്‍ അല്ലാഹുവേ എന്ന് മാത്രം വിളിച്ചല്ല പ്രാര്‍ഥിക്കാരുള്ളത്. മലയാളികളായ മുസ്ലിംകള്‍ ദൈവം തമ്പുരാനേ, നാഥാ, പടച്ചവനേ എന്നൊക്കെ വിളിക്കാറുണ്ട്. റഹ്മാന്‍ , റഹീം, അസീസ്‌ തുടങ്ങിയവയൊക്കെ ദൈവത്തെ വിളിക്കാന്‍ ഉപയോഗിക്കുന്നു. അതെ സമയം ഈ നാമങ്ങളെക്കാള്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത് അല്ലാഹു എന്ന പദമാണ്.

      >> 31173 വാക്യങ്ങളുള്ള ബൈബിളില്‍നിന്ന് ഒരു വാക്യം എടുത്തു കാണിക്കാമോ, "യഹോവയെ പിതാവ്‌ എന്ന് വിശേഷിപ്പിക്കുന്നത് ദൈവം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്" എന്ന്? <<

      = ഞാന്‍ പോസ്റ്റില്‍ കൊടുത്ത വചനങ്ങള്‍ സൂചിപ്പിക്കുന്നത് പിതാവ് എന്നാല്‍ യഹോവ ആണെന്നാണ്‌. യഹോവ ദൈവവുമാണ്. ദൈവികാംശമുള്ള ഒരു പുത്രനെ ജനിപ്പിച്ചു എന്ന അര്‍ത്ഥത്തില്‍ പിതാവ് എന്ന് ബൈബിള്‍ പ്രയോഗിച്ചതായി ഞാന്‍ കണ്ടിട്ടില്ല. ഉണ്ടെങ്കില്‍ താങ്കള്‍ കാണിച്ചു തരിക.

      Delete
    11. >> ഇതുവെച്ചാണ് ഞങ്ങള്‍ യേശുക്രിസ്തുവിനെ ദൈവമായി കാണുന്നത് എന്ന് ആരാണ് പറഞ്ഞത്? യേശുവില്‍ ഞങ്ങള്‍ ദിവ്യത്വം ആരോപിക്കേണ്ട കാര്യമില്ല, അവിടുന്ന് അനാദി മുതലേ ദിവ്യത്വം ഉള്ളവനാണ്. അവിടുന്ന് പിതാവിനോട് പറയുന്നത് കേള്‍ക്കുക: "ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ" യോഹന്നാന്‍ . 17:5). എന്താണ് "ലോകം ഉണ്ടാകും മുമ്പെ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം" എന്നു പറയാമോ?<<

      = അപ്പോള്‍ ദൈവപുത്രന്‍ എന്ന പ്രയോഗം ദിവ്യത്വത്തെ സൂചിപ്പിക്കുന്നില്ല എന്ന് താങ്കള്‍ സമ്മതിക്കുമോ? ദൈവപുത്രന്‍ എന്നത് കൊണ്ട് ദൈവത്തിന്റെ സൃഷ്ടി എന്നോ ദൈവദൂതന്‍ എന്നോ ഒക്കെ ബൈബിള്‍ അര്‍ത്ഥമാക്കുന്നുള്ളൂ എന്ന എന്റെ പ്രസ്താവനക്ക് ഇനി ഞാന്‍ തെളിവ് തരേണ്ടതുണ്ടോ?

      "ലോകം ഉണ്ടാകും മുമ്പെ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം" യേശുവിന്റെ ദിവ്യത്വം ആണെന്ന് ബൈബിള്‍ പറയുന്നില്ല. അത് താങ്കളുടെ വ്യാഖ്യാനം മാത്രമാണ്. ഞാന്‍ ദൈവമാണ്, യാഹോവയാണ് അല്ലെങ്കില്‍ ദൈവികാംശം ഉള്ളവനാണ്, ത്രിയേകദൈവത്തിലെ ഒരു ഭാഗമാണ് എന്നൊക്കെ വ്യാഖ്യാനത്തിനു പഴുതില്ലാത്ത വിധം എവിടെയും യേശു പറഞ്ഞിട്ടില്ല. അടിസ്ഥാനവിശ്വാസം ഊഹങ്ങളിലും വ്യാഖ്യാനങ്ങളിലും സ്ഥാപിക്കപ്പെടെണ്ട ഒന്നല്ല.

      >>ആ അര്‍ത്ഥങ്ങള്‍ കാശിനു കൊള്ളാത്തതാണെന്ന് ഞാന്‍ തെളിയിച്ചതുമാണ്.<<

      ദൈവപുത്രന്‍, പിതാവ് പ്രയോഗത്തിനു ഞാന്‍ നല്‍കിയ അര്‍ഥം കാശിനു കൊള്ളാത്തതാണെന്ന് താങ്കള്‍ എവിടെയും തെളിയിച്ചിട്ടില്ല. ദൈവപുത്രന്‍ എന്ന പദം യേശുവിന്റെ ദിവ്യത്വത്തിനു രേഖയാക്കാന്‍ താങ്കള്‍ തയ്യാറാകുന്നുമില്ല.

      Delete
  6. എന്തുകൊണ്ട് ഇസ്ലാമിസ്റ്റുകള്‍ ഇത്തരം അസത്യങ്ങള്‍ വിളിച്ചു പറഞു നടക്കുന്നു എന്നതിന്റെ അടിസ്ഥാനം ഖുറാന്‍ തന്നെയാണ് ..
    ഖുറാനെ സംരക്ഷിക്കേണ്ടതിനാലാണ് ബൈബിളിലെ യേശുവിന്റെ വ്യക്തിത്വത്തെ ഖുരാനു ഇണങ്ങുന്ന രീതിയില്‍ വികലമാക്കുന്നത് ...
    ബൈബിളില്‍ നിന്ന് പലതും പകര്‍ത്തി തിരുത്തി തിരുകിക്കയറ്റിയ വകയില്‍ ഉണ്ടാക്കിയ മറ്റൊരു തിരുത്തലാണ് യേശു ദൈവമല്ല എന്ന ഖുറാന്‍ പരാമര്‍ശം

    "( നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ( ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും''(112:1-4).

    സൃഷ്ടികളില്‍നിന്ന് തികച്ചും വ്യത്യസ്ഥനാണവന്‍. ഭാര്യയോ മക്കളോ ഉണ്ടാവുക എന്നത് അവന്‍റെ മഹത്വത്തിന് ഒരിക്കലും നിരക്കുന്നതല്ല. അതിനാല്‍, അത്തരം വാദഗതികളോട് അവന് അങ്ങേയറ്റത്തെ വെറുപ്പാണുള്ളത്. ദൈവപുത്ര സ്ഥാനത്തെ അല്ലാഹു അതിനിശിതമായി എതിര്‍ക്കുന്നത് കാണുക. "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(19:88 -93).

    മക്കള്‍ എന്നു കേള്‍ക്കുന്നത് ഇത്രമാത്രം വെറുപ്പുള്ള വ്യക്തിയാണ് അല്ലാഹു. ഇവന്‍ എന്‍റെ പ്രിയപുത്രന്‍ എന്നുപറഞ്ഞ് വാത്സല്യം തൂകുന്ന ദൈവത്തെ ബൈബിളില്‍ കാണുമ്പോള്‍, പുത്രനെന്നു കേള്‍ക്കുമ്പോള്‍ കലിയിളകുന്ന ഭീകരരൂപിയായ അല്ലാഹുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. അതിന്റെ കാരണം മുഹമ്മദിന്റെ കാലത്ത് ക്രിസ്ത്യാനികള്‍ യേശുവിനെ ആരാധിച്ചിരുന്നു വന്നതില്‍ മുഹമ്മടിനുണ്ടായ വെറുപ്പ്‌ തന്നെയാണ് ..ആ വെറും അല്ലഹുവിലൂടെ അവതരിപ്പിച്ചു ..ചുരുക്കത്തില്‍ ഇവിടെ സൂചിപ്പിക്കപ്പെടുന്ന അള്ളാഹു മുഹമ്മദ്‌ തന്നെയാണ് !!

    ReplyDelete
    Replies
    1. ഖുര്‍ആന്‍ യാഥാര്‍ത്ഥ്യം പറയുന്നു. യേശു ദൈവമല്ല, ദൈവാംശം ഉള്ളവനുമല്ല. അപ്പറഞ്ഞത് നുണയാണ് എന്നാണു താങ്കളുടെ വാദം. ഖുര്‍ആന്‍ പറയുന്നതാണ് ശരിയെന്നു ബൈബിള്‍ വചനങ്ങള്‍ തെളിയിക്കുന്നു. അതാണ്‌ പോസ്റ്റില്‍ കൊടുത്തതും.
      മക്കള്‍ എന്ന് കേള്‍ക്കുന്നതില്‍ ദൈവത്തിനു ഒരു വെറുപ്പുമില്ല. പക്ഷെ ദൈവത്തിന്റെ പേരില്‍ കളവു പറയുന്നത് ദൈവം പൊറുക്കുകയില്ല. ദൈവം ആരുടേയും പിതാവോ പുത്രനോ അല്ല. അവസാന ഖണ്ഡികയില്‍ താങ്കള്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ താങ്കളുടെ വികലഭാവന മാത്രം. അത് മറുപടി അര്‍ഹിക്കുന്നില്ല.

      Delete
    2. എന്റെ വക ഒരു വികലഭാവന(?)
      വാത്സല്യം തൂകുന്ന ദൈവം ആണ് ബൈബിളില്‍ കാണുന്നത് എന്നാല്‍ ചുമ്മാതങ്ങ് ആളുകളെ കൊന്നു കളഞ്ഞ യഹോവയെ ആനലോ ബൈബിളില്‍()() (പഴയ നിയമ ) കാനുനത് .ആദി മുതലേ യേശുവും ഉണ്ട് എന്ന് പറഞ്ഞാല്‍ ഇങ്ങനെ ആളുകളെ യഹോവ കൊന്നു കളയുബോള്‍ യേശുവും സ്നേഹത്തോടെ അത് നോക്കി കൊണ്ടിരുന്നു എന്ന് അര്‍ത്ഥമുണ്ട് .ബൈബിളിലെ ദൈവ സ്നേഹം എല്ലൈപോഴും ഭീകരമായിരുന്നു പ്രതേകിച്ചു പഴയ നിയമത്തില്‍ !!

      Delete
  7. യേശു ദൈവപുത്രനാണെന്ന് ഏറ്റവും വ്യക്തമായി അറിയാവുന്നത് പിശാചിനാണ്. മരുഭൂമിയില്‍വച്ച് യേശുവിനെ തന്‍റെ ദൌത്യത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കുന്നത് നാം വായിക്കുന്നുണ്ടല്ലോ!? മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നീ മൂന്നു സുവിശേഷകരും ഇത് തങ്ങളുടെ സുവിശേഷത്തില്‍ എഴുതിയിട്ടുണ്ട്. കല്ലുകളെ അപ്പമാക്കാന്‍ കഴിവുള്ളവനാണ് യേശുവെന്ന് സാത്താനറിയാം. "നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്മാരോടു കല്പിക്കുമെന്നും നിന്‍റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ"(ലൂക്കാ:4;9-11).

    സാത്താന്‍റെ മുന്നില്‍ ദൈവത്വം തെളിയിക്കുകയെന്നത് ആയിരുന്നില്ലല്ലോ യേശുവിന്‍റെ ദൌത്യം .

    പരസ്യമായി പിശാചു വിളിച്ചു പറയുന്ന സംഭവവും ബൈബിളിലി വിവരിക്കുന്നുണ്ട്.
    ഒരു പിശാചുബാധിതനെ സുഖപ്പെടുത്തുന്നതാണു രംഗം! "യേശുവിനെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്‍റെ മുമ്പില്‍ വീണ് ഉറക്കെപ്പറഞ്ഞു: യേശുവേ, അത്യുന്നതനായ ദൈവത്തിന്‍റെ പുത്രാ, നീ എന്തിന് എന്‍റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഢിപ്പിക്കരുതെന്നു ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു"(ലൂക്കാ:8;28).

    ReplyDelete
    Replies
    1. പിശാച് യേശുവിനെ ദൈവപുത്രന്‍ എന്ന് വിളിചാതാണോ ദിവ്യത്വത്തിനുള്ള തെളിവ്? സഹോദരാ, ബൈബിളില്‍ യേശുവിനെ മാത്രമല്ല മറ്റു പലരെയും കുറിച്ച് ദൈവപുത്രന്‍ എന്ന് പറയുന്നുണ്ട്. എന്ത് കൊണ്ട് ഇത് വെച്ച് യേശുവില്‍ മാത്രം നിങ്ങള്‍ ദിവ്യത്വം ആരോപിക്കുന്നു? മറ്റുള്ളവര്‍ എന്ത് കൊണ്ട് ദൈവങ്ങള്‍ ആകുന്നില്ല? വാസ്തവത്തില്‍ ദൈവപുത്രന്‍ എന്നത് കൊണ്ട് ദൈവത്തിന്റെ സൃഷ്ടി എന്നോ ദൈവദൂതന്‍ എന്നോ ഒക്കെ മാത്രമേ ബൈബിള്‍ അര്‍ത്ഥമാക്കുന്നുള്ളൂ.

      Delete
    2. ദൈവ കല്പനകളെ അനുസരിചു നല്ല ജീവിതം നയികുകയും നന്മാചെയ്യുകയും ചെയ്യുന്നുവോ അവര്‍ ദൈവപുത്രര്‍ ആണ് .ബൈബിള്‍ ദൈവ പുത്രന്‍ എന്ന് പലരെയും പറയുന്നുണ്ട് .അത് യേശു മാത്രം ദൈവ പുത്രന്‍ എന്ന് അര്‍ത്ഥമില്ല.

      Delete
  8. ക്രിസ്ത്യാനി പറയുന്നു:ഏക ദൈവമായ സ്വര്‍ഗസ്ഥനായ പിതാവ്‌ മെനകെട്ടു തന്റെ "ഏക ദൈവമായ പുത്രനെ" ഭൂമിയിലോട്ടു വിടുന്നു.ഇവടെ വന്നു എല്ലാരുടെയും പാപവും പേറി യേശു പോയി .പിനീട് ഏക ദൈവമായ പിതാവും ഏക ദൈവമായ യേശുവും കൂടി "ഏകദൈവമായ പരിശുദ്ധആത്മാവിനെ" അയച്ചു പലരെ കൊണ്ടും പ്രേക്ഷിതമായി കൊണ്ട് ബൈബിള്‍ എഴുതുന്നു.....
    എന്നിട്ട് പോലും യേശു ദൈവമാണ് എന്ന് യേശു പറയുന്ന ഒരു (unambiguous verse)വചനം ബൈബിളില്‍ ഇല്ല ..ഇത്രയും വല്യ കാര്യം യേശു വ്യക്തമാകാതെ പോകുമോ ??
    യേശു പറഞ്ഞ എല്ലാറ്റിലും മുഖ്യ കല്പനയെ അവര്‍ അവഗണിച്ചു അവടെ ത്രിത്വം തിരുകി കയറ്റി .

    ReplyDelete
  9. യാക്കോബും അബ്രഹാമും മോശെയും ഇസ്ഹാകും ഇഷ്മേലും എന്ത് കൊണ്ട് യേശുവിനെ വിളിച്ചു ആരാധിച്ചില്ല

    ReplyDelete
  10. റോമിലെ മിത്രമത വിശ്വാസങ്ങളെ വിളക്കിചേര്‍ത്ത മതമാണ്‌ ഇന്നത്തെ ക്രിസ്തുമതം .ഉണ്ണിയും പിതാവും എല്ലാം ഉള്ള ഒരു വിശ്വാസം മിത്ര മതക്കാര്‍ക്കും ഉണ്ടര്‍ന്നു .നിസ്യ സുനഹടോസില്‍ വെച്ച് പടച്ചു ഉണ്ടാകിയ ഒന്നാണി ത്രുത്വവും സുവിശേഷവും

    ReplyDelete
  11. എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്. യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു.(ജോണ്‍ 10:27-33)

    "ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു","ഞാനും പിതാവും ഒന്നാണ്" തുടങിയ യേശുവിന്റെ വാക്കുകള്‍ മനസ്സിലാകെണ്ടാവര്‍ക്ക് മനസ്സിലാകേണ്ട രീതിയില്‍ മനസ്സിലായതുകൊണ്ടാണ് അവര്‍ യേശുവിനെ കൊല്ലാന്‍ കല്ലെടുത്തത് ...

    ReplyDelete
  12. "യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്. അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ യേശു അവരില്‍നിന്നു മറഞ്ഞ് ദേവാലയത്തില്‍നിന്നു പുറത്തു പോയി."(ജോണ്‍ 8-58-59)

    ഒരു മനുഷ്യനോ പ്രാവാചകണോ കഴിയുന്ന കാര്യമല്ല യേശു പറഞത് ..അതും മനസ്സിലാകെണ്ടാവര്‍ക്ക് മനസ്സിലായി

    ReplyDelete
  13. തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്. ഈ വാക്കുകള്‍മൂലം യഹൂദരുടെ ഇടയില്‍ വീണ്ടും ഭിന്നതയുണ്ടായി.അവനു പിശാചുണ്ട്; അവനു ഭ്രാന്താണ്; എന്തിന് അവന്‍ പറയുന്നതു കേള്‍ക്കണം എന്നിങ്ങനെ അവരില്‍ വളരെപ്പേര്‍ പറഞ്ഞു.(ജോണ്‍ 10:17-20)

    സ്വന്തം ജീവന്‍ നശിപ്പിക്കാനും "അത് തിരികെയെടുക്കാനും " ഒരു മനുഷ്യനോ പ്രവാചകനോ കഴിയില്ല ..അതുകൊണ്ടാണ് യേശുവിന്റെ വാക്കുകള്‍ യഹൂദരെ വിറളി പിടിപ്പിച്ചത് ..വീണ്ടും ദൈവദൂഷണം ...

    ReplyDelete
  14. യേശു മരിച്ചുപോയ ലാസറിനെ ഉയര്പ്പിക്കുന്ന സംഭവം ...

    യേശു പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം. യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു.(ജോണ്‍ 11:23-27)

    ഒരു അല്ലായുടെയും സഹായത്താലല്ല "എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും" എന്ന് യേശു പറയുന്നത് ..ഒരു പ്രവാചകനും സാദാരണ മനുഷ്യനും പറയാന്‍ പറ്റുന്ന കാര്യങ്ങളല്ല യേശുവിന്റെ വാക്കുകള്‍ ..!

    ReplyDelete
  15. ബൈബിളില്‍ പലരെയും ദൈവ പുത്രന്‍ എന്ന് വിളിച്ചിട്ടുണ്ട് ..എന്നാല്‍ എല്ലാവര്ക്കും ചാര്‍ത്തിക്കൊടുത്ത ദൈവപുത്ര സ്ഥാനമല്ല യേശുവിനു ഉള്ളത് എന്നും ബൈബിള്‍ വ്യക്തമാക്കുന്നു ...


    പിതാവ് മരിച്ചവരെ എഴുന്നേല്‍പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല.സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. (ജോണ്‍ 5:21-25)

    ഇവിടെ പറയുന്ന ദൈവപുത്രന്റെന്‍ സാദാരണ ദൈവപുത്ര പരാമര്‍ശം ആയിരുന്നെകില്‍ ആ ദൈവപുത്രന്റെ സ്വരം ശ്രവിച്ചു മരിച്ചവര്‍ ഉയര്ക്കില്ലായിരുന്നു ..

    ReplyDelete
  16. ബുഹാഹഹഹഹ... ഈ വിഷയം ഓരോ കൊല്ലവും പലരും ചർച്ച ചെയ്ത് ചെയ്ത് ചെയ്ത് വായനക്കാരെ മടുപ്പിക്കുന്നത് എന്തിനാണാവോ????

    വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ചടങ്ങാണിത്... ടൈറ്റിലിനു പോലും മാറ്റമില്ലല്ലോ, കമന്റുകൾ പോലും ഫോട്ടോസ്റ്റാറ്റ് കോപ്പിയാണല്ലോ എന്റെ ബ്ലോഗിനാർക്കാവിലമ്മേ ;)

    വെറുതെ ഗൂളമ്മിച്ചിയോട് ചോദിച്ചിരുന്നെങ്കിൽ പഴയ പോസ്റ്റിലേയ്ക്ക് ചെന്നെത്താൻ അമ്മച്ചി സഹായിക്കില്ലായിരുന്നോ... എന്തിനാ വെറുതേ പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെയാക്കി പുതിയ ബ്ലോഗർമാർ ഇറങ്ങുന്നു... അല്ലെങ്കിൽ പിന്നെ പഴയ സിനിമ വീണ്ടും ഇറക്കുന്ന പോലെ എന്തെങ്കിലും ഒരു വെറൈറ്റി എഴുതി പിടിപ്പിക്കരുതോ ;)

    ReplyDelete
    Replies
    1. താങ്കള്‍ എല്ലാ കൊല്ലവും ഈ വിഷയം കണ്ടു മനം മടുത്തിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് പോകാം. വീണ്ടും മനം മടുക്കേണ്ട ആവശ്യമില്ല. മനം മടുക്കാത്തവര്‍ വേറെ ഇവിടെയുണ്ട്. മറ്റുള്ളവര്‍ ചര്‍ച്ച ചെയ്ത വിഷയം പുതിയ ആളുകള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്നൊരു നിയമമൊന്നും ഇന്ത്യാ മഹാരാജ്യത്തില്ല.
      വെറൈറ്റി എഴുതിപ്പിടിപ്പിക്കാന്‍ ഇത് നോവലും നാടകവുമൊന്നുമല്ല.

      Delete
  17. അബ്രഹാമിക്ക് മതങ്ങളുടെ പ്രശ്നമാണു തങ്ങൾക്ക് മുൻപ് ഉള്ള മതത്തിൽ നിന്ന് ആവശ്യമായവ മൊത്തമായി ഇങ്ങ് ഏറ്റ് എടുത്ത് തങ്ങളുടേതാക്കുക എന്നത്... ഈ അബ്രഹാമിക്ക് മത സീരീസിലെ അവസാനത്തെ പ്രബലമായ മതവിശ്വാസമായ ബഹായികൾ വരെ അത് ചെയ്തു... ബഹായികൾ പിന്നെ അബ്രഹാം മുതൽ ഇങ്ങ് എടുത്ത് കൃഷ്ണനെയും ബുദ്ധനെയും വരെ അവരുട പ്രവാചക പട്ടികയിലാക്കി...

    ജൂത മതത്തിൽ നിന്ന് വ്യത്യസ്തമാക്കാൻ ക്രിസ്ത്യാനികൾ ശ്രമിച്ചപ്പോൾ പുറകേ വന്ന മുസ്ലീമുകൾ ജൂതരെ ഒട്ടുമുക്കാലും അങ്ങ് അനുകരിച്ചു ക്രിസ്തുമതത്തിൽ നിന്നും ആവശ്യമുള്ളതും അങ്ങ് എടുത്തു. ജൂതർ ലിംഗാഗ്രം മുറിച്ചതിൽ നിന്ന് വ്യത്യസ്തമാക്കാൻ ക്രിസ്ത്യാനികൾ മാമോദീസയാക്കി ഇതിൽ നിന്ന് വ്യത്യസ്തമാകാൻ പുറകേ വന്ന മുസ്ലീമുകൾ ക്രിസ്ത്യാനികൾക്കും മുൻപുള്ള ജൂതരുടെ ആചാരമായ ലിംഗാഗ്രം മുറിക്കൽ ഏറ്റെടുത്തു... അത് പോലെ ഓരോ ആചാരങ്ങളും... ജൂതർ ഏകദൈവത്തിനു പ്രാധാന്യം കൊടുത്തപ്പോൾ ക്രിസ്ത്യാനികൾ ദൈവപുത്രനു മുന്തുക്കം നൽകി എന്നാൽ മുസ്ലീമുകളായപ്പോൾ ദൈവപുത്രൻ എന്നത് മാറ്റി തിരിച്ച് ജൂതരുടെ ഏക ദൈവത്തിനു പ്രാമുഖ്യം കൊടുത്തു...

    ഇപ്പോൾ തങ്ങളാണു ശരി എന്ന് പിന്നിലുള്ളവർ വാദിക്കുന്നു... അത് ബഹായികളും ചെയ്യുന്നു... ഇനി ബഹായികൾക്കും പുറകിൽ മറ്റൊന്ന് വരുമ്പോൾ അവരും ഇത് ആവർത്തിക്കും....

    ReplyDelete
    Replies
    1. ഈ ലോകത്ത്‌ മനുഷ്യന്‍ ഉണ്ടായത് തൊട്ട് ഒരു ദൈവികമതം മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. അതാണ്‌ ഇസ്ലാം (ദൈവത്തിനുള്ള സമര്‍പ്പണം). എല്ലാ പ്രവാചകന്മാരുടെയും മതം ഇസ്ലാം ആയിരുന്നു. കാലാന്തരത്തില്‍ മതത്തില്‍ പുരോഹിതരും മറ്റും കടത്തിക്കൂട്ടലുകളും തിരുത്തലുകളും കുറക്കലുകളും വരുത്തി. അപ്പോള്‍ പുതിയ പ്രവാചകന്മാര്‍ വന്നു. സ്വാഭാവികമായും അവര്‍ പറയുക, മുമ്പുള്ള പ്രവാചകന്മാര്‍ പറഞ്ഞ കാര്യം തന്നെയാണ്. അതാണ്‌ ഈ സാമ്യതക്ക് കാരണം. ഇത് വെച്ച് ഇസ്ലാം മറ്റു മതങ്ങളെ അനുകരിക്കുന്നു എന്ന് പറഞ്ഞത്‌ വിവരക്കേടാണ്. യഥാര്‍ത്ഥ ഇസ്ലാമിന്റെ ചില ആശയങ്ങള്‍ ജൂതരും ക്രിസ്ത്യാനികളും ഇന്നും ഉള്‍ക്കൊള്ളുന്നു എന്നതാണ് സത്യം. അത് മുസ്ലിംകള്‍ തുടരുന്നു. വ്യതിചലനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നു.

      Delete
  18. ബൈബിളിലുള്ളതെല്ലാം തെറ്റാണന്നും തിരുത്തിയതാണന്നും പറയുന്നവര് "ഏകദൈവവിശ്വാസം" സ്ഥാപിക്കാന് ബൈബിളിനെ ആശ്രയിക്കുന്നതെന്തിനാണ് ? വിശ്വാസം എന്നതുതന്നെ കാണാത്ത,കേള്ക്കാത്ത,സ്പര്ശിച്ചറിയാത്ത കാര്യം ഉണ്ട് എന്നു കരുതുന്നതാണല്ലോ. കാണുന്ന ദൈവത്തെ വിശ്വസിക്കേണ്ടകാര്യം ഇല്ലല്ല്ലോ ?അത് അനുഭവം ആണല്ലോ? അതുകൊണ്ട് അവരവരുടെ വിശ്വാസവുമായി നടക്കുന്നതല്ലെ നല്ലത്? ആര്ക്കും എന്തും വിശ്വസിക്കാനുള്ള സ്വാതന്ത്യം ഉണ്ട്. അതുകൊണ്ടാണ് പല പല മതങ്ങള് ഇണ്ടായി വന്നത്,ഇന്നും മനുഷ്യ ദൈവങ്ങള് അടക്കം ഉണ്ടായിക്കൊണ്ടിരിക്കുന്നതും.

    ReplyDelete
    Replies
    1. ഏകദൈവംവിശ്വാസം സ്ഥാപിക്കുവാന്‍ മുസ്ലിംകള്‍ക്ക് ബൈബിളിന്റെ ആവശ്യമില്ല. ഇവിടെ വിഷയം മറ്റൊന്നാണ്. ബൈബിള്‍ പിന്തുടരുന്നവര്‍ ബൈബിളിനു എതിര് പ്രവര്‍ത്തിക്കുന്നു എന്നതാണ് വിഷയം. അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.

      അദൃശ്യനായ ദൈവത്തെ കുറിച്ച് ദൈവം തന്നെ നമുക്ക്‌ പറഞ്ഞു തന്നിട്ടുണ്ട്. അവന്‍ എപ്രകാരം വിശ്വസിക്കണം എന്ന് പഠിപ്പിച്ചുവോ അങ്ങനെ മാത്രമേ വിശ്വസിക്കാവൂ. ഓരോത്തര്‍ക്കും തോന്നിയ പോലെ വിശ്വസിക്കലല്ല ദൈവവിശ്വാസം. എങ്ങനെയും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇവിടെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ ആ വിശ്വാസം തെറ്റാണ് എന്ന് ന്യായപൂര്‍വം പറയാനുള്ള സ്വാതന്ത്ര്യവും നല്‍കേണ്ടതുണ്ട്.

      ഈ ലോകത്ത്‌ മനുഷ്യന്‍ ഉണ്ടായത് തൊട്ട് ഒരു ദൈവികമതം മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. അതാണ്‌ ഇസ്ലാം (ദൈവത്തിനുള്ള സമര്‍പ്പണം). എല്ലാ പ്രവാചകന്മാരുടെയും മതം ഇസ്ലാം ആയിരുന്നു. കാലാന്തരത്തില്‍ മതത്തില്‍ പുരോഹിതരും മറ്റും കടത്തിക്കൂട്ടലുകളും തിരുത്തലുകളും കുറക്കലുകളും വരുത്തി. അങ്ങനെയാണ് വിവിധ മതങ്ങള്‍ ഉടലെടുത്തത്. അവയെല്ലാം ഒരേ സമയം സത്യമാണെന്ന് വിശ്വസിക്കാന്‍ യുക്തി അനുവദിക്കുന്നില്ല.

      Delete
    2. ' ഇവിടെ വിഷയം മറ്റൊന്നാണ്. ബൈബിള്‍ പിന്തുടരുന്നവര്‍ ബൈബിളിനു എതിര് പ്രവര്‍ത്തിക്കുന്നു എന്നതാണ് വിഷയം. അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.'

      അതാണോ പ്രശ്നം? നിങ്ങള് ഖുറാന് യോജിക്കുന്ന ആശയങ്ങള് ബൈബിളില് കണ്ടെത്തുകയും അതുശരിയാണന്ന്മാത്രം പറയുകയും യോജിക്കാത്തത് കണ്ടില്ല എന്നു നടിക്കുകയും ചെയ്യുന്നു.അതെങ്ങനെയാണ് ശരിയാകുന്നത് ഒന്നുകില് ബൈബിള് പൂര്ണ്ണമായും ശരി അല്ലെങ്കില് തെറ്റ് എന്ന് പറയുന്നതല്ലേ നല്ലത്.ഏത് മതഗ്രന്ഥവും വിശ്വാസം കൊണ്ടാണ് ജനങ്ങള് പിന്തുടരുന്നത് അല്ലാതെ യുക്തി കൊണ്ടല്ല.

      'അദൃശ്യനായ ദൈവത്തെ കുറിച്ച് ദൈവം തന്നെ നമുക്ക്‌ പറഞ്ഞു തന്നിട്ടുണ്ട്.'

      ഇതും ഒരുവിശ്വസമല്ലേ സുഹൃത്തേ?



      ' എന്നാല്‍ ആ വിശ്വാസം തെറ്റാണ് എന്ന് ന്യായപൂര്‍വം പറയാനുള്ള സ്വാതന്ത്ര്യവും നല്‍കേണ്ടതുണ്ട്.'


      ഒരുവിശ്വാസം തെറ്റാണന്ന് പറയാന് മറ്റ് ഒരു വിശ്വാസം കൊണ്ട് എങ്ങിനെയാണ് കഴിയുക

      Delete

  19. "തന്റെ യോനി കാത്തു സൂഷിച്ച ഇമ്രാന്റെ മകളായ മറിയം നെയും അപ്പോൾ നമുടെ ആത്മ ചൈതന്യ ത്തിൽനിന്നും നാം അതിൽ ( യോനിയിൽ) ഊതുക ഉണ്ടായി ...", തഹ്രീം 12 ഇതൊന്നു വഴിച്ചാൽ സന്ഗേതിക മായും അള്ളന്റെ ( പടച്ചോന്റെ ) മകൻ ഈസ നബിതന്നെ ഖുര്ഹാൻ പറയുന്നൂ . ! അപ്പോൾ നമുടെ ഖുര്ഹനും എസ നബിയുടെ ബാപ്പ അള്ളാഹു തന്നെ എന്ന് പറയുന്നു ! എന്നിട്ട് നമ്മള് അതും ഇതും വിക്യനിച്ചു രക്ച്ചപെടാൻ ശ്രമിക്കുന്നു !! ഇങ്ങനെ ഒക്കെ ഉള്ളത് കൊണ്ടാ ഇതൊന്നും ഒരു സർവ ശക്തനും സർവ്വ ഞാനിയും പരമ കാരുണ്യ വാനും ആയ ദൈവത്തിന്റെ വചനം അല്ലാതാകുന്നത്‌, അലിക്കാ .

    ഖുര്ഹന്റെ മലയാള തര്ജമ വാഴിച്ചാൽ, ഒരു ചെറിയ യുക്തി കൊടുത്താൽ മതി . പ്ലീസ് ഒന്ന് നിക്ച്ച പക്ച്ച മായി കുറച്ചു നേരത്തേക്ക് ഒന്ന് വാഴികുക.

    ReplyDelete
  20. anil Kumar V. Ayyappan പേരില്‍ വൈവിധ്യം വന്നാല്‍ ആള്‍ മാറില്ല എന്നുള്ളത് പുതിയ അറിവാണ്.//
    എന്തുവാടോ അച്ചായന്മാരുടെ വിവരമില്ലായ്മയാണ് സുചിപ്പിക്കുന്നത് ,അന്ധത അലങ്കാരമാക്കരുത്

    ReplyDelete
  21. നല്ല പോസ്റ്റ്

    ReplyDelete
  22. ത്രിയേകത്വം (Holy Trinity)
    https://fb.watch/5QiSoFpIZS/

    Quran Copy adichu indakiyatha- original aanennu proof undo?

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...