പണ്ട് കുട്ടികാലത്ത് ബാലമംഗളത്തിലെ ഡിങ്കന്‍ എന്ന ചിത്രകഥ വായിക്കുമ്പോള്‍ ആ രക്ഷകനോട് വലിയ ആരാധന തോന്നിയിരുന്നു. കാരണം കാട്ടിലെ മാന്‍ , മുയല്‍ തുടങ്ങിയ സാധുജീവികളെ കരിങ്കാടന്‍ കടുവയില്‍ നിന്നും മറ്റും പറന്നു വന്നു രക്ഷിക്കുന്ന ഹീറോ ആണല്ലോ അത്? ഡിങ്കന്‍ നല്ലവനും കരിങ്കാടന്‍ ഭീകരനും.
എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നത് നേരെ തിരിച്ചാണ്.
ഡിങ്കനല്ലേ യഥാര്‍ഥത്തില്‍ തിന്മ ചെയ്യുന്നത്? യാഥാര്‍ത്ഥ്യലോകത്ത് ഡിങ്കന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ പരിസ്ഥിതിയുടെ സ്ഥിതി എന്താകുമായിരുന്നു? പട്ടിണി കിടന്നു ഹിംസ്ര മൃഗങ്ങള്‍ ചത്തൊടുങ്ങും. സസ്യഭുക്കുകളായ മാന്‍ , മുയല്‍ തുടങ്ങിയവയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കും. അവ അമിതമായി സസ്യങ്ങളെ ആഹാരമാക്കും. അങ്ങനെ പ്രകൃതിയില്‍ സസ്യങ്ങള്‍ ഇല്ലാതായി മുഴുവന്‍ ജീവികളും നശിക്കും.
നാം കരിങ്കാടന് നന്ദി പറയുക!!!
ഇന്ന് പലരുടെയും മനസ്സ് ഡിങ്കന്‍ കഥ വായിക്കുന്ന കുട്ടിയുടെതാണ്. മനുഷ്യന്‍ മൃഗത്തെ അറുക്കുന്നതും മാംസാഹാരം കഴിക്കുന്നതുമൊക്കെ ക്രൂരതയാണെന്നും എതിര്‍ക്കപ്പെടണമെന്നും അവര്‍ വാദിക്കുന്നു. അത്തരക്കാരുടെ യുക്തിയുടെ വൃത്തം വളരെ പരിമിതമാണ് എന്നാണു തോന്നുന്നത്.
തങ്ങളുടെ ആശയം സ്ഥാപിക്കുവാന്‍ വേണ്ടി അവര്‍ നിരത്താറുള്ള പ്രാധാന വാദങ്ങളും അവയുടെ വിശകലനവുമാണ് താഴെ.
മാത്രമല്ല, എല്ലാവരും രോഗം വരാതിരിക്കാന്‍ വേണ്ടി രോഗാണുക്കളേയും കൃമികളെയും കൊതുകുകളെയും മൂട്ടയേയുമൊക്കെ നശിപ്പിക്കുന്നു. അത് മനുഷ്യന്റെ നിലനില്‍പ്പിനു ആവശ്യമാണെന്നാവും ഇതിനു അവര്‍ നല്‍കുന്ന മറുപടി. അഥവാ അഹിംസ എന്നത് അപ്രായോഗികമായ സംഗതിയാണെന്ന് ഇവരും സമ്മതിക്കുന്നു. ഈ അപ്രായോഗികത മാംസാഹാരം ഉപേക്ഷിക്കുന്നതിലുമുണ്ട്. സസ്യങ്ങളെയും പ്രാണികളെയും രോഗാണുക്കളെയും നിലനില്‍പിന് വേണ്ടി കൊല്ലുന്നവര്‍ കോടിക്കണക്കിനു ആളുകള്‍ കഴിക്കുന്ന മാംസം ഒഴിവാക്കാന്‍ പറയുന്നത് അടിസ്ഥാനരഹിതല്ലേ?
ഒരു മൃഗത്തെ കൊന്നാല്‍ നൂറു പേര്‍ക്കുള്ള ആഹാരം ലഭിക്കും. എന്നാല്‍ നൂറു പേരെ തീറ്റാന്‍ നൂറില്‍ പരം ചെടികള്‍ നശിപ്പിക്കേണ്ടി വരുന്നു. ഒരു ജീവന്‍ നശിപ്പിക്കുന്നതാണോ നൂറു ജീവന്‍ നശിപ്പിക്കുന്നതാണോ കൂടുതല്‍ ക്രൂരം?
കാലികളെ അറുക്കാതെ ജീവിക്കാന്‍ വിടുകയാണെങ്കില്‍ അവസാനം അവ പ്രായമേറി ഒന്നിനും കൊള്ളാത്ത അവസ്ഥയിലാവും. അവയെ എങ്ങോട്ടെങ്കിലും പോകാന്‍ അനുവദിച്ചാല്‍ ഒന്നുകില്‍ സ്വാഭാവിക മരണം, അല്ലെങ്കില്‍ വല്ല ഹിംസ്രജന്തുക്കള്‍ക്കും ഭക്ഷണമാകും. അപ്പോഴും അവയ്ക്ക് വേദന വരില്ലേ? അറുക്കുകയാണെങ്കില്‍ മനുഷ്യര്‍ക്ക് അതുകൊണ്ട് പ്രയോജനം മാത്രമേയുള്ളൂ. മാംസം മാത്രമല്ല, തോലും എല്ലുമൊക്കെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
മുസ്ലിംകള്‍ മൃഗത്തെ അറുക്കുന്നത് വളരെ ശാസ്ത്രീയമായ രീതിയിലാണ്. ഏറ്റവും കുറഞ്ഞ വേദന മാത്രമേ അതുമൂലം അവക്കുണ്ടാവൂ. കാലികളുടെ സാധാരണ മരണം പോലും ഇതിനേക്കാള്‍ വേദനാജനകമായിരിക്കും എന്നതാണ് സത്യം. അറുക്കുമ്പോള്‍ കഴുത്ത്, ശ്വാസനാളം, കഴുത്തിലെ ധമനികള്‍ എന്നിവ നട്ടെല്ലിനു ക്ഷതമേല്‍ക്കാത്ത വിധം മുറിക്കുന്നു. ഇതുമൂലം വളരെ കുറഞ്ഞ വേദനയെ ഉണ്ടാകൂ എന്ന് മാത്രമല്ല, രക്തം വാര്‍ന്നു പോകുന്നത് കൊണ്ട് മാംസം ശുദ്ധമായിരിക്കും. മൃഗം ചാവുന്നത് ശ്വാസം മുട്ടിയാവില്ല. മൃഗത്തിനു വേദനിക്കുന്നുവെന്നു പറയുന്നത് അതിന്റെ പിടച്ചില്‍ കണ്ടിട്ടാവും. എന്നാല്‍ അത് വേദന മൂലമാല്ല, മറിച്ചു രക്തചംക്രമണം നിലച്ച ശരീരഭാഗങ്ങള്‍ വലിയുകയും അയയുകയുമാണ്.
ഗാന്ധിജി മാംസാഹാരം കഴിക്കാത്തതിനാലാണ് സമാധാനത്തിന്റെ വക്താവായത് എന്ന വാദം ഒന്നാംതരം വിഡ്ഢിത്തമാണ്. സമാധാനത്തിന് നോബല്‍ സമ്മാനം കിട്ടിയ മദര്‍ തെരേസ, യാസര്‍ അറഫാത്ത്, അന്‍വര്‍ സാദത്ത്, മഹേഷ് ചന്ദ് ബഗാന്‍ തുടങ്ങിയവരൊക്കെ മിശ്രഭുക്കുകള്‍ ആണെന്ന കാര്യം എന്താണിവര്‍ ഓര്‍ക്കാത്തത്?
മനുഷ്യന് സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കുംവിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണ്. മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമാണ്. എന്നാല്‍ , മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. അഥവാ പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തവയുമുണ്ട്.
ഇനി ദഹനേന്ദ്രിയങ്ങളുടെ കാര്യം പരിശോധിക്കാം. മനുഷ്യനു മാംസാഹാരവും സസ്യാഹാരവും ദഹിപ്പിക്കാവുന്ന വിധമുള്ള ദഹനേന്ദ്രിയമാണുള്ളത് . മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ് എന്നതിന് ഇതില്‍ പരം വേറെന്തു തെളിവ് വേണം?
മാംസഭുക്കുകളുടെ കരള്‍ , വൃക്ക എന്നിവയുടെ വലിപ്പം മാംസാഹാരവിരുദ്ധര്‍ തെളിവായി കാണിക്കാറുണ്ട്. മാംസം ദഹിച്ചാല്‍ ഉണ്ടാവുന്ന വിഷം (Toxins) പുറന്തള്ളാന്‍ മാംസഭുക്കുകള്‍ക്ക് വലിയ കരളും വൃക്കകളും ആണുള്ളത്. എന്നാല്‍ മനുഷ്യന് ചെറിയ കരളും വൃക്കകളും ആണുള്ളത്. ഇതാണവരുടെ സമര്‍ത്ഥനം. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ല. കാരണം മനുഷ്യന്‍ മാംസം വേവിച്ചാണ് കഴിക്കുന്നത് . അതിലൂടെ കരളും വൃക്കയും ചെയ്യേണ്ട ജോലിഭാരം കുറയുന്നു. അതിനാല്‍ ചെറിയ കരളും വൃക്കയുമേ നമുക്കാവശ്യമുള്ളു. മറ്റു മാംസഭുക്കുകള്‍ പച്ചമാംസം ആണ് കഴിക്കുന്നതെന്ന കാര്യം ഓര്‍ക്കുക.
മനുഷ്യരില്‍ ലിപ്പേസ്, ട്രിപ്സിന്‍ , കൈമോട്രിപ്സിന്‍ പോലെയുള്ള മാംസാഹാരത്തെ ദഹിപ്പിക്കുന്ന എന്സൈമുകള്‍ എന്തിനാണെന്ന് കൂടി മാംസാഹാരവിരോധികള്‍ പറഞ്ഞാല്‍ ഉപകാരം.
ഇസ്ലാമികമായ രീതിയില്‍ അറുത്ത്, രക്തം ഒഴുക്കിക്കളഞ്ഞു, ഹോര്‍മോണുകളോ മരുന്നുകളോ കുത്തിവെക്കാതെ, നന്നായി വേവിച്ചു പാകം ചെയ്ത മാംസാഹാരം മിതമായ അളവില്‍ ഉപയോഗിച്ചാല്‍ ഒരു രോഗവും വരില്ല.
മാംസഹാരത്തില്‍ കൊളസ്ട്രോള്‍ ഉണ്ടെന്നതാണ് മറ്റൊരു വാദം. ശരിയാണ്. എന്നാല്‍ പല സസ്യാഹാരത്തിലും കൊളസ്ട്രോള്‍ ഉണ്ട്. ഉദാഹരണത്തിന് വെളിച്ചെണ്ണ, അണ്ടിപ്പരിപ്പ്, വെണ്ണ, തേങ്ങ തുടങ്ങിയവ. അത് കൊണ്ടുമാത്രം അവ ഉപേക്ഷിക്കണം എന്ന് പറയാമോ? വാസ്തവത്തില്‍ എല്ലാം മിതമായിട്ടാണ് കഴിക്കുന്നതെങ്കില്‍ ഒരു കുഴപ്പവും വരില്ല.
വളരെ പോഷകസംപുഷട്മാണ് മാംസാഹാരം. പ്രോട്ടീന്‍, ഇരുമ്പ്, തയാമിന്‍ (വിറ്റാമിന്‍ B1), നിയാസിന്‍ (B3) തുടങ്ങിയവ മാംസാഹാരത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നല്ല, മാംസാഹാരത്തില്‍ പ്രോട്ടീനുകള്‍ പൂര്‍ണമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോആസിഡുകളും മാംസാഹാരത്തില്‍ ഉണ്ട്. എന്നാല്‍ സസ്യാഹാരത്തില്‍ പ്രോട്ടീനുകള്‍ പൂര്‍ണമല്ല. പലതരം സസ്യാഹാരം ധാരാളം കഴിക്കുന്നതിലൂടെ ലഭിക്കുന്ന പോഷകം ഒരുതരം മാംസാഹാരം കഴിക്കുന്നതിലൂടെ ലഭിക്കുന്നു. അതിനാല്‍ മാംസാഹാരം കഴിക്കുന്നവര്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാവുകയില്ല.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു:
രണ്ടാം സൂക്തത്തില്‍ 'ബലിയറുക്കുമ്പോള്‍ അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല' എന്നാണ്. അല്ലാഹുവിനു അതൊന്നും വേണ്ട എന്നര്‍ത്ഥം. മാംസം മനുഷ്യര്‍ തന്നെ ഉപയോഗിക്കണം എന്നര്‍ത്ഥം.

വാദം 1: മൃഗങ്ങളെ വധിക്കുന്നതും വേദനിപ്പിക്കുന്നതും പാപമാണ്. മനുഷ്യജീവനെ പോലെ അവരുടെ ജീവനും പവിത്രമാണ്.ഈ വാദം ഉയര്‍ത്തുന്നവര്‍ സസ്യങ്ങളുടെ കാര്യത്തില്‍ എന്താണ് ഈ നിലപാട് എടുക്കാത്തത്? അവക്കുമുണ്ടല്ലോ ജീവനും വികാരവും പ്രതികരണശേഷിയും? അവയുടെ ജീവന്‍ പവിത്രമല്ലേ? അവക്ക് വേദനിക്കില്ലേ?
മാത്രമല്ല, എല്ലാവരും രോഗം വരാതിരിക്കാന്‍ വേണ്ടി രോഗാണുക്കളേയും കൃമികളെയും കൊതുകുകളെയും മൂട്ടയേയുമൊക്കെ നശിപ്പിക്കുന്നു. അത് മനുഷ്യന്റെ നിലനില്‍പ്പിനു ആവശ്യമാണെന്നാവും ഇതിനു അവര്‍ നല്‍കുന്ന മറുപടി. അഥവാ അഹിംസ എന്നത് അപ്രായോഗികമായ സംഗതിയാണെന്ന് ഇവരും സമ്മതിക്കുന്നു. ഈ അപ്രായോഗികത മാംസാഹാരം ഉപേക്ഷിക്കുന്നതിലുമുണ്ട്. സസ്യങ്ങളെയും പ്രാണികളെയും രോഗാണുക്കളെയും നിലനില്‍പിന് വേണ്ടി കൊല്ലുന്നവര്‍ കോടിക്കണക്കിനു ആളുകള്‍ കഴിക്കുന്ന മാംസം ഒഴിവാക്കാന്‍ പറയുന്നത് അടിസ്ഥാനരഹിതല്ലേ?
ഒരു മൃഗത്തെ കൊന്നാല്‍ നൂറു പേര്‍ക്കുള്ള ആഹാരം ലഭിക്കും. എന്നാല്‍ നൂറു പേരെ തീറ്റാന്‍ നൂറില്‍ പരം ചെടികള്‍ നശിപ്പിക്കേണ്ടി വരുന്നു. ഒരു ജീവന്‍ നശിപ്പിക്കുന്നതാണോ നൂറു ജീവന്‍ നശിപ്പിക്കുന്നതാണോ കൂടുതല്‍ ക്രൂരം?
കാലികളെ അറുക്കാതെ ജീവിക്കാന്‍ വിടുകയാണെങ്കില്‍ അവസാനം അവ പ്രായമേറി ഒന്നിനും കൊള്ളാത്ത അവസ്ഥയിലാവും. അവയെ എങ്ങോട്ടെങ്കിലും പോകാന്‍ അനുവദിച്ചാല്‍ ഒന്നുകില്‍ സ്വാഭാവിക മരണം, അല്ലെങ്കില്‍ വല്ല ഹിംസ്രജന്തുക്കള്‍ക്കും ഭക്ഷണമാകും. അപ്പോഴും അവയ്ക്ക് വേദന വരില്ലേ? അറുക്കുകയാണെങ്കില്‍ മനുഷ്യര്‍ക്ക് അതുകൊണ്ട് പ്രയോജനം മാത്രമേയുള്ളൂ. മാംസം മാത്രമല്ല, തോലും എല്ലുമൊക്കെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
മുസ്ലിംകള്‍ മൃഗത്തെ അറുക്കുന്നത് വളരെ ശാസ്ത്രീയമായ രീതിയിലാണ്. ഏറ്റവും കുറഞ്ഞ വേദന മാത്രമേ അതുമൂലം അവക്കുണ്ടാവൂ. കാലികളുടെ സാധാരണ മരണം പോലും ഇതിനേക്കാള്‍ വേദനാജനകമായിരിക്കും എന്നതാണ് സത്യം. അറുക്കുമ്പോള്‍ കഴുത്ത്, ശ്വാസനാളം, കഴുത്തിലെ ധമനികള്‍ എന്നിവ നട്ടെല്ലിനു ക്ഷതമേല്‍ക്കാത്ത വിധം മുറിക്കുന്നു. ഇതുമൂലം വളരെ കുറഞ്ഞ വേദനയെ ഉണ്ടാകൂ എന്ന് മാത്രമല്ല, രക്തം വാര്‍ന്നു പോകുന്നത് കൊണ്ട് മാംസം ശുദ്ധമായിരിക്കും. മൃഗം ചാവുന്നത് ശ്വാസം മുട്ടിയാവില്ല. മൃഗത്തിനു വേദനിക്കുന്നുവെന്നു പറയുന്നത് അതിന്റെ പിടച്ചില്‍ കണ്ടിട്ടാവും. എന്നാല്‍ അത് വേദന മൂലമാല്ല, മറിച്ചു രക്തചംക്രമണം നിലച്ച ശരീരഭാഗങ്ങള്‍ വലിയുകയും അയയുകയുമാണ്.
വാദം 2: മാംസാഹാരം കഴിക്കുന്നവര്‍ ക്രൂരന്മാരായി മാറും. ഗാന്ധിജി സസ്യാഹാരം കഴിച്ചതുകൊണ്ടാണ് സമാധാനത്തിന്റെ വക്താവായത്.അഡോള്‍ഫ് ഹിറ്റ്ലര്‍ ഒന്നാം തരം സസ്യഭുക്കായിരുന്നു. ലക്ഷങ്ങളെ കൊന്നൊടുക്കിയതിലും അയാള്‍ ഒന്നാമന്‍ തന്നെ. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ സംഘുപരിവാര്‍ ഭീകരരും സസ്യാഹാരികളല്ലേ? ഗാന്ധിജിയെ വധിച്ച ഗോഡ്സെ ശുദ്ധസസ്യഭുക്കായിരുന്നു. അപ്പോള്‍ മാംസാഹാരം കഴിക്കുന്നവര്‍ മാത്രമേ ക്രൂരന്മാരാവൂ എന്ന വാദം ശുദ്ധ അസംബന്ധം ആണ്.
ഗാന്ധിജി മാംസാഹാരം കഴിക്കാത്തതിനാലാണ് സമാധാനത്തിന്റെ വക്താവായത് എന്ന വാദം ഒന്നാംതരം വിഡ്ഢിത്തമാണ്. സമാധാനത്തിന് നോബല്‍ സമ്മാനം കിട്ടിയ മദര്‍ തെരേസ, യാസര്‍ അറഫാത്ത്, അന്‍വര്‍ സാദത്ത്, മഹേഷ് ചന്ദ് ബഗാന്‍ തുടങ്ങിയവരൊക്കെ മിശ്രഭുക്കുകള്‍ ആണെന്ന കാര്യം എന്താണിവര്‍ ഓര്‍ക്കാത്തത്?
വാദം 3: മനുഷ്യന്‍ പ്രകൃത്യാ സസ്യഭുക്കാണ്. അതിനു നിരവധി തെളിവുകള്‍ ഉണ്ട്.മാംസഭുക്കുകളുടെ ശരീരഘടനയും സസ്യഭുക്കളുടെ ശരീരഘടനയും താരതമ്യം ചെയ്തു അതില്‍ എതിനോടാണ് മനുഷ്യന് സാമ്യത ഉള്ളതെന്നാണ് ഇക്കൂട്ടര്‍ ചോദിക്കാറുള്ളത്. വാസ്തവത്തില്‍ മനുഷ്യന്‍ മാംസഭുക്കോ സസ്യഭുക്കോ അല്ല, മിശ്രഭുക്കാണ് എന്ന കാര്യം വിസ്മരിച്ചുകൂടാ.
മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കുംവിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണ്. മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമാണ്. എന്നാല്‍ , മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. അഥവാ പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തവയുമുണ്ട്.
ഇനി ദഹനേന്ദ്രിയങ്ങളുടെ കാര്യം പരിശോധിക്കാം. മനുഷ്യനു മാംസാഹാരവും സസ്യാഹാരവും ദഹിപ്പിക്കാവുന്ന വിധമുള്ള ദഹനേന്ദ്രിയമാണുള്ളത് . മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ് എന്നതിന് ഇതില്‍ പരം വേറെന്തു തെളിവ് വേണം?
മാംസഭുക്കുകളുടെ കരള്‍ , വൃക്ക എന്നിവയുടെ വലിപ്പം മാംസാഹാരവിരുദ്ധര്‍ തെളിവായി കാണിക്കാറുണ്ട്. മാംസം ദഹിച്ചാല്‍ ഉണ്ടാവുന്ന വിഷം (Toxins) പുറന്തള്ളാന്‍ മാംസഭുക്കുകള്‍ക്ക് വലിയ കരളും വൃക്കകളും ആണുള്ളത്. എന്നാല്‍ മനുഷ്യന് ചെറിയ കരളും വൃക്കകളും ആണുള്ളത്. ഇതാണവരുടെ സമര്‍ത്ഥനം. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ല. കാരണം മനുഷ്യന്‍ മാംസം വേവിച്ചാണ് കഴിക്കുന്നത് . അതിലൂടെ കരളും വൃക്കയും ചെയ്യേണ്ട ജോലിഭാരം കുറയുന്നു. അതിനാല്‍ ചെറിയ കരളും വൃക്കയുമേ നമുക്കാവശ്യമുള്ളു. മറ്റു മാംസഭുക്കുകള്‍ പച്ചമാംസം ആണ് കഴിക്കുന്നതെന്ന കാര്യം ഓര്‍ക്കുക.
മനുഷ്യരില്‍ ലിപ്പേസ്, ട്രിപ്സിന്‍ , കൈമോട്രിപ്സിന്‍ പോലെയുള്ള മാംസാഹാരത്തെ ദഹിപ്പിക്കുന്ന എന്സൈമുകള്‍ എന്തിനാണെന്ന് കൂടി മാംസാഹാരവിരോധികള്‍ പറഞ്ഞാല്‍ ഉപകാരം.
വാദം 4: മാംസാഹാരം മൂലമാണ് ഹൃദ്രോഗങ്ങള്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നത്.ഹൃദ്രോഗവും അത് പോലുള്ള രോഗങ്ങളും അമിതാഹാരം മൂലമാണ് സംഭവിക്കുന്നത് . അതാവട്ടെ സസ്യാഹാരം മൂലവും ഉണ്ടാവുന്നുണ്ട്.
ഇസ്ലാമികമായ രീതിയില്‍ അറുത്ത്, രക്തം ഒഴുക്കിക്കളഞ്ഞു, ഹോര്‍മോണുകളോ മരുന്നുകളോ കുത്തിവെക്കാതെ, നന്നായി വേവിച്ചു പാകം ചെയ്ത മാംസാഹാരം മിതമായ അളവില്‍ ഉപയോഗിച്ചാല്‍ ഒരു രോഗവും വരില്ല.
മാംസഹാരത്തില്‍ കൊളസ്ട്രോള്‍ ഉണ്ടെന്നതാണ് മറ്റൊരു വാദം. ശരിയാണ്. എന്നാല്‍ പല സസ്യാഹാരത്തിലും കൊളസ്ട്രോള്‍ ഉണ്ട്. ഉദാഹരണത്തിന് വെളിച്ചെണ്ണ, അണ്ടിപ്പരിപ്പ്, വെണ്ണ, തേങ്ങ തുടങ്ങിയവ. അത് കൊണ്ടുമാത്രം അവ ഉപേക്ഷിക്കണം എന്ന് പറയാമോ? വാസ്തവത്തില്‍ എല്ലാം മിതമായിട്ടാണ് കഴിക്കുന്നതെങ്കില്‍ ഒരു കുഴപ്പവും വരില്ല.
വാദം 5: ഒരു പശുവില്‍ നിന്നും അതിന്റെ ജീവിതകാലത്ത് ലക്ഷത്തോളം ആളുകള്‍ക്കുള്ള പാല്‍ ലഭിക്കും. എന്നാല്‍ അതിനെ അറുത്താല്‍ വളരെ തുച്ചമായ മാംസമാണ് ലഭിക്കുക.സാധാരണ അറുക്കുക പാലുല്പാദനം നിന്ന പശുവിനെയാണ്. അല്ലെങ്കില്‍ ആണ്‍ വിഭാഗത്തില്‍ പെട്ട ആട് , മാടുകളെ. അതിനാല്‍ ഈ വാദം അടിസ്ഥാനരഹിതമാണ്.
വാദം 6: മാംസാഹാരത്തേക്കാള്‍ കൂടുതല്‍ പ്രോട്ടീനും ധാതുക്കളും സസ്യാഹാരത്തിലാണ് ഉള്ളത്.പൊതുവേ മാംസാഹാരത്തേക്കാള്‍ പോഷകമൂല്യം കൂടുതല്‍ സസ്യാഹാരത്തിനാണ് എന്നത് ശരിയാണ്. അതിനര്‍ത്ഥം മാംസാഹാരം മോശമാണ് എന്നോ പോഷകം ഒട്ടും ഇല്ലാത്തതാണെന്നോ ഉപേക്ഷിക്കേണ്ടതാണെന്നോ അല്ല. പ്രോട്ടീന്റെ കാര്യത്തില്‍ പോഷകമൂല്യം മാംസാഹാരത്തിനു തന്നെയാണ്.
വളരെ പോഷകസംപുഷട്മാണ് മാംസാഹാരം. പ്രോട്ടീന്‍, ഇരുമ്പ്, തയാമിന്‍ (വിറ്റാമിന്‍ B1), നിയാസിന്‍ (B3) തുടങ്ങിയവ മാംസാഹാരത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നല്ല, മാംസാഹാരത്തില്‍ പ്രോട്ടീനുകള്‍ പൂര്‍ണമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോആസിഡുകളും മാംസാഹാരത്തില്‍ ഉണ്ട്. എന്നാല്‍ സസ്യാഹാരത്തില്‍ പ്രോട്ടീനുകള്‍ പൂര്‍ണമല്ല. പലതരം സസ്യാഹാരം ധാരാളം കഴിക്കുന്നതിലൂടെ ലഭിക്കുന്ന പോഷകം ഒരുതരം മാംസാഹാരം കഴിക്കുന്നതിലൂടെ ലഭിക്കുന്നു. അതിനാല്‍ മാംസാഹാരം കഴിക്കുന്നവര്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാവുകയില്ല.
വാദം 7: സസ്യാഹാരം ബുദ്ധി വര്‍ധിപ്പിക്കും. ഐന്‍സ്റ്റീന്‍, ന്യൂട്ടന്‍ മുതലായവര്‍ സസ്യഭുക്കുകള്‍ ആയതു കൊണ്ടാണ് ബുദ്ധിയുള്ളവരായത്.സസ്യാഹാരം മാത്രം കഴിക്കുന്നത് ബുദ്ധി കൂട്ടും എന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല. നോബല്‍ സമ്മാനം നേടിയവരുടെ ലിസ്റ്റ് നോക്കുക. ഭൂരിഭാഗവും മിശ്രഭുക്കുകള്‍ ആണ്.
വാദം 8: കാലികളെ വളര്‍ത്താനും മേയ്ക്കാനുമുള്ള നിലത്തിന്റെ അളവ് കൃഷിനിലത്തിനുള്ള അളവ് കുറയ്ക്കും..കഴമ്പില്ലാത്ത മറ്റൊരു വാദം. കൃഷിക്ക് അനുയോജ്യമായ സ്ഥലത്തൊന്നുമല്ല അധിക കാലികളും മേയുന്നതും വളര്‍ത്തപ്പെടുന്നതും. UN റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഭൂമിയുടെ 23% വയല്‍ , 23% വനം, 10% താഴെ കൃഷിഭൂമി എന്നിങ്ങനെയാണ് ഉള്ളത്. അഥവാ 45% ഭൂമി ഇനിയും ഉപയോഗശൂന്യമായി കിടക്കുന്നു. കൃഷി നടത്താന്‍ എന്ത് കൊണ്ട് ആ ഭൂമി ഉപയോഗിച്ചുകൂടാ? കാലികള്‍ മേയുന്ന ഇടം തന്നെ വേണമോ കൃഷി നടത്താന്‍ ?
വാദം 9: ഹിന്ദുമതത്തില്‍ മാംസാഹാരം അനുവദനീയമല്ല.ഇതും ശരിയല്ല. ഹൈന്ദവ ധര്‍മത്തിലും മാംസാഹാരം അനുവദനീയമാണ്. പല മഹര്‍ഷിമാരും പുണ്യവാളന്മാരും മാംസാഹാരം കഴിക്കുന്നവരായിരുന്നുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. ശ്രീരാമന്‍ വനവാസത്തിന് അയക്കപ്പെട്ടപ്പോള്‍ , എനിക്കു രുചികരമായ മാംസത്തളിക ഉപേക്ഷിക്കേണ്ടിവരുമെന്ന് മാതാവിനോട് പറഞ്ഞിരുന്നതായി അയോധ്യാകാണ്ഡത്തിലെ 20, 26, 94 ശ്‌ളോകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മനുസ്മൃതി 5:35, ഋഗ്വേദം 10:16:10, 10:85:13, 10:86:13 എന്നിവയില്‍ മാംസം കഴിക്കാമെന്നു പറയുന്നു.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു:
'എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.''(6418)മഹാഭാരതത്തില്‍ അനുഷാസന്‍ പര്‍വത്തില്‍ 88 ആം അധ്യായത്തില്‍ ഭീഷ്മര്‍ ഋതിഷ്ടര്‍ക്ക് നല്‍കുന്ന നിര്‍ദേശം കാണുക:
"നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരെ സന്തോഷിപ്പിക്കുക. നിങ്ങള്‍ ചെടികളും കായ്കളുമാണ് നല്‍കുന്നതെങ്കില്‍ ഒരു മാസം അവരെ സന്തോഷിപ്പിക്കും. മത്സ്യമാണെങ്കില്‍ രണ്ടുമാസം, മാനിറച്ചിയാണെങ്കില്‍ മൂന്നുമാസം, ആട്ടിറച്ചിയാണെങ്കില്‍ നാലുമാസം, പക്ഷികളുടെതാണെങ്കില്‍ അഞ്ചുമാസം, ആടാണെങ്കില്‍ ആറുമാസം, പുള്ളിമാനാണെങ്കില്‍ ഏഴുമാസം, കൃഷ്ണമൃഗമാണെങ്കില്‍ എട്ടുമാസം, പശുവാണെങ്കില്‍ ഒരുവര്‍ഷം, കാളയാണെങ്കില്‍ 12 വര്‍ഷം, കാണ്ടാമൃഗമോ ആടിന്റെ രക്തമാംസമോ ആണെങ്കില്‍ എന്നത്തേക്കും സന്തോഷിപ്പിക്കും. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രക്തമാംസം നല്‍കുക."മേല്‍പ്പറഞ്ഞത് മനുസ്മൃതി 3:266-272 ലും കാണാവുന്നതാണ്.
''ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യർക്ക് വേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്നതാണ്.'' (മനുസ്മൃതി, അധ്യായം 5, ശ്ലോകം 30.)
''പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നു.'' - (ഋഗ്വേദം 6/17).
''പൗരാണിക കാലങ്ങളിൽ പശു ഇറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല.'' (സ്വാമി വിവേകാനന്ദൻ സമ്പൂര്‍ണ കൃതികൾ- പുറം 536).
''വേദകാലത്ത് ഗോ മാംസം ഭക്ഷിക്കാത്ത ബ്രാഹ്മണനെ, ബ്രാഹ്മണനായി കണക്കാക്കില്ലായിരുന്നു.'' (അതേ പുസ്തകം, പുറം 174).
വാദം 10: വിശുദ്ധ ഖുര്‍ആനില്‍ 2:20, 22:37 എന്നീ വചനങ്ങളില്‍ മാംസാഹാരം വിലക്കപ്പെട്ടതാണെന്ന് സൂചനയുണ്ട്.ഇതൊരു കടുത്ത ദുര്‍വ്യാഖ്യാനം മാത്രമാണ്. പ്രസ്തുത വചനങ്ങള്‍ ആദ്യം നോക്കാം.
"അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്; കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ (നസ്ല്‍ ) നശിപ്പിക്കാനുമാണ്. എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല". (2:20)
"അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ്. അവന്‍ നിങ്ങള്‍ക്കവയെ അവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ നേര്‍വഴിയിലാക്കിയതിന് നിങ്ങളവന്റെ മഹത്വം കീര്‍ത്തിക്കാന്‍ വേണ്ടിയാണത്. സച്ചരിതരെ നീ ശുഭവാര്‍ത്ത അറിയിക്കുക." (22:37)ഒന്നാമത്തെ സൂക്തത്തില്‍ നസ്ല്‍ എന്ന പദത്തിന് കാലികള്‍ എന്ന അര്‍ത്ഥമാണ് ഇവര്‍ കൊടുക്കുന്നത്. എന്നാല്‍ മനുഷ്യകുലം എന്നാണു കൂടുതല്‍ ഉചിതം. ഇനി അവര്‍ പറയുന്ന അര്‍ഥം കൊടുത്താലും മൃഗത്തെ അറുക്കുന്നതും ആഹരിക്കുന്നതും തെറ്റാണ് എന്നതിന് ഒരു സൂചന പോലും ഇല്ല. കൃഷിയുടെ കാര്യം കൂടി തൊട്ടു മുമ്പ് പറഞ്ഞത് നോക്കുക. കൃഷി നശിപ്പിക്കരുത് എന്നതിന് സസ്യാഹാരം കഴിക്കരുത് എന്നിവര്‍ അര്‍ഥം വെക്കുമോ? ഇല്ലെന്നാണെങ്കില്‍ കന്നുകാലികളെ നശിപ്പിക്കരുത് എന്ന് പറയുന്നത് എങ്ങനെയാണ് മാംസാഹാരം കഴിക്കരുത് എന്നതിന് തെളിവാകുക?
രണ്ടാം സൂക്തത്തില്‍ 'ബലിയറുക്കുമ്പോള്‍ അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല' എന്നാണ്. അല്ലാഹുവിനു അതൊന്നും വേണ്ട എന്നര്‍ത്ഥം. മാംസം മനുഷ്യര്‍ തന്നെ ഉപയോഗിക്കണം എന്നര്‍ത്ഥം.
non veg allow islam and hinduisam 4details visit http://www.youtube.com/watch?v=YbQNawjcJg4
ReplyDeleteഈ വിഷയകമായി ഉണ്ണികൃഷ്ണന്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ ചില വാദങ്ങള്‍ അക്കമിട്ടു കൊടുത്തിരുന്നു. അത് താഴെ:
ReplyDeleteUnnikrishnan Kv
സസ്യങ്ങള്‍ക്കും ജീവനില്ലേ? വേദനയില്ലേ? അവയെ തിന്നുന്നതും ഹിംസയല്ലേ?
മൃഗങ്ങളെ കൊന്നു തിന്നരുതെന്നു പറയുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണിതെല്ലാം. വസ്തുതാപരമായ ഒരു തുറന്ന മനസോടെയുള്ള സമീപനത്തിലൂടെ മാത്രമേ വിശദമായ ഒരുത്തരം ഈ ചോദ്യത്തിന് ലഭിക്കൂ.
1- സസ്യങ്ങള്‍ വളരുന്നു. വംശം വര്‍ധിപ്പിക്കുന്നു....അതിനാല്‍ അവയ്ക്ക് ജീവനുണ്ട്.
2- സസ്യങ്ങള്‍ക്ക് ജന്തുക്കളെപോലെ നെര്‍വ് കളോ, നെര്‍വിലൂടെ പ്രസരിക്കുന്ന വേദനയോ ഇല്ല എന്നത് വ്യക്തമാണ്.
3- സമസ്ത ജീവജാലങ്ങള്‍ക്കും അവയുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷണവിഭവങ്ങള്‍ പ്രകൃതി നല്‍കുന്നു. ഏതെല്ലാം ഉപയോഗിക്കണമെന്ന് സാമാന്യ ജ്ഞാനവും അതനുസരിച്ചുള്ള ഘടനയും അവയ്ക്ക് നല്‍കിയിട്ടുണ്ട്.
4- സസ്യങ്ങളിലെ ഫലങ്ങളും, മൂലകങ്ങളും, ഇലകളും എടുത്തുപയോഗിക്കുന്നതുകൊണ്ട് സസ്യം പൂര്‍ണമായി നശിക്കുന്നില്ല. പലപ്പോഴും അവയുടെ വളര്‍ച്ചക്ക് ഈ പ്രക്രിയ ആവശ്യമാണ്.
5- ശിഖരങ്ങള്‍ എടുത്തുപയോഗിക്കുന്നതുകൊണ്ടും കുരുന്നശാഖകള്‍ ഉപയോഗിക്കുന്നതുകൊണ്ടും സസ്യങ്ങള്‍ പുതിയ ഇലകളേയും, ശാഖകളെയും സൃഷ്ടിക്കുകവഴി പുതിയ ചൈതന്യം വരുത്തുന്നു.
6- ഓരോ ഫലത്തിലും ചെടിക്ക് മുളക്കുവാനും, വളരുവാനും ആവശ്യമില്ലാത്തതായ ഒരു ഖടകമെങ്ങിലും ഉണ്ടാകും. ഇത് മനുഷ്യനേയും, പക്ഷിമൃഗാതികളെയും സ്വതസിദ്ധമായി ആകര്ഷിക്കുന്നതുമാണ്. മാമ്പഴം, വാഴപ്പഴം, ചക്കപഴം, ആപ്പിള്‍, പൈനാപ്പിള്‍, ഇവയിലെ സ്വാദുള്ള മാംസളഭാഗങ്ങള്‍ ചെടിയുടെ വളര്‍ച്ചക്ക് ഒരു പങ്കും വഹിക്കുന്നില്ല. മറ്റു ജന്തുക്കള്‍ക്ക് പ്രകൃതിയുടെ ഒരു വരദാനമാണിത്.
7- നൂറുകണക്കിനോ ആയിരക്കണക്കിനോ വിത്തുകള്‍ ഒരു വൃക്ഷം തന്നെ ഉല്പാദിപ്പിക്കുന്നുണ്ടാകും. ഒരു പക്ഷെ കുറേയൊക്കെ സ്വാഭാവിക നാശം പോലും പ്രകൃതി പ്രതീക്ഷിക്കുന്നുണ്ടാകും എന്ന് വ്യക്തം. ഇത്രയും വിത്തുകള്‍ ചെടിയുടെ ചുവട്ടില്‍ വീണു വളരുകയാണെങ്കില്‍ എന്തു സംഭവിക്കും? എന്നാല്‍ ജന്തുക്കളിലെ കാര്യം വ്യത്യസ്തമാണ്. അവയെ നശിപ്പികാതെ മനുഷ്യന് ഉപയോഗിക്കുവാന്‍ സാധിക്കുന്നത് അവയുടെ പാലും, രോമവും മാത്രമാണ്. ജന്തുക്കളെ ഒരു കഷ്ണമായി എടുക്കുവാന്‍ സാധ്യമല്ലല്ലോ.
8- ജന്തുക്കള്‍ക്ക് ആവശ്യമില്ലാത്തത് എന്നൊരു അവയവവുമില്ല. ഒരു ഭാഗം മുറിച്ചുമാറ്റിയാല്‍ അത് വീണ്ടും വളര്‍ന്നു അവയവ നഷ്ടം നികത്തുകയുമില്ല.
9- സസ്യങ്ങളെപോലെ പ്രജനനം അനന്തമല്ല. പശു, എരുമ, ആട്, ഇവ അവയുടെ ജീവിതകാലത്ത് 5 മുതല്‍ 25 വരെ കുഞ്ഞുങ്ങളെ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ.
10- ജന്തുക്കളില്‍ വ്യക്തമായി ഭയം, വേദന, പിടച്ചില്‍, ഇവയുണ്ട്. ചെടികളിലതില്ല. ജന്തുക്കളെ വധിക്കുമ്പോള്‍ മനുഷ്യരക്തം പോലെ രക്തം വാര്‍ന്നൊലിക്കുന്നു.
11- സസ്യങ്ങളില്‍ ഫലമൂലാദികളെപോലെ ജന്തുക്കളില്‍ കാലാകാലങ്ങളില്‍ കൊഴിഞ്ഞുവീഴുന്നതായി ഒന്നുമില്ല. പ്രകൃതി സര്‍വജീവജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ള ഒരു വരദാനമുണ്ട് .അവക്കത്യാവശ്യമായവയെ ഭക്ഷണത്തിനുപയോഗിക്കുവാനും അവയെ കണ്ടുപിടിക്കാനുമുള്ള കഴിവും, ബുദ്ധിയും, വിവേചനവും.
മറുപടി:
Delete1. ആര്‍ക്കാണ് ഇതില്‍ തര്‍ക്കം?
2. സസ്യങ്ങള്‍ക്ക് വേദനിക്കും എന്നത് ശാസ്ത്രം തെളിയിച്ചതാണ്. വേദനിക്കാന്‍ നെര്‍വ് തന്നെ വേണം എന്നില്ല.
3. ഇതും തര്‍ക്കമില്ലാത്ത കാര്യം.
4. സസ്യങ്ങളിലെ ഫലങ്ങളും, മൂലകങ്ങളും, ഇലകളും മാത്രമാണോ ഉപയോഗിക്കുന്നത്? അപ്പോള്‍ നെല്‍ച്ചെടി പോലുള്ളവയോ? ഭാഗം എടുത്താലും സസ്യങ്ങള്‍ക്ക് വേദനിക്കും എന്നത് വേറെ കാര്യം.
5. അപ്പോള്‍ നെല്‍ച്ചെടി പോലുള്ളവയോ? ഭാഗം എടുത്താലും സസ്യങ്ങള്‍ക്ക് വേദനിക്കും.
6. ആര്‍ക്കാണ് ഇതില്‍ തര്‍ക്കം?
7. അപ്പോള്‍ നെല്‍ച്ചെടി പോലുള്ളവയോ? സസ്യത്തിന്റെ ഭാഗം എടുത്താലും സസ്യങ്ങള്‍ക്ക് വേദനിക്കും. ഒരു മൃഗത്തെ കൊന്നാല്‍ നൂറു പേര്‍ക്കുള്ള ആഹാരം ലഭിക്കും. എന്നാല്‍ നൂറു പേരെ തീറ്റാന്‍ നൂറില്‍ പരം ചെടികള്‍ നശിപ്പിക്കേണ്ടി വരുന്നു. ഒരു ജീവന്‍ നശിപ്പിക്കുന്നതാണോ നൂറു ജീവന്‍ നശിപ്പിക്കുന്നതാണോ കൂടുതല്‍ ക്രൂരം?
8. ഇതും തര്‍ക്കവിഷയമല്ല.
9. പശു, ആട്, കോഴി മുതലായവ തിന്നത് കൊണ്ട് ഏതെങ്കിലും മൃഗത്തിനു വംശനാശം വന്നോ? ഇറച്ചിക്ക് വേണ്ടി മൃഗങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നത് കൊണ്ട് ഈ വാദം അപ്രസക്തമാണ്.
10. മുസ്ലിംകള്‍ മൃഗത്തെ അറുക്കുന്നത് വളരെ ശാസ്ത്രീയമായ രീതിയിലാണ്. ഏറ്റവും കുറഞ്ഞ വേദന മാത്രമേ അതുമൂലം അവക്കുണ്ടാവൂ. കാലികളുടെ സാധാരണ മരണം പോലും ഇതിനേക്കാള്‍ വേദനാജനകമായിരിക്കും എന്നതാണ് സത്യം. അറുക്കുമ്പോള്‍ കഴുത്ത്, ശ്വാസനാളം, കഴുത്തിലെ ധമനികള്‍ എന്നിവ നട്ടെല്ലിനു ക്ഷതമേല്‍ക്കാത്ത വിധം മുറിക്കുന്നു. ഇതുമൂലം വളരെ കുറഞ്ഞ വേദനയെ ഉണ്ടാകൂ എന്ന് മാത്രമല്ല, രക്തം വാര്‍ന്നു പോകുന്നത് കൊണ്ട് മാംസം ശുദ്ധമായിരിക്കും. മൃഗം ചാവുന്നത് ശ്വാസം മുട്ടിയാവില്ല. മൃഗത്തിനു വേദനിക്കുന്നുവെന്നു പറയുന്നത് അതിന്റെ പിടച്ചില്‍ കണ്ടിട്ടാവും. എന്നാല്‍ അത് വേദന മൂലമാല്ല, മറിച്ചു രക്തചംക്രമണം നിലച്ച ശരീരഭാഗങ്ങള്‍ വലിയുകയും അയയുകയുമാണ്.
11. സസ്യാഹാരം കഴിക്കുന്നവര്‍ കൊഴിഞ്ഞു വീഴുന്ന ഫലമൂലാധികള്‍ മാത്രമാണോ കഴിക്കുന്നത്? നെല്ചെടികളും മറ്റും എങ്ങനെയാണ് ഉപയോഗിക്കുന്നത്? അപ്പോള്‍ ഈ വാദം നിങ്ങള്‍ക്ക് തന്നെ പാരയാണ്.
മനുഷ്യന്‍ അവന്റെ ബുദ്ധിയും വിവേചനവും ഉപയോഗിച്ച് തന്നെയാണ് മിശ്രഭുക്ക് ആവുന്നത്. അവന്റെ ശരീര ഘടനയും അത് ശരിവെക്കുന്നു.
.മസ്തിഷ്ക്കവും ഞരമ്പുകളും ഉള്ള ജീവികളുടെ നൂറില്‍ ഒന്ന് വേദന പോലും സസ്യങ്ങള്‍ക്കില്ല
ReplyDeleteആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ ജീവിക്കാന്‍ സാധാരണ മനുഷ്യന് കഴിയില്ല ,സസ്യാഹാരികള്‍ പൊതുവേ കുറഞ്ഞ ദ്രോഹം മാത്രമാണ് ചെയ്യുന്നത് ...എന്നാല്‍ ശരീരത്തിന് ആവശ്യം ഉണ്ടെങ്കിലും(4 strength), ഔഷധം എന്നനിലയിലും മാസം കഴിക്കാം ,
ഹിന്ദുമതത്തില്‍ ബ്രാഹ്മണര്‍ക്ക് മാത്രമാണ് മാസം നിഷിദ്ധം
പരമാവധി മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യാതെയും ,മനസിന് സത്വഗുണം നിലനിര്‍ത്തി ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് സസ്യാഹാരം തന്നെ ശ്രേഷ്ഠം ....ശിബി ചക്രവര്‍ത്തിയുടെ കഥ കേട്ടിട്ടില്ലേ??
സസ്യങ്ങള്‍ക്കും വേദനിക്കുന്നുണ്ടെന്നു ശാസ്ത്രം തെളിയിച്ചതാണ്. വേദനിക്കാന്‍ ഞരമ്പും മസ്തിഷകവും നിര്‍ബന്ധമാണെന്ന് ആരാണ് പറഞ്ഞത്? ജന്തുക്കളുടെ കാര്യത്തിലത് ശരിയാവും.
Deleteസസ്യാഹാരികള്‍ പൊതുവേ കുറഞ്ഞ ദ്രോഹമാണ് ചെയ്യുന്നതെന്ന കണ്ടുപിടുത്തം എവിടെ നിന്നും കിട്ടിയതാണ്? ആധികാരിക രേഖ കാണിക്കുക. അഡോള്‍ഫ് ഹിറ്റ്ലര്‍ ഒന്നാം തരം സസ്യഭുക്കായിരുന്നു. ലക്ഷങ്ങളെ കൊന്നൊടുക്കിയതിലും അയാള്‍ ഒന്നാമന്‍ തന്നെ. ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ സംഘുപരിവാര്‍ ഭീകരരും സസ്യാഹാരികളല്ലേ? ഗാന്ധിജിയെ വധിച്ച ഗോഡ്സെ ശുദ്ധസസ്യഭുക്കായിരുന്നു. അപ്പോള്‍ മാംസാഹാരം കഴിക്കുന്നവര്‍ മാത്രമേ ക്രൂരന്മാരാവൂ എന്ന വാദം ശുദ്ധ അസംബന്ധം ആണ്.
മൃഗങ്ങളെ അറക്കുമ്പോള്‍ അവയുടെ വിഭ്രാന്തി മൂലം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന Epinephrine എന്ന് പറയുന്ന (അട്രിനാലിന്‍ (4,5-β-trihydroxy-N-methylphenethylamine) ശരീരത്തില്‍ പ്രവേശിച്ച് അവയുടെ ഇറച്ചി കഴിക്കുന്നത് മൂലം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവും എന്ന് പലരും പറഞ്ഞു നടക്കുന്നു.
ReplyDeleteഒരു അപകടം മണത്താലോ, ആകാംഷ വര്‍ദ്ധിച്ചാലോ, വലിയ ശബ്ദമോ ശക്തമായ പ്രകാശമോ ഉണ്ടായാല്‍ പോലും തലച്ചോറിലെ ഹൈപ്പോതലാമസ് സിഗ്നല്‍ കൊടുക്കുന്നതിന്റെ ഫലമായി Adrenal medulla ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് Epinephrine. കോശങ്ങളിലേക്ക് അധിക ഓക്സിജന്‍ എത്തിക്കുകയും ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം ത്വരിത ഗതിയിലാക്കുകയും, മസിലുകള്‍ കൂടുതല്‍ കാര്യക്ഷമമായി വികസിക്കുകയും ചുരുങ്ങുകയും കാഴ്ച കൂട്ടാന്‍ വേണ്ടി കൃഷ്ണമണി വലുതാവുകയും ഗ്ളൈക്കൊജൻ തന്മാത്രകളെ വിയോജിപ്പിച്ച് ഗ്ളൂക്കോസ് നിർമിക്കുന്നതുമൂലം അത് രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ രക്തം പ്രദാനം ചെയ്യുന്നതുകൊണ്ടും ഊർജത്തിനാവശ്യമായടെ പഞ്ചസാര ധാരാളമായി നല്കുന്നതുകൊണ്ടും അതു മാംസപേശികളുടെ കൃത്യനിർവഹണത്തിന് ഏറ്റവും പറ്റിയ വ്യവസ്ഥ സൃഷ്ടിക്കുന്നതാണ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരപകടകരമായ സാഹചര്യം മുന്നില്‍ കണ്ടാല്‍ പോരാടാനോ അല്ലെങ്കില്‍ രക്ഷപ്പെടാനോ (fight or flight) ഒരാളെ പ്രാപ്തനാക്കുന്ന അതിജീവന മാര്‍ഗ്ഗമാണ് ഇത്.
Epinephrine ന്‍റെ ഹാഫ് ലൈഫ് പീരിയഡ് (http://en.wikipedia.org/wiki/Half-life) എന്ന് പറയുന്നത് രണ്ടു മിനിറ്റ് വരെയാണ്. ഒരു ജീവിയെ അറുത്ത് നാല് മിനിറ്റ് കഴിഞ്ഞാല്‍ ഒരു "പൊടി"പോലും ഇത് രക്തത്തില്‍ അവശേഷിക്കില്ല.
ഇത് വിഷമൊന്നും അല്ല. ഇത് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി മറ്റു അവയവങ്ങളിലേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിക്കുകയും ഹൃദയ ധമനികളിലേക്കും ശ്വാസ കോശത്തിലേക്കും മാസിലുകളിലേക്കുമുള്ള രക്തക്കുഴലുകളിലേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തിക്കാന്‍ കഴിയുന്നത് കൊണ്ട് ഹൃദയ സ്തംഭനത്തിനും ആസ്ത്മക്കും ഇത് ഒരു മരുന്നാണ്. ഇതേ പ്രോപ്പര്‍ട്ടി കൊണ്ട് ലോക്കല്‍ അനസ്തേഷ്യയുടെ കൂടെയും ഇത് ഉപയോഗിച്ചിരുന്നു. അതിരൂക്ഷമായ, ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന Anaphylaxis എന്ന അല്ലര്‍ജിയുടെ ഭീകര രൂപത്തിനും ഇത് മരുന്നാണ്.
ഇതിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഒരു അപകടം കണ്ടാലോ തല്ലു കൂടാന്‍ നില്‍ക്കുംബോഴോ നമുക്ക് സംഭവിക്കുന്ന താളക്രമത്തിലല്ലാത്ത ഹൃദയ മിടിപ്പും (palpitations, tachycardia, arrhythmia), ഉത്‌ക്കണ്‌ഠയും, പാനിക് അറ്റാക്കും, അമിത രക്ത സമ്മര്‍ദ്ധവും, വര്‍ദ്ധിച്ച ശ്വസനവും, മസില്‍ ചുരുങ്ങുന്നതും വികസിക്കുന്നതും കൊണ്ടുണ്ടാവുന്ന വിറയലും ഒക്കെ ഉണ്ടാവുന്നതിനു സമാനമാണ് (ഇതൊക്കെയാണല്ലോ ഇതിന്‍റെ ധര്‍മ്മവും). രംഗം ശാന്തമായി എന്നറിയുന്നത് വരെ തലച്ചോര്‍ സിഗ്നല്‍ നല്‍കിക്കൊണ്ടിരിക്കും. താല്‍ക്കാലികമായി ഓര്‍മ്മ ശക്തി കൂടുമെങ്കിലും അത് രക്തത്തില്‍ നിന്ന് തലച്ചോറില്‍ പ്രവേശിക്കുന്നില്ല.
ഇത് രക്തത്തില്‍ പടര്‍ന്നാലും കോശങ്ങളോ കലകളോ ആഗിരണം ചെയ്യുന്നില്ല. ഇതിന്‍റെ പ്രവര്‍ത്തന ഫലമായി വിവിധ കോശങ്ങള്‍ വ്യത്യസ്ത രീതികളില്‍ പ്രതികരിക്കുകയെ ചെയ്യുന്നുള്ളൂ..
കൂടുതല്‍ നേരെം നീണ്ടു നില്‍ക്കുന്ന ഉത്തേജിത അവസ്ഥകള്‍ ശരീരത്തിന് ദോഷകരമാണെന്ന് പറയേണ്ടതില്ലല്ലോ. സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന അതെല്ട്ടുകള്‍ ഇതൊരു ഉത്തേജക മരുന്നായി ഉപയോഗിക്കുന്നു. പിടിക്കപ്പെട്ടാല്‍ അയാളെ അയോഗ്യനാക്കും. ഇത് ശരീരത്തില്‍ വളരെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിക്കുന്നു.
ഈ പറഞ്ഞതെല്ലാം രക്തത്തില്‍ നേരിട്ട് കുത്തിവെച്ചാല്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ഒരു മൃഗത്തിന്‍റെ രക്തത്തില്‍ നിന്ന് നാല് മിനിട്ടിനകം അട്രിനാലിന്‍ വേര്‍ തിരിക്കാന്‍ തന്നെ കഴിയില്ല. ഇത് രക്തത്തില്‍ നേരിട്ട് കുത്തിവെച്ചാല്‍ മാത്രമേ മുകളില്‍ കാര്യങ്ങള്‍ പോലും സംഭവിക്കുകയുള്ളൂ. ഇനി അറക്കുന്ന ജന്തുവിന്‍റെ കഴുത്തില്‍ പോയി വരുന്ന രക്തം മുഴുവന്‍ കുടിച്ചാലും അഡ്രിനാലിന്‍ കാരണം നിങ്ങള്‍ വിഷമിക്കേണ്ടി വരില്ല (മറ്റു കാരണങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ സംഭവിക്കാം, രക്തം കുടിക്കരുത്). ആമാശയത്തില്‍ നിന്ന് പുറത്ത് കടക്കുന്നതിനു മുന്‍പേ സ്വയം ഇല്ലാതായിട്ടുണ്ടാവും. ഒരു ഘട്ടത്തിലും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നില്ല. (മരുന്നിനു വേണ്ടി ഇതിനെ എക്സ്ട്രാക്റ്റ് ചെയ്യുന്നത് മരുഭൂമിയില്‍ വളരുന്ന ഒരു തരം ചെടിയില്‍ നിന്നാണ്.)
കടപ്പാട്: നവാസ് ജാനേ
Vayichu... charchistukal varatte... pinne varam
ReplyDeleteവെളിച്ചെണ്ണ , നല്ലെണ്ണ , ഇവയിൽ ശരീരത്തിന് ഹാനികരമായ ---- ദഹിപ്പിയ്ക്കാൻ പറ്റാത്ത കൊളസ്ട്രോൾ ഉണ്ടെന്ന് പറഞ്ഞത് തെറ്റാണ് .----
ReplyDeleteഒരു സസ്യ കൊഴുപ്പിലും മോശം കൊളസ്ട്രോൾ ഇല്ല ----
മാംസത്തിലെ കൊഴുപ്പ് ദഹിപ്പിയ്ക്കാൻ മനുഷ്യ ശരീര താപം പോര ----
കുടലി ന്ടെ നീളം ---- രക്തതിണ്ടേ PH --
സർവോപരി രക്തം മാംസം കാണുമ്പോൾ മനസ്സിൽ തോന്നുന്ന അറപ്പും ഭയവും മനുഷ്യൻ പൂർണ്ണ മായും സസ്യാഹാരി ആണെന്ന് തെളിയിയ്ക്കുന്നു ----
ഇപ്പോൾ ഡോക്ടർ മാരും പറഞ്ഞു തുടങ്ങി സസ്യാഹാരം ആണ് നല്ലതെന്ന് ----
ആർക്കും തിന്നാം ---- മനസാക്ഷിയോടും സ്വന്തം സരീരതോടും ചോദിയ്ക്കുക മാംസം തിന്നാൻ രുചി ഉണ്ടെങ്കിലും ജീവന് ആപത്ത് വരുത്തുമോ എന്ന് ----!!!
ഹിറ്റ്ലർ സസ്യാഹാരി ആണെന്നു ആരാ തന്നോട് പറഞ്ഞെ? ബാവറിയാൻ സോസേജ് ചില പക്ഷികളുടെ മാംസവും കഴിച്ചിരുന്നു...
ReplyDeleteThis comment has been removed by the author.
ReplyDelete1 .ജീവനില്ലാത്തതായിട്ട് ഭൂമിയിൽ ഒന്നുംതന്നെ ഇല്ല . സസ്സ്യങ്ങൾക്കും ജീവനുണ്ട് വിശേഷ ബുദ്ധിയില്ല . ഒരു മാൻകുട്ടിയെ മാൻകൂട്ടത്തിൽനിന്നും 2 ദിവസം മാറ്റി നിർത്തുക മൂന്നാമത്തെദിവസം ആ മാൻകൂട്ടത്തിലേക്ക് കൊണ്ടുവിടുക അത് അതിന്റെ തള്ളയുടെ അടുത്തേക്ക് തന്നെ ഓടി ചെല്ലും ............
ReplyDelete2 . ഹൈന്ദവ ഗ്രന്ഥങ്ങൾ ഒരു നിയമ പുസ്തകമല്ല .മറ്റു ഗ്രന്ഥങ്ങളുടെ അവതരണ ശൈലി പോലെ എടുക്കരുത് . രാമനും കൃഷ്ണനും കംസനും എല്ലാം പണ്ട് കാലത്തു ജീവിച്ചിരുന്ന ആൾക്കാർ അല്ല വ്യാസൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ആണ് . കംസൻ എന്നാൽ സത്യം മനസിലാക്കാതെ എന്തിനെയും എതിർക്കുന്ന സ്വഭാവം എന്നാണ് അത് നമ്മളിൽ എല്ലാവരിലും ഉള്ളതാണ് .
3 . മനുഷ്യന്റെ മാത്രം സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഭൂമിയിൽ അവതരിച്ചവനല്ല ദൈവം എന്നത് . ദൈവത്തിനു മുന്നിൽ ഒരു ഉറുമ്പും മനുഷ്യനും തുല്യരാണ് .മനുഷ്യരിലെ (വായിക്കുന്നവരിലെ ) എല്ലാ സാധ്യതകളെയും പുറത്തു കൊണ്ട് വരുക . എങ്ങനെ ഈ ഭൂമിയിൽ ജീവിക്കണം എന്നതാണ് ഹൈന്ദവ ഗ്രന്ഥങ്ങൾ പറയുന്നത് .
https://www.facebook.com/1584378338492160/videos/1600185613578099/