Sunday, April 22, 2012

സംവാദം-2 ദൈവത്തിന്റെ ഗുണങ്ങള്‍ മനുഷ്യന്റെത് പോലെയാണോ?

സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.
'ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.'(51: 56)
മനുഷ്യ സൃഷ്ടിക്ക് ആയിരകണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇസ്ലാം ഉണ്ടായതു . സൃഷ്ടിയുടെ നന്മാക്കനെങ്കില്‍ ദൈവം സൃഷ്ടിയുടെ തുടക്കത്തിലേ പ്രവാചകനെ അയക്കുമയിരുന്നില്ലേ
Sep 16, 2011 01:24 PM IST

arya നോട്   Mohammed ali K.C പറയുന്നു:
താങ്കളുടെ ധാരണ തെറ്റാണ് സുഹൃത്തേ. ആദിമ മനുഷ്യനായ ആദം തൊട്ടേ ഇസ്ലാം മതം ഉണ്ട്. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് അവനെ സൃഷ്‌ടിച്ച ദൈവം തമ്പുരാന്‍ പ്രവാച്ചകന്മാരിലൂടെ പഠിപ്പിച്ചു. അതാണ്‌ ഇസ്ലാം. ലക്ഷക്കണക്കിന്‌ പ്രവാചകന്മാര്‍ ഇതേ ആശയം (ഇസ്ലാം) പ്രബോധനം ചെയ്യാനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടു. അവരില്‍ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്‌ നബി (സ).
Sep 18, 2011 06:51 PM IST

Mohammed ali K.C നോട്   arya പറയുന്നു:
ആദിമ മനുഷ്യനായ ആദം ആരാധിച്ചത് യഹോവയെ അല്ലെ ? ഇടയ്കിടെ പ്രവാചകരെ അയക്കുന്ന ദൈവം എങ്ങനെ സര്‍വജ്നാകും? സര്‍വജ്ഞന്‍ എങ്കില്‍ ആദിയില്‍ തന്നെ എല്ലാവര്ക്കും ഒരു പ്രവാചകനെയും ഒരു ഗ്രന്ഥവും അയച്ചാല്‍ പോരെ ? മുഹമ്മദ്‌നബി അവസാനത്തെ പ്രവച്ചകനെങ്കില്‍ ഇനി പ്രവാചകന്‍റെ ആവശ്യമില്ലേ ? ഇത്രയും കാലത്തിനിടെ ഒരുപാട് പ്രവാചകരെ അയച്ച്ചെങ്കില്‍ ഇനിയും പ്രവാചകന്മാരുടെ ആവശ്യമുണ്ടാകില്ലേ?
Sep 24, 2011 01:35 PM IST

arya നോട്   Mohammed ali K.C പറയുന്നു:
യഹോവ, അല്ലാഹു, ദൈവം, ഈശ്വരന്‍ ഇങ്ങനെ പല പേരുകളിലായി മനുഷ്യന്‍ അവന്റെ നാഥനെ വിളിക്കുന്നു. പേരെന്തായാലും അവന്‍ ഒന്ന് മാത്രം. അവന്റെ ഗുണഗണങ്ങള്‍ എന്തെന്ന് അവന്‍ തന്നെ നമ്മോടു പ്രവാചകന്‍ മുഖേന അറിയിചിട്ടുന്റ്റ്. ആദം തൊട്ടുള്ള എല്ലാ പ്രവാചകന്മാരും ആ ഏക ദൈവത്തെയാണ് ആരാധിച്ചതും അനുസരിച്ചതും. മരചീനിയെ കപ്പയെന്നും കൊള്ളിക്കിഴങ്ങേന്നും മറ്റും മലയാളത്തില്‍ തന്നെ പേരില്ലേ? എന്ന് കരുതി സാധനം മാറുന്നില്ലല്ലോ.
ഇടയ്ക്കിടെ പ്രവാചകരെ ദൈവം അയക്കുന്നത് അവനു അറിവില്ലാത്തത്‌ കൊണ്ടല്ല. മനുഷ്യന്റെയും കാലത്തിന്റെയും പ്രത്യേകത മൂലമാണ്. മനുഷ്യന്‍ ദൈവിക ഗ്രന്ഥങ്ങളില്‍ കടത്തിക്കൂട്ടലുകള്‍ നടത്തി തങ്ങളുടെ ഇച്ചക്കനുസരിച് ജീവിക്കുംപോഴാ ണ്‌  പ്രവാചകന്മാരെ അയക്കുന്നത്. ദൈവത്തിന്റെ കുഴപ്പമല്ല, മനുഷ്യന്റെ കുഴപ്പമാണ് ഇടക്കിടെ പ്രവാചകന്മാരെ അയക്കുവാന്‍ കാരണം. അവരില്‍ അവസാനത്തെ ആളാണ്‌ മുഹമ്മദ്‌ നബി (സ). ഖുറാനില്‍ ഇനി ആര്‍ക്കും മാറ്റം വരുത്തുവാന്‍ കഴിയില്ല. അന്ത്യനാള്‍ വരെ അത് നില നില്‍ക്കും. ലോകര്‍ക്കായി. അതിനാല്‍ ഇനി ഒരു പ്രവാചകന്‍ വരേണ്ട കാര്യമില്ല.
Sep 28, 2011 05:32 PM IST

Mohammed ali K.C നോട്   arya പറയുന്നു:
ദൈവം പല പേരുകളില്‍ അറിയപെടുന്നുവങ്കില്‍ എന്തിനാണ് അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ പറയുന്നത്  ഇനിയും മനുഷ്യന്‍ വഴിപിഴക്കിലെനെന്താണ് ഉറപ്പു ? ഇപ്പോഴത്തെ സാഹചര്യത്തില്‍ മനുഷ്യന്‍ വഴിപിഴച്ചതയിട്ടാണ് കാണുന്നത് മുസ്ലിങ്ങല്കിടയില്‍ തന്നെ പരസ്പരം കലഹമാണ് അതുകൊണ്ട് തന്നെ ഇനിയും പ്രവാചകന്റെ ആവശ്യമുണ്ട് എന്നാണ്. ഈ അന്ത്യനാള്‍ എന്നാണ് ?
Oct 04, 2011 03:50 PM IST

arya നോട്   Mohammed ali K.C പറയുന്നു:
സഹോദര, അല്ലാഹു എന്നത് ഒരു അറബി പദമാണ്. ഖുറാന്‍ അറബി ഭാഷയില്‍ അവതരിച്ചത് കൊണ്ട് ആ പദം ഉപയോഗിച്ച്. മാത്രമല്ല, അള്ളാഹു എന്നാ പദത്തിന് മറ്റു വാക്കുകളില്‍ നിന്ന് വ്യത്യസ്തമായി പല പ്രത്യേകതയുമുണ്ട്. ഉദാഹരണത്തിന് ഈ വാക്കിനു സ്ത്രീലിംഗമോ ബഹുവചനമോ ഇല്ല. ദൈവത്തെ സൂചിപ്പിക്കുന്ന മറ്റു പദങ്ങള്‍ പരിശോദിച്ചാല്‍ അവയ്ക്ക് പുല്ലിംഗമോ ബഹുവചനമോ കാണും. അല്ലാഹുവിന്റെ ഏകത്വം സൂചിപ്പിക്കാന്‍ ഈ പദമാണ് നല്ലത്. എന്നാല്‍ മറ്റു ഭാഷകളില്‍ ദൈവത്തെ സൂചിപ്പിക്കുന്ന പദം ഉപയോഗിക്കുന്നത് തെറ്റല്ല.
മനുഷ്യന്‍ പിഴക്കും എന്നത് സത്യമാണ്. അത് നമ്മള്‍ കാണുന്നുണ്ടല്ലോ. എന്നാല്‍ നേര്മാര്‍ഗതിനുള്ള ദൈവിക സന്ദേശം അഥവാ ഖുറാന്‍ ഒരു മാറ്റവും ഇല്ലാതെ നമ്മുടെ മുമ്പില്‍ ഉണ്ട്. ആര്‍ അത് സ്വീകരിക്കുന്നുവോ അവന്‍ സന്മാര്‍ഗം നേടി. ആര് അതിനെ അവഗണിച്ചുവോ (അവന്‍ മുസ്ലിം നാമധാരി ആയാലും) അവന്‍ ദുര്‍മാര്‍ഗത്തില്‍ ആയി. മുസ്ലിം സമൂഹത്തില്‍ താങ്കള്‍ പറഞ്ഞ പോലെ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഖുറാന്‍ അവഗണിക്കുന്നത് കൊണ്ടാണ്. പ്രവാചകന്‍ വരാത്തത് കൊണ്ടല്ല. അന്ത്യ നാള്‍ എന്നാണെന്ന് അല്ലാഹുവിനു മാത്രമേ അറിയൂ.
Oct 04, 2011 09:57 PM IST

arya പറയുന്നു:
"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.'(51: 56)

തന്നെ ആരാധിക്കാന്‍ സൃഷ്ടി നടത്തുന്നത് പോങ്ങച്ചമല്ലേ? ഇത്തരം നിര്‍ബന്ധബുദ്ധി ലോകത്തെ നശിപ്പിക്കും
Sep 16, 2011 01:12 PM IST

arya നോട്   Mohammed ali K.C പറയുന്നു:
ദൈവത്തെ കേവലം മനുഷ്യന്റെ തലത്തില്‍ നിന്ന് കൊണ്ട് കാണുന്നതാണ് ഇതും ഇതുപോലെയുല്ലതുമായ ചോദ്യങ്ങളുടെ അടിസ്ഥാന കാരണം. ആ തലത്തില്‍ ചിന്തിച്ചാലും കാര്യം വളരെ വ്യക്തമല്ലേ?. പ്രിയ സുഹൃത്തേ, ലളിതമായ ഒരു ചോദ്യം. താങ്കളുടെ മാതാപിതാക്കള്‍ താങ്കളെ കുറിച്ച് പലതും ആഗ്രഹിക്കുന്നുണ്ടാവില്ലേ? മകന്‍ ഞങ്ങളെ ബഹുമാനിക്കണമെന്നും അനുസരിക്കണമെന്നും അവര്‍ ചിന്തിക്കില്ലേ? അതിനെ അഹങ്കാരമായും പോങ്ങച്ചമായും താങ്കള്‍ കാണുമോ? അവര്‍ക്കതിനുള്ള അവകാശമുണ്ട് എന്നല്ലേ പറയുക. ഇനി ആരാണ് അല്ലാഹു എന്ന് ചിന്തിക്കുക. ഈ പ്രപഞ്ചവും അതിലുള്ളതുമെല്ലാം പടച്ചവന്‍. എല്ലാം നിലനിര്തുന്നവന്‍. നമ്മുടെ മേല്‍ എല്ലാ അവകാശവും ഉള്ളവന്‍. അവനെ ആരാധിക്കനമെന്നത് ലളിത യുക്തിയല്ലേ? അവന്‍ ആരാധന അര്‍ഹിക്കുന്നില്ലേ?
Sep 28, 2011 05:50 PM IST

Mohammed ali K.C നോട്   arya പറയുന്നു:
സഹോദര താങ്കളാണ് ദൈവത്തെ മനുഷ്യന്‍റെ തലത്തില്‍ കാണുന്നത് മനുഷ്യ മാതാപിതാക്കളാണ് മക്കളെ കുറിച് പലതും ആഗ്രഹിക്കുക ദൈവം മനുഷ്യനെപോലെ ആഗ്രഹിക്കുമെങ്കില്‍ ദൈവവും മനുഷ്യനും തമ്മില്‍ എന്താണ് വ്യത്യാസം .ബഹുമാനം ലഭിക്കുന്നതാണ് ചോതിച്ചു വാങ്ങുന്നതല്ല .ഇത്തരം കല്പനകള്‍ മനുഷികമാണ്ണ്‍ ദൈവീകമല്ല
Sep 30, 2011 02:38 PM IST

arya നോട്   Mohammed ali K.C പറയുന്നു:
സഹോദരാ, താങ്കള്‍ ആദ്യം പറഞ്ഞ കാര്യം എന്തെന്ന് നോക്കുക. തന്നെ ആരാധിക്കണം എന്ന് ദൈവം പറയുന്നത് പൊങ്ങച്ചം ആണെന്ന് താങ്കള്‍ പറഞ്ഞു. അതിനെ ഖണ്ടിക്കുവാനാണ് ഞാന്‍ മറുപടി നല്‍കിയത്. ഞാന്‍ ദൈവത്തെ മനുഷ്യന്റെ തലത്തില്‍ കണ്ടിട്ടില്ല. താങ്കളാണ് കണ്ടത്. താങ്കള്‍ കാണുന്ന തലത്തില്‍ ചിന്തിച്ചാല്‍ പോലും ദൈവിക നിര്‍ദേശത്തില്‍ അപാകത ഇല്ല എന്നാണു ഞാന്‍ പറഞ്ഞത്.
ദൈവം തന്നെ ആരാധിക്കണം എന്ന് പറയാന്‍ പാടില്ല എന്നാണ് താങ്കള്‍ വാദിക്കുന്നത്. ഇതില്‍പരം അഹങ്കാരം വേറെ ഉണ്ടോ? താങ്കള്‍ ചിന്തിക്കും പോലെ ദൈവം ചിന്തിക്കണം എന്നാണോ? തന്നെ ആരാധിക്കണം എന്ന് ദൈവം കല്‍പ്പിച്ചത് മാനുഷികമായ ചിന്ത ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്? ദൈവം വിനയം കാണിച്ചു മനുഷ്യന് മുമ്പില്‍ നില്‍ക്കണം എന്നോ? എങ്കില്‍ വിനയ പ്രകടനം മാനുഷികമല്ലേ? താങ്കളുടെ അഭിപ്രായത്തില്‍ ദൈവം എന്താണ് പറയേണ്ടിയിരുന്നത്? വിശദീകരിക്കാമോ?
ദൈവത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് പോലെ മനസ്സിലാക്കുക. ദൈവം കല്‍പ്പിക്കുന്നത് അവന്റെ മഹത്വത്തിന് ചേര്‍ന്ന നിലക്കാനു. ദൈവത്തിന്റെ ഒരു കല്‍പ്പനയും മാനുഷിക വികാരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിചാരിക്കതിരിക്കുക.
Oct 04, 2011 10:18 PM IST

Mohammed ali K.C നോട്   arya പറയുന്നു:
എന്നെ ഖണ്ടിക്കുക എന്നതിലുപരി സത്യം തെളിയിക്കുക എന്നതാണ് താങ്കളുടെ കര്‍ത്തവ്യം . ഞാന്‍ മാനുഷിക തലത്തില്‍ കണ്ടാല്‍പോലും താങ്കള്‍ ദൈവത്തെ മനുഷ്യന്റെ തലത്തില്‍ കണ്ടിട്ട് എന്തിനാണ് മനുഷ്യ മാതാപിതാക്കളുടെ ഉദാഹരണം പറഞ്ഞത് . തന്നെ ആരാധിക്കാന്‍ സൃഷ്ടി നടത്തുന്നത് തനിക്കു വേണ്ടി മാത്രമുള്ളതാണ് അതിനെ സ്വാര്‍ത്ഥത എന്നാണ് പറയുക . സ്വാര്‍ത്ഥത മനുഷ്യ ഗുണമാണ് ദൈവികമല്ല. ദൈവം വിനയം കാണിക്കണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷെ  മനുഷ്യന് മാതൃക ആകണം. ദൈവത്തിലുള്ള വിശ്വാസം അന്ധമാകണം പക്ഷെ യുക്തിഭാദ്രമാകണം എങ്കിലേ അത് ഉറച്ചതാകൂ. ക്ഷമിക്കണം യുക്തിഭദ്രമായ ഉത്തരം ലഭിക്കാത്തതിനാല്‍ ഈ സ്നേഹസംവാദം ഇവിടെ നിര്ത്തുന്നു. അല്ലെങ്കില്‍ ഇത് പരസ്പരം ഖണ്ടിച്ചുകൊണ്ട് നീളും എന്നല്ലാതെ ഒരു കാര്യവും ഇല്ല. നിര്‍ത്തുന്നു
Oct 06, 2011 02:20 PM IST

arya നോട്   Mohammed ali K.C പറയുന്നു:
താങ്കള്‍ സംവാദം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നത് മറുപടി കിട്ടാത്തത് കൊണ്ടല്ല, മറിച്ച് സത്യം അംഗീകരിക്കുവാന്‍ വൈമനസ്യം ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു. വൈരുദ്ധ്യങ്ങളുടെ ഒരു ഘോഷയാത്ര താങ്കളുടെ മറുപടിയില്‍ കാണുന്നുണ്ട്.
"എന്നെ ഖണ്ടിക്കുക എന്നതിലുപരി സത്യം തെളിയിക്കുക എന്നതാണ് താങ്കളുടെ കര്‍ത്തവ്യം" എന്ന് താങ്കള്‍ പറഞ്ഞ വാചകം തന്നെ ഉദാഹരണം. സഹോദരാ, സത്യം തെളിയിക്കാനാണ് ഞാന്‍ താങ്കളെ ഖണ്ടിക്കുന്നത്. "ഞാന്‍ മാനുഷിക തലത്തില്‍ കണ്ടാല്‍പോലും താങ്കള്‍ ദൈവത്തെ മനുഷ്യന്റെ തലത്തില്‍ കണ്ടിട്ട് എന്തിനാണ് മനുഷ്യ മാതാപിതാക്കളുടെ ഉദാഹരണം പറഞ്ഞത്" എന്നാ വാചകവും വൈരുധ്യം നിറഞ്ഞതായി. സൂക്ഷിച്ചു വായിക്കുക. താങ്കളുടെ വാദത്തിനു താങ്കളുടെ തലത്തില്‍ നിന്നാണ് ഞാന്‍ മറുപടി പറയുന്നതെന്ന സാമാന്യ ബോധം താങ്കല്‍ക്കുണ്ടാവേണ്ടാതയിരുന്നു.
വൈരുധ്യം നിറഞ്ഞ മറ്റൊരു വാചകം: \"ദൈവം വിനയം കാണിക്കണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷെ മനുഷ്യന് മാതൃക ആകണം\". എന്താണ് താങ്കള്‍ എഴുതി വിടുന്നതെന്ന് താങ്കള്‍ക്ക് തന്നെ മനസ്സിലാവുന്നില്ലെന്ന് തോന്നുന്നു. ദൈവം വിനയം കാണിക്കേണ്ട. പിന്നെ എന്ത് കാണിക്കണം? എന്ത് മാതൃകയാണ് കാണിക്കേണ്ടത്? ആരാധിക്കാന്‍ ആവശ്യപ്പെടരുത്, എന്നാല്‍ വിനയം കാണിക്കേണ്ട, എന്നാല്‍ മാതൃക കാണിക്കണം..!!! ദൈവത്തെ കുറിച്ച താങ്കളുടെ സങ്കല്പം തീരെ വ്യക്തമല്ല. സ്വാര്‍ത്ഥത മാനുഷികമാണെന്ന് താങ്കള്‍ പറയുന്നു. സ്വാര്‍ത്ഥത കാണിക്കാത്ത മനുഷ്യരില്ലേ? അവര്‍ ദൈവങ്ങള്‍ ആണോ? സഹോദരാ, തിന്മകള്‍ മാത്രമാണോ മാനുഷികം? നന്മയും തിന്മയും ചെയ്യല്‍ മാനുഷികമല്ലേ? അങ്ങനെയെങ്കില്‍ ദൈവം എന്ത് ചെയ്താലും അതൊക്കെ മാനുഷികമെന്നു താങ്കള്‍ വാധിക്കില്ലേ? ദൈവത്തിന്റെ കല്‍പ്പനകളും പ്രവര്‍ത്തനങ്ങളും മനുഷ്യന്റെതിനോട് ഉപമിക്കുന്നത് കൊണ്ടല്ലേ ഇത്തരം അബദ്ധങ്ങളില്‍ താങ്കള്‍ പെടുന്നത്?
"ദൈവത്തിലുള്ള വിശ്വാസം അന്ധമാകണം പക്ഷെ യുക്തിഭദ്രമാകണം" താങ്കളുടെ മറ്റൊരു വൈരുധ്യ വചനം ആണിത്. വിശ്വാസം അന്ധമാകുന്നത് യുക്തിയില്ലാത്തിടത്താണ് എന്ന കാര്യം മനസ്സിലാക്കുക. അന്ധവിശ്വാസം ഇസ്ലാമിന്റെ മാര്‍ഗമല്ല.
അവസാനമായി ഒരു വാക്ക്, മനുഷ്യന്റെ പലവിധ ഗുണങ്ങളില്‍ ഒന്നാണ്, സത്യം അറിയാനുള്ള ത്വര. എന്നാല്‍ വേറെ ചിലര്‍ക്ക് തങ്ങളുടെ വാദങ്ങളുടെ ഖണ്ടനങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയാതെ വരുമ്പോള്‍ അതില്‍ നിന്നും ഒളിച്ചോടാനുള്ള മനസ്ഥിതി വരും. തങ്ങള്‍ കാലങ്ങളായി ശരിയെന്നു ഊറ്റം കൊള്ളുന്ന ആശയങ്ങള്‍ ഖണ്ടിക്കപ്പെടുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. മാന്യ സഹോദരന്‍ അത്തരം അവസ്ഥയിലേക്ക് തരാം താഴില്ലെന്നു പ്രതീക്ഷിക്കുന്നു. ദൈവം സഹായിക്കട്ടെ.
Oct 07, 2011 07:58 PM IST


No comments:

Post a Comment

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...