Friday, October 2, 2015

ജീവിതത്തില്‍ സുഖം മാത്രം അനുഭവിച്ചാല്‍

".........ലേക്കു എത്ര ദൂരമുണ്ട്? വണ്ടി പോകുമോ..?"

"വണ്ടി പോകില്ല.. ദൂരം കുറച്ചേയുള്ളൂ... ഒരു അര കിലോമീറ്റര്‍ നടന്നാല്‍ മതി..."

"അര കിലോമീറ്റര്‍ നടക്കാനോ...? ഹെന്റമ്മോ.."

പുതിയ തലമുറയുടെ പൊതുവേയുള്ള പ്രതികരണമാണ് ഇത്. പണ്ടുകാലത്ത് വാഹനസൗകര്യങ്ങള്‍ വേണ്ടത്രയില്ലാത്ത കാലത്ത് കിലോമീറ്ററുകള്‍ നടന്നു പോവുകയെന്നത് സാധാരണവും നിസ്സാരവുമായ കാര്യമായിരുന്നു. യന്ത്രങ്ങളും മറ്റു ആധുനികസൗകര്യങ്ങളും മനുഷ്യന്റെ പല കഴിവുകളെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നതിനു നല്ലൊരു ഉദാഹരണമല്ലേയിത്?

കണക്കുകൂട്ടാനും കാര്യങ്ങള്‍ ഓര്‍മിക്കുവാനുമുളള മനുഷ്യന്റെ കഴിവിനെയും ആധുനിക ഉപകരണങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നില്ലേ..?

ഈ അവസ്ഥ തുടര്‍ന്നുപോയാല്‍ ഭാവിയിലെ മനുഷ്യന്റെ അവസ്ഥ എങ്ങനെയായിരിക്കും? യന്ത്രങ്ങള്‍ കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സര്‍വകഴിവുകളും നഷ്ടപ്പെട്ട തലമുറയാവുമോ ഇനിവരിക?

ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ മാത്രമനുഭവിച്ചു ജീവിക്കുന്നവന് സന്തോഷം പെട്ടെന്ന് നഷ്ടപ്പെടുന്നു. മുമ്പ് ലഭിച്ച സൗകര്യങ്ങള്‍ അവനു പോരാതെ വരുന്നു.. അതിനേക്കാള്‍ വലിയ സുഖസൗകര്യങ്ങള്‍ തേടുന്നു.. ജീവിതം നിരാശാഭരിതമാകുന്നു...

മനുഷ്യന്റെ ശാരീരികവും മാനസികവുമായ കഴിവുകള്‍ നിലനിര്‍ത്തണമെങ്കില്‍ സന്തോഷം നിലനില്‍ക്കണമെങ്കില്‍ സുഖസൗകര്യങ്ങള്‍ക്കൊപ്പം പ്രയാസവും ദുഃഖവും കൂടി അനുഭവിപ്പിക്കേണ്ടതുണ്ട്. മക്കളോട് സ്നേഹമുള്ള രക്ഷിതാക്കള്‍ അവരെ ജീവിതത്തിന്റെ ഇരുവശവും (സുഖവും ദു:ഖവും) പഠിപ്പിക്കുക, അനുഭവിപ്പിക്കുക.. എത്ര സമ്പന്നരായാലും....

സ്വന്തമായി വാഹനങ്ങള്‍ ഉണ്ടെങ്കിലും ഇടയ്ക്കിടെ നടന്നു യാത്ര ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുക..

സ്വന്തം വസ്ത്രങ്ങള്‍ അലക്കാന്‍ അവര്‍ പഠിക്കട്ടെ..
പാചകം ചെയ്യാനും പറമ്പില്‍ പണിയെടുക്കാനും കൃഷി ചെയ്യാനും അവരെ ചെറുപ്പം മുതലേ ശീലിപ്പിക്കൂ..

ജീവിതം എത്ര മനോഹരമായിരിക്കും!!

No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...