വോട്ടു ചെയ്യാന്‍ വരുന്ന ഓരോ വ്യക്തികളുടെയും പെരുമാറ്റവും പ്രതികരണങ്ങളും വോട്ടിംഗ് യന്ത്രത്തിന്റെ മുമ്പിലുള്ള അന്തിച്ചുനില്‍ക്കലുമെല്ലാം ശരിക്കും നിരീക്ഷിച്ചറിഞ്ഞു. ഓപ്പണ്‍ വോട്ടു ചെയ്യാന്‍ വന്ന ആരോഗ്യവാനായ അവശനെയും അറുപതു വയസ്സുള്ള യുവാവിനെയുമൊക്കെ കാണാന്‍ കഴിഞ്ഞ അപൂര്‍വ നിമിഷങ്ങള്‍.... smile emoticon
ബൂത്തില്‍ ചിരി പടര്‍ത്തിയ ഒരു അനുഭവം പറയട്ടെ.. ഏകദേശം പത്തുമണിക്ക് ആടിയാടി ഒരാള്‍ എന്റെയടുക്കല്‍ വന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം.
"വോട്ടു ചെയ്യണം..." കുഴഞ്ഞ ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
"സ്ലിപ്പെവിടെ?" ഞാന്‍ ചോദിച്ചു.
"ഇല്ല..."
"തിരിച്ചറിയല്‍ രേഖ..?"
"ഇല്ല... എല്ലാര്‍ക്കും ന്നെ അറിയാം സാറേ... "
"അതുകൊണ്ട് കാര്യമില്ല.. തിരിച്ചറിയല്‍ രേഖ കൊണ്ടുവരൂ.." ഞാന്‍ പറഞ്ഞു. അയാള്‍ എതിരൊന്നും പറയാതെ മടങ്ങിപോയി.
ഏകദേശം പന്ത്രണ്ടു മണിയായിക്കാണും.. നല്ല വെള്ളത്തിലാണെങ്കിലും ജനാധിപത്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ആ കക്ഷി വീണ്ടും തിരിച്ചെത്തി.. വോട്ടര്‍ സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡും സഹിതം...
രേഖകള്‍ വാങ്ങി വോട്ടര്‍ ലിസ്റ്റുമായി ഒത്തുനോക്കി ശരിയെന്നു ഉറപ്പുവരുത്തി. റെജിസ്റ്ററില്‍ വിരലടയാളം വാങ്ങി, ഇടതുചൂണ്ടുവിരലില്‍ മഷി പുരട്ടി. തുടര്‍ന്ന് വോട്ടു ചെയ്യാന്‍ അനുവദിച്ചു.
ബാലറ്റ് യൂണിറ്റിന്റെ അടുത്തുവന്നു അയാള്‍ കണ്ണുമിഴിച്ചുനിന്നു..
"ന്താ ചെയ്യേണ്ടേ..?" അയാളുടെ ചോദ്യം.
"മൂന്നു പെട്ടികള്‍ കണ്ടില്ലേ..? അതിലോരോന്നിലും ഇഷ്ടമുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.." ഞാന്‍ നിര്‍ദേശിച്ചു.
അയാള്‍ വീണ്ടും മിഴിച്ചു നോക്കി ബട്ടണ്‍ പരതാന്‍ തുടങ്ങി.
"നോക്കൂ.. കറുത്ത ബട്ടണുകള്‍ കണ്ടില്ലേ..? അതിലേതെങ്കിലും.." ഞാന്‍ ഒന്നുകൂടി വ്യക്തമാക്കിക്കൊടുത്തു..
"ഇത് വെളുത്തിട്ടാണല്ലോ.."
അയാള്‍ക്ക് ബട്ടണിന്റെ നിറം പറഞ്ഞുകൊടുത്ത എന്നെ വേണം പറയാന്‍..
"നിങ്ങള്‍ക്കിഷ്ടമുള്ള ചിഹ്നത്തിനു നേരെയുള്ള ബട്ടണ്‍ നോക്കി അമര്‍ത്തൂ.."
"അതിനു ചിഹ്നം എവിടാ..?" കക്ഷിയുടെ 'ന്യായമായ' ചോദ്യം.!!!
ഒടുക്കം ഒരുവിധം പറഞ്ഞുകൊടുത്തു ബട്ടണുകള്‍ അമര്‍ത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ. വോട്ടൊക്കെ ചെയ്തുകഴിഞ്ഞു പുള്ളി വിജയശ്രീലാളിതനായി ഇറങ്ങിവന്നു..
"വോട്ടു ചെയ്തു.. വോട്ടു ചെയ്യണം.. എല്ലാകൊല്ലവും ചെയ്യണം.." ആടിയാടി അയാള്‍ പതുക്കെ ബൂത്തില്‍ നിന്നും പോയി.
"അയാള്‍ ഇരുപത്തിനാല് മണിക്കൂറും വെള്ളത്തിലാ സാറേ.." ഒരു പോളിംഗ് ഏജന്റ് പറഞ്ഞു.
വോട്ടര്‍ സ്ലിപ്പില്‍ കക്ഷിയുടെ പേര് ഞാനൊരിക്കല്‍കൂടി നോക്കി.
"ജലേന്ദ്രന്‍....!!!"
പേരില്‍ കാര്യമില്ലെന്ന് പറയുന്നതില്‍ കാര്യമില്ല.. അല്ലേ..? tongue emoticon
ബൂത്തില്‍ മറ്റൊരു അപ്രതീക്ഷിത സംഭവം കൂടിയുണ്ടായി. ഒരു സ്ത്രീ തന്റെ അഞ്ചുവയസ്സു തോന്നിക്കുന്ന കുട്ടിയേയും കൊണ്ട് വോട്ടു ചെയ്യാന്‍ വന്നു. ബാലറ്റ് യൂണിറ്റിനു മുമ്പില്‍വന്നു അവര്‍ വിയര്‍ക്കുന്നത് കണ്ടു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചിഹ്നത്തിനു നേരെയുള്ള കറുത്ത ബട്ടണില്‍ അമര്‍ത്തിയാല്‍ മതിയെന്ന് ഞാന്‍ നിര്‍ദേശിച്ചു. അവര്‍ ബട്ടന്‍ അമര്‍ത്താന്‍ തുടങ്ങും മുമ്പ് പെട്ടെന്നായിരുന്നു ലോങ്ങ് ബീപ്പ് സൗണ്ട് കേട്ടത്. എല്ലാവരും അന്തിച്ചുനില്‍ക്കെ അതാ കന്നിവോട്ടു ചെയ്ത ആവേശത്തില്‍ അവരുടെ കുട്ടി പുറത്തേക്ക് വരുന്നു! ഞെക്കിയതോ END BUTTON !
ഒരു വോട്ടുപോലും ചെയ്യാന്‍ കഴിയാതെപോയ ആ സ്ത്രീയുടെതിനേക്കാള്‍ കൂടുതല്‍ നിരാശ ഞാന്‍ കണ്ടത് ഒരു പോളിംഗ് എജന്റ്റ്ന്റെ മുഖത്തായിരുന്നു..
"വോട്ടു ചെയ്യണം..." കുഴഞ്ഞ ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
"സ്ലിപ്പെവിടെ?" ഞാന്‍ ചോദിച്ചു.
"ഇല്ല..."
"തിരിച്ചറിയല്‍ രേഖ..?"
"ഇല്ല... എല്ലാര്‍ക്കും ന്നെ അറിയാം സാറേ... "
"അതുകൊണ്ട് കാര്യമില്ല.. തിരിച്ചറിയല്‍ രേഖ കൊണ്ടുവരൂ.." ഞാന്‍ പറഞ്ഞു. അയാള്‍ എതിരൊന്നും പറയാതെ മടങ്ങിപോയി.
ഏകദേശം പന്ത്രണ്ടു മണിയായിക്കാണും.. നല്ല വെള്ളത്തിലാണെങ്കിലും ജനാധിപത്യബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ആ കക്ഷി വീണ്ടും തിരിച്ചെത്തി.. വോട്ടര്‍ സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡും സഹിതം...
രേഖകള്‍ വാങ്ങി വോട്ടര്‍ ലിസ്റ്റുമായി ഒത്തുനോക്കി ശരിയെന്നു ഉറപ്പുവരുത്തി. റെജിസ്റ്ററില്‍ വിരലടയാളം വാങ്ങി, ഇടതുചൂണ്ടുവിരലില്‍ മഷി പുരട്ടി. തുടര്‍ന്ന് വോട്ടു ചെയ്യാന്‍ അനുവദിച്ചു.
ബാലറ്റ് യൂണിറ്റിന്റെ അടുത്തുവന്നു അയാള്‍ കണ്ണുമിഴിച്ചുനിന്നു..
"ന്താ ചെയ്യേണ്ടേ..?" അയാളുടെ ചോദ്യം.
"മൂന്നു പെട്ടികള്‍ കണ്ടില്ലേ..? അതിലോരോന്നിലും ഇഷ്ടമുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.." ഞാന്‍ നിര്‍ദേശിച്ചു.
അയാള്‍ വീണ്ടും മിഴിച്ചു നോക്കി ബട്ടണ്‍ പരതാന്‍ തുടങ്ങി.
"നോക്കൂ.. കറുത്ത ബട്ടണുകള്‍ കണ്ടില്ലേ..? അതിലേതെങ്കിലും.." ഞാന്‍ ഒന്നുകൂടി വ്യക്തമാക്കിക്കൊടുത്തു..
"ഇത് വെളുത്തിട്ടാണല്ലോ.."
അയാള്‍ക്ക് ബട്ടണിന്റെ നിറം പറഞ്ഞുകൊടുത്ത എന്നെ വേണം പറയാന്‍..
"നിങ്ങള്‍ക്കിഷ്ടമുള്ള ചിഹ്നത്തിനു നേരെയുള്ള ബട്ടണ്‍ നോക്കി അമര്‍ത്തൂ.."
"അതിനു ചിഹ്നം എവിടാ..?" കക്ഷിയുടെ 'ന്യായമായ' ചോദ്യം.!!!
ഒടുക്കം ഒരുവിധം പറഞ്ഞുകൊടുത്തു ബട്ടണുകള്‍ അമര്‍ത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ. വോട്ടൊക്കെ ചെയ്തുകഴിഞ്ഞു പുള്ളി വിജയശ്രീലാളിതനായി ഇറങ്ങിവന്നു..
"വോട്ടു ചെയ്തു.. വോട്ടു ചെയ്യണം.. എല്ലാകൊല്ലവും ചെയ്യണം.." ആടിയാടി അയാള്‍ പതുക്കെ ബൂത്തില്‍ നിന്നും പോയി.
"അയാള്‍ ഇരുപത്തിനാല് മണിക്കൂറും വെള്ളത്തിലാ സാറേ.." ഒരു പോളിംഗ് ഏജന്റ് പറഞ്ഞു.
വോട്ടര്‍ സ്ലിപ്പില്‍ കക്ഷിയുടെ പേര് ഞാനൊരിക്കല്‍കൂടി നോക്കി.
"ജലേന്ദ്രന്‍....!!!"
പേരില്‍ കാര്യമില്ലെന്ന് പറയുന്നതില്‍ കാര്യമില്ല.. അല്ലേ..? tongue emoticon
*****************
ഒരു വോട്ടുപോലും ചെയ്യാന്‍ കഴിയാതെപോയ ആ സ്ത്രീയുടെതിനേക്കാള്‍ കൂടുതല്‍ നിരാശ ഞാന്‍ കണ്ടത് ഒരു പോളിംഗ് എജന്റ്റ്ന്റെ മുഖത്തായിരുന്നു..
അറം പറ്റിയ പേര്
ReplyDeleteപ്രിയ സുഹൃത്തെ ! ലേഖനങ്ങള്‍, ബ്ലോഗ്സ്, കവിതകള്‍ തുടങ്ങിയവ താങ്കളുടെ സ്വന്തം പേരില്‍ തന്നെ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ തുടങ്ങിയ വെബ്സൈറ്റില്‍ കഴിയുന്നതാണ് . ഈ വെബ്സൈറ്റ് കൊണ്ട് താങ്കളുടെ മറ്റു ബ്ലോഗുകളും അത് പോലെ ബ്ലോഗ് പേജ് പ്രൊമോട്ട് ചെയ്യാനും കഴിയും .. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. intopost.com help link :https://intopost.com/list/intopostcom
ReplyDelete