Monday, October 1, 2012

ബൈബിളിലെ ദൈവം (യഹോവ)

സിനായ് വോയിസ് ഗ്രൂപ്പിലെ ഒരു ചര്‍ച്ചക്കിടയില്‍ ക്രൈസ്തവ സഹോദരന്‍ അനില്‍ കുമാര്‍ കുറിച്ച വാചകങ്ങളാണ് ചുവടെ:

"യഹോവയെക്കുറിച്ചു ബൈബിള്‍ വെച്ച് പുലര്‍ത്തുന്ന വികലമായ ആശയങ്ങള്‍ എന്തൊക്കെയാണ്? തന്‍റെ പ്രവാചകന്മാരോടും ജനത്തോടും അവന്‍ നേരിട്ട് സംസാരിക്കുന്നു, തന്‍റെ പ്രവാചകന്മാരില്‍ ജനം വിശ്വസിക്കേണ്ടതിനു പ്രവാചകന്മാര്‍ക്ക് അത്ഭുതം ചെയ്യാനുള്ള ശക്തി കൊടുക്കുന്നു, ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കൊടുക്കുന്നു, തന്‍റെ പ്രവാചകന്മാരായാലും ജനമായാലും തെറ്റ് ചെയ്‌താല്‍ മുഖപക്ഷം കൂടാതെ ശിക്ഷിക്കുന്നു, ലോകത്തിലുള്ള സകല മനുഷ്യരെയും സ്നേഹിക്കുന്നു ഇതൊക്കെയാണോ? അല്ലാഹുവിനു ഇങ്ങനെയുള്ള കഴിവുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഇതൊക്കെ ദൈവത്തെക്കുറിച്ചുള്ള വികലമായ ഭാവനകളാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല..."


തീര്‍ച്ചയായും യഹോവയെ കുറിച്ച് അവന്റെ മഹത്വത്തിന് യോജിക്കുന്ന പരാമര്‍ശങ്ങള്‍ ബൈബിളില്‍ ഉണ്ട്. അതാരും നിഷേധിക്കുന്നില്ല. എന്നാല്‍ യഹോവയെ വളരെ നിസ്സാരനാക്കുന്ന, അവഹേളിക്കുന്ന ധാരാളം പരാമര്‍ശങ്ങളും കാണാം. അവയില്‍ ചിലത് കാണുക:

ദൈവത്തിനു മനുഷ്യരൂപം 
"അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു." (ഉല്‍പ്പത്തി 1:26)
ദൈവം വിശ്രമിക്കുന്നു
"താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു."  (ഉല്‍പ്പത്തി 2:2,3)
കള്ളം പറയുന്ന ദൈവം 
"യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും." (ഉല്‍പ്പത്തി 2: 17)
എന്നാല്‍ സര്‍പ്പം പറഞ്ഞത് ഇങ്ങനെ: 
"പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു."  (ഉല്‍പ്പത്തി 3: 4,5)
ഇതില്‍ ദൈവം പറഞ്ഞത് കള്ളമാവുകയും സര്‍പ്പം പറഞ്ഞത് സത്യമാവുകയും ചെയ്തുവെന്ന് താഴെ കൊടുത്ത ബൈബിള്‍ വചനത്തില്‍ നിന്നും മനസ്സിലാക്കാം. 
"ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി". (ഉല്‍പ്പത്തി 3: 7)
 ആദാമിനെ തിരയുന്ന ദൈവം 
"വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു. നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു. അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു." (ഉല്‍പ്പത്തി 3:8-13)
മനുഷ്യനെ ഭയക്കുന്ന ദൈവം 
"യഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു. യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി". (ഉല്‍പ്പത്തി 3:21- 24)
തന്റെ പ്രവൃത്തിയില്‍ ദു:ഖിക്കുന്ന ദൈവം 
"താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു."  (ഉല്‍പ്പത്തി 6:6,7)
മനുഷ്യനുമായി മല്ലയുദ്ധം നടത്തി പരാജയപ്പെടുന്ന ദൈവം 

"രാത്രിയിൽ അവൻ എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യാബ്ബോൿ കടവു കടന്നു. അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു; അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി. എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു. നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു. യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു. ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു."  (ഉല്‍പ്പത്തി 32:28)
മുന്‍ തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന ദൈവം 

"അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു." (പുറപ്പാട് : 32:14)

2 comments:

  1. താങ്കള്‍ സൂചിപ്പിച്ച വാക്യങ്ങളെല്ലാം ബൈബിളിലെ ഒന്നാമത്തെ പുസ്തകമായ ഉല്‍പത്തിയില്‍ നിന്നും ഉള്ളതാണ് ...ദൈവത്തെ മനുഷ്യന്‍റെ സാദൃശ്യത്തില്‍ അവതരിപ്പിക്കുന്ന യാഹ്വിസ്റ്റ്‌ പാരബര്യ രീതിയാണ് ഗ്രന്ഥകര്ത്താവ് ഉപയോഗിച്ചിരിക്കുന്നത്.ദൈവം തോട്ടത്തില്‍ ഉലാത്തുന്നു (ഉല്‍പ 3:8), കര്‍ത്താവ് പേടകത്തിന്റെ വാതിലടക്കുന്നു(ഉല്‍പ 7:16),തോലുകൊണ്ട് ഉടയാട ഉണ്ടാക്കി കൊടുക്കുന്നു (ഉല്‍പ 3:21),കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്റെമേല്‍ അടയാളം പതിക്കുന്നു (ഉല്‍പ 4:15) തുടങ്ങിയവ.

    താങ്കള്‍ സൂചിപ്പിച്ച മറ്റു വ്ച്ചങ്ങളും ഇതിനു സമാമാണ് ....കൂടുതല്‍ ഇവിടെ വായിക്കാം

    http://thottakkaran.blogspot.in/2011/01/blog-post_06.html
    http://thottakkaran.blogspot.in/2011/02/blog-post_17.html

    ReplyDelete
  2. (ഒന്ന്‍) ,ദൈവത്തിന്‍റെ സാദൃശ്യം എന്ന് ബൈബിള്‍ ഉദ്ദേശിക്കുന്നതു നമ്മുടെ ഭൌതികമായി കാണപ്പെടുന്ന ഇ ശരീരമല്ല ..നേരെ മറിച്ചു ,നിസ്വാര്‍ഥമായ സ്നേഹവും അമാനുഷികമായ ജ്ഞാനവുമാണ്‌.ഈ രണ്ടു ഗുണങ്ങള്‍ മറ്റൊരു ജീവികള്‍ക്കും ഇല്ലെന്നും നമുക്കറിയാം (രണ്ട്),കൃഷി പ്രധാന തൊഴിലാക്കി ജീവിച്ചവരാണ് ആ കാലഘട്ടത്തിലെ സിംഹഭാഗം ആളുകളും .അതുകൊണ്ട്തന്നെ ദൈവം വിശ്രമിച്ചു എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് പെട്ടെന്ന് കാര്യം മനസിലാകും .അതുകൊണ്ടാണ് വിശ്രമിച്ചു എന്ന് രേഘപ്പെടുത്തിയത് .(മൂന്ന്)ഇവിടെ പറയുന്ന മരണം ആത്മീയ മരണമാണ് ..അനുസരണക്കേടിലൂടെ മനുഷ്യനത് സംഭവിച്ചു കഴിഞ്ഞുതാനും .ദൂര്ത്തനായ പുത്രന്റെ ഉപമയില്‍,അനുതപിച്ചു തിരികെ വരുന്ന പുത്രനെ കുറിച്ച് പിതാവ് പറയുന്നതിവിടെ ശ്രദ്ധേയമാണ് .അവിടെ ഇങ്ങനെ പറയുന്നു ,""ഇവന്‍ മരിച്ചവനായിരുന്നു ""എന്ന് .പാപിയെന്നും ദൈവ സന്നിധിയില്‍ മരിച്ചവനായിരിക്കും ..ഇതാണ് ഏദനില്‍ സംഭവിച്ചത് ..(നാല് )ഇതില്‍ ഒരു ആന്തരീക അര്‍ദ്ധമാണ് ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചത് .അതായത് ,എന്തിനുമേതിനും ഒന്ന് പറഞ്ഞു രണ്ടാമത്തേതിനു കൊലചെയ്യുന്ന ഒരു പ്രകൃതമാണ് ആ ആളുകള്‍ക്ക് ഉണ്ടായിരുന്നത് ..അങ്ങനെ സംഭവിച്ചാല്‍ ദൈവം നമ്മോടും ചോദിക്കും ...നീ എവിടെ .നിന്റെ സഹോദരന്‍ എവിടെ ??എന്ന് ..അങ്ങനെ നമ്മെ സാദാ തിരയുന്ന ഒരു ദൈവത്തെ ജനത്തിനു ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു ഗ്രന്ഥകാരന്‍.(അഞ്ച്)ഈ ജീവന്‍റെ വൃക്ഷം ക്രിസ്തുവിന്‍റെ നിഴലാണ് .അതായത് ഇന്നത്തെ കുര്‍ബാന .യോഹന്നാന്‍ ആറാം അധ്യായത്തില്‍ പറയുന്ന ജീവന്റെ അപ്പം .വെളിപാടില്‍ ഈ ജീവന്റെ വൃക്ഷത്തെപ്പറ്റി പറയുന്നുണ്ട് .അതായതു ,പാപത്തില്‍ അധ :പതിച്ച മനുഷ്യനെ ജീവന്റെ അപ്പമാകുന്ന ക്രിസ്തു വഴി ദൈവം വീണ്ടെടുക്കും .അതിനു സമയമാകാത്തത് കൊണ്ടാണ് അങ്ങനെ ഒരു കല്‍പ്പന വന്നത് ..ആ സമയം വന്നതോ ,കാല്‍വരി മലയിലാണ് .അതാണ്‌ യേശു പറഞ്ഞത് :എല്ലാം പൂര്ത്തിയായി എന്ന് .(യെഴു )അതെന്താ ,തന്റെ മക്കളെ ഓര്‍ത്തു മനുഷ്യരായ നമുക്ക് വേദനിക്കാം എങ്കില്‍ ദൈവത്തിനും എന്തുകൊണ്ട് അതായികൂടാ???(എട്ട്) കുഞ്ഞുങ്ങള്‍ ചെറിയ ചെറിയ കുറുമ്പുകള്‍ കാട്ടി നമ്മെ മയക്കി ഓരോ കാര്യങ്ങള്‍ സാധിക്കാറില്ലേ??അതുപോലെ ,തീക്ഷ്ണതകൊണ്ടും വിശ്വാസം കൊണ്ടും സ്വര്‍ഗ്ഗ രാജ്യം കീഴടക്കാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനുമുള്ളത് .അങ്ങനെയുള്ളവര്‍ വളരെ അനുഗ്രഹീതര്‍ ആകുന്നു .(ഒന്‍പതു )തന്റെ മക്കളോട് കരുണ കാണിക്കാന്‍ പാപികളായ നമുക്ക് കഴിയുന്നെങ്കില്‍ ദൈവത്തിനു എത്രയധികം ???............

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...