- ഇനിയൊരിക്കലും കോപിക്കുകയില്ലെന്ന് ദൃഡനിശ്ചയം ചെയ്തു പിന്നെയും അതാവര്‍ത്തിക്കുന്ന ശീലം നമുക്കെല്ലാം ഏറിയോ കുറഞ്ഞോ ഉണ്ടായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ ചെറിയരീതിയിലുള്ള കോപം ആവശ്യമായേക്കാം. അതുപക്ഷേ പൊതുനിലപാടായി കാണരുത്.
- അപരനില്‍ നിന്നു കോപത്തിന് നിമിത്തമാവുന്ന വല്ല സംസാരവും ഉണ്ടായാല്‍ ആ നിമിഷം സംസാരം നിര്‍ത്തുക.
- മറ്റുള്ളവരോട് സംവദിക്കുമ്പോള്‍ ജയിക്കുക എന്ന ലക്ഷ്യത്തോടെ സംവദിക്കരുത്. തന്റെ വാദം മാത്രമാണ് ശരിയെന്നു നിങ്ങള്‍ കരുതുന്നത് പോലെ അപരനെ സംബന്ധിച്ചിടത്തോളം അവന്റെ വാദം അവനു ശരിയും പ്രധാനവുമാണ് എന്നോര്‍ക്കുക. രണ്ടുപേരും ജയിക്കണമെന്ന് മാത്രം വാശി പിടിച്ചാല്‍ എന്തും പറയും എന്ന അവസ്ഥയിലേക്ക് ആ സംവാദം തരംതാണ് പോകും. അത് കോപത്തിലേക്ക് നയിക്കും.
- തന്റെ കോപപ്രകൃതത്തെ കുറിച്ച് ഇടയ്ക്കിടെ ആത്മപരിശോധന നടത്തുക. അതിന്റെ സാഹചര്യങ്ങളെ കുറിച്ചും ഫലങ്ങളെ കുറിച്ചുമൊക്കെ വിശകലനം ചെയ്തുനോക്കാം. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായം അതിനു തേടാം.
- മനോനിയന്ത്രണമെന്നത് പരിശീലിചെടുക്കേണ്ട ഒരു ശീലമാണ്. കോപം വരുമ്പോള്‍ നൂറുതൊട്ടു താഴേക്ക് എണ്ണുക, കണ്ണടച്ച് ദീര്‍ഘമായി ശ്വാസമെടുക്കുകയും വിടുകയും ചെയ്യുക, പരസ്പരം ഒരുമിച്ചു കഴിഞ്ഞ നല്ല നിമിഷങ്ങളെ കുറിച്ച് ചിന്തിക്കുക തുടങ്ങിയ വഴികള്‍ പരീക്ഷിക്കുക.
- കോപം വരുമ്പോള്‍ എല്ലാം മനസ്സിലൊതുക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞേക്കും. പക്ഷെ ശരീരഭാഷ പലപ്പോഴും വികലമാവും. ഉദാഹരണത്തിന് ചിരിക്കാതിരിക്കുക, വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുക, വാതില്‍ ശക്തിയായി വലിച്ചടക്കുക, ചോദ്യത്തിന് മറുപടി നല്‍കാതിരിക്കുക, അല്ലെങ്കില്‍ മൂളുകമാത്രം ചെയ്യുക തുടങ്ങിയ പ്രതികരണങ്ങള്‍. എന്നാല്‍ ഇതൊക്കെ ഒഴിവാക്കി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ പെരുമാറുന്നതിലാണ് നമ്മുടെ മനോനിയന്ത്രണം പൂര്‍ണവിജയം പ്രാപിക്കുന്നത്.
- ആവശ്യത്തിനു നര്‍മബോധവും ഹാസ്യഭാവവും ജീവിതത്തിലേക്ക് കൊണ്ടുവരിക. സദാഗൗരവത്തില്‍ നടക്കുന്ന സ്വഭാവം ഒഴിവാക്കുക. തമാശപടങ്ങള്‍, തമാശക്കുറിപ്പുകള്‍ എന്നിവ ആസ്വദിക്കുക. അവനവനെതന്നെ ഹാസ്യഭാവത്തോടെ കാണാനും വിലയിരുത്താനും ശ്രമിക്കാവുന്നതാണ്.
- മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ മുഴുകുക. കോപപ്രകടനത്തിനുള്ള ഊര്‍ജ്ജത്തെ വഴിതിരിച്ചുവിടുക. ഉദാഹരണത്തിന് ഉച്ചത്തില്‍ പാടുക, കായികമായ കളികളില്‍ ഏര്‍പ്പെടുക, നീന്തല്‍ നടത്തുക, സംഗീതം ആസ്വദിക്കുക, ചിത്രരചന നടത്തുക തുടങ്ങിയവ കോപപ്രകടനത്തിന്റെ വ്യാപ്തിയും തീവ്രതയും കുറക്കുന്നു.
- കോപം വരുമ്പോള്‍ അതിനാലുള്ള ഗുണദോഷങ്ങളുടെ പട്ടിക തയ്യാറാക്കുക. കോപമടങ്ങിയ നേരങ്ങളില്‍ ഈ ഗുണദോഷങ്ങള്‍ നമ്പറിട്ട് എഴുതി നോക്കാവുന്നതും ഇടക്കതെടുത്ത് വായിക്കാവുന്നതുമാണ്.
- സര്‍വോപരി മഹാന്മാര്‍ കോപത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സദാ ഓര്‍ക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.
Friday, October 2, 2015
കോപം പൈശാചികമാണ്
Subscribe to:
Post Comments (Atom)
പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍
പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...
-
ബൈ ബിള്‍ നിഷ്പക്ഷമായ ഒരു വായനക്ക് വിധേയമാക്കുന്ന ഒരു വ്യക്തിക്ക് യേശു ഒരു ദൈവമോ ദിവ്യത്വമുള്ള ദൈവപുത്രനോ അല്ല എന്ന് നിഷ്പ്രയാസം മനസ്സിലാക്...
-
യേ ശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസത്തിന്റെ കടക്കല്‍...
-
പ ണ്ട് കുട്ടികാലത്ത് ബാലമംഗളത്തിലെ ഡിങ്കന് എന്ന ചിത്രകഥ വായിക്കുമ്പോള്‍ ആ രക്ഷകനോട് വലിയ ആരാധന തോന്നിയിരുന്നു. കാരണം കാട്ടിലെ മാന്‍ , മുയല...
No comments:
Post a Comment
ഇനി നിങ്ങളുടെ ഊഴം