By: Anish Mohamed
"ആറാം നൂറ്റാണ്ടിലെ "ഗോത്രവര്ഗ സംസ്കാരത്തിൽ" നടപ്പിലാക്കപ്പെട്ട കിരാതമായ ശിക്ഷാസമ്പ്രദായം ഈ ആധുനിക യുഗത്തിൽ നടപ്പിലാക്കണമെന്നോ ? സാമ്പത്തിക അസമത്വം ഏറെയുള്ള ഒരു രാജ്യത്ത് ഒരു രൂപാ മോഷ്ടിച്ചതിന്റെ പേരിൽ കരചേദം നടത്തണമെന്ന് പറയുന്നത് കാടത്തമാല്ലാതെ മറ്റെന്താണ് ? വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷാരീതി പ്രാകൃതമാവാതെ തരമില്ല . മനുഷ്യത്തം തൊട്ടു തീണ്ടാത്ത ഇത്തരം ശിക്ഷാ രീതി നടപ്പിലാക്കുന്നത് പോയിട്ട് അതിനെ കുറിച്ചുള്ള ചര്‍ച്ച പോലും അനാവശ്യവും ആധുനിക സംസ്കാരത്തിന് കളങ്കവുമാണ്"
ഇതാവും പൊതുസമൂഹത്തിലെ ഒട്ടുമിക്ക ആളുകളുടെയും ചിന്താഗതി. അല്ലെങ്കിൽ ഇങ്ങനെ ചിന്തിക്കുന്നവർ സോഷ്യൽ മീഡിയയിൽ കുറവല്ല . ജിഷയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഇസ്ലാമിക ശിക്ഷാ നിയമത്തെ കുറിച്ച് പല തരത്തിലുള്ള ചർച്ചകൾ നടന്നു . പല ചര്‍ച്ചകളും അപൂർണവും ഗ്രാഹ്യത ഇല്ലാത്തതുമായിരുന്നു . അതുകൊണ്ടാണ് ഈ പോസ്റ്റ് .
1. ആധുനിക ലോകത്ത് കുറ്റവാളികളോട് ഉള്ള സമീപനരീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് ഫ്രോയിഡാണ് . അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ സ്വതന്ത്രമായി അഴിച്ചു വിടേണ്ട ലൈംഗികാസക്തിയെ മതവും സദാചാര - ധാര്‍മിക മൂല്യങ്ങളും അടിച്ചമർത്തുന്നത് മൂലമുണ്ടാകുന്ന മാനസിക വൈകല്യങ്ങളാണ് വ്യക്തികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് . ഫ്രോയിഡിന്റെ ഈ സിദ്ധാന്തത്തെ പിന്നീട് വന്ന എല്ലാ ആധുനിക ചിന്താ-ദാര്ശനിക പ്രസ്ഥാനങ്ങളും ഏറ്റെടുത്തു . ഫ്രോയിഡിന്റെ അഭിപ്രായമനുസരിച്ച് ഒരു വ്യക്തി സമൂഹത്തിന്റെ സ്വാധീന വലയത്തിൽ പെട്ടുപോയ ഒരു കളിപ്പാവ മാത്രമാണ് . സ്വതന്ത്രമായ ചിന്താഗതിയോ വിചാരങ്ങളോ അവന് ഉണ്ടെങ്കിൽ പോലും സമൂഹം അവന് മേൽ ചോലുത്തുന്ന "മാനസികമായ നിർബന്ധിതാവസ്ഥയെ" അതിജയിക്കുവാൻ അവനാവുന്നില്ല . ഈ മാനസിക സംഘര്‍ഷത്തിന്റെ മതില്‍ ചാട്ടമാണ് അവനെ കുറ്റവാളിയാക്കി തീര്‍ക്കുന്നത് . ഇക്കാരണങ്ങളാൽ കുറ്റവാളി എപ്പോഴും സമൂഹത്തിന്റെ സഹതാപം അര്ഹിക്കുന്ന വ്യക്തിയാണ് . വധ ശിക്ഷകൾ കുറ്റവാളിക്ക് മേൽ പ്രയോഗിക്കപ്പെടുന്നത് തീര്‍ത്തും ഒഴിവാക്കണം . സദാചാര കുറ്റങ്ങൾക്കുള്ള ശിക്ഷകൾ തന്നെ റദ്ദ് ചെയ്യപ്പെടണം . ഇതാണ് ആധുനിക സമൂഹത്തിന്റെ ചിന്താഗതി .
2. കുറ്റവും - ശിക്ഷയും സംബന്ധിച്ച ആധുനിക ലോകത്തിന്റെ ഈ കാഴ്ചപ്പാടിൽ ഒരളവോളം സത്യമുണ്ട് . അതോടൊപ്പം തന്നെ അതിശയോക്തിയും ഉണ്ട് . വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ സാഹചര്യത്തിന് പങ്കുണ്ട് . ബോധപൂർവമല്ലാത്ത മാനസിക വൈകല്യങ്ങൾ ചിലപ്പോൾ കുറ്റത്തിന് പ്രേരിപ്പിച്ചേക്കും . എന്നാൽ കേവലം നിഷ്ക്രിയനായ സാഹചര്യത്തിന്റെ സൃഷ്ടി മാത്രമായ ഒരു കളിപ്പാവയല്ല മനുഷ്യൻ . ഓരോ മനുഷ്യനിലും ഇച്ചാശക്തി എന്ന് വിളിക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു ഘടകമുണ്ട്. മനുഷ്യനിൽ അത് ഏറിയോ കുറഞ്ഞോ ഇരിക്കും . അതുകൊണ്ടാണ് ചിലപ്പോൾ സമൂഹത്തിന്റെ ചിന്താഗതികളെ വെല്ലുവിളിക്കുവാൻ ഒരു വ്യക്തിക്ക് സാധിക്കുന്നത് . നാം കണ്ട സാമൂഹിക പരിഷ്കർത്താക്കൾ ഈ ഇച്ചാ ശക്തിയെ വേണ്ട അളവിൽ പ്രയോജനപ്പെടുത്തിയവരാണ്. മനുഷ്യ മനസ്സിന്റെ സുപ്രധാന ഘടകമായ ഇച്ചാ ശക്തിയെ തീര്‍ത്തും അവഗണിക്കുന്നു എന്നതാണ് ഫ്രോയിഡിന്റെ ചിന്താഗതിയുടെ ദൗര്‍ബല്യം .
3. സാമ്പത്തിക സാഹചര്യങ്ങൾക്കും വ്യക്തിയുടെ വികാരങ്ങളും പെരുമാറ്റങ്ങളും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുണ്ട് . ദാരിദ്ര്യം ചിലപ്പോൾ കുറ്റകൃത്യങ്ങളിലേക്ക് മനുഷ്യനെ നയിക്കും . വിശപ്പ് ഒരു വ്യക്തിയെ ധാര്‍മിക അധ:പതനത്തിലേക്ക് നയിച്ചേക്കും . എന്നാൽ സാമ്പത്തിക ഘടകം മാത്രമാണ് മനുഷ്യന്റെ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്നത് എന്ന വാദം അതിശയോക്തി കലര്ന്നതാണ് . ദാരിദ്ര്യവും പട്ടിണിയും ഉന്മൂലനം ചെയ്താൽ കുറ്റ കൃത്യങ്ങൾ കുറയും എന്ന കമ്യൂണിസ്റ്റ് വാദത്തിനു പണ്ടത്തെ സോവിയെറ്റ് റഷ്യയിൽ പോലും തെളിവുകളില്ല .
4. വ്യക്തിയും അയാള്‍ ജീവിക്കുന്ന സമൂഹത്തെയും കണക്കിലെടുത്തുകൊണ്ടാണ് ഇസ്ലാമിക ശിക്ഷാ നിയമങ്ങൾ നിലകൊള്ളുന്നത് . ഇസ്ലാമിക ശിക്ഷ = കൈ വെട്ടൽ , ഇസ്ലാമിക ശിക്ഷ = കല്ലെറിയൽ എന്നത് ശുദ്ധ വിവരക്കേടാണ് .ഓരോ കുറ്റ കൃത്യത്തിനും വെറുതെയങ്ങു ശിക്ഷ നിശ്ചയിക്കുകയും അത് കണ്ണും പൂട്ടി നടപ്പിലാക്കുകയുമല്ല ഇസ്ലാം ചെയ്യുന്നത് . വ്യക്തി ചെയ്താ കുറ്റത്തെയും ഒപ്പം സാഹചര്യങ്ങളും പരിതസ്ഥിതികളുമേല്ലാം ഇസ്ലാം കണക്കിലെടുക്കുന്നു . കുറ്റകൃത്യത്തിന്റെ നേർക്ക് അതു ചെയ്ത വ്യക്തിയുടെ കണ്നുകൊണ്ടും അത് സംഭവിച്ച സമൂഹത്തിന്റെ കണ്ണുകൾ കൊണ്ടും ഇസ്ലാം ഒരേ സമയം വീക്ഷിക്കുവാൻ പ്രേരിപ്പിക്കുന്നു . പിന്നീട് തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ യുക്തിക്ക് യോജിച്ച ഏറ്റവും നീതിപൂർവകമായ നടപടി നിശ്ചയിക്കുന്നു . അവിടെ തെറ്റായ ചിന്താഗതികളോടോപ്പം ചായുകയോ സ്വാധീനമുള്ള വ്യക്തികളുടെയോ സമൂഹത്തിന്റെയോ അഭിലാഷങ്ങൾക്കോ വഴങ്ങുകയോ ചെയ്യുന്നില്ല .
5. ഇസ്ലാമിക ശിക്ഷാ സമ്പ്രദായത്തെ ആഴത്തിൽ പഠിക്കാതെ ഉപരിപ്ലവമായി മാത്രം സമീപിക്കുന്നവരാണ് ഇസ്ലാമിക ശിക്ഷാ രീതി കാടത്തമായി മനസ്സിലാക്കുന്നത് . എന്നാൽ നീതിയുടെ ഒരു ത്രാസ്സിലൂടെ കുറ്റത്തെ മാത്രമല്ല കുറ്റവാളിയെയും ഇസ്ലാം കാണുന്നു . തെറ്റ് ചെയ്ത വ്യക്തി നിര്ബന്ധിതാവസ്ഥയോ മറ്റു വല്ല ന്യായീകരണം മൂലമോ ആയിരുന്നില്ല അത് ചെയ്തത് എന്ന് ശരിക്കും ഉറപ്പു വരുത്തിയ ശേഷം മാത്രമേ വിധി പ്രഖ്യാപനം ഉണ്ടാവൂ . കുറ്റവാളിയെ എങ്ങിനെയെങ്കിലും ശിക്ഷിക്കുവാൻ വെമ്പൽ കൊളളുന്ന ഒരു മാനസികാവസ്ഥ ഇസ്ലാം മുന്നോട്ടു വെക്കുന്നില്ല . എന്ന് തന്നെയല്ല ശിക്ഷ ഒഴിവാക്കപ്പെടുവാൻ ന്യായമായ കാരണങ്ങൾ ഉണ്ടെങ്കിൽ അതിനാവും എപ്പോഴും മുന്ഗണന . ഇസ്ലാമിക ശിക്ഷാ സമ്പ്രദായത്തിന്റെ ഈ ആത്മാവിനെ മനസ്സിലാക്കാൻ ശ്രമിക്കാത്തവരാണ് അധിക വിമർശകരും.
6. ഇസ്ലാം ഒരു സംസ്കരണ പ്രക്രിയയാണ് . സമൂഹത്തെയും മുൻകടന്ന് ഓരോ വ്യക്തിയെയും നേർക്ക് നേരെ അഭിസംബോധന ചെയ്യുന്ന സ്വഭാവത്തിലാണ് ഇസ്ലാമിക ധാര്മിക അധ്യാപനങ്ങൾ നിലകൊള്ളുന്നത് . സമൂഹത്തിലെ ഓരോ വ്യക്തിയെയും ധാര്മ്മികമായി ചിട്ടപ്പെടുത്തുന്ന അനവധി മാര്ഗദർശനങ്ങൾ ഇസ്ലാമിക അധ്യാപനങ്ങളിൽ കാണാം . വ്യക്തി ജീവിതത്തിൽ സത്യസന്തതയും , നേരും , നെറിയും പുലര്ത്തുവാനുമുളള നിരന്തരമായ ആഹ്വാനങ്ങൾ നിങ്ങള്ക്ക് കാണുവാൻ സാധിക്കും . ഇങ്ങനെ സംസ്കരിക്കപ്പെട്ട ഓരോ വ്യക്തിയും സമൂഹത്തിൽ കുറ്റ കൃത്യങ്ങൾ ഉണ്ടാവാതെ ഇരിക്കുവാനുള്ള പരിചയായി പരിണമിക്കുന്നു . അസൂയയുടെയും വിധ്വേഷത്തിന്റെയും മാനസിക ഖടനയെ ഇല്ലാതാക്കി സ്നേഹവും പരസ്പര ആദരവും സത്യസന്ധതയും വിട്ടുവീഴ്ചയും പുലര്ത്തുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതി ഇസ്ലാം ലക്‌ഷ്യം വെക്കുന്നു . അവിടെ ദുർബലന് ശക്തൻ താങ്ങാവുന്നു , ദരിദ്രന് സമ്പന്നൻ തണലായി മാറുന്നു . സാമ്പത്തിക അസമത്വങ്ങളെ തീര്ത്തും ഇല്ലാതാക്കുന്നില്ലാ എങ്കിൽ കൂടി കാരുണ്യത്തിന്റെ ഹസ്തം ധനികരിൽ നിന്നും അശരണരിലേക്കു എപ്പോഴും നീണ്ടുതന്നെ കിടക്കുന്നു എന്നത് ഇസ്ലാമിക സമൂഹത്തിന്റെ മാത്രം സവിശേഷതയാണ് . ഇത്തരം ഒരു സാമൂഹിക - മാനസിക ഘടന സൃഷ്ടിക്കുക വഴി കുറ്റ കൃത്യങ്ങളിലേക്ക് ഒരു വ്യക്തിയെ കൊണ്ട് ചെന്നെത്തിക്കുന്ന സാഹചര്യങ്ങൾ പരമാവധി കുറച്ചുകൊണ്ടുവരുവാൻ ഇസ്ലാമിക ധാര്‍മിക അധ്യാപനങ്ങൾക്ക് സാധിക്കുന്നു .
7. സമൂഹത്തെയും സാഹചര്യത്തെയും ഈ രീതിയിൽ പരിവർത്തിപ്പിക്കപ്പെട്ട ഒരു പശ്ചാത്തലത്തിൽ ആണ് ഇസ്ലാമിക ശിക്ഷാ സമ്പ്രദായങ്ങൾ നടപ്പിലാക്കപ്പെടുക . കുറ്റം ചെയ്യുവാനുള്ള സാമൂഹിക സാഹചര്യങ്ങളോ ആന്തരികമായ സമ്മർദ്ദങ്ങളെയോ അടക്കപ്പെട്ട ശേഷവും ആരെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താൽ നീതി പൂർവകമായ വിചാരണക്ക് വിധേയമാക്കി കുറ്റവാളിയാണ് എന്ന് ബോധ്യപ്പെട്ടാൽ ഇസ്ലാം കടുത്ത ശിക്ഷ വിധിക്കുന്നു . ഇരകള്‍ക്കുള്ള നീതി മാത്രമല്ല ഇത്തരം സന്ദർഭങ്ങളിൽ പരിഗണിക്കപ്പെടുന്നത് അവിടെ സ്വസ്തതയിലും സമാധാനത്തിലും കഴിയുന്ന സമൂഹത്തിന്റെ സുരക്ഷിതത്ത്വും കൂടി വിധി നിർവഹണത്തിൽ പരിഗണിക്കപ്പെടും . നീണ്ട നാനൂറു വര്‍ഷ കാലയളവിൽ മോഷണ ശ്രമത്തിൽ ഇസ്ലാമിക സമൂഹത്തിൽ ശിക്ഷിക്കപ്പെട്ടത് വെറും ആറ് പ്രാവശ്യം മാത്രമാണ് . വ്യഭിചാരത്തിന് ശിക്ഷ നടപ്പിലാക്കിയത് അതിലും കുറവാണ് .
No comments:
Post a Comment
ഇനി നിങ്ങളുടെ ഊഴം