ജമാഅത്തെ ഇസ്ലാമിയെ ആദര്‍ശപരമായി തോല്പ്പികുവാന്‍ അത്യന്തം ഹീനമായ കുപ്രചരണങ്ങള്‍ നടത്തിയ ചരിത്രം മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. തങ്ങള്‍ക്കെതിരെ സമസ്തക്കാര്‍ കുപ്രചരണങ്ങള്‍ നടത്തുന്നു എന്ന് പരിഭവിക്കാറുള്ള ഇവര്‍ അതേ സ്വഭാവം ജമാഅത്തിന് നേരെ സ്വീകരിക്കുമ്പോള്‍ അത് ഹലാലായി തീരുമോ? തിന്മ ആര് ചെയ്താലും അത് തിന്മ തന്നെ. ചില ഉദാഹരണങ്ങള്‍ വായിക്കുക.
1. 1998 ജൂണ്‍ 5- ലെ ശബാബ് വാരികയിലെ ചോദ്യോത്തര പംക്തിയില്‍ കെ.സി അബ്ദുള്ള മൌലവിയുടെ 'ഇബാദത്ത്: ഒരു സമഗ്ര പഠനം' എന്ന പുസ്തകത്തില്‍ നിന്നുമുള്ള ഒരു ഉദ്ധരണി കൊടുത്തു. അത് താഴെ വായിക്കാം:
ഈ ഉദ്ധരണി കൊടുത്തിട്ട് ജമാഅത്തെ ഇസ്ലാമിയുടെ ആശയം നവീനമാണെന്ന് കെ.സി അബ്ദുള്ള മൌലവി തന്നെ സമ്മതിച്ചിരിക്കുന്നു എന്നാണു സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വളരെ ക്രൂരമായ ഒരു കൃത്രിമം ഇവര്‍ കാണിച്ചു. പ്രസ്തുത വാചകം അവസാനിക്കുന്നത് സെമി കോളന്‍ (;) വെച്ചിട്ടാണ്. തുടര്‍ന്നുള്ള വാചകം അവര്‍ വെട്ടി മാറ്റുകയും ചെയ്തു. പൂര്‍ണമായ വാചകം താഴെ കാണുക."ഹാകിമിയ്യത്തെ ഇലാഹ്, ഹാകിമിയ്യത്തുല്ലാഹ് , ഹുകൂമത്തെ ഇലാഹി, അല്‍ ഹുകൂമതുല്‍ ഇലാഹിയ്യ , ലാ ഹാകിമ ഇല്ലല്ലാഹ് തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൌദൂദി ആവിഷ്കരിച്ചതും സയ്യിദ് ഖുതുബ് പിന്‍ ബലം നല്കിയതും നവീന ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഇറാനില്‍ നടപ്പില്‍ വരുത്തിയതും പാകിസ്ഥാന്‍, ഈജിപ്റ്റ് തുടങ്ങിയ മുസ്ലിം നാടുകളില്‍ നടപ്പിലാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു പുതിയ ആശയമാണ് "
ഈ കൃത്രിമത്വം വെളിയില്‍ കൊണ്ട് വന്നതിനു ശേഷവും ഒരു മനസ്സാക്ഷികുത്തുമില്ലാതെ വിചിന്തനം വാരികയിലും, ഇസ്ലാഹ് മാസികയിലും ഇവര്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ട്."ഹാകിമിയ്യത്തെ ഇലാഹ്, ഹാകിമിയ്യത്തുല്ലാഹ് , ഹുകൂമത്തെ ഇലാഹി, അല്‍ ഹുകൂമതുല്‍ ഇലാഹിയ്യ , ലാ ഹാകിമ ഇല്ലല്ലാഹ് തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൌദൂദി ആവിഷ്കരിച്ചതും സയ്യിദ് ഖുതുബ് പിന്‍ ബലം നല്കിയതും നവീന ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഇറാനില്‍ നടപ്പില്‍ വരുത്തിയതും പാകിസ്ഥാന്‍, ഈജിപ്റ്റ് തുടങ്ങിയ മുസ്ലിം നാടുകളില്‍ നടപ്പിലാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു പുതിയ ആശയമാണ്; അതേ സമയം ഇസ്ലാമില്‍ അങ്ങനെയൊന്നില്ല എന്നൊരു ദുഷ്പ്രചാരണം വളരെ ശക്തമായും വിപുലമായും അഴിച്ചു വിടപ്പെട്ടിട്ടുണ്ട്." (ഇബാദത്ത്: ഒരു സമഗ്രപഠനം, 1985, page: 68)
2. ഹിന്ദുത്വവാദത്തെയും ഹിന്ദുത്വരാഷ്ട്രത്തെയും ജമാഅത്തെ ഇസ്ലാമി അനുകൂലിക്കുന്നുണ്ടെന്നു ആരോപിക്കാന്‍ വേണ്ടി ശബാബ് വാരികയില്‍ (1998, ഓഗസ്റ്റ് 14) മൌദൂദിയുടെ ഒരു പരാമര്‍ശം കൊടുത്തു. മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഭാഗമായിരുന്നു അത്. ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹം എന്ത് ചെയ്യണമെന്ന ഉപദേശം എന്ന നിലക്ക് കൊടുത്ത ആ ഭാഗം താഴെ വായിക്കുക:
"ശ്രീരാമചന്ദ്രന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, ശ്രീ ഗുരു നാനാക്ക് മുതലായ ഋഷി പുംഗവന്മാരുടെയും മുനിമാരുടേയും യതിവര്യന്മാരുടെയും ശിക്ഷണശീലങ്ങളും സച്ചരിതങ്ങളും പരിശോധിക്കുക, വേദങ്ങളും പുരാണങ്ങളും ശാസ്ത്രങ്ങളും മറ്റുള്ള പുണ്യ ഗ്രന്ഥങ്ങള്മെല്ലാം പരതുക. ഇവയില്‍ വല്ല സവിസ്തര നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് കണ്ടു കിട്ടുന്ന പക്ഷം ഞങ്ങള്‍ തുറന്ന ഹൃദയത്തോടെ പറയുന്നു: ഭാരതനാട്ടിന്റെ രാഷ്ട്രീയ വ്യവസ്ഥിതി ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയും നിങ്ങളുടെ സാക്ഷാല്‍ മതം നിര്‍ദേശിക്കുന്ന അതേ നയം നിങ്ങള്‍ ഞങ്ങളോട് അനുവര്‍ത്തിച്ചു കൊള്ളുകയും ചെയ്യുക. നിങ്ങളുടെ ആ വ്യവസ്ഥയെ ഞങ്ങള്‍ എതിര്‍ക്കുകയില്ല. അതിനെ പ്രയോഗത്തില്‍ വരുത്താനുള്ള പൂര്‍ണാവസരം നിങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കിക്കൊള്ളാം."
ഇത് വായിക്കുന്ന നിഷ്പക്ഷനായ ഒരു വ്യക്തി അമ്പരക്കാതിരിക്കില്ല. എന്താണ് ഈ മൌദൂദി പറയുന്നത്?! ഹിന്ദുത്വവാദികള്‍ക്ക് ഹിന്ദുത്വരാഷ്ട്രം ഉണ്ടാക്കാനുള്ള അനുവാദം നല്‍കുകയല്ലേ ഈ ചെയ്തത്? ശബാബ് വാരികയിലെ ലേഖകനും ഇതേ ചോദ്യം വളരെ വൈകാരികതയോടെ ചോദിക്കുന്നുണ്ട്.
എന്നാല്‍ പ്രസ്തുത വാചകങ്ങള്‍ക്ക് ശേഷമുള്ള, ഇവര്‍ മറച്ചു വെച്ച ഭാഗം കൂടി വായിച്ചാല്‍ സത്യം ബോധ്യപെടും. ഇക്കൂട്ടര്‍ കാണിക്കുന്ന കൃത്രിമത്വത്തിന്റെ ആഴം നിങ്ങള്‍ക്ക് ബോധ്യപ്പെടും. അത് താഴെ വായിക്കുക:
"ദൈവത്വം, മനുഷ്യാധിപത്യം, ദൈവാധിപത്യാധിഷ്ടിതമായ ജനപ്രാതിനിധ്യം എന്നീ പരിശുദ്ധ തത്വങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന കര്‍മ പരമായ വ്യാഖ്യാനവും വിശദീകരണവും ഭാരതനാടിനും ലോകത്തിനും എത്ര അനുഗ്രഹമാണെന്ന് ഞങ്ങള്‍ നോക്കുകയും ചെയ്യാം. എന്നാല്‍ നിങ്ങളുടെ കൈവശം അത്തരം വിശദവും സവിസ്തരവുമായ ഒരു നിര്‍ദേശ പത്രമില്ലെങ്കില്‍ അതിന്റെ അര്‍ഥം അങ്ങനെയൊരു നിര്‍ദേശം തന്നെ നിങ്ങള്‍ക്ക് ദൈവം തന്നിരുന്നില്ല എന്നല്ല; ഒരിക്കലുമല്ല. പ്രത്യുത, നിങ്ങളുടെ ചരിത്രത്തിന്റെ ഗതിവിഗതികളില്‍ , ആ നിര്‍ദേശ പത്രം, അഥവാ അതിന്റെ സിംഹഭാഗം വിനഷ്ടമായിപ്പോയെന്നു മാത്രമാകുന്നു. അത് സ്വാഭാവികവുമാണ്. എന്നാല്‍ നിങ്ങള്‍ക്ക് വിന്ഷ്ടമായിപ്പോയിട്ടുള്ള അതേ സന്ദേശം മറ്റൊരു മാര്‍ഗേണ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതാണ് ഞങ്ങളിന്നു നിങ്ങളുടെ സമക്ഷം സമര്‍പ്പിക്കുന്നത്. ഇതിനെ അവജ്ഞാപൂര്‍വം തിരസ്കരിക്കാതിരിക്കുക. നിങ്ങള്‍ക്ക് വിനഷ്ടമായ ആ അനര്‍ഘ സമ്പത്ത് നിങ്ങള്‍ക്കിതാ മറ്റൊരു വഴിക്ക് കൈവന്നിരിക്കുന്നു. ഇതിനെ തിരിച്ചറിയാന്‍ ശ്രമിക്കുക; അപഗ്രഥിക്കുക. വാസ്തവത്തില്‍ നിങ്ങളുടെയും ലോകത്തിന്റെയും മോക്ഷക്ഷേമം ഇതിലുണ്ടോ എന്ന് അവധാനപൂര്‍വം പരീക്ഷിച്ചു നോക്കുക." (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം, പേജ്: 38).
എന്തിനു ഞാന്‍ മൌദൂദി പറഞ്ഞത്തിന്റെ പിറകെ പോണം..???
ReplyDeleteമുജാഹിദുകള്‍ പറഞ്ഞത്തില്‍ എന്താണ് കുഴപ്പം
മതരഷ്ട്രവാദം കൊണ്ട് ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം ഉണ്ടാകുമോ.
Ivide vishayam, enthinu nuna parayanam ennaanu.
DeleteThis comment has been removed by the author.
ReplyDeleteസെക്യുലരിസം നടപ്പാക്കാന്‍ "നമ്മള്‍ക്ക്" പറ്റില്ല എന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണ്.ഖുറാനും സുന്നത്തും ഭരണഘടനാ ആകാന്‍ സാധികുന്ന ഒരു സാഹചര്യം ജമാത്ത്ത്കാര്‍ കാണിച്ചു തരേണ്ടതാണ്.
ReplyDeleteമുജഹിട്കള്‍ ദഅവാത്തും ഇസ്ലാഹി പ്രവര്‍ത്തനവും വളരെ ഗംഭീരമായി മുന്നോട്ടു കൊണ്ട് പോകുന്നു.അതിനെ നവയഥാസ്തികത എന്ന് പറഞ്ഞു പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.
മതരാഷ്ട്രം ഉണ്ടാക്കാന്‍ ജമാടുക്കാര്‍ 60 വര്‍ഷത്തെ കാലയളവില്‍ എത്ര മുനോട്ടുപോയി എന്ന് പറഞ്ഞു തരുമോ
പാലക്കാടന്‍
Deleteപ്രതികരണത്തിന് നന്ദി. പോസ്റ്റില്‍ കൊടുത്ത വിഷയത്തെ കുറിച്ച് താങ്കള്‍ക്ക് ഒന്നും പറയാനില്ല എന്ന് തോന്നുന്നു.
ആദ്യം താങ്കള്‍ സെക്യുലരിസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് വ്യക്തമാക്കണം. മതം സ്വകാര്യവല്‍ക്കരികനമെന്നും മറ്റു മേഖലകളില്‍ ഇടപെടാന്‍ പാടില്ലെന്നും പറയുന്ന തരം സെക്യുലരിസം താങ്കള്‍ക്ക് സ്വീകാര്യമാണോ? ജമാഅത്ത് എതിര്‍ത്തിട്ടുള്ള സെക്യുലരിസം അതാണ് . അതെ സമയം ഒരു രാജ്യത്ത് എല്ലാ മതസ്ഥര്‍ക്കും തുല്യനീതിയും അവകാശവും നല്‍കുക എന്ന നിലക്കുള്ള സെക്യുലരിസം ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ജമാഅത്ത് അതിനെ എതിര്‍ത്തിട്ടില്ല.
"ഖുറാനും സുന്നത്തും ഭരണഘടനാ ആകാന്‍ സാധികുന്ന ഒരു സാഹചര്യം ജമാത്ത്ത്കാര്‍ കാണിച്ചു തരേണ്ടതാണ്" എന്ന് താങ്കള്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം മനസ്സിലായില്ല. ഇന്ത്യയില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഖുറാനും സുന്നത്തും ഭരണഘടന ആക്കാന്‍ കഴിയും എന്ന് ജമാഅത്ത് പറഞ്ഞിട്ടില്ല. ഇല്ലാത്ത വാദത്തിനു മറുപടി പറയേണ്ട ബാധ്യത ഇല്ല.
ഇന്ന് നിങ്ങള്‍ നടത്തുന്നത് ഇസ്ലാഹി പ്രവര്‍ത്തനം അല്ല. അന്ധവിശ്വാസത്തിലേക്കും സങ്കുചിതത്തിലേക്കുമുള്ള മടക്കമാണ്. അതിനെ തന്നെയാണ് നവയഥാസ്തികത എന്ന് പറയുന്നതും.
ജമാഅത്ത് മതരാഷ്ട്രം ഉണ്ടാക്കണമെന്ന് പറഞ്ഞിട്ടില്ല. ഇന്ത്യയില്‍ ഇസ്ലാമിനെ സമ്പൂര്‍ണമായി പ്രബോധനം ചെയ്യുന്ന ഏക പ്രസ്ഥാനം ജമാഅത്ത് ആണ്. അത് ഇപ്പോള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്ന അവസ്ഥയില്‍ എത്തിക്കഴിഞ്ഞു. അഥവാ ജമാഅത്ത് പറഞ്ഞ സത്യം എല്ലാവരും അംഗീകരിച്ചു. സംഘടനയെ എതിര്‍ക്കുമെങ്കിലും. മുജാഹിദ് പ്രസ്ഥാനം തൗഹീദിന്റെ ഒരു കഷ്ണം മാത്രമെടുത്ത് വിരോധത്തിന്റെയും പക്വതയില്ലായ്മയുടെയും പാതയില്‍ നീങ്ങുമ്പോള്‍ രചനത്മകമായ രീതിയില്‍ പ്രബോധനം നിര്‍വഹിക്കുകയാണ് ജമാഅത്ത് ചെയ്യുന്നത്.
ഖുറാനിലും സുന്നത്തിലും പറയുന്ന കാര്യങ്ങള്‍ മാത്രമേ മുജാഹിദുകള്‍ പറഞ്ഞിട്ടുള്ളൂ.
ReplyDeleteഅന്ധവിശ്വാസം എന്നത് പ്രമാണങ്ങളില്‍ തെളിവ് ഇല്ലാതാകുംബോഴാണ്.മുജാഹിദുകള്‍ ഒരു അന്ധവിശ്വസതിനും ജനങ്ങളെ വിളിച്ചിട്ടില്ല.
കേരളത്തില്‍ ഇസ്ലാമിക നവോത്ഥാനതിനു മുജാഹിദുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.
പൌരോഹിത്യത്തിന്റെ കപട മുഖം എന്നും തുറന്നു കാണിക്കാനും റസൂലിന്റെ സുന്നത് നേരിട്ട് ജനങ്ങളില്‍ എത്തിച്ചതും മുജാഹിദുകള്‍ തന്നെയാണ് .അന്നും ഇന്നും.
കേരളത്തില്‍ ദഅവത്തും ഇസ്ലാഹി പ്രവര്‍ത്തനങ്ങള്‍ തികച്ചും അന്യമായ ജാമാതുകാര്‍ എന്ത് പ്രബോധനം ചെയ്തുവെന്നാണ് എന്നു താങ്കള്‍ പറയുന്നത് .
തൌഹീദ് അത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രബോധനം ചെയ്തത് മുജാഹിദുകള്‍ ആണ്.
ബിദ്‌അത്തുകളില്‍ നിന്നും ശിര്‍ക്കില്‍ നിന്നും പാവം ജനങ്ങളെ സുന്നത്തിലേക്കും തൌഹീധിലേക്കും എത്തിച്ചത് യഥാസ്തികത ആവുന്നത് എങ്ങനെ ??
'ഞങ്ങള്‍"""""""""""' നടത്തുന്നത് ഇസ്ലാഹി പ്രവര്‍ത്തനങ്ങള്‍ അല്ല എന്നത് തികച്ചും അല്പത്തരം ആണ്.പൗരോഹിത്യത്തിനെ എന്നും പ്രമാണങ്ങള്‍ക്ക് മുന്‍പില്‍ അടിയറവു ചെയ്യിച്ചത്
ഇസ്ലാഹി പ്രവര്‍ത്തനം അല്ല എന്ന് പറയുന്ന ജാമാതുകാര്‍ എന്ത് കാര്യം ഇസ്ലഹ് എന്നാ പേരില്‍ ചെയ്തത് .മുജാഹിദുകള്‍ ആദര്‍ഷപരമായും ആശയപരമായും ദഅവത്ത് നടത്തുന്നത് പോലെ ജാമാതുകാര്‍ എന്ത് ചെയ്തു.
മുജഹിടുക്കാര്‍ തൌഹീദിന്റെ ഒരു കഷ്ണം മാത്രമേ പ്രബോധനം ചെയ്യുന്നുള്ളൂ എന്ന്പറഞ്ഞത് എന്ത് കൊണ്ടാണ് ??
ReplyDeleteമുജഹിടുകാര്‍ പ്രബോധനം ചെയ്യാത്ത തൌഹീദ് എന്താണ് !!
പാലക്കാടന്‍
Deleteപ്രതികരണത്തിന് നന്ദി. താങ്കള്‍ ഞാന്‍ പറഞ്ഞ പ്രസക്തമായ കാര്യങ്ങളെ മുഖവിലക്കെടുക്കാത്തതില്‍ സങ്കടമുണ്ട്.
1. മുജാഹിദുകള്‍ ഒരു അന്ധവിശ്വാസത്തിലേക്കും ജനങ്ങളെ വിളിച്ചിട്ടില്ല എന്നത് ഒരു ഭംഗിവാക്ക് മാത്രമാണ്. ഇപ്പോള്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ (ജിന്ന് ബാധ, സിഹ്ര്‍ തുടങ്ങിയവ) എന്ത് കൊണ്ട് ഇരു വിഭാഗം മുജാഹിദുകളിലും നടക്കുന്നു? ഔദ്യോഗിക വിഭാഗത്തിലെ പണ്ഡിതര്‍ തന്നെ അക്കാര്യത്തില്‍ പല തട്ടിലാണ്. ഇന്ന് പറഞ്ഞത് നാളെ തിരുത്തുന്ന അവസ്ഥ.
2. കേരളത്തിലെ നവോത്ഥാനത്തിനു മുജാഹിദുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും ശരിയല്ല. ആദ്യകാല മുജാഹിദ് പ്രസ്ഥാനം തീര്‍ച്ചയായും നവോത്ഥാനത്തില്‍ വലിയ പങ്കു വഹിച്ചു (ഇന്നത്തെ മുജാഹിദ് പ്രസ്ഥാനം നിഴല്‍ മാത്രം). സമ്പൂര്‍ണമായ തൗഹീദ് പ്രബോധനം ചെയ്തു രംഗത്ത് വന്ന ജമാഅത്ത് ചെയ്ത നവോഥാനപ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.ദഅവത്ത്, തര്ബിയത്ത്, തസ്കിയത്ത്, സേവനം, വിദ്യാഭ്യാസ മേഖലകളിലും ജമാഅത്ത് ചെയ്ത സേവനങ്ങള്‍ വളരെ വലുതാണ് .
3. മുജാഹിദുകള്‍ തൌഹീദിന്റെ ഒരു കഷ്ണം മാത്രമേ പ്രബോധനം ചെയ്യുന്നുള്ളൂ. ആരാധന മേഖലയിലെ തൗഹീദ് മാത്രം. ഹാക്കിമിയ്യത്തിന്റെ വശം അവര്‍ അവഗണിച്ചു. ഗുരുതരമായ ആ തെറ്റ് തിരുത്തിക്കൊടുക്കാന്‍ ജമാഅത്തെ ഇസ്ലാമി വേണ്ടി വന്നു. അതിന്റെ പേരില്‍ ജമാഅത്തിന് നേരെ കള്ള പ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണ് മുജാഹിദുകള്‍ ചെയ്തത്. അതിനുള്ള ചില തെളിവുകളാണ് പോസ്റ്റില്‍ ഉള്ളതും. പക്ഷെ താങ്കള്‍ അതെ കുറിച്ചൊന്നും പ്രതികരിച്ചു കണ്ടില്ല.
ജിന്ന് വിഷയത്തില്‍ ചര്‍ച്ചകള്‍ നടകെട്ടെ..നിങ്ങളുടെ പറച്ചില്‍ കേട്ടാല്‍ തോന്നുക മുജാഹിദുകള്‍ എല്ലാം ജിന്നിനെ വിളിച്ചു നടകുകയാണ് എന്നാണ്.അങ്ങനെയൊന്നില്ല.ആശയങ്ങള്‍ ചര്‍ച്ച ചെയ്യപെടടതാണ്.അ അവസരത്തില്‍ മുജഹിടുകളെ അക്ഷേപികുവനാണ് നിങ്ങള്ക്ക് താല്പര്യം."കലങ്ങി"തെളിയുംബോ താങ്കള്‍ക്ക് അറിയാം.
ReplyDeleteമുജാഹിദ് പ്രസ്ഥാനം ഇന്നൊരു നിഴല്‍ മാത്രമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്.ഇന്നും തൌഹീദ് പറയാന്‍ മുജഹിടുകളെ ഉള്ളു.എല്ലാവിധ യാദസ്ഥിതിക കൊപ്രായങ്ങളും പ്രമാണങ്ങള്‍ക്ക് മുന്നില്‍ ഇല്ലാതാവുന്നത് താങ്കള്‍ കാണുന്നില്ലേ.സംവാദങ്ങളും മറ്റു കാമ്പൈയ്നുകളും നടത്തി സമൂഹത്തില്‍ കൊണ്ട് വരുന്ന മാറ്റം താങ്കള്‍ കാണുന്നില്ല എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്.ഇസ്ലാഹി പ്രവര്‍ത്തനം മുജാഹിദുകള്‍ ചെയ്യുന്നു.അതിനെ ഇസ്ലാഹി പ്രവര്‍ത്തനമേ അല്ല എന്നാണ് താങ്കള്‍ പറയുന്നത്.പ്രമാണങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു അത് പ്രച്ചരിപികുന്നത് ഇസ്ലാഹി പ്രവര്‍ത്തനം അല്ല എന്ന് പറയുവാന്‍ പറ്റില്ല .പ്രമാണങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നവയധസ്ഥിതികത
ആവില്ല എന്ന് താങ്കള്‍ മനസിലാക്കണം
ഹാക്കിമിയാതിന്റെ വശം നമ്മുടെ ബഹുസ്വര നാട്ടില്‍ പ്രയോയികമാണോ ??അത് പോട്ടെ..ജാമാതുകാര്‍ തന്നെ "ആ വശം" എത്ര മാത്രം പ്രഭോധനം ചെയ്തു.ഒന്നും ചെയ്തിട്ടില തന്നെ.
ഒരു അവസരത്തില്‍ മുജഹിടുക്കള്‍ ഇങ്ങനെ ചെയ്യുന്നില്ല അതുകൊണ്ട് അവര്‍ ഒന്നും ചെയ്യുനില്ല എന്ന് പറയുന്നതില്‍ ഒരു കഴന്ബും ഇല്ല .
ജമാടുക്കാര്‍ 60 വര്‍ഷത്തെ കാലയളവില്‍ എത്ര മുനോട്ടുപോയി എന്ന് പറഞ്ഞു തരുമോ
Deleteജിന്ന് വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കണം. അത് പക്ഷെ അന്ധവിശ്വാസം പ്രചരിപ്പിച്ചും സംഘടന പിളര്‍ത്തിയുമല്ല നടത്തേണ്ടത്. ഒരു സംഘടനയിലെ പണ്ഡിതര്‍ ഇത്തരം വിഷയങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്തു വ്യക്തമായ ഒരു തീരുമാനത്തില്‍ എത്തിയിട്ടേ പൊതുജന സമക്ഷം സമര്‍പ്പിക്കാവൂ. പക്ഷെ ഇവിടെ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. അപ്പോള്‍ സംഘടനയുടെ കെട്ടുറപ്പും വിശ്വാസ്യതയും നഷ്ടമാവും. ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയേണ്ട അവസ്ഥയും വരുന്നു.
Deleteഇന്നത്തെ മുജാഹിദ് പ്രസ്ഥാനം പഴയതിന്‍റെ നിഴല്‍ മാത്രമാണെന്ന് നിഷ്പക്ഷരായ ആര്‍ക്കും മനസ്സിലാകും. അന്ധവിശ്വാസത്തിലേക്കും അക്ഷരപൂജയിലേക്കുമുള്ള മടക്കമാണ് അവര്‍ കാണിക്കുന്നത്. ജിന്നിനോട് സഹായം തേടിയാല്‍ അത് സഹായിക്കുമെന്ന് പറഞ്ഞത് മുജാഹിദ് പ്രസ്ഥാനം തന്നെയല്ലേ? സുന്നികളുമായുള്ള സംവാദം നടക്കുമ്പോള്‍ ജിന്ന് വിഷയം വന്നാല്‍ മുജാഹിദുകള്‍ അല്‍പ്പം വെള്ളം കുടിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ആലോചിക്കണം.
ഹാക്കിമിയ്യതിന്റെ വശം ഒരു കാലത്ത് നിഷേധിച്ചവരായിരുന്നു മുജാഹിദുകള്‍ . ഇപ്പോള്‍ അവര്‍ പറയാറുള്ളത് അത് ഇന്ത്യ പോലുള്ള സ്ഥലത്ത് പ്രായോഗികമല്ല എന്നാണ്!! സഹോദരാ ഹാക്കിമിയ്യതിന്റെ വശം എവിടെയും പ്രബോധനം ചെയ്യാം. ഒറ്റയടിക്ക് നടപ്പാക്കണം എന്ന് ആരും പറഞ്ഞിട്ടില്ല. പ്രബോധനം ചെയ്യാന്‍ എന്താണ് തടസ്സം? ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്? ജമാഅത്ത് ഈ വശം നനായി പ്രബോധനം നടത്തിയത് കൊണ്ടാണല്ലോ മുജാഹിദുകള്‍ ഇസ്ലാം വിരുദ്ധര്‍ക്കൊപ്പിച്ചു ജമാഅത്തിനെ മതരാഷ്ട്രവാദികള്‍ , തീവ്രവാദികള്‍ എന്നൊക്കെ വിശേഷിപ്പിച്ചത് . ഇന്നും ജമാഅത്ത് അക്കാര്യം സമാധാനപരമായി ഇന്ത്യയില്‍ പ്രബോധനം ചെയ്യുന്നു. സമ്പൂര്‍ണ ദീനിന്റെ പ്രബോധനത്തില്‍ അതും ഉള്‍ക്കൊള്ളിച്ചു കൊണ്ട്. എന്നാല്‍ മുജാഹിദ് പ്രസ്ഥാനം മുറിതൗഹീദും കൊണ്ടാണ് മുന്നോട്ടു പോവുന്നത്.
എന്തിനു നാം മൌദൂദി പറഞ്ഞത്തിന്റെ പിറകെ പോണം..??അദ്ധേഹത്തിന്റെ ചില കാര്യങ്ങള്‍ തള്ളെടതാണ് എന്ന് നിങ്ങള്‍ തന്നെ പറയുന്നു.
ReplyDeleteകള്ളപ്രചരണം എന്ന് പറയാന്‍ പറ്റില്ല..സത്യം തന്നെയാണ്.ഇവ്ടെതെ വിഷയത്തിലും അങ്ങനെ തന്നെ. താങ്കള്‍ തെറ്റിധാരണ ഉണ്ടാക്കുവാന്‍ ലേഖനത്തെ വളച്ചൊടിച്ചു.ഒന്നും വിഷധീകരിചിട്ടില്ലലോ..
"തെറ്റിദ്ധരിപ്പിക്കുന്ന മുജാഹിദ് പ്രസ്ഥാനം"എന്നാ തലകെട്ട് ആദ്യം മാറ്റുക.മുജാഹിദ് പ്രസ്ഥാനം തെറ്റിധാരണ പരത്തുന ഒന്ന് എന്ന് വരുത്തിതീര്‍ക്കാന്‍ ഒരു ഇരട്ടത്താപ്പ് ആണ് എന്നാണ് അത് മനസിലാകുനത്.കപട ഉദ്ദേശം വെടിഞ്ഞു ഇവടെ വിഷയമായി ബന്ധപ്പെട്ടുള്ള തലകെട്ട് കൊടുക്കുമല്ലോ
ഒരു കാര്യം മൌദൂദി പറഞ്ഞതാണോ അല്ലെ എന്ന് നോക്കിയിട്ടല്ല ജമാഅത്ത് സ്വീകരിക്കുന്നത്. ഖുര്‍ആനും സുന്നത്തും പറയുന്നുണ്ടോ എന്ന് നോക്കിയാണ്. മൌദൂദി പറഞ്ഞ ഹാക്കിമിയ്യത്തിന്റെയും തൌഹീദിന്റെയുമൊക്കെ വശം ഇസ്ലാമിക പ്രമാണങ്ങള്‍ ശരി വെക്കുന്നതാണ്. അത് കൊണ്ടാണ് സ്വീകരിക്കുന്നതും. ചില കര്‍മശാസ്ത്രപരമായ കാര്യങ്ങളില്‍ മൌദൂദിക്ക് സ്വന്തമായ ചില വീക്ഷണങ്ങള്‍ ഉണ്ട്. അതാവട്ടെ ജമാഅത്തിന്റെ ആദര്‍ശവുമായി ബന്ധപെട്ടതുമല്ല. അത്തരം കാര്യങ്ങള്‍ ജമാഅത്ത് സ്വീകരിക്കണമെന്ന് മൌദൂദി പറഞ്ഞിട്ടുമില്ല.
Delete"തെറ്റിദ്ധരിപ്പിക്കുന്ന മുജാഹിദ് പ്രസ്ഥാനം" എന്ന തലക്കെട്ട് പോസ്റ്റിലെ വിഷയത്തിന് വളരെ അനുയോജ്യമാണ്. മുജാഹിദ് പ്രസ്ഥാനം നടത്തിയ വ്യക്തമായ രണ്ടു നുണകള്‍ ഞാനിവിടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാനുള്ള ആര്‍ജ്ജവം താങ്കള്‍ പ്രകടിപ്പിക്കുമോ? എന്നിട്ട് പോരെ തലക്കെട്ടിനെ കുറിച്ച് രോഷം പ്രകടിപ്പിക്കാന്‍ ?
%%<<<<. മുജാഹിദ് പ്രസ്ഥാനം നടത്തിയ വ്യക്തമായ രണ്ടു നുണകള്‍ ഞാനിവിടെ വെളിപ്പെടുത്തിയിട്ടുണ്ട്.>%%>>
Deleteഎന്ത് അര്‍ജവാതെ കുറിച്ചാണ് താങ്കള്‍ പറയുന്നത് ...
വാരികയില്‍ വന്ന ലേഖനം എന്ത് പറയുന്നു എന്നാണ് നോകെടത് ..ലേഖകന്‍ qoute ചെയ്തു വിഷധീകൈച്ചത് എന്ത് എന്ന് താങ്കള്‍ പറയണം .അല്ലാതെ അതെ qoute തന്നെ താങ്കള്‍ ഇട്ടു അതിന്റെ കൂടെ ഇത്രയും കൂടെ പറഞ്ഞിട്ടുണ്ട് എന്ന് പറയല്‍ അല്ല ...ലേഖകന്‍ വിഷധീകരിച്ചത് എന്തെന്ന് പറയാന്‍ ഉള്ള ആര്‍ജവം താങ്കള്‍ കാണിക്ക ...ലേഖകന്‍ വാരികയില്‍ തന്റെ ആശയം വിഷധീകരിച്ചുട്ടുണ്ട്
വാരികയില്‍ വന്ന ലേഖനത്തെ കുറിച്ച് തന്നെയാണ് പറയുന്നത്. ലേഖകന്‍ കാണിച്ച ക്രൂരമായ ദുര്‍വ്യാഖ്യാനമാണ് ഞാനിവിടെ പറയുന്നത്. അത് തെറ്റാണ് എന്ന് താങ്കള്‍ക്ക് തെളിയിക്കാന്‍ കഴിയുമോ?
Deleteലേഖകന്‍ വാരികയില്‍ അദ്ദേഹത്തിന്‍റെ ആശയം വിശദീകരിച്ചത് കൊണ്ട് അദ്ദേഹം നടത്തിയ തട്ടിപ്പ് ഹലാലാകുമോ? അല്ലെങ്കില്‍ താങ്കള്‍ പറയൂ അദ്ദേഹം തട്ടിപ്പ് നടത്തിയിട്ടില്ല എന്ന്.
പാലക്കാടന്‍ സാഹിബ് എന്താണ് ഹാകിമിയത് എന്താണ് എന്നറിയാമോ ???? .ഹാകിമിയത് തൌഹീദിന്റെ അച്ചുതണ്ട് ആണ്. ലോക സലഫി പണ്ഡിതരും (ഇബ്നു തയ്മിയ, ഇബ്നു ബാസ്) ഇതിനെ തൌഹീദിന്റെ ഭാഗമായി എണ്ണിയിട്ടുണ്ട് . ഹാകിമിയത് എന്ന് പറഞ്ഞാല്‍ പരമാധികാരം അല്ലാഹുവിനു മാത്രം . കാരണം നമ്മുടെ ജീവനോ മരണമോ കാലോ തലയോ സമ്പത്തോ ഒന്നും നമ്മുടേത് അല്ല .അതിന്ടെ മേല്‍ എല്ലാം അല്ലാഹുവിനു മാത്രമേ അധിക്കാരം യുള്ളൂ . അത് കൊണ്ട് നമ്മള്‍ നടക്കുനതും കഴിക്കുനതും കുടിക്കുനതും അല്ലാഹു നിയമങ്ങള്‍ അനുസരിച്ചാണ് . അല്ലാഹു ഈ പരമ അധികാരത്തില്‍ ആരെങ്കിലും മറ്റൊരാളെ പങ്കു ചേര്‍ത്താല്‍ അയാള്‍ ശിര്‍ക്ക് ചെയുതു എന്നാണ് അര്‍ഥം (അവലംപം പ്രമുഖ സലഫി പണ്ഡിതന്‍ റഷീദ് രിത) . നമ്മള്‍ നമുടെ ഭാര്യയോടെ ബന്ധത്തില്‍ എര്പെടുന്നത് പോലും അല്ലാഹു വിനു ഇബാദത്ത് ആകുന്നത് എങ്ങനെ യെന്നു ചിന്തിച്ചിട്ടുണ്ടോ ?????? അല്ലാഹു വിനോടുള്ള അനുസരണം (അല്ലാഹു വിന്റെ നിയമം പാലിക്കുക) എന്നതാണ് അതിനു കാരണം
ReplyDeleteഅല്ലാഹുവിനോടെ മാത്രമേ ആരാധന പാടുള്ളൂ (ആരാധനാ തൌഹീദ് ) എന്നാ നിയമം പോലും വരുന്നത് ഹകിമിയത്തില്‍ നിന്നാണ് .അഥവാ അല്ലാഹു നിയമം മാത്രമേ ഞാന്‍ അനുസരികുകയുല്ലു, അതില്‍ ആരെയും പങ്കു ചേര്‍ക്കില്ല എന്നതാണ് തൌഹീദ് .
എങ്ങനെ യുള്ള നിയമം പൂജ വഴിപാടില്‍ മാത്രമല്ല. ജീവിതതിണ്ടേ സകല മേഘലകളിലും അല്ലാഹു വിന്റെ നിയമ അനുസാസിക്കുകയും അതില്‍ വെരെ ആരെയും പങ്കു ചേര്‍ക്കാന്‍ പാടില്ല. സാബത്തിക മേഖലയിലെ ശിര്‍ക്ക് എന്ന് പറഞ്ഞാല്‍ സമ്പത്ത് എന്റെ ആണ് . അതിനാല്‍ ഞാന്‍ ഇഷ്ട്ടം പോലെ ചിലവാക്കും . (ഖുറാനില്‍ ഖാരൂന്‍ ന്റെ കഥ
രാഷ്ട്രീയ മേഖലയിലെ ശിര്‍ക്ക് നിയമം നിര്‍മിക്കാനുള്ള അധികാരം അല്ലാഹു വിനു മാത്രമേ ഉള്ളു എന്നതില്‍ പങ്കു ചെര്‍ക്കുനതിനെ ആണ് .
ReplyDeleteഇങ്ങനെ ആകുമ്പോള്‍ മാത്രമേ ഇസ്ലാം പൂര്‍ണമാകുകയുല്ലു. ഇസ്ലാമിന്റെ നിയമങ്ങള്‍ ലോകത്ത് വരണമെന്നു ഞങള്‍ അക്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയും . ഇതിനെ യാണ് നിങ്ങള്‍ മതരഷ്ടവാദം എന്ന് വിളിക്കുനതെങ്ങില്‍ ആ പേര് സ്വീകരിക്കാന്‍ ജാമാത് യാതൊരു മടിയും ഇല്ല.
എന്ത് രാഷ്ട്രീയത്തെ കുറിച്ചാണ് ബാസില്‍ പറയുന്നത് .ഇന്നലെ വോട്ട് ശിര്‍ക്കും ഇന്ന് ഓരോ രാഷ്ട്രീയ പര്‍തികളെ അനുകൂലികുന്ന നിലപാടും ഉള്ളവര്‍ അല്ലെ ജാമാടുകര്‍ .ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിക ഭരണം വേണം എന്നത് മതരഷ്ട്രവാധം തന്നെയാണ്.അതും മുസ്ലിംകള്‍ ന്യുനപക്ഷം ആയ സ്ഥിതിക്കും.
Deleteഇന്ത്യയില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ഓരോ കല്പനയും നിയമവും അനുസരിച്ച് ജീവിക്കാന്‍ കഴിയും .ഇന്ദൈയില്‍ ദൈവിക ഭരണം ഉണ്ടാക്കാന്‍ ജാമാതുകാര്‍ എന്ത് ശ്രമാണ് നടത്തിയത് ??അറുപതു വര്‍ഷമായി എത്ര മുന്നോട്ടു പോയി .?? വിഭാഗീയതയുടെയും വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പാത തെളിക്കുവാനെ നിങ്ങള്ക്ക് കഴിഞ്ഞുട്ടുല്ല് ..
ഇതിനെ കുറിച്ച് ആദ്യ കാല മുജാഹിദ് വീക്ഷണം നാളെ പറയാം
ReplyDeleteഇതിനെ കുറിച്ച് ആദ്യ കാല മുജാഹിദ് വീക്ഷണം നാളെ പറയാം >>>>>>>>>>>>>ഇസ്ലാം എന്ന് ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്ത് (രാഷ്ടം)കൂടിയായിരുന്നു . അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും തൗഹീദ് നംറോദു ഫിര്‍ഹോവന്‍ കൈസര്‍ കിസ്ര മൂതലയവരുടെ സാമ്രാജ്യത്വം നശിപ്പിക്കാനുള്ള സന്ദേശവും (അല്‍ മുര്‍ഷിദ് , വാല്യം 3 ലക്കം 11 പേജ് 405)പണ്ഡിത സഭയുടെ ബുക്ക്.., ഇതു മതരഷ്ട്ടവാദം അല്ലേ
ReplyDeleteഇതിനെ കുറിച്ച് ആദ്യ കാല മുജാഹിദ് വീക്ഷണം നാളെ പറയാം >>>>>>>>>... ഹദീസിന്‍റെ വിശദീകരണം ആയി പ്രമുഖ മുജാഹിദ് പണ്ഡിതന്‍ എഴുതുന്നു "ലോകത്തെ അങ്ങനെ തന്നെ കീഴുപെടുത്തി അതില്‍ ദൈവ രാജ്യം സ്ഥാപികാനുള്ള ഏറ്റവും വമ്പിച്ച ഒരു അഭൌടിക ഉപകരണമാനെല്ലോ ലാ ഹിലാഹ ഇല്ല അല്ലാഹു എന്നനെലോ ഈ വിശുദ്ധ വാക്യത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്"(മര്‍ഹൂം അബ്ദുള്‍ഖാദര്‍ മോലവി , അത്തൌഹീദ് --MUJAHID PUBLICATION) ഇതു മതരഷ്ട്ടവാദം അല്ലേ???????
ReplyDeleteഇന്ത്യയില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ഓരോ കല്പനയും നിയമവും അനുസരിച്ച് ജീവിക്കാന്‍ കഴിയും .ഇന്ദൈയില്‍ ദൈവിക ഭരണം ഉണ്ടാക്കാന്‍ ജാമാതുകാര്‍ എന്ത് ശ്രമാണ് നടത്തിയത് ??അറുപതു വര്‍ഷമായി എത്ര മുന്നോട്ടു പോയി .?? വിഭാഗീയതയുടെയും വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും പാത തെളിക്കുവാനെ നിങ്ങള്ക്ക് കഴിഞ്ഞുട്ടുല്ല് ..
ReplyDeleteഒരു രാജ്യത്തു കഴിയുബോള്‍ അവ്ടെതെ ഭരണം നമ്മെ ദീനില്‍ ജീവിക്കാന്‍ അനുവദിക്കുന്നിടതോള്ളം അവ്ടെതെ നിയമത്തെ അനുസരികേണ്ടത് മുസ്ലിമിന്റെ ബാധ്യതയാണ്.ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിക ഭരണം വേണം എന്നത് മതരഷ്ട്രവാധം തന്നെയാണ്.അതും മുസ്ലിംകള്‍ ന്യുനപക്ഷം ആയ സ്ഥിതിക്കും.നമ്മുടെ നാട്ടില്‍ മതരഷ്ടവാധം തികച്ചും നിയമ വിരുദ്ധമാണ് .മതേതരത്തിനു പുല്ലു വിലയാണ് താങ്കള്‍ കൊടുക്കുന്നത് .മതരഷ്ട്രവാടി എന്നാ പേര്‍ ചാര്‍ത്തി കിട്ടിയാലും അത് തന്‍ അഭിമാനപൂര്‍വ്വം സ്വീകരിക്കുന്ബോള്‍ സ്വയം തീവ്രവാടിയകുകയാണ് .
പാലക്കാടന്‍ , താങ്കള്‍ അര്‍ത്ഥരഹിതമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.
Delete1. ഇന്ത്യയില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ഓരോ കല്പനയും നിയമവും അനുസരിച്ച് ജീവിക്കാന്‍ കഴിയും എങ്കില്‍ കട്ടവന്റെ കൈ മുറിക്കാനും വ്യഭിചാരിയുടെ ശിക്ഷ നടപ്പാക്കാനുമൊക്കെ താങ്കള്‍ സന്നദ്ധമാകുമോ?
2. ഇന്ത്യയില്‍ ഇസ്ലാമിക വ്യവസ്ഥ വരുവാന്‍ ആദ്യം ചെയ്യേണ്ടത് അതിനെ എതിര്‍ക്കുന്ന താങ്കളെ പോലെയുള്ള മുസ്ലിംകളെയും സംഘടനകളെയും അത് ബോധ്യപ്പെടുത്തുകയും ഇസ്ലാമിന്റെ സകലവശങ്ങളും ഇന്ത്യന്‍ സമൂഹത്തില്‍ പ്രബോധനം ചെയ്യുക എന്നതുമാണ്. ജമാഅത്ത് മാത്രമാണ് അക്കാര്യം ചെയ്യുന്നത്. ബാക്കിയുള്ളവരൊക്കെ ജിന്നും മുടിയും പിശാചും പറഞ്ഞു കാലം തള്ളുകയാണ്. ഇസ്ലാമിന്റെ പാവനമായ രാഷ്ട്രീയവശത്തോട് മുസ്ലിംകള്‍ തന്നെ അലര്‍ജി കാണിക്കുമ്പോള്‍ പിന്നെ എന്ത് ചെയ്യാനാണ്?
3. ജമാഅത്ത് എന്ത് തീവ്രവാദമാണ് ഇവിടെ പറഞ്ഞത്? കളവ് ആയിരം വട്ടം പറഞ്ഞാല്‍ അത് സത്യമാവില്ല പാലക്കാടന്‍ .
4. നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിനു മാത്രമാണ്. മറ്റുള്ളവര്‍ക്ക് അതിനുള്ള അധികാരം ഉണ്ടെന്ന്‍ അനിസ്ലാമിക ശക്തികള്‍ പറയുന്നു. താങ്കള്‍ അതും അവര്‍ അവതരിപ്പിക്കുന്ന ഇസ്ലാമിക വിരുദ്ധമായ നിയമങ്ങളും ആത്മാര്‍ഥമായി അനുസരിക്കുമോ?
5. ബഹുസ്വര സമൂഹത്തില്‍ ഇസ്ലാം വരണം എന്ന വാശി ആര്‍ക്കുമില്ല. മുസ്ലിംകള്‍ ഭൂരിപക്ഷമായാലും ഇസ്ലാമിക ഭരണം വരണം എന്നില്ല. താങ്കളെ പോലുള്ള ഇസ്ലാമിക രാഷ്ട്രീയ വിരോധികള്‍ ഭൂരിപക്ഷമായാല്‍ അവിടെ ഇസ്ലമിക ഭരണം വരില്ല. പാക്കിസ്ഥാന്‍ ഉദാഹരണം. ബഹുസ്വരസമൂഹത്തില്‍ ഭൂരിപക്ഷം ഇസ്ലാമിക വ്യവസ്ഥ ആഗ്രഹിച്ചാല്‍ അത് വരും. പ്രവാചകന്റെ രാഷ്ട്രം ബഹുസ്വരമായിരുന്നു എന്ന കാര്യം ഓര്‍ക്കുക. നബി (സ) മതരാഷ്ട്രവാടി ആയിരുന്നോ പാലക്കാടന്‍ ?ആദ്യം മതരാഷ്ട്രവാദം എന്തെന്ന് പഠിക്കുക. എന്നിട്ട് വിമര്‍ശിക്കുക.
6. സുഹൃത്തെ, എന്താണ് മതേതരത്വം? ജമാഅത്തിന് നേരെ കുതിര കയറുന്നതിനു മുമ്പ് അതിന്റെ വിവിധ വശങ്ങളും ജമാഅത്ത് പറയുന്ന കാര്യങ്ങളും നന്നായി പഠിക്കുക. മുമ്പ് പഠിച്ചതൊന്നും മറക്കില്ല, പുതിയതൊന്നും പഠിക്കില്ല എന്ന നിലപാട് ശരിയല്ല.
1.ഇന്ത്യടില്‍ ജീവികുമ്പോള്‍ ഇവടത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ മുസ്ലിം ബത്യസ്തന്‍ ആണ് .ദീനില്‍ ജീവിക്കാന്‍ അനുവടികുന്നിടത്തോളം ഇവടത്തെ നിയമങ്ങള്‍ അനുസരിക്കണം.
ReplyDelete2,ഇസ്ലാമിന്റെ രാഷ്ട്രീയ വശം ഇന്ദൈയില്‍ പറയേണ്ടത് മുസ്ലിം ഭൂരിപക്ഷം ആവുംബോഴാനാണ് .തൌഹീദിന് രാഷ്ട്രീയ വശം ഉണ്ടാക്കിയ മൌദ്ദുദിസത്തിന്റെ അനുചരനും കൂര്‍ത്ട്ടര്‍ക്കും അറുപതു വര്ഷം കൊണ്ട് എന്തുണ്ടാക്കി ..ദഅവാത്തിനും ഇസ്ലാഹി പ്രവര്തനംതിനും മുജഹിടുകളെ ഉള്ളു എന്നും.. ഇന്നും!!
3.ഇന്ത്യയില്‍ മതെതെരത്വം പാടില്ല എന്നത് തീവ്രവാട്തം തന്നെ ..മതരഷ്ട്രവാദം ഇന്ത്യയില്‍ തീവ്രവാദം തന്നെ
നാല്.ഇന്ത്യയിലെ ഒരു നിയമവും മുസ്ലിമിനെ ദീന്‍ അനുസരിച്ച് ജീവിക്കാന്‍ എതിര്‍ പറയുന്നില്ല .താങ്കള്‍ ശിര്‍ക്കന്‍ നിയമങ്ങള്‍ എന്ന് പറയുന്നത് തന്നെ താങ്കളും അനുസരിക്കുന്നു.താങ്കള്‍ സ്വയം മുശ്രിക്ക് എന്ന് വിളികുകയാണോ ...ഇവടെ ദീനിന് എതിര്‍ ആണെകില്‍ ഓര്‍ക്കുക അല്ലാഹുവിന്റെ ഭൂമി വിശാലമാണ് ..പോകുക അങ്ങോട്ട്
5.മുത്ത് നബി മദീനയില്‍ നിന്ന് ഇസ്ലാമിക രാഷ്ട്രം പടുതുയര്തിയപ്പോള്‍ അവര്‍ ബഹുസ്വരത ഉണ്ടായിരുന്നു.അപ്പോള്‍ മുസ്ലിമ്ഗല്‍ തന്നെയായിരുന്നു ഭൂരിപക്ഷം ആയിരുന്നു.ഇവടെ ബഹുസ്വരത ഉണ്ട് പക്ഷെ നാം ഭൂരിപക്ഷം അല്ല.ഇക്കാര്യം എന്തെ താങ്കളുടെ തലയില്‍ കയറാത്തത്...പഴയത് മറന്നു കാര്യങ്ങള്‍ വസ്തു നിഷ്ഠയോടെ പഠിക്കുക..
ആറു.ഇസ്ലാമിക ഭരണം ഇല്ലെങ്കില്‍ തൌഹീദ് പൂര്‍ണമല്ല..ശിര്‍ക്ക് വരുന്നുണ്ട് എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളവരും മുന്‍പ് മരിച്ചവരും മുശ്രിക്ക് ആണോ ..ലോകത് എവ്ടെയാണ് ഇപ്പോള്‍ ഇസ്ലാമിക ഭരണം ഉള്ളത് ...ഇസ്ലാമിക ഭരണം ഇല്ലാത്ത രാജ്യത്തെ മുസ്ലിങ്ങള്‍ എല്ലാം മുശ്രിക്ക ആക്കുന വാദം ആണ് താങ്കള്‍ക്ക് ഉള്ളത്
ജിന്ന് വിഷയത്തില്‍ ചര്‍ച്ചകള്‍ നടകെട്ടെ..നിങ്ങളുടെ പറച്ചില്‍ കേട്ടാല്‍ തോന്നുക മുജാഹിദുകള്‍ എല്ലാം ജിന്നിനെ വിളിച്ചു നടകുകയാണ് എന്നാണ്.അങ്ങനെയൊന്നില്ല.ആശയങ്ങള്‍ ചര്‍ച്ച ചെയ്യപെടടതാണ്.അ അവസരത്തില്‍ മുജഹിടുകളെ അക്ഷേപികുവനാണ് നിങ്ങള്ക്ക് താല്പര്യം.
ReplyDeleteദീനിന്റെ പേരില്‍ ഉണ്ടാകുന്ന ചര്ച്ചക്കള്‍ എല്ലാം പാഴ് വാക്കുകള്‍ അല്ല ...
മുസ്ലിമ്ഗല്‍ അന്യോന്യം നന്മ ഉപദേശിക്കും സുഹൃത്തേ..
ഇസ്ലാമിന്റെ രാഷ്ട്രീയ വശം ഇന്ദൈയില്‍ പറയേണ്ടത് മുസ്ലിം ഭൂരിപക്ഷം ആവുംബോഴാനാണ് .തൌഹീദിന് രാഷ്ട്രീയ വശം ഉണ്ടാക്കിയ മൌദ്ദുദിസത്തിന്റെ അനുചരനും കൂര്‍ത്ട്ടര്‍ക്കും അറുപതു വര്ഷം കൊണ്ട് എന്തുണ്ടാക്കി ..ദഅവാത്തിനും ഇസ്ലാഹി പ്രവര്തനംതിനും മുജഹിടുകളെ ഉള്ളു എന്നും.. ഇന്നും!! <>>>>>>>>>>>>>>> palakkadan sahib താങ്ങള്‍ എവിടെ നിന്നാണ് നബിയുടെ ചരിത്രം പഠിച്ചത്. നബി മദീനയില്‍ രാജാവ് ആകുമ്പോള്‍ അവിടെത്തെ ന്യൂനപക്ഷം മുസ്ലികള്‍ ആണ് . 10000 പേര്‍ ഉണ്ടെങ്കില്‍ കഷ്ട്ടിച്ചു 1000 പേരെ മുസ്ലിം ഉണ്ടായിരുന്നുള്ളൂ . കൂടുതലും ക്രിസ്താനികളും ശേഷം ജൂതരും . അതിനു ശേഷമേ മുസ്ലിം ജനസംഖ്യ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ട് നിങ്ങളുടെ അഭിപ്രായത്തില്‍ ഏറ്റവും വലിയ മതരഷ്ട്ടവടി നബി ആയിരിക്കും അല്ലെ ?????? എനിക്ക് തോന്നുന്നത് ആ സമയത്ത് നമസ്കാരം പോലും നിര്‍ബടമാക്കിയിട്ടില്ല .
ReplyDeleteഎന്തുകൊണ്ടാണെന്ന്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ,കഴിഞ്ഞുപോയ സമുദായങ്ങള്‍ക്ക് എന്തെല്ലാം നാശങ്ങളാണോ പിണഞ്ഞത് അതേ നാശങ്ങള്‍ മുസ്ലിംകളെയും ബാധിച്ചു.സമത്വം തമ്മില്‍ തീരെ ഇല്ലാതായി.ഖുലഫാഉ റാഷിദുകളുടേയും സലഫു സ്സാലിഹുകളുടേയും ശേഷം മതത്തിലും ഭരണത്തിലും പണ്ഡിതന്മാരും പ്രമാണിമാരും സ്വെചാധിപതികളും സ്വെച്ചാധികാരം പ്രവര്‍ത്തിച് തുടങ്ങി.മതവും രാഷ്ട്രവും നാം രണ്ടാക്കിത്തീര്‍ത്തു.”(1949,ജൂണ്‍ 19 ന് പുളിക്കല്‍ മദീനത്തുല്‍ ഉളൂമില്‍ നടന്ന ജംഇയ്യത്തുല്‍ ഉലമയുടെ 25-)o വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയം) എന്താ സാഹിബേ അഭിപ്രായം
ReplyDelete“ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്നുതന്നെ സിയാസത്തും (രാഷ്ട്രവും) കൂടിയായിരുന്നു.അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൌഹീദ് നംറൂദ്,ഫിര്‍ഔന്‍,ഖൈസര്‍,കിസ്റാ മുതലായവരുടെ സാമ്രാജ്യം നശിപ്പിക്കുന്നതിനുള്ള സന്ദേശവും(അല്‍മുര്‍ഷിദ് ,ജില്‍ദ് 3,ലക്കം 11,പേജ് 405) അപ്പോള്‍ തൌഹീദ് മത രാഷ്ട്ടവാദമാണോ സഹോദരാ. km മോലവിയോടെ ചോതിച്ചു കൊള്ളൂ.
ReplyDeleteസലഫികള്‍ പറയുന്നു...... വോട്ടു ചെയ്യല്‍,സ്ഥാനാര്‍ത്ഥിയാവല്‍,പാര്‍ലിമെന്റ് അംഗമാകല്‍,കുഞ്ചിക സ്ഥാനം വഹിക്കല്‍ , മതേതരത്വം എല്ലാം ഹറാം....!!!!
ReplyDeleteസഊദി അറേബ്യയിലെ മുന്‍ ഗ്രാന്റ് മുഫ്തിയും,സലഫി പണ്ഡിതനുമായ ഷെയ്ഖ് ഇബ്നുബാസ്,അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഫതാവാ അല്ലജ്നത്തുദ്ധായിമ,സലഫി പണ്ഡിത സഭ എന്നിവര്‍ നല്‍കിയ ചില ഫത് വകള്‍ കാണുക....
“അല്ലാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധി കല്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ നടത്തിപ്പുകാരനാകാനും,ഇസ്ലാമിക ശരീഅത്ത് അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചു കൊണ്ട്,തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കല്‍ മുസ്ലിമിന് അനുവദനീയമല്ല.
അത്തരക്കാരെയോ,ഇങ്ങനെയുള്ള ഭരണകൂടത്തില്‍ പങ്കാളികളായിട്ടുള്ള മറ്റുള്ളവരെയോ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യലും അനുവദനീയമല്ല. മല്‍സരിക്കുന്നവരും,വോട്ടുചെയ്യുന്നവരും,അത് മുഖേന ഭരണകൂടത്തെ ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുകയും അത്തരത്തിലുള്ള ഒരു മാറ്റത്തിനുള്ള മാര്‍ഗമായി ആ പങ്കാളിത്തത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലല്ലാതെ.മല്‍സരിക്കുന്നവര്‍ വിജയിക്കുന്നപക്ഷം തെരഞ്ഞെടുപ്പിന് ശേഷം ഇസ്ലാമിക ശരീഅത്തുമായി എട്ടുമുട്ടാത്ത പദവികളെ ഏറ്റെടുക്കാന്‍ പാടുള്ളൂ.”( ഫതാവാ അല്ലജ്നത്തുദ്ധായിമ23/407)
“മതെതരത്വത്തെകുറിച്ച ഇസ്ലാമിക വിധി വളരെ എളുപ്പത്തിലും വ്യക്തമായും നമുക്ക് മനസ്സിലാക്കാവുന്നതാണ്,ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് ത്വാഗൂത്തീ - ജാഹിലിയ്യാ വ്യവസ്ഥയാണ്.മതേതരത്വം അടിസ്ഥാനപരമായ രണ്ടു കാരണങ്ങളാല്‍ ലാഇലാഹ ഇല്ലല്ലാഹു വിന്റെ നിഷേധമാണ്.1.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ വ്യവസ്ഥയാണ് അത്.2.അല്ലാഹുവിനുള്ള ഇബാദത്തില്‍ പങ്ക് ചേര്‍ക്കലാണ് അത്.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങള്‍ കൊണ്ടുള്ള ഭരണം എന്നതാണ് മതേതരത്വത്തിന്റെ സഹജ ഭാവം.അഥവാ ദീന്‍ പരിഗണിക്കാതെ മനുഷ്യജീവിതത്തെ കെട്ടിപ്പടുക്കുക.അനിസ്ലാമിക വ്യവസ്ഥയാണ് എന്നതാണ് മതേതരത്വത്തിന്റെ പ്രകടമായ മറ്റൊരു പ്രത്യേകത.അതില്‍ വിശ്വസിക്കുന്നവന് ഇസ്ലാമിക വൃത്തത്തില്‍ സ്ഥാനമില്ല.വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനമനുസരിച്ച് അവന്‍ കാഫിറാണ്.”(അല്‍ ഹയാത്തുല്‍ ഇസ്ലാമിയ്യത്തുല്‍ മുആശിറ)
“അല്ലാഹുവിന്റെ ശരീഅത്തിനെ അംഗീകരിക്കുകയോ അതനുസരിച്ച് വിധികല്പ്പിക്കുകയോ ചെയ്യാത്ത എല്ലാ രാഷ്ട്രങ്ങളും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ ഖണ്ഡിതമായ പ്രഖ്യാപന മനുസരിച്ച് ജാഹിലിയ്യാ രാഷ്ട്രങ്ങളാണ്.അക്രമത്തിന്റെയും, കുഴപ്പത്തിന്റെയും, നിഷേധത്തിന്റെയും മാര്‍ഗങ്ങള്‍ കൈകൊണ്ടാവയാണ്.അവ അല്ലാഹുവിനെ അംഗീകരിക്കുകയും അവന്റെ ശരീഅത്തിനെ വിധികര്‍ത്താവാക്കുകയും ചെയ്യുന്നത് വരെ അല്ലാഹുവിനുവേണ്ടി അവയോട് ശത്രുതയം വിദ്വേഷവും വെച്ചു പുലര്‍ത്തലും സ്നേഹബന്ധങ്ങള്‍ മുറിച്ചു കളയലും മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്”(അല്‍ ഖുമിയ്യത്തുല്‍ അറബിയ്യ:50,51)
അഥവാ,ജമാഅത്തെ ഇസ്ലാമിയുടെ അതെ നിലപാടാണ് -ചിലപ്പോള്‍ അതിനേക്കാള്‍ കടുപ്പമേറിയത്-ഇത്തരം വിഷയങ്ങളില്‍ സലഫി പ്രസ്ഥാനം എടുത്തിരുന്നത്. ഇസ്ലാമിക പ്രസ്ഥാനം എന്തൊന്നിന്റെ അടിസ്ഥാനത്തിലായിരുന്നോ ഇതൊക്കെ കൈകാര്യം ചെയ്തത്,അതേ അടിസ്ഥാനങ്ങളിലൂന്നിനിന്നുകൊണ്ടാണ് സലഫി നേതൃത്വവും ഈ വിഷയങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത്....ജമാഅത്തിനെ വിമര്‍ശിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് വായിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്.
.ഇസ്ലാമിക ഭരണം ഇല്ലെങ്കില്‍ തൌഹീദ് പൂര്‍ണമല്ല..ശിര്‍ക്ക് വരുന്നുണ്ട് എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളവരും മുന്‍പ് മരിച്ചവരും മുശ്രിക്ക് ആണോ ..ലോകത് എവ്ടെയാണ് ഇപ്പോള്‍ ഇസ്ലാമിക ഭരണം ഉള്ളത് ...ഇസ്ലാമിക ഭരണം ഇല്ലാത്ത രാജ്യത്തെ മുസ്ലിങ്ങള്‍ എല്ലാം മുശ്രിക്ക ആക്കുന വാദം ആണ് താങ്കള്‍ക്ക് ഉള്ളത്
ReplyDeleteലോകത് എവ്ടെയും ഇന്ന് ഇസ്ലാമിക ഭരണം ഇല്ല...അത് കൊണ്ട് ലോകത്തുള്ള എല്ലാം മുസ്ലിംകലും മുശ്രിക് എന്നാണ് നിങ്ങള്‍ പറയുന്നത്..
ദൈവാധിപത്യമാണ് ഞങ്ങളുടെ മുദ്രാവാക്ക്യം ആവ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ പരമാധികാരി എതെങ്കും വ്യക്തിയോ വിഭാഗമോ അല്ല.അല്ലാഹുവാണ്.ഇസ്ലാം അവിഭാജ്യമാണ്.ഒന്നുകില്‍ അതിനെ പൂര്നമായന്ഗീകരിക്കണം.അല്ലെങ്കില്‍ നിശേഷം തള്ളിക്കളയണം.നിസ്സാര പ്രശ്നങ്ങളില്‍ ഇസ്ലാമിനെ കൈകൊള്ളുകയും സമൂഹത്തിന്റെ ജീവല്‍ പ്രശ്നങ്ങളില്‍ ഇസ്ലാമിനെ അവഗണിക്കുകയും ചെയ്യരുത്.പുരോഗമനാത്മകമായ ഒരു സാമൂഹിക ക്രമവും സമ്പൂര്‍ണമായ ഒരു സാമൂഹ്യ നീതിയും പുനസ്ഥാപിക്കപ്പെടനം.ഇസ്ലാമിക ഭരണം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.'(അല്‍ മുര്‍ഷിദ് 1967 സെപ്റ്റംബര്‍ .ലക്കം 7 ). ഇപ്പോള്‍ മുജാഹിദുകള്‍ എന്ത് പറയുന്നു
ReplyDeleteഇസ്ലാമിക ഭരണം ഇല്ലെങ്കില്‍ തൌഹീദ് പൂര്‍ണമല്ല..ശിര്‍ക്ക് വരുന്നുണ്ട് എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളവരും മുന്‍പ് മരിച്ചവരും മുശ്രിക്ക് ആണോ ..ലോകത് എവ്ടെയാണ് ഇപ്പോള്‍ ഇസ്ലാമിക ഭരണം ഉള്ളത് ...ഇസ്ലാമിക ഭരണം ഇല്ലാത്ത രാജ്യത്തെ മുസ്ലിങ്ങള്‍ എല്ലാം മുശ്രിക്ക ആക്കുന വാദം ആണ് താങ്കള്‍ക്ക് ഉള്ളത്
ReplyDeleteലോകത് എവ്ടെയും ഇന്ന് ഇസ്ലാമിക ഭരണം ഇല്ല...അത് കൊണ്ട് ലോകത്തുള്ള എല്ലാം മുസ്ലിംകലും മുശ്രിക് എന്നാണ് നിങ്ങള്‍ പറയുന്നത്..>>>>>>>>>>>>>> ഈ questions മറുപടി നാളെ പറയാം
മുജാഹിദ് പ്രവര്‍ത്തകരില്‍ നിന്നും മറുപടി തേടുന്നു
ReplyDeleteഇസ്ലാം എന്ന് ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്ത് (രാഷ്ടം)കൂടിയായിരുന്നു . അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും തൗഹീദ് നംറോദു ഫിര്‍ഹോവന്‍ കൈസര്‍ കിസ്ര മൂതലയവരുടെ സാമ്രാജ്യത്വം നശിപ്പിക്കാനുള്ള സന്ദേശവും (അല്‍ മുര്‍ഷിദ് , വാല്യം 3 ലക്കം 11 പേജ് 405)പണ്ഡിത സഭയുടെ ബുക്ക്.., ഇതു മതരഷ്ട്ടവാദം അല്ലേ
ലോകത്തെ അങ്ങനെ തന്നെ കീഴുപെടുത്തി അതില്‍ ദൈവ രാജ്യം സ്ഥാപികാനുള്ള ഏറ്റവും വമ്പിച്ച ഒരു അഭൌടിക ഉപകരണമാനെല്ലോ ലാ ഹിലാഹ ഇല്ല അല്ലാഹു എന്നനെലോ ഈ വിശുദ്ധ വാക്യത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്"(മര്‍ഹൂം അബ്ദുള്‍ഖാദര്‍ മോലവി , അത്തൌഹീദ് --MUJAHID PUBLICATION) ഇതു മതരഷ്ട്ടവാദം അല്ലേ???????
എന്തുകൊണ്ടാണെന്ന്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ,കഴിഞ്ഞുപോയ സമുദായങ്ങള്‍ക്ക് എന്തെല്ലാം നാശങ്ങളാണോ പിണഞ്ഞത് അതേ നാശങ്ങള്‍ മുസ്ലിംകളെയും ബാധിച്ചു.സമത്വം തമ്മില്‍ തീരെ ഇല്ലാതായി.ഖുലഫാഉ റാഷിദുകളുടേയും സലഫു സ്സാലിഹുകളുടേയും ശേഷം മതത്തിലും ഭരണത്തിലും പണ്ഡിതന്മാരും പ്രമാണിമാരും സ്വെചാധിപതികളും സ്വെച്ചാധികാരം പ്രവര്‍ത്തിച് തുടങ്ങി.മതവും രാഷ്ട്രവും നാം രണ്ടാക്കിത്തീര്‍ത്തു.”(1949,ജൂണ്‍ 19 ന് പുളിക്കല്‍ മദീനത്തുല്‍ ഉളൂമില്‍ നടന്ന ജംഇയ്യത്തുല്‍ ഉലമയുടെ 25-)o വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയം) എന്താ സാഹിബേ അഭിപ്രായം
ദൈവാധിപത്യമാണ് ഞങ്ങളുടെ മുദ്രാവാക്ക്യം ആവ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ പരമാധികാരി എതെങ്കും വ്യക്തിയോ വിഭാഗമോ അല്ല.അല്ലാഹുവാണ്.ഇസ്ലാം അവിഭാജ്യമാണ്.ഒന്നുകില്‍ അതിനെ പൂര്നമായന്ഗീകരിക്കണം.അല്ലെങ്കില്‍ നിശേഷം തള്ളിക്കളയണം.നിസ്സാര പ്രശ്നങ്ങളില്‍ ഇസ്ലാമിനെ കൈകൊള്ളുകയും സമൂഹത്തിന്റെ ജീവല്‍ പ്രശ്നങ്ങളില്‍ ഇസ്ലാമിനെ അവഗണിക്കുകയും ചെയ്യരുത്.പുരോഗമനാത്മകമായ ഒരു സാമൂഹിക ക്രമവും സമ്പൂര്‍ണമായ ഒരു സാമൂഹ്യ നീതിയും പുനസ്ഥാപിക്കപ്പെടനം.ഇസ്ലാമിക ഭരണം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്.'(അല്‍ മുര്‍ഷിദ് 1967 സെപ്റ്റംബര്‍ .ലക്കം 7 ). ഇപ്പോള്‍ മുജാഹിദുകള്‍ എന്ത് പറയുന്നു
ഈ ലോകത്തില്‍ മുസ്‌ലീംകളുടെ നില എന്താണെന്നോ എന്തിന്നായിട്ടാണ് അവര്‍ ഈ ലോകത്തില്‍ എഴുന്നേല്‍പിക്കപ്പെട്ടിരിക്കുന്നതെന്നോ അവരുടെ കര്‍ത്തവ്യം എന്താണെന്നോ അവരില്‍ അധികപേരും അറിയുന്നില്ല. മുസ്‌ലിമിന്ന് ഈ ലോകത്ത് വളരെ അധികം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതായുണ്ട്. മുസ്‌ലിമിന്റെ ഇവിടെയുള്ള ഓരോ പ്രവൃത്തിയും പരലോകവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അവന്റെ വിചാരങ്ങള്‍, വാക്കുകള്‍, പ്രവൃത്തികള്‍ ഇതില്‍ ഓരോന്നിനെപറ്റിയും അവന്‍ പരലോകത്ത്‌വെച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. ഈ ബോധം ഓരോ മുസ്‌ലിമിന്നും ഉണ്ടായിരിക്കേണ്ടതാണ്. ഇത്തരം ചിന്തകളോടുകൂടിയ വ്യക്തികളാല്‍ സമ്മേളിക്കപ്പെട്ട ഒരു സമുദായമായിരിക്കണം മുസ്‌ലിം സമുദായം. അപ്പോഴാണ് മുസ്‌ലിം സമുദായം ഒരു മാതൃകാ സമ്പ്രദായമായിത്തീരുന്നത്.
ReplyDeleteഅല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങളുടെ നന്മക്കായി എഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍) മുസ്‌ലിംകള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും ജനങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതായത് നല്ല കാര്യങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുകയും ചീത്ത പ്രവൃത്തികളില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു. ഈ മഹത്തായ ഗുണങ്ങള്‍കൊണ്ട് തന്നെയാണ് അവര്‍ ഉത്തമ സമുദായമായിത്തീരുന്നത്.
ഈ ലോകത്ത് കേവലം സുഖലോലുപന്മാരായി മൃഗപ്രായന്മാരായി ജീവിക്കുവാന്‍ വന്നവരല്ല മുസ്‌ലിംകള്‍. ഈ ലോകത്ത് അവര്‍ സ്വാധീനശക്തി സ്ഥാപിക്കുകയും അവരുടെ ആ കഴിവിനെ അല്ലാഹുവിന്റെ ആജ്ഞകളെ നടപ്പില്‍ വരുത്തുന്നതിനായി വിനിയോഗിക്കുകയും ചെയ്യുകയത്രെ അവരുടെ കര്‍ത്തവ്യം.
അല്ലാഹു പറയുന്നു: അവര്‍ക്ക് നാം ഭൂമിയില്‍ സ്വാധീനശക്തി നല്‍കിയാല്‍ അവര്‍ നമസ്‌കാരത്തെ നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യും. കാര്യങ്ങളുടെ പരിണാമം അല്ലാഹുവിന്റെ ഇച്ഛയനുസരിച്ചാണ്'' (അല്‍ഹജ്ജ്)0)00 0
ഈ ലോകത്ത് തങ്ങളുടെ സ്വാധീനത സ്ഥാപിക്കുകയാണ് മുസ്‌ലിംകളുടെ ചുമതല. അത് അക്രമവും അനീതിയും പ്രവര്‍ത്തിക്കുന്നതിനല്ല; അല്ലാഹുവിന്റെ സന്ദേശങ്ങളെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരുന്നതിനാണ് അവര്‍ ഈ ഭൂമിയില്‍ സ്വാധീനശക്തി സ്ഥാപിക്കുന്നത്. എന്ത്‌കൊണ്ടെന്നാല്‍ അവര്‍ ജനങ്ങള്‍ക്ക് വേണ്ടി സാക്ഷ്യം വഹിക്കേണ്ടവരാണ്.
അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരും ആയിരക്കുന്നതിന് വേണ്ടി നാം നിങ്ങളെ ഒരു മിതനിലയിലുള്ള സമുദായമാക്കിയിരിക്കുന്നു.'' (അല്‍ബഖറഃ). പരലോകത്തേക്ക് വേണ്ടുന്ന വിജയവും സൗഭാഗ്യവും സമ്പാദിക്കുന്നതിന്ന് ഈ ലോകത്തുള്ള വിജയവും സൗഭാഗ്യവും എതിരാകുന്നതല്ല. രണ്ടും ഒരേ അവസരത്തില്‍ സമ്പാദിക്കുന്നതിന്ന് കടപ്പെട്ടവരാണ് മുസ്‌ലിംകള്‍.
അല്ലാഹു പറയുന്നു: നിങ്ങളില്‍ നിന്നുള്ള വിശ്വസിച്ചവരെയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരെയും അല്ലാഹു ഭൂമിയില്‍ അവന്റെ പ്രതിനിധികളാക്കുമെന്നു അവന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.(അന്നൂര്‍)
ഇനിയും അല്ലാഹു പറയുന്നു: ``അല്ലാഹു കാഫിറുകള്‍ക്ക് മുഅ്‌മിനുകളുടെ മേല്‍ യാതൊരധികാരവും നല്‍കീട്ടില്ല'' (നിസാഅ്). വീണ്ടും അല്ലാഹു പറയുന്നു:``നിങ്ങള്‍ അശക്തരാകരുത്, നിങ്ങള്‍ ദുഖിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളായിരുന്നുവെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉയര്‍ന്നവര്‍'' (ആലുഇംറാന്‍).
നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അതു ഭൗതികശക്തികൊണ്ടേ സാധിക്കുകയുള്ളു. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. നാം ആജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം. അതിനുള്ള കഴിവ് സമ്പാദിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. ഈ സംഗതി മേല്‍ ഉദ്ധരിച്ച ആയത്തുകളില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്....
സഹോദരന്മാരെ ഉണരുവിന്‍! ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കുന്നതിനും ഖുര്‍ആന്റെ ആജ്ഞകളെ പ്രചരിപ്പിക്കുന്നതിനുമായി പരിശ്രമിക്കുവിന്‍. (അല്‍ മുര്‍ശിദ് പു: 4 ലക്കം 12 പേജ് 44 ഏപ്രില്‍ 1939).
ഇസ്ലാമല്ലാത്ത വേറെ രാഷ്ട്രീയമോ...?
ReplyDelete"ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ത്ഥത്തില്‍ ഗ്രഹിക്കുകയും,മാനവ നന്മയിലും നീതിയിലും അതിന്റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത,നീതി രാഷ്ട്രീയം ശരീഅത്തിന്റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക് മറ്റൊരു രാഷ്ട്രീയ നയം ആവിഷ്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല" (ശബാബ് :02/11/1977)
വിപത്തിന്റെ യഥാര്‍ത്ഥ കാരണം ?
"നാം ഇസ്ലാമിന്റെ മൗലിക തത്വങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ ഉപേക്ഷിച്ച് കളഞ്ഞിരിക്കുന്നുവെന്നതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും എതാര്‍ത്ഥ കാരണം.നാം ഒരു കാര്യത്തെ അതിന്റെ എതാര്‍ത്ഥരൂപത്തില്‍ വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ.ഏതൊരു തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച് കൊണ്ട് അറബികള്‍ ലോകത്തിന്റെ ഭൂരിഭാഗത്തില്‍ ഭരണം നടത്തിയോ ആ തത്വങ്ങള്‍ ഇന്നും ഖുര്‍ആനില്‍ കിടപ്പുണ്ട്.പക്ഷെ,ഈ മൂല തത്വങ്ങള്‍ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്‍കിയിരിക്കുകയാണ്"
(അല്‍മുര്‍ശിദ്:വാള്യം:4 പേജ്: 56)
അധികാരം നാം കൈവരുത്തണം
"നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം,അതായത് അല്ലാഹുവിന്റെ നിയമങ്ങള്‍ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം.അത് ഭൗതിക ശക്തികൊണ്ടേ സാധിക്കുകയുള്ളൂ.നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല.നാം ആജ്ഞാപിക്കുന്നവരും,നിരോധിക്കുന്നവരും ആയിരിക്കണം"(ഇ.കെ.മൗലവി,അല്‍മുര്‍ശിദ്, വാള്യം:4 പേജ്: 42)
"മനുഷ്യരാജ്യമായകന്ന് ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിന് കീഴടങ്ങുവാന്‍ നിങ്ങള്‍ സന്നദ്ധരാവണം.പരിശുദ്ധനായ ദൈവത്തിന്റെ ആ അതുല്യമായ മഹാ സിംഹാസനത്തിന്റെ ആഹ്വാനം മേല്‍ക്കുമേല്‍ ഉയരണമെന്ന് അവന്റെ ഭൂമി അവന്നുവേണ്ടിമാത്രമായി തീരണമെന്നും നിങ്ങള്‍ ആശിക്കാതിരിക്കുന്നതെന്ത്കൊണ്ടാണ് ?ഹേ,മുസ്ലിംകളേ,പരലോക സുഖത്തെ വിട്ടുകോണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള്‍ കൊണ്ട്മാത്രം ത്രിപ്തിപ്പെടുവാനാണോ നിങ്ങള്‍ ഭാവിക്കുന്നത് ?അല്ലാഹുവിന്റെ അധികാരത്തെ തിരസ്കരിച്ച്കൊണ്ട് ഈ ലോകത്തെ ഗവണ്മെന്റുകളുമായി സഖ്യം സമ്പാദിക്കുവാനാണോ നിങ്ങള്‍ വിചാരിക്കുന്നത് ?" (അല്‍മനാര്‍ പുസ്തകം: 4 ലക്കം: 20,21 )
സഹോദരന്‍ പാലക്കാടന്‍ എഴുതിയത് വായിച്ചാല്‍ , അദ്ദേഹം , മുജാഹിട് പക്ഷത് നിന്ന് മാത്രം കാര്യങ്ങള്‍ മനസ്സില്‍ ആക്കിയത് ആണ് എന്ന് മനസ്സില്‍ ആകും. നിഷ്പക്ഷമായ ഒരു പഠനം നടത്താത്തത് ആണ് KNM കാരുടെ പരാചയം.ഈ ചര്‍ച്ച തുടങ്ങിയത്, അവര്‍ ഉദ്ധരണി യില്‍ നടത്തിയ ഒരു ക്രിത്രിമത്തെ കുറിച്ച് പറഞ്ഞിട്ട് ആണ്. അതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാനാണ് എനിക്ക് താല്പര്യം. അത് കൃത്രിമം അല്ല എന്നും ഉദ്ധരണി ശരി തന്നെ എന്നും അഭിപ്രായം ഉണ്ടെങ്കില്‍ അത് പറയാതെ, മുന്‍പ് പഠിച്ചത് മാത്രം ആവര്‍ത്തിച്ചു ഉരുണ്ടു കളിക്കരുത്.
ReplyDeleteവാരികയില്‍ വന്ന ലേഖനം എന്ത് പറയുന്നു എന്നാണ് നോകെടത് ..ലേഖകന്‍ qoute ചെയ്തു വിഷധീകൈച്ചത് എന്ത് എന്ന് താങ്കള്‍ പറയണം .അല്ലാതെ അതെ qoute തന്നെ താങ്കള്‍ ഇട്ടു അതിന്റെ കൂടെ ഇത്രയും കൂടെ പറഞ്ഞിട്ടുണ്ട് എന്ന് പറയല്‍ അല്ല ...ലേഖകന്‍ വിഷധീകരിച്ചത് എന്തെന്ന് പറയാന്‍ ഉള്ള ആര്‍ജവം താങ്കള്‍ കാണിക്ക ...ലേഖകന്‍ വാരികയില്‍ തന്റെ ആശയം വിഷധീകരിച്ചുട്ടുണ്ട് ??
Deleteചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??
ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
" നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??
മുഹമ്മദ് നബി മക്കയില്‍തന്നെ രാഷ്‌ട്ര സ്ഥാപകനായിരുന്നു, മദീനയില്‍ മുഹമ്മദീയ ഭരണകൂടവും ഇസ്‌ലാമിക സാമ്രാജ്യവും സ്ഥാപിച്ചു, ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം
ReplyDeleteചരമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ മാതൃകാ പുരുഷനാകില്ലായിരുന്നു അദ്ദേഹം'' എന്ന് മുജാഹിദ് പാഠപുസ്‌തകമായ `മുഹമ്മദ് നബി അനുപമവ്യക്തിത്വം' എന്ന പുസ്‌തകത്തില്‍ (പേജ് 134,135) എഴുതിയിട്ടുണ്ട്
നബി (സ) മക്കയില്‍ ആയിരുന്നപ്പൊള്‍ തന്നെ ഒരു രാഷ്ട്രത്തിന്‍റെ വിത്ത് നട്ടിരുന്നുവെന്നും ഈ വശത്ത് മതൃക കാണികാന്‍ നബിക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു സമ്പൂര്‍ണ്ണ മാതൃക ആകുമായിരുന്നില്ല എന്നും പ്രമുഖ മുജാഹിദ് പണ്ഡിതനായ അലി അബ്ദുര്‍റസ്സാഖ് മദനി 'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' എന്ന മലയള കൃതിയില്‍ (പ്രസാധനം: കേരള നദുവത്തുല്‍ മുജാഹിദീന്‍, മുജാഹിദ് സെന്റര്‍, കോഴിക്കോട്) എഴുതുന്നത് കണുക..
ReplyDelete“അദ്ദേഹത്തെ മക്കയില്‍ ഒരു പ്രവാചകനും, മദീനയില്‍ ഒരു രാഷ്ട്രനായകനുമായി ചിത്രീകരിക്കുന്നവര്‍ മദീനയിലല്ല, മക്കയിലെ പരീക്ഷണ നാളുകളില്‍ തന്നെ രാഷ്ട്രത്തിന്റെ വിത്ത് നട്ടിരുന്നു എന്ന വസ്തുത മനസ്സിലാക്കുന്നില്ല. പതിമൂന്നു വര്‍ഷത്തെ കടുത്ത പോരാട്ടത്തിന്റെ അനന്തരഫലം മാത്രമായിരുന്നു അത്. “ബഹുദൈവ വിശ്വാസികളെ അവഗണിക്കുക. താങ്കള്‍ക്കു ലഭിച്ച കല്പ്പനയനുസരിച്ച്ചു പ്രവര്‍ത്തിക്കുക” (വി.ഖുര്‍ആന്‍ 15:94) എന്ന ദൈവശാസന ലഭിച്ചത് മുതലുള്ള പ്രബോധനത്തിന്റെ പരിണാമമായിരുന്നു അത്.
“രണ്ടു തവണ എത്യോപ്യയിലേക്കും പിന്നീട് മദീനയിലെക്കും അഭയംതേടിപ്പോയ മക്കയിലെ പ്രവാചക ശിഷ്യന്‍മാരുടെയും മക്കയിലെ അഖബയില്‍വെച്ചുണ്ടായ ഒന്നും രണ്ടും ഉടമ്പടികളില്‍ പങ്കെടുത്ത അന്‍സാറുകളുടെയും കൈകളിലൂടെയാണ് മദീനയിലെ ഭരണകൂടമുണ്ടായിട്ടുള്ളത്. അവരാണ് മദീനയില്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്ത മാതൃകാ സമുദായത്തിന്റെ വിത്ത്. അതാണ് മുഹമ്മദീയ ഭരണകൂടവും പിന്നീട് ഇസ്ലാമിക സാമ്രാജ്യവുമായി വികസിച്ചത്.”
“ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ്ണ മാതൃകാ പുരുഷനാവില്ലായിരുന്നു, അദ്ദേഹം”.
അവസാനം എനിക്ക് മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ജനാതിപത്യതോട് നിലപാട് കിട്ടി . അതും ജമാത് നിലപാടും ഉള്ള വ്യത്യാസം മനസിലാകുന്നില്ല MM AKBAR എഴുതുന്നു " ഇസ്ലാമിക രാഷ്ട്ടം ദിയോക്രടിക് അല്ലെങ്കില്‍ ഡെമോക്രാറ്റിക്(ജനാതിപത്യം) ആണോ യെന്ന ചോത്യം പ്രസക്തമാണ് . ജനങ്ങള്‍ക്ക് അഭിപ്രായം പറയുവാനും നീതി നേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിന്നാണ് ഡെമോക്രാറ്റിക് എന്ന് പറയുന്നെങ്ങില്‍ ഇസ്ലാമിക രാഷ്ട്ടം നൂറ് ശതമാനം ഡെമോക്രാറ്റിക് ആണെന്ന് പറയാവുന്നതാണ് . എന്നാല്‍ ജനഹിതത്തിന്‍റെ പേരില്‍ അധാര്‍മികതകളും അനാശ്യാസപ്രവര്തനകളും അനുവദികപ്പെടുകയെന്നാണ് ഡെമോക്രാറ്റിക് അര്‍ത്ഥമാക്കുനതെങ്ങില്‍ അതിനു ഇസ്ലാം നൂറ് ശതമാനം എതിര് ആണ് . ഇസ്ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്ടത്തില്‍ ജനഹിതം നടപ്പക്കപ്പെടുകയുള്ളൂവെന്ന് സാരം . ഭൂരിപക്ഷം വ്യഭിചാരം സര്‍വത്രികമാക്കണമെന്ന് അഭിപ്രായം പറഞ്ഞാലും ഇസ്ലാമിക രാഷ്ട്ടത്തില്‍ വ്യഭിചാരം അനുവടിക്കപ്പെടുകയില്ല . കാരണം അത് വിശുദ്ധ ഖുര്‍ആന്‍ പ്രദാനം ചെയുന്ന മൂല്യസങ്കല്പതിനു വിരുദ്ധമാണ് .ഭൂരിപക്ഷത്തിന്‍റെ പിന്തുണ നേടിയെടുക്കാന്‍ വേണ്ടി അവ്ര്‍ക്കവശ്യമുള്ളതെല്ലാം ചെയുതുകൊടുക്കുകയെന്ന ജനായത്ത രാഷ്ട്രീയത്തിന്‍റെകറുത്ത മുഖം ഇസ്ലാമിക രാഷ്ടത്തിന് ഉണ്ടാവുകയില്ല . അവിടെ ജനഹിതം പരിശോതിക്കുനത്ത് വ്യക്തമായ ധാര്‍മിക നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. അതുകൊണ്ട് ഭൂരിപക്ഷത്തിനു വേണ്ടി എന്ത് തോന്നിവാസവും ചെയുവാന്‍ ഇസ്ലാമിക രാഷ്ട്ടത്തിലെ ഭരണാധികാരിക്ക് കഴിയില്ല . ഈ അര്‍ത്ഥത്തില്‍ ഇസ്ലാമിക രാഷ്ട്ടം ദിയോക്രസിക്കും ഡെമോക്രാറ്റിക്ക് മദ്ധ്യേ ആണെന്ന് പറയാം . (ഇസ്ലാമിക രാഷ്ട്ടം ; പ്രസക്തിയും പ്രയോഗവും -- MM AKBAR ജംമിയതുല്‍ മുജാഹിദീന്‍ (അരീക്കോട്) സുവനീര്‍ 95 )
ReplyDeleteഇതില്‍ അപ്പുറം എന്താണ് ജമാഅത് പറഞ്ഞത് ?
ReplyDeleteഈ മസ്അല കേവലം ഫുറൂഅ് ആണ്. കൈ എവിടെ കെട്ടിയാലും കെട്ടാതിരുന്നാലും നമസ്‌കാരത്തിനു യാതൊരു വീഴ്ചയും വരുന്നതല്ലെന്ന് സര്‍വ സമ്മതമായ സംഗതിയാണ്. ഈ വിഷയം ഏറ്റവും മുസാമഹത്ത് (വിട്ടുവീഴ്ച) ഉള്ള ഒന്നാണ് എന്നത്രേ ഇമാം തിര്‍മിദിയെ പോലുള്ള മുഹദ്ദിസുകള്‍ പറഞ്ഞിട്ടുള്ളത്. ആകയാല്‍ ഇത്ര ലഘുവായ ഈ കാര്യം ചൊല്ലി മുസ്‌ലിം സമുദായത്തില്‍ കക്ഷിത്വം ഉണ്ടാക്കുന്നത് വമ്പിച്ച തെറ്റാകുന്നു. ഓരോരുത്തര്‍ക്കും ഈ വിഷയത്തില്‍ അവനവന്‍ മനസ്സിലാക്കിയ പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം കൊടുക്കേണ്ടതാണ്. അതിനു വേണ്ടി വഴക്കടിക്കുകയോ ദീനിലോ നമസ്‌കാരത്തിലോ തെറ്റു വിധിക്കുകയോ തുടര്‍ച്ച തടയുകയോ ചെയ്യുന്നതും തെറ്റും അതിക്രമവുമാകുന്നു (അല്‍മുര്‍ശിദ് ജില്‍ദ് 5 പേജ് 38).
ReplyDelete“മനുഷ്യരാജ്യമായകന്ന് ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിന് കീഴടങ്ങുവാന്‍ നിങ്ങള്‍ സന്നദ്ധരാവനം. പരിശുദ്ധനായ ദൈവത്തിന്റെ ആ അതുല്യമായ മഹാ സിംഹാസനത്തിന്റെ ആഹ്വാനം മേല്‍ക്കുമേല്‍ ഉയരണമെന്ന് അവന്റെ ഭൂമി അവന്നുവേണ്ടി മാത്രമായിത്തീരണമെന്നും നീങ്ങള്‍ ആശിക്കതിരിക്കുന്നതെന്തുകൊണ്ടാണ്?.... ഹേ മുസ്ലിംകളെ, പരലോകസുഖത്തെ വിട്ടുകൊണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള്‍ കൊണ്ട്മാത്രം തൃപ്തിപ്പെടുവാനാണോ നിങ്ങള്‍ ഭാവിക്കുന്നത്?. അല്ലാഹുവിന്റെ അധികാരത്തെ തിരസ്ക്കരിച്ചുകൊണ്ട് ഈ ലോകത്തിലെ ഗവണ്മെണ്ടുകളുമായി സഖ്യം സമ്പാദിക്കുവാനാണോ നിങ്ങള്‍ വിചാരിക്കുന്നത്?” (അല്‍മനാര്‍ - പുസ്തകം: 4, ലക്കം: 20, 21)
ReplyDelete“നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അത് ഭൌതിക ശക്തികൊണ്ടേ സാധിക്കുകയുള്ളൂ. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. നാം അജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം” (അല്‍മുര്‍ഷിദ് – വാ: 4, പേജ്: 42)
''ഇസ്‌ലാം ഏതു ദിവസം ദീന്‍ (മതം) ആയിരുന്നോ അന്നു തന്നെ സിയാസത്തും (രാഷ്ട്രം) കൂടി ആയിരുന്നു. അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൗഹീദ് നംറൂദ്, ഫിര്‍ഔന്‍, ഖൈസര്‍, ഖിസ്‌റാ മുതലായവരുടെ സാമ്രാജ്യത്വം നശിപ്പിക്കാനുള്ള സന്ദേശവും ആയിരുന്നു'' (അല്‍മുര്‍ശിദ് ജില്‍ദ് 3 ലക്കം 11 പേജ് 405).
“ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ഥത്തില്‍ ഗ്രഹിക്കുകയും മാനവനന്മയിലും നീതിയിലും അതിന്റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത, നീതിരാഷ്ട്രീയം ശരീഅത്തിന്‍റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക് മറൊരു രാഷ്ട്രീയ നയം ആവിഷ്ക്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. [ശബാബ് - 02-11-1977)
''നിങ്ങളുടെ ഫര്‍ളുകള്‍ എന്തൊക്കെയാണെന്നു ഓര്‍മവെച്ചു പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സിലെ നേതാക്കന്മാര്‍ രാജ്യത്തെ ഭയങ്കര ആപത്തിലേക്ക് തള്ളുകയാണ് എന്നു ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ പ്രയാസമില്ല. സഹോദരന്മാരേ സത്യ വിശ്വാസികളേ, റഹ്മത്തുന്‍ലില്‍ ആലമീനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി(സ)യുടെ അനുയായികളേ ഈ അവസ്ഥ ഇന്ത്യയില്‍ വരാതെ സൂക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഇന്നു നിങ്ങള്‍ക്കതിനു സൗകര്യമുള്ള മാര്‍ഗമിതാ തുറക്കപ്പെട്ടിരിക്കുന്നു. നിങ്ങളില്‍ ഓരോരുത്തരും മുസ്‌ലിം ലീഗിന്റെ പ്രചാരകന്മാരാവുക. നിങ്ങളുടെ പ്രായംതികഞ്ഞ മുസ്‌ലിം സഹോദരന്മാരെയും സഹോദരിമാരെയും അതില്‍ അംഗമായി ചേര്‍ക്കുക'' (അല്‍ മുര്‍ശിദ് ജില്‍ദ് 3. ലക്കം 11. 1938 മാര്‍ച്ച് പേജ് 435-36).
വിപത്തിന്‍റെ യഥാര്‍ത്ഥ കാരണം?
“നാം ഇസ്ലാമിന്‍റെ മൌലികതത്വങ്ങള്‍ പ്രവത്തിക്കുന്നതിനെ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നുവെന്നുള്ളതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും യഥാര്‍ത്ഥ കാരണം. നാം ഒരു കാര്യത്തെ അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ. ഏതൊരു തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് അറബികള്‍ ലോകത്തിന്റെ ഭൂരിഭാഗത്തില്‍ ഭരണം നടത്തിയോ ആ തത്വങ്ങള്‍ ഇന്നും ഖുര്‍ആനില്‍ കിടപ്പുണ്ട്. പക്ഷെ, ഈ മൂലതത്വങ്ങള്‍ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്‍കിയിരിക്കുകയാണ്” (അല്‍മുര്‍ഷിദ് – വാ: 4, പേജ്: 56).
“മനുഷ്യരാജ്യമായകന്ന് ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിന് കീഴടങ്ങുവാന്‍ നിങ്ങള്‍ സന്നദ്ധരാവനം. പരിശുദ്ധനായ ദൈവത്തിന്റെ ആ അതുല്യമായ മഹാ സിംഹാസനത്തിന്റെ ആഹ്വാനം മേല്‍ക്കുമേല്‍ ഉയരണമെന്ന് അവന്റെ ഭൂമി അവന്നുവേണ്ടി മാത്രമായിത്തീരണമെന്നും നീങ്ങള്‍ ആശിക്കതിരിക്കുന്നതെന്തുകൊണ്ടാണ്?.... ഹേ മുസ്ലിംകളെ, പരലോകസുഖത്തെ വിട്ടുകൊണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള്‍ കൊണ്ട്മാത്രം തൃപ്തിപ്പെടുവാനാണോ നിങ്ങള്‍ ഭാവിക്കുന്നത്?. അല്ലാഹുവിന്റെ അധികാരത്തെ തിരസ്ക്കരിച്ചുകൊണ്ട് ഈ ലോകത്തിലെ ഗവണ്മെണ്ടുകളുമായി സഖ്യം സമ്പാദിക്കുവാനാണോ നിങ്ങള്‍ വിചാരിക്കുന്നത്?” (അല്‍മനാര്‍ - പുസ്തകം: 4, ലക്കം: 20, 21)
ReplyDelete“നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അത് ഭൌതിക ശക്തികൊണ്ടേ സാധിക്കുകയുള്ളൂ. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. നാം അജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം” (അല്‍മുര്‍ഷിദ് – വാ: 4, പേജ്: 42)
''ഇസ്‌ലാം ഏതു ദിവസം ദീന്‍ (മതം) ആയിരുന്നോ അന്നു തന്നെ സിയാസത്തും (രാഷ്ട്രം) കൂടി ആയിരുന്നു. അതിന്റെ മിമ്പര്‍ അതിന്റെ സിംഹാസനവും അതിന്റെ പള്ളി അതിന്റെ കോടതിയും അതിന്റെ തൗഹീദ് നംറൂദ്, ഫിര്‍ഔന്‍, ഖൈസര്‍, ഖിസ്‌റാ മുതലായവരുടെ സാമ്രാജ്യത്വം നശിപ്പിക്കാനുള്ള സന്ദേശവും ആയിരുന്നു'' (അല്‍മുര്‍ശിദ് ജില്‍ദ് 3 ലക്കം 11 പേജ് 405).
“ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ഥത്തില്‍ ഗ്രഹിക്കുകയും മാനവനന്മയിലും നീതിയിലും അതിന്റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത, നീതിരാഷ്ട്രീയം ശരീഅത്തിന്‍റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക് മറൊരു രാഷ്ട്രീയ നയം ആവിഷ്ക്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. [ശബാബ് - 02-11-1977)
''നിങ്ങളുടെ ഫര്‍ളുകള്‍ എന്തൊക്കെയാണെന്നു ഓര്‍മവെച്ചു പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സിലെ നേതാക്കന്മാര്‍ രാജ്യത്തെ ഭയങ്കര ആപത്തിലേക്ക് തള്ളുകയാണ് എന്നു ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ പ്രയാസമില്ല. സഹോദരന്മാരേ സത്യ വിശ്വാസികളേ, റഹ്മത്തുന്‍ലില്‍ ആലമീനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി(സ)യുടെ അനുയായികളേ ഈ അവസ്ഥ ഇന്ത്യയില്‍ വരാതെ സൂക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഇന്നു നിങ്ങള്‍ക്കതിനു സൗകര്യമുള്ള മാര്‍ഗമിതാ തുറക്കപ്പെട്ടിരിക്കുന്നു. നിങ്ങളില്‍ ഓരോരുത്തരും മുസ്‌ലിം ലീഗിന്റെ പ്രചാരകന്മാരാവുക. നിങ്ങളുടെ പ്രായംതികഞ്ഞ മുസ്‌ലിം സഹോദരന്മാരെയും സഹോദരിമാരെയും അതില്‍ അംഗമായി ചേര്‍ക്കുക'' (അല്‍ മുര്‍ശിദ് ജില്‍ദ് 3. ലക്കം 11. 1938 മാര്‍ച്ച് പേജ് 435-36).
വിപത്തിന്‍റെ യഥാര്‍ത്ഥ കാരണം?
“നാം ഇസ്ലാമിന്‍റെ മൌലികതത്വങ്ങള്‍ പ്രവത്തിക്കുന്നതിനെ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നുവെന്നുള്ളതാണ് നമ്മുടെ സകലവിധ വിപത്തുകളുടെയും യഥാര്‍ത്ഥ കാരണം. നാം ഒരു കാര്യത്തെ അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ വീക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രമേ പരിശ്രമിക്കുന്നുള്ളൂ. ഏതൊരു തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് അറബികള്‍ ലോകത്തിന്റെ ഭൂരിഭാഗത്തില്‍ ഭരണം നടത്തിയോ ആ തത്വങ്ങള്‍ ഇന്നും ഖുര്‍ആനില്‍ കിടപ്പുണ്ട്. പക്ഷെ, ഈ മൂലതത്വങ്ങള്‍ക്ക് നാം ശാഖാ തത്വങ്ങളുടെ സ്ഥാനം മാത്രം നല്‍കിയിരിക്കുകയാണ്” (അല്‍മുര്‍ഷിദ് – വാ: 4, പേജ്: 56).
ഇസ്ലാമിക ശരീഅത്തിനെ അക്ഷരാര്‍ഥത്തില്‍ ഗ്രഹിക്കുകയും മാനവനന്മയിലും നീതിയിലും അതിന്റെ സംവിധാനം മനസ്സിലാക്കുകയും ചെയ്ത, നീതിരാഷ്ട്രീയം ശരീഅത്തിന്‍റെ ഒരു ഭാഗമാണെന്ന് കാണുകയും ചെയ്ത ഒരാള്‍ക്ക് മറൊരു രാഷ്ട്രീയ നയം ആവിഷ്ക്കരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. [ശബാബ് - 02-11-1977)
ReplyDeleteഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആനെകില്‍, അതില്ലാത്തവര്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
ReplyDeleteതൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??
ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
" നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??
ഖുറാനിലും സുന്നത്തിലും പറയുന്ന കാര്യങ്ങള്‍ മാത്രമേ മുജാഹിദുകള്‍ പറഞ്ഞിട്ടുള്ളൂ,,,പ്രവാചകൻ പടുപ്പിക്കാത്ത കാര്യങ്ങൾക് സ്വന്തം നിലക്ക് നല്ലതാണെന്നു ഫത്വ കൊടുക്കുകയും ആചരിക്കുകയും ചെയ്ത് പുത്തനാചാരം ദീനിൽ കടത്തിക്കൂട്ടിയിട്ടു ഇപ്പോൾ മുജാഹിദുകളുടെ നെഞ്ചത്തു കേറിയിട്ട് കാര്യം ഇല്ല ����
ReplyDeleteഅന്ധവിശ്വാസം എന്നത് പ്രമാണങ്ങളില്‍ തെളിവ് ഇല്ലാതാകുംബോഴാണ്.മുജാഹിദുകള്‍ ഒരു അന്ധവിശ്വസതിനും ജനങ്ങളെ വിളിച്ചിട്ടില്ല.☝☝☝
കേരളത്തില്‍ ഇസ്ലാമിക നവോത്ഥാനതിനു മുജാഹിദുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ������
പൌരോഹിത്യത്തിന്റെ കപട മുഖം എന്നും തുറന്നു കാണിക്കാനും റസൂലിന്റെ സുന്നത് നേരിട്ട് ജനങ്ങളില്‍ എത്തിച്ചതും മുജാഹിദുകള്‍ തന്നെയാണ്. അന്നും ഇന്നും......
കേരളത്തില്‍ ദഅവത്തും ഇസ്ലാഹി പ്രവര്‍ത്തനങ്ങള്‍ തികച്ചും അന്യമായ ജാമാതുകാര്‍ എന്ത് പ്രബോധനം ചെയ്തുവെന്നാണ് ????????????
തൌഹീദ് അത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രബോധനം ചെയ്തത് മുജാഹിദുകള്‍ ആണ്.!!!"
ബിദ്‌അത്തുകളില്‍ നിന്നും ശിര്‍ക്കില്‍ നിന്നും പാവം ജനങ്ങളെ സുന്നത്തിലേക്കും തൌഹീധിലേക്കും എത്തിച്ചത് യഥാസ്തികത ആവുന്നത് എങ്ങനെ ??
'ഞങ്ങള്‍"""""""""""' നടത്തുന്നത് ഇസ്ലാഹി പ്രവര്‍ത്തനങ്ങള്‍ അല്ല എന്നത് തികച്ചും അല്പത്തരം ആണ്.പൗരോഹിത്യത്തിനെ എന്നും പ്രമാണങ്ങള്‍ക്ക് മുന്‍പില്‍ അടിയറവു ചെയ്യിച്ചത്
ഇസ്ലാഹി പ്രവര്‍ത്തനം അല്ല എന്ന് പറയുന്ന ജാമാതുകാര്‍ എന്ത് കാര്യആണ് ഇസ്ലഹ് എന്ന പേരില്‍ ചെയ്തത്?????? .മുജാഹിദുകള്‍ ആദര്‍ഷപരമായും ആശയപരമായും ദഅവത്ത് നടത്തുന്നത് പോലെ ജാമാതുകാര്‍ എന്ത് ചെയ്തു.???????