Wednesday, September 12, 2012

യേശുവിന്റെ ദിവ്യത്വം: ബൈബിള്‍ തെളിവുകളും യാഥാര്‍ത്ഥ്യവും

യേശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഒരു പരമാര്‍ത്ഥമാണിത്. എന്നാല്‍ ബൈബിളിലെ ചില വചനങ്ങള്‍ വൃഥാ വ്യാഖ്യാനിച്ച് പ്രസ്തുത വിശ്വാസം സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. അത്തരം വചനങ്ങളില്‍ സാധാരണ ഉദ്ധരിക്കാറുള്ള ബൈബിള്‍ വചനങ്ങളാണ് താഴെ വിശകലനം ചെയ്യുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില പദപ്രയോഗങ്ങളില്‍ അഭയം തേടിയാണ് യേശുവില്‍ ദിവ്യത്വം ആരോപിക്കാന്‍ ക്രൈസ്തവ സഹോദരങ്ങള്‍ ശ്രമിക്കാറുള്ളത്. 

ഓര്‍ത്തിരിക്കേണ്ട വസ്തുതകള്‍ 

  • യേശു സംസാരിച്ചിരുന്ന ഭാഷ അരാമിക് ആയിരുന്നു. സുവിശേഷങ്ങള്‍ എഴുതപ്പെട്ടതോ ഗ്രീക്ക് ഭാഷയിലും. 
  • സുവിശേഷങ്ങളുടെ മൂലരേഖകളുടെ പകര്‍പ്പുകള്‍ ഇന്ന് ലഭ്യമല്ല. 
  • പരിഭാഷകളിലെ പ്രയോഗങ്ങളുടെ മൂലപദങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്ന് നിര്‍വാഹമില്ല.
  • നിലവിലുള്ള സുവിശേഷങ്ങള്‍ യേശുവിന്റെ കാലശേഷം അര നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് രചിക്കപ്പെടുന്നത്. ക്രോഡീകരണം നടന്നതോ മൂന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞും. അതിനാല്‍ അവയില്‍ ധാരാളം പിഴവുകള്‍ കടന്നു കൂടാമല്ലോ.
  • പിതാവ്, ദൈവം, ദൈവപുത്രന്‍, കര്‍ത്താവ്, അനാദി തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളുമാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്.
  • യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന പദങ്ങളില്‍ അധികവും യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത്. നാല് സുവിശേഷങ്ങളില്‍ ഏറ്റവും അവസാനം എഴുതപ്പെട്ടതാണല്ലോ അത്. 
  • യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് യേശുവിനെ കാണുക പോലും ചെയ്യാത്ത യേശുവിന്റെ ശിഷ്യരുടെ കണ്ണിലെ കരടായ പൗലോസ് ആയിരുന്നു. അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ അത്തരം വചനങ്ങള്‍ കാണാന്‍ കഴിയും. 
എന്നിട്ട് പോലും ദൈവത്തിന്റെ ഏകത്വവും യേശുവിന്റെ ദിവ്യത്വനിഷേധവും വ്യാഖ്യാനം പോലും ആവശ്യമില്ലാത്ത വിധം വിളംബരം ചെയ്യുന്ന നിരവധി വചനങ്ങള്‍ നാം ബൈബിളില്‍ കാണുന്നു എന്നത് അത്ഭുതകരം തന്നെയാണ്. 

ഇനി  യേശുവില്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി എടുത്തു കാണിക്കാറുള്ള ബൈബിള്‍ വചനങ്ങള്‍ പരിശോധിക്കാം:
1. "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോട് കൂടിയായിരുന്നു. സകലതും അവന്‍ മുഖാന്തരം ഉളവായി. ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.'' (യോഹന്നാന്‍ 1:1-3)
ഒന്നാമത് ഇത് യേശു പറഞ്ഞതല്ല. യേശു ഒരിക്കലും തന്നെ കുറിച്ച് അപ്രകാരം പറയുന്ന ഒരു ബൈബിള്‍ വചനം പോലുമില്ല. മറ്റൊരു വസ്തുത ഇവിടെ വചനം ദൈവമായിരുന്നു എന്ന് ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നത് the Word was God എന്നാണ്. God എന്നതിലെ G capital letter ആക്കിയാണ് കൊടുത്തിരിക്കുന്നത്. അതാണ്‌ ഇവരുടെ വാദത്തിന്റെ അടിസ്ഥാനവും. എന്നാല്‍ ഇത് translation ല്‍ വന്ന കുഴപ്പമാവാന്‍ സാധ്യത ഉണ്ട്‌. the Word was god എന്നായിരുന്നുവെങ്കില്‍ ഇവരുടെ വാദം നിലനില്‍ക്കുകയില്ല. കാരണം god എന്നാല്‍ യഥാര്‍ത്ഥ ദൈവം ആകണമെന്നില്ല. ആര്‍ക്കും പ്രയോഗിക്കാം.
ഇവിടെ വചനം കൊണ്ട് ഉദ്ദേശിക്കുന്നത് യേശുവാണെന്നാണ് വാദം. എന്നാല്‍ ആ വാദത്തിനു ഒരു തെളിവുമില്ല എന്നതാണ് സത്യം. ഇവിടെ പറഞ്ഞിരിക്കുന്നത് ദൈവത്തിന്റെ വചനത്തെക്കുറിച്ചാണ്. എന്താണ് ദൈവത്തിന്റെ വചനം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ദൈവത്തിന്റെ സൃഷ്ടികര്‍മം എങ്ങനെയെന്നു പരിശോധിച്ചാല്‍ മതി. 
"യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകല സൈന്യവും ഉളവായി." (സങ്കീര്‍ത്തനം 33:6)
"വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. വെളിച്ചം ഉണ്ടായി." (ഉല്‍പത്തി 1:3) 
"ആകാശത്തിന് കീഴെയുള്ള വെള്ളങ്ങളെല്ലാം ഒരു സ്ഥലത്ത് കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. അങ്ങനെ സംഭവിച്ചു''. (ഉല്‍പത്തി 1:9)
ദൈവം സൃഷ്ടികര്‍മ്മം നടത്തിയപ്പോള്‍ അതിനോട് 'ഉണ്ടാകട്ടെ' എന്ന് കല്‍പിച്ചു. ഇത് ദൈവത്തിന്റെ വചനമാണ്. ദൈവവചനം സൃഷ്ടിയല്ലല്ലോ. 
"അവന്‍ അരുളി ചെയ്തു: അങ്ങനെ സംഭവിച്ചു. അവന്‍ കല്‍പിച്ചു; അങ്ങനെ സ്ഥാപിതമായി.'' (സങ്കീര്‍ത്തനം 33:9)
അപ്പോള്‍ ഒരു സംഗതി ഉണ്ടാകാനുള്ള കല്‍പ്പനയാണ് ദൈവവചനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. യേശു ഉണ്ടായതും അങ്ങനെയൊരു വചനത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ യേശു തന്നെ വചനമാണ്,  ദൈവമാണ് എന്ന സൂചനയൊന്നും പ്രസ്തുത ബൈബിള്‍ വാക്യത്തില്‍ കാണുക സാധ്യമല്ല.
2. "ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു." (യോഹന്നാന്‍ 1:18)
ഈ വചനത്തിലെ 'മടിയില്‍ ഇരിക്കുന്ന' 'ഏകജാതനായ പുത്രന്‍' 'വെളിപ്പെടുത്തി' എന്നീ പ്രയോഗങ്ങളാണ്  യേശുവിന്റെ ദിവ്യത്വത്തെ സ്ഥാപിക്കുവാന്‍ വേണ്ടി എടുത്തു കാണിക്കുന്നത്. എന്നാല്‍ ഇവ ആലങ്കാരികമായ പ്രയോഗങ്ങള്‍ മാത്രമാണ്.  

'മടിയില്‍ ഇരിക്കുന്ന' എന്ന പ്രയോഗം ബാഹ്യാര്‍ത്ഥത്തില്‍ എടുത്താല്‍ ദൈവത്തിനു തുടയും മടിയുമൊക്കെ ഉണ്ടെന്നു വാദിക്കേണ്ടി വരും. ദൈവം ഒരിക്കലും പദാര്‍ത്ഥമല്ലല്ലോ. ഈ പ്രയോഗം യേശുവിന്റെ ദൈവവുമായുള്ള ബന്ധത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. യേശു ദൈവമാണെന്ന് സൂചിപ്പിക്കുന്നില്ല. 
അത് പോലെ ദൈവത്തെ കുറിച്ച് സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തു എന്നാണു "വെളിപ്പെടുത്തി" എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവം യേശുവിന്റെ രൂപത്തില്‍ വെളിപ്പെട്ടു എന്നല്ല.
ഇനി ഏകജാതന്‍ എന്ന പ്രയോഗം നോക്കാം. ബൈബിള്‍ യേശുവിനെ കുറിച്ച് മാത്രമല്ല, മറ്റു പലരെയും കുറിച്ച് ഏകജാതന്‍, പുത്രന്‍ എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. 
"യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ." (പുറപ്പാട് 4:22) 
"ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ." (യിരമ്യാവ് 31:9)  
"ഞാൻ അവന്നു (സോളമന്) പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും" (2 ശമുവേല്‍ 7:14) 
"നീ (ദാവിദ്) എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു." (സങ്കീര്‍ത്തനങ്ങള്‍ 2:7)
ഏകജാതന്‍ , ദൈവപുത്രന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഒരിക്കലും ദിവ്യത്വത്തിനു തെളിവാകുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. യഥാര്‍ഥത്തില്‍ ദൈവപുത്രന്‍ എന്ന പ്രയോഗത്തിന് ആര്‍ അര്‍ഹനാകും എന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ട്.
"സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും." (മത്തായി 5:9)
ഇത് വെച്ച് സമാധാനം ഉണ്ടാക്കുന്നവരൊക്കെ ദൈവങ്ങള്‍ ആണെന്ന് വാദിക്കാന്‍ പറ്റില്ലെങ്കില്‍ യേശുവിന്റെ കാര്യത്തിലും പറ്റില്ല എന്നതാണ് നീതിയും യുക്തിയും.
3. "അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍ നിന്നുള്ളവര്‍ . ഞാന്‍ മേലില്‍ നിന്നുള്ളവന്‍ ; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ . ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല." (യോഹന്നാന്‍ 8:23)
ഇത് യേശു ദൈവമാണെന്നതിനു തെളിവാണെങ്കില്‍ യേശുവിന്റെ ശിഷ്യന്മാരും ദൈവങ്ങളാണ് എന്ന് പറയേണ്ടി വരും. കാരണം യോഹന്നാന്‍ 15:19 ല്‍ ഇങ്ങനെ കാണാം:
"നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു."
മറ്റൊരിടത്ത് പറയുന്നു: 
"ഞാന്‍ അവര്‍ക്കും നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു." (യോഹന്നാന്‍ 17:14)
 "ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികരല്ല." (യോഹന്നാന്‍ 17:16)
വാസ്തവത്തില്‍ ഇത്തരം വചനങ്ങള്‍ കൊണ്ട് ഉദേശ്യം യേശുവും ശിഷ്യന്മാരുമൊക്കെ ഭൗതികവിരക്തി ഉള്ളവരാണ്‌ എന്നായിരിക്കാം. എന്തായാലും ദിവ്യത്വത്തിനു ഇതില്‍ തെളിവില്ല. 
4. "യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന്‍ ഉണ്ടു എന്നു പറഞ്ഞു." (യോഹന്നാന്‍ 8:58)
ഇത് യേശുവിന്റെ ദിവ്യത്വത്തിനു തെളിവാണെങ്കില്‍ താഴെ കൊടുത്ത ബൈബിള്‍ വചനങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും?
"യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ. പര്‍വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു. അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള്‍ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാന്‍ അവന്റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു." (സദൃശ വാക്യങ്ങള്‍ 8:22-30)
തീര്‍ന്നില്ല, മല്‍ക്കീ സേദേക്ക് എന്ന വ്യക്തിയിലും നാം ദിവ്യത്വം ചാര്‍ത്തി കൊടുക്കേണ്ടി വരും. 
"ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ ഈ മല്‍ക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്‍റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാല്‍ സമാധാനത്തിന്‍റെ രാജാവു എന്നും അര്‍ത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന്‍ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. ഇവന്‍ എത്ര മഹാന്‍ എന്നു നോക്കുവിന്‍ ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളില്‍ പത്തിലൊന്നു കൊടുത്തുവല്ലോ." (എബ്രായേര്‍ക്ക് എഴുതിയ ലേഖനം 7:1-4)
ഈ വചനങ്ങളുടെ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഒരു പക്ഷെ ദൈവം മനുഷ്യരെ ഭൂമിയിലേക്ക് അയക്കും മുമ്പ്‌ അവരുടെ ആത്മാക്കളെ സൃഷ്ടിച്ചതിനെ കുറിച്ച സൂചനകളാകാം. എന്തായാലും യേശുവിന്റെ ദിവ്യത്വത്തിനു ഒരു തെളിവും ഇതിലില്ല എന്ന് വ്യക്തം. 
5. "ഞാനും പിതാവും ഒന്നാകുന്നു.” (യോഹന്നാന്‍ 10:30)
തന്റെ ശിഷ്യന്മാരെ കുറിച്ച് യേശു പറയുന്നു: 
"നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതു പോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതു പോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍ , നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ." (യോഹന്നാന്‍ 17:21-23)
ഇത് പ്രകാരം യേശുവിന്റെ ശിഷ്യന്മാര്‍ ദൈവങ്ങള്‍ ആണെന്ന് വാദിക്കേണ്ടതല്ലേ? അപ്പോള്‍ "ഒന്നാകുന്നു" എന്നതിന്റെ അര്‍ഥം സത്തയില്‍ ഒന്നാണ് എന്നല്ല, മറിച്ചു ആശയത്തിലുള്ള ഐക്യമാണ്. സാധാരണ മനുഷ്യര്‍ തമ്മില്‍ "നമ്മള്‍ ഒന്നാണ്" എന്ന് പറയാറുണ്ട്‌ . അതിന്റെ അര്‍ഥം ആദര്‍ശത്തിലോ ആശയത്തിലോ ഉള്ള ഐക്യം മാത്രമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.
6. "യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതു കൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 10:33)
ഈ വചനത്തില്‍ യേശു ദൈവമാണ് എന്നതിന് യാതൊരു തെളിവുമില്ല. യേശു താന്‍ ദൈവമാണെന്ന് വാദിക്കുന്നു എന്നത് യഹൂദരുടെ ആരോപണം മാത്രമാണ്. യേശു അങ്ങനെ അവകാശപ്പെട്ടിട്ടില്ല. 
യഹൂദരുടെ ഈ ആരോപണത്തിന് യേശു നല്‍കിയ മറുപടി കൂടി നാം കാണുക. അപ്പോള്‍ മനസ്സിലാകും യേശുവിന്റെ ആദര്‍ശം എന്താണെന്ന്.
"യേശു അവരോടു: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ - ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ ." (യോഹന്നാന്‍ 10:34-38)
ന്യായപ്രമാണത്തില്‍ ദൈവദൂതന്മാരെ ദേവന്മാര്‍ എന്ന് പ്രയോഗിച്ചത് പോലെയാണ് തന്നെ ദൈവപുത്രന്‍ എന്ന് പറയുന്നതെന്നാണ് യേശുവിന്റെ മറുപടി. അഥവാ ദൈവപുത്രന്‍ എന്നാല്‍ ദൈവദൂതന്‍ എന്നേ അര്‍ത്ഥമുള്ളൂ. 
7. "തോമാസ് അവനോടു: എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 20:28)
എങ്കില്‍ മോശയെയും ബൈബിള്‍ ദൈവം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
"എന്നാല്‍ അവന്‍: കര്‍ത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.. അപ്പോള്‍ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവന്‍ അരുളിച്ചെയ്തു: ലേവ്യനായ അഹരോന്‍ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാന്‍ അറിയുന്നു. അവന്‍ നിന്നെ എതിരേല്പാന്‍ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോള്‍ അവന്‍ ഹൃദയത്തില്‍ ആനന്ദിക്കും. നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞു കൊടുക്കേണം. ഞാന്‍ നിന്റെ വായോടും അവന്റെ വായോടും കൂടെ ഇരിക്കും; നിങ്ങള്‍ ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും. നിനക്കു പകരം അവന്‍ ജനത്തോടു സംസാരിക്കും; അവന്‍ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും. അടയാളങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യില്‍ എടുത്തുകൊള്‍ക." (പുറപ്പാട് 4:13-17)
എന്ത് കൊണ്ട് യേശുവിനെ ദൈവമാക്കിയവര്‍ ഈ വചനങ്ങള്‍ വച്ച് മോശയെ ദൈവമാക്കുന്നില്ല?
8. "ഫിലിപ്പോസ് അവനോടു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?" (യോഹന്നാന്‍ 14:8,9)
എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്ന അവ്യക്തവചനം ബൈബിളിലെ മറ്റു വചനങ്ങള്‍ പരിശോധിച്ചു വേണം വ്യാഖ്യാനിക്കാന്‍ . "ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല" (യോഹന്നാന്‍ 1:18) എന്ന് ബൈബിള്‍ പറയുന്നു. അപ്പോള്‍ "എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്ന വചനത്തിന്റെ അര്‍ഥം യേശു ദൈവമാണ് എന്നല്ല. യേശുവിനെ അവര്‍ കണ്ടിരുന്നല്ലോ. പിതാവിനെ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നും, അതിനു പകരം പിതാവിന്റെ സന്ദേശവാഹകനും പ്രതിനിധിയും എന്ന നിലയില്‍ തന്നെ സ്വീകരിക്കുന്നതിലൂടെ ദൈവത്തെ നിങ്ങള്‍ക്ക്‌ അനുഭവിക്കാന്‍ കഴിയുമെന്നാണ് യേശു പറയുന്നത്. മറിച്ചുള്ള വാദം ബൈബിളിലെ മേല്‍ വചനത്തിനും മറ്റും വിരുദ്ധമായി തീരും.

മറ്റു പോസ്റ്റുകള്‍ :





108 comments:

  1. എല്ലാ പ്രവാചകന്മാരും ദൈവം എന്തെന്ന് ആരെന്നു സ്പഷ്ട്ടമായി സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്..അത്യധികം അടിസ്ഥാനപരമായ വിഷയമായിട്ടും യേശു സ്വയം ദൈവം ആണെന്ന് പറയുന്ന വാക്കുകള്‍ ബൈബിളില്‍ ഇല്ല.
    ബൈബിളില്‍ ഒരു unambiguous സ്റ്റേറ്റ്മെന്റ് പ്രസ്തുത കാര്യത്തില്‍ ഇല്ല.

    ReplyDelete
  2. വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നാ രീതിയില്‍ എന്തെങ്കിലും വിളിചു പറയാതെ നന്നായി മനസ്സിരുത്തി വായിച്ചു പഠിക്ക്..

    ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു.ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍ എന്നാണ്.അവന്‍ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍ അവന്‍ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനാണ്.എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്നയഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവന്‍ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല. അവന്‍ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി. അവര്‍ ജനിച്ചതു രക്തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍നിന്നത്രേ.വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം. യോഹന്നാന്‍ അവനു സാക്ഷ്യം നല്‍കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു. അവന്റെ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.എന്തുകൊണ്ടെന്നാല്‍, നിയമം മോശവഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്. (യോഹന്നാന്‍ 1:1-28)

    ReplyDelete
  3. <> സുവിശേഷങ്ങളുടെ മൂലരേഖകളുടെ പകര്‍പ്പുകള്‍ ഇന്ന് ലഭ്യമല്ല <>

    Check this link : Mathew

    Check this link : Mark

    Check this link : Luke

    Check this link : John

    ReplyDelete
  4. മുഹമ്മദ്‌,

    താങ്കള്‍ പറഞ്ഞു...
    >>>യേശു സംസാരിച്ചിരുന്ന ഭാഷ അരാമിക് ആയിരുന്നു. സുവിശേഷങ്ങള്‍ എഴുതപ്പെട്ടതോ ഗ്രീക്ക് ഭാഷയിലും. >>

    യേശുവിനു ഗ്രീക്ക് അറിയുമെങ്കില്‍ സുവിശേഷങ്ങള്‍ ആ ഭാഷയില്‍ എഴുതപ്പെട്ടതു കൊണ്ട് താങ്കളുടെ പരാതി തീരുമോ?

    ReplyDelete
    Replies
    1. ഇല്ല. കാരണം വേറെയും വിമര്‍ശനങ്ങള്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. യേശു സംസാരിച്ച ഭാഷയില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുമ്പോള്‍ സ്വാഭാവികമായും ആശയ ചോര്‍ച്ചയും വൈകല്യവും സംഭവിക്കാം.

      Delete
  5. യേശു അരമായ സംസാരിച്ചിരുന്നു. ഹ്രീബ്രു സംസാരിച്ചിരുന്നു, ഗ്രീക്ക് സംസാരിച്ചിരുന്നു.
    അതായത് യേശു സംസാരിച്ചിരുന്ന ഭാഷയില്‍ തന്നെ സുവിശേഷം ഉണ്ട് എന്നര്‍ത്ഥം.
    ആദ്യ പരാതി തീര്‍ന്നുവോ? എന്നിട്ട് മറ്റുള്ളതിലെക്ക് കടക്കാം

    ReplyDelete
    Replies
    1. യേശു സുവിശേഷം സംസാരിച്ചിരുന്നത് അരാമിക് ഭാഷയില്‍ ആയിരുന്നു എന്നാണു എന്റെ അറിവ്‌. അത് തെറ്റാണ് എങ്കില്‍ കൃത്യമായ തെളിവുകളോടെ തിരുത്താം.

      Delete
    2. യേശു പന്ത്രണ്ടാം വയസില്‍ യഹൂദ പണ്ഡിതരോട് സംവദിച്ചത് ഹീബ്രുവില്‍ . പഴയനിയമം ഹീബ്രുവില്‍ ആണ് എഴുതിയിരുന്നത്. പഴയനിയമം യേശു വായിക്കുന്ന ഭാഗവും ബൈബിളില്‍ ഉണ്ട്. ഹീബ്രു അറിയാതെ അതിനു കഴിയില്ല.

      ഗ്രീക്ക് ഭാഷയാണ് അന്നത്തെ ഭരണഭാഷ. റോമാക്കാര്‍ ഉപയോഗിച്ചിരുന്ന ഭാഷ. യേശു പീലാത്തോസിനോടും റോമന്‍ മേധാവിയോടും യേശുവിനെ സന്ദര്സിച്ചിരുന്ന വിദേശികളോടും സംസാരിച്ചത് ബൈബിളില്‍ ഉണ്ട്. അതുകൊണ്ട് യേശുവിനു ഗ്രീക്കും അറിയാം.

      അരമായ മാത്രമല്ല യേശു സംസാരിച്ചിരുന്ന ഭാഷ. ഗ്രീക്കിലും ഹീബ്രുവിലും സംസാരിച്ചിട്ടുണ്ട്. ലാറ്റിനും അന്നത്തെ കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് ലാറ്റിനും സംസാരിച്ചിരിക്കാം. അത് ഊഹം മാത്രം.

      ഗ്രീക്കില്‍ എഴുതിയ മൂലകൃതിയുടെ പകര്‍പ്പ്‌ സന്തോഷ്‌ നല്‍കിയ ലിങ്കില്‍ കണ്ടുവല്ലോ! അപ്പോള്‍ രണ്ടാമത്തെ പോയിന്റിനു മറുപടിയായില്ലേ?

      Delete
    3. 1. യേശു സുവിശേഷം നടത്തിയിരുന്ന ഭാഷ ഏതാണ്? ഗ്രീക്കോ ഹീബ്രുവോ അരമായിക്കോ അതോ എല്ലാം കൂടിയോ? ഇതാണ് എനിക്കറിയേണ്ടത്.

      2. 'സുവിശേഷങ്ങളുടെ മൂലരേഖകളുടെ പകര്‍പ്പുകള്‍ ഇന്ന് ലഭ്യമല്ല' എന്നാണ് ഞാന്‍ പറഞ്ഞത്. ബൈബിള്‍ എഴുതിയ മൂലഭാഷയുടെ പകര്‍പ്പ് അല്ല. വിഷയം മാറിപ്പോകരുത്.
      ബൈബിള്‍ പുസ്തകങ്ങളുടെ കര്‍ത്താക്കള്‍ എഴുതിയ കയ്യെഴുത്തുപ്രതികള്‍ ഇന്ന് നിലവിലില്ല. പലതവണ പകര്‍ത്തി എഴുതിയതിന്റെ പകര്‍പ്പുകള്‍ മാത്രമാണ് ഉള്ളത്.സന്തോഷ്‌ നല്‍കിയ ലിങ്കില്‍ ഉള്ളതും അത്തരം പകര്‍പ്പുകളാണ്.

      Delete
    4. >>> 1. യേശു സുവിശേഷം നടത്തിയിരുന്ന ഭാഷ ഏതാണ്? ഗ്രീക്കോ ഹീബ്രുവോ അരമായിക്കോ അതോ എല്ലാം കൂടിയോ? ഇതാണ് എനിക്കറിയേണ്ടത്. >>>>

      ഇത്രയും പറഞ്ഞതില്‍ നിന്ന് താങ്കള്‍ക്ക് എന്ത് മനസിലായി? യേശു അരമായ മാത്രമാണ് സംസാരിച്ചിരുന്നത് എന്നോ? ഒന്ന് ആലോചിച്ചു നോക്കി പറയൂ.

      >>> 2. 'സുവിശേഷങ്ങളുടെ മൂലരേഖകളുടെ പകര്‍പ്പുകള്‍ ഇന്ന് ലഭ്യമല്ല' എന്നാണ് ഞാന്‍ പറഞ്ഞത്. ബൈബിള്‍ എഴുതിയ മൂലഭാഷയുടെ പകര്‍പ്പ് അല്ല. വിഷയം മാറിപ്പോകരുത്. >>>

      യേശു സുവിശേഷം എഴുതിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയാം എന്ന് കരുതുന്നു. സുവിശേഷകര്‍ ആണ് സുവിശേഷം എഴുതിയത്. അവര്‍ എഴുതിയ മൂലഭാഷയില്‍ ഇപ്പോഴും സുവിശേഷം ലഭ്യമാണ്. താങ്കള്‍ എന്താണ് അന്വേഷിക്കുന്നത്? യേശു എഴുതിയ സുവിശേഷ പുസ്തകമാണോ?

      >>> ബൈബിള്‍ പുസ്തകങ്ങളുടെ കര്‍ത്താക്കള്‍ എഴുതിയ കയ്യെഴുത്തുപ്രതികള്‍ ഇന്ന് നിലവിലില്ല. പലതവണ പകര്‍ത്തി എഴുതിയതിന്റെ പകര്‍പ്പുകള്‍ മാത്രമാണ് ഉള്ളത്.സന്തോഷ്‌ നല്‍കിയ ലിങ്കില്‍ ഉള്ളതും അത്തരം പകര്‍പ്പുകളാണ്. >>>>

      അതില്‍ താങ്കള്‍ക്ക് വലിയ കുഴപ്പം തോന്നുന്നുണ്ടെങ്കില്‍ തിരിച്ചു അതെ ചോദ്യത്തിന് താങ്കള്‍ മറുപടി പറയണം. മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമാണോ? ആ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമല്ലെങ്കില്‍ അതിലും 600 വര്ഷം പഴയ കൈയ്യെഴുത്തു പ്രതികള്‍ താന്കള്‍ ചോദിക്കുന്നതിന്റെ സാംഗത്യം ഒന്ന് വിവരിക്കുമോ?

      പോട്ടെ, നബി എഴുതിച്ച ഖുര്‍ആനിന്റെ ഒറിജിനല്‍ ഇല്ലെങ്കില്‍ പോട്ടെ. ഏതാണ് ഖുര്‍ആനിന്റെ ഏറ്റവും പഴയ പകര്‍പ്പ്. അതെങ്കിലും നെറ്റില്‍ സ്കാന്‍ ചെയ്തിടാന്‍ ഉള്ള ധൈര്യം പോലും മുസ്ലീം പണ്ഡിതര്‍ക്കില്ലാതായത് എന്തുകൊണ്ട് എന്ന് പറയാമോ?

      Delete
    5. 1. താങ്കള്‍ എന്റെ ചോദ്യത്തെ ശരിക്ക് ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഒന്ന് കൂടി തിരിയുന്ന കോലത്തില്‍ പറയാം. യേശു പല ഭാഷകളും സംസാരിച്ചു എന്ന് പറഞ്ഞല്ലോ. അപ്പോള്‍ ഇന്നത്തെ പുതിയ നിയമത്തില്‍ ഏതൊക്കെ ഭാഗങ്ങളാണ് യേശു അരമായിക്കില്‍ പറഞ്ഞത്, ഹീബ്രുവില്‍ പറഞ്ഞത്, ഗ്രീക്കില്‍ പറഞ്ഞത് എന്നൊക്കെ താങ്കള്‍ വിശദീകരിക്കുമോ? അതല്ല സുവിശേഷം നടത്താന്‍ ഒരു ഭാഷ മാത്രം ഉപയോഗിച്ചോ?

      2. യേശു സുവിശേഷം എഴുതിയോ, സുവിശേഷകര്‍ എഴുതിയ ഭാഷയില്‍ സുവിശേഷം ഉണ്ടോ എന്നൊന്നും ഞാന്‍ ചോദിച്ചിട്ടില്ല. സുവിശേഷകര്‍ എഴുതിയ മൂലരേഖകളുടെ പലതവണ പകര്‍ത്തി എഴുതിയതിന്റെ പകര്‍പ്പുകള്‍ മാത്രമാണ് ഉള്ളത്. അതില്ല എന്ന് താങ്കള്‍ സമ്മതിച്ച സ്ഥിതിക്ക് എന്റെ പോസ്റ്റിലെ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ഒരു കോട്ടവും തട്ടാതെ നില നില്‍ക്കുന്നു എന്നാണ് സത്യം.

      ഇതിനെ മറികടക്കാന്‍ താങ്കള്‍ ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ട വിഷയം എടുത്തിടുകയാണ് ചെയ്തത്. സുഹൃത്തെ, ബൈബിളാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഖുര്‍ആന്റെ കാര്യം നമുക്ക് മറ്റൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യാം. അല്ലെങ്കില്‍ ഈ വിഷയത്തില്‍ തീരുമാനമാകട്ടെ. എന്നിട്ട് ചര്‍ച്ച ചെയ്യാം.

      Delete
    6. >>>> 1. താങ്കള്‍ എന്റെ ചോദ്യത്തെ ശരിക്ക് ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഒന്ന് കൂടി തിരിയുന്ന കോലത്തില്‍ പറയാം. യേശു പല ഭാഷകളും സംസാരിച്ചു എന്ന് പറഞ്ഞല്ലോ. അപ്പോള്‍ ഇന്നത്തെ പുതിയ നിയമത്തില്‍ ഏതൊക്കെ ഭാഗങ്ങളാണ് യേശു അരമായിക്കില്‍ പറഞ്ഞത്, ഹീബ്രുവില്‍ പറഞ്ഞത്, ഗ്രീക്കില്‍ പറഞ്ഞത് എന്നൊക്കെ താങ്കള്‍ വിശദീകരിക്കുമോ? അതല്ല സുവിശേഷം നടത്താന്‍ ഒരു ഭാഷ മാത്രം ഉപയോഗിച്ചോ? >>>>

      സുവിശേഷകര്‍ രേഖപ്പെടുത്തിയ സുവിശേഷത്തില്‍ തന്നെ മൂന്നു ഭാഷകളില്‍ യേശു സംസാരിച്ചിരുന്നതായി മനസിലാക്കാം.
      കാരണം അവര്‍ അതില്‍ അരമായ, ഹീബ്രു പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്കുകാരോടും വിദേശികലോടും യേശു സംസാരിച്ച ഭാഗങ്ങളും ഉണ്ട്.
      ഗ്രീക്കില്‍ പറഞ്ഞത് എവിടെയൊക്കെ, ഹീബ്രുവില്‍ പറഞ്ഞത് എവിടെയൊക്കെ എന്ന് ഞാന്‍ നേരത്തെ വിശദീകരിച്ചിരുന്നു. താന്കള്‍ ഉത്തരങ്ങളും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ചോദ്യം മാത്രം ചോദിച്ചാല്‍ മതിയോ? ദേ, പിന്നെയും ചോദിക്കുന്നു സുവിശേഷം നടത്താന്‍ യേശു ഒരു ഭാഷ മാത്രം ഉപയോഗിച്ചോ എന്ന് ! ഇപ്പോഴും യേശു അരമായയില്‍ കൂടുതല്‍ ഭാഷകള്‍ സംസാരിച്ചു എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലേ?


      >>>>> 2. യേശു സുവിശേഷം എഴുതിയോ, സുവിശേഷകര്‍ എഴുതിയ ഭാഷയില്‍ സുവിശേഷം ഉണ്ടോ എന്നൊന്നും ഞാന്‍ ചോദിച്ചിട്ടില്ല. സുവിശേഷകര്‍ എഴുതിയ മൂലരേഖകളുടെ പലതവണ പകര്‍ത്തി എഴുതിയതിന്റെ പകര്‍പ്പുകള്‍ മാത്രമാണ് ഉള്ളത്. അതില്ല എന്ന് താങ്കള്‍ സമ്മതിച്ച സ്ഥിതിക്ക് എന്റെ പോസ്റ്റിലെ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ഒരു കോട്ടവും തട്ടാതെ നില നില്‍ക്കുന്നു എന്നാണ് സത്യം. >>>>

      സുവിശേഷകര്‍ എഴുതിയ മൂലരെഖകളുടെ പകര്‍പ്പുകള്‍ താങ്കള്‍ക്ക് സന്തോഷ്‌ ചൂണ്ടി കാണിച്ചു. ഞാനും കണ്ടിട്ടുള്ളതാണ്. അതില്ല എന്നൊന്നും ഞാന്‍ എവിടെയും സമ്മതിച്ചിട്ടില്ല. സമ്മതിച്ചത് സുവിശേഷകര്‍ എഴുതിയ കൈയ്യെഴുത്തു പ്രതികള്‍ ലഭ്യമല്ല എന്ന് മാത്രം. മൂലരെഖകളുടെ പകര്‍പ്പുകള്‍ ഉള്ളത് ഞാന്‍ ഇല്ല എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല.ഉത്തരം ശരിക്ക് ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു?


      >>>> ഇതിനെ മറികടക്കാന്‍ താങ്കള്‍ ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ട വിഷയം എടുത്തിടുകയാണ് ചെയ്തത്. സുഹൃത്തെ, ബൈബിളാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഖുര്‍ആന്റെ കാര്യം നമുക്ക് മറ്റൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യാം. അല്ലെങ്കില്‍ ഈ വിഷയത്തില്‍ തീരുമാനമാകട്ടെ. എന്നിട്ട് ചര്‍ച്ച ചെയ്യാം. >>>

      അറിയാം സുഹുത്തെ. ബൈബിള്‍ ഏതാണ് ഖുറാന്‍ ഏതാണ് എന്നൊക്കെ അറിയാം.
      സുവിശേഷകര്‍ എഴുതിയ കൈയ്യെഴുത്തു പ്രതികള്‍ ഹാജരാക്കുവാന്‍ താന്കള്‍ പറയുമ്പോള്‍ ഖുര്‍ആനിന്റെ തത്തുല്യ കൈയ്യെഴുത്തു പ്രതികള്‍ ഹാജരാക്കുവാന്‍ താങ്കള്‍ക്ക് കഴിയേണ്ടതാണ്. അല്ലെങ്കില്‍ അത് ബൈബിളിന്റെ കാര്യത്തില്‍ ചോദിക്കാന്‍ പോകരുത് എന്ന് മാത്രം.


      >>>> എന്റെ പോസ്റ്റിലെ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ഒരു കോട്ടവും തട്ടാതെ നില നില്‍ക്കുന്നു എന്നാണ് സത്യം. >>>

      സത്യാവസ്ഥ മനസിലാക്കാതെ ഒരു തവണ ഒന്ന് പറഞ്ഞു. അബദ്ധം ആര്‍ക്കും പറ്റും. പക്ഷെ അതിനെ ഉളുപ്പില്ലാതെ ന്യായീകരിക്കുന്നത് എന്തിനാണ്.

      താങ്കള്‍ ഓര്‍ത്തിരിക്കാന്‍ കൊടുത്ത കാര്യങ്ങള്‍ ഇതാ..
      #യേശു സംസാരിച്ചിരുന്ന ഭാഷ അരാമിക് ആയിരുന്നു. സുവിശേഷങ്ങള്‍ എഴുതപ്പെട്ടതോ ഗ്രീക്ക് ഭാഷയിലും.
      ഇത് അര്‍ദ്ധ സത്യമാണ്. കാരണം യേശുവിനു മറ്റു ഭാഷകളും അറിയാമായിരുന്നു. ഗ്രീക്കും അറിയാമായിരുന്നു.

      #സുവിശേഷങ്ങളുടെ മൂലരേഖകളുടെ പകര്‍പ്പുകള്‍ ഇന്ന് ലഭ്യമല്ല.
      ഈ പറഞ്ഞത് പൂര്‍ണ്ണമായും തെറ്റാണ്. സുവിശേഷങ്ങളുടെ മൂലരെഖകളുടെ പകര്‍പ്പുകള്‍ സന്തോഷ്‌ നല്‍കിയ ലിങ്കില്‍ ഉണ്ട്.
      അത് കണ്ടതിനു ശേഷം താങ്കള്‍ക്കു സുവിസേഷകരുടെ ഒറിജിനല്‍ കൈയ്യെഴുത്തു പ്രതി ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഖുരാനിന്റെ കൈയ്യെഴുത്തു പ്രതികളെ പറ്റി ചോദിച്ചപ്പോള്‍ അത് വിഴുങ്ങി എങ്കിലും.

      #പരിഭാഷകളിലെ പ്രയോഗങ്ങളുടെ മൂലപദങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്ന് നിര്‍വാഹമില്ല.
      ഉണ്ട്. കാരണം സുവിശേഷങ്ങളുടെ മൂലരേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാണ്. സന്തോഷിന്റെ ലിങ്കില്‍ എന്താണ് താങ്കള്‍ കണ്ടത് എന്ന് പറയുമല്ലോ?
      സുവിശേഷങ്ങളുടെ മൂലരെഖകളുടെ പകര്‍പ്പുകള്‍ തന്നെയല്ലേ?

      ഇനിയും താങ്കള്‍ പറയും ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന്.
      ഒന്നുങ്കില്‍ താങ്കള്‍ മനപ്പൂര്‍വ്വം നുണ പറയുന്നു.
      അല്ലെങ്കില്‍ താങ്കള്‍ മറപടികല്‍ ശ്രദ്ധിച്ച് വായിക്കുന്നില്ല.
      അല്ലെങ്കില്‍ ആരോ ചോദിച്ച ചോദ്യങ്ങള്‍ , എവിടെയോ കണ്ട ചോദ്യങ്ങള്‍ പകര്‍ത്തുന്നു. അതിലപ്പുറം ചിന്തിക്കാന്‍ താങ്കള്‍ക്ക് താത്പര്യമില്ല.
      അത് മാത്രമാണ് നേര്‍വഴി എന്ന് കരുതുന്നു.

      Delete
    7. <> താങ്കള്‍ എന്റെ ചോദ്യത്തെ ശരിക്ക് ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു. ഒന്ന് കൂടി തിരിയുന്ന കോലത്തില്‍ പറയാം. യേശു പല ഭാഷകളും സംസാരിച്ചു എന്ന് പറഞ്ഞല്ലോ. അപ്പോള്‍ ഇന്നത്തെ പുതിയ നിയമത്തില്‍ ഏതൊക്കെ ഭാഗങ്ങളാണ് യേശു അരമായിക്കില്‍ പറഞ്ഞത്, ഹീബ്രുവില്‍ പറഞ്ഞത്, ഗ്രീക്കില്‍ പറഞ്ഞത് എന്നൊക്കെ താങ്കള്‍ വിശദീകരിക്കുമോ? അതല്ല സുവിശേഷം നടത്താന്‍ ഒരു ഭാഷ മാത്രം ഉപയോഗിച്ചോ? <>

      യേശു ഇത്ര വാക്കുകള്‍ അരമായിക്കില്‍ പറഞ്ഞത്, ഇത്ര വാക്കുകള്‍ ഹീബ്രുവില്‍ പറഞ്ഞത്, ഇത്ര വാക്കുകള്‍ ഗ്രീക്കില്‍ പറഞ്ഞത്, ഇത്ര വാക്കുകള്‍ മറ്റെതെകിലും ഭാഷകളില്‍ പറഞ്ഞത് എന്നൊന്നും സുവിശേഷ രചയിതാക്കള്‍ ബൈബിളില്‍ എഴുതിയിട്ടില്ല. അവര്‍ക്ക് പ്രാധാന്യം യേശുവിന്റെ വാക്കുകളും പ്രവര്‍ത്തികളും ആയിരുന്നു; അല്ലാതെ യേശുവിന്റെ ഭാഷ ഗ്രീക്കാണോ, ഹീബ്രു ആണോ, അരമായിക്കാണോ, ലാറ്റിനാണോ എന്നതായിരുന്നില്ല.

      Delete
    8. 1. താങ്കള്‍ എന്റെ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നല്‍കുന്നതില്‍ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു. മര്‍മ്മത്തിലെക്ക് താങ്കള്‍ വരുന്നേയില്ല.
      ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്: "യേശു സംസാരിച്ചിരുന്ന ഭാഷ അരാമിക് ആയിരുന്നു. സുവിശേഷങ്ങള്‍ എഴുതപ്പെട്ടതോ ഗ്രീക്ക് ഭാഷയിലും".

      ഇതിനു താങ്കള്‍ നല്‍കിയ മറുപടി യേശു ഗ്രീക്ക് ഭാഷയിലും മറ്റുമൊക്കെ സംസാരിച്ചിരുന്നു എന്നാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു യേശു സുവിശേഷം നടത്തിയ ഭാഷ ഏതാണ് എന്ന്? അതിനു താങ്കള്‍ തന്ന പ്രധാന മറുപടി താഴെ:

      "ഗ്രീക്ക് ഭാഷയാണ് അന്നത്തെ ഭരണഭാഷ. റോമാക്കാര്‍ ഉപയോഗിച്ചിരുന്ന ഭാഷ. യേശു പീലാത്തോസിനോടും റോമന്‍ മേധാവിയോടും യേശുവിനെ സന്ദര്സിച്ചിരുന്ന വിദേശികളോടും സംസാരിച്ചത് ബൈബിളില്‍ ഉണ്ട്. അതുകൊണ്ട് യേശുവിനു ഗ്രീക്കും അറിയാം."

      അപ്പോള്‍ ഇത്രയും സന്ദര്‍ഭങ്ങളില്‍ മാത്രമാണ് യേശു ഗ്രീക്ക് ഭാഷയില്‍ സുവിശേഷം നടത്തിയത് അല്ലെ? അതും പീലാത്തോസിനോടും റോമന്‍ മേധാവിയോടും വിദേശികളോടും മാത്രം. അപ്പോള്‍ സ്വദേശികളോടും മറ്റുമൊക്കെ സംസാരിച്ച പ്രധാന ഭാഷ ഏതാണ്? യേശുവിന്റെ സംസാരഭാഷ അരമായിക്ക് തന്നെ എന്ന് വ്യക്തമായില്ലേ? പുതിയ നിയമത്തില്‍ എത്ര ശതമാനം സ്ഥലത്ത് യേശു അരമായിക്ക് ഭാഷയില്‍ സുവിശേഷം നടത്തിയ ഭാഗങ്ങള്‍ ഉണ്ടെന്നു പറയൂ. അതിന്റെ ഉത്തരം നമ്മുടെ തര്‍ക്കം അവസാനിപ്പിച്ചേക്കും.

      യേശു സംസാരിച്ച ഭാഷ ഏതു എന്ന കാര്യത്തില്‍ അനാവശ്യമായ തര്‍ക്കമാണ് താങ്കള്‍ നടത്തുന്നത്. ദയവു ചെയ്തു ആദ്യം താഴെ കാണുന്ന ലിങ്കില്‍ നോക്കുക. എന്നിട്ട് ബാക്കി സംസാരിക്കാം:

      http://en.wikipedia.org/wiki/Aramaic_of_Jesus

      2, സുവിശേഷകര്‍ എഴുതിയ മൂലരേഖകളുടെ (കയ്യെഴുത്തുപ്രതികളുടെ) പലതവണ പകര്‍ത്തി എഴുതിയതിന്റെ പകര്‍പ്പുകള്‍ മാത്രമാണ് ഉള്ളത് എന്ന് താങ്കള്‍ സമ്മതിച്ചല്ലോ. അത് തന്നെയാണ് ഞാനും പറയുന്നത്.
      ബൈബിളില്‍ പലതരം കടത്തിക്കൂട്ടലുകളും തിരുത്തലുകളും നടന്നു എന്ന് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. പുരാതന കയ്യെഴുത്തുപ്രതികളുടെ കണ്ടെത്തല്‍ ഈ വ്യാജങ്ങളെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ത്രിയേകത്വ സിദ്ധാന്തം സ്ഥാപിക്കാന്‍ വേണ്ടി ബൈബിളില്‍ യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തില്‍ കള്ളവചനം ചേര്‍ത്തു, പിന്നീട് അത് തിരുത്തുകയും ചെയ്തു.

      "പരിഭാഷകളിലെ പ്രയോഗങ്ങളുടെ മൂലപദങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്ന് നിര്‍വാഹമില്ല." എന്ന് പറഞ്ഞത് തികച്ചും സത്യമാണ്. താങ്കള്‍ പറയുന്നത് ഗ്രീക്ക് ബൈബിളില്‍ നോക്കി മൂല പദം കണ്ടെത്താം എന്നാണ്. ഞാന്‍ പറയുന്നതോ ഒരു മാറ്റ തിരുത്തലും നടത്താത്ത ആദ്യകാല സുവിശേഷ രചനകളെ കുറിച്ചും.

      അവസാനം പഴയ വാദങ്ങള്‍ തന്നെ വീണ്ടും എടുത്തു പറയുക മാത്രമാണ് താങ്കള്‍ ചെയ്തത്. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളെ ഖണ്ടിക്കാതെ അതിനൊക്കെ മറുപടി തന്നു എന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. താങ്കള്‍ അവസാനം പറഞ്ഞ വാച്ചകങ്ങള്‍ സംവാദ രംഗത്തെ സ്ഥിരം നമ്പരുകള്‍ മാത്രമാണ്. അതിലൊന്നും ഒരു കാര്യവുമില്ല.

      ഖുര്‍ആന്റെ കയ്യെഴുത്തു പ്രതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നമുക്ക് പിന്നീട് നടത്താം.

      Delete
    9. <> അപ്പോള്‍ ഇത്രയും സന്ദര്‍ഭങ്ങളില്‍ മാത്രമാണ് യേശു ഗ്രീക്ക് ഭാഷയില്‍ സുവിശേഷം നടത്തിയത് അല്ലെ? <>

      ബൈബിളില്‍ സുവിശേഷം എന്ന പദം അര്‍ഥമാക്കുന്നത് എന്താണ് എന്നാണ്‌ അലി മനസ്സിലാക്കിയിരിക്കുന്നത്?

      Delete
    10. <> ബൈബിളില്‍ പലതരം കടത്തിക്കൂട്ടലുകളും തിരുത്തലുകളും നടന്നു എന്ന് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. പുരാതന കയ്യെഴുത്തുപ്രതികളുടെ കണ്ടെത്തല്‍ ഈ വ്യാജങ്ങളെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ത്രിയേകത്വ സിദ്ധാന്തം സ്ഥാപിക്കാന്‍ വേണ്ടി ബൈബിളില്‍ യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തില്‍ കള്ളവചനം ചേര്‍ത്തു, പിന്നീട് അത് തിരുത്തുകയും ചെയ്തു. <>

      ഈ ആരോപണം തെളിയിക്കുവാന്‍ സുവിശേഷങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തിനു മുന്‍പുള്ള എന്ത് രേഖകള്‍ ആണ് നിങ്ങളുടെ കൈവശം ഉള്ളത്? അവയുടെ ലിങ്കുകള്‍ നല്‍കാമോ?

      Delete
    11. >>ബൈബിളില്‍ സുവിശേഷം എന്ന പദം അര്‍ഥമാക്കുന്നത് എന്താണ് എന്നാണ്‌ അലി മനസ്സിലാക്കിയിരിക്കുന്നത്?<<

      ഇത് എന്നോടല്ല ചോദിക്കേണ്ടത്. sajan jcb യോടാണ്. യേശു ഏതു ഭാഷയിലാണ് സുവിശേഷം നടത്തിയതെന്ന എന്റെ സംശയത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് അത്. ആ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ പ്രതികരിച്ചതും.

      Delete
    12. നിലവിലുള്ള ബൈബിളില്‍ ധാരാളം കൃത്രിമങ്ങള്‍ നടന്നു എന്നത് പകല്‍ വെളിച്ചം പോലെ സത്യമാണ്.
      ഒരു ഉദാഹരണം കാണുക:
      ത്രിയെകത്വത്തിനു തെളിവുണ്ടാക്കാന്‍ ക്രൈസ്തവര്‍ യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിന്റെ ഏഴാം വചനം എന്ന നിലക്ക് ഇങ്ങനെയൊരു വചനം എഴുതി ചേര്‍ത്തു:

      "മൂന്നു പേരാണ് സ്വര്‍ഗത്തില്‍ സാക്ഷ്യം നില്‍ക്കുന്നത്. പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഇവര്‍ മൂന്നു പേരും ഒന്ന് തന്നെ."

      എന്നാല്‍ ഈ വചനം ആദ്യകാലത്തെ ഒരു കയ്യെഴുത്തു കോപ്പിയിലും ഇല്ല. ഇപ്പോള്‍ പ്രസ്തുത വചനം മിക്ക ബൈബിളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

      Delete
    13. <> നിലവിലുള്ള ബൈബിളില്‍ ധാരാളം കൃത്രിമങ്ങള്‍ നടന്നു എന്നത് പകല്‍ വെളിച്ചം പോലെ സത്യമാണ്. ഒരു ഉദാഹരണം കാണുക: ത്രിയെകത്വത്തിനു തെളിവുണ്ടാക്കാന്‍ ക്രൈസ്തവര്‍ യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിന്റെ ഏഴാം വചനം എന്ന നിലക്ക് ഇങ്ങനെയൊരു വചനം എഴുതി ചേര്‍ത്തു: "മൂന്നു പേരാണ് സ്വര്‍ഗത്തില്‍ സാക്ഷ്യം നില്‍ക്കുന്നത്. പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഇവര്‍ മൂന്നു പേരും ഒന്ന് തന്നെ."
      എന്നാല്‍ ഈ വചനം ആദ്യകാലത്തെ ഒരു കയ്യെഴുത്തു കോപ്പിയിലും ഇല്ല. ഇപ്പോള്‍ പ്രസ്തുത വചനം മിക്ക ബൈബിളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. <>

      അലി പറയുന്ന ഈ ഉദാഹരണത്തെ സാധൂകരിക്കുവാനുള്ള തെളിവ് എവിടെ? അതുകൂടി ഉണ്ടെങ്കിലല്ലേ നിങ്ങള്‍ പറയുന്നത് വിശ്വാസയോഗ്യമാകൂ. മൂന്നാം നൂറ്റാണ്ടിലെ ബൈബിളിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇവിടെ നോക്കിയാല്‍ അതിലുള്ള യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിന്റെ ഏഴാം വചനം വായിക്കാം.
      ഈ ലിങ്കില്‍ ഇന്ന് കേരളത്തില്‍ ലഭ്യമായ ബൈബിള്‍ മലയാളം പകര്‍പ്പ് ഉണ്ട്, അതിലുള്ള യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം
      അധ്യായത്തിന്റെ ഏഴാം വചനം വായിച്ചു നോക്കുക. മൂന്നാം നൂറ്റാണ്ടിലുള്ളതിലും ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഉള്ളതിലും യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിന്റെ ഏഴാം വാക്യത്തിലും ഒരേ വചനങ്ങള്‍ തന്നെയാണ്, അത്
      പക്ഷെ നിങ്ങള്‍ പറയുന്ന "മൂന്നു പേരാണ് സ്വര്‍ഗത്തില്‍ സാക്ഷ്യം നില്‍ക്കുന്നത്. പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഇവര്‍ മൂന്നു പേരും ഒന്ന് തന്നെ" എന്ന വാക്യം അല്ല. ഇങ്ങനെ ഒരു വാക്യം ഏതു കാലഘട്ടത്തില്‍ ബൈബിളില്‍ കൂട്ടിച്ചേര്‍ത്തു, പിന്നീട് എപ്പോള്‍ ഒഴിവാക്കി എന്ന് നിങ്ങള്‍ തന്നെ തെളിവ് സഹിതം പറയൂ.

      Delete
    14. കൃത്രിമം നടന്നു എന്ന് താങ്കള്‍ പറയുന്ന കാര്യം പതിനാറാം നൂറ്റാണ്ടിലെ പരിഭാഷയിലാണ്. അങ്ങിനെ ഒരു ഭാഗം മറ്റു പരിഭാഷകളിലോ, നാലാം നൂറ്റാണ്ടിലെ ബൈബിളിലോ വന്നിട്ടില്ല.
      കൂടാതെ പതിനാറാം നൂറ്റാണ്ടില്‍ അല്ല ത്രിത്വം എന്ന പഠനം സ്ഥിതീകരിച്ചതു. പിന്നെ താങ്കള്‍ പറയുന്ന കൃത്രിമം എന്തിനാണ് കാണിച്ചത്?

      Delete
    15. >>>> അപ്പോള്‍ ഇത്രയും സന്ദര്‍ഭങ്ങളില്‍ മാത്രമാണ് യേശു ഗ്രീക്ക് ഭാഷയില്‍ സുവിശേഷം നടത്തിയത് അല്ലെ? അതും പീലാത്തോസിനോടും റോമന്‍ മേധാവിയോടും വിദേശികളോടും മാത്രം. അപ്പോള്‍ സ്വദേശികളോടും മറ്റുമൊക്കെ സംസാരിച്ച പ്രധാന ഭാഷ ഏതാണ്? യേശുവിന്റെ സംസാരഭാഷ അരമായിക്ക് തന്നെ എന്ന് വ്യക്തമായില്ലേ? പുതിയ നിയമത്തില്‍ എത്ര ശതമാനം സ്ഥലത്ത് യേശു അരമായിക്ക് ഭാഷയില്‍ സുവിശേഷം നടത്തിയ ഭാഗങ്ങള്‍ ഉണ്ടെന്നു പറയൂ. അതിന്റെ ഉത്തരം നമ്മുടെ തര്‍ക്കം അവസാനിപ്പിച്ചേക്കും. >>>

      ആദ്യം തന്നെ പറയൂ...
      സുവിശേഷം യേശു എഴുതിയതാണോ? ആണോ അല്ലയോ?
      സുവിശേഷം യേശുവിനു വേണ്ടി എഴുതിയതാണോ മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതിയതാണോ?

      സുവിശേഷം എഴുതിയത് യേശു അല്ലെങ്കില്‍ , സുവിശേഷം എഴുതപ്പെട്ടത് യേശുവിനു വേണ്ടി യല്ലെന്കില്‍ യേശു സംസാരിച്ചിരുന്ന ഭാഷയ്ക്ക് എന്താണ് പ്രത്യേകത?



      Delete
    16. >>പക്ഷെ നിങ്ങള്‍ പറയുന്ന "മൂന്നു പേരാണ് സ്വര്‍ഗത്തില്‍ സാക്ഷ്യം നില്‍ക്കുന്നത്. പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഇവര്‍ മൂന്നു പേരും ഒന്ന് തന്നെ" എന്ന വാക്യം അല്ല. ഇങ്ങനെ ഒരു വാക്യം ഏതു കാലഘട്ടത്തില്‍ ബൈബിളില്‍ കൂട്ടിച്ചേര്‍ത്തു, പിന്നീട് എപ്പോള്‍ ഒഴിവാക്കി എന്ന് നിങ്ങള്‍ തന്നെ തെളിവ് സഹിതം പറയൂ.<<

      = ഇതിനുള്ള മറുപടി തൊട്ടു താഴെ സാജന്‍ തന്നെ തന്നിട്ടുണ്ട്. അതിങ്ങനെ വായിക്കാം :

      >> കൃത്രിമം നടന്നു എന്ന് താങ്കള്‍ പറയുന്ന കാര്യം പതിനാറാം നൂറ്റാണ്ടിലെ പരിഭാഷയിലാണ്. അങ്ങിനെ ഒരു ഭാഗം മറ്റു പരിഭാഷകളിലോ, നാലാം നൂറ്റാണ്ടിലെ ബൈബിളിലോ വന്നിട്ടില്ല. കൂടാതെ പതിനാറാം നൂറ്റാണ്ടില്‍ അല്ല ത്രിത്വം എന്ന പഠനം സ്ഥിതീകരിച്ചതു. പിന്നെ താങ്കള്‍ പറയുന്ന കൃത്രിമം എന്തിനാണ് കാണിച്ചത്?<<

      = ഞാനായിട്ട് ഒന്നും പറയുന്നില്ല. വില്യം ബര്‍ക്ലേ പറയുന്നു: "പതിനാലാം നൂറ്റാണ്ടിനു മുമ്പത്തെ ഒരു ഗ്രീക്ക് കയ്യെഴുത്ത് പ്രതിയിലും ഈ വചനം കാണുന്നില്ല. മൂന്നാമത്തെയും നാലാമത്തെയും നൂറ്റാണ്ട്കളിലെ മഹത്തായ കയ്യെഴുത്തുപ്രതികളിലും ഈ വചനമില്ല. ആദ്യകാലത്തെ മഹാന്മാരായ സഭാപിതാക്കന്മാര്‍ക്ക് ഈ വചനം അറിയുക പോലുമില്ലായിരുന്നു. ജെറോമിന്റെ Vulgate യഥാര്‍ത്ഥ പതിപ്പില്‍ ഈ വചനം ഉള്‍പ്പെടുത്തിയിട്ടില്ല. ക്രിസ്താബ്ദം 385 ല്‍ മരിച്ച സ്പാനിഷ് Heretic പ്രിസില്ല്യന്‍ ആണ് ആദ്യമായി ഈ വചനം ഉദ്ദരിക്കുന്നത്. അതിനു ശേഷം മെല്ലെ മെല്ലെ ഇത് പുതിയ നിയമത്തിന്റെ ലത്തീന്‍ പാഠത്തില്‍ നുഴഞ്ഞു കയറി. എങ്കിലും, നാം കണ്ടത് പോലെ, ഗ്രീക്ക് കയ്യെഴുത്തുപ്രതികളില്‍ അപ്പോഴും അതിന്നു സ്ഥാനം ലഭിച്ചില്ല.
      പിന്നെയെങ്ങനെയാണ് ഇത് മൂലഗ്രന്ഥത്തിലേക്ക് കയറിക്കൂടിയത്? പകര്‍ത്തി എഴുത്തുകാരന്റെ വിശദീകരണമോ വ്യാഖ്യാനമോ ആയി മാര്‍ജിനില്‍ ആയിരിക്കണം ആദ്യമായി ഇത് പ്രത്യക്ഷപ്പെട്ടത്. ത്രിത്വ സിദ്ധാന്തത്തിനു വ്യക്തമായ വേദപുസ്തക തെളിവ് നല്‍കുന്നതിനാല്‍ ദൈവശാസ്ത്രജ്ഞന്മാര്‍ കാലക്രമേണ മൂലഗ്രന്ഥത്തിന്റെ ഭാഗമായി അംഗീകരിക്കുകയാണ് ഉണ്ടായത്. മഹത്തായ കയ്യെഴുത്തുപ്രതികള്‍ കണ്ടുപിടിക്കുന്നതിനു മുമ്പത്തെ പണ്ഡിതന്മാര്‍ ആണ് ഇത് അംഗീകരിച്ചത്." (The Daily Study Bible , Volume 15 P. 110)

      ത്രിത്വം എന്ന പഠനം പതിനാറാം നൂറ്റാണ്ടില്‍ ആണ് സ്ഥിതീകരിച്ചതു എന്ന് ഞാന്‍ വാടിച്ചിട്ടില്ല. മുമ്പേ തന്നെ അതുണ്ട്. പക്ഷെ ബൈബിളില്‍ അതിനു വ്യക്തമായ തെളിവ് ഇല്ല. ആ പ്രശ്നം പരിഹരിക്കാനാണ് ഇങ്ങനെയൊരു വചനം കടത്തി കൂട്ടിയത്.

      >>ആദ്യം തന്നെ പറയൂ... സുവിശേഷം യേശു എഴുതിയതാണോ? ആണോ അല്ലയോ?
      സുവിശേഷം യേശുവിനു വേണ്ടി എഴുതിയതാണോ മറ്റുള്ളവര്‍ക്ക് വേണ്ടി എഴുതിയതാണോ?

      സുവിശേഷം എഴുതിയത് യേശു അല്ലെങ്കില്‍ , സുവിശേഷം എഴുതപ്പെട്ടത് യേശുവിനു വേണ്ടി യല്ലെന്കില്‍ യേശു സംസാരിച്ചിരുന്ന ഭാഷയ്ക്ക് എന്താണ് പ്രത്യേകത? <<

      = സുവിശേഷം യേശു എഴുതിയതാണോ അല്ലേ എന്നതല്ല പ്രശ്നം. യേശു അരമായിക്ക് ഭാഷയില്‍ നടത്തിയ സുവിശേഷങ്ങള്‍ ആ ഭാഷയില്‍ തന്നെ രേഖപ്പെടുത്തിയത് നിലവില്‍ ഉണ്ടോ? യേശു സംസാരിക്കുന്നത് ദൈവവചനം ആണെന്ന കാര്യത്തില്‍ താങ്കള്‍ക്ക് സംശയം ഇല്ലല്ലോ. അപ്പോള്‍ അതേ ഭാഷയില്‍ യാതൊരു കൂട്ടിചേര്‍ക്കലും തിരുത്തലും ഒഴിവാക്കലും ഇല്ലാത്ത വിധം ഉള്ള ഒരു രേഖ ഉണ്ടായേ പറ്റൂ. ഗ്രീക്കിലേക്കോ ഇതര ഭാഷകളിലേക്കോ പരിഭാഷപ്പെടുത്തിയാല്‍ ആശയം ചോര്‍ന്നു പോകും, യഥാര്‍ത്ഥ ഉദ്ദേശത്തില്‍ നിന്നും ഭിന്നമായ അര്‍ഥങ്ങള്‍ അവക്ക് കൈവരും എന്നത് സാമാന്യ വിവരമുള്ള ആളുകള്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ.

      Delete
    17. >>>> ത്രിത്വം എന്ന പഠനം പതിനാറാം നൂറ്റാണ്ടില്‍ ആണ് സ്ഥിതീകരിച്ചതു എന്ന് ഞാന്‍ വാടിച്ചിട്ടില്ല. മുമ്പേ തന്നെ അതുണ്ട്. പക്ഷെ ബൈബിളില്‍ അതിനു വ്യക്തമായ തെളിവ് ഇല്ല. ആ പ്രശ്നം പരിഹരിക്കാനാണ് ഇങ്ങനെയൊരു വചനം കടത്തി കൂട്ടിയത്.


      മുഹമ്മദ്‌ അലി,
      അതെങ്ങിനെ ആ പ്രശ്നം പരിഹരിക്കും? മൂന്നാം നൂറ്റാണ്ടില്‍ തന്നെ ത്രിത്വം വിശ്വാസ സത്യമായി സഭ അംഗീകരിച്ചു, താന്കള്‍ പറഞ്ഞ വചനം ഇല്ലാതെ തന്നെ.
      താങ്കള്‍ കൊടുത്ത വചനത്തിലും ത്രിത്വം എന്ന പദം ഇല്ല.പിന്നെങ്ങിനെയാണ് അത് വ്യക്തമായ തെളിവ്‌ ആകുന്നതു? വ്യക്തമാക്കാമോ?




      >>>> സുവിശേഷം യേശു എഴുതിയതാണോ അല്ലേ എന്നതല്ല പ്രശ്നം. യേശു അരമായിക്ക് ഭാഷയില്‍ നടത്തിയ സുവിശേഷങ്ങള്‍ ആ ഭാഷയില്‍ തന്നെ രേഖപ്പെടുത്തിയത് നിലവില്‍ ഉണ്ടോ?

      അതായത് യേശു അരമായയില്‍ പറഞ്ഞത് അരമായയിലും ഗ്രീക്കില്‍ പറഞ്ഞത് ഗ്രീക്കിലും ഹീബ്രുവില്‍ പറഞ്ഞത് ഹീബ്രുവിലും വേണമെന്ന് താങ്കളുടെ ആവശ്യം. ചുരുക്കം പറഞ്ഞാല്‍ ഒന്നിലധികം ഭാഷ അറിയുന്നവര്‍ സുവിശേഷം വായിച്ചാല്‍ മതി എന്ന്. അങ്ങിനെ ഭാഷയില്‍ ദൈവ വചനം തളച്ചിടാന്‍ സുവിശേഷകര്‍ക്ക് മനസില്ല. അവര്‍ അന്നത്തെ പ്രമുഖ ഭാഷയില്‍ എഴുതി. അതിനെ പലഭാഷകള്‍ അറിയുന്നവര്‍ അവരവരുടെ ഭാഷകള്‍ പകര്‍ത്തി. അതാണ്‌ ബൈബിള്‍ . അല്ലാതെ മാതൃ നഗരിയില്‍ മനസിലാക്കുവാന്‍ മാത്രം അറബിയിലെ എഴുതൂ എന്നൊന്നും വാശിപിടിച്ചില്ല.
      (അല്ലാ... ഭാഷയില്‍ വൃഥാ അഭിമാനിക്കുന്ന ഖുറാന്‍ , അറബികള്‍ക്ക്‌ മാത്രമാണ് എന്ന്, അത് തന്നെ പറഞ്ഞിട്ടും താങ്കള്‍ എന്തുകൊണ്ട് അത് പിന്തുടരുന്നു എന്ന് പറഞ്ഞില്ല. )

      >>>> യേശു സംസാരിക്കുന്നത് ദൈവവചനം ആണെന്ന കാര്യത്തില്‍ താങ്കള്‍ക്ക് സംശയം ഇല്ലല്ലോ. അപ്പോള്‍ അതേ ഭാഷയില്‍ യാതൊരു കൂട്ടിചേര്‍ക്കലും തിരുത്തലും ഒഴിവാക്കലും ഇല്ലാത്ത വിധം ഉള്ള ഒരു രേഖ ഉണ്ടായേ പറ്റൂ. ഗ്രീക്കിലേക്കോ ഇതര ഭാഷകളിലേക്കോ പരിഭാഷപ്പെടുത്തിയാല്‍ ആശയം ചോര്‍ന്നു പോകും, യഥാര്‍ത്ഥ ഉദ്ദേശത്തില്‍ നിന്നും ഭിന്നമായ അര്‍ഥങ്ങള്‍ അവക്ക് കൈവരും എന്നത് സാമാന്യ വിവരമുള്ള ആളുകള്‍ക്ക് മനസ്സിലാക്കാവുന്നതെ ഉള്ളൂ. >>>

      ഇത് തന്നെയാണ് മുമ്പേ പറഞ്ഞത്. ഇത് നൂലില്‍ കെട്ടി ഇറക്കിയ പുസ്തകം അല്ലെന്നു.
      ഇത് എഴുതിയത് വായിക്കുന്നവര്‍ക്ക് മനസിലാക്കുവാനാണ്. അല്ലാതെ ഭാഷ പണ്ഡിതര്‍ക്ക് മനസിലാക്കുവാന്‍ അല്ല. പദങ്ങള്‍ കുഴിക്കുന്നവര്‍ക്ക് ഉള്ളതല്ല ബൈബിള്‍ .കൂടാതെ ഒരു ഭാഷയിലെ പദത്തിന് കാലാന്തരത്തില്‍ അര്‍ത്ഥമാറ്റങ്ങള്‍ വരുന്നത് കൊണ്ട് ഭിന്നമായ അര്‍ഥങ്ങള്‍ വരും എന്ന പ്രശ്നം അതിനും വരും.

      ഉദാ: ഖുറാന്‍ തന്നെ എടുക്കാം.
      79:30
      അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു. (quranmalayalam.com)

      And the earth, moreover, hath He extended (to a wide expanse); (Yusuf Ali)
      And after that He spread the earth, (Pickthall)
      And the earth, He expanded it after that. (Shakir)

      അന്നത്തെ അറബി പണ്ഡിതര്‍ പറയുന്നത് അതിനെ പരത്തി, വികസിപ്പിച്ചു. എന്നൊക്കെയാണ്.
      ഇന്നത്തെ Zakir Naik, Bassam Zawadi കൂടി ‘Dahaha’ എന്ന അറബി പദത്തിന് പുതിയ അര്‍ഥം കൊടുത്തു . Egg shapped.
      അന്നത്തെ അറബികള്‍ കേട്ടാല്‍ തലയില്‍ കൈ വച്ച് പോകും.

      ഒരേ ഭാഷയില്‍ നില നില്‍ക്കുന്നു എന്ന് അവകാശ പ്പെടുന്നു എന്ന് പറയുന്ന പുസ്തകത്തില്‍ പോലും താങ്കള്‍ ബൈബിളില്‍ ആരോപിക്കുന്ന ഭിന്ന അര്‍ഥങ്ങള്‍ കാലാകാലങ്ങളില്‍ വരുന്നു. അതുകൊണ്ട് ഭാഷയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നല്ലേ അര്‍ത്ഥം. വെറും പൊള്ളയായ അവകാശ വാദമാണ് താങ്കളുടേത് എന്നര്‍ത്ഥം.


      Delete
    18. <<< ഇതിനുള്ള മറുപടി തൊട്ടു താഴെ സാജന്‍ തന്നെ തന്നിട്ടുണ്ട്. അതിങ്ങനെ വായിക്കാം :
      കൃത്രിമം നടന്നു എന്ന് താങ്കള്‍ പറയുന്ന കാര്യം പതിനാറാം നൂറ്റാണ്ടിലെ പരിഭാഷയിലാണ്. അങ്ങിനെ ഒരു ഭാഗം മറ്റു പരിഭാഷകളിലോ, നാലാം നൂറ്റാണ്ടിലെ ബൈബിളിലോ വന്നിട്ടില്ല. കൂടാതെ പതിനാറാം നൂറ്റാണ്ടില്‍ അല്ല ത്രിത്വം എന്ന പഠനം സ്ഥിതീകരിച്ചതു. പിന്നെ താങ്കള്‍ പറയുന്ന കൃത്രിമം എന്തിനാണ് കാണിച്ചത്? >>>

      സാജന്റെ മറുപടികൊണ്ട്‌ കാര്യമില്ലല്ലോ അലി. ഖുറാന്‍ ഉണ്ടാവുന്നതിനു മുന്‍പുള്ള ബൈബിളില്‍ കൃത്രിമം നടന്നു എന്നല്ലേ നിങ്ങള്‍ വാദിക്കുന്നത്; അല്ലാതെ പതിനാറാം നൂറ്റാണ്ടില്‍ കൃത്രിമം നടന്നു എന്നല്ലലോ! ഖുറാന്‍ ഉണ്ടാവുന്നതിനുമുന്‍പ് ബൈബിളില്‍ കൃത്രിമം നടന്നു എന്നതിന്റെ തെളിവ് എവിടെ?

      Delete
    19. ഖുര്‍ആനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി ഇവിടെ നോക്കുക:

      http://fourhomes.blogspot.in/2012/10/blog-post_10.html#more

      Delete
    20. >>>> അതെങ്ങിനെ ആ പ്രശ്നം പരിഹരിക്കും? മൂന്നാം നൂറ്റാണ്ടില്‍ തന്നെ ത്രിത്വം വിശ്വാസ സത്യമായി സഭ അംഗീകരിച്ചു, താന്കള്‍ പറഞ്ഞ വചനം ഇല്ലാതെ തന്നെ.
      താങ്കള്‍ കൊടുത്ത വചനത്തിലും ത്രിത്വം എന്ന പദം ഇല്ല. പിന്നെങ്ങിനെയാണ് അത് വ്യക്തമായ തെളിവ്‌ ആകുന്നതു? വ്യക്തമാക്കാമോ?<<\

      = മൂന്നാം നൂറ്റാണ്ടില്‍ സഭ ത്രിത്വം വിശ്വാസസത്യമായി സ്വീകരിച്ചു എന്നല്ലാതെ അതിനൊരു തെളിവ് പോലും ബൈബിളില്‍ ഇല്ലായിരുന്നു. സഭ വിശ്വാസമായി പ്രഖ്യാപിച്ചു എന്നത് കൊണ്ടെന്തു കാര്യം? അതിനുള്ള വ്യക്തമായ തെളിവ് പറയണം.
      ഞാന്‍ കൊടുത്ത വചനത്തില്‍ ത്രിത്വം എന്ന പദമില്ലാത്തത് കൊണ്ട് അത് ത്രിത്വത്തിന് തെളിവല്ല എന്ന വാദം താങ്കള്‍ക്കുണ്ടോ? പ്രസ്തുത വചനം ത്രിത്വത്തെ പറ്റിയല്ലേ പറയുന്നത്?
      വില്യം ബര്‍ക്ലേയും പറഞ്ഞത് അക്കാര്യമല്ലേ? അദ്ദേഹം പറഞ്ഞതൊക്കെ തെറ്റാണ് എന്ന് താങ്കള്‍ തുറന്നു പറയുമോ? വ്യക്തമായ തെളിവുകളോടെ?
      "പതിനാലാം നൂറ്റാണ്ടിനു മുമ്പത്തെ ഒരു ഗ്രീക്ക് കയ്യെഴുത്ത് പ്രതിയിലും ഈ വചനം കാണുന്നില്ല. മൂന്നാമത്തെയും നാലാമത്തെയും നൂറ്റാണ്ട്കളിലെ മഹത്തായ കയ്യെഴുത്തുപ്രതികളിലും ഈ വചനമില്ല. ആദ്യകാലത്തെ മഹാന്മാരായ സഭാപിതാക്കന്മാര്‍ക്ക് ഈ വചനം അറിയുക പോലുമില്ലായിരുന്നു. ജെറോമിന്റെ Vulgate യഥാര്‍ത്ഥ പതിപ്പില്‍ ഈ വചനം ഉള്‍പ്പെടുത്തിയിട്ടില്ല. ക്രിസ്താബ്ദം 385 ല്‍ മരിച്ച സ്പാനിഷ് Heretic പ്രിസില്ല്യന്‍ ആണ് ആദ്യമായി ഈ വചനം ഉദ്ദരിക്കുന്നത്. അതിനു ശേഷം മെല്ലെ മെല്ലെ ഇത് പുതിയ നിയമത്തിന്റെ ലത്തീന്‍ പാഠത്തില്‍ നുഴഞ്ഞു കയറി. എങ്കിലും, നാം കണ്ടത് പോലെ, ഗ്രീക്ക് കയ്യെഴുത്തുപ്രതികളില്‍ അപ്പോഴും അതിന്നു സ്ഥാനം ലഭിച്ചില്ല.
      പിന്നെയെങ്ങനെയാണ് ഇത് മൂലഗ്രന്ഥത്തിലേക്ക് കയറിക്കൂടിയത്? പകര്‍ത്തി എഴുത്തുകാരന്റെ വിശദീകരണമോ വ്യാഖ്യാനമോ ആയി മാര്‍ജിനില്‍ ആയിരിക്കണം ആദ്യമായി ഇത് പ്രത്യക്ഷപ്പെട്ടത്. ത്രിത്വ സിദ്ധാന്തത്തിനു വ്യക്തമായ വേദപുസ്തക തെളിവ് നല്‍കുന്നതിനാല്‍ ദൈവശാസ്ത്രജ്ഞന്മാര്‍ കാലക്രമേണ മൂലഗ്രന്ഥത്തിന്റെ ഭാഗമായി അംഗീകരിക്കുകയാണ് ഉണ്ടായത്. മഹത്തായ കയ്യെഴുത്തുപ്രതികള്‍ കണ്ടുപിടിക്കുന്നതിനു മുമ്പത്തെ പണ്ഡിതന്മാര്‍ ആണ് ഇത് അംഗീകരിച്ചത്." (The Daily Study Bible , Volume 15 P. 110)

      >> അതായത് യേശു അരമായയില്‍ പറഞ്ഞത് അരമായയിലും ഗ്രീക്കില്‍ പറഞ്ഞത് ഗ്രീക്കിലും ഹീബ്രുവില്‍ പറഞ്ഞത് ഹീബ്രുവിലും വേണമെന്ന് താങ്കളുടെ ആവശ്യം. ചുരുക്കം പറഞ്ഞാല്‍ ഒന്നിലധികം ഭാഷ അറിയുന്നവര്‍ സുവിശേഷം വായിച്ചാല്‍ മതി എന്ന്.<<

      = യേശു ഏതു ഭാഷയിലാണോ സുവിശേഷം പറഞ്ഞത് ആ ഭാഷയില്‍ തന്നെ വേണം. എന്നിട്ട് ആ ഭാഷയില്‍ അതിനെ സംരക്ഷിക്കുകയും വേണം. പ്രസ്തുത ഭാഷ അറിയാത്തവര്‍ക്ക് പരിഭാഷ വായിക്കാം. പരിഭാഷ ഒറിജിനല്‍ ഭാഷയുമായി ഒത്തു പോകുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം. പക്ഷെ ബൈബിളിനു ഇനിയത് കഴിയുകയില്ല.

      Delete
    21. സന്തോഷ്‌
      <<< സാജന്റെ മറുപടികൊണ്ട്‌ കാര്യമില്ലല്ലോ അലി. ഖുറാന്‍ ഉണ്ടാവുന്നതിനു മുന്‍പുള്ള ബൈബിളില്‍ കൃത്രിമം നടന്നു എന്നല്ലേ നിങ്ങള്‍ വാദിക്കുന്നത്; അല്ലാതെ പതിനാറാം നൂറ്റാണ്ടില്‍ കൃത്രിമം നടന്നു എന്നല്ലലോ! ഖുറാന്‍ ഉണ്ടാവുന്നതിനുമുന്‍പ് ബൈബിളില്‍ കൃത്രിമം നടന്നു എന്നതിന്റെ തെളിവ് എവിടെ?<<

      = അപ്പോള്‍ ഖുര്‍ആന്‍ ഉണ്ടായതിനു ശേഷമുള്ള ബൈബിളില്‍ കൃത്രിമത്വം നടന്നു എന്ന് താങ്കളും അംഗീകരിച്ചു. ഞാന്‍ പറഞ്ഞതെന്താണെന്ന് ശ്രദ്ധിക്കാനുള്ള സന്മനസ്സ് സഹോദരന്‍ കാണിക്കണം. അത് ഞാന്‍ വീണ്ടും ഉദ്ദരിക്കാം:

      "നിലവിലുള്ള ബൈബിളില്‍ ധാരാളം കൃത്രിമങ്ങള്‍ നടന്നു എന്നത് പകല്‍ വെളിച്ചം പോലെ സത്യമാണ്. ഒരു ഉദാഹരണം കാണുക: ത്രിയെകത്വത്തിനു തെളിവുണ്ടാക്കാന്‍ ക്രൈസ്തവര്‍ യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിന്റെ ഏഴാം വചനം എന്ന നിലക്ക് ഇങ്ങനെയൊരു വചനം എഴുതി ചേര്‍ത്തു: "മൂന്നു പേരാണ് സ്വര്‍ഗത്തില്‍ സാക്ഷ്യം നില്‍ക്കുന്നത്. പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഇവര്‍ മൂന്നു പേരും ഒന്ന് തന്നെ."
      എന്നാല്‍ ഈ വചനം ആദ്യകാലത്തെ ഒരു കയ്യെഴുത്തു കോപ്പിയിലും ഇല്ല. ഇപ്പോള്‍ പ്രസ്തുത വചനം മിക്ക ബൈബിളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്."

      ഇതിനെ കുറിച്ചാണ് ഇപ്പോള്‍ നമ്മുടെ ചര്‍ച്ച.

      ഇനി ഖുറാന്‍ ഉണ്ടാവുന്നതിനുമുന്‍പ് ബൈബിളില്‍ കൃത്രിമം നടന്നോ എന്നാണ് താങ്കളുടെ ചോദ്യം. ഗ്രീക്ക് ബൈബിളിന്റെ ഏറ്റവും പുരാതനമായ കയ്യെഴുത്തുപ്രതി കോഡക്സ്‌ സിനാറ്റിക്കസ് ആണ്. ഇത് AD നാലാം നൂറ്റാണ്ടില്‍ രൂപമെടുത്തുവേന്നാണ് കരുതപ്പെടുന്നത്. ഇതേ കുറിച്ചൊരു ചോദ്യം. അതില്‍ ഉള്ള മുഴുവന്‍ ഭാഗങ്ങളും താങ്കള്‍ സ്വീകരിക്കുമോ? കാരണ സഹിതം പറയുക. അതറിഞ്ഞിട്ടു വേണം കൃത്രിമത്തെ കുറിച്ച് പറയാന്‍ .

      Delete
    22. [sajan] അതെങ്ങിനെ ആ പ്രശ്നം പരിഹരിക്കും? മൂന്നാം നൂറ്റാണ്ടില്‍ തന്നെ ത്രിത്വം വിശ്വാസ സത്യമായി സഭ അംഗീകരിച്ചു, താന്കള്‍ പറഞ്ഞ വചനം ഇല്ലാതെ തന്നെ.
      താങ്കള്‍ കൊടുത്ത വചനത്തിലും ത്രിത്വം എന്ന പദം ഇല്ല. പിന്നെങ്ങിനെയാണ് അത് വ്യക്തമായ തെളിവ്‌ ആകുന്നതു? വ്യക്തമാക്കാമോ?

      = മൂന്നാം നൂറ്റാണ്ടില്‍ സഭ ത്രിത്വം വിശ്വാസസത്യമായി സ്വീകരിച്ചു എന്നല്ലാതെ അതിനൊരു തെളിവ് പോലും ബൈബിളില്‍ ഇല്ലായിരുന്നു. സഭ വിശ്വാസമായി പ്രഖ്യാപിച്ചു എന്നത് കൊണ്ടെന്തു കാര്യം? അതിനുള്ള വ്യക്തമായ തെളിവ് പറയണം.
      ഞാന്‍ കൊടുത്ത വചനത്തില്‍ ത്രിത്വം എന്ന പദമില്ലാത്തത് കൊണ്ട് അത് ത്രിത്വത്തിന് തെളിവല്ല എന്ന വാദം താങ്കള്ക്കു ണ്ടോ? പ്രസ്തുത വചനം ത്രിത്വത്തെ പറ്റിയല്ലേ പറയുന്നത്?

      [sajan] താങ്കള്ക്ക് എന്ത് മനസിലായി? അത് ത്രിത്വത്തെ പറ്റിയാണോ പറഞ്ഞത്? ത്രിത്വം എന്ന പദം ഇല്ലാതെ തന്നെ അത് ത്രിത്വത്തെ കുറിച്ചാണ് പറഞ്ഞത് എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമല്ലോ.



      [Sajan] അതായത് യേശു അരമായയില്‍ പറഞ്ഞത് അരമായയിലും ഗ്രീക്കില്‍ പറഞ്ഞത് ഗ്രീക്കിലും ഹീബ്രുവില്‍ പറഞ്ഞത് ഹീബ്രുവിലും വേണമെന്ന് താങ്കളുടെ ആവശ്യം. ചുരുക്കം പറഞ്ഞാല്‍ ഒന്നിലധികം ഭാഷ അറിയുന്നവര്‍ സുവിശേഷം വായിച്ചാല്‍ മതി എന്ന്.<<

      = യേശു ഏതു ഭാഷയിലാണോ സുവിശേഷം പറഞ്ഞത് ആ ഭാഷയില്‍ തന്നെ വേണം. എന്നിട്ട് ആ ഭാഷയില്‍ അതിനെ സംരക്ഷിക്കുകയും വേണം. പ്രസ്തുത ഭാഷ അറിയാത്തവര്ക്ക്ല പരിഭാഷ വായിക്കാം. പരിഭാഷ ഒറിജിനല്‍ ഭാഷയുമായി ഒത്തു പോകുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം. പക്ഷെ ബൈബിളിനു ഇനിയത് കഴിയുകയില്ല.

      [sajan]
      ചോദിച്ചതിനു ഉത്തരം ആയില്ലല്ലോ മുഹമ്മദ്‌ അലി. യേശു സംസാരിച്ച മൂന്നു ഭാഷകളിലും അതാത് സുവിശേഷ ഭാഗങ്ങള്‍ സംരക്ഷിക്കണമോ ഇല്ലയോ? താങ്കളുടെ മറുപടിയിലെ ധ്വനി കണ്ടിട്ടിട്ടു അങ്ങിനെ തോന്നുന്നു. അത് തന്നെയാണോ താങ്കള്‍ ഉദ്ദ്സിച്ചത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. മൂന്നു ഭാഷയിലും സംരക്ഷിക്കണമോ?

      ഒന്ന് വിട്ടു പോയി. യേശു എത്ര ഭാഷയില്‍ സംസാരിച്ചു എന്നാണു താങ്കള്‍ കരുതുന്നത്? അരമായയില്‍ മാത്രമാണ് എന്ന് തന്നെയാണോ ഇപ്പോഴും കരുതുന്നത്.


      കൂടാതെ ഞാന്‍ താങ്കള്ക്ക്ു വായിക്കുവാനായി ഒരു ബൈബിള്‍ ഭാഗം തന്നിരുന്നു. അതില്‍ യേശു പറഞ്ഞ കാര്യങ്ങള്‍ ഇല്ല . ചെയ്ത കാര്യങ്ങള്‍ ആണ് ഉള്ളത്. അത് ഏതു ഭാഷയില്‍ എഴുതണം എന്ന് പറയൂ. അരമായയില്‍ എഴുതണോ ഹീബ്രുവില്‍ വേണോ ഗ്രീക്കില്‍ വേണോ? ശ്രദ്ധിക്കുക. യേശു സംസാരിച്ച കാര്യം ഇല്ലാത്ത ഇഷ്ടം പോലെ ഭാഗങ്ങള്‍ ബൈബിളില്‍ ഉണ്ട്. പ്രവര്ത്തി കള്‍ മാത്രമാണ് ഉള്ളത്. അത് ഏതു ഭാഷയില്‍ രേഖപ്പെടുത്തണം എന്ന് വ്യക്തമാക്കുമല്ലോ.

      Delete
    23. >>sajan] താങ്കള്ക്ക് എന്ത് മനസിലായി? അത് ത്രിത്വത്തെ പറ്റിയാണോ പറഞ്ഞത്? ത്രിത്വം എന്ന പദം ഇല്ലാതെ തന്നെ അത് ത്രിത്വത്തെ കുറിച്ചാണ് പറഞ്ഞത് എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമല്ലോ.<<

      = താങ്കളിപ്പോള്‍ വല്ലാത്തൊരു ഗതികേടില്‍ എത്തിയിരിക്കുന്നു. പ്രസ്തുത ബൈബിള്‍ വചനം ത്രിത്വത്തിനു തെളിവാണ് എന്നോ തെളിവല്ല എന്നോ പറയാന്‍ താങ്കള്‍ക്ക് കഴിയുന്നില്ല. ഏതു ഉത്തരം പറഞ്ഞാലും പ്രശ്നമാണ്. താങ്കള്‍ സ്വയം സൃഷ്ടിച്ച പ്രശ്നം.
      ത്രിത്വം എന്ന പദം ഉണ്ടെങ്കിലെ ആ വിശ്വാസത്തിനു തെളിവാകൂ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ത്രിയേക സിദ്ധാന്ധത്തിനു വ്യക്തമായ വാക്കുകളില്‍ പറയുന്ന വചനം വേണം. അങ്ങനെയുള്ള ഒരു വചനമാണ് ഇവിടെ പറഞ്ഞത്. പക്ഷെ അത് കടത്തിക്കൂട്ടിയതാണ് എന്നും പഴയ പ്രതികളില്‍ ഇല്ലെന്നും വ്യക്തമായപ്പോള്‍ അതോഴിവാക്കപ്പെടുകയുണ്ടായി.


      >>[sajan] ചോദിച്ചതിനു ഉത്തരം ആയില്ലല്ലോ മുഹമ്മദ്‌ അലി. യേശു സംസാരിച്ച മൂന്നു ഭാഷകളിലും അതാത് സുവിശേഷ ഭാഗങ്ങള്‍ സംരക്ഷിക്കണമോ ഇല്ലയോ? താങ്കളുടെ മറുപടിയിലെ ധ്വനി കണ്ടിട്ടിട്ടു അങ്ങിനെ തോന്നുന്നു. അത് തന്നെയാണോ താങ്കള്‍ ഉദ്ദ്സിച്ചത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. മൂന്നു ഭാഷയിലും സംരക്ഷിക്കണമോ? <<

      = ചോദിച്ചതിനുള്ള ഉത്തരം തന്നെയാണ് പറഞ്ഞത്. യേശു സുവിശേഷം നടത്തിയ ഭാഷ ഏതാണോ അതില്‍ തന്നെ അത് രേഖപ്പെടുത്തണമായിരുന്നു. മൂന്നു ഭാഷയില്‍ സുവിശേഷം നടത്തിയെന്നാണല്ലോ താങ്കളുടെ വാദം. അതേ തുടര്‍ന്ന് ഞാന്‍ ബൈബിളില്‍ ഏതൊക്കെ ഭാഗങ്ങളാണ് വിവിധ ഭാഷകളില്‍ നടത്തിയ സുവിശേഷങ്ങള്‍ എന്ന് ഞാന്‍ ചോദിച്ചിരുന്നു. തുടര്‍ന്ന് താങ്കളുടെ മരുപടിയോടു ഞാന്‍ ഇങ്ങനെ പ്രതികരിച്ചു:

      "അപ്പോള്‍ ഇത്രയും സന്ദര്‍ഭങ്ങളില്‍ മാത്രമാണ് യേശു ഗ്രീക്ക് ഭാഷയില്‍ സുവിശേഷം നടത്തിയത് അല്ലെ? അതും പീലാത്തോസിനോടും റോമന്‍ മേധാവിയോടും വിദേശികളോടും മാത്രം. അപ്പോള്‍ സ്വദേശികളോടും മറ്റുമൊക്കെ സംസാരിച്ച പ്രധാന ഭാഷ ഏതാണ്? യേശുവിന്റെ സംസാരഭാഷ അരമായിക്ക് തന്നെ എന്ന് വ്യക്തമായില്ലേ? പുതിയ നിയമത്തില്‍ എത്ര ശതമാനം സ്ഥലത്ത് യേശു അരമായിക്ക് ഭാഷയില്‍ സുവിശേഷം നടത്തിയ ഭാഗങ്ങള്‍ ഉണ്ടെന്നു പറയൂ. അതിന്റെ ഉത്തരം നമ്മുടെ തര്‍ക്കം അവസാനിപ്പിച്ചേക്കും."

      ഇതിനു നിങ്ങള്‍ മറുപടി പറഞ്ഞിട്ടില്ല.

      >> കൂടാതെ ഞാന്‍ താങ്കള്ക്ക്ു വായിക്കുവാനായി ഒരു ബൈബിള്‍ ഭാഗം തന്നിരുന്നു. അതില്‍ യേശു പറഞ്ഞ കാര്യങ്ങള്‍ ഇല്ല . ചെയ്ത കാര്യങ്ങള്‍ ആണ് ഉള്ളത്. അത് ഏതു ഭാഷയില്‍ എഴുതണം എന്ന് പറയൂ. അരമായയില്‍ എഴുതണോ ഹീബ്രുവില്‍ വേണോ ഗ്രീക്കില്‍ വേണോ? ശ്രദ്ധിക്കുക. യേശു സംസാരിച്ച കാര്യം ഇല്ലാത്ത ഇഷ്ടം പോലെ ഭാഗങ്ങള്‍ ബൈബിളില്‍ ഉണ്ട്. പ്രവര്ത്തി കള്‍ മാത്രമാണ് ഉള്ളത്. അത് ഏതു ഭാഷയില്‍ രേഖപ്പെടുത്തണം എന്ന് വ്യക്തമാക്കുമല്ലോ.>>

      = ഇത് തന്നെയാണ് പ്രശ്നം. ബൈബിളില്‍ യേശുവിന്റെ സുവിശേഷം അതേ വാക്കുകളില്‍ വളരെ കുറച്ചേ ഉള്ളൂ. ബാക്കിയെല്ലാം മറ്റുള്ളവര്‍ അവര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അവരുടെ ഭാഷയില്‍ പകര്‍ത്തി. അതും അര നൂറ്റാണ്ട് കഴിഞ്ഞു. ഞാന്‍ ആവര്‍ത്തിച്ചു പറയുന്ന കാര്യം യേശു നടത്തിയ സുവിശേഷം അതേ ഭാഷയില്‍ വേണം എന്നാണു. ബാക്കിയുള്ളവര്‍ക്ക് തോന്നിയതും അറിഞ്ഞതും ഏതു ഭാഷയില്‍ വേണം എന്നല്ല. ബൈബിളില്‍ യേശുവിന്റെതല്ലാത്ത അനേകം വചനങ്ങളും സുവിശേഷം രേഖപ്പെടുത്തിയവരുടെ ആശയങ്ങളുമൊക്കെ ഉണ്ട്. അതിന്റെ ഭാഷ ഏതു എന്നത് നമ്മുടെ ചര്‍ച്ചയില്‍ വരുന്നേയില്ല.

      Delete
  6. >>> പരിഭാഷകളിലെ പ്രയോഗങ്ങളുടെ മൂലപദങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്ന് നിര്‍വാഹമില്ല.>>>

    ഓ. ഇതിനും മറുപടിയായിട്ടുണ്ടല്ലോ. ബൈബിള്‍ എഴുതിയ മൂലഭാഷയുടെ പകര്‍പ്പ് കണ്ടല്ലോ അല്ലേ?

    ReplyDelete
    Replies
    1. മറുപടി ആയിട്ടില്ല. മുകളില്‍ ഞാന്‍ കൊടുത്ത മറുപടി കാണുക

      Delete
    2. യേശു എഴുതിയെന്നു താങ്കള്‍ കരുതുന്ന സുവിശേഷത്തിന്റെ മൂലഭാഷയാണ്‌ നോക്കുന്നെതെന്കില്‍ താങ്കള്‍ പറഞ്ഞത് നൂറു ശതമാനം ശരി തന്നെ. മറുപടി ആയിട്ടില്ല.

      Delete
    3. യേശു എഴുതിയ സുവിശേഷം ഉണ്ടോ എന്ന് ചോദിച്ചിട്ടില്ല. ഒരാള്‍ക്ക് ഇല്ലാത്ത വാദം തലയില്‍ കെട്ടി വെച്ച് അതിനു മറുപടി പറഞ്ഞു ആത്മ സംതൃപ്തി കൊള്ളുന്നത്‌ നല്ല രീതിയല്ല.

      Delete
  7. "ഓര്‍ത്തിരിക്കേണ്ട വസ്തുതകള്‍ " എന്ന് പറഞ്ഞു താങ്കള്‍ കൊടുത്ത ആദ്യ മൂന്നെണ്ണം അര്‍ദ്ധ സത്യങ്ങളോ നുണകളോ ആണ് എന്ന് ബോധ്യമായോ? എന്നിട്ട് വേണം അടുത്ത പോയിന്റുകളിലേക്ക് കടക്കാന്‍ .

    ReplyDelete
  8. >>>> 4. "യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന്‍ ഉണ്ടു എന്നു പറഞ്ഞു." (യോഹന്നാന്‍ 8:58)

    ഇത് യേശുവിന്റെ ദിവ്യത്വത്തിനു തെളിവാണെങ്കില്‍ ദാവീദിന്റെ മകന്‍ ശലമോന്‍ ദൈവമാണെന്ന് പറയേണ്ടി വരും. താഴെ കൊടുത്ത ബൈബിള്‍ വചനങ്ങള്‍ കാണുക: >>>>

    ഇങ്ങനെയൊരു വാദം ഞാന്‍ ആദ്യമായി കാണുന്നത് കൊണ്ട് മറുപടി പറയാം എന്ന് കരുതുന്നു...

    ആ സുവിശേഷഭാഗം ശ്രദ്ധയോടെ വായിക്കുക...
    കുറഞ്ഞ പക്ഷം ഇത് എങ്കിലും വായിക്കുക.


    യോഹന്നാന്‍ 8: 56. എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയിൽ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ഡിച്ചു. അവൻ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു. 57. അപ്പോൾ യഹൂദർ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? 58. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാൻ ഉണ്ട്. 59. അപ്പോൾ അവർ അവനെ എറിയാൻ കല്ലുകളെടുത്തു. എന്നാൽ യേശു അവരിൽനിന്നു മറഞ്ഞ് ദേവാലയത്തിൽനിന്നു പുറത്തു പോയി.


    എന്തിനാണ് അവര്‍ അവനെ എറിയാന്‍ കല്ലുകള്‍ എടുത്തത്‌ എന്ന് അറിയുമോ എന്തോ? ദൈവദൂഷണം പറയുന്നതിനവനെ കല്ലെറിഞ്ഞു കൊള്ളണം എന്നാണു യഹൂദ നിയമം. സോളമനെ എറിയാന്‍ അവര്‍ കല്ലെടുതിട്ടില്ല. പക്ഷെ യേശുവിനെ എറിയാന്‍ കല്ലെടുത്തു. കാരണം? യേശു സ്വയം ദിവ്യത്വം കല്പിച്ചു എന്ന് ആദ്യം മനസിലാക്കിയത് ഞങ്ങള്‍ ക്രിസ്ത്യാനികള്‍ അല്ല, മറിച്ചു യഹൂദരാണ്.



    സോളമനെ എല്ലാത്തിനും മുമ്പ്‌ സൃഷ്ടിച്ചു എന്ന് സോളമന്‍ പറഞ്ഞതായി താങ്കള്‍ മനസിലാക്കിയതിന് ആരെന്തു പിഴച്ചു.യേശു പറഞ്ഞതിനെ യഹൂദര്‍ കല്ലെടുതാണ് പ്രതികരിച്ചത്. സോളമന്‍ പറഞ്ഞപ്പോള്‍ യഹൂദര്‍ ഒന്നും പറഞ്ഞില്ല. എന്താണ് കാരണം? സോളമന്‍ സോളമനെ കുറിച്ചല്ല പറഞ്ഞത്. ജ്ഞാനത്തെ കുറിച്ചാണ് ആ അദ്ധ്യായം പറയുന്നത്. അത് തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്.


    സുഭാഷിതങ്ങള്‍ 8:1. ജ്ഞാനം വിളിച്ചു പറയുന്നതും അറിവ് ഉച്ചത്തിൽ ഘോഷിക്കുന്നതും കേൾക്കുന്നില്ലേ? 2. വീഥികളിലും വഴിയരികിലുള്ളകുന്നുകളിലും, അവൾനിലയുറപ്പിക്കുന്നു. 3. നഗരകവാടത്തിൽ വാതിലിന് അരികേനിന്നുകൊണ്ട് അവൾവിളിച്ചുപറയുന്നു; 4. മനുഷ്യരേ, ഞാൻ നിങ്ങളോടാണ്വിളിച്ചുപറയുന്നത്; നിങ്ങൾ എല്ലാവരെയുമാണ് ഞാൻ ആഹ്വാനം ചെയ്യുന്നത്. ...

    (ജ്ഞാനമാണ് വിളിച്ചു പറയുന്നത്; സോളമന്‍ അല്ല. നഗരകവാടത്തില്‍ നിന്ന് ജ്ഞാനം വിളിച്ചു പറയുന്നതാണ് തുടര്‍ന്ന് പറയുന്നത്)

    12. ജ്ഞാനമാണ് ഞാൻ; എന്റെ വാസം വിവേകത്തിലും. അറിവും വിവേചനാശക്തിയുംഎനിക്കുണ്ട്. ....




    20. ഞാൻ നീതിയുടെ മാർഗത്തിലുംന്യായത്തിന്റെ പാതകളിലും ചരിക്കുന്നു.
    21. ഞാൻ എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി, അവരുടെ ഭൺഡാരം നിറയ്ക്കുന്നു.
    22. കർത്താവ് തന്റെ സൃഷ്ടികർമത്തിന്റെ ആരംഭത്തിൽ, തന്റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു. ...


    ഇവിടെ ജ്ഞാനത്തെ സൃഷ്ടിച്ച കാര്യമാണ് പറയുന്നത് സോളമനെയല്ല. ബോധിച്ചുവെങ്കില്‍ പറയുമല്ലോ? താത്പര്യം ഉണ്ടെങ്കില്‍ മാത്രം തുടരാം എന്ന് കരുതിയാണ്.

    ReplyDelete
    Replies
    1. സോളമന്റെ കാര്യത്തില്‍ ഒരു തീരുമാനം ആയി എന്ന് തോന്നുന്നു. അതെങ്കിലും മനസിലായല്ലോ .നല്ല കാര്യം

      Delete
    2. ഓര്‍ത്തിരിക്കേണ്ട വസ്തുതകള്‍ എന്ന തലക്കെട്ടിലുള്ള വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ഞാന്‍ ഊന്നിയിരിക്കുന്നത്. അത് കൊണ്ടാണ് ഈ വിഷയം ഞാന്‍ സ്പര്‍ഷിക്കാത്തത്. ഒരേ സമയം പല വിഷയങ്ങള്‍ കൂടിക്കുഴയുന്നത് ആശയവിനിമയത്തെ ബാധിക്കും.

      Delete
    3. അത് ശരി. അല്ലാതെ ബോധ്യം വന്നത് കൊണ്ടല്ല.അപ്പോള്‍ സോളമന്റെ കാര്യത്തില്‍ ഇനിയും പറയാന്‍ ഉണ്ടെന്ന്. കേള്‍ക്കാന്‍ എനിക്കും താത്പര്യമുണ്ട്.
      വേറെ വിഷയം എന്ന് പറഞ്ഞു ഇതിനു മറുപടിയില്ല. വിഷയത്തില്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടതും ഇല്ല.

      Delete
    4. ഭാഷ, മൂലകൃതി, ഖുര്‍ആന്‍ എന്നിവയെ കുറിച്ചുള്ള മറുപടികള്‍ മറ്റൊരു പോസ്റ്റില്‍ ഉള്ളത് കൊണ്ട്, ഇനി ഇവിഎദ് സോളമന്റെ കാര്യം ചര്‍ച്ച ചെയ്യാമല്ലോ അല്ലേ?

      Delete
  9. >>> # യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന പദങ്ങളില്‍ അധികവും യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത്. നാല് സുവിശേഷങ്ങളില്‍ ഏറ്റവും അവസാനം എഴുതപ്പെട്ടതാണല്ലോ അത്.
    # യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് യേശുവിനെ കാണുക പോലും ചെയ്യാത്ത യേശുവിന്റെ ശിഷ്യരുടെ കണ്ണിലെ കരടായ പൗലോസ് ആയിരുന്നു. അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ അത്തരം വചനങ്ങള്‍ കാണാന്‍ കഴിയും. >>>>
    രസാവഹം. ആദ്യത്തെ പോയിന്റില്‍ പറഞ്ഞു യോഹന്നാന്‍ ആണ് യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുന്നത് എന്ന്. പിന്നെ പറയുന്നു പൌലോസാനു യേശുവിന്റെ ദിവ്യത്വത്തിന്റെ ഉപജ്ഞാതാവ്‌ ആണെന്ന്. താങ്കള്‍ ഏതെന്കിലും ഒന്ന് പറയൂ. മാറ്റി മാറ്റി പറയാതെ. ആരാണ് യേശുവിനു ദിവ്യത്വം കൊടുത്തത്? യോഹന്നാന്‍ ആണോ അതോ പൌലോസാണോ?

    ReplyDelete
    Replies
    1. സൂക്ഷമമായ വായനയുടെ അഭാവം ഇവിടെയും കാണുന്നു. യോഹന്നാന്‍ ആണ് യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. യോഹന്നാന്റെ സുവിശേഷത്തില്‍ അങ്ങനെ വ്യാഖ്യാനിക്കാവുന്ന ചില പദങ്ങള്‍ ഉണ്ടെന്നു മാത്രമാണ് പറഞ്ഞത്. ആ പദങ്ങളുടെ നിജസ്ഥിതിയാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതും. ഇങ്ങനെ സൂക്ഷമത കാണിക്കാതെയുള്ള വിമര്‍ശനം സത്യാന്വേഷികള്‍ക്ക് ചേര്‍ന്നതല്ല.

      Delete
    2. ഇപ്പോള്‍ പറഞ്ഞത് ...

      >>>യോഹന്നാന്‍ ആണ് യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. യോഹന്നാന്റെ സുവിശേഷത്തില്‍ അങ്ങനെ വ്യാഖ്യാനിക്കാവുന്ന ചില പദങ്ങള്‍ ഉണ്ടെന്നു മാത്രമാണ് പറഞ്ഞത്.

      നേരത്തെ പറഞ്ഞത് ...
      >>>> യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന പദങ്ങളില്‍ അധികവും യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത്.

      അതില്‍ മാത്രം എന്ന പദം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്? മറ്റു സുവിശേഷങ്ങളില്‍ ഇല്ലെന്നോ?

      Delete
    3. ഞാന്‍ ഇപ്പോള്‍ പറഞ്ഞതും മുമ്പ് പറഞ്ഞതും ഒരു കാര്യം തന്നെയാണെന്ന് താങ്കള്‍ക്ക് വ്യക്തമായി അറിയാം. പിന്നെ വെറുതെ ഞാന്‍ വൈരുധ്യം പറഞ്ഞു, പറഞ്ഞത് മാറ്റി പറഞ്ഞു എന്നൊരു തോന്നല്‍ സൃഷ്ടിക്കാനുള്ള മന:ശാസ്ത്രപരമായ ഒരു തന്ത്രം മാത്രമാണ് താങ്കളുടെ മേല്‍ കമന്റ്.

      യേശു ദൈവമാണ് എന്ന തെറ്റിധാരണ സൃഷ്ടിക്കുന്ന ചില പദങ്ങള്‍ യോഹന്നാന്റെ സുവിശേഷത്തില്‍ വളരെ കൂടുതലായി ഉണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. അതിനുള്ള ഉദാഹരണങ്ങള്‍ മേല്‍ പോസ്റ്റില്‍ തന്നെ കാണാം.

      മറ്റു സുവിശേഷങ്ങളില്‍ അത്തരം പ്രയോഗങ്ങള്‍ വളരെ കുറവാണ്.

      Delete
    4. യേശു ദൈവമാണെന്നതിനു തെളിവായി മറ്റു സുവിശേഷങ്ങളില്‍ ഏറ്റവും കുറഞ്ഞത്‌ എത്ര പ്രയോഗങ്ങള്‍ വേണമായിരുന്നു എന്നാണു താങ്കളുടെ അഭിപ്രായം?

      Delete
    5. യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി പ്രയാസപ്പെട്ടു വ്യാഖ്യാനിച്ചോപ്പിക്കുന്ന ചില പദപ്രയോഗങ്ങളുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്.അത്തരം എത്ര പദങ്ങളും ഉണ്ടായിട്ടു കാര്യമില്ല.

      യേശു ഞാന്‍ ദൈവമാണ്, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ് എന്നോ അത് പോലുള്ളതോ പറയുന്ന ഒരു വചനം മതി എനിക്ക്. അടിസ്ഥാന വിശ്വാസത്തെ വ്യാഖ്യാനം കൊണ്ടല്ല വ്യക്തമായ തെളിവുകള്‍ കൊണ്ട് താങ്കള്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു.

      ദൈവം ഒന്നേയുള്ളൂ, യേശു മനുഷ്യന്‍ മാത്രമാണ് എന്ന് തെളിയിക്കുന്ന ഒന്നല്ല, അനേകം വചനങ്ങള്‍ ബൈബിളില്‍ ഉണ്ട്.

      Delete
    6. യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദര്‍ എന്തുകൊണ്ടാണ് ആവശ്യപ്പെട്ടത് എന്ന് അലി വായിച്ചിട്ടുണ്ടോ?

      -------

      ഓ.ടോ : അടിസ്ഥാന വിശ്വാസത്തെ വ്യക്തമായ തെളിവുകള്‍ കൊണ്ട് സ്ഥാപിക്കേണ്ടിയിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടതുകൊണ്ട് ചോദിക്കുകയാണ് "ഖുറാന്‍ സൂക്തങ്ങള്‍ അള്ളാഹു ജിബ്രീല്‍ എന്ന മലക്കിനോടും ജിബ്രീല്‍ നബിയോടും പറഞ്ഞവ ആണ് എന്നാണല്ലോ നിങ്ങളുടെ വിശ്വാസം, ഖുറാന്‍ സൂക്തങ്ങള്‍ അള്ളാഹു ജിബ്രീല്‍ എന്ന മലക്കിനോട് പറഞ്ഞു എന്നതിന് എന്ത് തെളിവാണ് ഉള്ളത്? ഖുറാന്‍ സൂക്തങ്ങള്‍ താന്‍ മലക്കിനോട് പറഞ്ഞതാണ് എന്ന് അല്ലാഹു എപ്പോഴെങ്കിലും നബിയോട് പറഞ്ഞിട്ടുണ്ടോ?"

      Delete
    7. യേശുവിനെ ക്രൂശിക്കണമെന്നു യഹൂദര്‍ ആവശ്യപ്പെടാനുള്ള കാരണം താങ്കള്‍ തന്നെ പറയൂ. ബാക്കി അതിനു ശേഷം നോക്കാമല്ലോ.

      അടിസ്ഥാന വിശ്വാസത്തെ വ്യക്തമായ തെളിവുകള്‍ കൊണ്ട് സ്ഥാപിക്കേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. അതിനെ നേരിടാന്‍ താങ്കള്‍ സാജന്‍ ചെയ്ത പോലെ ഖുര്‍ആനും കൊണ്ട് വന്നിരിക്കുന്നു!! ബൈബിള്‍ വിശ്വാസം സ്ഥാപിക്കാന്‍ ഇങ്ങനെയൊരു രീതി ക്രൈസ്തവര്‍ പൊതുവില്‍ സ്വീകരിച്ചു വരുന്നതാണ്. ബൈബിള്‍ വിമര്‍ശനത്തെ ബൈബിള്‍ വെച്ച് തന്നെ ഖണ്ഡിക്കാന്‍ കഴിയണം. ഖുര്‍ആന്‍ ചര്‍ച്ച വേറെ നടത്താം.

      Delete
    8. <> യേശുവിനെ ക്രൂശിക്കണമെന്നു യഹൂദര്‍ ആവശ്യപ്പെടാനുള്ള കാരണം താങ്കള്‍ തന്നെ പറയൂ. ബാക്കി അതിനു ശേഷം നോക്കാമല്ലോ. <>

      അലി, ഇത് എന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ലല്ലോ, നേര്‍ക്കുനേരെ ഉത്തരം പറയുവാന്‍ ശീലിക്കൂ ! ഞാന്‍ ചോദ്യം ആവര്‍ത്തിക്കാം, "യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദര്‍ എന്തുകൊണ്ടാണ് ആവശ്യപ്പെട്ടത് എന്ന് അലി വായിച്ചിട്ടുണ്ടോ?"

      <> അടിസ്ഥാന വിശ്വാസത്തെ വ്യക്തമായ തെളിവുകള്‍ കൊണ്ട് സ്ഥാപിക്കേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. അതിനെ നേരിടാന്‍ താങ്കള്‍ സാജന്‍ ചെയ്ത പോലെ ഖുര്‍ആനും കൊണ്ട് വന്നിരിക്കുന്നു!! ബൈബിള്‍ വിശ്വാസം സ്ഥാപിക്കാന്‍ ഇങ്ങനെയൊരു രീതി ക്രൈസ്തവര്‍ പൊതുവില്‍ സ്വീകരിച്ചു വരുന്നതാണ്. ബൈബിള്‍ വിമര്‍ശനത്തെ ബൈബിള്‍ വെച്ച് തന്നെ ഖണ്ഡിക്കാന്‍ കഴിയണം. ഖുര്‍ആന്‍ ചര്‍ച്ച വേറെ നടത്താം. <>

      അടിസ്ഥാന വിശ്വാസത്തെ വ്യക്തമായ തെളിവുകള്‍ കൊണ്ട് സ്ഥാപിക്കേണ്ടിയിരിക്കുന്നു എന്ന് അലി പറഞ്ഞതുകൊണ്ടാണ് നിങ്ങളുടെ സ്വന്തം വിശ്വാസത്തിന്റെ ("ഖുറാന്‍ സൂക്തങ്ങള്‍ അള്ളാഹു ജിബ്രീല്‍ എന്ന മലക്കിനോടും ജിബ്രീല്‍ നബിയോടും പറഞ്ഞവ ആണ് എന്നാണല്ലോ നിങ്ങളുടെ വിശ്വാസം, ഖുറാന്‍ സൂക്തങ്ങള്‍ അള്ളാഹു ജിബ്രീല്‍ എന്ന മലക്കിനോട് പറഞ്ഞു എന്നതിന് എന്ത് തെളിവാണ് ഉള്ളത്? ഖുറാന്‍ സൂക്തങ്ങള്‍ താന്‍ മലക്കിനോട് പറഞ്ഞതാണ് എന്ന് അല്ലാഹു എപ്പോഴെങ്കിലും നബിയോട് പറഞ്ഞിട്ടുണ്ടോ?") തെളിവ് എന്താണ് എന്ന് ഞാന്‍ ചോദിച്ചത്. ഈ ചോദ്യത്തിനും അലി നേരെചൊവ്വേ ഉത്തരം പറയുന്നില്ലല്ലോ. അങ്ങോട്ട്‌ ചോദിക്കുന്നവയ്ക്കുള്ള മറുപടികള്‍ നേര്‍ക്കുനേര്‍ പറയുവാന്‍ എന്തിനാണ് മടിക്കുന്നത്? ആദ്യം സ്വന്തം വിശ്വാസത്തിന്റെ തെളിവ് കാണിക്കൂ, എന്നിട്ടുപോരെ മറ്റുള്ളവരുടെ വിശ്വാസത്തിന്റെ തെളിവ് അന്വേഷിക്കുന്നത്.

      Delete
    9. >>>യേശു ഞാന്‍ ദൈവമാണ്, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ് എന്നോ അത് പോലുള്ളതോ പറയുന്ന ഒരു വചനം മതി എനിക്ക്. അടിസ്ഥാന വിശ്വാസത്തെ വ്യാഖ്യാനം കൊണ്ടല്ല വ്യക്തമായ തെളിവുകള്‍ കൊണ്ട് താങ്കള്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു. >>>

      അതായത് യോഹന്നാനിന്റെ സുവിശേഷത്തില്‍ പോലും അങ്ങിനെ ദിവ്യത്വം സ്ഥാപിക്കുന്ന വചനങ്ങള്‍ ഇല്ല എന്നാണോ ഇപ്പോള്‍ പറയുന്നത്?

      Delete
    10. ഖുര്‍ആനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി ഇവിടെ നോക്കുക:

      http://fourhomes.blogspot.in/2012/10/blog-post_10.html#more

      Delete
    11. >> അതായത് യോഹന്നാനിന്റെ സുവിശേഷത്തില്‍ പോലും അങ്ങിനെ ദിവ്യത്വം സ്ഥാപിക്കുന്ന വചനങ്ങള്‍ ഇല്ല എന്നാണോ ഇപ്പോള്‍ പറയുന്നത്?<<

      = ഇപ്പോള്‍ എന്നല്ല. ആദ്യമേ അങ്ങനെ തന്നെയാണ് ഞാന്‍ പറഞ്ഞത്. ആകപ്പാടെ ഉള്ളത് പദപരമായ ചില വ്യാഖ്യാനങ്ങള്‍ മാത്രം. "യേശു ഞാന്‍ ദൈവമാണ്, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ്" എന്നോ അത് പോലുള്ളതോ പറയുന്ന ഒരു വചനം ഞാന്‍ വീണ്ടും ആവശ്യപ്പെടുന്നു.

      Delete
    12. [sajan] അതായത് യോഹന്നാനിന്റെ സുവിശേഷത്തില്‍ പോലും അങ്ങിനെ ദിവ്യത്വം സ്ഥാപിക്കുന്ന വചനങ്ങള്‍ ഇല്ല എന്നാണോ ഇപ്പോള്‍ പറയുന്നത്?<<

      = ഇപ്പോള്‍ എന്നല്ല. ആദ്യമേ അങ്ങനെ തന്നെയാണ് ഞാന്‍ പറഞ്ഞത്. ആകപ്പാടെ ഉള്ളത് പദപരമായ ചില വ്യാഖ്യാനങ്ങള്‍ മാത്രം. "യേശു ഞാന്‍ ദൈവമാണ്, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ്" എന്നോ അത് പോലുള്ളതോ പറയുന്ന ഒരു വചനം ഞാന്‍ വീണ്ടും ആവശ്യപ്പെടുന്നു.
      [sajan] അങ്ങിനെ തന്നെ പറയണോ അതോ അങ്ങിനെ പറഞ്ഞാല്‍ മാത്രമേ യേശു ദിവ്യന്‍ ആകുകയുള്ളൂ?

      ത്രിയേക ദൈവം എന്ന പദം നിര്‍ബന്ധമാണോ? ചോദിക്കാന്‍ കാരണം ത്രിത്വം എന്ന പദം ഇല്ലാതെ തന്നെ 1john 5:7 KJV വേര്ഷാന്‍ ത്രിത്വത്തിന് തെളിവായി താന്കള്‍ വീണ്ടും പറയുകയുണ്ടായി. ഒരു സ്ഥലത്ത് പദം വേണം എന്ന് നിര്ബ‍ന്ധം . മറ്റൊരു സ്ഥലത്ത് അങ്ങിനെ പദം ഇല്ലെങ്കിലും വ്യക്തമായ തെളിവാണെന്ന് പറയുന്നു. എന്തിനാണ് ഇങ്ങനെ ഇരട്ടത്താപ്പ് ?
      (അതിനെ കൂടുതല്‍ വ്യക്തമായി ഇവിടെ തന്നെ മറ്റേ ത്രെഡില്‍ പറയാം)
      യോഹന്നാനിന്റെ സുവിസേഷതിലേക്ക് വന്നാല്‍ ...
      ഓര്ത്തിനരിക്കേണ്ട വസ്തുതകള്‍ എന്ന് പറഞ്ഞു താങ്കള്‍ കൊടുത്ത വരി നോക്കൂ.
      #യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന പദങ്ങളില്‍ അധികവും യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത്. നാല് സുവിശേഷങ്ങളില്‍ ഏറ്റവും അവസാനം എഴുതപ്പെട്ടതാണല്ലോ അത്.
      എന്താണ് താങ്കള്‍ ഉദ്ദേശിച്ചത് ?
      യോഹന്നാനിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുന്ന വചനങ്ങള്‍ ഉണ്ടോ / ഇല്ലയോ? ഇപ്പോഴെങ്കിലും വ്യക്തമാക്കുമല്ലോ ! ഇല്ല എന്നാണു ഇപ്പോഴത്തെ നിലപാടെങ്കില്‍ എന്തുകൊണ്ടാണ് അങ്ങിനെയുള്ള പദങ്ങള്‍ യോഹന്നാനിന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത് എന്ന് താങ്കള്‍ ആദ്യം പറഞ്ഞത്? അതും ഓര്‍ത്തിരിക്കാന്‍ കൊടുത്ത പോയിന്റുകളില്‍

      #യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് യേശുവിനെ കാണുക പോലും ചെയ്യാത്ത യേശുവിന്റെ ശിഷ്യരുടെ കണ്ണിലെ കരടായ പൗലോസ് ആയിരുന്നു. അദ്ദേഹത്തിന്റെഷ ലേഖനങ്ങളില്‍ അത്തരം വചനങ്ങള്‍ കാണാന്‍ കഴിയും.

      ഇവിടെ താങ്കള്‍ പറയുന്നു പൌലോസാനു യേശുവിനെ ദിവ്യത്വം ഉള്ളവന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌ എന്ന്. അങ്ങിനെയുള്ള വചനങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ കാണുവാന്‍ കഴിയും എന്ന് താങ്കള്‍ പറയുകയുണ്ടായി. ഏതൊക്കെയാണ് ആ വചനങ്ങള്‍ ? യേശു ത്രിത്വത്തില്‍ ഒരാളാണ് എന്ന് പൌലോസ് പറഞ്ഞുവോ? ഉണ്ടെങ്കില്‍ കാണിച്ചു തരുമല്ലോ.

      Delete
    13. സന്തോഷ്‌October 6, 2012 9:00 AM
      >> അലി, ഇത് എന്റെ ചോദ്യത്തിനുള്ള ഉത്തരം അല്ലല്ലോ, നേര്‍ക്കുനേരെ ഉത്തരം പറയുവാന്‍ ശീലിക്കൂ ! ഞാന്‍ ചോദ്യം ആവര്‍ത്തിക്കാം, "യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദര്‍ എന്തുകൊണ്ടാണ് ആവശ്യപ്പെട്ടത് എന്ന് അലി വായിച്ചിട്ടുണ്ടോ?<<

      = യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദര്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണ് എന്ന് താങ്കള്‍ക്കും പറയാം. താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണെന്നു അപ്പോഴല്ലേ മനസ്സിലാകൂ. യേശു താന്‍ ദൈവമാണ് എന്ന് പറഞ്ഞതാണ് അതിനു കാരണമേന്നാണോ താങ്കളുടെ വിശ്വാസം? എങ്കില്‍ ഞാനങ്ങനെ കണ്ടിട്ടില്ല. ഉണ്ടെങ്കില്‍ താങ്കള്‍ ഉദ്ദരിക്കുക. ഞാന്‍ പോസ്റ്റില്‍ ആറാമതായി കൊടുത്ത വിഷയം വായിക്കുക.

      Delete
    14. >>>[sajan] അങ്ങിനെ തന്നെ പറയണോ അതോ അങ്ങിനെ പറഞ്ഞാല്‍ മാത്രമേ യേശു ദിവ്യന്‍ ആകുകയുള്ളൂ? <<<

      = പറയുന്ന വാചകം ശരിക്ക് വായിക്കണമെന്ന് വീണ്ടും ഉണര്‍ത്തുന്നു. "യേശു ഞാന്‍ ദൈവമാണ്, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ്" എന്നോ അത് പോലുള്ളതോ പറയുന്ന ഒരു വചനം വേണമെന്നാണ് എന്റെ ആവശ്യം. അതേ വാചകം തന്നെ വേണം എന്നല്ല.

      >>> ത്രിയേക ദൈവം എന്ന പദം നിര്‍ബന്ധമാണോ? ചോദിക്കാന്‍ കാരണം ത്രിത്വം എന്ന പദം ഇല്ലാതെ തന്നെ 1john 5:7 KJV വേര്ഷാന്‍ ത്രിത്വത്തിന് തെളിവായി താന്കള്‍ വീണ്ടും പറയുകയുണ്ടായി. ഒരു സ്ഥലത്ത് പദം വേണം എന്ന് നിര്ബ‍ന്ധം . മറ്റൊരു സ്ഥലത്ത് അങ്ങിനെ പദം ഇല്ലെങ്കിലും വ്യക്തമായ തെളിവാണെന്ന് പറയുന്നു. എന്തിനാണ് ഇങ്ങനെ ഇരട്ടത്താപ്പ് ? <<<

      = ത്രിയെകത്വം സ്ഥാപിക്കണമെങ്കില്‍ ത്രിത്വം എന്ന പദം വേണമെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്? എനിക്ക് ഇല്ലാത്ത ഒരു വാദം ഉയര്‍ത്തി എന്റെ മേല്‍ ഇരട്ടത്താപ്പ് ചാര്‍ത്തുന്നത് നീതിയല്ല. ശരിയായ സംവാദരീതിയുമല്ല.

      >> ഓര്ത്തിനരിക്കേണ്ട വസ്തുതകള്‍ എന്ന് പറഞ്ഞു താങ്കള്‍ കൊടുത്ത വരി നോക്കൂ.
      #യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന പദങ്ങളില്‍ അധികവും യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത്. നാല് സുവിശേഷങ്ങളില്‍ ഏറ്റവും അവസാനം എഴുതപ്പെട്ടതാണല്ലോ അത്.
      എന്താണ് താങ്കള്‍ ഉദ്ദേശിച്ചത് ?
      യോഹന്നാനിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുന്ന വചനങ്ങള്‍ ഉണ്ടോ / ഇല്ലയോ? ഇപ്പോഴെങ്കിലും വ്യക്തമാക്കുമല്ലോ ! ഇല്ല എന്നാണു ഇപ്പോഴത്തെ നിലപാടെങ്കില്‍ എന്തുകൊണ്ടാണ് അങ്ങിനെയുള്ള പദങ്ങള്‍ യോഹന്നാനിന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത് എന്ന് താങ്കള്‍ ആദ്യം പറഞ്ഞത്? അതും ഓര്‍ത്തിരിക്കാന്‍ കൊടുത്ത പോയിന്റുകളില്‍ <<<

      = ഒരിക്കല്‍ മറുപടി തന്ന വിഷയമാണ് ഇത്. അത് തന്നെ വീണ്ടും ആവര്‍ത്തിക്കുന്നത് ശരിയല്ല. യോഹന്നാന്റെ സുവിശേഷത്തില്‍ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ ഉപയോഗപ്പെടുത്തുന്ന പദങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. താങ്കള്‍ അതിനെ ദിവ്യത്വം സ്ഥാപിക്കാനുള്ള വചനങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞതായാണ് വ്യാഖ്യാനിക്കുന്നത്. അങ്ങനെ ഞാന്‍ പറഞ്ഞിട്ടേയില്ല. ചില പദങ്ങള്‍ വെച്ച് പലരും അങ്ങനെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാര്യമാണ് പറഞ്ഞത്. എന്റെ പോസ്റ്റില്‍ത്തന്നെ അങ്ങനെയുള്ള ചില ഭാഗങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

      >>> #യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് യേശുവിനെ കാണുക പോലും ചെയ്യാത്ത യേശുവിന്റെ ശിഷ്യരുടെ കണ്ണിലെ കരടായ പൗലോസ് ആയിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ അത്തരം വചനങ്ങള്‍ കാണാന്‍ കഴിയും.

      ഇവിടെ താങ്കള്‍ പറയുന്നു പൌലോസാനു യേശുവിനെ ദിവ്യത്വം ഉള്ളവന്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്‌ എന്ന്. അങ്ങിനെയുള്ള വചനങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ കാണുവാന്‍ കഴിയും എന്ന് താങ്കള്‍ പറയുകയുണ്ടായി. ഏതൊക്കെയാണ് ആ വചനങ്ങള്‍ ? യേശു ത്രിത്വത്തില്‍ ഒരാളാണ് എന്ന് പൌലോസ് പറഞ്ഞുവോ? ഉണ്ടെങ്കില്‍ കാണിച്ചു തരുമല്ലോ.<<<

      = താങ്കള്‍ പറഞ്ഞുവരുന്നത് പൗലോസിന്റെ ലേഖനങ്ങളില്‍ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുന്ന വചനങ്ങള്‍ ഇല്ല എന്നാണോ? എങ്കില്‍ അക്കാര്യം തുറന്നു പറയുക. അത്തരം വചനങ്ങള്‍ ഇല്ലെന്നാണ് ഉത്തരമെങ്കില്‍ അതില്‍ പരം സന്തോഷം എനിക്ക് വേറെയില്ല. ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ പിന്നെ ഞാനായിട്ട് പ്രസ്തുത വചനങ്ങള്‍ കാണിച്ചു തരേണ്ട കാര്യമില്ലല്ലോ.

      Delete
  10. ഒരു പൌലോസ് വിരോധിയെ കൂടി കണ്ടതില്‍ സന്തോഷം.

    പറയൂ, എവിടെയാണ് മറ്റുള്ളവര്‍ പറയാത്ത പുതിയ ആശയം പൌലോസ് പറഞ്ഞത്?


    താഴെ കൊടുത്തവയില്‍ നിന്ന് പുതിയതായി വല്ലതും ഉണ്ടെങ്കില്‍ അറിയിക്കുക.
    http://www.me4what.blogspot.in/2012/05/1.html
    http://www.me4what.blogspot.in/2012/06/2.html
    http://www.me4what.blogspot.in/2012/06/3.html


    പിന്നെ ഒരുരസത്തിനു ആരായിരുന്നു പൌലോസ് എന്നരിയാന്‍ ഇതും കൂടി വായിക്കുക.
    http://quran-talk.blogspot.in/2011/10/blog-post_23.html (നബിയും പൌലോസും...)

    ReplyDelete
  11. അലി, ഈ ലേഖനത്തില്‍ നിങ്ങള്‍ ബൈബിളിലെ പല വചനങ്ങളും പകര്‍ത്തി വച്ചിട്ട് അതിനു സ്വന്തമായി വ്യാഖ്യാനം ചമയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ബൈബിള്‍ എന്ന ഗ്രന്ഥത്തിലെ ഏതെങ്കിലും ഒരു വചനം പകര്‍ത്തുമ്പോള്‍ ചുരുങ്ങിയപക്ഷം അതിനു മുന്നിലുള്ളതും പിന്നിലുള്ളതുമായ വചനങ്ങള്‍ എങ്കിലും വായിക്കണം, എങ്കിലേ പകര്‍ത്തി എഴുതപ്പെടുന്ന വാചകത്തിന്റെ അര്‍ഥം / ആശയം മനസ്സിലാവൂ. കാരണം, ബൈബിളിന്റെ രചനാശൈലി അങ്ങനെയാണ്. ഒന്നാം അദ്ധ്യായത്തിലെ ഒന്നാം വാക്യത്തിന്റെ തുടര്‍ച്ച തന്നെയാവും രണ്ടാം വാക്യം, അതിന്റെ തുടര്‍ച്ച തന്നെയാവും മൂന്നാം വാക്യം.

    ReplyDelete

  12. """മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമാണോ? ആ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമല്ലെങ്കില്‍ അതിലും 600 വര്ഷം പഴയ കൈയ്യെഴുത്തു പ്രതികള്‍ താന്കള്‍ ചോദിക്കുന്നതിന്റെ സാംഗത്യം ഒന്ന് വിവരിക്കുമോ?""" --- സാജന്റെ ഈ ചോദ്യത്തിനുള്ള വ്യക്തമായ മറുപടി നിങ്ങള്‍ ഇതുവരെയും പറഞ്ഞില്ല. "ഖുര്‍ആന്റെ കയ്യെഴുത്തു പ്രതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നമുക്ക് പിന്നീട് നടത്താം" എന്നുപറഞ്ഞുകൊണ്ട് ഈ ചോദ്യത്തില്‍നിന്നും എന്തുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നത്? ഒന്നോ രണ്ടോ വാചകങ്ങളില്‍ ഉത്തരം നല്‍കാവുന്ന ചോദ്യങ്ങള്‍ അല്ലെ സാജന്‍ ചോദിച്ചത്, പിന്നെ എന്തുകൊണ്ടാണ് ഇതിനു ഉത്തരം പറയാത്തത്? ഉത്തരം അറിയില്ല എന്ന് സമ്മതിക്കുവാനുള്ള ജാള്യത കൊണ്ടോ അതോ ഉത്തരം പറഞ്ഞാല്‍ ബൈബിളിനെതിരെ / ക്രിസ്ത്യാനികള്‍ക്കെതിരെ ഇതുവരെ പറഞ്ഞുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ വിഴുങ്ങേണ്ടി വരും എന്നതുകൊണ്ടോ?

    ബൈബിളിനെ സംബന്ധിച്ച പോസ്റ്റില്‍ ഖുറാനെക്കുറിച്ച് പറയുവാനുള്ള ബുദ്ധിമുട്ട് കൊണ്ടാണെങ്കില്‍ ദാ ഇവിടെ പറഞ്ഞാലുംമതി.

    ReplyDelete
  13. അലി, ഇങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതല്ലാതെ അങ്ങോട്ട്‌ ചോദിക്കുന്ന ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരങ്ങള്‍ പറയുന്നില്ലല്ലോ. ബൈബിളിനെക്കുറിച്ചും ഖുറാനെക്കുറിച്ചും പല ചോദ്യങ്ങളും അലിയോടു അങ്ങോട്ട്‌ ചോദിച്ചിരുന്നു. അവ ഒന്നുകൂടി ആവര്‍ത്തിക്കാം. ഇനി ഇങ്ങോട്ട് ചോദ്യങ്ങളുമായി വരുന്നതിനു മുന്‍പ് ഇവയ്ക്കുള്ള വ്യക്തമായ ഉത്തരങ്ങള്‍ (തെളിവുകള്‍ ആവശ്യമുള്ളവയ്ക്ക് തെളിവുകള്‍ സഹിതം) നല്‍കൂ.

    *** sajan jcb October 1, 2012 3:46 AM നു : മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമാണോ? ആ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമല്ലെങ്കില്‍ അതിലും 600 വര്ഷം പഴയ കൈയ്യെഴുത്തു പ്രതികള്‍ താന്കള്‍ ചോദിക്കുന്നതിന്റെ സാംഗത്യം ഒന്ന് വിവരിക്കുമോ? പോട്ടെ, നബി എഴുതിച്ച ഖുര്‍ആനിന്റെ ഒറിജിനല്‍ ഇല്ലെങ്കില്‍ പോട്ടെ. ഏതാണ് ഖുര്‍ആനിന്റെ ഏറ്റവും പഴയ പകര്‍പ്പ്. അതെങ്കിലും നെറ്റില്‍ സ്കാന്‍ ചെയ്തിടാന്‍ ഉള്ള ധൈര്യം പോലും മുസ്ലീം
    പണ്ഡിതര്‍ക്കില്ലാതായത് എന്തുകൊണ്ട് എന്ന് പറയാമോ?

    *** സന്തോഷ്‌ October 5, 2012 12:07 PM നു : <> ബൈബിളില്‍ പലതരം കടത്തിക്കൂട്ടലുകളും തിരുത്തലുകളും നടന്നു എന്ന് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. പുരാതന കയ്യെഴുത്തുപ്രതികളുടെ കണ്ടെത്തല്‍ ഈ വ്യാജങ്ങളെ
    വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ത്രിയേകത്വ സിദ്ധാന്തം സ്ഥാപിക്കാന്‍ വേണ്ടി ബൈബിളില്‍ യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തില്‍ കള്ളവചനം ചേര്‍ത്തു, പിന്നീട് അത് തിരുത്തുകയും ചെയ്തു. <>

    ഈ ആരോപണം തെളിയിക്കുവാന്‍ സുവിശേഷങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തിനു മുന്‍പുള്ള എന്ത് രേഖകള്‍ ആണ് നിങ്ങളുടെ കൈവശം ഉള്ളത്? അവയുടെ ലിങ്കുകള്‍ നല്‍കാമോ?

    *** സന്തോഷ്‌ October 5, 2012 12:38 PM നു : യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദര്‍ എന്തുകൊണ്ടാണ് ആവശ്യപ്പെട്ടത് എന്ന് അലി വായിച്ചിട്ടുണ്ടോ?

    *** സന്തോഷ്‌ October 5, 2012 7:47 PM നു : """മുഹമ്മദ്‌ നബി എഴുതിച്ച ഖുര്‍ആന്‍ പ്രതികള്‍ ഇപ്പോള്‍ ലഭ്യമാണോ? ആ കയ്യെഴുത്ത് പ്രതികള്‍ ലഭ്യമല്ലെങ്കില്‍ അതിലും 600 വര്ഷം പഴയ കൈയ്യെഴുത്തു പ്രതികള്‍ താന്കള്‍ ചോദിക്കുന്നതിന്റെ സാംഗത്യം ഒന്ന് വിവരിക്കുമോ?""" --- സാജന്റെ ഈ ചോദ്യത്തിനുള്ള വ്യക്തമായ മറുപടി നിങ്ങള്‍ ഇതുവരെയും പറഞ്ഞില്ല. "ഖുര്‍ആന്റെ കയ്യെഴുത്തു പ്രതിയുമായി ബന്ധപ്പെട്ട ചര്‍ച്ച നമുക്ക് പിന്നീട് നടത്താം" എന്നുപറഞ്ഞുകൊണ്ട് ഈ ചോദ്യത്തില്‍നിന്നും എന്തുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നത്? ഒന്നോ രണ്ടോ വാചകങ്ങളില്‍ ഉത്തരം നല്‍കാവുന്ന ചോദ്യങ്ങള്‍ അല്ലെ സാജന്‍ ചോദിച്ചത്, പിന്നെ എന്തുകൊണ്ടാണ് ഇതിനു ഉത്തരം പറയാത്തത്? ഉത്തരം അറിയില്ല എന്ന് സമ്മതിക്കുവാനുള്ള ജാള്യത കൊണ്ടോ അതോ ഉത്തരം പറഞ്ഞാല്‍ ബൈബിളിനെതിരെ / ക്രിസ്ത്യാനികള്‍ക്കെതിരെ ഇതുവരെ പറഞ്ഞുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ വിഴുങ്ങേണ്ടി വരും എന്നതുകൊണ്ടോ?

    ബൈബിളിനെ സംബന്ധിച്ച പോസ്റ്റില്‍ ഖുറാനെക്കുറിച്ച് പറയുവാനുള്ള ബുദ്ധിമുട്ട് കൊണ്ടാണെങ്കില്‍ ദാ ഇവിടെ പറഞ്ഞാലുംമതി.

    ReplyDelete
    Replies
    1. ഖുര്‍ആനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി ഇവിടെ നോക്കുക:

      http://fourhomes.blogspot.in/2012/10/blog-post_10.html#more

      Delete
    2. *** സന്തോഷ്‌ October 5, 2012 12:38 PM നു : യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദര്‍ എന്തുകൊണ്ടാണ് ആവശ്യപ്പെട്ടത് എന്ന് അലി വായിച്ചിട്ടുണ്ടോ?

      = യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദര്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണ് എന്ന് താങ്കള്‍ക്കും പറയാം. താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണെന്നു അപ്പോഴല്ലേ മനസ്സിലാകൂ. യേശു താന്‍ ദൈവമാണ് എന്ന് പറഞ്ഞതാണ് അതിനു കാരണമേന്നാണോ താങ്കളുടെ വിശ്വാസം? എങ്കില്‍ ഞാനങ്ങനെ കണ്ടിട്ടില്ല. ഉണ്ടെങ്കില്‍ താങ്കള്‍ ഉദ്ദരിക്കുക. ഞാന്‍ പോസ്റ്റില്‍ ആറാമതായി കൊടുത്ത വിഷയം വായിക്കുക.

      Delete
    3. @ അലി,

      >>> യേശുവിനെ ക്രൂശിക്കണം എന്ന് യഹൂദര്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ടാണ് എന്ന് താങ്കള്‍ക്കും പറയാം. താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണെന്നു അപ്പോഴല്ലേ മനസ്സിലാകൂ. യേശു താന്‍ ദൈവമാണ് എന്ന് പറഞ്ഞതാണ് അതിനു കാരണമേന്നാണോ താങ്കളുടെ വിശ്വാസം? എങ്കില്‍ ഞാനങ്ങനെ കണ്ടിട്ടില്ല. ഉണ്ടെങ്കില്‍ താങ്കള്‍ ഉദ്ദരിക്കുക. ഞാന്‍ പോസ്റ്റില്‍ ആറാമതായി കൊടുത്ത വിഷയം വായിക്കുക. <<<

      അവന്‍ നിശ്ശബ്ദനായിരുന്നു: മറുപടിയൊന്നും പറഞ്ഞില്ല. പ്രധാന പുരോഹിതന്‍ വീണ്ടും ചോദിച്ചു: നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു? യേശു പറഞ്ഞു ഞാന്‍ തന്നെ. മനുഷ്യപുത്രന്‍ ശക്തിയുടെ വലതുഭാഗത്ത്‌ ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും. അപ്പോള്‍ പ്രധാന പുരോഹിതന്‍ വസ്ത്രം വലിച്ചുകീറികൊണ്ടു പറഞ്ഞു: ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്താവശ്യം? ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ? നിങ്ങള്ക്ക് എന്ത് തോന്നുന്നു? അവന്‍ മരണത്തിനു അര്‍ഹനാണെന്ന് അവരെല്ലാവരും വിധിച്ചു. (മാര്‍ക്കോസ് 14: 61-64)

      Delete
    4. ഇതിലെവിടെയാണ് ഞാന്‍ ദൈവമാണ് എന്ന് യേശു പറയുന്നത്? ദൈവ പുത്രന്‍ എന്ന പ്രയോഗമാണോ തെളിവ്? എങ്കില്‍ യേശു തന്നെ അവരോടു പറയുന്ന ഈ ഭാഗം കാണുക:

      "യേശു അവരോടു: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ - ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ ." (യോഹന്നാന്‍ 10:34-38)

      ന്യായപ്രമാണത്തില്‍ ദൈവദൂതന്മാരെ ദേവന്മാര്‍ എന്ന് പ്രയോഗിച്ചത് പോലെയാണ് തന്നെ ദൈവപുത്രന്‍ എന്ന് പറയുന്നതെന്നാണ് യേശുവിന്റെ മറുപടി. അഥവാ ദൈവപുത്രന്‍ എന്നാല്‍ ദൈവദൂതന്‍ എന്നേ അര്‍ത്ഥമുള്ളൂ.

      Delete
    5. @ അലി,

      >>> ഇതിലെവിടെയാണ് ഞാന്‍ ദൈവമാണ് എന്ന് യേശു പറയുന്നത്? ദൈവ പുത്രന്‍ എന്ന പ്രയോഗമാണോ തെളിവ്? എങ്കില്‍ യേശു തന്നെ അവരോടു പറയുന്ന ഈ ഭാഗം കാണുക: (യോഹന്നാന്‍ 10:34-38) ന്യായപ്രമാണത്തില്‍ ദൈവദൂതന്മാരെ ദേവന്മാര്‍ എന്ന് പ്രയോഗിച്ചത് പോലെയാണ് തന്നെ ദൈവപുത്രന്‍ എന്ന് പറയുന്നതെന്നാണ് യേശുവിന്റെ മറുപടി. അഥവാ ദൈവപുത്രന്‍ എന്നാല്‍ ദൈവദൂതന്‍ എന്നേ അര്‍ത്ഥമുള്ളൂ. <<<

      ബൈബിളില്‍നിന്നും നിങ്ങള്ക്ക് ആവശ്യമുള്ള വാക്യങ്ങള്‍ മാത്രം മുറിച്ചെടുത്താല്‍ ഇതുപോലെയുള്ള പല സംശയങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാവും.

      ഞാന്‍ എഴുതിയ സുവിശേഷ ഭാഗത്ത്‌ (മാര്‍ക്കോസ് 14: 61-64) യേശുവിനോട് നീയാണോ വാഴ്ത്തപ്പെട്ടവന്റെ പുത്രനായ ക്രിസ്തു? എന്ന് ചോദിച്ചത് പ്രധാനപുരോഹിതന്‍ ആയിരുന്നു. യഹൂദരുടെ പ്രധാനപുരോഹിതന്‍ ന്യായപ്രമാണത്തില്‍ അറിവുള്ളവന്‍ ആകാതെ ഇരിക്കില്ലല്ലോ! എന്നിട്ടും യേശുവിന്റെ മറുപടി കേട്ടിട്ട് എന്തുകൊണ്ട് "നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു" എന്ന് ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത് എന്ന് പ്രധാനപുരോഹിതനു തോന്നിയില്ല?

      യോഹന്നാന്‍ 10:34-38 നു മുന്‍പ് യോഹന്നാന്‍ 10:30-33 ല്‍ ഇങ്ങനെ വായിക്കാം: "ഞാനും പിതാവും ഒന്നാണ്. യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂലമല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു." യോഹന്നാന്‍ 10:34-38 നു ശേഷം യോഹന്നാന്‍ 10:39 ല്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: "വീണ്ടും അവര്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ അവരുടെ കൈയില്‍നിന്ന് രക്ഷപെട്ടു".

      അലി പറയുന്നതുപോലെയാണ് യേശുവിന്റെ മറുപടിയ്ക്ക് അര്‍ത്ഥമെങ്കില്‍ പിന്നെയും എന്തിനാണ് യഹൂദര്‍ യേശുവിനെ ബന്ധിക്കുവാന്‍ ശ്രമിച്ചത്?

      Delete

  14. ഇന്ന് ചോദിച്ചവ കൂടി ആവര്ത്തിക്കാം:

    *** സന്തോഷ്‌ October 6, 2012 9:05 AM നു : <> നിലവിലുള്ള ബൈബിളില്‍ ധാരാളം കൃത്രിമങ്ങള്‍ നടന്നു എന്നത് പകല്‍ വെളിച്ചം പോലെ സത്യമാണ്. ഒരു ഉദാഹരണം കാണുക: ത്രിയെകത്വത്തിനു തെളിവുണ്ടാക്കാന്‍ ക്രൈസ്തവര്‍ യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിന്റെ ഏഴാം വചനം എന്ന നിലക്ക് ഇങ്ങനെയൊരു വചനം എഴുതി ചേര്‍ത്തു: "മൂന്നു പേരാണ് സ്വര്‍ഗത്തില്‍ സാക്ഷ്യം നില്‍ക്കുന്നത്. പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഇവര്‍ മൂന്നു പേരും ഒന്ന് തന്നെ."എന്നാല്‍ ഈ വചനം ആദ്യകാലത്തെ ഒരു കയ്യെഴുത്തു കോപ്പിയിലും ഇല്ല. ഇപ്പോള്‍ പ്രസ്തുത വചനം മിക്ക ബൈബിളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. <>

    അലി പറയുന്ന ഈ ഉദാഹരണത്തെ സാധൂകരിക്കുവാനുള്ള തെളിവ് എവിടെ? അതുകൂടി ഉണ്ടെങ്കിലല്ലേ നിങ്ങള്‍ പറയുന്നത് വിശ്വാസയോഗ്യമാകൂ. മൂന്നാം നൂറ്റാണ്ടിലെ ബൈബിളിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇവിടെ നോക്കിയാല്‍ അതിലുള്ള യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിന്റെ ഏഴാം വചനം വായിക്കാം. ഈ ലിങ്കില്‍ ഇന്ന് കേരളത്തില്‍ ലഭ്യമായ ബൈബിള്‍ മലയാളം പകര്‍പ്പ് ഉണ്ട്, അതിലുള്ള യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിന്റെ ഏഴാം വചനം വായിച്ചു നോക്കുക. മൂന്നാം നൂറ്റാണ്ടിലുള്ളതിലും ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഉള്ളതിലും യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തിന്റെ ഏഴാം വാക്യത്തിലും ഒരേ വചനങ്ങള്‍ തന്നെയാണ്, അത് പക്ഷെ നിങ്ങള്‍ പറയുന്ന "മൂന്നു പേരാണ് സ്വര്‍ഗത്തില്‍ സാക്ഷ്യം നില്‍ക്കുന്നത്. പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഇവര്‍ മൂന്നു പേരും ഒന്ന് തന്നെ" എന്ന വാക്യം അല്ല. ഇങ്ങനെ ഒരു വാക്യം ഏതു കാലഘട്ടത്തില്‍ ബൈബിളില്‍ കൂട്ടിച്ചേര്‍ത്തു, പിന്നീട് എപ്പോള്‍ ഒഴിവാക്കി എന്ന് നിങ്ങള്‍ തന്നെ തെളിവ് സഹിതം പറയൂ.

    ReplyDelete
    Replies
    1. ചോദ്യം ആവര്‍ത്തിച്ചത് കൊണ്ട് കാര്യമില്ല. ഉത്തരം നേരത്തെ നല്‍കിയത് നോക്കുക. ആദ്യകാല ബൈബിളിലോ ഇപ്പോഴുള്ള ബൈബിളിലോ (King James Version ഒഴിച്ച്) ആ വചനം ഇല്ലെന്നു ഞാന്‍ തന്നെ പറഞ്ഞതല്ലേ. "മൂന്നു പേരാണ് സ്വര്‍ഗത്തില്‍ സാക്ഷ്യം നില്‍ക്കുന്നത്. പിതാവ്, വചനം, പരിശുദ്ധാത്മാവ്. ഇവര്‍ മൂന്നു പേരും ഒന്ന് തന്നെ" എന്ന വാക്യം അവയില്‍ ഇല്ല എന്ന് താങ്കള്‍ അംഗീകരിച്ചു. ബൈബിളില്‍ കൃത്രിമം നടന്നു വെന്ന് സാരം.

      ഇങ്ങനെയൊരു വചനം ബൈബിളില്‍ ഒരിടത്തും വന്നിട്ടില്ലെന്ന് പ്രഖ്യാപിക്കാന്‍ സന്നദ്ധനാണോ? എങ്കില്‍ ഞാന്‍ തെളിവ് കൊണ്ട് വരാം.

      Delete
  15. മുഹമ്മദ്‌ അലി,

    ഖുറാന്‍ പോലെ തന്നെയാണ് ബൈബിള്‍ എന്ന് കരുതുന്നിടതാണ് താങ്കള്‍ക്ക് തെറ്റുന്നത്.
    ഖുറാന്‍ പോലെ അല്ലാഹും നേരിട്ട് അവതരിപ്പിച്ചതാണ് എന്ന്‍ കരുതുന്ന പുസ്തകം അല്ല ബൈബിള്‍ .
    അത് മനുഷ്യര്‍ എഴുതിയതാണ്. മനുഷ്യര്‍ക്ക്‌ വേണ്ടി. ഖുറാന്‍ എഴുതിയത് മക്കയിലെ നിവാസികള്‍ക്ക് വേണ്ടിയും . (അറബിയുടെ ആവശ്യം അതുകൊണ്ടാണല്ലോ വരുന്നത് )

    താഴെ കാണുന്ന ഒരു ഭാഗം ബൈബിളില്‍ സുവിശേഷത്തില്‍ നിന്ന് എടുത്തതാണ്. ആദ്യം അത് വായിക്കുക. എന്നിട്ട് ഞാന്‍ ഒരു ലളിത ചോദ്യം ചോദിക്കാം.

    മത്തായി 4: 23. അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷംപ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു. 24. അവന്റെ കീർത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതർ, അപസ്മാരരോഗികൾ, തളർവാതക്കാർ എന്നിവരെയും അവർ അവന്റെ അടുത്തുകൊണ്ടുവന്നു. അവൻ അവരെ സുഖപ്പെടുത്തി.
    25. ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോർദാന്റെ മറുകര എന്നിവിടങ്ങളിൽനിന്ന് വലിയ ജനക്കൂട്ടങ്ങൾ അവനെ അനുഗമിച്ചു.

    ഇത് അരമായയില്‍ എഴുതിയാലും, ഗ്രീക്കില്‍ എഴുതിയാലും മലയാളത്തില്‍ എഴുതിയാലും എന്താണ് കുഴപ്പം?
    യേശു അരമായ സംസാരിച്ചിരുന്നു, ഗ്രീക്ക് സംസാരിച്ചിരുന്നു, ഹീബ്രു സംസാരിച്ചിരുന്നു. അതുകൊണ്ട്?
    സുവിശേഷം എഴുതിയത് യേശുവിനു വായിച്ചു മനസിലാക്കുവാനല്ല. വായിക്കുന്നവര്‍ക്ക് മനസിലാകാനാണ്. അതിനു അവരുടെ ഭാഷയില്‍ പുസ്തകം എഴുതണം. എഴുതുന്നവര്‍ അവരുടെ ഭാഷയില്‍ എഴുത്തും. ആ ഭാഷ മനസിലാകാത്തവര്‍ അതിന്റെ പരിഭാഷ നോക്കി മനസിലാക്കും. അല്ലാതെ ആര്‍ക്കോ വേണ്ടി അവരുടെ ഭാഷയില്‍ എഴുതിയത് മനസിലാക്കുവാന്‍ ആ ഭാഷ പഠിക്കുക എന്നതല്ല വഴി.

    http://www.sathyamargam.org/?p=526 എന്ന ലേഖനത്തില്‍ നിന്ന് ആശയം എടുക്കുന്നു.

    (സൂറാ.6:92) ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്‌. മാതൃനഗരി ( മക്ക ) യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ്‌ അത്‌. ....

    “നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും” (സൂറാ.42:7).

    മക്കയിലും ചുറ്റിലും ഉള്ളവര്‍ക്ക്‌ താക്കീത്‌ നല്‍കുവാന്‍ ഉള്ള പുസ്തകം എടുത്തു താങ്കള്‍ എന്തിനാണ് വായിക്കുന്നത്? അത് അറബികള്‍ക്ക്‌ ഉള്ളതാണ്. മലയാളികള്‍ക്ക് ഉള്ളതല്ല.

    സുവിശേഷം എഴുതിയവര്‍ക്ക് അത് ജറൂസലമില്‍ ഉള്ളവര്‍ക്ക്‌ മാത്രം അല്ല എഴുതിയത്. ലോകം മുഴുവനും മനസിലാക്കുവാന്‍ ഉള്ള കാര്യങ്ങള്‍ ആണ് അതില്‍ ഉള്ളത്. അതുകൊണ്ട് അത് വേഗത്തില്‍ തന്നെ പലഭാഷകളിലെക്കും പരിഭാഷപ്പെടുത്തപ്പെട്ടു. എന്നിട്ട് ആളുകള്‍ സ്വന്തം ഭാഷയില്‍ ആ നല്ല വിശേഷങ്ങള്‍ മനസിലാക്കുവാന്‍ തുടങ്ങി. അതാണ്‌ ബൈബിള്‍ . അല്ലാതെ ഒരു മാതൃ നഗരിയില്‍ ഉള്ളവര്‍ക്ക് വേണ്ടി അവരുടെ ഭാഷയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.

    അതുകൊണ്ട് യേശുവിന്റെ ഭാഷയില്‍ ഒരു മൂലകൃതി ഇല്ല. സുവിശേഷം എഴുതിയവരുടെ മൂല ഭാഷയില്‍ മാത്രമേ സുവിശേഷം ലഭ്യമാകൂ. അത് ഉണ്ട് താനും. ഒറിജിനല്‍ കൈയ്യെഴുത്തു പ്രതി അല്ല , പകര്‍പ്പ്‌ ലഭ്യമാണ്. ഒറിജിനല്‍ തന്നെ വേണം എന്ന് താങ്കള്‍ വാശിപ്പിടിക്കുകയാനെന്കില്‍ , ഖുര്‍ആനിന്റെ ഒറിജിനല്‍ കാണിച്ചു തന്നതിന് ശേഷം സംസാരിക്കാം. ചുരുങ്ങിയത് ഒരു പഴയ പകര്‍പ്പെന്കിലും കാണിച്ചു തരിക.

    ReplyDelete
  16. Replies
    1. ഖുര്‍ആനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി ഇവിടെ നോക്കുക:

      http://fourhomes.blogspot.in/2012/10/blog-post_10.html#more

      Delete

  17. >>> പക്ഷെ അത് കടത്തിക്കൂട്ടിയതാണ് എന്നും പഴയ പ്രതികളില്‍ ഇല്ലെന്നും വ്യക്തമായപ്പോള്‍ അതോഴിവാക്കപ്പെടുകയുണ്ടായി. >>>>

    അതാണ്‌ ബൈബിള്‍ ! മാര്‍ജിനില്‍ എഴുതിയ ആശയം വചനതിലേക്ക് പരിഭാഷ പ്പെടുതിയപ്പോള്‍ വന്ന തെറ്റാണതെന്നു മനസിലാക്കുവാന്‍ , മറ്റു പരിഭാഷകള്‍ സഹായിച്ചു. ഗ്രീക്കിന്റെ പഴയ പ്രതിയും സാക്ഷ്യം നിന്നു. അനേകം ഭാഷയില്‍ നൂറ്റാണ്ടുകളോളം പഴക്കം ഉള്ള പ്രതികള്‍ ഉള്ളപ്പോള്‍ ആര്‍ക്കും ഒന്നും ബൈബിളില്‍ തിരുകി കയറ്റാന്‍ പറ്റില്ല എന്ന് താങ്കള്‍ തന്നെ അറിയാതെ തെളിയിച്ചു. ഖുര്‍ആനിന്റെ കാര്യം ഹാ കഷ്ടം. ഉസ്മാനിന്റെ പ്രതിയുടെ പകര്‍പ്പ് ഉണ്ട് എന്ന് വീമ്പു പറയുന്നവര്‍ക്ക് അതിന്റെ ഉള്ളടക്കം പ്രസിദ്ധപ്പെടുതുവാന്‍ മുട്ട് വിറയ്ക്കുന്നു. കാരണം താങ്കള്‍ എന്ത് കരുതി? അതില്‍ എഴുതിയതും ഇപ്പോള്‍ ഉള്ളതും തമ്മില്‍ അത്രയ്ക്ക് സാമ്യം ഉണ്ടാകുമായിരിക്കും!!!.

    പോട്ടെ, ത്രിത്വതിലേക്ക് വരാം...


    >>> ത്രിത്വം എന്ന പദം ഉണ്ടെങ്കിലെ ആ വിശ്വാസത്തിനു തെളിവാകൂ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ത്രിയേക സിദ്ധാന്ധത്തിനു വ്യക്തമായ വാക്കുകളില്‍ പറയുന്ന വചനം വേണം. അങ്ങനെയുള്ള ഒരു വചനമാണ് ഇവിടെ പറഞ്ഞത്. പക്ഷെ അത് കടത്തിക്കൂട്ടിയതാണ് എന്നും പഴയ പ്രതികളില്‍ ഇല്ലെന്നും വ്യക്തമായപ്പോള്‍ അതോഴിവാക്കപ്പെടുകയുണ്ടായി. >>>>


    അപ്പോള്‍ ത്രിത്വം എന്ന പദം ഇല്ലാതെയും ത്രിത്വത്തെ പറ്റി അവിടെ പറയുന്നു എന്ന് താങ്കള്‍ക്ക് മനസിലായി. നല്ല കാര്യം. ഇത് എന്തുകൊണ്ട് മറ്റു വചനങ്ങളില്‍ തനകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നില്ല? ത്രിത്വതെ പറ്റിയാണ് പറഞ്ഞത് എന്ന് താങ്കള്‍ മനസിലാക്കിയ ആ വചനം നമുക്ക് എടുതെഴുതാം.


    1 John 5:7 For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.


    പിതാവ്‌ , വചനം , ആത്മാവ് അവര്‍ ഒന്നാണ് എന്ന് പറയുന്നതാണ് താങ്കള്‍ ത്രിത്വമായി മനസിലാക്കി. വളരെ നല്ല കാര്യം .
    അതിന്റെ തൊട്ട അടുത്ത വചനം അലി കണ്ടിട്ടുണ്ടോ?

    1 John 5:8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one.
    ആത്മാവ്, ജലം , രക്തം അവര്‍ ഒന്നാണ് എന്ന് പറയുന്നുണ്ട്. അത് ത്രിത്വത്തിന് തെളിവാണോ അല്ലയോ എന്ന് വ്യക്തമാക്കുമല്ലോ? ഈ വചനം മറ്റു പരിഭാഷകളിലും ഉണ്ട് അങ്ങിനെ തന്നെ എന്ന് അറിയാമല്ലോ അല്ലേ?

    പോട്ടെ, മത്തായിയുടെ സുവിശേഷം കാണിക്കാം.

    മത്തായി 28:20. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങളോടു കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

    ഇത് ത്രിത്വത്തിന് തെളിവാണോ? അല്ലയോ?
    പിതാവ്‌, പുത്രന്‍, ആത്മാവിന്റെ നാമത്തില്‍ സ്നാനം നല്‍കുവാന്‍ യേശു പറയുന്നു. യേശുവിന്റെ ത്രിത്വത്തിലെ അംഗത്തിന്റെ തെളിവായി താങ്കള്‍ എന്തുകൊണ്ട് ഈ വചനം മനസിലാക്കിയില്ല എന്ന് പറയാമോ? ഇപ്പോള്‍ ഗതികേട് ആര്‍ക്കാണെന്ന് മനസിലായോ?
    എന്നിട്ട് ബാക്കിയുല്ലതാകാം.
    (ഇപ്പോഴും സോളമനും ജ്ഞാനവും തമ്മില്‍ തെറ്റിയതിനുള്ള മറുപടിയും , പൌലോസിന്റെ ലേഖനത്തിലുള്ള വ്യക്തമായ ദിവ്യത്വ വചനങ്ങളും താങ്കള്‍ കാണിച്ചു തന്നിട്ടില്ല എന്ന് ഓര്‍മിപ്പിക്കുന്നു.)

    ReplyDelete
    Replies
    1. >>> അതാണ്‌ ബൈബിള്‍ ! മാര്‍ജിനില്‍ എഴുതിയ ആശയം വചനതിലേക്ക് പരിഭാഷ പ്പെടുതിയപ്പോള്‍ വന്ന തെറ്റാണതെന്നു മനസിലാക്കുവാന്‍ , മറ്റു പരിഭാഷകള്‍ സഹായിച്ചു. ഗ്രീക്കിന്റെ പഴയ പ്രതിയും സാക്ഷ്യം നിന്നു. അനേകം ഭാഷയില്‍ നൂറ്റാണ്ടുകളോളം പഴക്കം ഉള്ള പ്രതികള്‍ ഉള്ളപ്പോള്‍ ആര്‍ക്കും ഒന്നും ബൈബിളില്‍ തിരുകി കയറ്റാന്‍ പറ്റില്ല എന്ന് താങ്കള്‍ തന്നെ അറിയാതെ തെളിയിച്ചു. ഖുര്‍ആനിന്റെ കാര്യം ഹാ കഷ്ടം. ഉസ്മാനിന്റെ പ്രതിയുടെ പകര്‍പ്പ് ഉണ്ട് എന്ന് വീമ്പു പറയുന്നവര്‍ക്ക് അതിന്റെ ഉള്ളടക്കം പ്രസിദ്ധപ്പെടുതുവാന്‍ മുട്ട് വിറയ്ക്കുന്നു. കാരണം താങ്കള്‍ എന്ത് കരുതി? അതില്‍ എഴുതിയതും ഇപ്പോള്‍ ഉള്ളതും തമ്മില്‍ അത്രയ്ക്ക് സാമ്യം ഉണ്ടാകുമായിരിക്കും!!! <<<

      = അപ്പോള്‍ ബൈബിളില്‍ മാറ്റ തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് താങ്കള്‍ സമ്മതിച്ചിരിക്കുന്നു. പല നൂറ്റാണ്ടുകള്‍ ക്രൈസ്തവരെ വിഡ്ഢികളാക്കാന്‍ തിരുത്തല്‍ നടത്തിയവര്‍ക്ക് സാധിച്ചു. ഇനിയും അത് പോലെ പല കൃത്രിമത്വങ്ങളും വെളിച്ചത്തു വന്നിട്ടുണ്ട്. അതൊക്കെ വിശ്വസിച്ചു മരിച്ചു പോയവരുടെ അവസ്ഥയെന്ത്? ഇനിയും ഇങ്ങനെ കൃത്രിമത്വം ബൈബിളില്‍ കണ്ടെത്തില്ല എന്നാരു കണ്ടു? പഴയ പ്രതികളില്‍ ഇല്ലാത്തത് കൊണ്ട് അതൊഴിവാക്കി എന്ന് പറഞ്ഞല്ലോ. എന്നിട്ടെന്തേ KJV യില്‍ അത് നില നിര്‍ത്തി ഇന്നും ക്രൈസ്തവരെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത്?

      ഖുര്‍ആനിന്റെ വിഷയം പറയാന്‍ വേറെ പോസ്റ്റ്‌ കൊടുത്തിട്ടുണ്ട്. അതവിടെ ചര്‍ച്ച ചെയ്യാം.

      >>> അപ്പോള്‍ ത്രിത്വം എന്ന പദം ഇല്ലാതെയും ത്രിത്വത്തെ പറ്റി അവിടെ പറയുന്നു എന്ന് താങ്കള്‍ക്ക് മനസിലായി. നല്ല കാര്യം. ഇത് എന്തുകൊണ്ട് മറ്റു വചനങ്ങളില്‍ തനകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നില്ല? ത്രിത്വതെ പറ്റിയാണ് പറഞ്ഞത് എന്ന് താങ്കള്‍ മനസിലാക്കിയ ആ വചനം നമുക്ക് എടുതെഴുതാം.

      1 John 5:7 For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one.
      പിതാവ്‌ , വചനം , ആത്മാവ് അവര്‍ ഒന്നാണ് എന്ന് പറയുന്നതാണ് താങ്കള്‍ ത്രിത്വമായി മനസിലാക്കി. വളരെ നല്ല കാര്യം .<<

      = ഇവര്‍ മൂന്നു പേരും ഒന്ന് തന്നെ എന്ന് പറയുന്ന ഭാഗമാണ് ത്രിയേകത്വം. ഇങ്ങനെ പറയുന്ന, അല്ലെങ്കില്‍ ഇതിനു സമാനമായ വേറെ വചനം ബൈബിളില്‍ ഇല്ല. ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസത്തിനു അത്യാവശ്യം തെളിവായി പറയാമായിരുന്ന ഈ വചനമോ വ്യാജവും. എന്നിട്ട് ഈ വചനം ത്രിത്വത്തെ സൂചിപ്പിക്കുന്നു എന്ന് ഞാന്‍ പറഞ്ഞത് നല്ല കാര്യം, നല്ല കാര്യം എന്ന് പറഞ്ഞു സ്വയം ആശ്വാസം കൊള്ളുകയാണ് താങ്കള്‍ . ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്ന മാതിരി.

      >>> 1 John 5:8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one.
      ആത്മാവ്, ജലം , രക്തം അവര്‍ ഒന്നാണ് എന്ന് പറയുന്നുണ്ട്. അത് ത്രിത്വത്തിന് തെളിവാണോ അല്ലയോ എന്ന് വ്യക്തമാക്കുമല്ലോ? ഈ വചനം മറ്റു പരിഭാഷകളിലും ഉണ്ട് അങ്ങിനെ തന്നെ എന്ന് അറിയാമല്ലോ അല്ലേ?<<<

      = ആത്മാവും ജലവും രക്തവും ഒന്നില്‍ യോജിക്കുന്നു. ആയ്ക്കോട്ടെ. ഇതാണോ നമ്മുടെ സംവാദ വിഷയം? പിതാവ്, പുത്രന്‍ , പരിശുദ്ധാത്മാവ് ഇത് മൂന്നും ചേര്‍ന്ന ത്രിയേകദൈവം എന്ന സങ്കല്‍പ്പത്തിനുള്ള തെളിവ് ഇതിലെവിടെ? ഇനി കുറെ വ്യാഖ്യാനഭാണ്ഡവും കൊണ്ട് വരാനായിരിക്കും ശ്രമം. അല്ലേ?

      >>> മത്തായി 28:20. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങളോടു കൽപിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

      ഇത് ത്രിത്വത്തിന് തെളിവാണോ? അല്ലയോ?
      പിതാവ്‌, പുത്രന്‍, ആത്മാവിന്റെ നാമത്തില്‍ സ്നാനം നല്‍കുവാന്‍ യേശു പറയുന്നു. യേശുവിന്റെ ത്രിത്വത്തിലെ അംഗത്തിന്റെ തെളിവായി താങ്കള്‍ എന്തുകൊണ്ട് ഈ വചനം മനസിലാക്കിയില്ല എന്ന് പറയാമോ? ഇപ്പോള്‍ ഗതികേട് ആര്‍ക്കാണെന്ന് മനസിലായോ?<<<

      = ഗതികേട് എനിക്കല്ല, താങ്കള്‍ക്ക് തന്നെയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ഇതിലെവിടെയാണ് ത്രിത്വം? പിതാവ്, പുത്രന്‍ , പരിശുദ്ധാത്മാവ് എന്ന് മൂന്നു പേര്‍ ഉണ്ടോ ഇല്ലേ എന്നതാണോ നമ്മുടെ തര്‍ക്കം? താങ്കള്‍ക്കെന്തു പറ്റി? ഈ മൂന്നു പേരും ദൈവങ്ങള്‍ ആണെന്നും ത്രിയേകത്വത്തിലെ ആളത്വങ്ങള്‍ ആണെന്നും അവിടെ പറയുന്നുണ്ടോ? 'ഞാനും സാജനും സന്തോഷും' എന്ന് പറഞ്ഞാല്‍ മൂന്നുപേരും ഒരാളാണെന്ന് ആരെങ്കിലും പറയുമോ? അവരുടെ നാമത്തില്‍ എന്ന് പറഞ്ഞാല്‍ ത്രിയേകത്വം ആവുമോ?

      Delete
  18. >>>താങ്കള്‍ പറഞ്ഞുവരുന്നത് പൗലോസിന്റെ ലേഖനങ്ങളില്‍ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുന്ന വചനങ്ങള്‍ ഇല്ല എന്നാണോ? എങ്കില്‍ അക്കാര്യം തുറന്നു പറയുക. അത്തരം വചനങ്ങള്‍ ഇല്ലെന്നാണ് ഉത്തരമെങ്കില്‍ അതില്‍ പരം സന്തോഷം എനിക്ക് വേറെയില്ല. ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ പിന്നെ ഞാനായിട്ട് പ്രസ്തുത വചനങ്ങള്‍ കാണിച്ചു തരേണ്ട കാര്യമില്ലല്ലോ. >>>


    ഹ ഹ ... താങ്കള്‍ പറഞ്ഞത് തെളിയിക്കാന്‍ താങ്കള്‍ക്ക് അറിയില്ലെങ്കില്‍ അതില്‍ താങ്കള്‍ക്ക് സന്തോഷം ! കൊള്ളാം മുഹമ്മദ്‌ അലി. മുഹമ്മദ്‌ നബിയുടെ ശിഷ്യന്‍ തന്നെ.

    ReplyDelete
    Replies
    1. ചിരിക്കുകയും പരിഹസിക്കുകയും ചെയ്താല്‍ മറുപടി ആയി എന്നാണു താങ്കളുടെ ധാരണ. താങ്കളുടെ നിലപാട് അറിയാതെ ഞാന്‍ എങ്ങനെയാ വിശദീകരികുക?

      പൗലോസിന്റെ വചനങ്ങളില്‍ യേശുവിനു ദിവ്യത്വം ചാര്‍ത്തുന്ന ഭാഗങ്ങള്‍ ഉണ്ടോ ഇല്ലേ എന്ന് താങ്കള്‍ പറയുന്നില്ല. ഏതു ഉത്തരം പറഞ്ഞാലും താങ്കള്‍ക്ക് തന്നെയാണ് പ്രശ്നം. ഇല്ല എന്നുത്തരം പറഞ്ഞാല്‍ ക്രിസ്ത്യാനിറ്റിയുടെ അടിത്തറയാണ് ഇളകുക. ഉണ്ട് എന്നാണു താങ്കളുടെ ഉത്തരമെങ്കില്‍ പിന്നെ ഞാന്‍ എന്തിനു അക്കാര്യം വിശദീകരിക്കണം? ഇതൊന്നു വ്യക്തമായി തീരുമാനിക്കുക. ഇല്ല എന്ന ഉത്തരം താങ്കള്‍ പറഞ്ഞാല്‍ അതിനുള്ള മറുപടി ഞാന്‍ നല്‍കും.

      Delete
  19. = പറയുന്ന വാചകം ശരിക്ക് വായിക്കണമെന്ന് വീണ്ടും ഉണര്‍ത്തുന്നു. "യേശു ഞാന്‍ ദൈവമാണ്, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ്" എന്നോ അത് പോലുള്ളതോ പറയുന്ന ഒരു വചനം വേണമെന്നാണ് എന്റെ ആവശ്യം. അതേ വാചകം തന്നെ വേണം എന്നല്ല.

    = ത്രിയെകത്വം സ്ഥാപിക്കണമെങ്കില്‍ ത്രിത്വം എന്ന പദം വേണമെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്? എനിക്ക് ഇല്ലാത്ത ഒരു വാദം ഉയര്‍ത്തി എന്റെ മേല്‍ ഇരട്ടത്താപ്പ് ചാര്‍ത്തുന്നത് നീതിയല്ല. ശരിയായ സംവാദരീതിയുമല്ല.

    ഈ രണ്ടും താങ്കള്‍ തന്നെ ഒരേ കമന്റില്‍ പറഞ്ഞതാണ്. ആദ്യത്തേതില്‍ പറയുന്നു,"...ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ്" എന്ന തരത്തില്‍ ഉള്ള വചനം കാണിച്ചു തരണം എന്ന്. അടുത്ത കമന്റില്‍ പറയുന്നു "ത്രിയെകത്വം സ്ഥാപിക്കണമെങ്കില്‍ ത്രിത്വം എന്ന പദം വേണമെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്?" .
    ഇനിയിപ്പോള്‍ ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം അറിയാത്തത് കൊണ്ടാണോ?

    ReplyDelete
    Replies
    1. വീണ്ടും മന:സാക്ഷി കുത്തില്ലാതെ വൈരുധ്യാരോപണം!! സഹോദരാ, ആ രണ്ടു പ്രസ്താവനകള്‍ തമ്മില്‍ ഒരു വൈരുധ്യവുമില്ല. ആദ്യ പ്രസ്താവനയില്‍ ത്രിയേകത്വം എന്ന പദം തന്നെ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടോ? ഒരിക്കലുമില്ല. മൂന്ന് രീതികളാണ് ഞാന്‍ അതില്‍ പറഞ്ഞത്.
      # യേശു, ഞാന്‍ ദൈവമാണ് സ്വയം പ്രഖ്യാപിക്കുന്ന വചനം. അല്ലെങ്കില്‍
      # യേശു, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ് എന്ന് പറയുന്ന വചനം. അല്ലെങ്കില്‍
      # അതിനു സമാനമായ രീതിയില്‍ ഉള്ള ഒരു വചനം
      പ്രസ്തുത വാചകത്തില്‍ നിന്നും "...ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ്" എന്ന ഭാഗം മാത്രം എടുത്ത് ആരോപണം നടത്തുകയാണ് താങ്കള്‍ .
      (ത്രിയേക ദൈവത്വം, ത്രിത്വം തുടങ്ങിയ പദങ്ങള്‍ ഉണ്ടെങ്കില്‍ വളരെ നല്ലതായിരുന്നു എന്നത് വേറെ കാര്യം. എന്നാല്‍ അങ്ങനെയൊരു പദം തന്നെ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടെയില്ല. മൂന്നിലൊരു രീതി മതി).

      Delete
  20. @ അലി,

    >>> ഇനി ഖുറാന്‍ ഉണ്ടാവുന്നതിനുമുന്‍പ് ബൈബിളില്‍ കൃത്രിമം നടന്നോ എന്നാണ് താങ്കളുടെ ചോദ്യം. ഗ്രീക്ക് ബൈബിളിന്റെ ഏറ്റവും പുരാതനമായ കയ്യെഴുത്തുപ്രതി കോഡക്സ്‌ സിനാറ്റിക്കസ് ആണ്. ഇത് AD നാലാം നൂറ്റാണ്ടില്‍ രൂപമെടുത്തുവേന്നാണ് കരുതപ്പെടുന്നത്. ഇതേ കുറിച്ചൊരു ചോദ്യം. അതില്‍ ഉള്ള മുഴുവന്‍ ഭാഗങ്ങളും താങ്കള്‍ സ്വീകരിക്കുമോ? കാരണ സഹിതം പറയുക. അതറിഞ്ഞിട്ടു വേണം കൃത്രിമത്തെ കുറിച്ച് പറയാന്‍ .<<<

    ബൈബിളിന്റെ പരിഭാഷകളില്‍ വന്നിട്ടുള്ള തെറ്റുകള്‍ (നിങ്ങളുടെ ഭാഷയില്‍ "കൃത്രിമങ്ങള്‍") എന്തൊക്കെയാണ് എന്ന് മനസ്സിലാക്കുവാന്‍ കോഡക്സ്‌ സിനാറ്റിക്കസ് പോലെയുള്ള കയ്യെഴുത്ത് പ്രതികള്‍ ഇന്നും ലഭ്യമായതുകൊണ്ടാണ്
    സാധിക്കുന്നത്. തനിക്കു ശരിയെന്നു തോന്നുന്നത് മാത്രം നിലനിറുത്തി ബാക്കിഒക്കെ കത്തിച്ചു കളയുകയല്ല അക്കാലത്തെ ഏതെങ്കിലും ക്രിസ്ത്യാനി ചെയ്തതു. കോഡക്സ്‌ സിനാറ്റിക്കസ് ബൈബിളിന്റെ പുരാതനമായ കയ്യെഴുത്ത്പ്രതി
    എന്നനിലയില്‍ എനിയ്ക്ക് സ്വീകാര്യമാണ്.

    ReplyDelete
    Replies
    1. കോഡക്സ്‌ സിനാറ്റിക്കസ് ലഭിച്ചത് 1859 ല്‍ ആണ്. അഥവാ ഇതിനു മുമ്പ് ബൈബിളിലെ തെറ്റുകള്‍ അറിയാതെ അതൊക്കെ വിശ്വസിച്ചു മരിച്ചു പോയവരുടെ അവസ്ഥ എന്താണ്? ഒരു ദൈവിക ഗ്രന്ഥത്തിനു യോജിച്ചതാണോ ഇത്?

      ബൈബിളിന്റെ പരിഭാഷയില്‍ മാത്രമല്ല. ഗ്രീക്ക് ബൈബിളില്‍ തന്നെ വന്ന തെറ്റുകള്‍ ഉണ്ട്. അതിലൊന്നാണ് ത്രിത്വവുമായി ബന്ധപ്പെട്ടു ഞാന്‍ കൊടുത്ത വചനം.

      കോഡക്സ്‌ സിനാറ്റിക്കസില്‍ ഇന്ന് ബൈബിളില്‍ ചേര്‍ക്കാത്ത ബാര്‍ണബാസിന്റെ ലേഖനം, ഹെര്‍മാസിന്റെ ഇടയന്‍ എന്ന ലേഖനത്തിലെ ഭാഗങ്ങള്‍ തുടങ്ങിയവയും ഉണ്ട്. എന്തുകൊണ്ട് ഇവ ഒഴിവാക്കി? കൃത്രിമത്വമല്ല, വലിയ ഭാഗങ്ങള്‍ വരെ ഒഴിവാക്കിയതാണ് നാം കാണുന്നത്. എന്തിനാണ് ഇത് പോലെയുള്ള ധാരാളം ഗ്രന്ഥങ്ങള്‍ ഒഴിവാക്കുകയും കത്തിച്ചു കളയുകയും ചെയ്തത്?

      Delete
  21. പല വിഷയങ്ങളെ കുറിച്ചും ഈ മൂന്നു ദിവസത്തില്‍ പ്രതിപാദിച്ചിട്ടും എന്തുകൊണ്ട് സോലമന്റെയും ജ്ഞാനതിനെയും കുറിച്ച് മറുപടി എഴുതിയില്ല? കുറച്ചു കൂടി കാത്തിരിക്കുന്നു.

    ReplyDelete
  22. <> ബൈബിളില്‍ പലതരം കടത്തിക്കൂട്ടലുകളും തിരുത്തലുകളും നടന്നു എന്ന് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക് ബോധ്യം വന്നിട്ടുണ്ട്. പുരാതന കയ്യെഴുത്തുപ്രതികളുടെ കണ്ടെത്തല്‍ ഈ വ്യാജങ്ങളെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ത്രിയേകത്വ സിദ്ധാന്തം സ്ഥാപിക്കാന്‍ വേണ്ടി ബൈബിളില്‍ യോഹന്നാന്റെ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തില്‍ കള്ളവചനം ചേര്‍ത്തു, പിന്നീട് അത് തിരുത്തുകയും ചെയ്തു. <>

    ഈ ആരോപണം തെളിയിക്കുവാന്‍ സുവിശേഷങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തിനു മുന്‍പുള്ള എന്ത് രേഖകള്‍ ആണ് നിങ്ങളുടെ കൈവശം ഉള്ളത്? അവയുടെ ലിങ്കുകള്‍ നല്‍കാമോ?

    ബൈബിളിന്‍റെ നിലവില്‍ ഉലപലഭ്യമായ കയ്യെഴുത്ത് പ്രതികളുടെ അടിസ്ഥാനത്തില്‍, സുവിശേഷങ്ങളില്‍ നടത്തിയ ദൈവശാസ്ത്ര പരമായ പ്രാധാന്യമുള്ള തിരുത്തലുകള്‍ക്ക് പത്ത് ഉദാഹരണങ്ങള്‍ ഞാന്‍ എന്‍റെ ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്.

    http://kristhumatham-islam.blogspot.de/search/label/%E0%B4%AC%E0%B5%88%E0%B4%AC%E0%B4%BF%E0%B4%B3%E0%B5%8D%E2%80%8D%20%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D

    ReplyDelete
  23. സുവിശേഷങ്ങള്‍ വരച്ചു കാണിക്കുന്ന യേശു, ജനങ്ങളും ശിഷ്യന്മാരും ദൈവത്തിന്‍റെ ദാസനായും , പ്രവാചകനായും, മിശിഹയായും മനസ്സിലാക്കിയിരുന്ന, പരിമിതികള്‍ ഉള്ള പൂര്‍ണമാമായ മനുഷ്യന്‍ ആണ്.

    യേശുവിനെ പൂര്‍ണമായ ദൈവം കൂടെ ആക്കാന്‍ സുവിശേഷങ്ങള്‍ വരികള്‍ക്കിടയില്‍ വായിക്കണം എന്നതാണ് യാഥാര്‍ത്ഥ്യം.

    http://kristhumatham-islam.blogspot.de/2011/04/blog-post_28.html

    ReplyDelete
  24. >>>> അപ്പോള്‍ ബൈബിളില്‍ മാറ്റ തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് താങ്കള്‍ സമ്മതിച്ചിരിക്കുന്നു. പല നൂറ്റാണ്ടുകള്‍ ക്രൈസ്തവരെ വിഡ്ഢികളാക്കാന്‍ തിരുത്തല്‍ നടത്തിയവര്‍ക്ക് സാധിച്ചു. ഇനിയും അത് പോലെ പല കൃത്രിമത്വങ്ങളും വെളിച്ചത്തു വന്നിട്ടുണ്ട്. അതൊക്കെ വിശ്വസിച്ചു മരിച്ചു പോയവരുടെ അവസ്ഥയെന്ത്? ഇനിയും ഇങ്ങനെ കൃത്രിമത്വം ബൈബിളില്‍ കണ്ടെത്തില്ല എന്നാരു കണ്ടു? പഴയ പ്രതികളില്‍ ഇല്ലാത്തത് കൊണ്ട് അതൊഴിവാക്കി എന്ന് പറഞ്ഞല്ലോ. എന്നിട്ടെന്തേ KJV യില്‍ അത് നില നിര്‍ത്തി ഇന്നും ക്രൈസ്തവരെ വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നത്? >>>


    ആരെ വിഡ്ഢിയാക്കി കൊണ്ടിരിക്കുന്നു? ആ വചനം ഒരു ആവറേജ് ക്രിസ്ത്യാനിയുടെ കണ്ണില്‍ പ്പെട്ടിട്ടുണ്ടാവില്ല.
    കാരണം അതിലാതെ തന്നെ ത്രിത്വം അവര്‍ക്കറിയാം. ഈ വചനം വന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും പുതിയത് വന്നിട്ടില്ല.
    അപ്പോള്‍ അവര്‍ എങ്ങിനെയാണ് താങ്കളുടെ കാഴ്ചപാടില്‍ വിഡ്ഢികല്‍ ആകുന്നതു എന്ന് വിവരിച്ചാല്‍ നന്നായിരുന്നു.

    പിന്നെ KJV യില്‍ എന്തെങ്കിലും ഉണ്ടായാല്‍ അത് എല്ലാ ക്രിസ്ത്യാനികളെയും ബാധിക്കില്ല. കാരണം എല്ലാവരും KJV അല്ല ഉപയോഗിക്കുനത്.
    ഇത് ബോധപൂര്‍വ്വം തിരുതിയതല്ല എന്ന് ഇതിനോടകം താങ്കള്‍ക്കും മനസിലാകെണ്ടാതാണ്. എന്ത് ചെയ്യാം. മനസിലാക്കുവാന്‍ ശ്രമിച്ചാലേ അതിനു കഴിയൂ.
    Textual criticism എന്ന ശാഖ തന്നെ ബൈബിള്‍ പഠനത്തിന് ഉപയോഗിക്കുന്നു.

    അത് കൊണ്ട് തെറ്റുകള്‍ , അത് അക്ഷര തെറ്റുകള്‍ ആകാം , പരിഭാഷയില്‍ വന്ന തെറ്റുകള്‍ ആകാം, കണ്ടു പിടിക്കാനും മനസിലാക്കുവാനും മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.
    അത് മനസിലാക്കുവാന്‍ വേണ്ടിയാണ് ഒരു തുറന്ന പുസ്തകമായി ഇന്റര്‍നെറ്റില്‍ തന്നെ അത് ലഭ്യമാക്കിയിരിക്കുന്നത്.
    ഖുര്‍ആനിന്റെ പോലെ ഒളിച്ചു വെയ്ക്കേണ്ട കാര്യം ബൈബിളിനില്ല. എന്നിട്ടും ഗീര്‍വാണം അടിക്കാന്‍ ഒരു ഉളുപ്പം മുസ്ലീമുകള്‍ക്ക് ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല.



    ReplyDelete
    Replies
    1. ആവറേജ് ക്രിസ്ത്യാനിയോ ബിലോ ആവറേജ് ക്രിസ്ത്യാനിയോ ആരാവട്ടെ ആ വചനം വായിച്ചവരെയൊക്കെ വിഡ്ഢികള്‍ ആക്കിയിട്ടില്ല എന്ന് താങ്കള്‍ വാദിക്കുമോ? പല നൂറ്റാണ്ടുകള്‍ നില നിന്ന ആ വചനം അത്രയും കാലം ഒരു ആവറേജ് ക്രിസ്ത്യാനിയും വായിച്ചിട്ടുണ്ടാവില്ല എന്ന് പറയുന്നത് തികഞ്ഞ വിഡ്ഢിത്തം തന്നെ. KJV യില്‍ അതുണ്ടെന്നു താങ്കള്‍ സമ്മതിച്ചു. അപ്പോള്‍ അത് വായിക്കുന്ന ക്രിസ്ത്യന്‍സിനെയൊക്കെ വിഡ്ഢികള്‍ ആക്കുകയല്ലേ ചെയ്യുന്നത്? അത് എല്ലാ ക്രിസ്ത്യാനികളെയും ബാധിക്കില്ല എന്നാണു താങ്കളുടെ ന്യായം!! അപ്പോള്‍ അത് വായിക്കുന്ന ക്രിസ്ത്യന്‍സൊക്കെ ആ വചനം യഥാര്‍ത്ഥം ആണെന്ന് കരുതി വിഡ്ഢികള്‍ ആവുകയല്ലേ ഇപ്പോഴും?

      Textual criticism എന്ന ശാഖ തന്നെ ബൈബിള്‍ പഠനത്തിന് ഉപയോഗിക്കുന്നുണ്ടെന്നു പറഞ്ഞു. അത് കൊണ്ട് ഞാന്‍ പറഞ്ഞത് തെറ്റാവുമോ?

      ബൈബിളില്‍ അക്ഷരത്തെറ്റുകള്‍ , പരിഭാഷയില്‍ വന്ന തെറ്റുകള്‍ എന്ന് പറഞ്ഞു ഇതിനെ നിസ്സാരവല്‍ക്കരിക്കുന്നതു ശരിയല്ല. ആ തെറ്റുകള്‍ മാത്രമല്ല ഉള്ളത്. മൂലഭാഷയില്‍ വന്ന വലിയൊരു തെറ്റാണ് ഇവിടെ പറഞ്ഞത് തന്നെ.
      കുറെ കാലം ആളുകളെ വിഡ്ഢികള്‍ ആക്കിയ ശേഷം അത് തെറ്റാണ് എന്ന് കണ്ടുപിടിക്കുന്നതില്‍ എന്തര്‍ത്ഥം? ഇനിയും ഇത് പോലെ അനേകം തെറ്റുകള്‍ ഉണ്ടാവുകയില്ല എന്ന് എങ്ങനെ ഉറപ്പിക്കും?

      Delete
  25. >>>> ഗതികേട് എനിക്കല്ല, താങ്കള്‍ക്ക് തന്നെയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ഇതിലെവിടെയാണ് ത്രിത്വം? പിതാവ്, പുത്രന്‍ , പരിശുദ്ധാത്മാവ് എന്ന് മൂന്നു പേര്‍ ഉണ്ടോ ഇല്ലേ എന്നതാണോ നമ്മുടെ തര്‍ക്കം? താങ്കള്‍ക്കെന്തു പറ്റി? ഈ മൂന്നു പേരും ദൈവങ്ങള്‍ ആണെന്നും ത്രിയേകത്വത്തിലെ ആളത്വങ്ങള്‍ ആണെന്നും അവിടെ പറയുന്നുണ്ടോ? 'ഞാനും സാജനും സന്തോഷും' എന്ന് പറഞ്ഞാല്‍ മൂന്നുപേരും ഒരാളാണെന്ന് ആരെങ്കിലും പറയുമോ? അവരുടെ നാമത്തില്‍ എന്ന് പറഞ്ഞാല്‍ ത്രിയേകത്വം ആവുമോ? >>>>


    പിതാവ് പുത്രന്‍ പരിശുദ്ധമായത്മാവ്‌ ഒരാളാണ് എന്ന് പറയാതെ
    പിതാവ്‌ , വചനം , പരിശുദ്ധാത്മാവ് ഒരാളാണ് എന്ന് പറഞ്ഞപ്പോള്‍ അത് ത്രിത്വത്തിന്റെ ഭാഗമായി താന്കള്‍ കണ്ടു.
    പുത്രന്‍ ഇല്ലാതെ തന്നെ ത്രിത്വം. അമ്പടാ! എന്തുകൊണ്ടാണ് ആ വചനം ത്രിത്വതെ പറ്റിയാണ് എന്ന് താങ്കള്‍ക്ക് മനസിലാക്കിയത്?യേശുവിനെ പറ്റി അവിടെ പറഞ്ഞിട്ടുണ്ടോ?

    അതേ ആള്‍ക്ക് ക്രിസ്ത്യാനികളുടെ ജ്ഞാനസ്നാനം നല്‍കേണ്ടത് പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരുടെ നാമത്തില്‍ വേണം എന്ന് വ്യക്തമായി പറഞ്ഞിട്ടും, അതായത്, പുത്രന്‍ ഈ മൂവരില്‍ ഒരാളാണ് , എന്ന് വ്യക്തമായി പറഞ്ഞിട്ടും, എന്തെ മുസ്ലീമായ താങ്കള്‍ക്ക് മനസിലാകാതെ പോയി?

    >>>'ഞാനും സാജനും സന്തോഷും' എന്ന് പറഞ്ഞാല്‍ മൂന്നുപേരും ഒരാളാണെന്ന് ആരെങ്കിലും പറയുമോ? അവരുടെ നാമത്തില്‍ എന്ന് പറഞ്ഞാല്‍ ത്രിയേകത്വം ആവുമോ? >>>>

    ഇതേ കുയുക്തി എന്തുകൊണ്ട് താങ്കള്‍ 1 John 5:7 ല്‍ ഉപയോഗിച്ചില്ല. അതില്‍ പറഞ്ഞിരിക്കുന്നത് പിതാവ്‌ , വചനം , പരിശുദ്ധാത്മാവ് ഒരാളാണ് എന്നാണു. അതെങ്ങിനെ ത്രിത്വമാകും.
    വചനം ആണ് നടുവിലെ വ്യക്തി. അതെങ്ങിനെ യേശു ആകും? വിവരിക്കുമല്ലോ?

    മൂവരില്‍ ഒരാള്‍ എന്ന പ്രയോകം ഒരു മുസ്ലീം ആദ്യം കാണുന്ന സ്ഥലം ഖുറാന്‍ ആണ്. അത് ത്രിത്വത്തെ പറ്റിയാണ് പറഞ്ഞത് എന്ന് ഒരു സാധാരണ മുസ്ലീമിന് അറിയാം.
    ബൈബിളില്‍ യേശു പിതാവ്‌, പുത്രന്‍, പരിശുദ്ധആത്മാവ് എന്നീ മൂന്നു പേരില്‍ ഒരാളായി സ്വയം പറഞ്ഞു. എന്നിട്ടും അത് ത്രിത്വത്തെ പറ്റിയാണോ പറയുന്നത് എന്ന് മനസിലാക്കുവാന്‍ കുയുക്തികള്‍ ഉപയോഗിച്ചാല്‍ കഴിയില്ല.

    ReplyDelete
    Replies
    1. >>പിതാവ് പുത്രന്‍ പരിശുദ്ധമായത്മാവ്‌ ഒരാളാണ് എന്ന് പറയാതെ
      പിതാവ്‌ , വചനം , പരിശുദ്ധാത്മാവ് ഒരാളാണ് എന്ന് പറഞ്ഞപ്പോള്‍ അത് ത്രിത്വത്തിന്റെ ഭാഗമായി താന്കള്‍ കണ്ടു.
      പുത്രന്‍ ഇല്ലാതെ തന്നെ ത്രിത്വം. അമ്പടാ! എന്തുകൊണ്ടാണ് ആ വചനം ത്രിത്വതെ പറ്റിയാണ് എന്ന് താങ്കള്‍ക്ക് മനസിലാക്കിയത്? യേശുവിനെ പറ്റി അവിടെ പറഞ്ഞിട്ടുണ്ടോ?<<

      വചനം എന്നാല്‍ യേശുവാണ് എന്നാണു ക്രൈസ്തവരുടെ വിശ്വാസം. ദൈവത്തിന്റെ വചനപ്രകാരം ഉണ്ടായതാണ് എന്ന അര്‍ത്ഥത്തില്‍ യേശു ദൈവത്തിന്റെ വചനം ആണ് എന്ന് ഖുര്‍ആനും പറയുന്നു. ഇത് പ്രകാരമാണ് ഞാന്‍ മേല്‍ വചനം ത്രിത്വത്തിന് അല്‍പ്പമെങ്കിലും അനുകൂലമാണ് എന്ന് പറഞ്ഞത്. പക്ഷെ ഇപ്പോള്‍ താങ്കള്‍ പറയുന്നു വചനം എന്നാല്‍ യേശുവാണ് എന്ന് ബൈബിള്‍ പറയുന്നില്ല എന്ന്!! "യേശുവിനെ പറ്റി അവിടെ പറഞ്ഞിട്ടുണ്ടോ?" എന്ന് എന്നോട് ചോദിക്കുന്നതിനു മുമ്പ് താങ്കള്‍ തന്നെ തീരുമാനിക്കുക, വചനം എന്നാല്‍ യേശു ആണെന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന്?

      >>>അതേ ആള്‍ക്ക് ക്രിസ്ത്യാനികളുടെ ജ്ഞാനസ്നാനം നല്‍കേണ്ടത് പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരുടെ നാമത്തില്‍ വേണം എന്ന് വ്യക്തമായി പറഞ്ഞിട്ടും, അതായത്, പുത്രന്‍ ഈ മൂവരില്‍ ഒരാളാണ് , എന്ന് വ്യക്തമായി പറഞ്ഞിട്ടും, എന്തെ മുസ്ലീമായ താങ്കള്‍ക്ക് മനസിലാകാതെ പോയി?<<<

      = ജ്ഞാനസ്നാനം നല്‍കേണ്ടത് പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരുടെ നാമത്തില്‍ വേണം എന്ന് പറഞ്ഞാല്‍ അതില്‍ എവിടെയാണ് ത്രിയേകത്വം? മൂന്നു പേര്‍ ഉണ്ടെന്നു പറയലാണോ ത്രിയേകത്വം?? ഈ വചനത്തിനു താങ്കളുടെ വക "അതായത്, പുത്രന്‍ ഈ മൂവരില്‍ ഒരാളാണ്" എന്നൊരു വ്യാഖ്യാനം കൊടുത്തു. കൊള്ളാം ഈ തട്ടിപ്പ്! താങ്കളുടെ വ്യാഖ്യാന പ്രകാരവും യേശു ദൈവമാണ് എന്ന് വരുന്നില്ല. ഡോക്റ്റര്‍ , നഴ്സ് , രോഗി എന്നിവരുടെ നാമത്തില്‍ എന്ന് പറഞ്ഞാല്‍ ഇവരൊക്കെ ഒരാളാണ്, അവരെല്ലാവരും ഡോക്റ്റര്‍ ആണ് എന്ന് വരുമോ?

      >>>ഇതേ കുയുക്തി എന്തുകൊണ്ട് താങ്കള്‍ 1 John 5:7 ല്‍ ഉപയോഗിച്ചില്ല. അതില്‍ പറഞ്ഞിരിക്കുന്നത് പിതാവ്‌ , വചനം , പരിശുദ്ധാത്മാവ് ഒരാളാണ് എന്നാണു. അതെങ്ങിനെ ത്രിത്വമാകും. വചനം ആണ് നടുവിലെ വ്യക്തി. അതെങ്ങിനെ യേശു ആകും? വിവരിക്കുമല്ലോ?<<<

      =ഞാന്‍ പറഞ്ഞത് കുയുക്തിയല്ല, ശരിയായ യുക്തി ആണ്. 'ഞാനും സാജനും സന്തോഷും' എന്ന് പറഞ്ഞാല്‍ മൂന്നുപേരും ഒരാളാണെന്ന് വരുന്നില്ല. എന്നാല്‍ 'ഞാനും സാജനും സന്തോഷും. അവര്‍ മൂവരും ഒരാള്‍ തന്നെ' എന്ന് പറഞ്ഞാലോ? അങ്ങനെ വന്നിരുന്നെങ്കില്‍ ത്രിയെക്ത്വം എന്ന് വാദിച്ചു നോക്കാം. 1 John 5:7 വചനം അപ്രകാരം പറയുന്നു താനും.

      >>ബൈബിളില്‍ യേശു പിതാവ്‌, പുത്രന്‍, പരിശുദ്ധആത്മാവ് എന്നീ മൂന്നു പേരില്‍ ഒരാളായി സ്വയം പറഞ്ഞു.<<
      യേശു പിതാവ്‌, പുത്രന്‍, പരിശുദ്ധആത്മാവ് എന്നീ മൂന്നു പേരില്‍ ഒരാളാണ് എന്ന് പറഞ്ഞാല്‍ ത്രിയെകത്വം ആവുന്നില്ല. മൂന്നു അസ്ഥിത്വങ്ങള്‍ ഉണ്ടെന്നേ വരൂ. യേശു ദൈവമാണ് എന്നും അതില്‍ നിന്ന് കിട്ടില്ല. അവര്‍ മൂവരും ഒന്ന് തന്നെ എന്ന് പറയുമ്പോഴാണ് ത്രിയേകത്വം വരിക.

      Delete


  26. >>> ചിരിക്കുകയും പരിഹസിക്കുകയും ചെയ്താല്‍ മറുപടി ആയി എന്നാണു താങ്കളുടെ ധാരണ. താങ്കളുടെ നിലപാട് അറിയാതെ ഞാന്‍ എങ്ങനെയാ വിശദീകരികുക?

    പൗലോസിന്റെ വചനങ്ങളില്‍ യേശുവിനു ദിവ്യത്വം ചാര്‍ത്തുന്ന ഭാഗങ്ങള്‍ ഉണ്ടോ ഇല്ലേ എന്ന് താങ്കള്‍ പറയുന്നില്ല. ഏതു ഉത്തരം പറഞ്ഞാലും താങ്കള്‍ക്ക് തന്നെയാണ് പ്രശ്നം. ഇല്ല എന്നുത്തരം പറഞ്ഞാല്‍ ക്രിസ്ത്യാനിറ്റിയുടെ അടിത്തറയാണ് ഇളകുക. ഉണ്ട് എന്നാണു താങ്കളുടെ ഉത്തരമെങ്കില്‍ പിന്നെ ഞാന്‍ എന്തിനു അക്കാര്യം വിശദീകരിക്കണം? ഇതൊന്നു വ്യക്തമായി തീരുമാനിക്കുക. ഇല്ല എന്ന ഉത്തരം താങ്കള്‍ പറഞ്ഞാല്‍ അതിനുള്ള മറുപടി ഞാന്‍ നല്‍കും. >>>

    താങ്കള്‍ എന്നെ പിന്നെയും ചിരിപ്പിക്കും. താങ്കളാണ് ബ്ലോഗ്‌ എഴുതിയതു.അത് ഇപ്രകാരം.

    "യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ്" പൌലോസ് ആണെന്ന്. "അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ അത്തരം വചനങ്ങള്‍ കാണാന്‍ കഴിയും. "

    ഏതു വചനത്തെ ഉദ്ദേശിച്ചാണ് താങ്കള്‍ അങ്ങിനെ പറഞ്ഞത് എന്നറിയാതെ ഞാന്‍ എന്ത് ഉത്തരം പറയും?
    എന്നോട് നിലപ്പാട് ചോദിക്കുന്നതിനു മുമ്പേ താങ്കളുടെ എഴുതിയ ആശയം വ്യക്തമാക്കേണ്ടത് താങ്കളല്ലേ????
    അതുകൊണ്ട് പറയൂ, ഏതു വചനമാണ് യേശു ദിവ്യത്വം ഉള്ളവനാണ് എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്?
    അതില്‍ യേശു ത്രിത്വത്തില്‍ ഉള്ളവനാണ് എന്ന് പറയുന്നുണ്ടോ?
    അല്ലെങ്കില്‍ അതുപോലെയുള്ള വചനങ്ങള്‍ ഉണ്ടോ? കാണുവാന്‍ കഴിയും എന്ന് താന്കള്‍ ബ്ലോഗില്‍ പറഞ്ഞു കഴിഞ്ഞു.
    ഉണ്ടെങ്കില്‍ കാണിച്ചു തരിക.ഇല്ലെങ്കില്‍ യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് പൌലോസാണ് എന്ന് എന്തുകൊണ്ട് നുണ പറഞ്ഞു എന്ന് താങ്കളാണ് വിവരിക്കേണ്ടത്.

    ReplyDelete
    Replies
    1. ഇപ്പോഴും താങ്കള്‍ ഞാന്‍ ചോദിച്ച കാര്യം ഗൗനിച്ചില്ല. പൌലോസ് യേശുവില്‍ ദിവ്യത്വം ആരോപിക്കുന്ന ഒരു വചനം പോലുമില്ല എന്ന വാദം താങ്കള്‍ക്ക് ഉണ്ടോ?

      ഇനി താങ്കളുടെ ആവശ്യത്തിനു ഞാന്‍ മറുപടി തന്നില്ല എന്ന് വേണ്ട. ഇതാ ഒരു ഉദാഹരണം: 1 തിമോത്തിയോസ് 3:16

      യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് പൌലോസാണ് എന്നത് നുണയല്ല. പരമാര്‍ത്ഥമാണ്. ആദ്യകാല ക്രൈസ്തവര്‍ക്ക് അങ്ങനെ ഒരു വിശ്വാസം ഉണ്ടായിരുന്നില്ല. പൗലോസ് അട്ടിമറി നടത്തുകയായിരിന്നു.

      Delete



  27. >>>> വീണ്ടും മന:സാക്ഷി കുത്തില്ലാതെ വൈരുധ്യാരോപണം!! സഹോദരാ, ആ രണ്ടു പ്രസ്താവനകള്‍ തമ്മില്‍ ഒരു വൈരുധ്യവുമില്ല. ആദ്യ പ്രസ്താവനയില്‍ ത്രിയേകത്വം എന്ന പദം തന്നെ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടോ? ഒരിക്കലുമില്ല. മൂന്ന് രീതികളാണ് ഞാന്‍ അതില്‍ പറഞ്ഞത്.
    # യേശു, ഞാന്‍ ദൈവമാണ് സ്വയം പ്രഖ്യാപിക്കുന്ന വചനം. അല്ലെങ്കില്‍
    # യേശു, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ് എന്ന് പറയുന്ന വചനം. അല്ലെങ്കില്‍
    # അതിനു സമാനമായ രീതിയില്‍ ഉള്ള ഒരു വചനം
    പ്രസ്തുത വാചകത്തില്‍ നിന്നും "...ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ്" എന്ന ഭാഗം മാത്രം എടുത്ത് ആരോപണം നടത്തുകയാണ് താങ്കള്‍ .
    (ത്രിയേക ദൈവത്വം, ത്രിത്വം തുടങ്ങിയ പദങ്ങള്‍ ഉണ്ടെങ്കില്‍ വളരെ നല്ലതായിരുന്നു എന്നത് വേറെ കാര്യം. എന്നാല്‍ അങ്ങനെയൊരു പദം തന്നെ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടെയില്ല. മൂന്നിലൊരു രീതി മതി). >>>>

    അപ്പോള്‍ ത്രിത്വത്തെ പരാമര്‍ശിക്കാന്‍ ത്രിത്വം എന്ന പദം ആവശ്യമില്ല എന്ന് താങ്കള്‍ക്ക് മനസിലായി.good boy. (കുറച്ചു കഴിയുമ്പോള്‍ മാറ്റി പറയില്ലല്ലോ അല്ലേ?)
    ഇനി ദൈവമാണ് എന്ന് ഒരാള്‍ സ്വയം പറഞ്ഞാല്‍ ഉടനെ കേറി അയാളെ ദൈവമായി താങ്കള്‍ പരിഗണിക്കുമോ?
    പറയുന്ന ആള്‍ അത് വരെ നുണ പറഞ്ഞിട്ടില്ല. അതുകൊണ്ട് അയാള്‍ ദൈവമാണ് എന്ന് സ്വയം പറയുന്നത് താന്കള്‍ വിശ്വസിക്കുമോ?
    ഇല്ലെങ്കില്‍ എന്തുകൊണ്ട്? താങ്കളുടെ നിലപാട് അറിഞ്ഞിട്ടു വചനങ്ങള്‍ തരാം.

    (സോളമനും ജ്ഞാനവും എന്തായി. തെറ്റാണ് പറഞ്ഞത് എന്ന് മനസിലായില്ലെന്കില്‍ പറയൂ. മനസിലായെങ്കില്‍ വിട്ടു വിട്ടു കള. സ്വയം ബോധ്യമാണ് എന്തിലും വലുത്. )

    ReplyDelete
    Replies
    1. താങ്കളുടെ പറഞ്ഞത് വായുച്ചാല്‍ തോന്നുക ഞാന്‍ ആദ്യം "ത്രിത്വത്തെ പരാമര്‍ശിക്കാന്‍ ത്രിത്വം എന്ന പദം ആവശ്യമുണ്ട്" എന്ന് പറഞ്ഞിരുന്നുവെന്ന്. അങ്ങനെയൊരിക്കലും ഞാന്‍ വാദിച്ചിട്ടില്ല. എന്നിട്ട് സ്വയം ആശ്വസിക്കാന്‍ ഒരു good boy പറയലും. കഷ്ടം!

      ഉരുണ്ടു കളി ഒന്നിനും പരിഹാരമല്ല.

      # യേശു, ഞാന്‍ ദൈവമാണ് സ്വയം പ്രഖ്യാപിക്കുന്ന വചനം. അല്ലെങ്കില്‍
      # യേശു, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ് എന്ന് പറയുന്ന വചനം. അല്ലെങ്കില്‍
      # അതിനു സമാനമായ രീതിയില്‍ ഉള്ള ഒരു വചനം

      ഇതാണ് ആവശ്യപ്പെടുന്നത്. വല്ല മറുപടിയും ഉണ്ടെങ്കില്‍ പറയുക. സ്ഥിരം നമ്പറുകള്‍ വേറെ എവിടെയെങ്കിലും പയറ്റുക.

      "സോളമനും ജ്ഞാനവും" എന്ന വിഷയത്തിലേക്ക് വരാം. ആദ്യം "ഓര്‍ത്തിരിക്കേണ്ട വസ്തുതകള്‍ " എന്ന വിഷയത്തിലെ ചര്‍ച്ച തീരട്ടെ.

      Delete
    2. താങ്കളുടെ അറിവിലേക്ക്...
      # യേശു, ഞാന്‍ ദൈവമാണ് സ്വയം പ്രഖ്യാപിക്കുന്ന വചനം. അല്ലെങ്കില്‍
      john 17:5 ആകയാൽ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്വത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തണമേ.

      ലോക സൃഷ്ടിക്ക് മുമ്പേ യേശു പിതാവിന്റെ ഒപ്പം ഉണ്ടായിരുന്നു എന്ന് യേശു സ്വയം പറയുന്നു.

      # യേശു, ത്രിയെകദൈവത്വത്തിലെ ഒരു അംഗമാണ് എന്ന് പറയുന്ന വചനം. അല്ലെങ്കില്‍

      മുകളിലുള്ള വചനം മതിയാകും. ഒരെണ്ണം കൂടി കാണുക. മൂവരില്‍ ഒരുവനായി യേശു സ്വയം പറയുന്നു.
      മത്തായി 28:20 പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നൽകുവിൻ. ..

      # അതിനു സമാനമായ രീതിയില്‍ ഉള്ള ഒരു വചനം

      മുകളില്‍ പറഞ്ഞത് മതിയാകില്ല എങ്കില്‍ പറയുമല്ലോ.

      Delete

  28. >>> കോഡക്സ്‌ സിനാറ്റിക്കസ് ലഭിച്ചത് 1859 ല്‍ ആണ്. അഥവാ ഇതിനു മുമ്പ് ബൈബിളിലെ തെറ്റുകള്‍ അറിയാതെ അതൊക്കെ വിശ്വസിച്ചു മരിച്ചു പോയവരുടെ അവസ്ഥ എന്താണ്? ഒരു ദൈവിക ഗ്രന്ഥത്തിനു യോജിച്ചതാണോ ഇത്?
    >>>

    അക്ഷര തെറ്റുകള്‍ അല്ലേ. അതിനു ഇത്രയേ പ്രശ്നമുള്ളൂ. അത് കണ്ടുപിടിക്കാന്‍ വേണ്ടി ആത്മാര്‍ത്ഥ മായ ശ്രമം നടത്തുന്നു ക്രിസ്ത്യാനികള്‍ !
    മുസ്ലീമുകളോ? ബാക്കിയുള്ളവരുടെ കാര്യത്തില്‍ വൃഥാ തോന്നുന്ന ആഥി എന്തുകൊണ്ട് മുസ്ലീമുകളുടെ കാര്യത്തില്‍ തോന്നുന്നില്ല?
    പഴയ ഖുറാന്‍ ഉണ്ടെന്നു പറയുന്നു. അതിന്റെ ഉള്ളടക്കം പ്രസിദ്ധപ്പെടുത്തൂ . അപ്പോള്‍ കാണാം അതിലെ വ്യതിയാനങ്ങള്‍ .
    എന്നിട്ട് ബൈബിളിന്റെ അവസ്ഥയെ കുറിച്ച് പരിതപിക്കാം. അതല്ലേ അതിന്റെ ശരി? അതുവരെ അതിനെ പറ്റിമിണ്ടുവാന്‍ തന്നെയുള്ള യോഗ്യത മുസ്ലീമുകള്‍ക്കില്ല.

    ചില ചോദ്യങ്ങള്‍ ഞാന്‍ തിരിച്ചു ചോദിക്കാം.
    അബൂബക്കര്‍ ക്രോദീകരിച്ച രീതിയില്‍ അല്ല നബി ഖുറാന്‍ ഓതിയത് എന്ന് വ്യക്തം . നബിയുടെ അവസ്ഥ ഹാ കഷ്ടം.
    ഉസ്മാന്‍ ക്രോദീകരിച്ച രീതിയില്‍ അല്ല നബിയുടെ ഭാര്യ (അബൂബക്കറിന്റെ പതിപ്പ് സൂക്ഷിച്ച നബിയുടെ ഭാര്യ ) ഖുറാന്‍ ഓതിയത് . ആ ഭാര്യടുടെ അവസ്ഥ എന്താണ്.
    തീര്‍ച്ചയായും ഉസ്മാന്‍ ക്രോദീകരിച്ച രീതിയില്‍ അല്ല നബി തന്നെ ഓതിയത് . പിന്നെയും നബിയുടെ അവസ്ഥ എന്താണ്!!
    ഇനി ഉസ്മാന്‍ ക്രോദീകരിച്ചതാണ് ഇന്നുള്ള ഖുറാന്‍ എന്ന് പറയുന്നു. അത് തെളിയിക്കാന്‍ പഴയ പതിപ്പ് സ്കാന്‍ ചെയ്തു നെറ്റില്‍ ഇടുന്നും ഇല്ല.
    എന്തായാലും, അവതാരകനായ നബി ചൊല്ലിയപോലെ അല്ല ഇന്നത്തെ മുസ്ലീമുകള്‍ ചെല്ലുന്നത് എന്ന് വ്യക്തം. എന്നിട്ടും അത് ഒരു ദൈവിക ഗ്രന്ഥത്തിന് യോജിച്ചതായി താങ്കള്‍ക്ക് തോന്നിയത് എന്തുകൊണ്ടാണ്?

    ReplyDelete
    Replies
    1. അക്ഷര തെറ്റുകളോ? കൊള്ളാം നല്ല ഉരുണ്ടു കളി!! ഒന്നാം തരം കളവ്!! മുകളില്‍ ഈ വിഷയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിവിടെ ആവര്‍ത്തിക്കുന്നില്ല.

      ഖുര്‍ആന്‍ ക്രോടീകരണം എന്ന വിഷയത്തിലുള്ള കാര്യങ്ങള്‍ മറ്റൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഇനി അതിവിടെ ചര്‍ച്ച ചെയ്യേണ്ട. അവിടെ പറയുക. കൂടാതെ ഈ ലിങ്ക് നോക്കുക:

      http://samvadammonthly.com/article.php?a=277

      Delete


  29. >>>>> കോഡക്സ്‌ സിനാറ്റിക്കസില്‍ ഇന്ന് ബൈബിളില്‍ ചേര്‍ക്കാത്ത ബാര്‍ണബാസിന്റെ ലേഖനം, ഹെര്‍മാസിന്റെ ഇടയന്‍ എന്ന ലേഖനത്തിലെ ഭാഗങ്ങള്‍ തുടങ്ങിയവയും ഉണ്ട്. എന്തുകൊണ്ട് ഇവ ഒഴിവാക്കി? കൃത്രിമത്വമല്ല, വലിയ ഭാഗങ്ങള്‍ വരെ ഒഴിവാക്കിയതാണ് നാം കാണുന്നത്. എന്തിനാണ് ഇത് പോലെയുള്ള ധാരാളം ഗ്രന്ഥങ്ങള്‍ ഒഴിവാക്കുകയും കത്തിച്ചു കളയുകയും ചെയ്തത്? >>>

    ഒഴിവാക്കിയിട്ടുണ്ട്. പക്ഷെ നശിപ്പിച്ചു കളഞ്ഞിട്ടില്ല. ഖുര്‍ആനിന്റെ നബി എഴുതിച്ച ഖുറാന്‍ കത്തിച്ചു കളഞ്ഞു. അബൂബക്കര്‍ ക്രോഡീകരിച്ച ഖുറാന്‍ കത്തിച്ചു കളഞ്ഞു. അതുപോലെ ബൈബിള്‍ പുസ്തകങ്ങള്‍ കത്തിച്ചു കളഞ്ഞിട്ടില്ല.
    അവ ഇപ്പോഴും ലഭ്യമാണ്. ഇന്റര്‍നെറ്റില്‍ തന്നെ. ഏതാണ് കാനോനികം , ഏതാണ് കാനോനികം അല്ലാത്തത് എന്ന് വേര്‍തിരിച്ചു എന്ന് മാത്രം.
    ഇനി കാനോനികം അല്ലാതതാണ് ശരി എന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ താങ്കള്‍ അതില്‍ വിശ്വസിച്ചു കാണിക്കണം. താങ്കള്‍ക്കു പോലും അതില്‍ വിശ്വസിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്തിന്നു ക്രിസ്ത്യാനികളെ നിര്‍ബന്ധിക്കണം?

    ReplyDelete
    Replies
    1. ഒഴിവാക്കിയിട്ടുണ്ട് പക്ഷെ നശിപ്പിച്ചിട്ടില്ല എന്ന് പറയുന്നത്, ഒരുവന്റെ തല മുറിച്ചുമാറ്റിയിട്ടുണ്ട്, പക്ഷെ തല നശിപ്പിച്ചിട്ടില്ല എന്ന് പറയുന്നത് പോലെയാണ്. ഉപക്ഷിച്ച ബൈബിള്‍ ഭാഗം ആരെങ്കിലും ദൈവികമാണ് എന്ന് കരുതുന്നുണ്ടോ? അത് വായിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ താങ്കളുടെ വാദത്തിനു എന്തര്‍ത്ഥം?

      കാനോനികം അല്ലാത്തത് ദൈവികമാണ് എന്ന് താങ്കള്‍ പറയുന്നുണ്ടോ? കാനോനികത്തിന്റെ മാനദണ്ഡം എന്താണ്?

      കാനോനികം അല്ലാത്തതാണ് ശരി എന്ന് എനിക്ക് വാദമില്ല. ഞാന്‍ പറയുന്നത് ബൈബിളില്‍ , അത് കാനോനികം ആയാലും അല്ലെങ്കിലും ശരി, ഒരു പാട് കൈകടത്തലുകളും വൈകല്യങ്ങളും മറ്റും സംഭവിച്ചു, അതിനാല്‍ അത് ആധികാരികം അല്ല എന്നാണു.

      ഖുര്‍ആന്‍ വിഷയം ഇവിടെയും താങ്കള്‍ ആവര്‍ത്തിക്കുന്നു. അതിനു വേറെ പോസ്റ്റ്‌ ഉണ്ടെന്നു പറഞ്ഞല്ലോ.

      Delete
  30. ആരെ വിഡ്ഢിയാക്കി കൊണ്ടിരിക്കുന്നു? ആ വചനം ഒരു ആവറേജ് ക്രിസ്ത്യാനിയുടെ കണ്ണില്‍ പ്പെട്ടിട്ടുണ്ടാവില്ല.
    കാരണം അതിലാതെ തന്നെ ത്രിത്വം അവര്‍ക്കറിയാം. ഈ വചനം വന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും പുതിയത് വന്നിട്ടില്ല.
    അപ്പോള്‍ അവര്‍ എങ്ങിനെയാണ് താങ്കളുടെ കാഴ്ചപാടില്‍ വിഡ്ഢികല്‍ ആകുന്നതു എന്ന് വിവരിച്ചാല്‍ നന്നായിരുന്നു.

    പിന്നെ KJV യില്‍ എന്തെങ്കിലും ഉണ്ടായാല്‍ അത് എല്ലാ ക്രിസ്ത്യാനികളെയും ബാധിക്കില്ല. കാരണം എല്ലാവരും KJV അല്ല ഉപയോഗിക്കുനത്.
    ഇത് ബോധപൂര്‍വ്വം തിരുതിയതല്ല എന്ന് ഇതിനോടകം താങ്കള്‍ക്കും മനസിലാകെണ്ടാതാണ്. എന്ത് ചെയ്യാം. മനസിലാക്കുവാന്‍ ശ്രമിച്ചാലേ അതിനു കഴിയൂ.
    ===============


    സാജന്‍, ഒരു സഹസ്രാബ്ദത്തോളം ക്രിസ്ത്യാനികള്‍ ശരിയായ ഒരേ ഒരു ബൈബിള്‍ എന്ന് മനസിലാക്കുകയും ഉപയോഗിക്കുകയും ചെയ്ത ലാറ്റിന്‍ വല്‍ഗെറ്റ് ബൈബിളില്‍ ഈ Comma Johanneum ഉണ്ട്. പിന്നീട് ഇത് Textus Receptus ക്കും അത് വഴി KJV യിലേക്കും കടന്നു വരാന്‍ ഉണ്ടായ കാരണവും അത് ത്രിത്വത്തെ ഉള്‍കൊള്ളുന്നു എന്നത് തെന്നയാണ്. എന്നിട്ടാണ് താങ്കള്‍ പറയുന്നത് ആ ഭാഗം ആരും ശ്രദ്ധിച്ചിരിക്കില്ല എന്ന്.

    Erasmus ന്‍റെ ഗ്രീക്ക്‌ ബൈബിളിന്‍റെ (KJV യുടെ ഗ്രീക്ക്‌ മൂലമായ TR ന് അടിസ്ഥാനം ഈ ടെക്സ്റ്റ്‌ ആണ് ) ഒന്നാമത്തെ എഡിഷനില്‍ ഈ ഭാഗം ഉള്പ്പെടുതിയിരുന്നില്ല. എന്നാല്‍ ഈ ഭാഗം ഒഴിവാക്കിയതിന്റെ പേരില്‍ അദ്ദേഹത്തിനു കടുത്ത വിമര്‍ശനമാണ് കാതോലിക സഭയില്‍ നിന്നും നേരിടേണ്ടി വന്നത്. അങ്ങിനെ അങ്ങിനെയാണ് അദ്ദേഹം തെന്റെ ബൈബിളിന്‍റെ മൂന്നാമത്തെ എഡിഷനില്‍ ഈ ഭാഗം ഉള്‍പ്പെടുതുന്നതും അത് പിന്നീട് ഇന്ഗ്ലീഷില്‍ Authorized Edition ന്‍റെ ഭാഗമായിമാറിയതും.

    ട്രിനിറ്റി യെ സ്ഥാപിക്കാന്‍ വേണ്ടി എഴുതിയ പല പുസ്തകങ്ങളിലും ട്രിനിറ്റിക്കുള്ള തെളിവായും ഈ ഭാഗം ഉദ്ധരിച്ചിട്ടുണ്ട്.

    ReplyDelete
  31. Authorized Edition എന്നുള്ളത് Authorized Version(AV) എന്ന് വായിക്കുക.

    ReplyDelete
  32. Subair,

    ത്രിത്വത്തിനെ പറ്റിയുള്ള പഠനത്തില്‍ എപ്പോഴെന്കിലും ഈ 1john 5:7 വന്നിട്ടുണ്ടെങ്കില്‍ അത് താന്കള്‍ ചൂണ്ടി കാണിക്കുമല്ലോ. മൂന്നാം നൂറ്റാണ്ടില്‍ തന്നെ ത്രിത്വ വിശ്വാസ സത്യമായി അംഗീകരിച്ചിട്ടുള്ളതാണ്. പിന്നെയെന്താണ് 1john 5:7 പ്രത്യേകത?

    ReplyDelete
  33. >>> ട്രിനിറ്റി യെ സ്ഥാപിക്കാന്‍ വേണ്ടി എഴുതിയ പല പുസ്തകങ്ങളിലും ട്രിനിറ്റിക്കുള്ള തെളിവായും ഈ ഭാഗം ഉദ്ധരിച്ചിട്ടുണ്ട്.

    ഏതു നൂറ്റാണ്ടില്‍ ? ഏതൊക്കെ പുസ്തകങ്ങള്‍ ?

    ReplyDelete
  34. http://en.wikipedia.org/wiki/Comma_Johanneum

    It does not appear in the older Greek manuscripts, nor in the oldest Latin Vulgate manuscripts, nor in the passage as quoted by many of the early Church Fathers.[1] The words apparently crept into the Latin text of the New Testament during the Early Middle Ages, "[possibly] as one of those medieval glosses but were then written into the text itself by a careless copyist

    ReplyDelete
  35. സാജന്‍ വികിപീഡിയ ഉദ്ധരിച്ചല്ലോ. വികീപീഡിയയിലെ ഈ ലേഖനം തുടങ്ങുന്ന ഭാഗം വായിക്കുക.

    The Comma Johanneum is a comma (a short clause) in the First Epistle of John (1 John 5:7–8) according to the Latin Vulgate text as transmitted since the Early Middle Ages, based on Vetus Latina minority readings. The earliest extant Latin manuscripts (m q l) supporting the Comma are dated from the 5th to 7th century. It was included in the Textus Receptus (TR) compiled by Erasmus of Rotterdam because of its doctrinal importance in supporting Trinitarianism

    ത്രിത്വത്ത സപോര്ട്ട് ചെയ്യുന്ന വചനമായതിനാലാണ് ഇത് TR ല്‍ ഇടം പിടിച്ചത് എന്നാണ് ഈ പറയുന്നത്. ഇത്രയേ ഞാനും പറഞ്ഞുള്ളൂ.

    ReplyDelete
  36. ആദ്യകാല സഭാ പിതാക്കന്മാര്‍ക്ക്‌ ഈ വചനം അറിയില്ലായിരുന്നതിനാലും, നിലവില്‍ ലഭ്യമായ ഏറ്റവും പുരാതന ഗ്രീക്ക് കയ്യെഴുത്ത് പ്രതികളില്‍ ഈ വചനം ലഭ്യമമല്ലാത്തതിനാലും മറ്റും ഈ ഭാഗം യോഹന്നാന്‍ എഴുതിയതല്ല എന്നും പില്‍കാലത്ത് എങ്ങിനെയോ കടന്നു കൂടിയതാണ് എന്നും മാണല്ലോ സാജന്‍ ഇപ്പോള്‍ ശക്തമായി വാദിക്കുന്നത്. ആരാണ് ഈ വചനങ്ങള്‍ ത്രിത്വത്തെ ന്യായീകരിക്കാന്‍ ഉപയോഗിച്ചത് എന്നും ഏത്‌ നൂറ്റാണ്ടിലാണ് എന്നും എന്നോട് ചോദിക്കുന്നും ഉണ്ട് സാജന്‍.

    എന്നാല്‍ മുകളില്‍ പറഞ്ഞ അതേ കാരണങ്ങളാല്‍ തെന്നെ, മുഖ്യധാര ബൈബിള്‍ പണ്ഡിതന്‍മാരും, കത്തോലിക്കരുടെ NAB അടക്കമുള്ള ബൈബിളുകളും, മാര്‍കോസിന്‍റെ സുവിശേഷത്തില്‍ ആദ്യ കാലത്ത് ഇല്ലാതിരുന്നതും പില്‍കാലത്ത്‌ ആരോ കടത്തിക്കൂട്ടിയതാണ് എന്നും പറഞ്ഞ, യേശുവിന്‍റെ പുനരുഥാനത്തെ ക്കുറിച്ചുള്ള മാര്‍കോസിലെ 16:9-20 വചനങ്ങളെ ക്കുറിച്ച് നാം ചര്‍ച്ച ചെയ്തത് സാജന്‍ ഓര്‍മ്മയുണ്ടോ ?

    അന്ന്, ആ വചനങ്ങള്‍ മാര്‍കോസിന്‍റെ കര്‍ത്താവ് എഴുതിയതല്ല എന്ന് അന്ഗീകരിക്കാന്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ ഒന്നും സാജന് പോരായിരുന്നു. അന്ന് സാജന്‍ എനിക്ക് തന്ന ലിങ്ക് ഇതാണ്.

    http://www.studytoanswer.net/bibleversions/markend.html
    (ആ ചര്‍ച്ച ഇവിടെ വായിക്കാം http://kristhumatham-islam.blogspot.de/2010/12/1.html )

    ഇപ്പൊ സാജന്‍റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായി അതെ വെബ്സൈറ്റ്‌ ഞാന്‍ സാജന് തരുന്നു.

    www.studytoanswer.net/bibleversions/1john5n7.html

    ഇനി സാജന്‍ പറയൂ, ഈ വെബ്സൈറ്റ്‌ മാര്കൊസിന്‍റെ അവസാനത്തെ ക്കുറിച്ച് പറയുന്നത് അന്ഗീകരിക്കാനും, യോഹന്നാനിലെ ഈ വചനത്തെ ക്കുറിച്ച് പറയുന്നത് തള്ളാനും സാജന്ള്ള ന്യായമെന്താണ് ?

    ReplyDelete
  37. ആരൊക്കെയാണ് ഈ വചനങ്ങളെ ത്രിത്വത്തെ ന്യായീകരിക്കാന്‍ ഉപയോഗിച്ചത് എന്നാണല്ലോ ചോദ്യം. സാജന്‍ അംഗീകരിക്കുന്ന ഈ സൈറ്റിലെ ലേഖനം പ്രകാരം:

    "Fuldensis also contains the previously mentioned prologue in which Jerome complained of scribes removing the Comma. Hence, we see the odd case in which the text itself omits the Comma, while being prefaced by a prologue in which the omission of the Comma is considered a textual corruption by its author. This lends weight to the view that Fuldensis, far from being an accurate, "oldest is best" manuscript, in fact represents a corrupted textual line from which the Comma was removed. Again, we should note that several sources likely used the Vulgate - and definitely cited the Comma - prior to Fuldensis...

    ...

    Where did they get the verse from? Indeed, where did the Council of Carthage, an official church council which would likely have been using Jerome's Latin translation, get the verse to cite as evidence against the Arians? Further, if the Comma was a spurious addition to the text, why didn't the Arian opponents of the Carthaginian council jump all over the council's use of a verse that was known to be spuriously or recently added

    ..

    The next to rely upon I John 5:7 in his work is Athanasius, the great (Greek) defender of the orthodox faith in the first half of the fourth century. Gill observes that Athanasius, around 350 AD, cited the verse in his writing against the Arians.73 A clear citation of the Comma is also found in the Synopsis, also know as the Dialogue between an Athanasian and an Arian, attributable to Athanasius. Critics have attempted to dismiss the Dialogue as spurious, largely on the basis of stylistic arguments (i.e. the style of the Dialogue is not consistent with Athanasius' other writings). For example, one early critic to make this argument was the 18th century classics scholar Richard Porson. However, Charles Forster74 refuted this line of argument by showing that the style and type of citation employed in the Dialogue is entirely consistent with that which appear in other works of Athanasius that are accepted as genuine by all. Additionally, David Martin (who believed that one of Athanasius' contemporaries was the author) writing in 1772, observed that the Dialogue itself speaks of the Emperor Constantine in the present tense, as ruling with his son Constantius, which would argue for a date of composition in the first half of the 4th century."

    ഇത് ഉദ്ധരിക്കുന്നതില്‍നിന്നും ഈ പറഞ്ഞതെല്ലാം വാദഗതികല്‍ ഞാന്‍ അഗീകരിക്കുന്നു എന്നര്‍ത്ഥമാക്കേണ്ടതില്ല. ആദ്യാകാലാ ക്രിസ്ത്യന്‍ എഴുത്തുകളില്‍ തിരുത്തലുകളും പരസ്പര മുല്ല തിരുത്തല്‍ ആരോപണങ്ങളും സര്‍വ സാധാരണ,പ്രസിദ്ധനായ ഏതെങ്കിലും ആളു എഴുതിയതാണ് എന്ന വ്യാജേന പുസ്തകങ്ങള്‍ എഴുതലും എല്ലാം സര്‍വ സാധാരണയായിരുന്നു എന്ന് കാണിക്കലാണ്‌ എന്‍റെ ഉദ്ദേശം.

    അതെ പോലെ ത്രിത്വത്തെ ന്യായീകരിക്കാന്‍ ഈ വചനം ഉദ്ധരിച്ച ആളുകളുടെ ഒരു ലിസ്റ ഒരു വെബ്സൈറ്റ്‌ പ്രകാരം ഇതാ.


    Likewise, the anti-Arian work compiled by an unknown writer, the Varimadum (380 AD) states: "And John the Evangelist says, . . . 'And there are three who give testimony in heaven, the Father, the Word, and the Spirit, and these three are one'." [6] Additionally, Cassian (435 AD), Cassiodorus (580 AD), and a host of other African and Western bishops in subsequent centuries have cited the Comma. [7] Therefore, we see that the reading has massive and ancient textual support apart from the Greek witnesses.

    av1611.com/kjbp/faq/holland_1jo5_7.html

    ReplyDelete
  38. ഇനി, മുസ്ലിംകള്‍ക്ക് ത്രിത്വത്തെ വിശദീകരിക്കാന്‍ വേണ്ടി എഴുതപ്പെട്ട സകരിയ ബ്രുതൂസിന്റെ God is one in holy trinity എന്ന പുസ്തകത്തില്‍ ഈ വചനം ത്രിത്വതിനുള്ള ബൈബിള്‍ തെളിവായി ഉദ്ധരിക്കുന്നുണ്ട്.

    ReplyDelete

  39. ചില കാര്യങ്ങള്‍ ആദ്യമേ ചോദിക്കട്ടെ സുബൈര്‍ ...

    ഒന്ന്) ത്രിത്വം എന്ന പഠനം വിശ്വാസ സത്യമായി അംഗീകരിക്കുംപോള്‍ 1john 5:7 ഉപയോഗിച്ചിരുന്നോ ഇല്ലയോ? ആര്യനായിരുന്നു ത്രിത്വത്തെ എതിര്‍ത്തിരുന്ന പ്രമുഖന്‍ . അദ്ദേഹമായുള്ള സംവാദത്തില്‍ ഈ പറഞ്ഞ ഭാഗം ഉപയോഗിച്ചിട്ടില്ല.

    അതില്ലാതെ തന്നെ ത്രിത്വം വിശ്വാസ സത്യമായി എങ്കില്‍ എന്തിനാണ് 1john 5:7 ന്റെ ആവശ്യം ? ഇപ്പോഴത്തെ പരിഭാഷകളിലും ഈ വചനം ഇല്ലാതെ തന്നെ ത്രിത്വതെ ക്രിസ്ത്യാനികള്‍ മനസിക്കുന്നു.

    രണ്ടു) ഈ ഭാഗം എങ്ങിനെ വന്നു കൂടി എന്നും സുബൈറിന് അറിയാം എന്ന് കരുതുന്നു. മാര്‍ജിനില്‍ ഉള്ള ത്രിത്വത്തിന്റെ വിശദീകരണം, ശ്രദ്ധയില്ലാത്ത പകര്‍ത്തി എഴുത്ത് വഴിയാണ് കടന്നു കൂടിയത് എന്ന് ഇതിനോടകം സുബൈര്‍ മനസിലാക്കിയിട്ടുണ്ടോ ഇല്ലയോ?

    മൂന്നു)

    It was included in the Textus Receptus (TR) compiled by Erasmus of Rotterdam because of its doctrinal importance in supporting Trinitarianism

    ഏതു നൂറ്റാണ്ടിലാണ് സംഭവിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ . ആണോ അല്ലയോ? നിര്‍ബന്ധം എന്തുകൊണ്ടായിരുന്നു? പഴയ ചില പതിപ്പുകളില്‍ ഇത് ഉള്ളത് അന്നത്തെ അധികാരികള്‍ക്ക്‌ അറിയാം. അപ്പോള്‍ അത് ഒഴിവാക്കിയതിനു അവര്‍ കാരണം ചോദിക്കുമോ ഇല്ലയോ?

    നാല്)ഈ ഭാഗം ഉള്ള ഏറ്റവും പഴയ ഗ്രീക്ക്‌ , ലാറ്റിന്‍ പതിപ്പ് ഏതാണ്?
    ആ വിക്കി പ്രകാരം കൂടിയാല്‍ 14 നൂറ്റാണ്ടിലെ ഗ്രീക്ക് പതിപ്പില്‍ ആദ്യമായി കണ്ടു.
    ഏഴാം നൂറ്റാണ്ടില്‍ ലാറ്റിനില്‍ .

    ജെറോം എഴുതിയ ലാറില്‍ വെള്ഗേറ്റിന്റെ ലഭ്യമായ ഏറ്റവും പഴയ പതിപ്പിലും ഇതില്ല. അഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള ഒരു എഴുത്തിലും ഈ ഭാഗം പരാമര്സിച്ചിട്ടില്ല.

    ഈ വചനത്തിന്റെ തെളിവിലേക്ക് ഭാഗമായി മലയാളി എഴുതിയ പുസ്തകം വരെ കൊണ്ട് വന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നു !

    >>>> ഇനി സാജന്‍ പറയൂ, ഈ വെബ്സൈറ്റ്‌ മാര്കൊസിന്‍റെ അവസാനത്തെ ക്കുറിച്ച് പറയുന്നത് അന്ഗീകരിക്കാനും, യോഹന്നാനിലെ ഈ വചനത്തെ ക്കുറിച്ച് പറയുന്നത് തള്ളാനും സാജന്ള്ള ന്യായമെന്താണ് ?

    അന്ന് അത് സൂചിപ്പിച്ചിരുന്നു എന്നാണു എന്റെ ഓര്‍മ്മ. ഒന്നാം നൂറ്റാണ്ടില്‍ പോലും സഭാപിതാക്കന്മാര്‍ മാര്‍ക്കിന്റെ ലോങ്ങ്‌ എന്ടിംഗ് പരാമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ ഭാഗം ആധികാരികമാണ് എന്നാണു സഭ മനസിലാക്കുന്നത്. 1john 5:7കാര്യത്തില്‍ തിരിച്ചും. ത്രിത്വത്തെ പറ്റിയുള്ള പഠനത്തില്‍ ഇത് ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് അതിന്റെ ആധികാരികതയെ സഭ സംശയിക്കുന്നു. അത് തന്നെ വ്യത്യാസം.സാമ്യമുള്ളത് ഈ രണ്ടു ഭാഗങ്ങള്‍ ഇല്ലാതെ തന്നെ ആ ഭാഗങ്ങളില്‍ പറയുന്ന കാര്യം സുവിശേഷത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉണ്ടെന്നു മാത്രം. വ്യക്തമായില്ലെങ്കില്‍ പറയുമല്ലോ.

    സുബൈര്‍ , താങ്കളുടെ ബ്ലോഗ്‌ കാണാഞ്ഞത് കൊണ്ടല്ല .ഒരു ബ്ലോഗില്‍ കുറെ വചനങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ സമയം വേണ്ടേ?.
    അതുകൊണ്ടാണ് ഇവിടെ ഓരോന്നായി എടുത്തത്‌. ചര്‍ച്ച താങ്കളുടെ ബ്ലോഗില്‍ മുമ്പ് ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങളിലേക്ക് കൊണ്ട് പോകില്ലല്ലോ. താങ്കളുടെ ബ്ലോഗില്‍ അങ്ങിനെ ചെയ്യുന്നത് താങ്കള്‍ക്ക് ഇഷ്ടമില്ല എന്ന് ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ ബ്ലോഗിലും ആ രീതി പിന്തുടരുമല്ലോ? ഇവിടെ അലി ചൂണ്ടി കാട്ടിയ കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതില്‍ വിരോധമില്ലല്ലോ.

    ReplyDelete
  40. ത്രിത്വം ഈ വാക്യത്തെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് എന്ന വാദം എനിക്കില്ല, മറിച്ച് ത്രിത്വത്തം വേദ പുസ്തക വിരുദ്ധമാണ് എന്നാണു എന്‍റെ നിലപാണ്. :)

    പക്ഷെ പില്‍കാലത്ത്‌ ത്രിത്വത്തിന്, വേദപുസ്തകത്തില്‍ തെളിവുണ്ടാക്കാന്‍ ഈ വചനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രം.

    മാര്‍കോസിന്റെ അവസാന ഭാഗം സഭാപിതക്കാന്‍മാര്‍ ആരും ഉദ്ധരിച്ചിട്ടില്ല, ജസ്റ്റിന്‍ അതിലേക്കു സൂചന നല്‍കി എന്നതാണ് മാത്രമാണ് വാദം, അത്തത്തില്‍ ഉള്ള വാദങ്ങള്‍ 1john 5:7 കാര്യത്തിലും അതെ വെബ്സൈറ്റ്‌ തെന്നെ നല്‍കുന്നുണ്ട്.

    സകരിയ ബ്രുതൂസ് മലയാളിയല്ല, കോപ്ടിക് ക്രിസ്തയനാണ്, അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ മാര്‍ക്സുല്‍ ബിഷാറക്കാര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ്.

    അവസാനമായി ഇവിടെ ശരിയാ ബൈബിന്‍റെ കോപ്പി എന്ന നിലക്ക് അവതരിപ്പിച്ച കോഡക്സ് സിനറ്റിക്സിനെ ക്കുറിച്ചും വത്തിക്കാനസിനെ ക്കുറിച്ചും, സാജന്‍ അംഗീകരിക്കുന്ന വെബ്സൈറ്റ്‌ പറയുന്നത് കൊടുക്കാം.


    After all, the Critical Text supporters swear to the superiority of the Alexandrian texts such as Sinaiticus and Vaticanus, because of their antiquity (from the 4th century). Yet, as Pickering reports, these two manuscripts (from the "oldest-and-best" set, mind you) differ from each other in reading, with many very major divergences, over 3000 times in the four Gospels alone.10 Thus, if one wants to ignore the witness of certain manuscripts because they vary to some degree within themselves on the reading of a verse, then one would be forced to throw the very basis of the Critical Text set out the window.

    ReplyDelete
  41. #ത്രിത്വം ഈ വാക്യത്തെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് എന്ന വാദം എനിക്കില്ല, മറിച്ച്
    ത്രിത്വത്തം വേദ പുസ്തക വിരുദ്ധമാണ് എന്നാണു എന്‍റെ നിലപാണ്. :)

    Thanks. താങ്കള്‍ക്ക് താങ്കളുടെ നിലപാട്. I respect it.

    #മാര്‍കോസിന്റെ അവസാന ഭാഗം സഭാപിതക്കാന്‍മാര്‍ ആരും ഉദ്ധരിച്ചിട്ടില്ല, ജസ്റ്റിന്‍ അതിലേക്കു സൂചന നല്‍കി എന്നതാണ് മാത്രമാണ് വാദം, അത്തത്തില്‍ ഉള്ള വാദങ്ങള്‍ 1john 5:7 കാര്യത്തിലും അതെ വെബ്സൈറ്റ്‌ തെന്നെ നല്‍കുന്നുണ്ട്.

    Ariyan നു മുമ്പില്‍ വച്ച വാദങ്ങളില്‍ ഈ വചനം ഇല്ല എന്ന് മാത്രം. ത്രിത്വം അതില്ലാതെ തന്നെ അംഗീകരിച്ചു. അതിനര്‍ത്ഥം അതില്ലാതെ തന്നെ ത്രിത്വം വിശദീകരിക്കാനുള്ള വചനങ്ങള്‍ ബൈബിളില്‍ ഉണ്ട്. താങ്കള്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ല എന്നെയുള്ളൂ.

    ReplyDelete
  42. >>ഇനി താങ്കളുടെ ആവശ്യത്തിനു ഞാന്‍ മറുപടി തന്നില്ല എന്ന് വേണ്ട. ഇതാ ഒരു ഉദാഹരണം: 1 തിമോത്തിയോസ് 3:16<<

    ഈ വചനം ബൈബിളിന്റെ തിരുത്തലിന് മറ്റൊരു ഉദാഹരണം ആണ്.

    പൗലോസ്‌ തിമോത്തിയോസിനെഴുതിയ ലേഖനത്തിലെ 3:16 ല്‍ യേശുവിനെ ദൈവം ദൈവം ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ എന്ന് ചില ബൈബിളുകളില്‍ പരിചയെപ്പെടുത്തുന്നുണ്ട് . യേശു ദൈവമാണ് എന്ന് ബൈബിള്‍ പറയുന്നുണ്ട് എന്ന് സ്ഥാപിക്കാന്‍ പണ്ട് മുതലേ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു വചനമാണ് ഇത്. ഉദാഹരണമായി കിംഗ്‌ ജയിംസ് വേര്‍ഷന്‍ ബൈബിളില്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്‌.

    And without controversy great is the mystery of godliness: God was manifest in the flesh, justified in the Spirit, seen of angels, preached unto the Gentiles, believed on in the world, received up into glory (1Timothy 3:16 )

    എന്നാല്‍ ചില കയ്യെഴുത്ത് പ്രതികളില്‍ കാണപ്പെടുന്ന ഈ പരാമര്‍ശം, പില്‍കാലത്ത് പകര്പ്പെഴുത്ത് കാരന്‍ നടത്തിയ തിരുത്തലിന്റെ ഫലമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജോഹന്‍ ജെ വെറ്റെസ്ടിന്‍ (JOHANN J. WETTSTEIN ) എന്ന പ്രോടസ്ടന്റ്റ്‌ പണ്ഡിതന്‍ ആണ് തിരുത്തല്‍ ആദ്യമായി കണ്ടെത്തുന്നത്. 1715 ല്‍ വെറ്റെസ്ടീന്, ഇന്ഗ്ലാണ്ടില്‍ വെച്ച് കോഡക്സ് ആള്‍ക്സാണ്ട്രിനസ് (Codex Alexandrinus) പരിശോധിക്കാന്‍ അവസരം ലഭിക്കുകയും 1 തിമോത്തിയോസ് 3:16 ലെ തിരുത്തല്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുകയും ആണുണ്ടായത്.

    പകര്‍പ്പെഴുത്തുകാര്‍, പുതിയനിയമത്തില്‍ ഉപയോഗിച്ചിരുന്ന പല വിശുദ്ധനാമങ്ങളും, രണ്ടോ മൂന്നോ അക്ഷരങ്ങള്‍ ഉപയോഗിച്ച് ചുരുക്കി എഴുതുന്ന രീതി അവലബിച്ചിരുന്നു. ഈ രീതിയെയാണ് ലാറ്റിന്‍ പദമായ Nomina sacra എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് ദൈവം(Θεός) എന്ന വാക്കിനെ ചുരുക്കി ΘΣ എന്ന് എഴുതി, ഇത് ചുരുക്കി എഴുതിയതാണ് എന്ന് കാണിക്കാന്‍ മുകളില്‍ ഒരു വര വരക്കും. യേശു, പിതാവ്, പുത്രന്‍ തുടങ്ങിയ പദങ്ങളും ഇപ്രകാരം ചുരുക്കു എഴുതാറുണ്ട്.

    വെറ്റെസ്ടിന്‍ പരിശോധിച്ച കയ്യെഴുത്ത് പ്രതിയില്‍ ഇപ്രകാരം ΘΣ (theta, sigma എന്നീ രണ്ടക്ഷരങ്ങള്‍) എന്ന വാക്കാണ് ദൈവത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ചുരുക്കെഴുത്താണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മുകളില്‍ വരച്ച വര മറ്റൊരു മാഷികൊണ്ട് പിന്നീട് വരച്ചു ചേര്‍ത്തതാണ് എന്ന് അദ്ദേഹം ശ്രദ്ധിച്ചു. മാത്രവുമല്ല Θ (theta) എന്ന അക്ഷരത്തിന്‍റെ നടുവിലെ വരയും കയ്യെഴുത്ത് പ്രതിയില്‍ പിന്നീട് കൂട്ടി ചേര്‍ത്തതാണ് എന്ന് മനസിലായി. യഥാര്‍ത്ഥത്തില്‍ ഇന്നയാള്‍ (who) എന്നര്‍ത്ഥമുള്ള OΣ(omicron, sigma) എന്ന പദം ആയിരുന്നു അവിടെ ഉപയോഗിച്ചിരുന്നത്. ഇതിലെ omicron നെ theta എന്ന് തിരുത്തിയും മുകളില്‍ വര വരച്ചും ദൈവം എന്ന് ആക്കുകയായിരുന്നു പില്‍കാലത്ത് വന്ന പകര്‍പ്പെഴുതുകാരന്‍. ഇതേ തിരുത്ത് ഇതേ രീതിയില്‍ നടന്നിട്ടുള്ള മറ്റ് നാല് കയ്യെഴുത്ത് പ്രതികള്‍ കൂടിയുണ്ട്. വെറ്റെസ്ടീന്‍ തന്‍റെ പഠനത്തെ തുടര്‍ന്ന് ഇത്തരത്തില്‍ ഉള്ള മറ്റ് തിരുത്തലുകള്‍ കണ്ടെത്തുകയും തല്‍ഫലമായി യേശുവിന്‍റെ ദിവ്യതിലുള്ള വിശ്വാസതിന് എതിരാകുകയും ചെയ്തു. ഇതുമൂലം അദ്ദേഹത്തിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും അദ്ദേഹത്തെ ജന്മ സ്ഥലമായ ബാസലില്‍ (Basel) നിന്നും അദ്ദേഹത്തെ നാട് കടത്തെപ്പെടുകയും ഉണ്ടായി.

    1 തിമോത്തിയോസ് 3:16 പുതിയ ആധുനിക മലയാളം ബൈബിളില്‍ ഇങ്ങനെയാണ് കൊടുതിര്‍ക്കുന്നത്.

    16 നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്‍മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു(1 തിമോത്തിയോസ് 3:16).

    NIV ബൈബിളില്‍ ഈ വചനം ഇങ്ങനെ കൊടുത്തിരിക്കുന്നു.

    Beyond all question, the mystery of godliness is great: He appeared in a body, was vindicated by the Spirit, was seen by angels, was preached among the nations, was believed on in the world, was taken up in glory. (1 Tim 3:16)

    ReplyDelete
  43. >>>> "യേശു അവരോടു: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ - ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ ." (യോഹന്നാന്‍ 10:34-38)

    ന്യായപ്രമാണത്തില്‍ ദൈവദൂതന്മാരെ ദേവന്മാര്‍ എന്ന് പ്രയോഗിച്ചത് പോലെയാണ് തന്നെ ദൈവപുത്രന്‍ എന്ന് പറയുന്നതെന്നാണ് യേശുവിന്റെ മറുപടി. അഥവാ ദൈവപുത്രന്‍ എന്നാല്‍ ദൈവദൂതന്‍ എന്നേ അര്‍ത്ഥമുള്ളൂ. >>>>


    ഇതിനു ഒരു മറുപടി എഴുതണം എന്ന് കരുതിയിരുന്നു. ഈയ്യടുത്തു മറ്റൊരു ദിക്കില്‍ നിന്നും ഈ പോയിന്റു കണ്ടപ്പോള്‍ കുറിച്ചിട്ടത് ഇവിടെ ...
    http://me4what.blogspot.in/2012/12/blog-post_22.html

    ReplyDelete
  44. വിഢി, വിഢിതരം... എന്നിങ്ങനെ ഖുർആൻ തനിമ നിലവാരം എന്തിനാ ഇത്രയ്ക്ക് മെനകെടുന്നത്. കളളനെത്ര മാന്യതാ കിട്ടിയാലും തൻെറ ഉളളിരിപ്പ് താൻ പകൽ മാന്യനെന്നു തന്നേ👀. ബൈബിനെ ഇത്രയ്ക്ക് ആധികാരിക മായി അറിയുക ഒരു കഴിവു തന്നേ... ട്ടോ.
    ചുമ്മ തന്റെ വിക്രതിയിൽ തോന്നിയ ചില തോന്ന്യാസം ശേഷം ജനവഞ്ചന നടത്തി പോരുക ക്രൈസ്തവ, യെഹൂദ്യയിൽ ഗണത്തെ കൊളളയടിക്കുവാൻ വച്ചു പുലർത്തുന്ന ഈ കളളകാഫറിൻെറ മോൻെറ മാമോൻെറ കൊച്ചു മക്കളെ തനിമ ഇനി വേണ്ടട്ടോ കളളകാഫറിൻെറ. ഈ സമയം കൊണ്ട് മുഹമ്മദിന്റെ അടുത്ത വേലിചാട്ടത്തിന് അറുതി വരുത്തിയ. കളളഖുറേശി ഖുർആൻ അനുഭാവികളും. കളവ് പറഞ്ഞു പുല്പുറങ്ങളും നടക്കാൻ ഒരു ഉടുപ്പും ഇല്ലയോ.

    ReplyDelete
  45. Thank You and I have a super proposal: How Many Houses Has Hometown Renovated house renovation jobs

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...