യുക്തിവാദികള്‍ ഇടയ്ക്കിടെ പറയാറുള്ള ഒരു ന്യായവാദമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
വാസ്തവത്തില്‍ തികച്ചും അടിസ്ഥാനരഹിതമായ വാദഗതി മാത്രമാണിത്. മത്സ്യകന്യകയുടെയും മറ്റും ഉദാഹരണങ്ങള്‍ വെച്ച് തങ്ങളുടെ ഈ വാദം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നവരെയും കാണാം. മത്സ്യകന്യക ഉണ്ടെന്നു വാദിക്കുന്നവര്‍ ആണ് തെളിവ് നല്‍കേണ്ടത്, ഇല്ലെന്നു വാദിക്കുന്നവരല്ല എന്നാണു സമര്‍ത്ഥനം.
ആദ്യം രണ്ടു പക്ഷത്തിന്റെയും വാദങ്ങള്‍ പരിശോധിക്കാം:
ദൈവമുണ്ടെന്നു വിശ്വസിക്കുന്നവര്‍ പറയുന്നു:
"ഈ പ്രപഞ്ചം താനേ ഉണ്ടായതാണെന്ന് എന്റെ യുക്തി സമ്മതിക്കുന്നില്ല. ഇതിനു പിന്നില്‍ ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കും."ദൈവാസ്തിക്യത്തെ നിഷേധിക്കുന്നവര്‍ പറയുന്നു:
"ഈ പ്രപഞ്ചത്തിനു പിന്നില്‍ ദൈവമെന്നൊരു അസ്ഥിത്വം ഇല്ല. അല്ലെങ്കില്‍ ഉണ്ടാവാന്‍ വഴിയില്ല."ഒരാള്‍ വെറുതെ വന്നു മത്സ്യകന്യകയുണ്ട് എന്ന് പറയുമ്പോലെ ദൈവം എന്നൊരു സാധനം ഒരിടത്തുണ്ട് എന്ന് വാദിക്കുകയല്ല ചെയ്യുന്നത്. ഈ പ്രപഞ്ചം താനെ ഉണ്ടായതല്ലെന്നും അതിനു പിന്നില്‍ ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കും എന്ന യുക്തിവാദം ഉയര്‍ത്തുകയാണ്. അതിനു പരോക്ഷമായ കുറെ തെളിവുകള്‍ അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ് ദൈവം ഇല്ലെന്നു ചിലര്‍ വാദിക്കുന്നത്. സ്വാഭാവികമായും അതിന്റെ കാരണവും തെളിവും വിശ്വാസികള്‍ ചോദിക്കും. അഥവാ ദൈവം ഇല്ലെന്നു വാദിക്കാനും തെളിവ് തന്നേ തീരൂ. അങ്ങനെയല്ലെങ്കില്‍ പിന്നെന്തിനു ദൈവമില്ലെന്നോ ഉണ്ടാവാന്‍ സാധ്യതയില്ലെന്നോ വാദിക്കുന്നത്?
ചിലര്‍ ഇങ്ങനെ വാദിക്കുന്നതും കാണാം:
"ഞാന്‍ പറയുന്നു, പ്രപഞ്ചം സൃഷ്ടിച്ചത് ഡിങ്കന്‍ ആണ്, അല്ലെങ്കില്‍ കാകിപൂക്രി ആണ്. അല്ലെന്നോ ഇല്ലെന്നോ തെളിയിക്കാമോ?"സത്യത്തില്‍ പ്രപഞ്ചം താനേ ഉണ്ടാവില്ലെന്നും അതിന്റെ പിന്നില്‍ ഒരു സ്രഷ്ടാവ് ഉണ്ടെന്നുമാണ് വിശ്വാസികളുടെ വാദം. ആ ശക്തിയെ ഈശ്വരന്‍, ദൈവം, പരമേശ്വരന്‍, അല്ലാഹു, യഹോവ, The God എന്നൊക്കെ പല ഭാഷകളില്‍ വിളിക്കുന്നു. അതല്ല, ഡിങ്കന്‍ എന്ന പേരോ കാകിപൂക്രി എന്ന പേരോ ചായക്കപ്പ് എന്ന പേരോ ആണ് നിരീശ്വരവാദികള്‍ക്ക് ആ ശക്തിയെ വിളിക്കാന്‍ ഇഷ്ടമെങ്കില്‍ നമുക്കവരുടെ സ്വാതന്ത്ര്യത്തെ വകവെച്ചു കൊടുക്കാം. ആ പേരുകള്‍ നല്‍കാനുള്ള കാരണവും അവയുടെ അര്‍ത്ഥവും പറഞ്ഞുതരേണ്ട ബാധ്യത അവര്‍ക്കുണ്ടെന്നു മാത്രം.
ദൈവാസ്ഥിക്യ വിഷയത്തില്‍ തെളിവ് നല്‍കാന്‍ ബാധ്യതയില്ലാത്തവര്‍ അജ്ഞേയവാദികള്‍ മാത്രമാണ്. ദൈവം ഉണ്ടോ ഇല്ലേ എന്ന് അറിഞ്ഞുകൂടാ എന്ന് വാദിക്കുന്നവരാണ് അവര്‍.
ഈ വിഷയത്തിലുള്ള ചര്‍ച്ച വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് നോക്കാം:
ReplyDeletehttps://www.facebook.com/groups/dialogue14/permalink/1570394066553064/
ആരെങ്കിലും 'ഉണ്ടാക്കാതെ' പ്രപഞ്ചം ഉണ്ടാവില്ല എന്ന് സമ്മതിച്ചാൽ, ആരെങ്കിലും 'ഉണ്ടാക്കാതെ' ദൈവം എങ്ങനെ ഉണ്ടായി എന്ന ചോദ്യം ന്യായമല്ലേ?
ReplyDelete