രാത്രി ജോലി കഴിഞ്ഞു രാമനാട്ടുകരയില്‍ ബസ് കത്ത് നില്‍ക്കുകയായിരുന്നു ഞാന്‍ . പത്തു മണിയാകാറായിരുന്നു. ആളുകള്‍ നന്നേ കുറവ്.
ഒരു കുഴഞ്ഞ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന്‍ മദ്യപിച്ചു എന്തൊക്കെയോ പുലമ്പുന്നു. അടുത്ത് ഒരു സ്ത്രീയും രണ്ടു കുട്ടികളും. സ്ത്രീ ധരിച്ചിരിക്കുന്നത് മാക്സി. കയ്യില്‍ വലിയൊരു സ്യൂട്ട് കേസ്. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ . മരവിച്ച മുഖം..!
ഒരു സിനിമ കാണുന്നത് പോലെ എനിക്ക് തോന്നി.