Wednesday, June 12, 2013

മുഖം മറക്കല്‍ (നിഖാബ്) നിര്‍ബന്ധമോ?

ര്‍ദ്ദ എന്നും ഒരു വിവാദവിഷയമാണ്. സ്ത്രീയെ വില്‍പ്പനചരക്കായി കാണുന്നവരും ദര്‍ശനരതിയില്‍ ജീവിതം തള്ളിനീക്കുന്നവരും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ എന്ന മുഖംമൂടി അണിഞ്ഞു നടക്കുന്ന കപടന്മാരും ഈ വസ്ത്രത്തെ വെറുക്കുന്നതില്‍ യാതൊരു അത്ഭുതവും ഇല്ല. 
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. പര്‍ദ്ദ ധരിക്കുന്ന പലരും മുഖം മറക്കല്‍ നിര്‍ബന്ധമാണ്‌ എന്ന് കരുതുന്നവരാണ്. എന്നാല്‍ ഇസ്ലാം അങ്ങനെ പഠിപ്പിക്കുന്നില്ല. എല്ലാ കാര്യത്തിലും ഇസ്ലാമിലെ പ്രമാണം ഖുര്‍ആനും നബി ചര്യയുമാണ്. ഈ വിഷയത്തിലും നമുക്ക് ആ പ്രമാണങ്ങളിലേക്ക് മടങ്ങുകയാണ് ഉത്തമം.

Friday, June 7, 2013

ഹദീസ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

സ്ലാമിലെ ദ്വിതീയപ്രമാണമാണ്‌ സുന്നത്ത് അഥവാ പ്രവാചകചര്യ. അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ) പ്രവാചകന്‍ എന്ന നിലയില്‍ നീണ്ട 23 വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയും പറയുകയും അംഗീകാരം നല്‍കുകയും ചെയ്ത കാര്യങ്ങളാണ് സുന്നത്ത് എന്ന് പറയാം. ഹദീസ് എന്ന പേരിലാണ് ഇത് കൂടുതല്‍ അറിയപ്പെടുന്നത്. 
ഖുര്‍ആനിക ആശയങ്ങള്‍ വ്യക്തമാകുവാനും അതിനെ പ്രയോഗതലത്തില്‍ വരുത്തുവാനും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ തടയുവാനും ഹദീസുകള്‍ വളരെയധികം സഹായിക്കുന്നു. എന്നല്ല, ഹദീസ് ഇല്ലായിരുന്നുവെങ്കില്‍ ഇസ്ലാം ആര്‍ക്കും തോന്നിയ പോലെ തട്ടിക്കളിക്കാന്‍ പറ്റുന്ന പന്തുപോലെ ആവുമായിരുന്നു.

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...