Tuesday, September 11, 2012

സംവാദം 6: ഈസാനബി തിരിച്ചു വരുമോ?

  1. യേശുവിന്റെ ദിവ്യത്വവുമായി ബന്ധപ്പെട്ടു ഞാന്‍ യേശു കാണിച്ച അത്ഭുതങ്ങള്‍ ദിവ്യത്വത്തിനുള്ള തെളിവോ? എന്ന ഒരു പോസ്റ്റ്‌ പബ്ലിഷ് ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചു കൊണ്ട് ഒരു ഖാദിയാനി സുഹൃത്ത് ചില കമന്റുകള്‍ നല്‍കുകയും ഞാനതിനു മറുപടി നല്‍കുകയും ചെയ്തു. അതൊരു സംവാദമായി വളരുകയായിരുന്നു. പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്ത പ്രസ്തുത സംവാദം വേറെ തന്നെ പോസ്റ്റായി നല്‍കുന്നതാണ് നല്ലതെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്‌ കൊടുത്തിരിക്കുന്നത്. ഈസാനബി മടങ്ങിവരുമോ എന്നത് മുസ്ലിം പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമുള്ള വിഷയമാണ്. എന്നാല്‍ ഖാദിയാനികളെ സംബന്ധിച്ചിടത്തോളം അദ്ദേഹം മരിച്ചു എന്ന വിശ്വാസം ഖാദിയാനി വ്യാജ പ്രവാചകമതം ജീവനോടെയിരിക്കാന്‍ അനിവാര്യമാണ്. ഈ പശ്ചാത്തലത്തില്‍ ഈസാനബി ജീവിചിരിപ്പുണ്ടെന്നും അന്ത്യദിനമടുക്കുമ്പോള്‍ ഭൂമിയിലേക്ക് വീണ്ടും തിരിച്ചു വരുമെന്നുമുള്ള ഭൂരിപക്ഷാഭിപ്രായത്തെ പിന്തുണച്ചു കൊണ്ട് അദ്ദേഹവുമായി ഞാന്‍ സംവദിച്ചു. തുടക്കത്തില്‍ 'തന്ത്രപരമായ' ചോദ്യത്തോടെയാണ് ആ സഹോദരന്‍ സംവാദം തുടങ്ങുന്നത്. അത് താഴെ കാണുക:
  2. Salim Pm August 5, 2012 4:15 AM
  1. യേശു ഇപ്പോഴും ജീവിച്ചിരിക്കുന്നത് യേശുവിന്‍റെ ദൈവത്ത്വത്തിനു തെളിവല്ലേ? ഇക്കാര്യം മുസ്‌ലിംകളും സമ്മതിക്കുന്നുണ്ടല്ലോ? രണ്ടായിരം വര്‍ഷത്തിലധികം ജീവിച്ചിരിക്കുക എന്നത് ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമല്ലേ?
  1. mohammed ali kc August 6, 2012 11:00 AM
യേശു ജീവിച്ചിരിക്കുന്നത് ദൈവത്തിന്റെ കഴിവ് കൊണ്ടാണ്. യേശുവിന്റെ കഴിവ് കൊണ്ടല്ല. ദൈവം വിചാരിച്ചാല്‍ നമ്മളെയും അത് പോലെ മരിക്കാതെ നില നിര്‍ത്താന്‍ കഴിയും.
  1. Salim Pm August 6, 2012 11:09 PM
  1. ദൈവത്തിന് എല്ലാം കഴിയും. എങ്കില്‍ പിന്നെ മൂന്നു ദിവസം മരിച്ചു കിടന്ന യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്നുള്ള ക്രിസ്തീയ വിശ്വാസം എന്തിനു തിരസ്കരിക്കണം? അങ്ങനെ വിശ്വസിക്കുന്ന ക്രിസ്ത്യാനികളെ എന്തിനു പഴിക്കണം? ഇതെല്ലാം ദൈവത്തിന്‍റെ കഴിവുകൊണ്ട് സാധ്യമല്ലേ?
  1. mohammed ali kc August 7, 2012 2:43 AM
  1. ദൈവത്തിനു കഴിയാത്തത് കൊണ്ടാണ് ആ സംഭവം വിശ്വസിക്കാത്തത് എന്നല്ല മുസ്ലിംകള്‍ പറയുന്നത്. മറിച്ചു, ആ സംഭവം നടന്നിട്ടില്ലാത്തത് കൊണ്ടാണ്. ഇല്ലാത്ത കാര്യം വിശ്വസിക്കേണ്ട കാര്യമെന്ത്?
  1. Salim Pm August 8, 2012 12:53 AM
  1. അതെ, നടക്കാത്ത കാര്യം വിശ്വസിക്കേണ്ട ആവശ്യമില്ല. ഒരു സംഭവം നടന്നിട്ടുണ്ടോ എന്നു തീരുമാനിക്കുന്നത് അതിനുപോല്‍ബലകമായ തെളിവുകള്‍ പരിശോധിച്ചാണ്. അത് അസാധാരണമായ സംഭവമാകുമ്പോള്‍ വലരെ ശക്തമായ തെളിവുകള്‍ തന്നെ വേണം. അത്തരം തെളിവുകളുടെ അഭാവം കൊണ്ടാണല്ലോ യേശു മരിച്ച ശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു എന്നുള്ള ക്രിസ്തീയ വിശ്വാസം താങ്കള്‍ സ്വീകരിക്കാത്തത്.
  1. ഇതുപോലെ അസാധാരണയില്‍ അസാധാരണമായ ഒരു സംഗതിയാണ് രണ്ടായിരം വര്‍ഷത്തിലധികം ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുക എന്നത്. ലോകം ഉണ്ടായമുതല്‍ ഇന്നേവരെ അരും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണത്. ഇത്തരം ഒരു കാര്യം വിശ്വസിക്കണമെങ്കില്‍ വളരെ ശക്തമായ തെളിവുകള്‍ ആവശ്യമാണ്.
  1. വിശുദ്ധ ഖുര്‍‌ആന്‍ ദൈവത്തിന്‍റെ വചനങ്ങളാണെന്നു വിശ്വസിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, വിശുദ്ധ ഖുര്‍‌ആന്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലയില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. എന്നാല്‍, ഈസാനബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നില്ല എന്നു മാത്രമല്ല അതിനു വിരുദ്ധമായി ഇസ്രായേല്‍ ജനതയ്ക്കായി മാത്രം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന ഈസാനിബി തന്‍റെ കര്‍ത്തവ്യ നിര്‍‌വ്വഹണത്തിനു ശേഷം ഏതൊരു സാധാരന മനുഷ്യനെയും പോലെ മരിച്ചുപോയി എന്നാണ് ആ പരിശുദ്ധ ഗ്രന്ഥം പറയുന്നത്. ഈസാനിബ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കില്‍ വിശുദ്ധ ഖുര്‍‌ആനിലെ പല സൂക്തങ്ങളും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായി അനുഭവപ്പെടും. ചെറിയൊരുദാഹരണം താഴെ കൊടുക്കുന്നു.
  1. "അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടവരുമാണ്. അവര്‍ മരിച്ചവരാണ്; ജീവനുള്ളവരല്ല. ഏതു സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പടുക എന്നവര്‍ അറിയുന്നുമില്ല" (16:21,22)
  1. മരിച്ചുപോയ മഹാത്മാക്കള്‍ പ്രാര്‍ത്ഥന കേള്‍ക്കില്ല എന്നതിലേക്ക് തെളിവായി ഉല്പതിഷ്ണു പണ്ട്ഡിതന്മാര്‍ ഖുര്‍‌ആനില്‍ നിന്ന് എപ്പോഴും ഉദ്ധരിക്കാറുള്ള വചനങ്ങളാണിത്. പക്ഷേ, അവര്‍ ഓര്‍ക്കാറില്ല ഭൂമിയില്‍ ഏറ്റവും കൂടൂതല്‍ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന വ്യക്തി ഈസാനബി(അ) ആണ് എന്ന കാര്യം. അങ്ങനെ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്ന ഈസാനബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എങ്കില്‍ ഈ ഖുര്‍‌ആനിക വചനത്തിന്‍റെ അര്‍ത്ഥമെന്താണ്?
  1. കൂടുതല്‍ തെളിവുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക.
  1. mohammed ali kc August 8, 2012 2:15 AM
  1. സഹോദരാ.. താങ്കള്‍ ആളു കൊള്ളാമല്ലോ. ഖാദിയാനീ കള്ളപ്രവാചകന് വഴിയൊരുക്കാന്‍ താങ്കള്‍ സ്വീകരിച്ച വളഞ്ഞ വഴിയും അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ .
  1. താങ്കളുടെ ബ്ലോഗും ഞാന്‍ വായിച്ചു. പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഈസാ നബി (അ) ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നത് പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമുള്ള കാര്യം തന്നെയാണ്. താങ്കള്‍ പ്രബോധനം വാരിക അറിയാതെ സമ്മതിച്ചു എന്നൊക്കെ എഴുതിയത് കണ്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കാരണം അക്കാര്യത്തില്‍ അഭിപ്രായഭിന്നതകള്‍ നില നില്‍ക്കുന്നു എന്ന കാര്യം പണ്ട് തൊട്ടേ ജമാഅത്തെ ഇസ്ലാമി പറയുന്ന കാര്യമാണ്. പിന്നെന്തു അറിയാതെ പറയല്‍ ? താങ്കള്‍ പറയുന്ന പ്രസ്തുത വിഷയത്തിലെ ന്യായങ്ങള്‍ (ആ ന്യായങ്ങള്‍ ഖാദിയാനികളുടെ കണ്ടുപിടുത്തവുമല്ല) ശരിയായാല്‍ എനിക്കൊരു പ്രശ്നവുമില്ല എന്നര്‍ത്ഥം. ഖാദിയാനിലെ പെരുംകള്ളന് അതില്‍ നിന്നും തന്റെ വാദത്തിനു ഉപോല്‍ബലകമായി ഒന്നും കിട്ടാനുമില്ല.
  1. ഇനി വിഷയത്തിന്റെ മറുവശം നോക്കാം. ഈസാ നബി (അ) മരിച്ചു എന്നതിന് താങ്കള്‍ ചൂണ്ടിക്കാണിക്കുന്ന തെളിവുകളെ എതിര്‍വിഭാഗം ശക്തമായി ഖണ്ടിക്കുന്നുണ്ട്.
  1. 'തവഫ്ഫാ' എന്ന പദം മരിച്ചു എന്ന അര്‍ത്ഥത്തിലാണ് ഒരു വിഭാഗം എടുക്കുന്നത്. ഭൂരിഭാഗം പണ്ഡിതരും തിരിച്ചു വിളിക്കും എന്ന അര്‍ത്ഥത്തിലും. അതാണ്‌ കൂടുതല്‍ ശരിയും. കാരണം 'തവഫ്ഫാ' എന്ന പദത്തിന്റെ ഭാഷാര്‍ഥം മരിച്ചു എന്നല്ല. പൂര്‍ണമായി പിടിച്ചെടുത്തു, തിരിച്ചു പിടിച്ചു എന്നൊക്കെയാണ് അര്‍ഥം.
  1. ഖുര്‍ആന്‍ തന്നെ ഈ പദത്തെ മരണം എന്ന അര്‍ത്ഥത്തിലല്ലാതെ ഉപയോഗിച്ച മറ്റൊരു സൂക്തം 6:60 ആണ്. "രാത്രിയില്‍ നിങ്ങളെ മരിപ്പിക്കുന്നത് (യതവഫ്ഫാക്കും) അവനാകുന്നു." എന്നാണു അര്‍ഥം. ഉറക്കിനെ കുറിച്ചാണ് ആ പറഞ്ഞത് എന്നോര്‍ക്കുക.
  1. ശരിക്കുമുള്ള മരണത്തിനു അറബിയില്‍ മറ്റു പദങ്ങള്‍ ഉണ്ടായിരിക്കെ അള്ളാഹു ഈ പദം തന്നെ ഉപയോഗിച്ചത്‌ എന്തിനാണ്?
  1. "ഈസാ മരിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളിനു മുമ്പ്‌ അദ്ദേഹം നിങ്ങളിലേക്ക്‌ തിരിച്ചു വരും" എന്ന ഹദീസും അത് പോലുള്ള മറ്റു ഹദീസുകളുമൊക്കെ ഇതിനു തെളിവാണ്.
  1. ഈസാ നബി ജീവിച്ചിരിപ്പുണ്ടെന്ന് സമ്മതിച്ചാല്‍ അദ്ദേഹം എല്ലാം കേള്‍ക്കുമെന്നും അറിയുമെന്നും വാദിക്കേണ്ടി വരുമെന്ന ന്യായവും അസ്ഥാനത്താണ്. അദ്ദേഹം എവിടെയാണെന്നോ ഏതു അവസ്ഥയില്‍ ആണെന്നോ നമുക്കറിയില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ ആരും എന്തും കേള്‍ക്കുകയോ അറിയുകയോ ചെയ്യൂ. അത്തരമൊരു അവസ്ഥ ഈസാ നബിക്ക്‌ ഇപ്പോള്‍ ഉണ്ടായിരിക്കുകയില്ല.
  1. 16:21,22 സൂക്തങ്ങള്‍ താങ്കളുടെ വാദം സ്ഥാപിക്കാന്‍ പര്യാപ്തമല്ല. അങ്ങനെയെങ്കില്‍ മലക്കുകളും ജിന്നുകളുമൊക്കെ മരിച്ചു പോയി എന്ന് താങ്കള്‍ വാദിക്കുമോ? മരിച്ചു പോയത് ആരോക്കെയാണോ അതിനു മാത്രമേ ആ സൂക്തം ബാധകമാവൂ.
  1. Salim Pm August 8, 2012 2:40 AM
  1. മരിച്ചു പോയത് ആരോക്കെയാണോ അതിനു മാത്രമേ ആ സൂക്തം ബാധകമാവൂ എന്ന താങ്കളുടെ തലതിരിഞ്ഞ വാദം വിചിത്രമായിരിക്കുന്നു. "അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടവരുമാണ്. അവര്‍ മരിച്ചവരാണ്." എന്നാണ് വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നത്. വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്നതില്‍ പ്രഥമ ഗണീയന്‍ ഈസാനബിയാണെന്ന കാര്യത്തില്‍ താങ്കള്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. അപ്പോള്‍ ഈസാനബിയും മരിച്ചിരിക്കുന്നു എന്നതിന് ഈ ആയത്തു തന്നെ മതിയായ തെളിവാണ്. ഇതു മാത്രമല്ല, ഈസാനബി മരിച്ചുപോയിരിക്കുന്നു എന്നതിന് വിശുദ്ധഖുര്‍‌ആനില്‍ ധാരാളം ആയത്തുകള്‍ വേറെയും തെളിവായി ഉണ്ട്. എന്‍റെ ബ്ലോഗില്‍ അവയില്‍ ചിലത് ഞാന്‍ ഉദ്ധരിച്ചിട്ടുമുണ്ട്. ഇതുവരെ ആരും അതിനു മറുപടി എഴുതിയതായി കണ്ടിട്ടില്ല. ആര്‍ജ്ജവമുണ്ടെങ്കില്‍ അതിനോരോന്നിനും മറുപടി എഴുതുകയാണ് താങ്കള്‍ ചെയ്യേണ്ടത്. അല്ലാതെ, ഒരു തെളിവുമില്ലാത്ത കാര്യങ്ങള്‍ വായില്‍ തോന്നിയതുപോലെ വിളിച്ചു പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല.
  1. പ്രബോധനം അറിയാതെ സമ്മതിച്ചുപോയതു തന്നെയാണ്. അറിഞ്ഞുകൊണ്ട് ജമാഅത്തെ ഇസ്ലാമിയോ, മുജാഹിദു പ്രസ്ഥാനമോ ഈസാനബി മരിച്ചു പോയിരിക്കുന്നു എന്ന് ഇതുവരെ പ്രഖ്യാപിച്ചതായി കണ്ടിട്ടില്ല.
  1. mohammed ali kc August 8, 2012 4:54 AM
  1. 16:21,22 സൂക്തങ്ങള്‍ ശരിക്കൊന്നു വായിക്കുക. അല്ലാഹു ആരെയാണോ സംബോധന ചെയ്യുന്നത് അവര്‍ മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ഥിച്ചിരുന്നു. ലോകത്ത്‌ വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്ന എല്ലാവരും അതില്‍ വരുന്നില്ല. അതിനു ആയത്ത് വേറെയുണ്ട്. ഇനി താങ്കള്‍ പറയും പ്രകാരം ആണെങ്കില്‍ മലക്കുകളും ജിന്നുകളുമൊക്കെ മരിച്ചു പോയി എന്ന് പറയേണ്ടി വരും. താങ്കള്‍ക്ക് അങ്ങനെ വാദമുണ്ടോ? ഉണ്ടെങ്കില്‍ അത് തുറന്നു പറയുക.
  1. എന്തു കൊണ്ട് താങ്കള്‍ എന്റെ മറ്റു മറുപടികളെ ഖണ്ടിക്കുന്നില്ല? താങ്കളുടെ ബ്ലോഗില്‍ താങ്കള്‍ കൊടുത്തു എന്ന് പറയുന്ന സര്‍വ തെളിവുകളും കൊണ്ട് വരൂ. പൊളിച്ചു കയ്യില്‍ തരാം.
  1. ഈസാ നബി (അ) മരിച്ചോ ഇല്ലേ എന്ന് പ്രഖ്യാപിക്കാനല്ല ജമാഅത്തെ ഇസ്ലാമി വന്നത്. മരിച്ചാലും ഇല്ലെങ്കിലും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പ്രസക്തമായ വിഷയവുമല്ല. ഖാദിയാനി കള്ളപ്രവാചകന് അതിന്മേല്‍ കടിച്ചു തൂങ്ങല്‍ അത്യാവശ്യമാണ് എന്നത് വേറെ കാര്യം. പണ്ഡിതര്‍ക്കിടയില്‍ ഭിന്നതയുള്ള ഒരു വിഷയത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഈസാ നബി ജീവിച്ചിരിക്കുന്നു എന്ന് തന്നെയാണ്.
  1. പ്രബോധനം അറിയാതെ സമ്മതിച്ചു പോയതാണ് എന്ന് താങ്കള്‍ക്ക് മനസ്സമാധാനം കിട്ടുമെങ്കില്‍ പറഞ്ഞോളൂ. എനിക്കൊരു പ്രശനവുമില്ല.
  1. Salim PmAugust 9, 2012 1:28 AM
  1. "അല്ലാഹു ആരെയാണോ സംബോധന ചെയ്യുന്നത് അവര്‍ മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ഥിച്ചിരുന്നു. ലോകത്ത്‌ വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്ന എല്ലാവരും അതില്‍ വരുന്നില്ല."
  1. വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്ന എല്ലാവരും ഇതില്‍ വരുന്നില്ല എന്ന് താങ്കളോട് ആരാണ് പറഞ്ഞത്? ആ ആയത്തില്‍ അതിനുള്ള വല്ല സൂചനയും ഉണ്ടോ? ഈ സംബോധിതരില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടില്ല എന്നതിന് എന്ത് തെളിവാണ് താങ്കള്‍ക്ക് മുന്നോട് വെക്കുവാനുള്ളത്?
  1. "എന്തു കൊണ്ട് താങ്കള്‍ എന്റെ മറ്റു മറുപടികളെ ഖണ്ടിക്കുന്നില്ല? താങ്കളുടെ ബ്ലോഗില്‍ താങ്കള്‍ കൊടുത്തു എന്ന് പറയുന്ന സര്‍വ തെളിവുകളും കൊണ്ട് വരൂ. പൊളിച്ചു കയ്യില്‍ തരാം."
  1. ഈ പൊളിച്ചടുക്കല്‍ വെല്ലുവിളി കാണുമ്പോള്‍ 'മാലാഖമാര്‍ മടിച്ചു നില്‍ക്കുന്നിടത്ത് വിഡ്ഢികള്‍ പാഞ്ഞു കയറും' എന്ന ചൊല്ലാണ് ഓര്‍മ്മവരുന്നത്. ഞാന്‍ കൊടുത്ത തെളിവുകള്‍ അവിടെ നീണ്ടു നിവര്‍ന്നു കിടപ്പുണ്ട്. പൊളിച്ചടുക്കുകയോ, അടിച്ചു തകര്‍ക്കുകയോ എന്തുവേണമെങ്കിലും ആകാം. പക്ഷേ, താങ്കള്‍ക്ക് തന്നെ നിശ്ചയമില്ലാത്ത ഒരു കാര്യത്തെ എങ്ങനെയാണ് താങ്കള്‍ ഖണ്ഡിക്കുക സ്നേഹിതാ? ഈസാനബി മരിച്ചോ ഇല്ലേ എന്ന കാര്യത്തില്‍ താങ്കള്‍ക്ക് ഇപ്പോഴും വ്യക്തമായ ധാരണയില്ല എന്നാണ് താങ്കളുടെ പ്രസ്താവനകളില്‍ നിന്നു തന്നെ വ്യക്തമാകുന്നത്. നോക്കുക: 'ഈസാ നബി (അ) ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നത് പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കമുള്ള കാര്യം തന്നെയാണ്.' 'താങ്കള്‍ പറയുന്ന പ്രസ്തുത വിഷയത്തിലെ ന്യായങ്ങള്‍ (ആ ന്യായങ്ങള്‍ ഖാദിയാനികളുടെ കണ്ടുപിടുത്തവുമല്ല) ശരിയായാല്‍ എനിക്കൊരു പ്രശ്നവുമില്ല എന്നര്‍ത്ഥം.' 'മരിച്ചാലും ഇല്ലെങ്കിലും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പ്രസക്തമായ വിഷയവുമല്ല.' 'പണ്ഡിതര്‍ക്കിടയില്‍ ഭിന്നതയുള്ള ഒരു വിഷയത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഈസാ നബി ജീവിച്ചിരിക്കുന്നു എന്ന് തന്നെയാണ്.' എന്നീ വചനങ്ങളില്‍ ഈ ചഞ്ചാട്ടം വളരെ വ്യക്തമാണ്.
  1. ഇനി താങ്കളുടെ ആചാര്യന്‍ മൗദൂദിയുടെ വളരെ വിചിത്രമായ ഒരു വാദം കൂടി ഇക്കാര്യത്തില്‍ ഉണ്ട്. അക്കാര്യം തങ്കള്‍ക്കറിയുമോ എന്തോ. അദ്ദേഹം പറഞ്ഞത് ഈസാനബി ഇനി തിരിച്ചു വരുമ്പോള്‍ നബിയായിരിക്കില്ല എന്നാണ്. അല്ലാഹു അദ്ദേഹത്തിന്‍റെ നബിപ്പട്ടം എടുത്തു കളഞ്ഞിട്ടാണത്രേ വീണ്ടും ഭൂമിയിലേക്ക് അയക്കുക!
  1. ആദ്യമായി സ്വന്തമായ ഉറച്ച ഒരു അഭിപ്രായം ഇക്കര്യത്തില്‍ എന്‍റെ പ്രിയ സുഹൃത്ത് സ്വീകരിക്കുക. അതിനുശേഷമാകാം നമുക്ക് പൊളിച്ചടുക്കലും ഉഴുതുമറിക്കലും എല്ലാം.
  1. mohammed ali kc August 9, 2012 4:13 AM
  1. താങ്കളുടെ ഈ സംശയം മുന്‍ നിര്‍ത്തിയാണ് ഞാന്‍ ആവര്‍ത്തിച്ചു ഇപ്രകാരം ചോദിച്ചത്:
  1. "ഇനി താങ്കള്‍ പറയും പ്രകാരം ആണെങ്കില്‍ മലക്കുകളും ജിന്നുകളുമൊക്കെ മരിച്ചു പോയി എന്ന് പറയേണ്ടി വരും. താങ്കള്‍ക്ക് അങ്ങനെ വാദമുണ്ടോ? ഉണ്ടെങ്കില്‍ അത് തുറന്നു പറയുക."
  1. ഇതിനു താങ്കള്‍ നല്‍കുന്ന മറുപടി എന്താണ്?
  1. 16:20 സൂക്തം പറയുന്നത് ഇപ്രകാരമാണ്: "അല്ലാഹുവിനു പുറമേ അവര്‍ വിളിച്ചു വിളിച്ചു പ്രാര്‍ഥിക്കുന്നവരൊന്നും ഒന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടവരുമാണ്."
  1. ഇവിടെ 'അവര്‍ ' എന്നുള്ളിടത്ത് 'നിങ്ങള്‍ ' എന്നാണു താങ്കള്‍ അര്‍ഥം കൊടുത്തത്. സൂക്ഷ്മത നല്ലതാണ് എന്നുണര്‍ത്തുന്നു. തുടര്‍ന്ന് പറയുന്ന സൂക്തത്തില്‍ അവര്‍ മരിച്ചവരാണ് എന്ന പരാമര്‍ശം ഉണ്ട്. അപ്പോള്‍ മരിച്ചവര്‍ ആരാണോ അവര്‍ക്കെ ഈ സൂക്തം ബാധകമാവുന്നുള്ളൂ. മറ്റുള്ളതിനു വേറെ ആയത്തുണ്ട്. ഇത് മനസ്സിലാക്കാന്‍ അതി ബുദ്ധിയൊന്നും വേണ്ട.
  1. ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്നു തെളിവൊക്കെ എടുത്തു മറുപടി നല്‍കണം എന്നാണു താങ്കള്‍ പറയുന്നത്. സഹോദരാ. എനിക്കതിന്റെ ആവശ്യമില്ല. കാരണം എനിക്ക് എന്റെ നിലപാടില്‍ യാതൊരു സംശയവുമില്ല. താങ്കള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ ഇവിടെ ചോദിക്കാം. ഇവിടെ വന്നു താങ്കള്‍ ചോദിച്ചതിനൊക്കെ ഞാന്‍ മറുപടി തന്നു കഴിഞ്ഞു. അതിനെ ഖണ്ഡിക്കാന്‍ കഴിയുമെങ്കില്‍ ഖണ്ടിക്കുക.
  1. ഈസ നബി മരിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ ഭിന്നത ഉണ്ടെന്നു പറഞ്ഞ ശേഷം ഞാന്‍ "പണ്ഡിതര്‍ക്കിടയില്‍ ഭിന്നതയുള്ള ഒരു വിഷയത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഈസാ നബി ജീവിച്ചിരിക്കുന്നു എന്ന് തന്നെയാണ്".
  1. അഥവാ എന്റെ അഭിപ്രായവും ഈസാനബി മരിച്ചിട്ടില്ല എന്ന് തന്നെയാണ്. അത് കൊണ്ടാണല്ലോ താങ്കളുടെ വാദത്തെ ഖണ്ടിക്കുന്നത്. പിന്നെ എന്ത് ചാഞ്ചാട്ടമാണ് താങ്കള്‍ ഈ പറയുന്നത്?
  1. ഉറച്ച അഭിപ്രായം തന്നെയാണ് ഞാന്‍ മുമ്പ് പറഞ്ഞത്. പക്ഷെ താങ്കള്‍ ഞാന്‍ പറഞ്ഞ മറുപടിയെ ഖണ്ടിക്കുന്നതിനു പകരം പുതിയ കാര്യങ്ങള്‍ പറയുകയാണ്‌ . അതായതു എന്റെ ഖണ്ഡനം താങ്കളെ വല്ലാതെ കുഴക്കിയിരിക്കുന്നു. 'തവഫ്ഫ' എന്ന വാക്കുമായി ബന്ധപ്പെട്ടു ഒരക്ഷരം താങ്കള്‍ മിണ്ടാത്തതിന്റെ മന:ശാസ്ത്രം അതാണ്‌ .
  1. Salim Pm August 12, 2012 2:22 AM
  1. "ലോകത്ത്‌ വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്ന എല്ലാവരും അതില്‍ വരുന്നില്ല. അതിനു ആയത്ത് വേറെയുണ്ട്. ഇനി താങ്കള്‍ പറയും പ്രകാരം ആണെങ്കില്‍ മലക്കുകളും ജിന്നുകളുമൊക്കെ മരിച്ചു പോയി എന്ന് പറയേണ്ടി വരും. താങ്കള്‍ക്ക് അങ്ങനെ വാദമുണ്ടോ? ഉണ്ടെങ്കില്‍ അത് തുറന്നു പറയുക."
  1. വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്ന എല്ലാവരും ഇതില്‍ വരുന്നില്ല എന്നത് താങ്കളുടെ ഊഹം മാത്രമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത്:
  1. "അല്ലാഹുവിനു പുറമേ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നുവോ. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടവരുമാണ്. അവര്‍ മരിച്ചവരാണ്; ജീവനുള്ളവരല്ല. ഏതു സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പടുക എന്നവര്‍ അറിയുന്നുമില്ല"
  1. (താങ്കള്‍ ചൂണ്ടിക്കാണിച്ചതു പോലെ 'അവര്‍ ' എന്നതു തന്നെയാണ് ശരിയായ പ്രയോഗം. എളുപ്പത്തിനു വേണ്ടി ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ http://quranmalayalam.com/quran/uni/u16.html യൂനികോഡ് പരിഭാഷയില്‍ നിന്നു കോപ്പി ചെയ്തപ്പോള്‍ പറ്റിയതാണ്. ക്ഷമിക്കുക)
  1. അല്ലാഹുവിനു പുറമെ വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്ന എല്ലാവരും മരിച്ചവരാണ് എന്നു തന്നെയാണ് സമാന്യ ബുദ്ധിയുള്ള എല്ലാവര്‍ക്കും ഈ ആയത്തില്‍ നിന്നു മനസ്സിലാക്കാനാവുക. അല്ലാതെ മരിച്ചവര്‍ക്ക് മാത്രമേ ഈ ആയത്ത് ബാധകമാവുകയുള്ളൂ എന്നുള്ളത് ഈസാനബിയെ ജീവിപ്പിച്ചിരുത്തണം എന്നു ദുര്‍‌വ്വാശിയുള്ള ആളുകള്‍ക്ക് മാത്രം തോന്നുന്ന തലതിരിഞ്ഞ വാദമാണ്.
  1. ഇനി, മലക്കുകളെയും ജിന്നുകളെയും കുറിച്ചുള്ള താങ്കളുടെ സംശയം. ജിന്നുകളെക്കുറിച്ചുള്ള അദ്ധജഡിലമായ അന്ധവിശ്വാസങ്ങളില്‍ നിന്നുത്ഭവിക്കുന്ന താണ് ജിന്നുകളെക്കുറിച്ചുള്ള താങ്കളുടെ സംശയം. കുരുടന്‍ ആനയെക്കണ്ട അവസ്ഥയിലാണ് ജിന്നിന്‍റെ കാര്യത്തില്‍ മുസ്‌ലിം സംഘടനകള്‍. വിശുദ്ധ ഖുര്‍‌ആനില്‍ 'ജിന്ന്' എന്ന പദം പല അര്‍ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. നബി(സ)തിരുമേനിയുടെ പ്രബോധിത സമൂഹമായ ജിന്ന് മനുഷ്യരില്‍ തന്നെ പെട്ട ഒരു വിഭാഗമാണ്. അല്ലാതെ കുട്ടിച്ചാത്തനെയോ മറുതായേയോ പോലുള്ള അന്ധവിശ്വാസ സാങ്കല്പ്പിക കഥാപാത്രങ്ങളല്ല. വിളിച്ചു പ്രാര്‍ഥിക്കപ്പെട്ടിരുന്നു എന്നു വിശുദ്ധ ഖുര്‍‌ആന്‍ പറഞ്ഞ ജിന്നും ഇവരില്‍ പെട്ടവര്‍ തന്നെയാണ്. അവരും വിളിച്ചു പ്രാര്‍ഥിക്കപ്പെട്ട എല്ലാ മനുഷ്യരെയും പോലെ മരിച്ചു പോയിരിക്കുന്നു.
  1. മലക്കുകളെക്കുറിച്ചുള്ള താങ്കളുടെ സംശയത്തിന് അടിസ്ഥാനമൊന്നുമില്ല. അല്ലാഹുവിന്‍റെ സൃഷ്ടികളായ, യഥാര്‍ഥ മലക്കുകളെ ആരെങ്കിലും വിളിച്ചു പ്രാര്‍ഥിക്കുന്നതായി വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നില്ല.
  1. mohammed ali kc August 15, 2012 5:51 AM
  1. "അല്ലാഹുവിനു പുറമെ വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്ന എല്ലാവരും മരിച്ചവരാണ് എന്നു തന്നെയാണ് സമാന്യ ബുദ്ധിയുള്ള എല്ലാവര്‍ക്കും ഈ ആയത്തില്‍ നിന്നു മനസ്സിലാക്കാനാവുക" എന്ന താങ്കളുടെ കണ്ടുപിടിത്തമല്ലേ യഥാര്‍ഥത്തില്‍ ഊഹം? ഖുര്‍ആന്‍ വിരുദ്ധമായ പ്രസ്താവനയാണ് താങ്കള്‍ നടത്തിയിരിക്കുന്നത്. താങ്കള്‍ പറഞ്ഞ പ്രകാരം ലോകത്ത്‌ ജീവിച്ചിരിക്കുന്ന അല്ലാഹുവല്ലാത്ത ഒരാളെയും ആരും വിളിച്ചു പ്രാര്‍ഥിക്കുന്നില്ല എന്നുവരും!!
  1. ജിന്നുകളെ കുറിച്ച് താങ്കള്‍ നടത്തിയ പ്രസ്താവനയും ഖുര്‍ആന്റെ നഗ്നമായ നിഷേധമാണ്. ജിന്ന്‍ മനുഷ്യരില്‍ ഒരു വിഭാഗമാണ് എന്നതിന്റെ ഒരു സൂചന പോലും ഖുര്‍ആനില്‍ ഇല്ല. ഖുര്‍ആന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് അന്ധവിശ്വാസം ആകുകയില്ല. നമ്മുടെ ചര്‍ച്ച അതല്ലാത്തത് കൊണ്ട് ഞാന്‍ കൂടുതല്‍ പറയുന്നില്ല.
  1. നബിയുടെ കാലത്ത്‌ ജിന്നെന്ന വര്‍ഗം ജീവിച്ചിരുന്നു എന്നും അല്ലാഹുവല്ലാത്ത ആ വര്‍ഗത്തെ വിളിച്ചു പ്രാര്‍ഥിച്ചിരുന്നു എന്നും താങ്കള്‍ സമ്മതിക്കുന്നു. എന്നാല്‍ "അല്ലാഹുവിനു പുറമെ വിളിച്ചു പ്രാര്‍ഥിക്കപ്പെടുന്ന എല്ലാവരും മരിച്ചവരാണ് എന്നു തന്നെയാണ് സമാന്യ ബുദ്ധിയുള്ള എല്ലാവര്‍ക്കും ഈ ആയത്തില്‍ നിന്നു മനസ്സിലാക്കാനാവുക" എന്ന താങ്കളുടെ പ്രസ്താവനക്ക് കടകവിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ താങ്കള്‍ പറഞ്ഞതെന്ന് വ്യക്തം.
  1. മലക്കുകളെ മക്കയിലെ മുശ്രിക്കുകള്‍ പ്രാര്‍ഥിചിരുന്നില്ല എന്ന താങ്കളുടെ വാദവും ഒട്ടും ശരിയല്ല. അവരുടെ പല വിഗ്രഹങ്ങളും മലക്കുകളുടെ പ്രതീകങ്ങള്‍ ആയിരുന്നു. അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശക്തികള്‍ എന്ന നിലക്ക്‌ അവരതിനോട് പ്രാര്‍ഥിച്ചിരുന്നു.
  1. Salim Pm August 16, 2012 1:37 AM
  1. വിളിച്ചു പ്രാര്‍ഥിക്കപ്പെട്ടിരുന്ന ജിന്നുകള്‍ മനുഷ്യരില്‍ തന്നെ ഉള്‍പ്പെട്ട വിഭാഗമായിരുന്നു. അവര്‍ മരിച്ചതിനു ശേഷമായിരുന്നു അവരെ വിളിച്ചു പ്രാര്‍ഥിച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്‍റെ വീക്ഷണം ഖുര്‍‌ആന് വിരുദ്ധമാകുന്നില്ല.
  1. യഥാര്‍ഥ മലക്കുകളെ ആരെങ്കിലും വിളിച്ചു പ്രാര്‍ഥിച്ചതായി ഖുര്‍‌ആന്‍ പറയുന്നില്ല. താങ്കള്‍ പറയുന്നത് താങ്കളുടെ അഭിപ്രായം മാത്രമാണ്. അതിന് ഖുര്‍‌ആന്‍റെ പിന്‍ബലം ഇല്ല.
  1. mohammed ali kc August 16, 2012 2:48 AM
  1. >>വിളിച്ചു പ്രാര്‍ഥിക്കപ്പെട്ടിരുന്ന ജിന്നുകള്‍ മനുഷ്യരില്‍ തന്നെ ഉള്‍പ്പെട്ട വിഭാഗമായിരുന്നു. അവര്‍ മരിച്ചതിനു ശേഷമായിരുന്നു അവരെ വിളിച്ചു പ്രാര്‍ഥിച്ചിരുന്നത് <<
  1. ഈ ആശയം വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഏതൊക്കെയാണെന്ന് ദയവായി വിശദീകരിക്കണം. "മനുഷ്യരില്‍ പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക്‌ ഗര്‍വ് വര്‍ദ്ധിപ്പിച്ചു" (72:6) എന്ന വചനത്തിന്റെ നഗ്നമായ നിഷേധമാണ് ഇത്.
  1. "മലക്കുകളെ മക്കയിലെ മുശ്രിക്കുകള്‍ പ്രാര്‍ഥിചിരുന്നില്ല എന്ന താങ്കളുടെ വാദവും ഒട്ടും ശരിയല്ല. അവരുടെ പല വിഗ്രഹങ്ങളും മലക്കുകളുടെ പ്രതീകങ്ങള്‍ ആയിരുന്നു. അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശക്തികള്‍ എന്ന നിലക്ക്‌ അവരതിനോട് പ്രാര്‍ഥിച്ചിരുന്നു" എന്നത് എന്റെ അഭിപ്രായമല്ല. ചരിത്രസത്യമാണ് .
  1. ലളിതമായ രണ്ട് ചോദ്യങ്ങള്‍ :
  1. 1. ലോകത്ത്‌ ജീവിച്ചിരിക്കുന്ന അല്ലാഹുവല്ലാത്ത ഒരാളെയും ആരും വിളിച്ചു പ്രാര്‍ഥിക്കുന്നില്ല എന്ന അഭിപ്രായം താങ്കള്‍ക്കുണ്ടോ?
  1. 2. ഇന്ന് ആരെങ്കിലും "മലക്കുകളെ എന്നെ രക്ഷിക്കണേ എന്ന് പറഞ്ഞാല്‍ " അത് അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നതിന്റെ പരിധിയില്‍ വരുമോ ഇല്ലേ?
  1. Salim Pm August 9, 2012 4:59 AM
  1. താങ്കളുടെ ഖണ്ഡനം എന്നെ കുഴക്കിയതുകൊണ്ടല്ല സ്നേഹിതാ. താങ്കളുടെ നിലപാട് വ്യക്തമായ ശേഷം മറുപടി പറയാം എന്നു കരുതിയാണ്. അല്ലെങ്കില്‍ എല്ലാം പറഞ്ഞു കഴിഞ്ഞാല്‍ താങ്കള്‍ മറുകണ്ടം ചാടും. രണ്ടു ദിവസം ലീവാണ്. ഞായറാഴ്ച്ച താങ്കളുടെ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി ഞാന്‍ തരാം. ഇന്‍ശാ അല്ലാഹ്.
  1. Salim Pm August 12, 2012 2:23 AM
  1. 'തവഫ്ഫ' എന്ന വാക്കുമായി ബന്ധപ്പെട്ട താങ്കളുടെ സംശയം തികച്ചും ബാലിശമാണ്. 'തവഫ്ഫാ' എന്ന പദത്തിന്‍റെ ഭാഷാര്‍ഥം മരിച്ചു എന്നല്ല. പൂര്‍ണമായി പിടിച്ചെടുത്തു, തിരിച്ചു പിടിച്ചു എന്നൊക്കെയാണ് എന്നു താങ്കള്‍ പറയുന്നത് ആരും നിഷേധിക്കുന്നില്ല. എന്നാല്‍, 'തവഫ്ഫ' എന്ന പദം മരിച്ചു എന്ന അര്‍ഥത്തില്‍ ഒരു വിഭാഗം എടുക്കുന്നുണ്ട് എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു. അവര്‍ക്ക് അറബി ഭാഷ അറിയാത്തതുകൊണ്ടാണോ? അല്ല. പിന്നെയോ? അല്ലാഹു ഒരു മനുഷ്യനെ 'തവഫ്ഫ' ചെയ്തു എന്നു പറഞ്ഞാല്‍ ആത്മാവിനെ എടുക്കുക എന്നല്ലാതെ ശരീരത്തോടെ പൂര്‍ണ്ണമായും പിടിച്ചെടുക്കുക എന്ന അര്‍ഥം അറബി ഭാഷയില്‍ ഇല്ല. വിശുദ്ധ ഖുര്‍‌ആനിലും അറബി ഭാഷാ സാഹിത്യത്തിലും ഇതിനു വിരുദ്ധമായ ഒരര്‍ഥം കാണിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. അപ്പോള്‍ പിന്നെ ഈസാനബിയുടെ കാര്യത്തില്‍ മാത്രം ഇതിനു വിരുദ്ധമായ 'ശാരീരികമായ പിടിച്ചെടുക്കല്‍' എങ്ങനെ ശരിയാകും. മാത്രമല്ല, വിശുദ്ധഖുര്‍‌ആനില്‍ ആ പദം പ്രയുക്തമായിരിക്കുന്ന സന്ദര്‍ഭത്തിന് താങ്കള്‍പറഞ്ഞ സാങ്കല്പ്പിക അര്‍ഥം ഒരു വിധത്തിലും യോജിക്കുകയില്ല. ദയവു ചെയ്ത്, ദുര്‍‌വ്വാശി ഒഴിവാക്കി ആ ഭാഗം (4: 116, 117) ഒന്നുകൂടി വായിച്ചുനോക്കുക.
  1. mohammed ali kc August 15, 2012 7:06 AM
  1. തവഫ്ഫ എന്ന പദത്തിന് മരിച്ചു എന്ന ഭാഷാര്‍ഥം ഇല്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഇനി ആ പദം മരിച്ചു എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കണമെങ്കില്‍ അതിന്റെ സന്ദര്‍ഭം പരിഗണിക്കണം.
  1. "അല്ലാഹു പറഞ്ഞതോര്‍ക്കുക: ഈസാ, ഞാന്‍ നിന്നെ പൂര്‍ണമായി ഏറ്റെടുക്കും (മുതവഫ്ഫീക്ക). നിന്നെ എന്നിലേക്ക് ഉയര്ത്തും. സത്യനിഷേധികളില്‍ നിന്ന് അടര്ത്തിയെടുത്ത് നിന്നെ നാം വിശുദ്ധനാക്കും. നിന്നെ പിന്പറ്റിയവരെ ഉയിര്ത്തെഴുന്നേല്പു നാള്‍ വരെ സത്യനിഷേധികളെക്കാള്‍ ഉന്നതരാക്കും. പിന്നെ നിങ്ങളുടെയൊക്കെ തിരിച്ചുവരവ് എന്റെ അടുത്തേക്കാണ്. നിങ്ങള്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ അപ്പോള്‍ ഞാന്‍ തീര്പ്പു കല്പിക്കും." (3:55)
  1. ഇവിടെ പറയുന്നത് ഈസായുടെ മരണത്തെ കുറിച്ചല്ല എന്നതിന് തെളിവാണ് താഴെയുള്ള സൂക്തങ്ങള്‍ .
  1. "ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര് ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില് ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ." (4:157-158)
  1. ഇവിടെ ഈസാ നബിയെ വധിച്ചു എന്ന വാദത്തെ പൂര്‍ണമായി ഖണ്ടിക്കുകയാണ് ചെയ്യുന്നത്. ആ നിഷേധത്തിന്റെ സ്ഥാനത്താണ് "ഈസാ, ഞാന് നിന്നെ പൂര്ണമായി ഏറ്റെടുക്കും" എന്ന വാക്യം. അവരദ്ദേഹത്തെ വധിചിട്ടില്ല, അള്ളാഹു അദ്ദേഹത്തെ ഉയര്‍ത്തുകയായിരുന്നു എന്ന് പറയുമ്പോള്‍ വധനിഷേധത്തിന്റെ സ്ഥിരീകരനമാണ് ഉയര്‍ത്തല്‍ . സ്വാഭാവിക മരണമാണ് ഉദ്ദേശ്യമെങ്കില്‍ പിന്നെ ആത്മാവിനെ ഉയര്‍ത്തുകയായിരിന്നു എന്ന് പറയുന്നതില്‍ പ്രസക്തിയില്ല. ദേഹം വെടിയുന്ന എല്ലാ ആത്മാക്കളും ഉയര്‍ത്തപ്പെടുന്നുണ്ടല്ലോ.
  1. >>'തവഫ്ഫ' ചെയ്തു എന്നു പറഞ്ഞാല്‍ ആത്മാവിനെ എടുക്കുക എന്നല്ലാതെ ശരീരത്തോടെ പൂര്‍ണ്ണമായും പിടിച്ചെടുക്കുക എന്ന അര്‍ഥം അറബി ഭാഷയില്‍ ഇല്ല.<<
  1. താങ്കളുടെ മേല്‍ വാദത്തിനും പ്രസക്തിയില്ല. കാരണം ഈസാക്ക് മുമ്പ്‌ ശരീരത്തോടെ പൂര്‍ണമായും പിടിച്ചെടുക്കുന്ന സംഭവം ഇല്ലല്ലോ. അപ്പോള്‍ അങ്ങനെയൊരു അര്‍ഥം ആദ്യമേ ഉണ്ടാവണം എന്ന് വാശി പിടിക്കുന്നതില്‍ കാര്യമില്ല.
  1. ഖുര്‍ആന്‍ തന്നെ 6:60 ല്‍ ഈ പദത്തെ യഥാര്‍ത്ഥമരണം എന്ന അര്‍ത്ഥത്തിലല്ലാതെ ഉപയോഗിച്ചതായി ഞാന്‍ മുമ്പ്‌ പറഞ്ഞിരുന്നു. "രാത്രിയില്‍ നിങ്ങളെ മരിപ്പിക്കുന്നത് (യതവഫ്ഫാക്കും) അവനാകുന്നു." എന്നാണു അര്‍ഥം. ഉറക്കിനെ കുറിച്ചാണ് ആ പറഞ്ഞത് എന്നോര്‍ക്കുക.
  1. ശരിക്കുമുള്ള മരണത്തിനു അറബിയില്‍ മറ്റു പദങ്ങള്‍ ഉണ്ടായിരിക്കെ അള്ളാഹു ഈ പദം തന്നെ ഉപയോഗിച്ചത്‌ എന്തിനാണ്?
  1. "ഈസാ മരിച്ചിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളിനു മുമ്പ്‌ അദ്ദേഹം നിങ്ങളിലേക്ക്‌ തിരിച്ചു വരും" എന്ന ഹദീസും അത് പോലുള്ള മറ്റു ഹദീസുകളുമൊക്കെ ഇതിനു തെളിവാണ്.
  1. Salim Pm August 16, 2012 1:38 AM
  1. 'തവഫ്ഫ' എന്ന പദം അല്ലാഹു മനുഷ്യരെക്കുറിച്ചു പ്രയോഗിക്കമ്പോള്‍ ആത്മാവിനെ പിടിക്കുക എന്ന അര്‍ഥം മാത്രമേ കിട്ടുകയുള്ളൂ. ശാരീരികമായ പിടിച്ചെടുക്കല്‍ എന്ന അര്‍ഥത്തില്‍ ഈ പദം പ്രയോഗിച്ചതായി ഒരു ഉദാഹരണം പോലും ചൂണ്ടിക്കാണിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. തര്‍ക്കത്തിലിരിക്കുന്ന ആയത്തു തന്നെ തെളിവായി ഉദ്ധരിക്കുന്നത് തമാശയ്ക്ക് വക നല്‍കുന്നു.
  1. 'തവഫ്ഫ' എന്ന പദം മനുഷ്യനുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുര്‍‌ആനില്‍ തന്നെ നിരവധി തവണ പ്രയോഗിച്ചിട്ടുണ്ട്. അതില്‍ ഒരിടത്ത്പോലും മരിപ്പിക്കുക എന്ന അര്‍ഥത്തിലല്ലാതെ അത് കാണാന്‍ സാധ്യമല്ല. ചില ഉദാഹരണങ്ങള്‍ നോക്കുക:
  1. "നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍" (2:234)
  1. "നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍" (2:241)
  1. "നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക." (2:281)
  1. "അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത്‌ വരെ." (4:15)
  1. "അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌ ) സ്വന്തത്തോട്‌ അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട്‌ ചോദിക്കും" (4:97)
  1. "അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്‍മാര്‍ ( മലക്കുകള്‍ ) അവരുടെ അടുത്ത്‌ ചെല്ലുമ്പോള്‍ അവര്‍ പറയും" (7:37)
  1. "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട്‌ മരിപ്പിക്കുകയും ചെയ്യേണമേ." (7:126)
  1. "സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട്‌ മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍!" (8:50)
  1. ഇനിയും എത്ര വേണമെങ്കിലും ഉദ്ധരിക്കാന്‍ കഴിയും. [ 40:46, 10:104, 12:101, 13:40, 16:28, 16:32, 16:70.....] മറിച്ച്, 'തവഫ്ഫ' എന്ന പദം ശാരീരികമായ പിടിച്ചെടുക്കല്‍ എന്ന അര്‍ഥത്തില്‍ പ്രയോഗിച്ച ഒരുദാഹരണമെങ്കിലും കാണിക്കുവാന്‍ എന്‍റെ സ്നേഹിതനു കഴിയുമോ?
  1. ഖുര്‍ആന്‍ തന്നെ 6:60 ല്‍ ഈ പദത്തെ യഥാര്‍ത്ഥമരണം എന്ന അര്‍ത്ഥത്തിലല്ലാതെ ഉപയോഗിച്ചതായി ഞാന്‍ മുമ്പ്‌ പറഞ്ഞിരുന്നു. "രാത്രിയില്‍ നിങ്ങളെ മരിപ്പിക്കുന്നത് (യതവഫ്ഫാക്കും) അവനാകുന്നു." എന്നാണു അര്‍ഥം. ഉറക്കിനെ കുറിച്ചാണ് ആ പറഞ്ഞത് എന്നോര്‍ക്കുക.
  1. ഇവിടെ മരണമല്ല ഉറക്കമാണ് ഉദ്ദേശ്യം എന്ന് യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം ഖുര്‍‌ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ 'രാത്രിയില്‍' എന്ന പദം പ്രയോഗിച്ചത് അതുകൊണ്ടാണ്. ഇവിടെയും താങ്കള്‍ പറഞ്ഞതുപോലുള്ള 'പൂര്‍ണ്ണമായും പിടിച്ചെടുക്കുക' എന്ന അര്‍ഥം കിട്ടില്ല. അത്മാവിനെ പിടിക്കുക എന്ന അര്‍ഥം മാത്രമേ ലഹിക്കുകയുള്ളൂ. ഇക്കാര്യം വേറൊരിടത്ത് ഖുര്‍ആന്‍ വ്യക്തമാക്കുന്നുമുണ്ട്. ഈ ആയത്തിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും നിവാരണം ചെയ്യുന്ന വിധത്തില്‍ അവിടെ ഖുര്‍‌ആന്‍ അത് വ്യക്തമായും പ്രതിപാദിച്ചിരിക്കുന്നും നോക്കുക:
  1. "ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌." (39:42)
  1. എത്ര വ്യക്തമായ നിലയിലാണ് 'തവഫ്ഫ' എന്നാല്‍ അത്മാവിനെ പിടിക്കുക എന്നാണെന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്!
  1. mohammed ali kc August 16, 2012 2:34 AM
  1. 3:55, 4:157-158 സൂക്തങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞ വിശദീകരണം ഖണ്ടിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനു പകരം തര്‍ക്കമില്ലാത്ത കുറെ സൂക്തങ്ങള്‍ നിരത്തിയിരിക്കുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നത്? മരണം എന്നതിന് ആ വാക്ക്‌ ഉപയോഗിക്കുകയില്ല എന്ന് ആരെങ്കിലും വാദിച്ചോ?
  1. താങ്കള്‍ പറയുന്നു:"'തവഫ്ഫ' എന്ന പദം ശാരീരികമായ പിടിച്ചെടുക്കല്‍ എന്ന അര്‍ഥത്തില്‍ പ്രയോഗിച്ച ഒരുദാഹരണമെങ്കിലും കാണിക്കുവാന്‍ എന്‍റെ സ്നേഹിതനു കഴിയുമോ?" ഇതിനു മറുപടി നല്‍കിക്കഴിഞ്ഞതാണ്. ഈസാനബിക്ക് മുമ്പ്‌ ശരീരത്തോടെയുള്ള പിടിച്ചെടുക്കല്‍ സംഭവിച്ചിട്ടില്ല എന്നിരിക്കെ ഈ വിഡ്ഢിചോദ്യം എന്തിനു ചോദിക്കുന്നു?
  1. താങ്കള്‍ പറയുന്നു: "'തവഫ്ഫ' എന്ന പദം മനുഷ്യനുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുര്‍‌ആനില്‍ തന്നെ നിരവധി തവണ പ്രയോഗിച്ചിട്ടുണ്ട്. അതില്‍ ഒരിടത്ത്പോലും മരിപ്പിക്കുക എന്ന അര്‍ഥത്തിലല്ലാതെ അത് കാണാന്‍ സാധ്യമല്ല."
  1. ഇത് പറഞ്ഞ താങ്കള്‍ തന്നെ സൂക്തം 6:60 നെ കുറിച്ച് പറഞ്ഞ മറുപടി അവിടെ 'സംശയത്തിനിടയില്ലാത്ത വിധം ഉറക്കം എന്ന് പറഞ്ഞിരിക്കുന്നു' എന്നാണ്. അപ്പോള്‍ ഈ പദം മരണം എന്ന അര്‍ത്ഥത്തില്‍ അല്ലാതെ ഖുര്‍ആന്‍ ഉപയോഗിച്ചു എന്ന്‍ താങ്കള്‍ തന്നെ സമ്മതിക്കുന്നു. ഇങ്ങനെ വൈരുധ്യം പറയുന്നത് ശ്രദ്ധിക്കേണ്ടതല്ലേ?
  1. സംശയത്തിനിടയില്ലാത്ത വിധം പറയണം എന്നതാണ് താങ്കളുടെ മാനദണ്ഡം. ശരി. അപ്പോള്‍ സംശയകരമായ ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് ആരാണ്? ഖുര്‍ആന്‍ വാക്യഘടന ഈസാ നബി മരിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്നു. അതോടൊപ്പം മുഹമ്മദ്‌ നബി (സ) യാതൊരു വ്യാഖ്യാനത്തിനും പഴുതില്ലാത്ത വിധം ഈസാ നബി മരിച്ചിട്ടില്ല, അന്ത്യനാളില്‍ തിരിച്ചു വരും എന്നൊക്കെ പറയുന്നു. ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ഖണ്ഡിക്കാന്‍ ഖുര്‍ആന്‍ മരണം എന്ന്‍ വ്യക്തമായി പറയുന്ന വാക്കുകള്‍ ഉപയോഗിചില്ല. 
  1. ഈസാ നബിയെ ഉയര്‍ത്തിയ കാര്യം പറഞ്ഞു കൊണ്ട് 'അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ' എന്ന് പറയുന്നതിന്റെ അര്‍ഥം എന്ത്?
  1. Salim Pm August 16, 2012 4:39 AM
  1. "3:55,4:157-158 സൂക്തങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞ വിശദീകരണം ഖണ്ടിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനു പകരം തര്‍ക്കമില്ലാത്ത കുറെ സൂക്തങ്ങള്‍ നിരത്തിയിരിക്കുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നത്? മരണം എന്നതിന് ആ വാക്ക്‌ ഉപയോഗിക്കുകയില്ല എന്ന് ആരെങ്കിലും വാദിച്ചോ?"
  1. പ്രിയ സുഹൃത്തേ, 3:55,4:157-158 വചനങ്ങളിലെ പ്രതിപാദ്യ വിഷയത്തെക്കുറിച്ചാണ് നമ്മുടെ തര്‍ക്കം. ആ തര്‍ക്കം പരിഹരിക്കാന്‍ അതിനുപോല്‍ബലകമായ തെളിവുകളാണ് ഹാജരാക്കേണ്ടത്. അതിനു താങ്കള്‍ക്ക് കഴിയുന്നില്ല എന്നതില്‍ നിന്നു മനസ്സിലാകുന്നത് മറ്റെല്ലായിടത്തുമെന്നപോലെ അവിടെയും തവഫ്ഫയുടെ അര്‍ഥം മരിപ്പിച്ചു എന്നുതന്നെയാണ് എന്നാണ്.
  1. 'തവഫ്ഫ' എന്ന പദം ശാരീരികമായ രീതിയില്‍ പിടിച്ചെടുക്കല്‍ എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചതിന് ഒരുദാഹരണം പോലും ഇല്ല എന്നു താങ്കള്‍ സമ്മതിക്കുന്ന സ്ഥിതിക്ക് അതിന്‍റെ ഭാഷാര്‍ഥം അങ്ങനെയാണ് എന്നു പറഞ്ഞ് അതില്‍ തൂങ്ങുന്നത് നീതിക്ക് നിരക്കുന്നതല്ല. ശരീരത്തോടുകൂടി പിടിച്ചെടുക്കുക എന്ന ഒരു സംബ്രദായം അല്ലാഹുവിനില്ല. അല്ലാഹു പിടിച്ചെടുക്കുക റൂഹ് മാത്രമാണ്. അത് തന്നെയാണ് ഇവിടെയും വിവക്ഷിതം. മറിച്ചോരര്‍ഥം തവഫ്യ്ക്ക് കൊടുക്കാന്‍ ഒരു ന്യായവും ഇല്ല.
  1. ഇംഗ്ലീഷ് ഭാഷയില്‍ ഒരാളെക്കുറിച്ച് 'Passed away' എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചു പോയി എന്നാണെന്ന് ഇംഗ്ലീഷ് ഭാഷയുടെ പ്രാഥമിക പാഠം അറിയാവുന്ന ആരുക്കും സംശയം ഉണ്ടാവുകയില്ല. അല്ലാതെ അതിന്‍റെ പദങ്ങളില്‍ പിടിച്ച് Passed എന്നാല്‍ കഴിഞ്ഞു പോയി, away എന്നാല്‍ അകലെ എന്നെല്ലാം പറഞ്ഞ് ആരെങ്കിലും വ്യാഖ്യാനിക്കാന്‍ പുറപ്പെട്ടാല്‍ നല്ല നമസ്കാരം പറഞ്ഞ് പിരിയുകയേ നിവൃത്തിയുള്ളൂ.
  1. "സംശയത്തിനിടയില്ലാത്ത വിധം പറയണം എന്നതാണ് താങ്കളുടെ മാനദണ്ഡം. ശരി. അപ്പോള്‍ സംശയകരമായ ഈ വിഷയത്തില്‍ തീര്ര്‍പ്പ് കല്‍പ്പിക്കേണ്ടത് ആരാണ്?"
  1. തീര്‍പ്പു കല്പ്പിക്കേണ്ടത് പ്രഥമായി ഖുര്‍‌ആന്‍ തന്നെയാണ്. അതുകൊണ്ടാണ് 'തവഫ്ഫ' എന്ന് ഖുര്‍‌ആന്‍ പ്രയോഗിച്ച നിരവധി ഉദാഹരണങ്ങള്‍ ഞാന്‍ നിരത്തിയത്. അതിലൊന്നും താങ്കള്‍ക്കും സശയമില്ല. താങ്കള്‍ പിന്നെയും ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന് പറഞ്ഞതുപോലെ ഈസാനബിയെ തഫഫ്ഫ ചെയ്താല്‍ അത് ശാരീരികമായ ഉയര്‍ത്തല്‍ ആണ് എന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
  1. ഉറക്കത്തെക്കുറിച്ചു പറഞ്ഞ ആയത്തിനെക്കുറിച്ച് മുകളില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. അവിടെയും അത്മാവിനെ പിടിക്കുക എന്ന അര്‍ഥത്തില്‍ തന്നെയാണ് തഫഫ്ഫ എന്ന പദം പ്രയുയുക്തമായിരിക്കുന്നത് എന്നത് വ്യക്തമാണ്.
  1. തര്‍ക്കത്തിലുള്ള ഒരു വിഷയത്തിന് ഉപോല്‍ബലകമായ തെളിവുകളാണ് കൊണ്ടുവരേണ്ടത്. അല്ലാതെ അതില്‍ തന്നെ തര്‍ക്കിച്ചു സമയം കളയുകയല്ല എന്ന് പ്രിയ സുഹൃത്തിനെ ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു.
  1. mohammed ali kc August 17, 2012 12:02 AM
  1. താങ്കളുടെ ഉരുണ്ടു കളി ജോറായിട്ടുണ്ട്. താങ്കളുടെ പുതിയ പ്രതികരണത്തില്‍ കൊടുത്ത കാര്യങ്ങള്‍ക്കൊക്കെ മുമ്പേ മറുപടി നല്‍കി കഴിഞ്ഞതാണ്.
  1. "3:55,4:157-158 സൂക്തങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞ വിശദീകരണം ഖണ്ടിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല." എന്ന എന്റെ പ്രസ്താവന എടുത്തു കൊടുത്തപ്പോള്‍ ഞാന്‍ വിചാരിച്ചു താങ്കള്‍ ഇപ്പോള്‍ ഖണ്ടിക്കും എന്ന്. പക്ഷെ താങ്കള്‍ നിരാശപ്പെടുത്തികളഞ്ഞു.
  1. ഈസാനബിക്ക് മുമ്പ്‌ ശരീരത്തോടെയുള്ള പിടിച്ചെടുക്കല്‍ സംഭവിച്ചിട്ടില്ല എന്നിരിക്കെ 'തവഫ്ഫ' എന്ന പദം ശാരീരികമായ രീതിയില്‍ പിടിച്ചെടുക്കല്‍ എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചതിന് ഒരുദാഹരണം ഉണ്ടോ എന്ന വിഡ്ഢിചോദ്യം എന്തിനു ചോദിക്കുന്നു? എന്ന് ഞാന്‍ കഴിഞ്ഞ മറുപടിയില്‍ പറഞ്ഞതാണ്. വൈജ്ഞാനികമായ സത്യസന്ധത താങ്കള്‍ കാണിക്കണം.
  1. അള്ളാഹു സാധാരണ റൂഹിനെ മാത്രമേ പിടിക്കൂ. എന്നാല്‍ ഈസാനബിയുടെ കാര്യത്തില്‍ അങ്ങനെയല്ല. അത് കൊണ്ടാണ് ഖുര്‍ആന്‍ ഒരു അല്ഭുത സംഭവമായി അത് എടുത്തു കാണിച്ചതും. ഈസാ നബിയെ ഉയര്‍ത്തിയ കാര്യം പറഞ്ഞു കൊണ്ട് 'അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ' എന്ന് പറയുന്നതിന്റെ അര്‍ഥം എന്ത് എന്ന് ആലോചിക്കുക. സാധാരണ പോലെ റൂഹിനെ പിടിക്കുകയാണെങ്കില്‍ അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?
  1. Passed away എന്ന വാക്കുമായി 'തവഫ്ഫ' യെ താരതമ്യം ചെയ്തത് കണ്ടപ്പോള്‍ 'അഞ്ജനമെന്നാല്‍ ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും' എന്ന ചൊല്ലാണ് ഓര്‍മയില്‍ വന്നത്. Passed away എന്നതിന് മരിച്ചു പോയി എന്ന് ഭാഷാര്‍ഥം തന്നെയുണ്ട്. തവഫ്ഫ എന്നതിന് അങ്ങനെ അര്‍ത്ഥമില്ല താനും.
  1. ഞാന്‍ ഖുര്‍ആനും സുന്നത്തും വെച്ചാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. എന്ത് കൊണ്ട് നിങ്ങള്‍ പ്രവാചകന്റെ വചനം സ്വീകരിക്കുന്നില്ല? തര്‍ക്കത്തിലുള്ള വിഷയത്തിന് ഉപോല്‍ബലകമായ തെളിവുകളല്ലേ അവ? പലവട്ടം ചോദിച്ചിട്ടും അതെ പറ്റി പ്രതികരിക്കാത്തത് എന്ത് കൊണ്ട്? നിങ്ങള്‍ ഹദീസ്‌ നിഷേധിയാണോ? തുറന്നു പറയുക.
  1. ഉറക്കത്തിനെ കുറിച്ച് പറഞ്ഞ സൂക്തവും താങ്കള്‍ മുമ്പ്‌ പറഞ്ഞതും വൈരുധ്യമായിരുന്നു. അതെ കുറിച്ചും താങ്കള്‍ മിണ്ടിയിട്ടില്ല. ആ സൂക്തത്തില്‍ മരണം എന്ന അര്‍ത്ഥത്തില്‍ ആ പദം ഉപയോഗിച്ചിട്ടില്ല.
  1. Salim Pm August 21, 2012 10:15 PM
  1. 'തവഫ്ഫ' എന്ന പദം ശാരീരികമായ പിടിച്ചെടുക്കല്‍ എന്ന അര്‍ഥത്തില്‍ ഈസാനബിയുടെ കാര്യത്തിലല്ലാതെ ഇതുവരെ ഉണ്ടായിട്ടില്ല എന്നു താങ്കള്‍ സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ ഈസാനബിയുടെ വിഷയം വരുമ്പോള്‍ മാത്രം ഈ 'തവഫ്ഫ' ശാരീരികമായ പിടിച്ചെടുക്കല്‍ ആകുന്നതെങ്ങനെ? അതങ്ങനെയാകണമെങ്കില്‍ അതിനെ പിന്തുണയ്ക്കുന്ന ശക്തമായ തെളിവുകള്‍ (സാധാരണ തെളിവുകള്‍ പോരാ, കാരണം ലോകം ഉണ്ടായമുതല്‍ ഇന്നേവരെ നടന്നിട്ടില്ലാത്തെ ഒരു കാര്യമാണിത്. അത്യന്തം അസാധാരാണമായ ഒരു കാര്യം. ഇത്തരം ഒരു കാര്യം വിശ്വസനീയമാകണമെങ്കില്‍ തിത് വളരെ വ്യക്തമായ തെളിവുകള്‍ തന്നെ ആവശ്യമാണ്) തന്നെ ഖുര്‍ആനില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. എന്നാല്‍, വിശുദ്ധ ഖുര്‍‌ആനില്‍ നിന്ന് ഇതിതെ പിന്‍‌തുണയ്ക്കുന്ന തെളിവുകള്‍ ലഭിക്കുന്നില്ല എന്നു മാത്രമല്ല ഈസാനബി(അ) മരിച്ചു പോയിരിക്കുന്നു എന്ന് തെളിയുന്ന അനേകം വചനങ്ങള്‍ വേറെയും ലഭിക്കുന്നു എന്നതാണ് വാസ്തവം.
  1. "3:55,4:157-158 സൂക്തങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞ വിശദീകരണം ഖണ്ടിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല."
  1. 3:55,4:157-158 ല്‍ പറഞ്ഞിട്ടുള്ള 'തവഫ്ഫ' എന്ന പദമാണ് നമ്മുടെ തര്‍ക്ക വിഷയം. ആ പദത്തിന്‍റെ അര്‍ഥത്തെക്കുറിച്ചാണ് വിവാദം. ആ പദത്തിന് അറബി ഭാഷാ പ്രയോഗമനുസരിച്ച് ആത്മാവിനെ പിടിക്കുക എന്നല്ലാതെ ശാരീരികമായ പിടിച്ചെടുക്കല്‍ എന്ന അര്‍ഥം ഇല്ല എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു. ഈസാനബിയുടെ കാര്യം വരുമ്പോള്‍ മാത്രം ഈ അര്‍ഥം കിട്ടണമെങ്കില്‍ ഈസാനബിയെ ശാരീരികമായി പിടിച്ചെടുത്തു എന്ന് വ്യക്തമാക്കുന്ന മറ്റു തെളിവുകള്‍ ലഭിച്ചേ തീരൂ. അല്ലാത്ത പക്ഷം, മറ്റു സഥലങ്ങളില്‍ പ്രയോഗിച്ചിട്ടുള്ള അത്മാവിനെ പിടിക്കുക (ഉറക്കത്തിന്‍റെ വിഷയത്തിലും ഈ അര്‍ഥം തന്നെയാണ് എന്ന് ഞാന്‍ മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്) എന്ന അര്‍ഥം മാത്രമേ സ്വീകരിക്കാന്‍ പറ്റൂ.
  1. ഈസാനബിയുടെ വിഷയത്തില്‍ തന്നെ തവഫ്ഫ എന്ന പദം മറ്റൊരു സന്ദര്‍ഭത്തിലും വിശുദ്ധ ഖുര്‍‌ആന്‍ പ്രയോഗിച്ചിട്ടുണ്ട്. സൂറത്തുല്‍ മാഇദയിലെ ആ വചനങ്ങള്‍ ഇപ്രകാരമാണ്.
  1. 'അല്ലാഹു പറയുന്ന അവസരം: അല്ലയോ മര്‍‌യമിന്‍റെ മകന്‍ ഈസാ, എന്നെയും എന്‍റെ മാതാവിനെയും അല്ലാഹുവിനെ കൂടാതെ രണ്ടു ദൈവങ്ങളായി സ്വീകരിക്കുക എന്നു നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയത്രേ പരിശുദ്ധന്‍. എനിക്കു പറയാന്‍ അവകാശമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനതു പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്നിലുള്ളത് നീ അറിയുന്നു. നിന്നിലുള്ളത് ഞാന്‍ അറിയുന്നില്ല. തീര്‍ച്ചയായും നീ പരോക്ഷ കാര്യങ്ങള്‍ നന്നായി അറിയുന്നവനാണ്.
  1. 'നീ എന്നോട് ആജ്ഞാപിച്ചതല്ലാതെ ഞാന്‍ അവരോട് മറ്റൊന്നും പറഞ്ഞിരുന്നില്ല. അതായത്, 'എന്‍റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവിനെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍' എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ (ഫലമ്മാ തവഫ്ഫയ്ത്തനീ) അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായി. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്' (5: 117, 118)
  1. ഈസാനബിയുട കാര്യത്തില്‍ തന്നെ സശയത്തിനടയില്ലാത്ത വിധത്തില്‍ 'തവഫ്ഫ' എന്ന പദം മരിപ്പിക്കുക എന്ന അര്‍ഥത്തില്‍ ഇവിടെ അല്ലാഹു പ്രയോഗിച്ചുകൊണ്ട് 3:55,4:157-158 പറഞ്ഞ തവഫ്ഫയുടെയും ഉദ്ദേശ്യവും മരണം തന്നെയാണെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.
  1. mohammed ali kc August 22, 2012 6:33 AM
  1. പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരുന്നിട്ടു വലിയ വിശേഷമില്ല. തവഫ്ഫ എന്ന പദത്തിന് മരിച്ചു എന്ന് ഭാഷാര്‍ഥം ഇല്ലെന്നു ഞാന്‍ . തവഫ്ഫ എന്ന് ഈസ നബിയെ കുറിച്ച് പറഞ്ഞത് മരിച്ചു എന്ന അര്‍ത്ഥത്തില്‍ ആണെന്ന് താങ്കളും. ഇവിടെ ആരുടെ വാദമാണ് ശരി എന്ന് സ്ഥാപിക്കണമെങ്കില്‍ അത് പറയുന്ന ആയത്തുകളുടെ പശ്ചാത്തലം നോക്കണം. വാചകഘടന നോക്കണം. ഇതേ കുറിച്ച് ഞാന്‍ മുമ്പ്‌ പറഞ്ഞത് വീണ്ടും കൊടുക്കുന്നു:
  1. "ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര് ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില് ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ." (4:157-158)
  1. ഇവിടെ ഈസാ നബിയെ വധിച്ചു എന്ന വാദത്തെ പൂര്‍ണമായി ഖണ്ടിക്കുകയാണ് ചെയ്യുന്നത്. ആ നിഷേധത്തിന്റെ സ്ഥാനത്താണ് "ഈസാ, ഞാന് നിന്നെ പൂര്ണമായി ഏറ്റെടുക്കും" എന്ന വാക്യം. അവരദ്ദേഹത്തെ വധിചിട്ടില്ല, അള്ളാഹു അദ്ദേഹത്തെ ഉയര്‍ത്തുകയായിരുന്നു എന്ന് പറയുമ്പോള്‍ വധനിഷേധത്തിന്റെ സ്ഥിരീകരനമാണ് ഉയര്‍ത്തല്‍ . സ്വാഭാവിക മരണമാണ് ഉദ്ദേശ്യമെങ്കില്‍ പിന്നെ ആത്മാവിനെ ഉയര്‍ത്തുകയായിരിന്നു എന്ന് പറയുന്നതില്‍ പ്രസക്തിയില്ല. ദേഹം വെടിയുന്ന എല്ലാ ആത്മാക്കളും ഉയര്‍ത്തപ്പെടുന്നുണ്ടല്ലോ.
  1. 5: 117, 118 എന്ന സൂക്തങ്ങളില്‍ ഫലമ്മാ തവഫ്ഫയ്ത്തനീ എന്നതിന് നീ എന്നെ മരിപ്പിച്ചപ്പോള്‍ എന്നാണ് താങ്കള്‍ അര്‍ഥം നല്‍കിയത്. 'നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍ ' എന്നാണ് അതിനു കൊടുക്കേണ്ട അര്‍ഥം എന്ന് ഞാന്‍ പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ? നീ എന്നെ മരിപ്പിച്ചപ്പോള്‍ എന്ന് ഒരു സംശയത്തിനും ഇട നല്‍കാത്ത വിധം പദങ്ങള്‍ അറബിയില്‍ ഉണ്ടായിരിക്കെ എന്ത് കൊണ്ട് ഈ പദം അള്ളാഹു ഉപയോഗിച്ചു?
  1. ഇവ്വിഷയകമായി ഞാന്‍ മറ്റു ചില ചോദ്യങ്ങളും കൊടുത്തിരുന്നു. കൂടാതെ വ്യക്തമായ ഹദീസുകളും. ഒന്നും താങ്കള്‍ ഗൗനിച്ചില്ല. അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണ് താങ്കള്‍ .
  1. Salim Pm August 23, 2012 1:21 AM
  1. " പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരുന്നിട്ടു വലിയ വിശേഷമില്ല."
  1. പറയുന്നതു മനസ്സിലാകാത്തവരോട് പറഞ്ഞതു തന്നെ ആവര്‍ത്തിക്കുകയല്ലാതെ വേറെ വഴിയില്ല.
  1. " തവഫ്ഫ എന്ന പദത്തിന് മരിച്ചു എന്ന് ഭാഷാര്‍ഥം ഇല്ലെന്നു ഞാന്‍ "
  1. അല്ലാഹു ഒരു മനുഷ്യനെ 'തവഫ്ഫ' ചെയ്തു എന്നു പറഞ്ഞാല്‍ റൂഹിനെ പിടിക്കുക എന്നല്ലാതെ വേറെ അര്‍ഥം അറബി ഭാഷാ പ്രയോഗത്തില്‍ ഇല്ലെന്നു ഞാന്‍. അതിനുപോല്‍ബലകമായ ധാരാളം തെളിവുകളും ഞാന്‍ നിരത്തി. മറിച്ച് ഒന്നുപോലും ഉദ്ധരിക്കാന്‍ താങ്കള്‍ക്കായില്ല.
  1. " തവഫ്ഫ എന്ന് ഈസ നബിയെ കുറിച്ച് പറഞ്ഞത് മരിച്ചു എന്ന അര്‍ത്ഥത്തില്‍ ആണെന്ന് താങ്കളും."
  1. അതെ, മറ്റെല്ലായിടത്തും പ്രയോഗിച്ച പോലെത്തന്നെ.
  1. " ഇവിടെ ആരുടെ വാദമാണ് ശരി എന്ന് സ്ഥാപിക്കണമെങ്കില്‍ അത് പറയുന്ന ആയത്തുകളുടെ പശ്ചാത്തലം നോക്കണം. വാചകഘടന നോക്കണം. ഇതേ കുറിച്ച് ഞാന്‍ മുമ്പ്‌ പറഞ്ഞത് വീണ്ടും കൊടുക്കുന്നു:"
  1. "ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര് ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില് ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ." (4:157-158)
  1. " ഇവിടെ ഈസാ നബിയെ വധിച്ചു എന്ന വാദത്തെ പൂര്‍ണമായി ഖണ്ടിക്കുകയാണ് ചെയ്യുന്നത്."
  1. തീര്‍ച്ചയായും ശരിയാണ്. ഈസാനബിയെ അവര്‍ക്കു വധിക്കാന്‍ കഴിഞ്ഞിട്ടില്ല.
  1. " ആ നിഷേധത്തിന്റെ സ്ഥാനത്താണ് "ഈസാ, ഞാന് നിന്നെ പൂര്ണമായി ഏറ്റെടുക്കും" എന്ന വാക്യം.
  1. ഒരു വ്യക്തി വധിക്കപ്പെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചിട്ടില്ല എന്നാണോ അതിന്നര്‍ഥം? നബി(സ) തിരുമേനിയെയും, മൂസാനബി(അ) നെയും ശത്രുക്കള്‍ക്ക് വധിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാല്‍ അവര്‍ മരിച്ചിട്ടില്ല എന്ന് അതിന് ആരെങ്കിലും മനസ്സിലാക്കുമോ? സാധാരണ രീതിയിലുള്ള മരണം വരിക്കുന്നതിന് ഈ നിഷേധം ഒരു തടസ്സമാകുന്നതെങ്ങനെയാണ്? ഇവിടെ 'തവഫ്ഫ' എന്നതിനാണ് പൂര്‍ണ്ണമായും ഏറ്റെടുക്കുക എന്ന് താങ്കള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അല്ലാഹു ഒരു മനുഷ്യനെ 'തവഫ്ഫ' ചെയ്തു എന്നു പറഞ്ഞാല്‍ ആത്മാവിനെ പിടിക്കുക എന്ന അര്‍ഥം മാത്രമേ ഉള്ളൂ എന്ന് വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു. ഈ ആയത്തിന്‍റെ പശ്ചാത്തലം അതിന് ഒരു തടസ്സവും നില്‍ക്കുന്നില്ല. അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല. അല്ലാഹു അദ്ദേഹത്തെ അവരുടെ വധ ശ്രമത്തില്‍ നിന്നു രക്ഷപ്പെടുത്തുകയും എല്ലാ പ്രവാചകന്മാരെയും പോലെ തന്നെ സ്വാഭാവികമായ നിലയില്‍ മരിപ്പിക്കുകയുമാണുണ്ടായത്.
  1. " അവരദ്ദേഹത്തെ വധിചിട്ടില്ല, അള്ളാഹു അദ്ദേഹത്തെ ഉയര്‍ത്തുകയായിരുന്നു എന്ന് പറയുമ്പോള്‍ വധനിഷേധത്തിന്റെ സ്ഥിരീകരനമാണ് ഉയര്‍ത്തല്‍ "
  1. 'അല്ലാഹുവിലേക്ക് ഉയര്‍ത്തി' എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അല്ലാതെ അകാശത്തേക്കോ മറ്റേതെങ്കിലും ഭൗതിക സ്ഥാനത്തേക്കോ അല്ല എന്ന കാര്യം ശ്രദ്ധിക്കുക. അല്ലാഹു ഒരു വ്യക്തിയെ തന്നിലേക്കുയര്‍ത്തി എന്നു പറഞ്ഞാല്‍ ആ വ്യക്തിയുടെ അത്മീയ സ്ഥാനത്തിന്‍റെ ഉയര്‍ച്ചയെയാണ് അത് കാണിക്കുന്നത് അല്ലാതെ ഭൗതികമായ ഉയര്‍ത്തല്‍ അല്ല. 'വറഫ‌അനീ' എന്നു നമസ്കാരത്തില്‍ പ്രാര്‍ഥിക്കുന്ന ആരെങ്കിലും തന്നെ ആകാശത്തേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണ് അങ്ങനെ പ്രാര്‍ഥിക്കുന്നത് എന്ന് കരുതാറുണ്ടോ? ഇതിന് നിരവധി ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്‍‌ആനില്‍ തന്നെ കാണാം:
  1. "നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ ( ദൃഷ്ടാന്തങ്ങള്‍ ) മൂലം അവന്ന്‌ ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷെ, അവന്‍ ഭൂമിയലേക്ക്‌ ( അത്‌ ശാശ്വതമാണെന്ന ഭാവേന ) തിരിയുകയും അവന്‍റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്‌ ചെയ്തത്‌." (7:176)
  1. ഇവിടെ ഉയര്‍ച്ചയുടെ വിപരീതമായി താഴ്ച്ചയെക്കുറിച്ച് ഉപമാരൂപത്തില്‍ 'ഭൂമിയിലേക്ക്' എന്നു പോലും പറഞ്ഞിരിക്കുന്നു. എന്നിട്ടുപോലും ഈ ഉയര്‍ത്തല്‍ ആകാശത്തിലേക്കാണെന്ന് ആരും ചിന്തിക്കുന്നുപോലുമില്ല.
  1. ഇദ്‌രീസ് നബിയെക്കുറിച്ച്:
  1. "അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക്‌ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു." (19:57) എന്നു പറഞ്ഞിരിക്കുന്നു.
  1. "..നിങ്ങളില്‍ നിന്ന്‌ വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." (58:11)
  1. ഇവിടെയൊന്നും തന്നെ ശാരീരികമായ ഉയര്‍ത്തല്‍ എന്ന് ആരും അര്‍ഥം നല്‍കാറില്ല. പിന്നെ ഈസാനബിയുടെ കാര്യത്തില്‍ മാത്രം അങ്ങനെ വേണം എന്നു വാശി പിടിക്കുന്നതെന്ത്?
  1. 5: 117, 118 എന്ന സൂക്തങ്ങളില്‍ ഫലമ്മാ തവഫ്ഫയ്ത്തനീ എന്നതിന് നീ എന്നെ മരിപ്പിച്ചപ്പോള്‍ എന്നാണ് താങ്കള്‍ അര്‍ഥം നല്‍കിയത്. 'നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍ ' എന്നാണ് അതിനു കൊടുക്കേണ്ട അര്‍ഥം എന്ന് ഞാന്‍ പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?"
  1. തീര്‍ച്ചയായും കഴിയും. ഒന്നാമത്തെകാരണം, നബി(സ) അതിനു നല്‍കിയിരിക്കുന്ന അര്‍ഥം 'നീ എന്നെ മരിപ്പിച്ചപ്പോള്‍' എന്നാണ്. ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം:
  1. 'പുനരുഥാന നാളില്‍ ഹൗദുല്‍ കൗസറിന്നടുത്തു നിന്നുകൊണ്ട് എന്‍റെ അനുയായികള്‍ക്ക് പരിശുദ്ധ ജലം വിതരണം ചെയ്യുമ്പോള്‍ പെട്ടെന്ന് ഒരു കൂട്ടം ആളുകളോടു കൂടി മലക്കുകള്‍ പ്രത്യക്ഷപ്പെടുന്നതും അവരെ നരകത്തിലേക്ക് ഉന്തിത്തള്ളിക്കൊണ്ടു പോകുന്നതുമായിരിക്കും. അപ്പോള്‍ അവരൊട് ഞാന്‍ 'ഉസൈഹാബി, ഉസൈഹാബി' (ഇവരെന്‍റെ അനുചരരാണ്) എന്നു വിളിച്ചു പറയുന്നതായിരിക്കും. അപ്പോള്‍ ഇപ്രകാരം ഉത്തരം നല്‍കപ്പെടും.
  1. "അങ്ങയ്ക്കു ശേഷം ഇവര്‍ പുതുതായി എന്തെല്ലാം മാറ്റം വരുത്തി എന്ന് അങ്ങ് അറിയുന്നില്ല. താങ്കളുടെ വേര്‍പാടിനു ശേഷം ഇവര്‍ പിന്തിരിഞ്ഞു കളഞ്ഞവരാണ്." അപ്പോള്‍ അല്ലാഹുവിന്‍റെ വരിഷ്ട ദാസന്‍ ഈസബ്നുബര്‍‌യം പറഞ്ഞത് പോലെ ഞാന്‍ പറയും: "ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലം വരെ ഞാന്‍ അവര്‍ക്ക് സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചതിനു ശേഷം അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയാണ്" (ബുഖാരി, കുത്താബുത്തഫ്സീര്‍)
  1. ഇവിടെ ഈസാനബി പറഞ്ഞ അതേ വചനം തന്നെയാണ് നബി തിരുമേനി(സ)യും പറഞ്ഞത് എന്നു കാണാം. സംശയത്തിനിടയില്ലാത്ത വിധം 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്നര്‍ഥം 'നീ എന്നെ മരിപ്പിച്ചപ്പോള്‍' എന്നാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഒരു ദുര്‍‌വ്യാഖാനത്തിനും ഇവിടെ പഴുതില്ല.
  1. ഇനി വാദത്തിനു വേണ്ടി 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്‍റെ അര്‍ഥം 'നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍' എന്നാണെന്നു സമ്മതിച്ചാല്‍ തന്നെ, താങ്കള്‍ ഉദ്ദേശിക്കുംപോലെ ഈസാനബിയെ ജീവിപ്പിച്ചിരുത്താന്‍ സാധ്യമല്ല. കാരണം, തിരിച്ചു വിളിക്കപ്പെട്ട (എവിടേക്ക്?) ഈസാനബി വീണ്ടും ഭൂമിയില്‍ വരുമെന്നാണല്ലോ തങ്കളുടെ വിശ്വാസം. അങ്ങനെ തിരിച്ചു ഭൂമിയില്‍ വരുന്ന ഈസാനബി ഭൂമിയില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള ക്രിസ്ത്യാനികളെ തീര്‍ച്ചയായും കാണാതിരിക്കില്ല. അപ്പോള്‍ ക്രിസ്ത്യാനികളുടെ തെറ്റായ വിശ്വാസത്തെക്കുറിച്ചു അറിയും. അതായത് അവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റ മാതാവിനെയും ആരാധിക്കുന്നത് അദ്ദേഹം കാണും. ഇതെല്ലാം കണ്ടതിനു ശേഷം അല്ലാഹുവിന്‍റെ സമക്ഷത്തില്‍ ഈസാനബി ഞാന്‍ അവരിലുണ്ടായിരുന്നിടത്തോളം കാലം അവര്‍ എന്നെയും എന്‍റെ മാതാവിനെയും ആരാധിച്ചിട്ടില്ല എന്നതിനു ഞാന്‍ സാക്ഷിയാണ് എന്നെങ്ങനെ പറയും?
  1. കാര്യം വ്യക്തമാണ്. ഇസ്രായേല്‍ സമുദായത്തിലേക്ക് വേണ്ടി മാത്രം നിയുക്തനായ ഈസാ നബി(അ) ദൗത്യം നിര്‍‌വ്വഹിച്ച ശേഷം മരിച്ചു പോയിരിക്കുന്നു. ഇനി അദ്ദേഹം തിരി‍ച്ചു ഭൂമിയില്‍ വരുന്ന പ്രശ്നമേ ഉദിക്കുന്നില്ല.
  1. നീ എന്നെ മരിപ്പിച്ചപ്പോള്‍ എന്ന് ഒരു സംശയത്തിനും ഇട നല്‍കാത്ത വിധം പദങ്ങള്‍ അറബിയില്‍ ഉണ്ടായിരിക്കെ എന്ത് കൊണ്ട് ഈ പദം അള്ളാഹു ഉപയോഗിച്ചു?
  1. മരണത്തെക്കുറിച്ച് പറയാന്‍ അറബി ഭാഷയില്‍ ഏറ്റവും കൂടുതല്‍ പ്രയോഗത്തിലുള്ള പദം തന്നെ അല്ലാഹു പ്രയോഗിച്ചിട്ടും കുതര്‍ക്കങ്ങളും ദുര്‍‌വ്യാഖ്യാനങ്ങളും നടത്തുന്നവര്‍ക്ക് ഇനി ഏതു പദം പ്രയോഗിച്ചിട്ടും വിശേഷിച്ച് കര്യമൊന്നുമില്ല.
  1. ഇവ്വിഷയകമായി ഞാന്‍ മറ്റു ചില ചോദ്യങ്ങളും കൊടുത്തിരുന്നു. കൂടാതെ വ്യക്തമായ ഹദീസുകളും. ഒന്നും താങ്കള്‍ ഗൗനിച്ചില്ല. അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണ് താങ്കള്‍ .
  1. വിഷയങ്ങള്‍ ഒന്നൊന്നായി ചര്‍ച്ച ചെയ്യുന്നതാണ് ഉത്തമം. എല്ലാം കൂടി ഒന്നിച്ചെടുത്താല്‍ ചര്‍ച്ച എവിടെയും എത്തില്ലാ. വിശുദ്ധ ഖുര്‍‌ആന്‍ ആണ് നമ്മുടെ പ്രമാനങ്ങളില്‍ പ്രഥമം. താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും വിശുദ്ധ ഖുര്‍‌ആന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ വ്യക്തമാക്കാം. വിശുദ്ധ ഖുര്‍‌ആന്‍ ആനില്‍ നിന്നു തന്നെ വ്യക്തമായി തെളിയുന്ന ഒരു വിഷയത്തില്‍ പിന്നെ ഹദീസുകളെ പ്രമാണ മാക്കേണ്ട ആവശ്യമില്ല. വിശുദ്ധ ഖുര്‍‌ആനില്‍ നിന്ന് തന്നെ ഈസാനബി(അ) ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ ഹദീസുകളിലെ തളിവുകള്‍ ആവശ്യമില്ല. കഴിയുന്നില്ലെങ്കില്‍ മാത്രമേ ഹദീസുകളിലേക്ക് പോകേണ്ടതുള്ളൂ.
  1. mohammed ali kc August 23, 2012 7:18 PM
  1. >>പറയുന്നതു മനസ്സിലാകാത്തവരോട് പറഞ്ഞതു തന്നെ ആവര്‍ത്തിക്കുകയല്ലാതെ വേറെ വഴിയില്ല.<<
  1. = താങ്കള്‍ ആവര്‍ത്തിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കിയതാണ് ഞാന്‍ . അതിനെ ഖണ്ഡിക്കാന്‍ കഴിയാതെ പഴയത് ആവര്‍ത്തിക്കുന്ന സ്വഭാവമാണ് താങ്കള്‍ കാണിക്കുന്നത്.
  1. >> "അല്ലാഹു ഒരു മനുഷ്യനെ 'തവഫ്ഫ' ചെയ്തു എന്നു പറഞ്ഞാല്‍ റൂഹിനെ പിടിക്കുക എന്നല്ലാതെ വേറെ അര്‍ഥം അറബി ഭാഷാ പ്രയോഗത്തില്‍ ഇല്ലെന്നു ഞാന്‍. അതിനുപോല്‍ബലകമായ ധാരാളം തെളിവുകളും ഞാന്‍ നിരത്തി. മറിച്ച് ഒന്നുപോലും ഉദ്ധരിക്കാന്‍ താങ്കള്‍ക്കായില്ല."
  1. = അള്ളാഹു റൂഹിനെ പിടിക്കുമ്പോള്‍ മരിച്ചു എന്നാണല്ലോ താങ്കള്‍ സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ തവഫ്ഫാ എന്ന പദം ഉറക്കത്തെ കുറിച്ചും ഖുര്‍ആന്‍ പറഞ്ഞത് ഞാന്‍ മുമ്പ്‌ ഉദ്ദരിച്ചു. പക്ഷെ റൂഹിനെ പിടിക്കുക എന്ന പദകസര്‍ത്തില്‍ താങ്കള്‍ അഭയം തേടുകയാണ്.
  1. താങ്കള്‍ ഉപോല്‍ബലകമായി കുറെ ആയത്തുകള്‍ കൊടുത്തത് കൊണ്ട് എനിക്കെന്തു പ്രശ്നം? മരിപ്പിക്കുക എന്ന അര്‍ത്ഥത്തിലും സന്ദര്‍ഭോചിതം ആ പദം വരില്ല എന്നാരെങ്കിലും പറഞ്ഞോ? ആദ്യം വാദം എന്തെന്ന് മനസ്സിരുത്തി പഠിക്കുക. എന്നിട്ടേ വിമര്‍ശിക്കാവൂ.
  1. >>ഒരു വ്യക്തി വധിക്കപ്പെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചിട്ടില്ല എന്നാണോ അതിന്നര്‍ഥം? നബി(സ) തിരുമേനിയെയും, മൂസാനബി(അ) നെയും ശത്രുക്കള്‍ക്ക് വധിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാല്‍ അവര്‍ മരിച്ചിട്ടില്ല എന്ന് അതിന് ആരെങ്കിലും മനസ്സിലാക്കുമോ? സാധാരണ രീതിയിലുള്ള മരണം വരിക്കുന്നതിന് ഈ നിഷേധം ഒരു തടസ്സമാകുന്നതെങ്ങനെയാണ്? ഇവിടെ 'തവഫ്ഫ' എന്നതിനാണ് പൂര്‍ണ്ണമായും ഏറ്റെടുക്കുക എന്ന് താങ്കള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അല്ലാഹു ഒരു മനുഷ്യനെ 'തവഫ്ഫ' ചെയ്തു എന്നു പറഞ്ഞാല്‍ ആത്മാവിനെ പിടിക്കുക എന്ന അര്‍ഥം മാത്രമേ ഉള്ളൂ എന്ന് വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു. ഈ ആയത്തിന്‍റെ പശ്ചാത്തലം അതിന് ഒരു തടസ്സവും നില്‍ക്കുന്നില്ല. അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല. അല്ലാഹു അദ്ദേഹത്തെ അവരുടെ വധ ശ്രമത്തില്‍ നിന്നു രക്ഷപ്പെടുത്തുകയും എല്ലാ പ്രവാചകന്മാരെയും പോലെ തന്നെ സ്വാഭാവികമായ നിലയില്‍ മരിപ്പിക്കുകയുമാണുണ്ടായത്.<<
  1. = സുഹൃത്തെ. സൂക്തങ്ങള്‍ ശരിക്കും പൂര്‍ണമായും വായിക്കുക.
  1. "ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര് ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില് ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്ത്തെഴുന്നേല്പു നാളിലോ ഉറപ്പായും അദ്ദേഹം അവര്ക്കെതിരെ സാക്ഷിയാവുകയും ചെയ്യും. " (4:157-159)
  1. താങ്കള്‍ ഞാന്‍ ഉദ്ദേശിക്കാത്ത കാര്യത്തെ കുറിച്ച് വാചാലമായി സംസാരിക്കുകയും എന്നിട്ട് മറുപടി പറഞ്ഞു എന്ന ധാരണയില്‍ സ്വയം പുളകം കൊള്ളുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് എന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. "ഒരു വ്യക്തി വധിക്കപ്പെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചിട്ടില്ല എന്നാണോ അതിന്നര്‍ഥം?" എന്ന പ്രസ്താവനയും അതെ തുടര്‍ന്നുള്ള ചോദ്യങ്ങളുമൊക്കെ ഉദാഹരണം. എനിക്കില്ലാത്ത വാദത്തിനു ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല.
  1. ഇനി താഴെയുള്ള പോയിന്റുകള്‍ ശ്രദ്ധിക്കുക:
  1. 1. "അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്ത്തുകയാണുണ്ടായത്."
  1. ഈസയെ കൊന്നിട്ടില്ല, പകരം അള്ളാഹു തന്നിലേക്ക് ഉയര്‍ത്തി എന്ന് പറഞ്ഞാല്‍ ആത്മീയ സ്ഥാനത്തിന്റെ ഉയര്‍ച്ചയാണ് എന്ന വ്യാഖ്യാനം യോജിക്കുന്നില്ല. കൊന്നിട്ടില്ല എന്ന് പറഞ്ഞു അതിനു പകരം ചെയ്യുന്നത് അതാണോ?
  1. താങ്കള്‍ ഉയര്‍ച്ചയെ കുറിച്ചുള്ള തര്‍ക്കമില്ലാത്ത വേറെ സൂക്തങ്ങള്‍ കൊടുത്തു. പക്ഷെ അത് കൊണ്ട് എന്ത് കാര്യം? അവിടെയുള്ള അര്‍ഥം തന്നെ ഇവിടെ വരണമെങ്കില്‍ വാചകഘടന അനുവദിക്കണം. എങ്കിലേ സ്വീകാര്യമാവൂ.
  1. 2. "അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ."
  1. ഈ പ്രയോഗം അള്ളാഹു ഒരു അസാധാരണ സംഗതി ചെയ്തു എന്നതിന്റെ സൂചനയാണ്. സാധാരണ പോലെ ആത്മാവിനെ ഉയര്‍ത്തുന്ന കാര്യമാണെങ്കില്‍ ഈ പ്രയോഗത്തിന് പ്രസക്തിയില്ല.
  1. 3. "ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്ത്തെഴുന്നേല്പു നാളിലോ ഉറപ്പായും അദ്ദേഹം അവര്ക്കെതിരെ സാക്ഷിയാവുകയും ചെയ്യും. "
  1. ഈസാ നബിയുടെ കാലത്ത് എല്ലാവരും അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടില്ല എന്ന് ആരും സമ്മതിക്കും. അപ്പോള്‍ ഈ വാചകത്തിന്റെ അര്‍ഥം എന്ത്? ഈസ നബിയുടെ പുനരാഗമനം അല്ലേ ഇതിന്റെ സൂചന?
  1. >> ഇവിടെ ഈസാനബി പറഞ്ഞ അതേ വചനം തന്നെയാണ് നബി തിരുമേനി(സ)യും പറഞ്ഞത് എന്നു കാണാം. സംശയത്തിനിടയില്ലാത്ത വിധം 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്നര്‍ഥം 'നീ എന്നെ മരിപ്പിച്ചപ്പോള്‍ ' എന്നാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഒരു ദുര്‍‌വ്യാഖാനത്തിനും ഇവിടെ പഴുതില്ല.<<
  1. = ഇവിടെയും 'നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍ ' എന്ന് അര്‍ഥം നല്‍കിയാല്‍ എന്താണ് കുഴപ്പം. അള്ളാഹു ഈസ (അ) യെയും മുഹമ്മദ്‌ (സ) യെയും തിരിച്ചു വിളിച്ചുവെന്നത് ശരിയാണ്. ഒരാളെ മരിപ്പിച്ചു കൊണ്ട്. ഈസ നബിയെ മരിപ്പിക്കാതെയും.
  1. >>ഇനി വാദത്തിനു വേണ്ടി 'ഫലമ്മാ തവഫ്ഫയ്ത്തനീ' എന്നതിന്‍റെ അര്‍ഥം 'നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍ ' എന്നാണെന്നു സമ്മതിച്ചാല്‍ തന്നെ, താങ്കള്‍ ഉദ്ദേശിക്കുംപോലെ ഈസാനബിയെ ജീവിപ്പിച്ചിരുത്താന്‍ സാധ്യമല്ല. കാരണം, തിരിച്ചു വിളിക്കപ്പെട്ട (എവിടേക്ക്?) ഈസാനബി വീണ്ടും ഭൂമിയില്‍ വരുമെന്നാണല്ലോ തങ്കളുടെ വിശ്വാസം. അങ്ങനെ തിരിച്ചു ഭൂമിയില്‍ വരുന്ന ഈസാനബി ഭൂമിയില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള ക്രിസ്ത്യാനികളെ തീര്‍ച്ചയായും കാണാതിരിക്കില്ല. അപ്പോള്‍ ക്രിസ്ത്യാനികളുടെ തെറ്റായ വിശ്വാസത്തെക്കുറിച്ചു അറിയും. അതായത് അവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റ മാതാവിനെയും ആരാധിക്കുന്നത് അദ്ദേഹം കാണും. ഇതെല്ലാം കണ്ടതിനു ശേഷം അല്ലാഹുവിന്‍റെ സമക്ഷത്തില്‍ ഈസാനബി ഞാന്‍ അവരിലുണ്ടായിരുന്നിടത്തോളം കാലം അവര്‍ എന്നെയും എന്‍റെ മാതാവിനെയും ആരാധിച്ചിട്ടില്ല എന്നതിനു ഞാന്‍ സാക്ഷിയാണ് എന്നെങ്ങനെ പറയും?<<
  1. = ഈസാ നബി അന്ത്യനാളില്‍ വരുമെന്നതിനു ധാരാളം ഹദീസുകള്‍ ഉണ്ട്. എന്തേ താങ്കള്‍ മിണ്ടാത്തത്? താങ്കളുടെ സകല ദുര്‍വ്യാഖ്യാനങ്ങളും കാറ്റില്‍ പറത്തുന്ന ഹദീസുകള്‍ താങ്കള്‍ തള്ളുമോ?
  1. ഭൂമിയില്‍ ഈസ നബി ഇല്ലാത്ത വലിയൊരു കാലയളവ് കടന്നു പൊയ്കൊണ്ടിരിക്കുകയാണ് എന്നറിയാത്ത ആളാണോ താങ്കള്‍ ?
  1. അല്ലാഹുവിന്‍റെ സമക്ഷത്തില്‍ ഈസാനബി ഞാന്‍ അവരിലുണ്ടായിരുന്നിടത്തോളം കാലം അവര്‍ എന്നെയും എന്‍റെ മാതാവിനെയും ആരാധിച്ചിട്ടില്ല എന്നതിനു ഞാന്‍ സാക്ഷിയാണ് എന്ന് പറയാന്‍ എന്താണ് തടസ്സം? ഈസാ നബി അവരുടെ കൂടെ ഉണ്ടാകുമ്പോള്‍ അതൊക്കെ ഒഴിവാക്കും എന്നത് സത്യമാണ്.
  1. >>മരണത്തെക്കുറിച്ച് പറയാന്‍ അറബി ഭാഷയില്‍ ഏറ്റവും കൂടുതല്‍ പ്രയോഗത്തിലുള്ള പദം തന്നെ അല്ലാഹു പ്രയോഗിച്ചിട്ടും കുതര്‍ക്കങ്ങളും ദുര്‍‌വ്യാഖ്യാനങ്ങളും നടത്തുന്നവര്‍ക്ക് ഇനി ഏതു പദം പ്രയോഗിച്ചിട്ടും വിശേഷിച്ച് കര്യമൊന്നുമില്ല.<<
  1. മരണത്തെ കുറിച്ച് പറയാന്‍ മാത്രമല്ല തവഫ്ഫ ഉപയോഗിക്കുന്നത് എന്ന് പലവട്ടം പറഞ്ഞു കഴിഞ്ഞു. ആയത്തും ഉദ്ദരിച്ചു. ഭാഷാര്‍ഥം മരണമല്ല എന്നും പറഞ്ഞു. അതിനു മരണം എന്ന അര്‍ഥം കൊടുക്കുന്നത് സന്ദര്‍ഭം പരിഗണിച്ചു മാത്രമാണ്. ദുര്‍വ്യാഖ്യാനം നടത്താന്‍ ഖാദിയാനി കള്ള പ്രവാചകനോളം മിടുക്ക് വേറെ ആര്‍ക്കുമില്ല.
  1. >>വിഷയങ്ങള്‍ ഒന്നൊന്നായി ചര്‍ച്ച ചെയ്യുന്നതാണ് ഉത്തമം. എല്ലാം കൂടി ഒന്നിച്ചെടുത്താല്‍ ചര്‍ച്ച എവിടെയും എത്തില്ലാ. <<
  1. = കൊള്ളാം. നല്ല ഉരുളല്‍ . ഹദീസുകളെ തൊടാന്‍ കഴിയാതെ പരുങ്ങുന്നതിന്റെ മികച്ച ഉദാഹരണം.
  1. >> വിശുദ്ധ ഖുര്‍‌ആന്‍ ആണ് നമ്മുടെ പ്രമാനങ്ങളില്‍ പ്രഥമം. താങ്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും വിശുദ്ധ ഖുര്‍‌ആന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ വ്യക്തമാക്കാം. <<
  1. = എന്റെ ഒരു ചോദ്യത്തിനും താങ്കള്‍ മറുപടി നല്‍കിയിട്ടില്ല. ഉണ്ടെന്നു പറഞ്ഞു സായൂജ്യമടയാം എന്ന് മാത്രം. വിശുദ്ധ ഖുര്‍ആന്റെ പ്രഥമ വ്യാഖ്യാതാവ് നബി (സ) യാണ്. ഖുര്‍ആനും നബി ചര്യയും ചേര്‍ന്നതാണ് ഇസ്ലാം. തങ്ങള്‍ക്ക് എതിരായ ഹദീസുകളെ തള്ളി ഖുര്‍ആനെ ദുര്‍വ്യാഖ്യാനിച്ചു രക്ഷപ്പെടുന്നവര്‍ ഉണ്ടാകും എന്നറിഞ്ഞത് കൊണ്ട് തന്നെയാണ് മുഹമ്മദ്‌ നബി (സ) വ്യക്തമായ ഭാഷയില്‍ ഈസാ നബിയുടെ മടങ്ങി വരവിനെ കുറിച്ച് പറഞ്ഞത്.
  1. >>വിശുദ്ധ ഖുര്‍‌ആന്‍ ആനില്‍ നിന്നു തന്നെ വ്യക്തമായി തെളിയുന്ന ഒരു വിഷയത്തില്‍ പിന്നെ ഹദീസുകളെ പ്രമാണമാക്കേണ്ട ആവശ്യമില്ല.<<
  1. = വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് എന്റെ വാദം സ്ഥാപിക്കുകയും എന്നിട്ട് അതിനെ ബലപ്പെടുത്തുന്ന ഹദീസുകള്‍ നല്‍കുകയുമാണ് ഞാന്‍ ചെയ്തത്. താങ്കള്‍ ചെയ്തതോ ഹദീസ്‌ നിഷേധവും.
  1. Salim Pm August 26, 2012 1:46 AM
  1. ഉറങ്ങുന്നവരെയേ ഉണര്‍ത്താന്‍ കഴിയൂ. താങ്കളെപ്പോലെ ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ല എന്നറിയാഞ്ഞിട്ടല്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന ഒരു മനുഷ്യന്‍ മരിച്ചു എന്നതിനു തെളിവന്വേഷിക്കുന്ന താങ്കളെപ്പോലുള്ളവരെക്കുറിച്ചോര്‍ത്ത് സഹതാപം തോന്നുന്നു സ്നേഹിതാ.
  1. " അള്ളാഹു റൂഹിനെ പിടിക്കുമ്പോള്‍ മരിച്ചു എന്നാണല്ലോ താങ്കള്‍ സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ തവഫ്ഫാ എന്ന പദം ഉറക്കത്തെ കുറിച്ചും ഖുര്‍ആന്‍ പറഞ്ഞത് ഞാന്‍ മുമ്പ്‌ ഉദ്ദരിച്ചു. പക്ഷെ റൂഹിനെ പിടിക്കുക എന്ന പദകസര്‍ത്തില്‍ താങ്കള്‍ അഭയം തേടുകയാണ്."
  1. ഞാന്‍ ഒരു സങ്കല്പ്പവും നടത്തിയിട്ടില്ല; ഒരു പദ കസര്‍ത്തും നടത്തിയിട്ടില്ല. അല്ലാഹു 'തവഫ്ഫ' ചെയ്തു എന്നു പറഞ്ഞാല്‍ റൂഹിനെ പിടിച്ചു എന്നാണ് അര്‍ഥം എന്ന് ഞാന്‍ വിശുദ്ധ ഖുര്‍‌ആനിലെ നിരവധി ആയത്തുകള്‍ നിരത്തിയാണ് സ്ഥാപിച്ചത്. ഉറക്കത്തെക്കുറിച്ചും റൂഹിനെ പിടിക്കുക എന്ന അര്‍ഥത്തില്‍ തന്നെയാണ് ഖുര്‍‌ആന്‍ പ്രയോഗിച്ചിട്ടുള്ളത്. അല്ലാതെ ഉടലോടെ പിടിക്കുക എന്ന അര്‍ഥത്തില്‍ അല്ല. ഉടലോടെ പിടിക്കുക എന്ന അര്‍ഥത്തില്‍ തവഫ്ഫ എന്ന പദം പ്രയോഗിച്ചതിന് ഒരുദാഹരണമെങ്കിലും കാണിക്കാന്‍ കഴിയാതെ താങ്കള്‍ പെടാപ്പാട് പെടുന്നത് ഞാന്‍ കാണുന്നുണ്ട്. താങ്കളെക്കൊണ്ട് അതിനാകില്ല എന്നതും ഉറപ്പാണ്.
  1. " താങ്കള്‍ ഉയര്‍ച്ചയെ കുറിച്ചുള്ള തര്‍ക്കമില്ലാത്ത വേറെ സൂക്തങ്ങള്‍ കൊടുത്തു. പക്ഷെ അത് കൊണ്ട് എന്ത് കാര്യം? അവിടെയുള്ള അര്‍ഥം തന്നെ ഇവിടെ വരണമെങ്കില്‍ വാചകഘടന അനുവദിക്കണം. എങ്കിലേ സ്വീകാര്യമാവൂ."
  1. അവിടെയില്ലാത്ത ഒരര്‍ഥം ഇവിടെ വരണമെങ്കില്‍ ആ പ്രയോഗത്തിന് ശാരീരികമായ ഉയര്‍ത്തല്‍ എന്ന അര്‍ഥം വരുന്ന ഏതെങ്കിലും ഒരു പ്രയോഗം ഉദാഹരണമായി താങ്കള്‍ കാണിക്കണം. കാണിക്കാന്‍ ഇല്ലാത്തിടത്തോളം കാലം ആ പ്രയോഗം അത്മീയമായ ഉയര്‍ത്തല്‍ എന്ന അര്‍ഥത്തില്‍ മാത്രമേ അകാവൂ.
  1. " ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്ത്തെഴുന്നേല്പു നാളിലോ ഉറപ്പായും അദ്ദേഹം അവര്ക്കെതിരെ സാക്ഷിയാവുകയും ചെയ്യും."   ഈസാ നബിയുടെ കാലത്ത് എല്ലാവരും അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടില്ല എന്ന് ആരും സമ്മതിക്കും. അപ്പോള്‍ ഈ വാചകത്തിന്റെ അര്‍ഥം എന്ത്? ഈസ നബിയുടെ പുനരാഗമനം അല്ലേ ഇതിന്റെ സൂചന?"
  1. അപ്പോള്‍ ഈസാനബി തിരിച്ചു വരുന്നതിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതെ മരിച്ചു പോയ വേദക്കാരോ?
  1. " അള്ളാഹു റൂഹിനെ പിടിക്കുമ്പോള്‍ മരിച്ചു എന്നാണല്ലോ താങ്കള്‍ സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ തവഫ്ഫാ എന്ന പദം ഉറക്കത്തെ കുറിച്ചും ഖുര്‍ആന്‍ പറഞ്ഞത് ഞാന്‍ മുമ്പ്‌ ഉദ്ദരിച്ചു. പക്ഷെ റൂഹിനെ പിടിക്കുക എന്ന പദകസര്‍ത്തില്‍ താങ്കള്‍ അഭയം തേടുകയാണ്."
  1. ഞാന്‍ ഒന്നും സങ്കല്പ്പിച്ചിട്ടില്ല. ഒരു കസര്‍ത്തും നടത്തിയിട്ടുമില്ല. വി‌ശുദ്ധ ഖുര്‍‌ആനില്‍ 'തവഫ്ഫ' എന്നു പ്രയോഗിച്ച പ്രയോഗങ്ങള്‍ എടുത്തു കാണിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അവിടെ എവിടെയും തന്നെ താങ്കള്‍ പറഞ്ഞതുപോലെ ഉടലോടെ പിടിച്ചെടുക്കുക എന്ന അര്‍ഥം ഇല്ല. ഉറക്കത്തിന്‍റെ കാര്യത്തിലും അതു അങ്ങനെ തന്നെയാണ്. അവിടെയും റൂഹിനെ മാത്രമെ അല്ലാഹു പിടിക്കുന്നുള്ളൂ. ശരീരത്തെ എങ്ങോട്ടും പിടിച്ചെടുക്കുന്നില്ല.
  1. "താങ്കള്‍ ഉപോല്‍ബലകമായി കുറെ ആയത്തുകള്‍ കൊടുത്തത് കൊണ്ട് എനിക്കെന്തു പ്രശ്നം? റൂഹിനെ പിടിക്കുക (മരിപ്പിക്കുക) എന്ന അര്‍ത്ഥത്തിലും സന്ദര്‍ഭോചിതം ആ പദം വരില്ല എന്നാരെങ്കിലും പറഞ്ഞോ? ആദ്യം വാദം എന്തെന്ന് മനസ്സിരുത്തി പഠിക്കുക. എന്നിട്ടേ വിമര്‍ശിക്കാവൂ."
  1. അങ്ങനെ മാത്രമേ വരൂ എന്നാണ് എന്‍റെ വാദം. മറിച്ചൊരു ഉദാഹരണം കാണിക്കാന്‍ താങ്കള്‍ക്കാവില്ല.
  1. താങ്കള്‍ ഉയര്‍ച്ചയെ കുറിച്ചുള്ള തര്‍ക്കമില്ലാത്ത വേറെ സൂക്തങ്ങള്‍ കൊടുത്തു. പക്ഷെ അത് കൊണ്ട് എന്ത് കാര്യം? അവിടെയുള്ള അര്‍ഥം തന്നെ ഇവിടെ വരണമെങ്കില്‍ വാചകഘടന അനുവദിക്കണം. എങ്കിലേ സ്വീകാര്യമാവൂ.
  1. ഇവിടെയും പ്രശ്നം അതു തന്നെയാണ്. അവിടെയുള്ളതിനു വിരുദ്ധമായ ഒരര്‍ഥം ഇവിടെ വരണമെങ്കില്‍ അറബി ഭാഷയില്‍ അങ്ങനെ ഒരു പ്രയോഗം വേണം. മരുന്നിനെങ്കിലും ഒരു പ്രയോഗം ചൂണ്ടിക്കാണിക്കാന്‍ താങ്കള്‍ക്കായോ?
  1. "ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്ത്തെഴുന്നേല്പു നാളിലോ ഉറപ്പായും അദ്ദേഹം അവര്ക്കെതിരെ സാക്ഷിയാവുകയും ചെയ്യും. "
  1. ഈസാ നബിയുടെ കാലത്ത് എല്ലാവരും അദ്ദേഹത്തില്‍ വിശ്വസിച്ചിട്ടില്ല എന്ന് ആരും സമ്മതിക്കും. അപ്പോള്‍ ഈ വാചകത്തിന്റെ അര്‍ഥം എന്ത്? ഈസ നബിയുടെ പുനരാഗമനം അല്ലേ ഇതിന്റെ സൂചന?
  1. അപ്പോള്‍ ഈസാനബി തിരിച്ചു വരുന്നതിനു മുന്‍പ് മരിച്ചു പോകുന്ന വേദക്കാരുടെ കാര്യമോ?
  1. "ഇവിടെയും 'നീ എന്നെ തിരിച്ചു വിളിച്ചപ്പോള്‍ ' എന്ന് അര്‍ഥം നല്‍കിയാല്‍ എന്താണ് കുഴപ്പം. അള്ളാഹു ഈസ (അ) യെയും മുഹമ്മദ്‌ (സ) യെയും തിരിച്ചു വിളിച്ചുവെന്നത് ശരിയാണ്. ഒരാളെ മരിപ്പിച്ചു കൊണ്ട്. ഈസ നബിയെ മരിപ്പിക്കാതെയും."
  1. താങ്കളുടെ ഇരട്ടത്താപ്പ് പകല്‍‌വെളിച്ചം പോലെ ഇവിടെ വ്യക്തമാകുന്നു. ഒരേപോലെ ഉപയോഗിച്ച രണ്ടു പ്രയോഗങ്ങളില്‍ ഒന്ന് മരിപ്പിച്ചും ഒന്നു മരിപ്പിക്കാതെയും എന്ന് താങ്കള്‍ ഒരുളുപ്പുമില്ലാതെ പറയുന്നു. എന്നിട്ടു പറയുന്നു ഞാനാണ് ദുര്‍‌വ്യാഖ്യാനം ചെയ്യുന്നത് എന്ന്. ഒരു വിധ വ്യാഖ്യാനത്തിന്‍റെയും ആവശ്യമില്ലാത്ത വിധം കാര്യങ്ങള്‍ ഇവിടെ വ്യക്തമാണ്.
  1. "അല്ലാഹുവിന്‍റെ സമക്ഷത്തില്‍ ഈസാനബി ഞാന്‍ അവരിലുണ്ടായിരുന്നിടത്തോളം കാലം അവര്‍ എന്നെയും എന്‍റെ മാതാവിനെയും ആരാധിച്ചിട്ടില്ല എന്നതിനു ഞാന്‍ സാക്ഷിയാണ് എന്ന് പറയാന്‍ എന്താണ് തടസ്സം? ഈസാ നബി അവരുടെ കൂടെ ഉണ്ടാകുമ്പോള്‍ അതൊക്കെ ഒഴിവാക്കും എന്നത് സത്യമാണ്."
  1. അപ്പോള്‍ ഈസാനബി രണ്ടാമതും വന്നാല്‍ അവരുടെ കൂടെ ഉണ്ടാകില്ലേ? അവര്‍ തന്നെയും തന്‍റെ മാതാവിനെയും ആരാധിക്കുന്നത് കാണില്ലേ? പിന്നെ എങ്ങനെ അല്ലാഹുവിന്‍റെ സമക്ഷത്തില്‍ അവരിലുണ്ടായിരുന്നിടത്തോളം കാലം അവര്‍ എന്നെയും എന്‍റെ മാതാവിനെയും ആരാധിച്ചിട്ടില്ല എന്നതിനു ഞാന്‍ സാക്ഷിയാണ് എന്നു പറയും?
  1. "മരണത്തെ കുറിച്ച് പറയാന്‍ മാത്രമല്ല തവഫ്ഫ ഉപയോഗിക്കുന്നത് എന്ന് പലവട്ടം പറഞ്ഞു കഴിഞ്ഞു."
  1. പറഞ്ഞാല്‍ പോരാ. തെളിവുകള്‍ കൊണ്ടു വരണം. ദുര്‍‌വ്യാഖ്യാനം ചെയ്യുന്നത് ആരാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകാന്‍ മുകളിന്‍ ഞാന്‍ ഉദ്ധരിച്ച തെളിവുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി.
  1. "വിശുദ്ധ ഖുര്‍ആന്റെ പ്രഥമ വ്യാഖ്യാതാവ് നബി (സ) യാണ്. ഖുര്‍ആനും നബി ചര്യയും ചേര്‍ന്നതാണ് ഇസ്ലാം. തങ്ങള്‍ക്ക് എതിരായ ഹദീസുകളെ തള്ളി ഖുര്‍ആനെ ദുര്‍വ്യാഖ്യാനിച്ചു രക്ഷപ്പെടുന്നവര്‍ ഉണ്ടാകും എന്നറിഞ്ഞത് കൊണ്ട് തന്നെയാണ് മുഹമ്മദ്‌ നബി (സ) വ്യക്തമായ ഭാഷയില്‍ ഈസാ നബിയുടെ മടങ്ങി വരവിനെ കുറിച്ച് പറഞ്ഞത്."
  1. വിശുദ്ധ ഖുര്‍‌ആന്‍റെ പ്രഥമ വ്യഖ്യാതാവായ നബി(സ) വിശുദ്ധ ഖുര്‍‌ആന് നല്‍കിയ വ്യഖ്യാനം താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ചത് മുകളില്‍ കണ്ടല്ലോ? എന്നിട്ടാണ് എന്നെ ഹദീസുകളിലേക്ക് ക്ഷണിക്കുന്നത്!
  1. "വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് എന്റെ വാദം സ്ഥാപിക്കുകയും എന്നിട്ട് അതിനെ ബലപ്പെടുത്തുന്ന ഹദീസുകള്‍ നല്‍കുകയുമാണ് ഞാന്‍ ചെയ്തത്. താങ്കള്‍ ചെയ്തതോ ഹദീസ്‌ നിഷേധവും."
  1. താങ്കളുടെ വാദത്തെ പിന്‍‌തുണയ്ക്കുന്ന ഒരു ആയത്തു പോലും വിശുദ്ധ ഖുര്‍‌ആനില്‍ നിന്ന് ഉദ്ധരിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാന് ഈ വിടുവായത്തം? ഹദീദുകള്‍ നിഷേധിക്കുന്നു എന്നു ഞാന്‍ എവിടെയാണ് പറഞ്ഞത്? ഹദീസുകളിലേക്ക് വരാം. ഖുര്‍‌ആന്‍ കൊണ്ട് തന്നെ വ്യക്തമായി തെളിയുന്ന ഒരു വിഷയം ഹദീസിലേക്ക് വലിച്ച് നിട്ടേണ്ട ആവശ്യമില്ല.
  1. വിശുദ്ധ ഖുര്‍‌ആന്‍റെ വ്യാഖ്യാനമായാണ് ഹദീസുകളെ എടുക്കേണ്ടത്. അല്ലാതെ ഹദീസുകളില്‍ കാണുന്ന കാര്യത്തിനൊപ്പിച്ച് വിശുദ്ധ ഖുര്‍‌ആന്‍ വ്യാഖ്യാനിക്കാന്‍ തുനിഞ്ഞാല്‍ അബദ്ധത്തില്‍ ചെന്നു ചാടും. അതാണ് താങ്കള്‍ക്ക് പറ്റുന്നത്.
 mohammed ali kc Sepetember 11, 2012 7:18 PM
>>രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന ഒരു മനുഷ്യന്‍ മരിച്ചു എന്നതിനു തെളിവന്വേഷിക്കുന്ന താങ്കളെപ്പോലുള്ളവരെക്കുറിച്ചോര്‍ത്ത് സഹതാപം തോന്നുന്നു സ്നേഹിതാ.<<
= താങ്കള്‍ അല്ലാഹുവിന്റെ കഴിവില്‍ സംശയിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. താങ്കള്‍ ഖുര്‍ആനും പ്രവാചകചര്യയും  വ്യക്തമായി പറഞ്ഞ കാര്യത്തില്‍ ഒരു നിരീശ്വരവാദിയുടെ മനസ്സുമായി വന്നു നിഷേധിക്കുകയാണ്.  
>> അല്ലാഹു 'തവഫ്ഫ' ചെയ്തു എന്നു പറഞ്ഞാല്‍ റൂഹിനെ പിടിച്ചു എന്നാണ് അര്‍ഥം എന്ന് ഞാന്‍ വിശുദ്ധ ഖുര്‍‌ആനിലെ നിരവധി ആയത്തുകള്‍ നിരത്തിയാണ് സ്ഥാപിച്ചത്. ഉറക്കത്തെക്കുറിച്ചും റൂഹിനെ പിടിക്കുക എന്ന അര്‍ഥത്തില്‍ തന്നെയാണ് ഖുര്‍‌ആന്‍ പ്രയോഗിച്ചിട്ടുള്ളത്. അല്ലാതെ ഉടലോടെ പിടിക്കുക എന്ന അര്‍ഥത്തില്‍ അല്ല. ഉടലോടെ പിടിക്കുക എന്ന അര്‍ഥത്തില്‍ തവഫ്ഫ എന്ന പദം പ്രയോഗിച്ചതിന് ഒരുദാഹരണമെങ്കിലും കാണിക്കാന്‍ കഴിയാതെ താങ്കള്‍ പെടാപ്പാട് പെടുന്നത് ഞാന്‍ കാണുന്നുണ്ട്. താങ്കളെക്കൊണ്ട് അതിനാകില്ല എന്നതും ഉറപ്പാണ്.<<
= റൂഹിനെ പിടിക്കുക എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് മരിച്ചു എന്നല്ലേ? അവിടെയാണ് പ്രശ്നം. തവഫ്ഫ എന്നതിന് അങ്ങനെ ഒരു അര്‍ഥം നിര്‍ബന്ധമില്ല എന്നതിന്റെ തെളിവ് ഞാന്‍ സൂക്തം 6:60 കാണിച്ചു പറഞ്ഞതാണ്. അവിടെ ഉറക്കം എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. മരണം എന്നല്ല. ഉടലോടെ പിടിക്കുന്ന സംഭവം ഈസാനബിക്ക് മുമ്പ്‌ നടന്നിട്ടില്ലെന്നും അതിനാല്‍ അങ്ങനെയൊരു ഉദാഹരണം ചോദിക്കുന്നത് വിഡ്ഢിത്തമാണെന്നും കുറെ തവണ പറഞ്ഞതാണ്. എന്നിട്ടും പഴയ പല്ലവി തുടരുകയാണോ? 
>>അവിടെയില്ലാത്ത ഒരര്‍ഥം ഇവിടെ വരണമെങ്കില്‍ ആ പ്രയോഗത്തിന് ശാരീരികമായ ഉയര്‍ത്തല്‍ എന്ന അര്‍ഥം വരുന്ന ഏതെങ്കിലും ഒരു പ്രയോഗം ഉദാഹരണമായി താങ്കള്‍ കാണിക്കണം. കാണിക്കാന്‍ ഇല്ലാത്തിടത്തോളം കാലം ആ പ്രയോഗം അത്മീയമായ ഉയര്‍ത്തല്‍ എന്ന അര്‍ഥത്തില്‍ മാത്രമേ അകാവൂ.<<
= ഇതിനു മറുപടി മുമ്പേ തന്നു. എന്റെ മുന്‍ പ്രതികരണങ്ങള്‍ നോക്കുക. ഖണ്ഡിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുക. ആത്മീയമായ ഉയര്‍ത്തലാണോ അല്ലേ എന്ന് അപ്പോള്‍ തെളിയും.
>>അപ്പോള്‍ ഈസാനബി തിരിച്ചു വരുന്നതിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതെ മരിച്ചു പോയ വേദക്കാരോ?<<
=അവര്‍ ഈസാനബിയെ കാണാതെയല്ലേ മരിച്ചത്. ഈസാനബി വരുന്ന സമയത്തുള്ള വേദക്കാരൊക്കെ അദ്ദേഹത്തില്‍ വിശ്വസിക്കും.
>>താങ്കളുടെ ഇരട്ടത്താപ്പ് പകല്‍‌വെളിച്ചം പോലെ ഇവിടെ വ്യക്തമാകുന്നു. ഒരേപോലെ ഉപയോഗിച്ച രണ്ടു പ്രയോഗങ്ങളില്‍ ഒന്ന് മരിപ്പിച്ചും ഒന്നു മരിപ്പിക്കാതെയും എന്ന് താങ്കള്‍ ഒരുളുപ്പുമില്ലാതെ പറയുന്നു. എന്നിട്ടു പറയുന്നു ഞാനാണ് ദുര്‍‌വ്യാഖ്യാനം ചെയ്യുന്നത് എന്ന്. ഒരു വിധ വ്യാഖ്യാനത്തിന്‍റെയും ആവശ്യമില്ലാത്ത വിധം കാര്യങ്ങള്‍ ഇവിടെ വ്യക്തമാണ്.<<
= ഒരേ പദം രണ്ടിടത്ത് വരുമ്പോള്‍ അതിന്റെ ഉദ്ദേശ്യം ഒരു പോലെയാകണം എന്ന നിയമം ഭാഷയിലില്ല. 'തിരിച്ചു വിളിച്ചപ്പോള്‍ ' എന്നാണു രണ്ടിടത്തും അര്‍ഥം. എന്നാല്‍ ആ തിരിച്ചു വിളിയുടെ സ്വഭാവം വ്യത്യസ്ഥമാണെന്ന് ഞാനല്ല, പ്രമാണങ്ങളാണ് പറയുന്നത്. അത് മുമ്പേ തെളിയിച്ചതുമാണ്.

ഖുര്‍ആനില്‍ അള്ളാഹു റസൂലിനു സ്വലാത്ത്‌ ചെയ്യുന്നു എന്ന് പറയുന്നുണ്ട്. നമ്മോട് അങ്ങനെ ചെയ്യാന്‍ കല്‍പ്പനയുമുണ്ട്. നാം ചെയ്യുന്ന പോലെയാണോ അല്ലാഹുവിന്റെ സ്വലാത്ത്‌? വ്യത്യാസമില്ലേ? എന്നിട്ട് രണ്ടിനും കൂടി ഒരേ പദമല്ലേ ഉപയോഗിച്ചത്? അതും ഒരേ ആയത്തില്‍ ?
>>പറഞ്ഞാല്‍ പോരാ. തെളിവുകള്‍ കൊണ്ടു വരണം. ദുര്‍‌വ്യാഖ്യാനം ചെയ്യുന്നത് ആരാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകാന്‍ മുകളിന്‍ ഞാന്‍ ഉദ്ധരിച്ച തെളിവുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി.<<
= തെളിവല്ലേ ഇതുവരെ പറഞ്ഞത്. ഖണ്ഡിക്കാന്‍ കഴിയാത്തതിന് ഞാന്‍ ഉത്തരവാദിയല്ല. ഖുര്‍ആന്‍ വാക്യങ്ങളും പിന്‍ബലമായി ഹദീസുകളുമൊക്കെ ഞാന്‍ തന്നു. എന്നിട്ടും ഞാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു എന്ന്‍ ആരോപണവും.

>>വിശുദ്ധ ഖുര്‍‌ആന്‍റെ വ്യാഖ്യാനമായാണ് ഹദീസുകളെ എടുക്കേണ്ടത്. അല്ലാതെ ഹദീസുകളില്‍ കാണുന്ന കാര്യത്തിനൊപ്പിച്ച് വിശുദ്ധ ഖുര്‍‌ആന്‍ വ്യാഖ്യാനിക്കാന്‍ തുനിഞ്ഞാല്‍ അബദ്ധത്തില്‍ ചെന്നു ചാടും. അതാണ് താങ്കള്‍ക്ക് പറ്റുന്നത്.<<
 
= ഹദീസിനെ തൊടാന്‍ ഇപ്പോഴും ധൈര്യമില്ല താങ്കള്‍ക്ക്. ശരിക്കും ഉരുളുകയാണ്. എനിക്കെതിരെ ഹദീസുകള്‍ കൊണ്ട് വരുന്ന (അതിനു മറുപടിയും തന്നു) താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ ഹദീസുകളെ തൊടാതിരികാന്‍ പറയുന്ന ന്യായം കൊള്ളാം. ഞാന്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആദ്യം പറയുകയും അത് വെച്ച് തന്നെ എന്റെ വാദം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അതിനു പിന്‍ബലമായി ഹദീസുകള്‍ കൊണ്ട് വന്നത്.
പ്രമാണങ്ങളെ വിലമതിക്കുന്നവര്‍ വിലയിരുത്തട്ടെ ആരാണ് ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ഹദീസുകള്‍ സ്വീകരിക്കാതെ തള്ളുന്നതെന്നും.

6 comments:

  1. സലീം താങ്കള്‍ പറയുന്നതാണ് ശരിയും യുക്തിഭദ്രവും

    ReplyDelete
  2. ഇസ്ലാം മതത്തെ എതിര്‍ക്കുന്ന യുക്തിവാദികള്‍ ഈസാ നബി ആകാശത്ത് നിന്നും വടി വാളൂമായി മുസ്ലിങ്ങളല്ലാത്തവരെ കൊല്ലും എന്നൊക്കെയാണ് മുസ്ലിങ്ങളുടെ വിശ്വാസം എന്നൊക്കെ പറഞ്ഞപ്പോള്‍ അവരുടെ എതിര്‍പ്പു കൊണ്ട് പറഞ്ഞുണ്ടാക്കുന്നതാകാം എന്നാ കരുതിയത്.പക്ഷേ പിന്നീടാ മനസിലായത് അതൊക്കെ അവരുടെ പ്രധാനവിശ്വാസമാണെന്ന്..ഈ ചര്‍ച്ച തന്നെ എത്ര തമാശയാ..2000കൊല്ലം മുന്‍പ് ജനിച്ചയാള്‍ മരിച്ചു പോയെന്ന് പറയുന്നത് തന്നെ എന്ത് മണ്ടത്തരമാണ്..കൃസ്ത്യാനികളുടെ വിശ്വാസവും ഇതു തന്നെ...ആകാശത്ത് നിന്നും വെട്ടിക്കൊല്ലുന്ന..കുരിശ് എവിടെ കണ്ടാലും തല്ലിയൊടിക്കുന്ന ..പന്നിക്ക് വംശ നാശം വരുത്തുന്ന...അയ്യോ മുസ്ലിമല്ലാത്ത പാവപ്പെട്ടവരെയൊക്കെ കൊല്ലാനായി നീ താഴേക്കിറങ്ങല്ലേ യേശു...നീ അവിടെ തന്നെ ഇരുന്നോ ..ആകാശത്ത്.

    ReplyDelete
  3. ഏത് മണ്ടത്തരവും സങ്കല്‍പിച്ചിട്ട് അതിന് ദൈവത്തിന് ശക്തിയില്ലേന്ന് ചോദിക്കുന്ന നിഷ്കളങ്കത അറിവു കേടിന്‍റേതാകാം..ഒരു കുട്ടി പറയും പോലെ ഞങ്ങടപ്പൂപ്പന്‍ കായ കല്‍പ ചികിത്സ നടത്തീ ദൈവത്തിന്‍റെ വരം വാങ്ങി ആകാശത്തേക്ക് ജീവനോടെ കേറിയങ്ങു പോയി...ഇത് കേട്ട് ആരെങ്കിലും എതിര്‍ത്താ കുട്ടി പറയും .."എന്താ ദൈവത്തിന് അതിനുള്ള ശക്തീല്ലേ":കണ്ടോ ദൈവം നിഷേധം പറയുന്നെ..ദൈവം നിന്നെ ശിക്ഷിക്കട്ടെ....

    ReplyDelete
  4. ആകാശത്ത് ജീവിക്കുന്ന യേശു വിശ്വാസം കൃസ്ത്യാനികളുടെ മത മാറ്റം വഴി മുസ്ലിങ്ങളിലെത്തിയതാകാം.

    ReplyDelete
  5. എന്തോ കാര്യം ഗൂഗിളില്‍ തപ്പുന്നതിനിടെ യാദൃച്ഛികമായാണ് ഇവിടെ എത്തിയത്. മുഴുവന്‍ സം‌വാദവും വായിച്ച nandu nandanam ന്‍റെ അഭിപ്രായം അവിടെ ഉള്ളതുകൊണ്ട് ഞാന്‍ കൂടുതലായി എന്തെങ്കിലും എഴുതുന്നില്ല. എഴുതിയിട്ടു കാര്യവുമില്ല. ഉറങ്ങുന്നവരെയല്ലേ ഉണര്‍ത്താന്‍ പറ്റൂ.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...