Sunday, April 22, 2012

സംവാദം-4 : ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ , ശാസ്ത്രം, മാരണം





സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു. 
ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഹദീഥുകള്‍ അവഗണിക്കുകയല്ലേ നല്ലത്? എന്ന ചോദ്യത്തിന് ഉത്തരമായി സ്നേഹസംവാദം മാസികയില്‍ കൊടുത്ത മറുപടിയോടുള്ള പ്രതികരണം ഒരു സംവാദമായി വളരുകയായിരുന്നു. മൂന്നു പേരാണ് ഈ സംവാദത്തില്‍ പങ്കെടുക്കുന്നത്. അതാണ്‌ താഴെ. 

Mohammed Ali K.C, Kakkadampuram പറയുന്നു:
ഈച്ചയെ സംബന്ധിച്ച ഹദീസിനെ നിഷേധിക്കേണ്ട കാര്യമൊന്നും ഇല്ല. ശാസ്ത്രം പുരോഗമിക്കും തോറും ഇന്നത്തെ അന്ധവിശ്വാസങ്ങള്‍ നാളത്തെ സത്യമായി മാറും. ഇപ്പോള്‍ തന്നെ ഹദീസിനു അനുകൂലമായ ചില ശാസ്ത്ര പരാമര്‍ശങ്ങള്‍ ഉണ്ട് താനും. എന്നാല്‍ അതിന്മേല്‍ കെട്ടി മറിഞ്ഞു സാഹസപ്പെടെണ്ട. നമുക്ക് കാത്തിരിക്കാം.

എന്നാല്‍ പല്ലിയെ കൊല്ലുക, കൊന്നാല്‍ 40 പള്ളി ഉണ്ടാക്കിയ കൂലി, പ്രവാചകന് സിഹ്ര്‍ ബാധിച്ചു തുടങ്ങിയ ഹദീസുകള്‍ തള്ളിക്കളയണം എന്നാണെന്റെ അഭിപ്രായം. യുക്തിക്കെതിരായി എന്നതല്ല ഇതിന്റെ പ്രധാന കാരണം. ഇസ്ലാമിന്റെ മറ്റു അടിസ്ഥാന തത്വങ്ങളോട് എതിര് നില്‍ക്കുന്ന 'ഹദീസുകള്‍ ' ആണിവ.

Mar 15, 2012 12:10 AM IST

salih muhammed iftikar bin hussain പറയുന്നു:
വളരെ സുന്ദരമായ മറുപടി. ലേഖകന് നന്ദി. മുഹമ്മദാലി സാര്‍ !! പറയും പോലെ എല്ലാം കാത്തിരുന്നു കാണാം എന്ന് പറയുകയാണെങ്കില്‍ അശാസ്ത്രീയമായി ഒന്നും ഉണ്ടാവില്ല !!പല്ലിയെ കൊല്ലുന്നതിലും സിഹറിന്റെ വിഷയത്തിലും ഇയാള്‍ എന്തുകൊണ്ട് കാത്തിരിക്കുന്നില്ല എന്നത് ശ്രദ്ദേയമാണ്.ഖുര്‍ആന്‍ ഏഴു വന്‍ പാപങ്ങളില്‍ ഒന്നായി എടുത്തു പറഞ്ഞ ഒന്നാണ് മാരണം അത് ഫലിക്കുന്നതല്ലെങ്കില്‍ വന്‍ പാപത്തില്‍ ഉള്പ്പെടുത്തെണ്ടാതില്ലല്ലോ എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ദി മാത്രം മതി. കൂടാതെ ഖുര്‍ആനിലെ സൂറത്ത് ഫലഖ് അവതരിക്കാന്‍ കാരണം തന്നെ അതുമായി ബന്ധപ്പെട്ടാണ്,ഖുര്‍ആന്‍ സൂക്തങ്ങള്‍ പലതും അവതരിച്ചത് പ്രവാചകന്റെയും അനുചരന്മാരുടെയും മറ്റും സന്ദര്ഭാനുസൃതമായാണ്.കൂടാതെ സിഹറുമായി ബന്ദപ്പെട്ട സൂറത്ത് ഫലഖില്‍ പറയുന്നത് കെട്ടുകളില്‍ ഊതുന്നവരുടെ പ്രവര്‍ത്തിയെ തൊട്ടു ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു എന്നാണ്‌,സഹീഹായ ഹദീസുകളുടെ പിന്‍ബലത്തില്‍ പ്രവാചകന് അത് ഉണ്ടായപ്പോഴാണെന്നു വ്യക്തമായിരിക്കെ അത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഇയാള്‍ ഒരിക്കലും നിചിന്റെ ഇസ്ലാമിക പ്രസിദ്ദീകരണങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ യോഗ്യനല്ല.വിഡ്ഢിത്തം മാത്രമല്ല വിട്ടിത്തങ്ങള്‍ക്കുള്ള ശാട്യവും ഇയാള്‍ പ്രകടിപ്പിക്കുന്നു ഇത് ഒരിക്കലും നിചിനും സ്നേഹസംവാദത്തിനും അതിന്റെ നല്ല ഭാവിക്ക് ഭൂഷണമല്ല,ഇത് നിചിന്റെ അണിയറയിലുള്ളവര്‍ ശ്രദ്ദിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇയാള്‍ ശരിയായ വഴിപിഴച്ച മടവൂരുകാരനാണെന്ന് നിച്ച് തിരിച്ചറിയുക.ഇത് ഇസ്ലാമിന്റെ പൊതു അഭിപ്രായമായി വിലയിരുത്താന്‍ അനുവദിച്ചു കൂടാ.

ലോകത്തിലെ ഏറ്റവും ഉന്നതിയിലുള്ള ഒന്നാമത്തെ വിശുദ്ദ വ്യക്തിത്വം എന്നാ നിലയില്‍ അന്ത്യ പ്രവാചകന് മാരണത്തെ തടയാന്‍ കഴിയില്ലേ? അല്ലാഹു അദ്ദേഹത്തെ അതില്‍ നിന്നും എന്തുകൊണ്ട് തടഞ്ഞില്ല? ഇവ ഇസ്ലാമിന്റെ ചില ബുദ്ദി ജീവികളെ പോലും സംശയത്തിലാക്കിയ ഒരു വിഷയമാണ്. ജീവിതത്തില്‍ ഒരാളും അനുഭവിക്കാത്ത പല പ്രയാസ ഘട്ടങ്ങളും നബി (സ)ക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട് അതെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളായിരുന്നുവെന്നും മാരണം പരീക്ഷണം മാത്രമല്ല അത് ബാധിച്ചാല്‍ വിശ്വാസികള്‍ ചെയ്യേണ്ട പരിഹാരം എന്താണെന്നും പ്രവാചകനിലൂടെ നമ്മെ പഠിപ്പിക്കുകയായിരുന്നു.അതായത് മാരണം ഏറ്റാല്‍ സൂറത്തുല്‍ ഫലഖ് പാരായണം ചെയ്യാന്‍ അല്ലാഹു നിര്‍ദേശിക്കുന്നു.

ഹദീസുകളെല്ലാം സത്യമാണെന്ന് ആര്‍ക്കും അഭിപ്രായമില്ലെങ്കിലും ഇമാം ബുഖാരിയും ഇമാം മുസ്ലിമും പോലുള്ള ഇസ്ലാമിന്റെ മഹാപണ്ഡിതന്മാര്‍ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നത് അവിശ്വാസത്തിന്റെ ലക്ഷണമാണ് 
Mar 24, 2012 05:11 PM IST

salih muhammed iftikar bin hussain നോട്   sh thomas Qatar പറയുന്നു:
ഡിയര്‍ സാലിഹ് താങ്കള്‍ ബുദ്ദിമാനായ വിഡ്ഢിയാണെന്ന് മനസ്സിലായി. മുഹമ്മദലിയെ പോലെ നിങ്ങള്‍ പറയുന്ന സാമാന്യ ബുദ്ദി മാരണത്തിന്റെ വിഷയത്തില്‍ താങ്കള്‍ ഉപയോഗിചില്ലല്ലോ.ഹദീസിനു മാത്രമല്ല ഖുറാനും തെറ്റ് പറ്റിക്കൂടെ.അതെന്താണ് നിങ്ങള്ക്ക് അറിയാത്തത്! മാരണം ഉപയോഗിച്ച് ഒരാളെ ഉപദ്രവിക്കാമെന്കില് പിന്നെ എന്തുകൊണ്ടാണ് ദൈവവിധി എന്നൊക്കെ പറഞ്ഞു അതിയാനെ ഇതില്‍ ഉള്‍പ്പെടുത്തുന്നത്!
Mar 29, 2012 09:33 PM IST

sh thomas Qatar നോട്   salih muhammed iftikar bin hussain പറയുന്നു:
പ്രിയ സഹോദരാ, നിങ്ങളുടെ വിമര്‍ശനം സന്തോഷത്തോടെ സ്വീകരിക്കുന്നു. ദൈവത്തെ അതിയാന്‍ എന്ന് വിളിച്ചതിലൂടെ നിങ്ങളുടെ ദൈവവിശ്വാസത്തിന്റെ അളവ് വളരെ വ്യക്തമാണ്.അത് നിങ്ങള്‍ ഉപയോഗിച്ചത് പരിഹാസമായാലും അല്ലെങ്കിലും,ദൈവത്തെ വാക്കുകളില്‍ നാം സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് എന്നോടും നിങ്ങളോടും ആദ്യമായി ഉപദേശിക്കുന്നു. മാരണത്തെ ഞാന്‍ അനുകൂലിച്ചതാണ് സുഹ്രത്തിന്റെ ഈ പ്രതീകരണമെന്ന്‌ മനസ്സിലായി. ഒരു കാര്യം വിഡ്ഢിത്തം എന്ന് പറയണമെങ്കില്‍ അത് അസംഭവ്യമായിരിക്കണം,ഖുര്‍ആന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെറ്റുണ്ടാവില്ലെന്നത് വേറൊരു വശം.അതെന്തുകൊണ്ട് എന്നതിന് അത് ദൈവത്തില്‍ നിന്നുള്ളതായത്കൊണ്ടാണ് എന്ന ഒരു മറുപടിയെ ഇപ്പോള്‍ തരാന്‍ കഴിയുള്ളൂ. ഹദീസ് എന്ന് പറയുന്നത് നബി വചനത്തെയാണ്,ഒരാള്‍ക്ക്‌ പ്രവാചകത്വം നല്‍കി കഴിഞ്ഞാല്‍ അയാളുടെ ഭാഗത്ത് നിന്നും അസത്യ വാക്കുകളോ പ്രവര്‍ത്തികളോ മോശമായ ഒന്നും തന്നെ ഉണ്ടാവില്ല,പ്രവാചക ശ്രിംഗലയിലെ അവസാന പ്രവാചകനായ മുഹമ്മദ്‌ നബിയും അതില്‍നിന്നും പൂര്‍ണ്ണമായും മുക്തനാണെന്ന് പ്രത്യേകം പറയേണ്ടല്ലോ അതായത് പ്രവാചകര്‍ പറഞ്ഞതായി കള്ളവചനങ്ങള്‍ പ്രചാരത്തിലെത്തുമ്പോഴും, പ്രവാചകാനുചരന്മാര്‍ അശ്രദ്ദമായി ഹദീസ് നിവേദനം ചെയ്യുമ്പോഴുമാണ് പ്രവാചകവചനങ്ങള്‍ (ഹദീസുകള്‍ )വിഡ്ഢിത്തമാവുന്നത്. ഹദീസില്‍ സ്വീകാര്യമായതും അസ്വീകാര്യമായതും ഉണ്ട് ഇസ്ലാമിക പണ്ഡിതന്മാരായ ബുഖാരി മുസ്ലിം പോലുള്ള പണ്ഡിതന്മാര്‍ അതിനെ തരംതിരിച്ചിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ലോകം ഹദീസിനെ കാണുന്നു,പക്ഷെ ഇന്ത്യ പാക്കിസ്ഥാന്‍ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ അസ്വീകാര്യമായ ഹദീസുകള്‍ക്ക് പ്രാധാന്യം കൊടുത്തത്കൊണ്ടാണ് ഉത്തരേന്ത്യയിലും എന്തിനു നമ്മുടെ കേരളത്തില്‍പോലും അജ്മീറും ദര്‍ഗകളുമെല്ലാം കൊടികുത്തിവാഴാന്‍ കാരണം. ഇതില്‍ നിന്നും ഖുര്‍ആനുള്ള വ്യത്യാസം അത് ദൈവത്തില്‍ നിന്നും ജിബ്രീല്‍ മാലാഖയിലൂടെ പ്രവാചകനിലേക്ക് എത്തുമ്പോള്‍ തന്നെ എഴുതപ്പെട്ടതും പ്രവാചകാനുചരന്മാര്‍ മനപ്പാഠമാക്കിയതുമാണ് അങ്ങനെ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഒരു ഭാഗം വിഡ്ഢിത്തമായി തെളിയിക്കാന്‍ നമുക്ക് കഴിയണം,ഇന്ന്വരെ ഖുര്‍ആന്‍ വിമര്‍ശകര്‍ ‍ പഠിച്ച പണി പതിനെട്ടും പഴറ്റിയിട്ടും അതിനു കഴിഞ്ഞിട്ടില്ല,അതിനൊരിക്കലും കഴിയില്ലെന്ന് ഖുര്‍ആന്‍ അതിന്റെ ശത്രുക്കളെ വെല്ലുവിളിക്കുന്നുണ്ട്.

ഒരാളെ ഉപദ്രവിക്കാന്‍ വേറൊരാള്‍ വിചാരിച്ചാല്‍ ഏത് കാര്യവും മാരണംപോലെയല്ലേ! ഉദാഹരണമായി നമ്മള്‍ ഒരാളെ ഷൂട്ട്‌ ചെയ്യാന്‍ വിചാരിച്ചാല്‍ അയാള്‍ക്ക്‌ അത് കൊല്ലാനുള്ള സാദ്യത കൊളളാതിരിക്കാനുള്ള സാദ്യതയും അതെ അളവിലാണ്, മാത്രമല്ല കൊണ്ടാല്‍ തന്നെ വലിയ പരിക്കില്ലാതെ രക്ഷപ്പെടാനുള്ള സാദ്യതയും കൂടുതലാണ്.നിറയോഴിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ നാം അഭ്യസിക്കുമ്പോലെ മാരണത്തില്‍നിന്നും രക്ഷപ്പെടാനുള്ള വഴിയാണ് ഖുര്‍ആന്റെ ഒരു സൂക്തം ഉരുവിടുക എന്ന് ഞാന്‍ മുമ്പ് പറഞ്ഞത്.ഇതൊക്കെ ആയിരിക്കാം ദൈവവിധി എന്ന് നമുക്ക് പറയാന്‍ കഴിയില്ലേ കാരണം ദൈവ വിധി എന്തെന്ന് നമ്മള്‍ അറിയുന്നില്ല.അതുകൊണ്ട് ദൈവത്തെ പരിഹസിക്കരുത് സഹോദരാ.
Mar 30, 2012 12:58 AM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:

1) സഹോദരന്‍ സാലിഹ് പല്ലിയെ കൊല്ലാന്‍ പറയുന്ന ഹദീസും പ്രവാചകന് സിഹ്ര്‍ ബാധിച്ചു എന്ന് പറയുന്ന ഹദീസും ഞാന്‍ അംഗീകരിക്കാത്തതിന്റെ പേരില്‍ രോഷം കൊള്ളുന്നു. പ്രസ്തുത ഹദീസുകള്‍ യുക്തിക്ക് നിരക്കുന്നില്ല എന്നതല്ല ഞാന്‍ പ്രധാന കാരണമായി പറഞ്ഞത്. ഇസ്ലാമിന്റെ മറ്റു അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുധമായത്‌ കൊണ്ടാണ്. ഒരു ജീവിയേയും അനാവശ്യമായി കൊല്ലരുതെന്നും ആരും മറ്റൊരാളുടെ പാപം ചുമക്കുകയില്ല എന്നുമുള്ള ആശയങ്ങളുടെ നഗ്നമായ ലംഘനം ആണ് \'പല്ലി\' ഹദീസ്. പ്രവാചകന് സിഹര്‍ ബാധിച്ചു എന്ന ശത്രുക്കളുടെ ആരോപണം ശരിവെക്കുന്നതാന് രണ്ടാമത്തെ ഹദീസ്. ദൈവസ്മരണ ഉള്ളവര്‍ക്ക് സിഹ്റ് ബാധികുകയില്ല എന്ന ആശയത്തിനും അത് എതിരാണ്.


2) ഏഴു വന്‍പാപങ്ങളില്‍ പെടുത്തണമെങ്കില്‍ അത് യാഥാര്‍ത്ഥ്യം ആയിരിക്കണം എന്ന വാദം മണ്ടത്തരമാണ്. അങ്ങനെയാണെങ്കില്‍ ശിര്‍ക്ക് സത്യമാണോ?

3) ഇമാം ബുഖാരിയും ഇമാം മുസ്ലിമും തിരഞ്ഞെടുത്ത ഹദീസുകള്‍ മുഴുവനും പ്രാവാചകന്‍ (സ) പറഞ്ഞ ഹദീസുകള്‍ ആണെന്ന് ഉറപ്പിക്കാന്‍ താങ്കളുടെ കയ്യിലുള്ള മാനദണ്ഡം എന്താണ്? ബുഖാരിയുടെ രണ്ടു ചട്ടക്കുള്ളില്‍ ഉള്ളതെല്ലാം സത്യമാണെന്ന് പറയാന്‍ പറ്റില്ല എന്ന് പറഞ്ഞ സകരിയാ സ്വലാഹി അവിശ്വാസിയാണോ?
Mar 30, 2012 08:51 PM IST

Shinu Thomas Qatar പറയുന്നു:

ഹായ്‌ സാലിഹ് ഉസ്താദ്,നല്ല അസ്സലായിരിക്കുന്നു! ഉത്തരം മുട്ടിയാല്‍ മിണ്ടാതിരിക്കുക അല്ലെ? എന്തെ നിങ്ങള്‍ മുഹമ്മദലി സാറിന്റെ ചോദ്യങ്ങളെ ഭയക്കുന്നത്,അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോചിക്കുന്നു എന്നെ പോലെ എല്ലാ ദൈവഗ്രന്ഥങ്ങളും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നത്‌ അദ്ദേഹത്തന്റെ ഈ അഭിപ്രായത്തോടാണ്. ബൈബിളിനും വേദങ്ങള്‍ക്കും എന്നപോലെ ഖുറാനും ഹദീസിനും തെറ്റ് പറ്റിയിട്ടുണ്ട്.അല്ലാതെ എന്റെ മാത്രമേ ശരിയുള്ളൂ ബാക്കിയെല്ലാം വിഡ്ഢിത്തങ്ങളാണ് എന്ന വീര വാദവും വെല്ലുവിളിയും അഹങ്കാരമാണ്.പ്രപഞ്ച സൃഷ്ട്ടിപ്പുമായി ബന്ദപ്പെട്ടു മാത്രം ഇഷ്ടം പോലെ വിഡ്ഢിത്തങ്ങള്‍ ഖുറാനിലുണ്ട്. വൈരുദ്യങ്ങളുടെ കണക്കു പറയാതിരിക്കുന്നതാണ് ഭേദം.പിതാവായ ഏക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു,ദൈവത്തെ പരിഹസിച്ചിട്ടില്ല എന്നോട് ക്ഷമിക്കുക.മാരണം അന്തവിശ്വാസമാണ്,അത് ഖുറാന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു സഹോദരന്‍ അറിയുക.

Apr 03, 2012 02:06 PM IST

Shinu Thomas Qatar
 നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
സഹോദരന്‍ ഷിനു എന്റെ മറുപടിയെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു. ഖുര്‍ആനിനും ഹദീസിനും തെറ്റു പറ്റി എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ വിശ്വസിക്കുന്നവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണ്. ഞാന്‍ പറഞ്ഞത് ചില ഹദീസുകളെ പറ്റിയാണ്. അത് പ്രവാചകന്‍ പറഞ്ഞതാണോ അല്ലെ എന്നതാണ് പ്രശ്നം. പ്രവാചകന്‍ പറഞ്ഞതാണെന്ന് ഉറപ്പായാല്‍ അത് സ്വീകരിക്കാന്‍ ഞാന്‍ ഒരിക്കലും മടിക്കില്ല. (ഇത്തരം പ്രശനം ഖുറാന്റെ കാര്യത്തില്‍ ഒരിക്കലും വരില്ല).
Apr 03, 2012 02:55 PM IST

Shinu Thomas Qatar നോട്   salih muhammed iftikar bin hussain പറയുന്നു:
"തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്.നിശ്ചയം നാം അതിനെ കാത്തു സൂക്ഷിക്കുന്നതാണ്."(ഖുര്‍ആന്‍ 15 :9)

പ്രിയ ശിനുവിനു ആദ്യമായി ഖുര്‍ആന്റെ ഈ വചനം ഞാന്‍ ശ്രദ്ദയില്‍പ്പെടുത്തുന്നു. ഖുര്‍ആന്‍, ഹദീസ് മാരണത്തെ പ്രോല്സാഹിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്നതിനേക്കാള്‍ വിശുദ്ദ ഖുര്‍ആനില്‍ വിഡ്ഢിത്തങ്ങളും വൈരുധ്യങ്ങളും ഉണ്ടോ ഇല്ലയോ എന്നതാണ് ഇപ്പോള്‍ നമ്മുടെ പ്രധാന വിഷയം. മനുഷ്യകൈകടത്തല്‍ ഉണ്ടായപ്പോഴാണ് പൂര്‍വ്വ വേദങ്ങളെല്ലാം വികലമായത്.എന്നാല്‍ ഖുര്‍ആന്‍ അവസാന സമുദായമായ ഇന്നത്തെ ജനതയ്ക്ക് മുഴുവനുമുള്ള ഗ്രന്ഥമാണ്,വീണ്ടുമൊരു പ്രവാചകനോ ദൈവസന്ദേശമോ(വേദം) വരാനില്ലെന്നിരിക്കെ അത് സംരക്ഷിക്കേണ്ട ബാധ്യത ദൈവത്തിനുണ്ട് അഥവാ വിശുദ്ദ ഖുര്‍ആന്‍ മുമ്പുള്ള ഗ്രന്ഥങ്ങളെ പോലെ മനുഷ്യര്‍ അവരുടെ ബുദ്ദിക്കനുസരിച്ചു തിരുത്തപ്പെടുകയും ഇന്നുള്ള ജനതയ്ക്ക് പ്രപഞ്ച സൃഷ്ടാവിനെ അറിയാതിരിക്കുകയും ചെയ്‌താല്‍ ദൈവസന്നിദിയില്‍ നമ്മള്‍ തെറ്റുകാരല്ലല്ലോ,അതുകൊണ്ടാണ് അവസാന വിശുദ്ദ ഗ്രന്ഥമായ ഖുര്‍ആന്റെ സംരക്ഷണം ലോകാവസാനം വരെ സര്‍വ്വ ശക്തനായ ദൈവം തമ്പുരാന്‍ ഏറ്റെടുത്തത്,ആ ദൈര്യത്തില്‍ ഞാന്‍ നിങ്ങളോട് പറയുന്നു ഏതെങ്കിലും ഒരു ചെറിയ വിഡ്ഢിത്തമോ വൈരുദ്യമോ ഖുര്‍ആനില്‍ കാണിച്ചു തരാന്‍ നിങ്ങള്ക്ക് സാധിച്ചാല്‍ നിങ്ങള്‍ പറയുന്ന ഏത് വിശ്വാസത്തിലേക്ക് വരാനും ഞാന്‍ തയ്യാറാണ്.അത് തീര്‍ത്തും അസാധ്യമാണ്. എന്നാല്‍ ദൈവത്തിന്റെ സൃഷ്ട്ടി വൈവിധ്യത്തെ വൈരുദ്യമായി വിമര്‍ശകര്‍ ചൂണ്ടി കാണിക്കാറുണ്ട്;ഉദാഹരണമായി ഭൂമിയും ഉപരിലോകവും സൃഷ്ടിക്കാന്‍ എടുത്തത് 6 ദിവസങ്ങളാണെന്ന് ഖുര്‍ആന്‍ ഒന്നില്‍ കൂടുതല്‍ തവണ പറയുമ്പോള്‍ ഫുസ്സില അദ്യായത്തില്‍ 9 മുതല്‍ 12 വരെയുള്ള ഭാഗങ്ങളില്‍ ഭൂമി സൃഷ്ടിക്കാന്‍ രണ്ടു ദിവസം എന്ന് പറഞ്ഞ ശേഷം അതിലുള്ള പര്‍വ്വതങ്ങലടക്കമുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിക്കാന്‍ നാല് ദിവസാമാണ് എടുത്തതെന്നും അതിനു ശേഷം ഉപരിലോകം സൃഷ്ടിക്കാന്‍ രണ്ടു ദിവസമെടുത്തെന്നും പറയുന്നു,ഇതാണ് വിമര്‍ശകര്‍ ഉയര്‍ത്തി കാണിക്കാറുള്ള ഒരു വലിയ വൈരുധ്യം! ഇവിടെ 8 ദിവസങ്ങളാണെന്ന് അവര്‍ പറയുന്നു. ആദ്യം രണ്ടു ദിവസമെടുത്തു എന്ന് പറയുന്നത് രണ്ടാമത് പറയുന്ന നാലില്‍ ഉള്പ്പെടുന്നതാണെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും ഇവിടെ ഒരു വൈരുധ്യവുമില്ല കാരണം ഭൂമി എന്ന് പറയുന്നത് അതിലുള്ള മുഴുവന്‍ വസ്തുക്കളുമാണ്, ആദ്യത്തെ നാലും അവസാനത്തെ രണ്ടും കൂട്ടിയാല്‍ ആറ് ദിവസങ്ങളാണ് ഭൂമിയും ഉപരിലോകവും സൃഷ്ടിക്കാന്‍ എടുത്തതെന്ന് വളരെ വ്യക്തം.ഇങ്ങനെയുള്ള വേറെയും ഭാഗങ്ങള്‍ ഖുര്‍ആനിലുണ്ട് ഒന്നില്‍ പോലും വൈരുദ്യങ്ങളോ വിഡ്ഢിത്തങ്ങളോ ഇല്ല മറിച്ച് സൃഷ്ടാവിന്റെ സൃഷ്ടിവൈവിധ്യം മാത്രം .അവ കൂടുതലായി അറിയണമെങ്കില്‍ അക്ബര്‍ സാറിന്റെ ഖുര്‍ആന്റെ മൌലികത എന്ന ഗ്രന്ഥം നിങ്ങള്ക്ക് അന്യെഷിക്കാവുന്നതാണ് അതില്‍ വിമര്‍ശകര്‍ ഉന്നയിക്കാവുന്ന മുഴുവന്‍ സംശയങ്ങളും പ്രദിപാതിച്ചിട്ടുണ്ട്.


മുഹമ്മദലിയുടെ (ഒരു ബഹുമാനവും അയാള്‍ അര്‍ഹിക്കുന്നില്ല) പ്രതീകരണത്തില്‍ നിന്നും നിങ്ങള്ക്ക് അങ്ങനെ തോന്നുക സ്വാഭാവികം. മാരണം യാധാര്‍ത്ധ്യമല്ലെങ്കില്‍ എന്തിനു ഖുര്‍ആന്‍ ഏഴു വന്‍ പാപത്തില്‍ മാരണത്തെ ഉള്‍പ്പെടുത്തണം?മാത്രമല്ല അതില്‍ നിന്നും കാവല്‍ ചോദിക്കുന്നുവെന്നാണ് അദ്യായം ഫലഖില്‍ പറയുന്നത് തന്നെ. മാരണം യുക്തിക്ക് നിരക്കുന്നതാണെന്ന് അയാള്‍ പറയുകയും ചെയ്യുന്നു,ഇയാള്‍ ശരിക്കും പറഞ്ഞാല്‍ മണ്ടത്തരം എന്ന് പറഞ്ഞത് ദൈവത്തിന്റെ വചനങ്ങളെയാണ്. ഹദീസ് സ്വീകരിക്കാത്തത് അത് ചില അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരാണെന്ന് ഇയാള്‍ പറഞ്ഞ ഭാഗം ദൈവസ്മരണയുള്ളവര്‍ക്ക് അത് ബാധിക്കില്ല എന്നുള്ളത് മാത്രമാണ് ഇത് ഞാന്‍ പറഞ്ഞതുമായി എന്ത് വൈരുദ്യമാണുള്ളത് കാരണം സൂറത്ത് ഫലഖ് അവതരിച്ചതിന് ശേഷമാണ് അതുമായി ബന്ദപ്പെട്ട പ്രവാചകവചനങ്ങളെല്ലാം ഉണ്ടായത് എന്നിട്ടും അയാള്‍ എന്തുകൊണ്ട് ഇത് തിരഞ്ഞെടുത്തുവെന്നറിയില്ല.


ഖുര്‍ആന്‍ മാരണത്തെ പ്രോസാഹിപ്പിക്കുകയല്ല അതിനു ശ്രമിക്കുന്നവര്‍ക്ക് മാരക ശിക്ഷ വാഗ്ദാനം ചെയ്യുന്നു.ഇന്ന് അതില്ലെങ്കിലും മാരണം അന്തവിശ്വാസമല്ല ആദ്യ കാലങ്ങളില്‍ ഇത് സര്‍വ്വത്ര സാദാരണയായിരുന്നു എന്നാണ് അറിയുന്നത്. ഖുര്‍ആനോ, ശരിയായോ നബിവചനങ്ങളോ മുമ്പുള്ള സമൂടായത്തിന്റെ ഗ്രന്ഥങ്ങള്‍ പോലെ ഒരിക്കലും വിഡ്ഢിത്തങ്ങലോ വൈരൂധ്യങ്ങലോ കണ്ടെത്താന്‍ ഒരാള്‍ക്കും സാദ്യമല്ല. പല്ലിയുടെ വിഷയം പരലോലോകവുമായി ബന്ധപ്പെട്ടതാണ് അത് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല.
Apr 03, 2012 11:48 PM IST

salih muhammed iftikar bin hussain നോട് Shinu Thomas Qatar പറയുന്നു:

കൊള്ളാം!മറ്റുള്ളവരെ സാമാന്യബുദ്ദി ഉപയോഗിക്കാന്‍ ഉപദേശിക്കുന്ന നിങ്ങള്‍ ഇപ്പോള്‍ അത് സ്വല്‍പ്പം പോലും ഉപയോഗിക്കുന്നില്ല.ഭൂമി സൃഷ്ടിച്ചത് രണ്ടു ദിവസം കൊണ്ടാണെന്ന് ആദ്യം പറഞ്ഞ ശേഷം രണ്ടാമത് പറയുന്നുഭൂമിയിലുള്ള എല്ലാ വസ്തുക്കളും സൃഷ്ടിച്ചത് നാല് ദിവസങ്ങള്‍ കൊണ്ടാണെന്ന്!മൂന്നാമത് പറഞ്ഞ ഉപരിലോകം സൃഷ്‌ടിച്ച രണ്ടു ദിവസവും ഭൂമി സ്രിഷ്ടിക്കനെടുത്ത 2 + 4 =6 കൂട്ടിയാല്‍ മൊത്തം എട്ടു ദിവസമാണ്.അത് എത്ര വളച്ചോടിച്ചാലും അതില്‍ മാറ്റമില്ല.ഒരു ബില്ടിംഗ് രണ്ടു ദിവസം കൊണ്ട് ഉണ്ടാക്കിയ ശേഷം അതില്‍ വാതിലുകളും ജനലുകളും ഫര്‍നീച്ചറുകളും ഉണ്ടാക്കിയത് 4 ദിവസം കൊണ്ടാണെന്ന് പറഞ്ഞാല്‍,ബില്ടിംഗ് പണിത ദിവസങ്ങളെ ഒരിക്കലും ഫര്‍നീചര്‍ സജ്ജീകരിച്ച ദിവസത്തില്‍ ഉള്‍പ്പെടുത്തില്ല.അങ്ങനെ നോക്കിയാല്‍ ഉപരിലോകം സൃഷ്ടിച്ചത് ഒന്നുകില്‍ നാല് ദിവസങ്ങള്‍ കൊണ്ടാണ് അല്ലെങ്കില്‍ എല്ലാം കൂടി കൂട്ടി എട്ടു ദിവസങ്ങള്‍ കൊണ്ടാണെന്ന് ആര്‍കും മനസ്സിലാകും.ഖുറാനെ രക്ഷിക്കാന്‍ വേണ്ടി ഉസ്താദ് വല്ലാതെ ബുദ്ടിമുട്ടുന്നു അല്ലെ?മറ്റുള്ളതെല്ലാം തെറ്റാണെന്ന് വീമ്പ് പറയുമ്പോള്‍ സ്വയം വിഡ്ഢിത്തങ്ങള്‍ മറക്കരുത്.

Apr 04, 2012 03:05 PM IST

Shinu Thomas Qatar നോട് salih muhammed iftikar bin hussain പറയുന്നു:

ഞാന്‍ നിങ്ങളെ വളരെ ഇഷ്ട്ടപ്പെടുന്നു, നിങ്ങളുടെ പ്രതീകരണങ്ങളില്‍നിന്നും സത്യം തിരിച്ചറിയാനുള്ള ആകാംഷ വ്യക്തമാണ്.നിങ്ങളുടെ സ്ഥാനത്ത് ആരായിരുന്നാലും ഇങ്ങനയെ പ്രതീകരിക്കൂ. ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ഛതുമാണ്. ഖുര്‍ആന്റെ വൈവിദ്യങ്ങളില്‍ വൈരുധ്യമാണെന്ന് ഖുര്‍ആനെ നിശ്പക്ഷമായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലും തോന്നിയേക്കാവുന്ന ഒരേയൊരു ഭാഗമാണിത്. സ്രിഷ്ടിപ്പുമായുള്ള വൈരുധ്യം നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉദാഹരണമായി ഇതെടുത്തതും അതുകൊണ്ടാണ്.


നമുക്ക് ഖുര്‍ആന്റെ മൂന്ന് സൂക്തങ്ങള്‍ ശ്രദ്ദിക്കാം:
നീ പറയുക : രണ്ടു ദിവസങ്ങളിലായി (ഘട്ടങ്ങള്‍) ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവനു നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്.41 :9

അതില്‍ അതിന്റെ ഉപരിഭാഗത്ത് ഉറച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധി ഉണ്ടാക്കുകയും,അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു,നാല് ദിവസങ്ങളിലായി.ആവശ്യപ്പെടുന്നവര്‍ക്ക്‌വേണ്ടി ശരിയായ അനുപാതത്തില്‍.41 :10

അതിനു പുറമേ അവന്‍ ഉപരിലോകത്തിന്റെ നേര്‍ക്ക്‌ തിരിഞ്ഞു.അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു:നിങ്ങള്‍ രണ്ടുപേരും അനുസരണ പൂര്‍ണമോ നിര്‍ബന്ധിതമായോ വരിക.അവര്‍ രണ്ടു പേരും പറഞ്ഞു : ഞങ്ങളിതാ അനുസരനയുള്ളവരായിവന്നിരിക്കുന്നു.അങ്ങനെ രണ്ടു ദിവസങ്ങളിലായി (ഘട്ടങ്ങള്‍ ) അവയെ അവന്‍ ഏഴു ആകാശങ്ങളാക്കി തീര്‍ത്തു. 41 :11

ഇവിടെ രണ്ടാമത് പറയുന്നത് അതിന്റെ ഉപരിഭാഗത്ത് ഉറച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചുവെന്നാണ്.ഭൂമിയുമായി പര്‍വതത്തിന്റെ ബന്ധം എന്താണ്? അത് ബില്‍ടിങ്ങിന്റെ വാതിലുകള്‍ പോലെയാണോ?ഒരിക്കലുമല്ല ഭൂമിയുടെ ഒരു പ്രധാന ഭാഗമാണ് പര്‍വ്വതം. അതില്‍ അഭിവൃദ്ധി ഉണ്ടാക്കുകയും,അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു എന്ന് പറഞ്ഞാല്‍ ബില്ടിങ്ങില്‍ കസേര നിരത്തുന്ന കാര്യമല്ല പറയുന്നത്,ഇന്ന് നാം ഭൂമിയില്‍ നിന്നും അനുഭവിക്കുന്ന ഉപയോഗിക്കുന്ന വായു, വെള്ളം,ഭകഷ്യധാന്യങ്ങള്‍, മുതലായവയെ കുറിച്ചാണ് ദൈവം പറയ്ന്നത്. ആവശ്യപ്പെടുന്നവര്‍ക്ക്‌വേണ്ടി എന്ന് പറഞ്ഞാല്‍ ചോതിക്കുന്നവര്‍ക്ക് വേണ്ടിയാണോ എന്ന് മുഹമ്മദാലി ചോദിക്കുമ്പോലെ ദുര്‍വ്യാഖ്യാനിക്കരുത് , മനുഷ്യര്‍ക്ക്‌ വേണ്ടതല്ലാം ഭൂമിയില്‍ സൃഷ്ടിച്ചു സംവിധാനിച്ചിട്ടുണ്ട്‌ എന്നാണു മനസ്സിലാക്കേണ്ടത്.ഞാന്‍ ഇത് പറഞ്ഞത് ഭൂമിയും അതിലുള്ളതല്ലാം ദൈവം സൃഷ്ടിച്ചത് നാല് ദിവസങ്ങള്‍ കൊണ്ടാണെന്ന് പറയാനാണ്. ആദ്യം രണ്ടു ദിവസം എന്ന് പറഞ്ഞ ശേഷം എല്ലാം മുഴുവനായി സൃഷ്ടിക്കാന്‍ എടുത്തത് നാല് ദിവസമാണെന്ന് പറഞ്ഞാല്‍ ആ നാലില്‍ ആദ്യം പറഞ്ഞ രണ്ടും ഉള്‍പ്പെടും എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ദി മാത്രം മതി,അവസാനം പറഞ്ഞ ഉപരിലോകത്തിനെടുത്ത രണ്ടും കൂട്ടിയാല്‍ ആകെ മൊത്തം ടോട്ടല്‍ ആറ് ദിവസങ്ങളാണ്,അത് ഖുര്‍ആന്‍ പല ഭാഗങ്ങളിലും പറഞ്ഞിട്ടുണ്ട്,അതില്‍ കുറവോ കൂടുതലോ ഉണ്ടെന്നു ഖുര്‍ആന്റെ ഒരു ഭാഗത്തും പറയുന്നില്ല. രണ്ടാമത് പറഞ്ഞ നാലിന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും എണ്ണം പറഞ്ഞിരുന്നെങ്കില്‍ അത് വൈരുധ്യമാണെന്ന് പറയാമായിരുന്നു.ഇത് വൈരുധ്യമല്ല,മറിച്ച് ദൈവ സൃഷ്ടിവിധാനമാണെന്ന് തിരിച്ചറിഞ്ഞു സത്യം മനസ്സിലാക്കുക.പൂര്‍വ്വ ദൈവഗ്രന്ഥങ്ങള്‍ പരിശോദിച്ചാല്‍ വൈരുധ്യങ്ങളും വിഡ്ഢിത്തങ്ങളും എത്രയെന്ന് എണ്ണി തിട്ടപ്പെടുത്താന്‍ പ്രയാസമാണ്,എന്നാല്‍ അത് പോലുള്ള ഒരെണ്ണമെങ്കിലും വിശുദ്ദ ഖുര്‍ആനില്‍ കാണിക്കാന്‍ ആര്‍ക്കും സാദ്യമല്ല. ഓര്‍ക്കുക ഭൂമി എന്ന് പറയുന്നത് തന്നെയാണ് പര്‍വ്വതം,വന്കരാവിസ്സ്ഥാപന സിദ്ദാന്തം അറിയാവുന്നവരോട് ഭൂമിയുമായി പര്‍വ്വതത്തിന്റെ ബന്ധം പ്രത്യേകം പറയേണ്ടതില്ലല്ലോ. സഹോദരന്റെ സംശയം പരിഹാരമായിട്ടിണ്ടാവും എന്ന് വിശ്വസിക്കുന്നു. ഇതുമായി ഇനിയും സംശയമുണ്ടെങ്കില്‍ നിങ്ങള്ക്ക് ഖുര്‍ആന്‍ ക്രോടീകരണവുമായി ബന്ധപ്പെട്ട ഈ മാസത്തെ ലേഖനത്തിന്റെ പ്രതീകരണത്തില്‍ ചോദിക്കാം,അവിടെയായിരിക്കും ഇവ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ യോജിച്ചത്.
Apr 04, 2012 05:01 PM IST

salih muhammed iftikar bin hussain നോട് Mohammed ali K.C, Kakkadampuram പറയുന്നു:

എന്നെ ഇടയ്ക്കിടയ്ക്ക് കുറ്റം പറഞ്ഞാലേ താങ്കള്‍ക്ക് ഉറക്കം വരികയുള്ളൂ എങ്കില്‍ ആയ്ക്കോട്ടെ. പക്ഷെ എന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതില്‍ താങ്കള്‍ പരാജയമാണ്.


1. മാരണം യാധാര്‍ത്ധ്യമല്ലെങ്കില്‍ എന്തിനു ഖുര്‍ആന്‍ ഏഴു വന്‍ പാപത്തില്‍ മാരണത്തെ ഉള്‍പ്പെടുത്തണം? എന്ന ചോദ്യത്തിനുള്ള ഉത്തരമായി ഒരു മറുചോദ്യം ഞാന്‍ നല്‍കിയതാണ്. പക്ഷെ അതിനെ പറ്റി മിണ്ടിയില്ല.


2. അദ്യായം ഫലഖില്‍ മാരണം സത്യമാണെന്ന് പറയുന്നില്ല. മാരണം എന്ന അന്ധവിശ്വാസം സമൂഹത്തില്‍ അന്നും ഇന്നും കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അതില്‍ നിന്നും ശരണം തേടുന്നതില്‍ ഒരു തെറ്റുമില്ല.


3. സൂറത്ത് ഫലഖ് അവതരിച്ച ശേഷമാണ് ദൈവസ്മരനയുള്ളവര്‍ക്ക് സിഹ്ര്‍ ബാധിക്കുകയില്ല എന്നര്‍ത്ഥമുള്ള വചനങ്ങള്‍ അവതരിച്ചതെന്നത് മറുപടിയല്ല. അതിനു മുമ്പ് നബി (സ) ക്ക് ദൈവസ്മരണ ഇല്ലായിരുന്നോ?


4. ആദ്യകാലങ്ങളില്‍ സര്‍വസാധാരനമായത് കൊണ്ട് സിഹ്ര്‍ അന്ധവിശ്വാസം അല്ലാതാകുമോ? വിവരമില്ലാത്തവര്‍ക്ക് മുമ്പിലെ സിഹ്ര്‍ എന്ന തട്ടിപ്പ് നടക്കൂ.


5. നബി (സ) മാരണം ബാധിച്ചവനാനെന്ന ശത്രുക്കളുടെ ആരോപണം ശരി വെക്കുകയല്ലേ താങ്കള്‍ ചെയ്യുന്നത്?


6. "പല്ലിയുടെ വിഷയം പരലോലോകവുമായി ബന്ധപ്പെട്ടതാണ് അത് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല" എന്ന് പറഞ്ഞു കൈകഴുകരുത്. പല്ലിയെ കൊല്ലണമെന്ന് പറയുന്നത് പരലോകത്ത് വെച്ചാണോ? പരലോകവിശയം ഇവിടെ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നത് എവിടത്തെ നിയമമാണ്?
Apr 04, 2012 10:43 PM IST

salih muhammed iftikar bin hussain നോട് Shinu Thomas Qatar പറയുന്നു:

നിങ്ങളുടെ മറുപടി ഇന്നലെ എനിക്ക് ചില കാരണങ്ങളാല്‍ വായിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയുള്ള പ്രതീകരണങ്ങള്‍ മുഹമ്മദലി സാഹിബിനെ പോലുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുക,അവര്‍ക്ക് പഠിക്കാനും ആഹ്ലാദിക്കാനും വകയുണ്ട്. എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് നിങ്ങള്‍ പറയുന്നത്. ഭൂമിയുടെ ഒരു ഭാഗമാണ് പര്‍വ്വതമെന്നു പറഞ്ഞാല്‍ അംഗീകരിക്കാം, പക്ഷെ ഭൂമി എന്ന് പറയുന്നത് തന്നെയാണ് പര്‍വ്വതം എന്ന് പറഞാല്‍ ഏത് മന്ദബുദ്ദിയും പറയും അത് തെറ്റാണെന്ന്! ലവ് ജിഹാദിനെതിരെ ശക്തമായ ഭാഷയില്‍ പ്രതീകരിച്ച ആ നിശ്പക്ഷത നിങ്ങള്‍ക്കിപ്പോള്‍ മുഴുവനും നഷ്ടമായിരിക്കുന്നു,ഖുറാന് തെറ്റ്പറ്റി എന്ന സത്യത്തെ വളച്ചൊടിക്കാന്‍ പതിനെട്ടാം അടവും പയറ്റി നിങ്ങള്‍ പരാചയപ്പെട്ടിരിക്കുന്നു. ഞാന്‍ പറഞ്ഞത് ബില്‍ഡിങ്ങില്‍ ഫര്‍നീച്ഛര്‍ സജ്ജീകരിക്കുന്നത് മാത്രമല്ല അതിലുള്ള എല്ലാ സംവിധാനങ്ങളെയുമാണ്‌. ഭൂമിയുടെ ഒരു ഭാഗമാണ് പര്‍വ്വതമെന്ന നിങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു അങ്ങനെയെങ്കില്‍ ബില്‍ഡിങ്ങിന്റെ മേലത്തെ ഫ്ലൂറിനെ ഉദാഹരണമായെടുത്ത് ആ ദൈവവചനങ്ങളെ നമുക്ക് പരിശോദിക്കാം; ബില്‍ഡിങ്ങിന്റെ താഴത്തെ ഭാഗം രണ്ടു ദിവസം കൊണ്ട് പണിതു, അതിനു ശേഷം നാല് ദിവസം കൊണ്ട് അതിന്റെ മേല്‍ ഭാഗവും മറ്റെല്ലാ സജ്ജീകരണങ്ങളും ഉണ്ടാക്കി, എന്ന് പറഞാല്‍ ആകെ മൊത്തം ടോട്ടല്‍ ഇവിടെ എത്രയാണ് ഉസ്താദേ, ആറല്ലേ?പുകയായി വന്ന രണ്ടും കൂട്ടിയാല്‍ എട്ടല്ലേ? ഈ സത്യത്തെയാണ്‌ നിങ്ങള്‍ ജഗപൊഗയാക്കി രക്ഷപ്പെടുന്നത്. വലിയ ഒന്നൊന്നര ബാടായികളും ഞാന്‍ നിങ്ങളെ ഇഷ്ട്ടപ്പെടുന്നു,എനിക്ക് സത്യം അറിയാം അകാംശയുണ്ട് എന്നൊക്കെ...! എന്റെ പോന്നു സഹോദരാ നിങ്ങളിത് പറയേണ്ടത് ഖുറാനെ പറ്റി എന്ത് അന്തമായി വെള്ളം തൊടാതെ സേവിക്കുന്ന കുറെ പേരുണ്ടല്ലോ അവരെ ഉപദേശിക്കുക.ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് നിങ്ങളുടെ പ്രതീകരണങ്ങള്‍ മറ്റു മുസ്ലിം സഹോദരന്മാരില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ് പ്രപഞ്ച സൃഷ്ടിപ്പില്‍ വളച്ചൊടിക്കാന്‍ ഏറെ പ്രയാസമുള്ള ഭാഗം തന്നെ ആദ്യം എടുത്തത് നിങ്ങളുടെ നിഷ്കളങ്കതക്ക് ഒരിക്കല്‍ കൂടി അടിവരയിടുന്നു. നബിവചനവുമായി ബന്ധപ്പെട്ട വിഷയത്തോട് ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല വിശുദ്ദഖുറാന്‍ തെറ്റിയ ഈ ദയനീയാവസ്ഥയില്‍ അതിനെ കുറിച്ചു പറയുന്നതില്‍ അടിസ്ഥാനരഹിതമാണ്. ഖുറാനിലെ പ്രപഞ്ച സ്രിഷ്ടിപ്പുമായി ബന്ധപ്പെട്ടു ഇനിയും ചോദ്യങ്ങള്‍ ബാക്കിയുണ്ട് അത് ചോദിച്ചു കൂടുതല്‍ ബുദ്ടിമുട്ടിക്കും മുമ്പ് നിങ്ങളുടെ പ്രതീകരണം അറിയാന്‍ താല്പര്യമുണ്ട്. വേദങ്ങളിലും ഹദീസിലും ബൈബിളിലും ഒപ്പം അവസാന ഗ്രന്ഥം എന്ന് പറയുന്ന ഖുറാനിലും തെറ്റ് സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ ഏതെങ്കിലും വിശ്വാസത്തിലേക്ക് പോവേണ്ടതില്ല,ലോക ജനതയ്ക്ക് വേണ്ടി രക്തസാക്ഷിയായ കര്‍ത്താവ് അയച്ച പ്രവാചകനും, കര്‍ത്താവിന്റെ പുത്രനുമായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് സ്വര്‍ഗത്തില്‍ നിത്യജീവന്‍ കരസ്ഥമാക്കാന്‍ ഞാന്‍ എന്റെ ഈ സാലിഹായ സഹോദരനെ വിനയപൂര്‍വ്വം ക്ഷണിക്കുന്നു.

Apr 05, 2012 10:12 AM IST

Shinu Thomas Qatar നോട് salih muhammed iftikar bin hussain പറയുന്നു:

എന്റെ പ്രിയ സഹോദരന്റെ ക്ഷണം ഇപ്പോള്‍ വിനയത്തോടെ ഞാന്‍ നിരസിക്കുന്നു. നിങ്ങള്‍ എന്റെ പ്രതീകരണം പ്രതീക്ഷിക്കുന്ന പോലെ ഞാന്‍ നിങ്ങളുടെ പ്രതീകരണവും പ്രതീക്ഷിച്ചതാണ്,നമ്മള്‍ രണ്ടു പേരും സത്യത്തെ അന്യെഷിക്കുന്നവാരായത്കൊണ്ട് എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ ഏറെ സന്തോഷമാണ്,എത്ര മനോഹരമാണ് നിങ്ങളുടെ പ്രതീകരണം അതുകൊണ്ടാണല്ലോ പര്‍വ്വതത്തെ ഭൂമിയുടെ ഭാഗമായി നിങ്ങള്‍ സന്തോഷത്തോടെ അംഗീകരിച്ചത്.എങ്കിലും നിങ്ങളുടെ ബില്‍ഡിങ്ങ് ഉദാഹരണം പൂര്‍ണ്ണമായും ശരിയല്ല കാരണം അതിന്റെ മേലത്തെ ഫ്ലോര്‍ ഒഴിവാക്കിയാലും ബില്ടിംഗ് എന്ന് പറയുമല്ലോ എന്നാല്‍ ഖുര്‍ആന് ഭൂമിയുടെ സൃഷ്ടിപ്പില്‍ പര്‍വ്വതത്തെ ഭൂമിയുടെ പ്രധാന ഭാഗമായാണ് കാണുന്നത്. മാഫി മുശ്കില്‍ നിങ്ങളുടെ ബില്‍ഡിങ്ങ് ഉദാഹരണവുമായി തന്നെ നമുക്ക് മുമ്പോട്ട് പോവാം. അതിന് വിശുദ്ദ ഖുര്‍ആന്‍ തന്നെ മറുപടി പറയട്ടെ:


ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കാനായി അതില്‍ ഉറച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു.16 :15

അതായത് പര്‍വ്വതത്തെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ഭൂമിയുടെ അടിത്തറ എന്നാണ് അതായത് നിങ്ങളുടെ ബില്‍ഡിങ്ങിന് അതിന്റെ തൂണുകളില്ലാതെ (ഫില്ലര്) നിലനില്‍പ്പില്ല എന്നപോലെ പര്‍വ്വതമില്ലെങ്കില്‍ ഭൂമി നശിച്ചു പോവും. മോഡേണ്‍ശാസ്ത്രം plate tectonics ലൂടെ ഇത് ഇന്ന് നമ്മോടു പറയുന്നു. പര്‍വ്വതങ്ങള്‍ ഭൂമിയുടെ ആണി (തൂണ്‍)കളാണെന്നു ഖുര്ആന്‍ മറ്റു ഭാഗങ്ങളിലും പറയുന്നുണ്ട്. ഇനി പറയൂ മുമ്പ് പറഞ്ഞ ഫുസ്സില അദ്യായത്തിലെ പത്താം സൂക്തത്തില്‍ എന്താണ് വൈരുധ്യം?‍ ഭൂമിയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങളെയല്ലേ നാല് ദിവസത്തില്‍ ഉള്‍പ്പെടുത്തിയത്?ഉപരിലോകം സ്രിഷ്ടിക്കാനെടുത്ത രണ്ടും കൂടുമ്പോള്‍ ആറ് ദിവസം മാത്രം!! പിന്നെ എന്തുകൊണ്ട് രണ്ടു എന്ന് ആദ്യം പറഞ്ഞു എന്ന സംശയം വീണ്ടും ഉണ്ടായേക്കാം ഭൂമിയെ സൃഷ്ടിച്ചു,അതിനു ശേഷം അതില്‍ പര്‍വ്വതങ്ങളെ ഉപയോഗിച്ചു അതിനെ ഉറപ്പിച്ചു നിര്‍ത്തി അതിനു ശേഷം മറ്റുള്ളവഴെല്ലാം സംവിധാനിച്ചു എന്ന് ഒരിക്കല്‍ കൂടി എടുത്തു പറഞ്ഞു. ബില്‍ഡിങ്ങ് രണ്ടു ദിവസം കൊണ്ട് ഉണ്ടാക്കി,വീണ്ടും രണ്ടു ദിവസമെടുത്തു എല്ലാ പണികളും ചെയ്തു കഴിഞ്ഞാല്‍, ഒന്നിച്ചു പറയുമ്പോള്‍ ബില്‍ഡിങ്ങ് ഉണ്ടാക്കുകയും അതിനുശേഷം ഫര്നീചറും വയറിങ്ങും മറ്റെല്ലാ പണികളും നാല് ദിവസംകൊണ്ട് ചെയ്തു തീര്‍ത്തു എന്ന് നാം സാദാരണ പറയാറില്ലേ.ഓര്‍ക്കുക ഇവിടെ ബില്‍ഡിങ്ങുമായി താരതമ്യം ചെയ്യുമ്പോഴുള്ള വ്യത്യാസം ബില്‍ഡിങ്ങ് അടിത്തറ ആദ്യമാണ് നമ്മള്‍ ഉണ്ടാക്കുന്നതെങ്കില്‍,ഭൂമിക്കു അവസാനമാണ് അതുണ്ടാക്കിയതെന്നാണ് ദൈവം പറയുന്നത്.

ഖുര്‍ആന് ഒരിക്കലും തെറ്റ്പറ്റില്ല സഹോദരാ അത് നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം തമ്പുരാന്‍ സംരക്ഷണ മേറ്റെടുത്ത ഗ്രന്ഥമാണ് അതുകൊണ്ടാണ് ഞാന്‍ സദൈര്യം അതിനെ സമീപിക്കുന്നത് അതില്‍ വിശ്വാസമാര്‍പ്പിക്കുന്നതും,ആയിരത്തിനാന്നൂറ് വര്‍ഷങ്ങളെറെയായി അതിനെ തകര്‍ക്കാന്‍ അതിന്റെ ശത്രുക്കള്‍ സകല അടവുകളും പയറ്റി പരാജയമടഞ്ഞവരാണ്,ഇന്നും അവരുടെ പിന്‍ഗാമികള്‍ അതിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ ഇരുട്ടില്‍ തപ്പി തടയുന്ന പാവം ജനങ്ങള്‍ക്ക്‌ അത് കെടാവിളക്കായ് വഴി കാണിച്ചു കൊണ്ടേയിരിക്കുന്നു, ആ സേവനം ലോകാവസാനം വരെ അത് തുടര്‍ന്ന് കൊണ്ടിരിക്കും തീര്‍ച്ച.

ഇനി പറയൂ ഞാന്‍ യേശുക്രിസ്തുവിലാണോ ഏകദൈവമായ പ്രപഞ്ച നാഥനിലാണോ വിശ്വസിക്കേണ്ടത്? ഇനിയുള്ള വൈരുധ്യങ്ങള്‍ക്കൊന്നും പ്രാധാന്യമില്ലെന്ന് നിങ്ങളും പറയുന്നു. അക്ബര്‍ സാറിന്റെ \'ഖുര്‍ആന്റെ മൌലികത\' എന്ന ഗ്രന്ഥം നിങ്ങള്‍ വായിക്കുന്നെങ്കില്‍ കൂടുതല്‍ നിങ്ങള്ക്ക് അറിയാന്‍ കഴിയും കാരണം അതില്‍ നിന്നും പഠിച്ചതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്, എങ്കിലും ബഹുഭാര്യത്വം പോലുള്ള ചില വിഷയങ്ങളില്‍ നിങ്ങള്ക്ക് വിയോജിപ്പുണ്ടായേക്കാം എല്ലാം നിഷ്പക്ഷമായി വിലയിരുത്തുന്ന നമുക്ക് അവിടെ ഒരുമിക്കാം കാരണം അതൊന്നും ഖുര്‍ആനോ അന്ത്യപ്രവാചകനോ കല്‍പ്പിക്കുന്ന കാര്യങ്ങളല്ല. സാഹചര്യമായി ഉപയോഗിക്കേണ്ടതാണ്.സത്യം തിരിച്ചറിയാന്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
Apr 05, 2012 03:54 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

ബൈബിളില്‍ തെറ്റു സംഭവിച്ചിട്ടുണ്ട് എന്ന് പറയുന്ന സഹോദരന്‍ അതേ ബൈബിളിലേക്ക് ക്ഷണിക്കുന്നത് യുക്തിരഹിതമല്ലേ? തെറ്റു പറയുന്ന താങ്കളുടെ ദൈവത്തെ സ്വീകരിക്കാന്‍ താങ്കള്‍ക്കെങ്ങനെ കഴിയുന്നു?
Apr 05, 2012 07:09 PM IST

salih muhammed iftikar bin hussain നോട് Shinu Thomas Qatar പറയുന്നു:

ഞാന്‍ ഖുറാന്‍ അധികം അറിയുന്നവനല്ല, അതുകൊണ്ട് ഖുറാന്റെ വൈരുധ്യങ്ങള്‍ നിങ്ങള്ക് കാണിച്ചു തരാനും നിങ്ങളുടെ ഉപദേശം സ്വീകരിക്കാനും എനിക്ക് കഴിയില്ല. എന്തിനാണ് ഇങ്ങനെ മറ്റു വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത്! ഒരു വിശ്വാസവും സമൂഹത്തിന് ഉപദ്രവകാരികളല്ല. എല്ലാ മതങ്ങളും നന്മയല്ലേ പഠിപ്പിക്കുന്നത്‌.എനിക്ക് മാരണത്തെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി തന്നാല്‍ മതി. എന്തുകൊണ്ടെന്നറിയില്ല അതില്‍ നിന്നും നിങ്ങള്‍ പിന്‍വലിയാന്‍ ശ്രമിക്കുന്നുണ്ട്. ഇസ്ലാം വിശ്വാസികള്‍ പോലും ഇതില്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. മി.മുഹമ്മദലിയുടെ ചോദ്യങ്ങള്‍ക്കും നിങ്ങള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ആദ്യം നിങ്ങള്‍ തമ്മില്‍ ഒരു തീര്മാനത്തിലെത്തുക എന്നിട്ട് പോരെ മറ്റു മതസ്ഥരെ നന്നാക്കാന്‍? 

മി. മുഹമ്മദലി പറയുന്നു ഖുറാന് തെറ്റ് പറ്റില്ലെന്ന് അതെ പോലെ മാരണം അന്ത വിശ്വാസമാണെന്നും പറയുന്നു, അന്തവിശ്വാസവുമല്ല ഉപദ്രവവുമല്ലാത്ത മാരണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മന്ത്രവും, അത് ചെയ്യുന്നവര്‍ക്ക് ശക്തമായ ശിക്ഷയും കൊടുക്കുന്ന ദൈവം വിഡ്ഢിത്തമല്ലെ പറയുന്നത്? ഞാന്‍ അറിയുന്ന ഖുറാനിലെ വ്യക്തമായ വിഡ്ഢിത്തമാണിത്. ബഹുഭാര്യത്വം ഖുറാനെ നിങ്ങള്‍ തിരുത്തിയ പോലെ മാരണവും വിഡ്ഢിത്തമാണെന്ന് നിങ്ങള്‍ എന്തുകൊണ്ട് പറയുന്നില്ല? ഇന്ന് മാരണം അന്തവിശ്വാസമാല്ലെന്ന് ശരിയായ ബുദ്ദിയുള്ള ആരും പറയില്ല, അത് സത്യമെങ്കില്‍ ബിന്‍ലാദനും(ലേറ്റ്?) ഷാരോണും നരേന്ദ്രമോഡിയുമെല്ലാം ഇന്ന് ജീവിച്ചിരിക്കുമോ? എത്ര പേര്‍ അവരെ നശിപ്പിക്കാന്‍ ശ്രമിച്ചു കാണും? പിന്നെ പണ്ഡിതന്മാര്‍ തിരഞ്ഞെടുത്ത നബിവചനങ്ങളെപറ്റി നിങ്ങളുടെ മൌനം ഇപ്പോഴും തുടരുന്നു. എന്റെതല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സ്വയം വിജയഭേരി മുഴക്കി ശരിയായ സംശയങ്ങളെ നിങ്ങള്‍ വഴി മുടക്കുന്നു.
Apr 06, 2012 01:46 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

സഹോദരന്‍ ഷിനു ഖുറാന്‍ മാരണം സത്യമാണെന്ന് പറയുന്നതായി തെറ്റിധരിച്ചിരിക്കുന്നു. അങ്ങനെയൊരു വാചകം പോലും ഖുറാനില്‍ ഇല്ല. നേരെ മറിച്ചു സിഹ്ര്‍ (മാരണം) സത്യമല്ല എന്നാണു ഖുറാന്‍ പറയുന്നത്. പിന്നെ അദ്ധ്യായം അല്‍ ഫലഖ് \"കെട്ടുകളില്‍ ഊതുന്നവരുടെ തിന്മയില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു\" എന്ന് പറയുന്നുണ്ട്. കെട്ടുകളില്‍ ഊതുക എന്നതിന്റെ വിവക്ഷ മാരണം എന്നാണെന്ന് ചിലര്‍ വ്യാഖ്യാനം കൊടുത്തിട്ടുണ്ട്. (കുടുംബ ബന്ധം തകര്‍ക്കുന്നവര്‍ എന്ന വ്യാഖ്യാനവും ഉണ്ട്.). ഒന്നാമത്തെ വ്യാഖ്യാനം ശരിയാണെന്ന് വാദത്തിനു സമ്മതിച്ചാല്‍ പോലും മാരണം സത്യമാണെന്ന് വരില്ല. മാരണം ചെയ്യുന്നവര്‍ സമൂഹത്തില്‍ അന്ധവിശ്വാസ പ്രചരണം അടക്കം ഒരു പാട് തിന്മകള്‍ ചെയ്യുന്നുണ്ട്. അന്നും ഇന്നും. അതിനെതിരില്‍ അല്ലാഹുവിനോട് അഭയം തേടണം എന്നേ ആ വചനം പറയുന്നുള്ളൂ.


പ്രവാചകന്‍ (സ) പറഞ്ഞത് എന്നുറപ്പുള്ള ഹദീസുകളിലും മാരണം സത്യമാണെന്ന് പറഞ്ഞിട്ടില്ല. അവക്കെതിരിലാണ് പറഞ്ഞിട്ടുള്ളത്. കൊടും പാപമായി മാരണത്തെ ഇസ്ലാം കാണുന്നു. കാരണം സമൂഹത്തില്‍ അത് ഉണ്ടാക്കുന്ന ചിദ്രതയും അന്ധവിശ്വാസവും വളരെ വലുതാണ്‌. അല്ലാഹുവിനെ മാത്രം ഭയപ്പെടുക എന്ന ഇസ്ലാമിന്റെ തത്വത്തിനും എതിരാണത്.
മൌലികമായ ഒരു കാര്യം കൂടി പറയട്ടെ: ഒരു വിശ്വാസവും സമൂഹത്തിനു അപകടകരമല്ല, എന്ന താങ്കളുടെ അഭിപ്രായം യുക്തിപൂര്‍വമല്ല. ആത്യന്തികമായി സത്യം ഒന്നേയുള്ളൂ. ദൈവം ഒന്നെന്നു പറയുന്നതും പലതെന്നു പറയുന്നതും ഒരേ സമയം ശരിയാവില്ല. നമ്മെ സൃഷ്ടിച്ച ദൈവം തന്നെ യഥാര്‍ത്ഥ വിശ്വാസം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത് കണ്ടെത്തി സന്മാര്‍ഗം പ്രാപിക്കേണ്ടത്‌ നമ്മുടെ കടമയാണ്. ഒരു കലര്‍പ്പുമില്ലാത്ത ദൈവവചനങ്ങള്‍ ഉണ്ടായേ പറ്റൂ എന്ന് താങ്കളുടെ യുക്തി ആവശ്യപ്പെടുന്നില്ലേ? അങ്ങനെ ആയാലല്ലേ നിത്യജീവന്‍ നേടാനുള്ള കൃത്യമായ വഴി മനസ്സിലാവൂ? ഇന്ന് ലോകത്ത് 100 % ദൈവികം എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരേയൊരു ഗ്രന്ഥമാണ് ഖുറാന്‍.

ബഹുദൈവാരധാന സമൂഹത്തിനു ദോഷകരം കൂടിയാണ്. സമൂഹത്തില്‍ ചൂഷണവും അന്ധവിശ്വാസവും പെരുകുന്നത് ബഹുദൈവാരാധനയിലെക്കുള്ള വ്യതിചലനം മൂലമാണ്.
Apr 06, 2012 04:30 PM IST

Shinu Thomas Qatar നോട് salih muhammed iftikar bin hussain പറയുന്നു:

നിങ്ങളുടെ ഭാഗത്ത് നിന്നും ഇങ്ങനെയുള്ള വാക്കുകള്‍ ഉണ്ടായതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. എത്ര സുന്ദരമായിരുന്നു ഇതുവരെ നിങ്ങളുടെ പ്രതീകരണം! ഇപ്പോള്‍ നിങ്ങള്‍ പറയുന്നു എനിക്ക് ഖുര്‍ആന് നന്നായി അറിയില്ല, ഞാന്‍ സംശയം ചോദിച്ചില്ല എന്നൊക്കെ!പ്രപഞ്ച സ്രിഷ്ടിപ്പുമായി ബന്ധപ്പെട്ടു ഇഷ്ടം പോലെ വൈരുധ്യങ്ങള്‍ ഖുര്‍ആനിലുണ്ട് എന്ന് പറഞ്ഞത്കൊണ്ടാണ്, നിശ്പക്ഷ്മായി വിലയിരുത്തുന്നവര്‍ക്കും വൈരുധ്യമാനെന്നു തോന്നിയേക്കാവുന്ന ആ ഭാഗം ഞാന്‍ നിങ്ങളോട് പറഞ്ഞു,അപ്പോള്‍ അതാണ്‌ പ്രധാനമായും ഖുര്‍ആന്റെ വൈരുധ്യമെന്നു നിങ്ങളും അംഗീകരിച്ചു. മാരണം യഥാര്‍ത്ഥമല്ലെന്ന് മുഹമ്മദാലി പറയുന്നെങ്കില്‍ നിങ്ങള്‍ അയാളോട് ചോദിക്കൂ. ഏതായാലും ഖുര്‍ആന് അത് യാഥാര്‍ത്ഥമാണെന്ന് വ്യക്തമായി പറയുന്നു. അതേകുറിച് നമ്മള്‍ ആദ്യം സംസാരിച്ചതാണ് അപ്പോഴാണ്‌ നിങ്ങള്‍ ഖുര്‍ആന്റെ വൈരുധ്യങ്ങളുമായി വന്നത്. ‍ലോകത്തുള്ള ലോകത്തുള്ള എല്ലാ മാരണ വിദക്തന്മാരും ഒരുമിച്ചു ശ്രമിച്ചാല്‍ പോലും ദൈവത്തിന്റെ വിധി എത്തിയില്ലെങ്കില്‍ ഒരു ഉപദ്രവവും അതുകൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ല. ഒരു സത്യവിശ്വാസിക്ക്‌ ഉണ്ടാവേണ്ട ആറ് വിശ്വാസ കാര്യങ്ങളില്‍ ഒന്നാണ് ദൈവവിധിയിലുള്ള വിശ്വാസം. ആ വിധി നടപ്പിലാവാനുള്ള ഒരു കാരണമാണ് ഈ മാരണം എന്നൊക്കെ പറയുന്നത്. നമുക്കറിയാം ഒരു കാരണവുമില്ലാതെ കുഴഞ്ഞ് വീണ് ദിവസം എത്ര പേര്‍ മരിക്കുന്നു! മനുഷ്യരെ പോലെ പിശാചുക്കളും ദൈവ സൃഷ്ടികളാണ് നമുക്ക് കാണാന്‍ കഴിയുന്നില്ലെങ്കിലും ദുര്‍പിശാചുകള്‍ക്ക് മനുഷ്യരെ ഉപദ്രവിക്കാന്‍ കഴിയും ഇതുമായി ബന്ധപ്പെട്ടതാണ് മാരണം. ഞാനും ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയാന്‍ ഇഷ്ട്ടപ്പെടാത്ത ആളാണ് എങ്കിലും ഖുര്‍ആനിലെ ഒരു വിഡ്ഢിത്തമായി ഇത് ആരോപിക്കുന്നത്കൊണ്ട് പറയേണ്ടി വരുന്നു എന്നുമാത്രം. മാരണം സത്യമാണ് ഖുര്‍ആന് അതില്‍ തെറ്റ് പറ്റിയിട്ടില്ല.
Apr 06, 2012 06:26 PM IST

salih muhammed iftikar bin hussain നോട് Mohammed ali K.C, Kakkadampuram പറയുന്നു:

പിശാചുകള്‍ക്ക് മനുഷ്യരെ ഉപദ്രവിക്കാന്‍ കഴിയും എന്ന വാദം ശരിയായി താങ്കള്‍ വിശദീകരിച്ചിട്ടില്ല. മനുഷ്യരെ തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ കഴിയുമെന്നെ ഇസ്ലാം പഠിപ്പിക്കുന്നുള്ളൂ. ശാരീരികമോ മാനസികമോ ആയ ഒരു രോഗവും ഉപദ്രവവും വരുത്താന്‍ പിശാചിന് കഴിയില്ല.

മാരണവുമായി ബന്ധപ്പെട്ടു ഞാന്‍ ഉന്നയിച്ച വസ്തുതകളെ താങ്കള്‍ ഖണ്ടിച്ചിട്ടില്ല. പ്രപഞ്ച സൃഷ്ടിപ്പുമായി ബന്ധപ്പെട്ടു വിശദമായ മറുപടി നല്‍കിയ താങ്കള്‍ക്ക് ഇക്കാര്യം പരിഗണിക്കുന്നതില്‍ എന്താണ് പ്രശ്നം?
Apr 06, 2012 07:45 PM IST

Shinu Thomas Qatar നോട് salih muhammed iftikar bin hussain പറയുന്നു:

ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന പ്രധാനമായ വിമര്‍ശനങ്ങളാണ് ബഹുഭാര്യത്വവും തീവ്രവാദവും എന്നാല്‍ മാരണം എന്ന വിഷയം ആദ്യമായാണ്‌ കേള്‍ക്കുന്നത്.അതിനു ദൈര്യം തരുന്നത് മുഹമ്മദലിയെ പോലുള്ളവരാനെന്നരിയാം.അയാള്‍ക്ക് മരുപടികൊടുത്തത്കൊണ്ട് പ്രയോചാനമില്ല, അത് ഗ്രഹിക്കാനുള്ള ബുദ്ദി അയാള്‍ക്കില്ല അതൊകൊണ്ടാണ്‌ മറുപടി പറയാത്തത്. മാരണം എന്ന് ഖുര്‍ആനിലില്ല പക്ഷെ സിഹ്ര്‍ ഉണ്ട്,അഥവാ പിശാചിനെ കൂട്ട് പിടിച്ചു മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍,അതിന്റെ പ്രധാന ലക്ഷണം മന്ത്രം ജപിക്കലും കെട്ടുകളില്‍ ഊത്തല്‍ ആണ് അതിനുള്ള മലയാളത്തിലുള്ള പേരാണ് മാരാണം ഇത്രയേ ഇതേപറ്റി എനിക്കറിയൂ.ഇതിനെ കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നത്, അത് മഹാപാപത്തിന്റെ ഗണത്തില്‍ ആണ് ഖുര്‍ ആന്‍ ഉള്‍പ്പെടുത്തിയത് അത് ഉപദ്രവകാരിയായത് കൊണ്ടാണെന്ന് നിങ്ങള്‍ മനസ്സിലാക്കി,ഇനി അതിന്റെ സത്യം വീട്ടില്‍ കാരണവന്മാര്‍ ഉണ്ടെങ്കില്‍ അവരോടു ചോദിക്കുക അവര്‍ പറഞ്ഞു തരും.

നിങ്ങളെ എനിക്ക് മനസ്സിലാവുന്നില്ല, ഇവിടെ അനാവശ്യമായ ബഹുഭാര്യത്വമോക്കെയാണ് നിങ്ങള്‍ പറയുന്നത്.ഒന്നില്‍ കൂടുതല്‍ കല്യാണം കഴിക്കാന്‍ ഖുര്‍ആന്‍ കല്പ്പിചെന്കിലല്ലേ അത് തിരുത്തലാവൂ. ഖുര്‍ആന്‍ അത് ഒരിക്കലും കല്‍പ്പിച്ചിട്ടില്ല.അനാവശ്യമായ യുദ്ദങ്ങള്‍ കാരണം പുരുഷന്മാര്‍ കൊല്ലപ്പെടുകയും തല്‍ഫലമായി സ്ത്രീകള്‍ വര്‍ദടിച്ച ഒരു പ്രത്യേക സാഹചര്യത്തില്‍ എല്ലാ ഭാര്യമാരോടും ഒരേ പോലെ നീതിപുലര്‍ത്തി അവര്‍ക്ക് ചിലവിനു കൊടുക്കാനുള്ള സമ്പത്തുമുണ്ടെങ്കില്‍ ഭാര്യമാര്‍ നാല് വരെ ആവാം എന്നും അതിനു കഴിയാത്തവര്‍ക്ക് ഒരു ഭാര്യ മതി എന്നാണു ഖുര്‍ആന്‍ പറഞ്ഞത്.അഞ്ചും പത്തും ഭാര്യമാരുല്ലവരുള്ള ജനതയിലെ പുരുഷന്മാരോടായിരുന്നു ഖുര്‍ആന്റെ ഈ ആഹ്വാനം ഓര്‍ക്കുക അപ്പോള്‍ ദൈവം ഒന്ന് മതി എന്ന് പറഞ്ഞാല്‍ എന്തായിരിക്കും ബാക്കിയുള്ള സ്ത്രീകളുടെ അവസ്ഥ! എന്നാല്‍ ഇന്ന് ഇന്ന് കൂടുതല്‍ സ്ത്രീകളുമില്ല,രണ്ടാമതൊരു വിവാഹത്തിനു അനുവാദം കൊടുക്കാനുള്ള ആവശ്യകത ഇന്ന് സ്ത്രീ സമൂഹത്തില്‍ ഇല്ലാത്തത് കൊണ്ട് ഒരു ഭാര്യയും രണ്ടാമതൊരു ഭാര്യ വരുന്നതിന് ഇഷ്ട്ടപ്പെടുന്നുമില്ല.വ്യക്തമായി പറഞ്ഞാല്‍ ഖുര്‍ആന്‍ ഈ വിഷയത്തില്‍ സാഹചര്യമാണ് നോക്കുന്നത്.ഈ സത്യം ഗ്രഹിക്കാതെ ചില മുസ്ലിം പണ്ഡിത ബുദ്ടിജീവികള്‍ പോലും ഇതിനു എന്തൊക്കെയോ വിവരക്കേടുകള്‍ ന്യായീകരനങ്ങളായി എഴുന്നള്ളിക്കുന്നു;അവരില്‍ ചിലര്‍ പറയുന്നു പുരുഷന്മാര്‍ക്ക് വികാരം കൂടുതലായതുകൊണ്ടാണെന്ന്, ചിലരാകട്ടെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ നേരത്തെ ലൈംഗിക വികാരം നഷ്ട്ടപ്പെടുമെന്നു പറയുന്നു.ഇതൊന്നും ഖുര്‍ആനിലുള്ളതല്ലെന്ന നമ്മള്‍ തിരിച്ചറിയുക.

നിങ്ങള്‍ ഇസ്ലാമിന്റെ ഉള്ളില്‍ പ്രശ്നങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവനാണെന്ന് തോന്നുന്നു, അതുകൊണ്ടാണല്ലോ മാരണം പോലുള്ള അനാവശ്യ വിഷയങ്ങളില്‍ നിങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. നിങ്ങളുടെ വേറൊരു വിഷയം ഹദീസാണ്. അതെപറ്റി മുമ്പ് ഞാന്‍ പറഞ്ഞതാണ്. പണ്ഡിതന്മാര്‍ സ്വീകരിച്ച ഹദീസും ഖുര്‍ആന്‍ പോലെ പെര്‍ഫെക്റ്റ്‌ ആവണമെന്നില്ല, പല്ലിയുടേത് പോലെ ചില അബദ്ദങ്ങള്‍ അവര്‍ക്കും സംഭവിക്കാം എങ്കിലും അങ്ങനെയുള്ള ഒറ്റപ്പെട്ട വചനങ്ങള്‍ ഒരുതരത്തിലും വിശ്വാസ കാര്യങ്ങളെയോ കര്‍മ്മ കാര്യങ്ങളെയോ ബാധിക്കുന്നവയല്ലാത്തത് കൊണ്ട് ആരും അതിനു പ്രാധാന്യം കൊടുക്കുന്നില്ല. ഖുര്‍ആനുമായും മറ്റു സ്വീകാര്യമായ നബി വചനങ്ങളുമായും അശാസ്ത്രീയവും, അധര്‍മ്മമായും , സാമാന്യ ബുദ്ടിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്ത ഇത് പോലുള്ള കാര്യങ്ങള്‍ സ്വീകാര്യമായ നബി വചനങ്ങളില്‍ വരുമ്പോഴാണ് അവര്‍ക്ക് പിഴവ് ഉണ്ടായി എന്ന് തിരിച്ചറിയുന്നത്‌ അപ്പോള്‍ അതിനു പ്രാധാന്യം കൊടുക്കാതിരിക്കുന്നു. എന്നാല്‍ വിശുദ്ദ ഖുര്‍ആന്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് അത് പൂര്‍ണ്ണമായും ദൈവത്തിന്റെ വചനങ്ങളാണ്, അത് തെളിയിക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞാല്‍ ഞാന്‍ നിങ്ങളോട് വീണ്ടും പറയുന്നു, നിങ്ങള്‍ പറയുന്ന വിശ്വാസത്തിലേക്ക് വരാന്‍ ഞാന്‍ തയ്യാറാണ്.

നിങ്ങളുടെ അവസാന പ്രതീകരണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാവുന്നത് ഖുര്‍ആനെ സംവാദിച്ച് പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നിങ്ങള്‍ അനാവശ്യമായ വിഷയങ്ങളിലേക്ക് കടക്കുന്നുവെന്നാണ്.വിശ്വാസം നിര്‍ബന്ധിച്ച് കൊണ്ടുവരെണ്ടതല്ല, മനസ്സിലേക്ക് വന്നു ചെരെണ്ടതാണ്,അങ്ങനെയാവണമെങ്കില്‍ തുറന്ന മനസ്സോടെ കാര്യങ്ങളെ സമീപിക്കണം,അങ്ങനെയെങ്കില്‍ നമുക്ക് ചര്‍ച്ച തുടരാം എനിക്ക് താല്പര്യമില്ല. നിങ്ങളുടെ മറ്റു ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം മാത്രം; നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം
സിഹ്ര്‍ ഉണ്ട്, അഥവാ ഹുഖദ് പിശാചിനെ കൂട്ട് പിടിച്ചു മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ , അതിന്റെ പ്രധാന ലക്ഷണം മന്ത്രം ജപിക്കലും കെട്ടുകളില്‍ ഊത്തല്‍ ആണ് അതിനുള്ള മലയാളത്തിലുള്ള പേരാണ് മാരണം.
Apr 07, 2012 03:32 PM IST

Mohammed ali K.C, Kakkadampuram നോട് Shinu thomas Qatar പറയുന്നു:


ഹദീസുകള്‍ യുക്തിക്ക് നിരക്കുന്നില്ല എന്നല്ല ഞാന്‍ പ്രധാന കാരണമായി പറഞ്ഞത്. ഇസ്ലാമിന്റെ മറ്റു അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുധമായത്‌ കൊണ്ടാണ് എന്ന് പറഞ്ഞ നിങ്ങള്‍ പിന്നെ അത് മാറ്റി മാരണത്തിന്റെ ഉപദ്രവം മനുഷ്യന് ബാധിക്കുന്നത് കൊണ്ടല്ല,അത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാന്‍ കാരണമാകുന്നത്കൊണ്ടാണെന്ന് പറഞ്ഞതോടെ നിങ്ങളുടെ സ്റ്റാറ്റസ് ഞാനും അല്‍പ്പം വൈകിയെങ്കിലും അറിഞ്ഞു,എന്തിനെയും വളച്ചോടിക്കാനുള്ള ബിരുദം നിങ്ങള്‍ക്കുണ്ടെന്നു മനസ്സിലായി.ഒരാളില്‍ നിന്നും രക്ഷനേടാന്‍ ഉപദേശിക്കുകയും അയാള്‍ക്ക്‌ കടുത്ത ശിക്ഷയുമുണ്ടെന്ന് വേറൊരാള്‍ പറയുമ്പോള്‍ ഒന്നുകില്‍ അത് പറയുന്ന ആളെ മുഴുവനായി വിഡ്ഢിത്തമായി കാണുകയും അയാളെ അയാളുടെ പാട്ടിന് വിടുകയും വേണം അതല്ലെങ്കില്‍ അയാളെ അനുസരിക്കുകയും വേണം ഇത് രണ്ടും ചെയ്യാത്ത നിങ്ങളുടെ ഉപദേശം എനിക്ക് കേള്‍ക്കേണ്ട. ബഹുമാന്യനായ ഗുരു സാലിഹ് പറഞ്ഞ പോലെ നിങ്ങളെ പരാജയപ്പെടുത്താന്‍ നിങ്ങളെ പോലുള്ള ആള്‍ക്കേ കഴിയൂ. മുസ്ലിങ്ങളില്‍ വിവാഹ പ്രണയ മതം മാറ്റവും പ്രണയം വരെ നടക്കുന്നില്ലെന്ന് കല്ലുവെച്ച നുണ പറഞ്ഞ ആളാണ് നിങ്ങള്‍,. നിങ്ങളൊരു സുവിശേഷകനാണോ ഉസ്ത്താടെ! അതിനൊക്കെ തെളിവിന്റെ ആവശ്യമുണ്ടോ അതൊക്കെ പച്ചയായ സത്യമല്ലേ.അല്ല അത് പോട്ടെ ബിന്‍ലാദനെ പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അയാള്‍ ജീവിച്ചിരിപ്പുണ്ടോ? നിങ്ങലെ പോലുള്ള ഉസ്ത്താട്മാരാണല്ലോ തീവ്രവാദ സംഘടനകലെയോക്കെ നിയന്ത്രിക്കുന്നത്‌ അല്ലെ ? ബഹുഭാര്യത്വത്തില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ രണ്ടു കാര്യങ്ങള്‍ മാത്രം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ക്ഷമിക്കുക 3 എണ്ണമുണ്ട് കേട്ടോ അതും പറഞ്ഞു എന്നെ തോല്പ്പിക്കല്ലേ!!
Apr 07, 2012 05:00 PM IST

salih muhammed iftikar bin hussain നോട് Shinu Thomas Qatar പറയുന്നു:


പണ്ഡിതന്മാര്‍ സ്വീകരിച്ച നബി വചനങ്ങള്‍ സ്വീകരിക്കാത്തതത്തിന്റെ പേരില്‍ മുഹമ്മദലിയെ അവിശ്വാസി എന്ന് ആദ്യം പറഞ്ഞ നിങ്ങള്‍ ഇപ്പോള്‍ അയാളെ അനുകൂലിച്ചിരിക്കുന്നു! ഒരു സത്യ നബിവചനം സംശയമുണ്ടെങ്കില്‍ വേറൊന്നുമായി compare ചെയ്യണമെന്നു പറയുന്നു അതും അങ്ങനെയാണെങ്കില്‍ അത് സ്വീകരിക്കാമല്ലോ.ഹ..ഹ എങ്കില്‍ ഇത് പോലെയാണ് ബൈബിളിന്റെയും വൈരുധ്യങ്ങള്‍ especialy സുവിശേഷങ്ങളും ഇടയലേഖനങ്ങളും.
Apr 07, 2012 05:09 PM IST

Shinu thomas Qatar നോട്   Mohammed ali K.C, Kakkadampuram പറയുന്നു:

താങ്കള്‍ അല്പം കൂടി അവധാനത കാണിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു തരം വൈകാരികത താങ്കളെ കീഴടക്കുന്നുണ്ട്. സഹോദരന്‍ സാലിഹിനെ ബാധിച്ച അതേ പ്രശ്നം. ഇനി വിഷയത്തിലേക്ക് വരാം.

"ഹദീസുകള്‍ യുക്തിക്ക് നിരക്കുന്നില്ല എന്നല്ല ഞാന്‍ പ്രധാന കാരണമായി പറഞ്ഞത്. ഇസ്ലാമിന്റെ മറ്റു അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുധമായത്‌ കൊണ്ടാണ്"

"മാരണത്തിന്റെ ഉപദ്രവം മനുഷ്യന് ബാധിക്കുന്നത് കൊണ്ടല്ല, അത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കാന്‍ കാരണമാകുന്നത് കൊണ്ടാണ്"

മേല്‍ പ്രസ്താവനകള്‍ താങ്കള്‍ ഉദ്ധരിച്ചത് എന്റെ വളച്ചൊടിക്കലിനു തെളിവായിട്ടാണ്‌!! എനിക്കെത്ര ആലോചിച്ചിട്ടും ഈ പ്രസ്താവനകള്‍ തമ്മിലെന്താണ് വൈരുധ്യം എന്ന് മനസ്സിലായില്ല. താങ്കള്‍ ഒന്ന് വിശദീകരിക്കുമോ?

മാരണം ചെയ്താല്‍ ഫലിക്കുമെന്ന് ഖുറാനോ ആധികാരിക ഹദീസുകളോ പഠിപ്പിക്കുന്നില്ല. എന്നാല്‍ സമൂഹത്തില്‍ മാരണം ചെയ്യുന്നവര്‍ ജനങ്ങളെ ശിഥിലമാക്കുകയും അന്ധവിശ്വാസികള്‍ ആക്കുകയും ചെയ്യുന്നു. ദൈവത്തിനു നിരക്കാത്ത കാര്യമാണ് അവര്‍ ചെയ്യുന്നത്. ഈ അപരാധം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ അല്ലാഹു വിധിച്ചിരിക്കുന്നു. അത്തരം ആളുകളുടെ ദുഷ്ചെയ്തികളില്‍ നിന്നും അഭയം തേടാന്‍ ഖുറാന്‍ കല്‍പ്പിക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞവയില്‍ എന്താണ് വൈരുധ്യം? എവിടെയാണ് പ്രശ്നം? താങ്കള്‍ വ്യക്തമാക്കുമോ?

മാരണം എന്ന വിഷയത്തില്‍ നിന്നും ഇപ്പോള്‍ താങ്കളും വഴുതി മാറുന്നു. എന്നിട്ട് വല്ലാതെ വികാരം പൂണ്ടു പ്രണയമതം മാറ്റം, ബിന്‍ ലാദന്‍ (?), ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു കാട് കയറുന്നു. എന്റെ മേല്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നു!! താങ്കളുടെ മനസ്സ് തീരെ ശുദ്ധമല്ല എന്നും തനി വര്‍ഗീയ മനസ്സാണ് താങ്കള്ക്കെന്നും ഇതോടെ വ്യക്തമായി. ഇത്ര തരം താന് സംസാരിക്കാന്‍ മാത്രം താങ്കളോട് ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?
ഞാന്‍ അങ്ങോട്ട്‌ ചില കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അതേ പറ്റി ഒന്നും താങ്കള്‍ പറഞ്ഞിട്ടില്ല. ഇനി മേല്‍ വിഷയങ്ങളിലേക്ക് വരാം.

a ) ലവ് ജിഹാദ് കേരളത്തില്‍ ഇല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കെ താങ്കള്‍ ഉണ്ടയില്ലാ വെടി ഉതിര്‍ക്കുകയാണ്. മുമ്പ് സാലിഹ് ചെയ്ത പോലെ. മുസ്ലിംകളില്‍ ആരും പ്രണയിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞുവെന്നു താങ്കള്‍ ആരോപിച്ചല്ലോ. എവിടെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്?

b) ബിന്‍ലാദനെ പറ്റി എന്നോട് അഭ്പ്രായം ചോദിക്കുന്ന താങ്കള്‍ക്ക് എന്ത് പറ്റിപ്പോയി സഹോദരാ. കഷ്ടം തന്നെ. ഞാന്‍ തീവ്രവാദിയാണെന്ന് പറയാനുള്ള തെളിവൊന്നു പറയുമോ?

c) ബഹുഭാര്യത്വത്തില്‍ ഖുര്‍ആന്‍ പറഞ്ഞതെന്തോ അത് തന്നെയാണ് എന്റെയും അഭിപ്രായം.
Apr 07, 2012 08:26 PM IST

salih muhammed iftikar bin hussain നോട് Mohammed ali K.C, Kakkadampuram പറയുന്നു:

മാരണത്തെ കുറിച്ച് ചോദ്യം ചോദിച്ചിട്ടും ഒരക്ഷരം മിണ്ടുന്നില്ല താങ്കള്‍ .
കാരണവന്മാരോട് മാരണത്തെ പറ്റി ചോദിച്ചു സംശയം തീര്‍ക്കാന്‍ പറയുന്ന താങ്കളുടെ അവസ്ഥയില്‍ സഹതപിക്കുന്നു. ഇസ്ലാം ദീനാണ് തെളിവ്. കാരണവന്മാരല്ല.

പല്ലി ഹദീസ് തള്ളിക്കളയാന്‍ താങ്കള്‍ തയ്യാറായതിനു നന്ദി.

സിഹ്ര്‍ ആരെങ്കിലും ചെയ്യുന്നുണ്ടോ എന്നതല്ല വിഷയം. സിഹ്ര്‍ ഫലിക്കുമെന്ന് ഖുറാന്‍ എവിടെയാണ് പറയുന്നത്? വിഷയം തിരിച്ചു വിടാനുള്ള ശ്രമം ദയനീയമാണ്.
Apr 07, 2012 08:37 PM IST

Mohammed ali K.C, Kakkadampuram നോട് salih muhammed iftikar bin hussain പറയുന്നു:

ഇപ്പോഴുള്ള മാരണം നിങ്ങളാണ് ദയവായി എന്നെ വിട്ടുപോവുക എനിക്ക് മേലില്‍ നിങ്ങളുമായി ചോദ്യമോ ഉത്തരമോ ഇല്ല.
Apr 09, 2012 03:03 AM IST

Shinu Thomas Qatar നോട് salih muhammed iftikar bin hussain പറയുന്നു:

പ്രിയ സുഹ്രത്തെ അങ്ങനെയങ്ങ് പറഞ്ഞാലോ! ഞാന്‍ പറഞ്ഞതെന്താണെന്ന് നിങ്ങള്‍ തെറ്റിദ്ദരിച്ചെന്നു തോന്നുന്നു.എനിക്കും അത് ശരിയായി പറയാന്‍ കഴിഞ്ഞില്ല.നിങ്ങള്‍ പണ്ഡിതന്മാര്‍ തെരഞ്ഞെടുത്ത നബി വചനം എന്ന് പറഞ്ഞല്ലോ,ഇന്ന് കേരളത്തിലെ പ്രധാന പണ്ഡിതനാണ് കാന്തപുരം ഉസ്താദ്, വിശ്വാസം കുറഞ്ഞ പാവങ്ങളെ ജാറങ്ങളിലെക്കും ദര്ഗകളിലീകും പോവാനുള്ള സര്ടിഫിക്കട്ട് കൊടുക്കുന്നത് ഇയാളാണ്, എന്തിന് ബഹുഭാര്യത്വം അനുവദിച്ചത്, ഭാര്യക്ക് മാസ മുറയോ പ്രസവ കാലമോ ആയാല്‍ അപ്പോള്‍ പുരുഷന് ലൈംഗിക വികാരം തീര്‍ക്കാനാണെന്ന് പോലും ഈ ഉസ്താദ് പറഞ്ഞു കളഞ്ഞു. അതുകൊണ്ട് പണ്ഡിതന്മാര്‍ എന്ന് പറഞ്ഞാല്‍ പ്രമുഖകര്‍ ബുഖാരിയും മുസ്ലിമുമാണ്. ഇവരില്‍ ഒരാള്‍ സ്വീകാര്യമായി തെരഞ്ഞെടുത്ത ഹദീസ് സംശയമുണ്ടായാല്‍ ആദ്യം ഖുര്‍ആനുമായി താരതമ്യം ചെയ്യുന്നു, അതില്‍ അതെക്കുറിച്ച് ഒന്നും പറയുന്നില്ലെങ്കില്‍ മറ്റു സ്വീകാര്യമായ ഹദീസുമായും (ഒരേ വചനം ചിലപ്പോള്‍ ബുഖാരിയും മുസ്ലിമും തെരഞ്ഞെടുക്കാം) താരതമ്യം ചെയ്യുന്നു,അതിലും ഇല്ലെങ്കില്‍ ശാസ്ത്രത്തിനും യുക്തിക്കും അംഗീകരിക്കാന്‍ കഴിയുമോ എന്ന് നോക്കുന്നു അതും പ്രതികൂലമാണെങ്കില്‍, അത് അവര്‍ക്കുണ്ടായ പിശകാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു, അങ്ങനെ ഒരെണ്ണമാണ്‌ പല്ലിയെ കൊന്നാല്‍ വലിയ പ്രതിഫലം ലഭിക്കുമെന്ന പ്രവാചകന്റെതല്ലാത്ത വചനം. പക്ഷെ മാരണത്തിന്റെ വിഷയം ഖുര്‍ആനും സ്വീകാര്യമായ ഹദീസും വ്യക്തമായി പരാമര്‍ശിക്കുന്നു അംഗീകരിക്കുന്നു. ഖുര്‍ആന്‍ മാത്രം ഒരു കാര്യം പറയുകയും ബാകി എല്ലാറ്റിനും അത് എതിരായാലും ഒരു ദൈവവിശ്വാസി അത് സന്തോഷത്തോടെ സ്വീകരിക്കുന്നു, അങ്ങനെ മാനവികതക്കു എതിരായി ഒരു വചനം ഒരിക്കലും ഖുര്‍ആനിലുണ്ടാവില്ലെന്നത് മറ്റൊരു വശം.

ഒരു കാര്യം നാലാള്‍ പറയുമ്പോള്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ് എന്നാല്‍ പുതിയനിയമത്തില്‍ വൈരുധ്യങ്ങള്‍ ഇഷ്ട്ടം പോലെയുണ്ടല്ലോ. അത് ചെറുതാണെന്ന് നിങ്ങള്ക്ക് പറയാം മുഹമ്മദാലി തെളിയിക്കുമ്പോലെയാണെങ്കില്‍ എല്ലാം സത്യമാക്കി മാറ്റുകയും ചെയ്യാം. പക്ഷെ എന്റെ ചോദ്യം സുവിശേഷങ്ങള്‍ ഹദീസുകള്‍ പോലെയാണെങ്കില്‍, അതെങ്ങനെ ദൈവഗ്രന്ഥത്തില് (ബൈബിളില്‍) ഉള്‍പ്പെട്ടു?‍ സത്യത്തില്‍ യേശുവിനു തോറയോടൊപ്പം ദൈവം നല്‍കിയ നിര്‍ദേശങ്ങളാണ് ഇന്‍ജീല്‍ (Gospel). ഇതില്‍ പിശക് സംഭവിച്ചാല്‍ അത് ദൈവഗ്രന്ഥത്തില്‍ തെറ്റ് വന്നു എന്ന് പറയാം. പുതിയ നിയമത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ ഇതിലും ദയനീയമാണ് പഴയനിയമം. ഇതൊക്കെ മനുഷ്യര്‍ കൈകടത്തി ഈ പരുവത്തിലാകിയതാണ് അല്ലാതെ ദൈവം തരുമ്പോള്‍ ഉള്ളതല്ല.
ബുഖാരിയുടെയും മുസ്ലിമിന്റെയും ശരിയായി തെരഞ്ഞെടുത്ത നബിവചനം ഖുര്‍ആനും യുക്തിക്കും ശാസ്ത്രത്തിനും എതിരാണെങ്കില്‍ സ്വീകരിക്കാമോ എന്നാണു നിങ്ങളുടെ ചോദ്യമെന്ന് തോന്നുന്നു. ഈ ചോദ്യത്തിന്‍ നിങ്ങള്‍ ‍ പ്രോല്സാഹനമാര്‍ഹിക്കുന്നു. എന്നാല്‍ മറുപടിക്ക് യാതൊരു പ്രയാസവുമില്ല അത് സ്വീകരിക്കാം അങ്ങനെ ഇന്ന് മുസ്ലിം ലോകം ഹദീസിനെ സ്വീകരിക്കുന്നു(ഇപ്പോള്‍ ഒരു മണിക്കൂര്‍ മുമ്പാണ് നിങ്ങളുടെ പ്രതീകരണം ശ്രദ്ദയില്‍പെട്ടത് അതുകൊണ്ടാണ് ഈ സമയത്ത് മറുപടി അഴക്കുന്നത്.)
ബുഖാരിയുടെയും മുസ്ലിമിന്റെയും ശരിയായി തെരഞ്ഞെടുത്ത നബിവചനം ഖുര്‍ആനും യുക്തിക്കും ശാസ്ത്രത്തിനും ധര്‍മ്മത്തിനും എതിരാണെങ്കില്‍ സ്വീകരിക്കാമോ എന്നാണു നിങ്ങളുടെ ചോദ്യമെന്ന് തോന്നുന്നു.ഈ ചോദ്യത്തിന്‍ നിങ്ങള്‍ പ്രോല്സാഹനമര്‍ഹിക്കുന്നു. എന്നാല്‍ മറുപടിക്ക് യാതൊരു പ്രയാസവുമില്ല അത് സ്വീകരിക്കാന്‍ കഴിയില്ല പക്ഷെ ഖുര്‍ആന്‍ അതെപറ്റി ഒന്നും പറയുന്നില്ലെങ്കില്‍ ആ ഹദീസ് സ്വീകരിക്കാം എന്ന് തിരുത്തി വായിക്കുക, ഇത് മാറ്റി പറയുന്നതല്ല അശ്രട്ദ കുറവ് കൊണ്ടാണെന്ന് പ്രിയ സുഹ്രത്ത് മനസ്സിലാക്കുമല്ലോ. കാരണം ഖുര്‍ആന്റെ വചനങ്ങള്‍ക്കുള്ള പ്രാധാന്യം ഞാന്‍ മുമ്പ് പറഞ്ഞതാണല്ലോ.
Apr 09, 2012 06:19 PM IST

salih muhammed iftikar bin hussain നോട് Mohammed ali K.C, Kakkadampuram പറയുന്നു:

ജാറങ്ങളിലും ദര്‍ഗകളിലും ജനങ്ങളെ തളച്ചിടുന്ന കാന്തപുരവും മാരണം സത്യമാണെന്നും ഫലിക്കുമെന്നും വിശ്വസിക്കുന്ന താങ്കളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. രണ്ടും ഒരേ തൂവല്‍ പക്ഷികള്‍ !

പല്ലി ഹദീസ് തള്ളിക്കളയാന്‍ താങ്കള്‍ പറയുന്ന ന്യായം മാരണത്തിന്റെ കാര്യത്തിലും ഉണ്ട്.
"അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല" (ഖുര്‍ആന്‍: അല്‍ഫുര്‍ഖാന്‍ -8 )

പ്രവാചകനെ മാരണം ബാധിച്ചുവെന്ന അക്രമികളുടെ വാദത്തെ പിന്തുണയ്ക്കുന്ന ഹദീസിനെ തള്ളിക്കളയാന്‍ താങ്കള്‍ തയ്യാറാകണം.
Apr 09, 2012 08:23 PM IST

salih muhammed iftikar bin hussain നോട് Shinu Thomas Qatar പറയുന്നു:


ഹ ഹ കൊള്ളാമല്ലോ മി സാലിഹ്! ഞാന്‍ പറഞ്ഞില്ലേ ബൈബിളിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ഖുര്‍ആനെ നിങ്ങള്‍ ശരിയാക്കൂ, മി മുഹമ്മദലി പറയുന്നു പിശാചിലൂടെ മനുഷ്യരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് ഖുര്‍ആന്‍ പറയുന്നില്ലെന്ന്.അങ്ങനെയെങ്കില്‍ ദൈവത്തിനു വിഡ്ഢിത്തം സംഭവിച്ചെന്നോ ഖുര്‍ആന് തിരുത്തി എന്നോ പറയേണ്ടിവരും. അതല്ല നിങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍ മി മുഹമ്മദലി പറഞ്ഞ പോലെ തെളിവ് വേണം. വിശുദ്ദ ഖുര്‍ആന്‍ ഇങ്ങനെയെങ്കില്‍ സത്യമായ ഹദീസ് പോലും തെറ്റിയെന്ന് നിങ്ങള്‍ രണ്ടുപേരും ഒരു പോലെ സമ്മതിക്കുന്നു.ഇപ്പോഴെന്താണ് നിങ്ങളുടെ പ്രമാണങ്ങളുടെ അവസ്ഥ!

ചെറിയ തെറ്റുകള്‍ ബൈബിളിലുന്ടെന്നു ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ.അത് പോലെ എല്ലാ ഗ്രന്ഥങ്ങള്‍ക്കും തെറ്റ്കളുണ്ടായിട്ടുന്ടെന്നു പറയാതെ ഞങ്ങളുടേത് മാത്രമേ ശരെയുള്ളൂ എന്ന് പറയുന്നത് അഹങ്കാരമാണെ ,അത് നിങ്ങള്‍ ഇനിയെങ്കിലും തിരുത്തുക.എന്നിട്ട് പോരെ ബൈബിളിനെ നന്നാക്കല്‍ ! ബൈബിളില്‍ തോറയും ഇന്ജീലിന്റെയും കൂടെ സങ്കീര്ത്തനമായ എന്തോ ഒന്നുകൂടി (പേര്‍ ഓര്‍മയില്ല തബൂര്‍ ആണെന്ന് തോന്നുന്നു) ഉള്‍പ്പെടും എന്നായിരുന്നല്ലോ നിങ്ങള്‍ ഇതുവരെ പറഞ്ഞിരുന്നത് അത് എവിടെ പോയി? പഴയനിയമവും പുതിയനിയമത്തില്മെല്ലാം ചെറിയ തെറ്റുകളെ ഉള്ളൂ അതെന്തായാലും നിങ്ങളുടെ പ്രമാണങ്ങളെക്കാള്‍ വരില്ല.

Apr 13, 2012 11:29 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

ഖുര്‍ആനോ പ്രവാചകവചനങ്ങളോ അല്ല തെറ്റ് പറയുന്നത്. അവ നൂറു ശതമാനം ശരിയാണ്. ഖുറാന്റെ പേരില്‍ അവാസ്തവം പ്രചരിപ്പിക്കുകയാണ് സാലിഹിനെ പോലുള്ളവര്‍ ചെയ്യുന്നത്. പിശാചിന് മനുഷ്യനെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കാന്‍ കഴിയുമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. അതിനെന്തിനാണാവോ ഖുറാന്‍ തിരുത്തണം എന്ന് മി. ഷിനു പറയുന്നത്?

എന്റെ വാദവും സാലിഹിന്റെ വാദവും താരതമ്യം ചെയ്തു ഏതാണ് ഖുറാന്‍ പറയുന്നത് എന്ന് മനസ്സിലാക്കുന്നതിനു പകരം ഖുറാനെ പരിഹസിക്കുവാനാണ് താങ്കള്‍ ശ്രമിക്കുന്നത്. കാരണം ബൈബിളില്‍ തെറ്റ് ഉണ്ടെന്നു സമ്മതിച്ച താങ്കള്‍ക്ക് ഖുറാനില്‍ തെറ്റ് ഉണ്ടെന്നു സ്ഥാപിച്ചാലെ പിടിച്ചു നില്‍ക്കാന്‍ കഴിയൂ. സത്യമായ ഹദീസ് തെറ്റ് ആണെന്ന് ആരും പറഞ്ഞിട്ടില്ല. താങ്കള്‍ കളവു പറയുകയാണ്‌.

ഞാന്‍ മുമ്പ് ചോദിച്ച കാര്യങ്ങളെ പറ്റി ഒന്നും മിണ്ടാതെ ഇരിക്കുന്ന താങ്കളുടെ അവസ്ഥ പരമദയനീയം തന്നെയാണ്.
Apr 14, 2012 11:00 AM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


നിങ്ങളെന്താണിങ്ങനെ! എന്തൊരു നുണയനാണ് ജനാബെ നിങ്ങള്! നിങ്ങള്‍ മി സാലിഹിന് അയച്ച പ്രതീകരണം കാണുക:

പല്ലി ഹദീസ് തള്ളിക്കളയാന്‍ താങ്കള്‍ പറയുന്ന ന്യായം മാരണത്തിന്റെ കാര്യത്തിലും ഉണ്ട്.

"അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല" (ഖുര്‍ആന്‍: അല്‍ഫുര്‍ഖാന്‍ -8 )

ഈ പല്ലി ഹദീസ് നിങ്ങളുടെ വലിയ പണ്ഡിതന്മാരുടെ സത്യമായ ഹദീസാണല്ലോ? പിന്നെ എന്തുകൊന്ടന്നു അത് തെറ്റിയത്? കെട്ടുകളില്‍ ഓതല്‍ (മാരണം) ഖുറാന്‍ ഉദ്ദേശിക്കുന്നത് എന്താണ്?ഖുറാന്‍ ഒരു സ്ഥലത്ത് അത് ചെയ്യുന്നത് മഹാ പാപമാണെന്ന് പറയുന്നു,മറു ഭാഗത്ത് അവരില്‍ നിന്നും രക്ഷനേടാന്‍ പിതാവായ ദൈവത്തോട് പ്രാര്‍ഥിപ്പാനും പറയന്നു.ഇത് ശരിയാണെങ്കില്‍ അതിനു തെളിവ് വേണം,അതുമില്ല.നിങ്ങള്‍ വ്യക്തമായി ഇതെക്കുറിച്ച് ഒന്നും പറയുന്നുമില്ല.അതുകൊണ്ടന്നു ഖുറാനും തെറ്റി എന്ന് ഞാന്‍ പറയുന്നത്.എല്ലാ ദൈവ ഗ്രന്ഥങ്ങളിലും ഇതുപോലെ സകലം തെറ്റുകളുണ്ട്‌,അത് തിരിച്ചറിഞ്ഞു നമ്മള്‍ മുമ്പോട്ടു പോവുക.സ്വര്‍ഗസ്ഥനായ പിതാവ് നമ്മെ വഴിനടത്തും....

വിശുദ്ദ ബൈബിളില്‍ തെറ്റുണ്ടെന്ന് ആര് പറഞ്ഞു ജനാബെ?ഖുറാനി ലേത്പോലെ വൈരുദ്യമാണെന്ന് തോന്നിയേക്കാവുന്ന ഭാഗങ്ങള്‍ അതിലുണ്ടാവാം,സത്യത്തില്‍ അതൊന്നും വൈരുധ്യങ്ങളല്ല,നിങ്ങള്‍ പറയുന്ന വൈരുധ്യങ്ങള്‍ മാത്രമേയുള്ളൂ. നിങ്ങള്ക്ക് അങ്ങനെ വൈരുദ്യങ്ങള്‍ ഉണ്ടെങ്കില്‍ തെളിയുക്കുകയാണ് വേണ്ടത് അല്ലാതെ വെറുതെ കള്ളം പറയല്ലേ.

Apr 14, 2012 08:07 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

1. നല്ല തമാശ തന്നെ. സഹോദരന്‍ കാര്യങ്ങളെ വക്രബുദ്ധിയോടെ മാത്രമേ സമീപിക്കൂ എന്ന് ശപഥം ചെയ്തിട്ടുണ്ടോ? ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത് പല്ലി ഹദീസും പ്രവാചകന് മാരണം ഫലിച്ചു എന്ന ഹദീസും സത്യമല്ല എന്നാണു. അത് പ്രവാചകന്റെ പേരില്‍ ആരൊക്കെയോ ഉണ്ടാക്കിയതാണ്. പിന്നെ ഹദീസ് നിദാന ശാസ്ത്രത്തെ കുറിച്ച് ഒന്നും പഠിക്കാതെയുള്ള വിമര്‍ശനമാണ് താങ്കള്‍ നടത്തുന്നത്. ഹദീസ് ഗ്രന്ഥങ്ങളില്‍ പണ്ഡിതന്മാര്‍ എല്ലാ തരത്തിലുള്ള ഹദീസും രേഖപ്പെടുത്തും. മുതവാതിര്‍, സ്വഹീഹ്, ഹസന്‍, ളഹീഫ്, സനദ്, മത്ന്‍ തുടങ്ങി പല സാങ്കേതിക പദങ്ങളും വ്യവസ്ഥകളും അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ഹദീസും സ്വീകരിക്കേണ്ടത് എന്ന് പണ്ഡിതര്‍ പറഞ്ഞതാണ്. പ്രവാചകന്‍ പറഞ്ഞത് എന്ന് മേല്‍ വ്യവസ്ഥകള്‍ പ്രകാരം ഉറപ്പുള്ള ഹദീസുകള്‍ മാത്രമാണ് പ്രമാണം. അങ്ങനെയുള്ള ഹദീസുകള്‍ ആണ് സത്യമായ ഹദീസ്. അതില്‍ ഒരു തരത്തിലുള്ള വൈരുധ്യവും ഇല്ല.

2. കെട്ടുകളില്‍ ഊതുക എന്നത് കൊണ്ട് ഖുറാന്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് എന്റെ മുന്‍ പ്രതികരണത്തില്‍ (April 6) കൊടുത്തിട്ടുണ്ട്. അത് വായിക്കുക.

"ഖുറാന്‍ ഒരു സ്ഥലത്ത് അത് ചെയ്യുന്നത് മഹാപാപമാണെന്ന് പറയുന്നു, മറു ഭാഗത്ത് അവരില്‍ നിന്നും രക്ഷനേടാന്‍ പിതാവായ ദൈവത്തോട് പ്രാര്‍ഥിപ്പാനും പറയന്നു" ഇപ്പറഞ്ഞതില്‍ എന്താണ് സഹോദരാ പശ്നം? ഇതിലെവിടെ വൈരുധ്യം? മാരണം ഫലിച്ചാലെ അത് മഹാപാപം ആകൂ എന്ന് ആരാണ് താങ്കളോട് പറഞ്ഞത്? മാരണം സമൂഹത്തില്‍ അന്ധവിശ്വാസവും സാമൂഹിക ശിതിലീകരണവും ഉണ്ടാക്കുന്നു. മാരണം ഉപയോഗിച്ച് അനര്‍ഹമായി പണം പിടുങ്ങുന്നു. ഇതൊക്കെ കൊണ്ടാണ് അത് മഹാപാപം ആയത്. അത്തരക്കാരില്‍ നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നതും അത് കൊണ്ട് തന്നെ.

3. ഇപ്പോള്‍ ഞാന്‍ പറഞ്ഞത് തന്നെ കാര്യം. ബൈബിളില്‍ തെറ്റു ഉണ്ടെന്നു സമ്മതിച്ചു കുടുങ്ങിയ താങ്കള്‍ ഇപ്പോള്‍ ഖുറാനില്‍ തെറ്റു ഉണ്ടെന്നു സ്ഥാപിക്കാന്‍ പെടാപാട് പെടുന്നു.

ഒന്നാന്തരം വൈരുധ്യം പറഞ്ഞാണ് താങ്കള്‍ അവസാനിപ്പിച്ചത്. അത് താഴെ കാണുക:

"വിശുദ്ദ ബൈബിളില്‍ തെറ്റുണ്ടെന്ന് ആര് പറഞ്ഞു ജനാബെ?" താങ്കളുടെ ഈ രോഷത്തിനു താങ്കള്‍ തന്നെ April 3 നു നല്‍കിയ പ്രതികരണത്തില്‍ മറുപടി ഉണ്ട്. അത് ഇപ്രകാരമാണ്: 

"ബൈബിളിനും വേദങ്ങള്‍ക്കും എന്നപോലെ ഖുറാനും ഹദീസിനും തെറ്റ് പറ്റിയിട്ടുണ്ട്".
എങ്ങനെയുണ്ട്? ഇതാണ് നുണ പറഞ്ഞാല്‍ കുടുങ്ങും എന്ന് പറയാന്‍ കാരണം.
Apr 15, 2012 04:08 PM IST

Mohammed ali K.C, Kakkadampuram നോട് Shinu thomas Qatar പറയുന്നു:


ഒകെ ഞാന്‍ പറഞ്ഞിട്ടുണ്ട് ശരിയാണ്, പക്ഷെ അതെല്ലാം നിങ്ങള്‍ പറയുന്ന പോലുള്ള വൈവിധ്യങ്ങള്‍ മാത്രമാണ്, മാരണത്തെയാണ്‌ ആ രണ്ടു ഭാഗങ്ങളിലും സൂചിപ്പിക്കുന്നതെന്നാണ് ഭൂരിപക്ഷം മുസ്ലിങ്ങളും അംഗീകരിക്കുന്നത് അങ്ങനെ ആണെങ്കില്‍ പോലും തെളിവുകള്‍ തരാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഞാന്‍ മി സാളിഹിനോട് അതെപറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ഓടി ഒളിച്ചു! നിങ്ങള്‍ അതല്ല എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനും കഴിയില്ല,നിങ്ങള്‍ എല്ലാറ്റിനും തെറ്റായ വ്യാഖ്യാനങ്ങള്‍ കൊടുക്കുന്നു. മാരണം, ഖുറാനെ നിങ്ങള്‍ തിരുത്തും പോലുള്ള ഭാഗങ്ങള്‍ ബൈബിളിലും ഉണ്ട്,അതൊന്നും വൈരുധ്യങ്ങളല്ല. നമ്മുടെ സ്വയം ബുദ്ദിയിലൂടെ കാണുമ്പോള്‍ അത് വൈരുദ്യവുമാണ്.ഖുറാന്റെ വൈരുധ്യങ്ങലല്ലാം വൈവിധ്യങ്ങലാനെന്നു നിങ്ങള്‍ പറയുന്നെങ്കില്‍ ബൈബിളിലെതും വൈവിധ്യങ്ങളാണ് അല്ല എങ്കില്‍ തെളിയിക്കണം.ഉദാഹരണമായി സൂര്യനുണ്ടാകുന്നതിന് മുമ്പ് ഭൂമിയുണ്ടായി എന്ന് പറയന്ന ഉള്പത്തിയിലെ ആദ്യഭാഗം വൈരുധ്യവും അശാസ്ത്രീയമാണെന്നും ചില മുസ്ലിം പുരോഹിതന്മാര്‍ പറയന്നു. അതിനു കാരണം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് പറഞ്ഞ ശേഷം നക്ഷത്രങ്ങളും സൂര്യനുമെല്ലാം സൃഷ്ടിച്ചത് നാലാം ദിവസമാണെന്ന് പറഞ്ഞതാണ്.നക്ഷത്രങ്ങളും സൂര്യനുമെല്ലാം ഉണ്ടായതിനു ശേഷമാണ് ഭൂമിയുടെ ഉള്പത്തിയെന്നാണ് ശാസ്ത്രം പറയുന്നത് പോലും, ഇവിടെ എന്താണ് അശാസ്ത്രീയം,നിങ്ങള്‍ പറയന്ന ദൈവത്തിന്റെ സൃഷ്ടി വൈവിധ്യം മാത്രമേ ഇവിടെയും ഉള്ളൂ. അതെന്തോ ആകട്ടെ ഖുറാന്‍ പറയുന്നത് ഭൂമിയെ വിളിച്ചതിന് ശേഷമാണ് പുകയായ ആകാശങ്ങളെ വിളിച്ചതെന്നാണ്. ബൈബിള്‍ പറയുന്നതും ഖുറാന്‍ പറയുന്നതും ഒന്നല്ലേ?വിശുദ്ദ ഖുര്‍ആന്‍ പറയുന്ന വാക്കുകളെല്ലാം പുണ്യ വാക്കുകളും ബൈബിള്‍ പറയുന്നത് വിഡ്ഢിത്തവും!! ജനാബെ നിങ്ങള്ക്ക് സ്തോത്രം....

വേറൊരു സംഗതി കൂടി നിങ്ങള്‍ ആറു സാധനങ്ങള്‍ പറഞ്ഞല്ലോ അതില്‍ ഉള്പെട്ടതല്ലേ പല്ലി ഹദീസ്?
Apr 15, 2012 05:07 PM IST

Shinu thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

1. താങ്കള്‍ വീണ്ടും തമാശ പറയുന്നു. ബൈബിളില്‍ തെറ്റുണ്ട് എന്ന് പറഞ്ഞ താങ്കള്‍ ഇപ്പോള്‍ അത് വൈവിധ്യം ആണെന്ന് പറയുന്നു. തെറ്റു എങ്ങനെയാണ് വൈവിധ്യം ആകുന്നത്? തെറ്റു വേറെ, വൈവിധ്യം വേറെ.

2. താങ്കള്‍ "ആ രണ്ടു ഭാഗങ്ങള്‍ " എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല.
മാരണം സംബന്ധിച്ച് ഖുറാന്റെ വ്യക്തമായ നിലപാട് ഞാന്‍ പറഞ്ഞു കഴിഞ്ഞു. അതില്‍ ഒരു വൈരുധ്യമോ അബദ്ധമോ ഇല്ലെന്നു വ്യക്തമാക്കി. ഇനി അതേ പറ്റി വല്ലതും പറയാനുണ്ടോ താങ്കള്‍ക്ക്? ഞാന്‍ തെറ്റായ വ്യാഖ്യാനം നല്‍കി, ഖുറാനെ തിരുത്തി എന്നൊക്കെ എന്ത് അടിസ്ഥാനത്തില്‍ ആണ് താങ്കള്‍ പറയുന്നത്? കൃത്യമായ ന്യായങ്ങള്‍ അവതരിപ്പിക്കുക. തലയും വാലും ഇല്ലാത്ത വിമര്‍ശനങ്ങള്‍ കൊണ്ട് കാര്യമില്ല.

3. ബൈബിളിലെ വൈരുധ്യങ്ങള്‍ വൈവിധ്യങ്ങളല്ല. ഭൂമി ഉണ്ടായതിനു ശേഷമാണ് സൂര്യന്‍ ഉണ്ടായത് എന്ന് പറഞ്ഞാല്‍ അശാസ്ത്രീയം തന്നെയാണ്. ഇത് വൈവിധ്യമാണ് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

ഭൂമിയെ വിളിച്ചതിന് ശേഷമാണ് പുകയായ ആകാശങ്ങളെ വിളിച്ചതെന്നാണ് ഖുറാന്‍ പറയുന്നുവെന്ന് താങ്കള്‍ പറഞ്ഞല്ലോ. ഏതു സൂക്തത്തിലാണ് അങ്ങനെയുള്ളത്? ബൈബിളിനെ രക്ഷിക്കാന്‍ ഖുറാനെ പറ്റി നുണ പറയാമെന്നു സ്വര്‍ഗസ്ഥനായ പിതാവ് പഠിപ്പിച്ചതാണോ?
പല്ലി ഹദീസ്  ഖുറാനും മറ്റു സ്വീകാര്യമായ ഹദീസുകള്‍ക്കും വിരുദ്ധമാണ്. മത്ന്‍ (ആശയം) മറ്റു പ്രമാണങ്ങള്‍ക്ക് വിരുധമായാല്‍ അത് സ്വീകരിക്കരുത്. ആ ഹദീസ് ‍തള്ളാനുള്ള കാരണം അതാണ്‌.
Apr 16, 2012 06:53 PM IST

Shinu Thomas Qatar നോട് salih muhammed iftikar bin hussain പറയുന്നു:

പ്രിയ സഹോദരന്മാരെ നിങ്ങള്ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ ഞാന്‍ ഓടി ഒളിച്ചതാണെന്ന് തെട്ടിദ്ദരിക്കരുത്,ഒരിക്കലുമല്ല ഇപ്പോഴും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ആളല്ല ഞാന്‍,എങ്കിലും നിങ്ങളുടെ പ്രതീകരണങ്ങള്‍ ഞാന്‍ ശ്രദ്ദിക്കുന്നുണ്ട്.ഇപ്പോള്‍ ഞാന്‍ പ്രതീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല,നിങ്ങള്‍ ഒരു തീര്മാനത്തിലെത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു, അതുണ്ടാവാന്‍ സാധ്യതയില്ല എല്ലാ സംവാദവും സത്യം തിരിച്ചരിയാനല്ല,അസത്യങ്ങളെ സ്ഥിരപ്പെടുത്താനുല്ലതാണ് . ആരും വിട്ടു വീഴ്ചക്ക് തയ്യാറാകില്ല അവസാനം രണ്ടു വിഭാഗവും വിജയികളായി സ്വയം പ്രഖ്യാപിക്കുന്നു. ആരെങ്കിലും വിജയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ മണ്ടന്‍മാരാകുന്നു പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതില്‍ നിന്നും സത്യം തിരിച്ചറിയുന്നു.ഈ സംവാദിക്കുന്നവര്‍ ഒരിക്കലും നന്നാകാന്‍ പോവുന്നില്ലെന്ന് സാരം. അങ്ങനെയുള്ള ഒന്നാണ് ഈ മുഹമ്മദാലി, അയാളുമായി സംസാരിച്ചാല്‍ അത് വായിക്കുന്നവര്‍ക്കും യാതൊരു ഉപയോഗവുമില്ല കാരണം പറയുന്നതെല്ലാം വിഡ്ഢിത്തങ്ങളും അസത്യങ്ങലുമാണ്,ഇയാളുടെ യുക്തിക്ക് യോജിക്കാത്തത് ഖുര്‍ആനായാലും അതിനെ പോളിച്ചടക്കി കൈയില്‍ കൊടുക്കും.പ്രിയ ഷിനു പറഞ്ഞ പോലെ മാരണത്തെ അംഗീകരിക്കുന്നത് മുസ്ലിങ്ങളില്‍ ഭൂരിപക്ഷമല്ല 90 ശതമാനവും ദുര്‍മനുഷ്യരും ദുര്‍പിശാചുക്കളും ചേര്‍ന്ന് മനുഷ്യര്‍ക്കുണ്ടാക്കുന്ന ഉപദ്രവത്തെ കുറിച്ചാണ് ഖുര്‍ആന്‍ ആ രണ്ടു സ്ഥലങ്ങളിലും പറയുന്നതെന്ന് വിശ്വസിക്കുന്നു. അതാണ്‌ 100 സത്യവും.അങ്ങനെയുള്ള പ്രവര്തിയുമായി ബന്ധപ്പെട്ടതാണ് മാരണം ഇന്ന് അതിനുള്ള വിടക്തന്മാരില്ലാത്തത്കൊണ്ട് നമ്മള്‍ അത് കാണുന്നില്ല,എന്നാല്‍ ആദ്യ കാലങ്ങളില്‍ ഇത് സര്‍വ്വ സാദാരണമായിരുന്നു ഇന്നാണറിയുന്നത്, അത് തികച്ചും സത്യമായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല,

മേല്‍ പറഞ്ഞ സൂര്യന് മുമ്പ് ഭൂമിയുണ്ടായി എന്നത് ബൈബിളില്‍ അശാസ്ത്രീയമാണെന്ന് പറയാന്‍ കഴിയില്ല.ബൈബിളില്‍നിന്നും സങ്കീര്‍ത്തന പുസ്തകം (സബൂര്‍ ) ഞാന്‍ ഒഴിവാക്കിയതല്ല, ഖുര്‍ആന്‍ തൌറാത്തും ഇന്ജീലിനും ഒപ്പം സബൂര്‍ എന്ന പേര് പറഞ്ഞതായി കാണുന്നില്ല,അതിനു പകരമായി പ്രവാചകരുടെ ചരിതങ്ങളും സന്ദേശങ്ങളും എന്നാണ് ഖുര്‍ആന് വിശേഷിപ്പിച്ചതായി കാണാന്‍ കഴിയുന്നത്‌,എനിലും ഞാന്‍ അത് പ്രത്യകം പറഞ്ഞില്ല എന്നത് വിസ്മരിക്കുന്നില്ല.‍
Apr 17, 2012 08:15 AM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


ഇസ്ലാമിക വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ഖുറാന്‍ പറഞ്ഞെന്നു അംഗീകരിക്കുന്ന മാരണത്തെയാണ് ഇയാള്‍ നിഷേദിക്കുന്നത്.സ്വന്തം യുക്തിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഒഴിവാക്കുക .നിങ്ങള്‍ ഇസ്ലാംമത വിശ്വാസിയാണെന്ന് എനിക്ക് തോന്നുന്നില്ല,നമ്മുടെ സംവാദം മുമ്പോട്ടു പോവാന്‍ നിങ്ങളുമായി സഹകരിക്കാതിരിക്കാനും കഴിയുന്നില്ല.

പറയന്ന വാക്കുകളെ ഒരു നാണവുമില്ലാതെ മാറ്റിപറയുന്ന ഉസ്താടാണ് നിങ്ങള്‍ , ചിലപ്പോള്‍ വാക് മാറ്റി പറയാന്‍ കഴിയാതെ പ്രയാസപ്പെടുന്ന രംഗവും കാണാന്‍ കഴിയുന്നതാണ് രസകരം..
ഇയാളുടെ മുമ്പത്തെ ഒരു വചനം ശ്രദ്ടിക്കാം

"ഹദീസുകള്‍ യുക്തിക്ക് നിരക്കുന്നില്ല എന്നല്ല ഞാന്‍ പ്രധാന കാരണമായി പറഞ്ഞത്. ഇസ്ലാമിന്റെ മറ്റു അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുധമായത്‌ കൊണ്ടാണ്"

ഇവിടെ ഹദീസിന്റെ പ്രധാന വിഷയം ഖുറാന്‍ പറയുന്ന കെട്ടുകളില്‍ ഊതുന്നവരില്‍ നിന്നും പ്രാര്ധിപ്പാനാണ്, ഇവിടെ യുക്തിക്ക് നിരക്കുന്നതാണെന്ന് നിങ്ങള്‍ പറയുന്നു. എന്താണ് ഇവിടെയുള്ള യുക്തി?

ഖുറാന്‍ പറയുന്നത് അത് ചെയ്യുന്നവര്‍ സമൂഹത്തില്‍ ബഹുദൈവാരാധനയിലേക്ക് പോവാന്‍ ജനങ്ങളുടെ ഖല്ബുകളെ സഹായിക്കുന്നുവെന്നാണെങ്കില്‍,നിങ്ങള്‍ പറയുന്നത് ചെറിയ തോതില്‍ അംഗീകരിക്കാം കഴിയുമായിരുന്നു,പക്ഷെ നിങ്ങള്‍ പറയുന്നു ആ പ്രവര്‍ത്തികള്‍ സമൂഹത്തില്‍ ബഹുദൈവാരാധന വളര്‍ത്തുന്നു എന്നാണ്!! എന്തുമാത്രം കള്ളമാണ് നിങ്ങളുടെ വിശുദ്ദ ഗ്രന്ഥത്തെ കുറിച്ചുപോലും നിങ്ങള്‍ പറയുന്നത് ജനാബ് ഉസ്താടെ?
ഖുറാന്‍ പറയുന്ന ഏഴു പാപങ്ങളില്‍ ബഹുദൈവാരാധനയും ദൈവത്തിനു മധ്യസ്ഥന്‍മാരെ വെക്കുന്നതുമാണെന്ന് അറിയാന്‍ കഴിഞ്ഞു,നിങ്ങള്‍ പറയുന്ന പോലെ ബഹുദൈവാരാധനയുമായി ബന്ധപ്പെട്ടാണ് ഇതെങ്കില്‍ പിന്നെ അത് വീണ്ടും എണ്ണത്തില്‍ ഉള്പ്പെടുത്തെണ്ടാതുണ്ടോ? ദൈവമാണോ മണ്ടത്തരം പറയുന്നത് അതോ ജണാബാണോ?

നിങ്ങളെ പോലുള്ള അല്ലറ ചില്ലറ യുക്തിവാദി വിശ്വാസികലോഴിച്ചു ബാക്കിയുള്ള മുസ്ലിങ്ങളെല്ലാം മനുഷ്യരെ പിശാചുക്കള്‍ ഉപദ്രവിക്കുമെന്നും അതില്‍ നിന്നും രക്ഷനേടാനാണ് ഖുറാന്‍ പറയ്ന്നത് എന്നും,ഒപ്പം അതിനു കൂട്ട് നില്‍ക്കുന്ന മനുഷ്യര്‍ക്ക്‌ ദൈവം കഠിന ശിക്ഷ വാഗ്ദാനം ചെയ്തെന്നുമാണ് ഖുറാന്‍ പറയുന്നതായി അംഗീകരിക്കുന്നതയാണ് എന്റെ മുസ്ലിം സുഹ്ര്‍ത്തുക്കളില്‍ നിന്നും അറിയാന്‍ കഴിയുന്നത്‌ അവര്‍ക്കും മി സാലിഹ്നെ പോലെ തെളിവ് തരാന്‍ കഴിയുന്നില്ലന്നതാണ് ഖേദകരം .ഒരു വലിയ അന്തവിശ്വാസമാണ് മാരണം,ഈ അന്ത വിശ്വാസത്തെ തടുക്കാനുള്ള പരിച കൊടുത്ത ഖുറാന്റെ വ്യക്തമായ വിഡ്ഢിത്തമാണിത്‌.

ഇനി അടുത്ത പ്രമാണമായ ഹദീസ് നോക്കാം. നിങ്ങള്‍ പറയുന്നു ഖുറാനും മറ്റു സ്വീകാര്യമായ ഹദീസുകള്‍ക്കും വിരുദ്ധമാണ് പ്രസ്തുത ഹദീസ് എന്നാണ്.അങ്ങനെയെങ്കില്‍ പല്ലിയെ കൊന്നാല്‍ കൂലി കിട്ടില്ലെന്ന് ഖുറാനും സ്വീകാര്യമായ ആശയമുള്ള ഹദീസുകളും പറയുന്നുണ്ടോ? അതുന്ടാവില്ലെന്നു ഉറപ്പാണ് പിന്നെ എന്തുകൊണ്ട് നിങ്ങള്‍ ഈ സ്വീകാര്യമായ നബിവചനത്തെ ഒഴിവാക്കി?

മറ്റുല്ലവരല്ലാം നിങ്ങളുമായുള്ള സംസാരം ഒഴിവാക്കുന്നതെന്താനെന്നു ഇപ്പോള്‍ എനിക്ക് നന്നായി അറിയാന്‍ കഴിയുന്നുണ്ട്. മറുപടികള്‍ എല്ലാം വ്യക്തവും ശക്തവുമായിരിക്കണം ഞാന്‍ മുമ്പ് ബിന്‍ലാദനുമായുള്ള നിങ്ങളുടെ ബന്ധവും ബഹുഭാര്യത്വവും അറിയാന്‍ ചോദിച്ചപ്പോള്‍ ഉരുണ്ടപോലെ ഉരുളരുത്.മറുപടിതന്നു എന്ന് പറഞ്ഞു ഊതിയാല്‍ പോരാ പറയുന്നത് മനസ്സിലാവാനായിരിക്കണം പറഞ്ഞേക്കാം,അല്ലെങ്കില്‍ ബഹുമാന്യനായ സാലിഹ് നിങ്ങളെ ഒഴിവാകിയ പോലെ ഉസ്താദിനെ എനിക്കും ഉപദേശിക്കേണ്ടി വരും. എനിക്ക് നിങ്ങളെ കളിപ്പിക്കാന്‍ സമയമില്ല കേട്ടോ.

ഇനി ബൈബിളിന്റെ സൃഷ്ടി വൈരുധ്യങ്ങള്‍കായി കണ്ണും നട്ടിരിക്കാം അതിനു മുമ്പ് ഖുറാന്‍ അതില്‍ എന്ത് പറയുന്നു എന്ന് നോക്കാം.

നീ പറയുക : രണ്ടു ദിവസങ്ങളിലായി (ഘട്ടങ്ങള്‍) ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവനു നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്.41 :9

അതില്‍ അതിന്റെ ഉപരിഭാഗത്ത് ഉറച്ചു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധി ഉണ്ടാക്കുകയും,അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു,നാല് ദിവസങ്ങളിലായി. ആവശ്യപ്പെടുന്നവര്‍ക്ക്‌വേണ്ടി ശരിയായ അനുപാതത്തില്‍ .41 :10

അതിനു പുറമേ അവന്‍ ഉപരിലോകത്തിന്റെ നേര്‍ക്ക്‌ തിരിഞ്ഞു.അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു:നിങ്ങള്‍ രണ്ടുപേരും അനുസരണ പൂര്‍ണമോ നിര്‍ബന്ധിതമായോ വരിക.അവര്‍ രണ്ടു പേരും പറഞ്ഞു : ഞങ്ങളിതാ അനുസരനയുള്ളവരായിവന്നിരിക്കുന്നു.അങ്ങനെ രണ്ടു ദിവസങ്ങളിലായി (ഘട്ടങ്ങള്‍ ) അവയെ അവന്‍ ഏഴു ആകാശങ്ങളാക്കി തീര്‍ത്തു. 41 :11

ഇത് ഖുറാന്‍ പറഞ്ഞതല്ലേ? ആണെങ്കില്‍ സൂര്യനുണ്ടാകുന്നതിന് മുമ്പ് ഭൂമിയുണ്ടായി എന്ന് പറയന്ന ഉള്പത്തിയിലെ ആദ്യഭാഗം വൈരുധ്യവും അശാസ്ത്രീയമാണോ? ഖുറാനും അതില്‍നിന്നും വ്യത്യസ്തമല്ല കാരണം ഭൂമി സൃഷ്ടിക്കുമ്പോള്‍ സൂര്യനും ആകാശവും ഉണ്ടെന്നു ഖുറാന്‍ പറയുന്നില്ല അത് മാത്രമല്ല ഖുറാന്‍ ആദ്യം പറയുന്നത് ഭൂമിയുടെ സൃഷ്ടിപ്പാണ് അതിനു ശേഷമാണ് ആകാശങ്ങളെ സംവിധാനിക്കുന്നത്.ഒന്നാം ആകാശത്തിലാണല്ലോ സൂര്യനും ചന്ദ്രനുമെല്ലാം ഉള്ളത്. അതുകൊണ്ട് ഇവിടെ ബൈബിളും ഖുറാനും ഒരുമിക്കുന്നു. ഇവകള്‍ക്ക് വിപരീതമായി ശാസ്ത്രം കണ്ടെത്തിയോ എന്നറിയില്ല,അങ്ങനെയെങ്കില്‍ ഈ അടുത്തകാലത്ത് അവര്‍ അത് തിരുത്തുകയും ചെയ്യേണ്ടി വന്നേക്കാം.

ബൈബിള്‍ വിമര്‍ശകരായ ജനാബ് എം എം അക്ബര്‍നെ പോലുള്ളവര്‍ നിരന്തരം ബൈബിളിനെതിരെ ആരോപിക്കുന്ന വിമര്‍ശനങ്ങളെല്ലാം ഇത് പോലെ ഒരു കഥയുമില്ലാതെയാണ് സത്യത്തില്‍ അവരുടെ ഖുറാന്‍ പറയുന്നവയായിരിക്കും അവകളെല്ലാം,അങ്ങനെയുള്ള വേറൊരു വിമര്‍ശനം എടുക്കാം.ഉല്പത്തി രണ്ടാം അദ്യായത്തില്‍ ലോകം സൃഷ്ടിക്കാന്‍ ആറ് ദിവസങ്ങള് എടുത്തെന്നാണ് ‍ബൈബിള്‍ പറയുന്നത് ഖുറാന്‍ പറയുന്നതും അങ്ങനെയാണ്. ഇന്നത്തെ ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ പരിണമിച്ചാണ് ലോകം ഇന്നത്തെ രൂപത്തിലായതെന്നാണ്,ഇത് ഖുറാനും ബൈബിളിനും എതിരാണ് എന്നാല്‍ ബൈബിളിന്റെ ദിവസങ്ങള്‍ ഇന്നുള്ള 24 മണിക്കൂറും ഖുറാന്‍ന്റേതു ദൈവത്തിന്റെ അടുക്കലുള്ള മണിക്കൂര്കലാക്കി മാറ്റി.ഇവിടെ ബൈബിളിന്റെത് തെറ്റാണെന്ന് പറയണമെങ്കില്‍ അത് ഇന്നത്തെ 24 മണിക്കൂറാണെന്ന് ബൈബിള്‍ പറയണം സത്യത്തില്‍ ബൈബിള്‍ അങ്ങനെ പറയുന്നില്ല.എന്നിട്ടാണ് ഞമ്മളത് സരി ഒന്റെത് ബടക്ക് എന്ന് പറയുന്നത്.വടി കൊടുത്ത് അടി വാങ്ങല്ല ഉസ്താദ്മാരെ കുറച്ചൊക്കെ തുള്ളിച്ചാടുമ്പോള്‍ ഒന്ന് ചിന്തിക്കരുതോ?

ഞാന്‍ ഒരു ഗ്രന്ഥങ്ങളെയും താഴ്ത്തുന്നില്ല എല്ലാം ഒരേ കാര്യമാണ് പറയുന്നത്,അതില്‍ ചിലവ നമ്മുടെ ബുദ്ദിക്ക് യോജിക്കുന്നതല്ല അപ്പോള്‍ അത് തെറ്റായി മാറുന്നു,അത് മനുഷ്യര്‍ എഴുതുന്നത്‌കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്‌ എന്നുഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ട് എല്ലാ ഗ്രന്ഥങ്ങളിലും ചെറിയ പിഴവുകലുന്ടെന്നു ഞാന്‍ പറയുന്നു അത് ചിലപ്പോള്‍ ശരിയായിരിക്കാം തെറ്റായിരിക്കാം,ശാസ്ത്രീയ കാര്യങ്ങളാണെങ്കില്‍ അതിന്റെ പൂര്‍ണ്ണമായ ഗവേഷണത്തെ ആശ്രയിച്ചിരിക്കും.
അതുപോട്ടെ ഉസ്താദിന് ശാസ്ത്രത്തിനു ഉറുക്ക് കെട്ടി കൂട്ടുപിടിക്കാന്‍ ‍എങ്ങനെ കഴിയുന്നു! അശാസ്ത്രീയമായവ പോലും കാത്തിരുന്നാല്‍ ശാസ്ത്രീയമാവും എന്ന് പറയന്ന ആളല്ലേ നിങ്ങള്‍.അതുകൊണ്ട് ദൈവഗ്രന്ഥങ്ങളെ പരിഹസിക്കും മുമ്പ് ഉസ്താടെ നമുക്ക് കാത്തിരിക്കാം........!
Apr 17, 2012 10:58 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

വായില്‍ വന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞ പോലെയാണ് താങ്കളുടെ കാര്യം. ഒരു ലക്കും ലഗാനുമില്ലാതെ എന്തൊക്കെയോ എഴുതി വിടുന്നു. എന്റെ മറുപടികളെ ഖണ്ടിക്കുവാനല്ല, മറിച്ച്‌ പരിഹസിക്കുവാനും അതില്‍ സന്തോഷം കണ്ടെത്തുവാനുമാണ് താങ്കള്‍ക്ക് താല്‍പ്പര്യം.

1. സിഹ്റിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നതെന്തോ അതാണ്‌ ഞാന്‍ പറഞ്ഞത്. പൂര്‍വികരായ പല മഹാന്മാരും സിഹ്ര്‍ മിഥ്യ ആണെന്ന് പറഞ്ഞവരാണ്.

സ്വന്തം യുക്തിക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തത് കൊണ്ടാണ് ഞാന്‍ പ്രസ്തുത ഹദീസ് ഒഴിവാക്കിയതെന്ന് എന്നെ പറ്റി നുണ പറഞ്ഞതല്ലേ? "ഹദീസുകള്‍ യുക്തിക്ക് നിരക്കുന്നില്ല എന്നല്ല ഞാന്‍ പ്രധാന കാരണമായി പറഞ്ഞത്. ഇസ്ലാമിന്റെ മറ്റു അടിസ്ഥാന ആശയങ്ങള്‍ക്ക് വിരുധമായത്‌ കൊണ്ടാണ്" എന്ന എന്റെ പ്രസ്താവന തൊട്ടു താഴെ താങ്കള്‍ എടുത്തു കൊടുത്തതിലൂടെ എന്നെ പറ്റി പറഞ്ഞ നുണ താങ്കള്‍ തന്നെ പൊളിച്ചു കളഞ്ഞു.

2. കെട്ടുകളില്‍ ഊതുന്നവരില്‍ നിന്നും അഭയം തേടുന്നത് എന്തിനാണെന്ന് മുമ്പുള്ള പ്രതികരണങ്ങളില്‍ കൊടുത്തത് താങ്കള്‍ കണ്ടില്ലേ? അതൊന്നു നല്ല മനസ്സോടെ വായിക്കുക.

3. മാരണം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പലതരം പ്രശ്നങ്ങള്‍ ഞാന്‍ മുമ്പ് പറഞ്ഞു. അതിലൊന്നാണ് അത് ബഹുദൈവാരാധന വളരാന്‍ കാരണമാകും എന്നത്. ഇപ്പറഞ്ഞതില്‍ എന്ത് കള്ളമാണ് ഉള്ളത്? ഖുറാന്റെ പേരില്‍ എന്ത് കള്ളമാണ് ഞാന്‍ പറഞ്ഞതെന്ന് വ്യക്തമാക്കുമോ?

4. സ്വയം മണ്ടത്തരം എഴുന്നെള്ളിച്ചു ഞെളിയുന്ന സ്വഭാവം നിര്‍ത്തൂ സഹോദരാ. 7 വന്‍ പാപങ്ങളില്‍ ബഹുദൈവാരാധനയും സിഹ്റും ഒരുമിച്ചു കൊടുത്തതില്‍ എന്ത് തെറ്റാണ് ഉള്ളത്? അത് രണ്ടും ഒന്നാണെന്ന് ആരെങ്കിലും പറഞ്ഞോ? കാര്യങ്ങളെ കുറിച്ച് ഒരു പിടിപാടും ഇല്ലാതെ സംവാദത്തിനു ഇറങ്ങിയ താങ്കളോട് പറയാനുള്ളത് ആദ്യം പഠിക്കുക, എന്നിട്ട് വിമര്‍ശിക്കുക എന്നാണു. ഖുര്‍ആനെ കുറിച്ച് വേണ്ടത്ര അറിവില്ല എന്ന് താങ്കള്‍ മുമ്പ് പറഞ്ഞപ്പോള്‍ അതിത്ര ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ല.

5. മനുഷ്യരെ പിശാചുക്കള്‍ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കില്ല. ആകെ ചെയ്യുന്നത് മനുഷ്യനെ വഴി പിഴപ്പിക്കുക എന്നതാണ്. ഖുര്‍ആനും സുന്നത്തും പൂര്‍വികരായ മഹാന്മാരും അത് പഠിപ്പിക്കുന്നു. ഇപ്പറഞ്ഞതിനു വിരുദ്ധമായി ഖുര്‍ആനില്‍ നിന്നും വല്ല തെളിവും ഉണ്ടെങ്കില്‍ താങ്കളുടെ മുസ്ലിം സുഹൃത്തുക്കളോട് ചോദിക്കുക. അതിന്റെ ബാക്കി ഞാന്‍ പറയാം.

"ഈ അന്ത വിശ്വാസത്തെ തടുക്കാനുള്ള പരിച കൊടുത്ത ഖുര്‍ആന്റെ വ്യക്തമായ വിഡ്ഢിത്തമാണിത്‌" എന്ന് പറഞ്ഞ താങ്കളുടെ ഭാഷാ പാണ്ഡിത്യം അപാരം തന്നെ. അന്ധവിശ്വാസത്തെ തടുക്കാന്‍ ഖുര്‍ആന്‍ പരിച നല്‍കിയെങ്കില്‍ അതിനെ അംഗീകരിക്കുകയല്ലേ ചെയ്യേണ്ടത്?

6. ഇനി താങ്കളുടെ അടുത്ത വിഡ്ഢിത്തം നോക്കാം. നിങ്ങള്‍ പറയുന്നു: "പല്ലിയെ കൊന്നാല്‍ കൂലി കിട്ടില്ലെന്ന് ഖുറാനും സ്വീകാര്യമായ ആശയമുള്ള ഹദീസുകളും പറയുന്നുണ്ടോ?"
ഒരു ഹദീസ് മറ്റൊന്നിനു വിരുദ്ധമാവണമെങ്കില്‍ അതേ വാചക ഘടനയില്‍ എതിര്‍ത്തു പറയണം എന്ന് ആരാണ് താങ്കളെ പറഞ്ഞു പറ്റിച്ചത്? ഒരു ജീവിയേയും അനാവശ്യമായി കൊല്ലരുത്, പുണ്യം പാപം തുടങ്ങിയ കാര്യങ്ങള്‍ ഇതര ജീവികള്‍ക്കില്ല, ആരും മറ്റൊരാളുടെ പാപം ഏറ്റെടുക്കില്ല തുടങ്ങിയ ഇസ്ലാമിക സിദ്ധാന്തങ്ങള്‍ക്ക് എതിരാണ് പല്ലി ഹദീസ്.

7. ബിന്‍ലാദനുമായുള്ള എന്റെ ബന്ധം അന്വേഷിക്കുന്ന താങ്കള്‍ക്ക് കാര്യപ്പെട്ട സൂക്കേട്‌ തന്നെ ഉണ്ട് എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. കൊടും ഭീകരന്‍ ജോര്‍ജ്ജ് ബുഷുമായി താങ്കള്‍ക്കുള്ള ബന്ധം സ്വയം തീരുമാനിച്ചിട്ടു പോരെ എന്നോട് ഈ ചോദ്യം?

8. ബഹുഭാര്യത്വത്തെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് മുമ്പ് ഞാന്‍ വ്യക്തമാക്കിയതാണ്. ഖുര്‍ആന്‍ പറയുന്നതെന്താണെന്ന് പഠിച്ചാല്‍ താങ്കള്‍ക്ക് കാര്യം പിടി കിട്ടും.

പിന്നെ താങ്കള്‍ക്ക് ഉപദേശി ചമയാന്‍ വല്ലാതെ ആഗ്രഹമുണ്ടെങ്കില്‍ ആയ്ക്കോട്ടെ. പക്ഷെ അത് ചെകുത്താന്‍ വേദമോതുന്ന പോലെയായിരിക്കും.

9. താങ്കള്‍ ബൈബിളില്‍ തെറ്റുണ്ടെന്നു പറഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഖുര്‍ആനെ ദുര്‍വ്യാഖ്യാനിച്ചു വല്ലാതെ പ്രയാസപ്പെടുന്നു. പക്ഷെ താങ്കള്‍ അതിനു വേണ്ടി ഉദ്ദരിച്ച സൂക്തങ്ങള്‍ ഒരിക്കലും സൂര്യന് മുമ്പ് ഭൂമി ഉണ്ടാക്കി എന്ന് പറയുന്നില്ല. 41:9 -10 സൂക്തങ്ങള്‍ ഭൂമിയുടെ മാത്രം കാര്യം പറഞ്ഞത് കൊണ്ട് ആകാശത്തിന്റെ സൃഷ്ടിപ്പ് നടന്നിട്ടില്ലെന്ന് കരുതുന്ന താങ്കളുടെ ഗവേഷണത്തിനു എന്ത് പേരാണ് ഇടേണ്ടത്? 41 :11 സൂക്തത്തില്‍ പറയുന്നത് പ്രപഞ്ച സൃഷ്ടിപ്പിന്റെ രണ്ടാം ഘട്ടമാണ് പറയുന്നത്. ഉപരിലോകം പുകയായിരുന്നു എന്ന പരാമര്‍ശം തന്നെ അത് രണ്ടാം ഘട്ടത്തെ സൂചിപ്പിക്കുന്നു. ആകാശഭൂമികള്‍ കൂടിച്ചേര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന ഒന്നാം ഘട്ടം ഖുര്‍ആന്‍ വേറെ പറഞ്ഞിട്ടുണ്ട്. ശാസ്ത്രം പറയുന്നതും ഇതേ ക്രമം തന്നെ. എന്നിട്ട് താങ്കള്‍ ബൈബിളിനെ രക്ഷിക്കാന്‍ ഇതില്‍ അശാസ്ത്രീയത ദര്‍ശിക്കുന്നു! ഭൂമിക്കു ശേഷം സൂര്യന്‍ ഉണ്ടായി എന്ന് ഖുര്‍ആനെ പറ്റി പച്ചക്കള്ളം പറയുന്നു. സമ്മതിക്കണം താങ്കളുടെ തൊലിക്കട്ടി!

10. അല്ലാഹുവിന്റെ അടുക്കല്‍ ഒരു ദിവസം എന്ന് പറയുന്നത് നമ്മുടെ അടുക്കലുള്ള ദിവസം പോലെയല്ല എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമായി പറഞ്ഞതാണ്. കൂടാതെ 'യൗം' എന്ന പദത്തിന് ഘട്ടം എന്ന അര്‍ത്ഥവും ഉണ്ട്.
ബൈബിള്‍ ആവട്ടെ ദിവസം എന്നതിന് അത്തരം ആശയങ്ങളൊന്നും തന്നെ നല്‍കുന്നില്ല. ബൈബിള്‍ വായിക്കുന്ന ഒരാള്‍ക്ക്‌ അത് കൊണ്ട് തന്നെ 24 മണിക്കൂര്‍ എന്ന സങ്കല്പ്പമേ വരൂ. ഖുര്‍ആന്‍ പൂര്‍ണമായി പഠിക്കുന്നവര്‍ക്ക് അങ്ങനെയൊരു സങ്കല്പ്പമേ വരില്ല. അതിനാല്‍ 'ഞമ്മളത് സരി ഒന്റെത് ബടക്ക്' എന്ന സത്യം സ്വീകരിക്കാന്‍ സന്നദ്ധത കാണിക്കുക.

അശാസ്ത്രീയമെന്നു ഉറപ്പായ കാര്യങ്ങള്‍ കാത്തിരുന്നാല്‍ ശാസ്ത്രീയമാവും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ബൈബിളില്‍ ഉള്ള പലതും അശാസ്ത്രീയമായവ ആണെന്ന് ഉറപ്പായിക്കഴിഞ്ഞതാണ്. ഇനി അത് ശരിയാവുമെന്ന് കരുതി കാത്തിരിക്കുന്ന താങ്കളുടെ അവസ്ഥയില്‍ സഹതപിക്കുന്നു.
Apr 19, 2012 09:07 PM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


ജനാബ് മുഹമ്മദലിയുടെ ഈ ലേഖനത്തിലെ ആദ്യ പ്രതീകരണം:

ഈച്ചയെ സംബന്ധിച്ച ഹദീസിനെ നിഷേധിക്കേണ്ട കാര്യമൊന്നും ഇല്ല. ശാസ്ത്രം പുരോഗമിക്കും തോറും ഇന്നത്തെ അന്ധവിശ്വാസങ്ങള്‍ നാളത്തെ സത്യമായി മാറും. ഇപ്പോള്‍ തന്നെ ഹദീസിനു അനുകൂലമായ ചില ശാസ്ത്ര പരാമര്‍ശങ്ങള്‍ ഉണ്ട് താനും. എന്നാല്‍ അതിന്മേല്‍ കെട്ടി മറിഞ്ഞു സാഹസപ്പെടെണ്ട. നമുക്ക് കാത്തിരിക്കാം.

അദ്ദേഹത്തിന്‍റെ അവസാന പ്രതീകരണം:

അശാസ്ത്രീയമെന്നു ഉറപ്പായ കാര്യങ്ങള്‍ കാത്തിരുന്നാല്‍ ശാസ്ത്രീയമാവും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.

ഇതിലെന്താണ് പ്രശ്നം ഇത് ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലല്ലോ എന്ന മറുപടി ഉരുളക്കു ഉപ്പേരി എന്നപോലെ വരും, എല്ലാ മറുപടിയും ഏതാണ്ട് ഇതുപോലെ കൊച്ചിന്റെയോ മന്തബുദ്ടിയുടെയോ പോലുള്ള മറുപടിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ഇതില്‍ മാറ്റമില്ല. ഞാന്‍ മുമ്പേ പറഞ്ഞു മറുപടി പറയുന്നെങ്കില്‍ മനസ്സിലാവാന്‍ വേണ്ടിയായിരിക്കണം

ഒരു പക്വതയുല്ലവനാണ് എന്ന് കരുതി ഞാന്‍ ഇയാളോട് ബഹുമാനത്തോടെയാണ് ഇതുവരെ സംസാരിച്ചത്. പ്രണയ വിവാഹത്തെയും NDF നെയും വെള്ളപൂശാന്‍ വേണ്ടി ഇയാളുടെ കഠിന ശ്രമം കണ്ടു, ആ കാരണത്താലാണ് ബിന്‍ലാദനുമായുള്ള ബന്ധം അറിയാന്‍ ചോദിച്ചത്. അതിന് ബുഷിന്റെയോപ്പം എന്നെയും തീവ്രവാദിയാക്കി. ബുഷ്‌ ഏതെങ്കിലും നിരപരാതികളെ കൊലചെയ്തതായി എനിക്കറിയില്ല പക്ഷെ നിങ്ങളുടെ ആശാന്‍ ലാദന്‍ ഒളിച്ചും പതുങ്ങിയും എത്രയാ ചെയ്തെക്കുന്നെ! നിങ്ങള്‍ എന്നെ ചെകുത്താനെന്നു വിളിച്ചെങ്കിലും പകരമായി ഞാനൊന്നും വിളിക്കുന്നില്ല. എനിക്കങ്ങനെയുള്ള സംസ്കാരമില്ല, മി സാലിഹ് പറയുന്ന പോലെ ഒരു മന്തബുദ്ദിയെ നാം ചീത്ത വിളിച്ചത്കൊണ്ട് വെറുതെയാണല്ലോ അല്ലെ മുഹമ്മദലീ ശരിയല്ലേ? (അയ്യോ ഇത് ചോദ്യത്തില്‍ ഉള്പ്പെടുത്തിക്കളഞ്ഞേക്കല്ലേ). കുറെ നമ്പറിട്ട് തന്നിട്ടുണ്ടല്ലോ, അതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല, ഞാന്‍ പറഞ്ഞല്ലോ എനിക്ക് നിങ്ങളെ കളിപ്പിക്കാന്‍ സമയമില്ല കൊച്ചു മുഹമ്മദലീ... എങ്കിലും ചിലത് പ്രതീകരിക്കെണ്ടതുണ്ട്. നിങ്ങളുമായി സംസാരിച്ചാല്‍ ഒന്നും ശരിയാവില്ല അതുകൊണ്ടാണ് നിങ്ങള്‍ പലപ്പോഴും ഞങ്ങളുമായുള്ള സംസാരത്തില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോഴും ഞാന്‍ ഒഴിഞ്ഞുമാറിയത്. ദയവായി അനാവശ്യമായി തിരുവായ തുറക്കാതിരിക്കുക.എന്നോടെന്നല്ല ആരോടും എന്റെ പൊന്നെ തെറ്റിദ്ദരിക്കല്ലേ നിങ്ങളെ പോലുള്ള ഞമ്മന്റെ ആള്കാര്‍ക്ക് തിരുമൊഴി പകര്‍ന്നു കൊടുക്കാന്‍ മറക്കരുതേ...

പ്രതീക്ഷിച്ച പോലെ ഒന്നിനുപോലും വ്യക്തമായ മറുപടിയില്ല, ഞാന്‍ വെറുതെ പറയുന്നതാണോ എന്ന് വായിക്കുന്നവര്‍ വിലയിരുത്തട്ടെ.എന്തൊരു മനുഷ്യനാണ് ഇയാള്‍ എവിടുന്നു വരുന്നു? എന്റെ ഒന്നാമത്തെ ചോദ്യത്തിന് തന്നെ ഉരുണ്ടു! ഖുറാന്‍ പറയുന്ന കെട്ടുകളില്‍ ഊതല്‍ യുക്തിക്ക് നിരക്കാത്തതല്ല എന്ന് പറഞ്ഞു, അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത് എന്താണ് നിങ്ങള്ക്ക് അറിയാവുന്ന യുക്തി? ചക്ക എന്ന് പറയുമ്പോള്‍ മാങ്ങ എന്ന് പറയുന്നു. ഇയാള്‍ പറയുന്നു സിഹ്റിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നതെന്തോ അതാണ്‌ ഞാന്‍ പറഞ്ഞതെന്ന്! അത് നിങ്ങളുടെ മാത്രം അഭിപ്രായമല്ലേ സാഹിബെ എല്ലാ മുസ്ലിം പണ്ഡിതന്മാരും മാരണം അംഗീകരിക്കുന്നു,നിങ്ങളെ പോലുള്ള കിറുക്കന്‍മാര്‍ പറയുന്നത് ശ്രദ്ദിക്കെന്ടെന്നാണ് ഞാന്‍ ചോദിച്ച എല്ലാ മുസ്ലിം സുഹ്ര്‍ത്തുക്കളും എന്നോട് പറഞ്ഞത്.

രണ്ടാമത്തെ വിഡ്ഢിത്തം: ഇവിടെ വീണ്ടും ഉരുളുന്നു പറഞ്ഞ കാര്യം എടുത്തു പറയാന്‍ ഉസ്താദിന് നാണമുണ്ടെന്നു തോന്നുന്നു. കെട്ടുകളില്‍ ഊതുമ്പോള്‍ ബഹുദൈവാരാധനക്ക് കാരണമാകുമെന്ന് ഒരിക്കലും ശരിയല്ല,ബഹു സൃഷ്ടികളെ പൂജിക്കുന്നതാണ് ബഹുദൈവാരാധനക്ക് കാരണമാകുന്നത് എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാവുന്ന സത്യമാണ്. കെട്ടുകളില്‍ ഊതുന്നതും ഏക ദൈവവിശ്വാസവും തമ്മില്‍ ബന്ധമില്ല 98 ശതമാനം മുസ്ലിങ്ങളും ഇയാള്‍ വിശ്വസിക്കുന്നില്ല അംഗീകരിക്കുന്നില്ല എന്നാണു അറിയാന്‍ കഴിയുന്നത്‌.കെട്ടുകളില്‍ ഊതുമ്പോള്‍ ജനങ്ങളില്‍ അന്തവിശ്വാസവും ജനങ്ങളുടെ പണം അനാവശ്യമായി നഷ്ട്ടപ്പെടുമെന്നുമാണെങ്കില് ഒകെ.പക്ഷെ ഇയാള്‍ പറയുന്നത് ഇവ രണ്ടുമല്ല. ബഹുദൈവാരാധനയും സിഹ്റും ഒന്നാണെന്ന് ഉസ്താദ് മാത്രമേ പറയുന്നുള്ളൂ വേറൊരാളും പറയുന്നതായി എനിക്കറിയില്ല. ഹ ഹ എന്നിട്ട് എന്നോടാണ് ചോദ്യം ഞാന്‍ അങ്ങനെ പറഞ്ഞോ എന്ന്. അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങളുടെ ചെവിട്ടില്‍ പൂവുണ്ടോ അത് പോട്ടെ നിങ്ങള്ക് കമ്പ്യൂട്ടര്‍ എങ്ങനെ കിട്ടി !! സിഹ്ര്‍ എന്ന് പറഞ്ഞാല്‍ കെട്ടുകളില്‍ ഊതുന്ന ഒരു പ്രവര്ത്തിയാണല്ലോ, അതുകൊണ്ടുള്ള ദോഷം ബഹുദൈവാരാധന പ്രചരിക്കുന്നതിനാണെങ്കില്‍ പിന്നെ എന്തിനാണ് ഉസ്താടെ ഒരേകാര്യം വീണ്ടും എഴില്‍ ഉള്‍പ്പെടുത്തിയത്, എന്ന എന്റെ ചോദ്യത്തിന് വീണ്ടും ഉരുളല്‍.അതിനും ഉത്തരമില്ല. മനുഷ്യരെ പിശാചുക്കള്‍ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കില്ല. ആകെ ചെയ്യുന്നത് മനുഷ്യനെ വഴി പിഴപ്പിക്കുക എന്ന് ഉസ്താദ് പറയുന്നു. ഇത് രണ്ടും ബാധിക്കാത്ത എന്ത് പിഴപ്പിക്കലാണ് ഉസ്താടെ ഇത്! ശാരീരികവും മാനസികവുമായല്ലാത്ത മനുഷ്യനുണ്ടാകുന്ന ഒരു ഉപദ്രവം എന്താണെന്ന് അറ്യാന്‍ താല്പര്യമുണ്ട് അത് മാത്രം എനിക്ക് പറഞ്ഞു തരണം.

ഞാന്‍ ഖുറാന്‍ എതിരെ കള്ളം പറഞ്ഞെന്ന്! എന്താണ് കൊച്ചെ ഞാന്‍ കള്ളം പറഞ്ഞത്? ഭൂമിയും ആകാശങ്ങളും ദൈവം ആദ്യം സൃഷ്ടിച്ചുവെന്നാണ് ബൈബിളും ഖുറാനും പറയുന്നത്,ബൈബിള്‍ കുറച്ചു കൂടി വിശദമായി സൂര്യനും നക്ഷത്രങ്ങളും നാലാം ദിവസം സൃഷ്ടിച്ചുവെന്ന് പറയുന്നു.ഖുറാന്‍ അത് ഏത് ദിവസമാണെന്ന് പറയുന്നില്ല. പറഞ്ഞെങ്കില്‍ തന്നെ അത് ഭൂമി ഉണ്ടായതിനു ശേഷമായിരിക്കുമെന്നു സംശയമില്ലല്ലോ. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്നാണ് ബൈബിള്‍ പറയുന്നത് അല്ലാതെ ഭൂമി മാത്രം എന്നല്ല, അതില്‍ ആദ്യം ആകാശം എന്നാണു പറയുന്നത്,ഇവിടെ ദൈവത്തിന്റെ സൃഷ്ടി വൈവിധ്യമാല്ലാതെ ഒരു അശാസ്ത്രീയവുമില്ല കാരണം സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉണ്ടാവുന്നതിനു മുമ്പ് സസ്യ ജീവജാലങ്ങള്‍ ഉണ്ടായെന്നു ബൈബിള്‍ പറയുന്നില്ല. ഖുരാനാണ് ആദ്യം ആഹാരങ്ങള്‍ സജ്ജീകരിക്കുന്നതും അതിനു ശേഷമാണ് ഏഴു ആകാശങ്ങളെ വിളിക്കുന്നത്‌. ശരിക്കും പറഞ്ഞാല്‍ അശാസ്ത്രീയം ബൈളിലല്ല ഉസ്താടെ നിങ്ങളുടെ വിശുദ്ദ ഖുര്‍ആനിലാണ്.ദൈവം ഖുറാന്‍ പറഞ്ഞപോലെ ദൈവത്തിന്റെ അടുക്കലുള്ള ദിവസകണക്കു എത്രയാണെന്ന് ബൈബിള്‍ പറയുന്നില്ല അതുകൊണ്ട് ഞങ്ങളാരും അങ്ങനെ ഇന്നത്തെ 24 മണിക്കൂറാണെന്ന് വിശ്വസിക്കുന്നില്ല,നിങ്ങള്‍ സ്വയം സങ്കല്‍പ്പിച്ച് ബൈബിള്‍ ശാസ്ത്രത്തിനു എതിരാക്കുന്നതല്ലേ അതിനു ബൈബിളിനെ എന്തിനു കുറ്റപ്പെടുത്തുന്നു?

വൈരുധ്യങ്ങലാണെന്ന് തോന്നിയേക്കാവുന്ന ഭാഗങ്ങള്‍ എല്ലാ ദൈവഗ്രന്ഥങ്ങളില്മുണ്ട്, ഖുറാനിലെ വൈരുധ്യങ്ങളും ശാസ്ത്രീയ വിഡ്ഢിത്തങ്ങളും എത്ര വേണമെങ്കിലും കാണിക്കാന്‍ കഴിയും. അതിനൊക്കെ ന്യായം കാണാന്‍ കഴിയുന്നെങ്കില്‍ ബൈബിളിന്റെയും അങ്ങനെ കാണാന്‍ കഴിയും. എല്ലാം ശരിയാണ് എന്ന് നമുക്ക് വേണമെങ്കില്‍ പറയാം അതല്ലാതെ എന്റേത് മാത്രം ശരി എന്ന് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കുക.

മുതവാതിര്‍ , സ്വഹീഹ്, ഹസന്‍, ളഹീഫ്, സനദ്, മത്ന്. ഇതില്‍ അംഗീക്രതം എന്ന് പറയുന്നത് സ്വഹീഹ് എന്നും അതില്‍ ഉള്പെട്ടതാണ് പല്ലി എന്നും അറിയാന്‍ കഴിഞ്ഞു പിന്നെ എന്ത്കൊണ്ട് അത് ഒഴിവാക്കി എന്നാണ് എന്റെ ചോദ്യം. അതിനും ഉരുണ്ടു.ബഹുഭാര്യത്വത്തിനു ഇസ്ലാമിക വലിയ പണ്ഡിതന്മാരായ കാന്തപുരത്തിന്റെയും എം എം അക്ബറിന്റെയും അഭിപ്രായങ്ങള്‍ ബഹുമാനയനായ സ്വാലിഹ് വിമര്‍ശിച്ചു. ഇതില്‍ ഏതാണ്‌ ഖുറാന്റെ അഭിപ്രായം എന്ന് രണ്ടാം വട്ടം ചോദിച്ചിട്ടും ഉരുണ്ടു.

രണ്ടു ദിവസമായി തിരുമൊഴി കാണാത്തത് കൊണ്ട് ശരിക്കും ഞാന്‍ കരുതി നിങ്ങള്‍ നന്നായി പോയെന്ന്!നിങ്ങളുമായി ഇനി സംവാദത്തിനു ഞാനില്ല കേട്ടോ.

അതിന്റെ ആവശ്യവുമില്ല കാരണം മാരണം സത്യമാണെന്ന് ഞാന്‍ ചോദിച്ച എല്ലാ മുസ്ലിങ്ങളും പറയുന്നു,അതുകൊണ്ട് എനിക്ക് ചോദിക്കാനുള്ളത് മി സാലിഹിനോടാണ്, ഉസ്താടെന്തിനാണ് അതിനു ബെജാരാറാവുന്നത്! മേലില്‍ നിങ്ങള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക,മനസ്സിലായോ ഉസ്താടെ.സ്നേഹസംവാദക്കാര്‍ മറുപടി കൊടുക്കാന്‍ നിര്‍ത്തിയ മഹാപണ്ഡിറ്റ്‌ ആണെന്ന് തോന്നുന്നു പക്ഷെ എനിക്ക് നിങ്ങളുമായി ഇനി സംശയങ്ങളൊന്നുമില്ല,ആവശ്യമില്ലാതെ ഇടപെട്ടാല്‍ നിങ്ങള്‍ ബിന്‍ലാദന്റെ ആളാനെന്നോന്നും ഞാന്‍ നോക്കില്ല അമ്മച്ചിയാണേ എനിക്ക് ഉപദേശിക്കേണ്ടി വരുമെ പറഞ്ഞേക്കാം.

Apr 20, 2012 11:56 PM IST

ഡിയര്‍ മുഹമ്മദലി, എന്നോട് വെറുപ്പ് തോന്നരുത്.ശരിക്കും നിങ്ങള്‍കെത്ര വയസ്സായി,നിങ്ങളുടെ പ്രതീകരണങ്ങളില്‍ നിന്നും കൊച്ചു കുട്ടിയുടെ പ്രായമാണ് തോന്നിക്കുന്നത്,അല്ലെങ്കില്‍ വേറെ എന്തെങ്കിലും കുഴപ്പമുണ്ടാവും. മറുപടി അയക്കുന്നെങ്കില്‍ വ്യക്തവും സത്യവും മനസ്സിലാവുന്നതും ആയിരിക്കണം എന്ന് ഞാന്‍ ആദ്യം നിങ്ങളോട് പറഞ്ഞു.പക്ഷെ നിങ്ങള്‍ നമ്പരിട്ട ഒരു പ്രതീകരണം പോലും വളച്ചോടിക്കാത്തതായില്ല. ഒരു കാര്യം ഒരു പ്രാവശ്യം പറഞ്ഞാലും ആവര്‍ത്തിക്കാം എന്നാല്‍ അക്കമിട്ടു ആവര്‍ത്തിക്കുകയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത് പക്വതയുള്ള ആരെങ്കിലും നിങ്ങള്ക്ക് അടുത്തുണ്ടെങ്കില്‍ അവര്‍ക്ക് ഇത് കാട്ടിക്കൊടുക്കൂ,അവര്‍ നിങ്ങള്ക്ക് ബോദ്യപ്പെടുത്തി തരും. ഞാന്‍ ഉപദേശിക്കുക എന്ന് ഉദ്ദേശിച്ചത് ചീത്ത പറയാനാണെന്ന് കരുതല്ലേ.ഒരിക്കലുമല്ല ആരെയും ചീത്ത പറഞ്ഞോ ഉപദ്രവിച്ചോ പരിചയമില്ല,പക്ഷെ ഉപദേശിക്കും നമക്ക് വേണ്ടി. നിങ്ങളുടെ മാനസികമായ വളര്‍ച്ചയെ ബോദ്യപ്പെടുത്തനം എന്നെ കരുതിയുള്ളൂ.
Apr 21, 2012 01:01 AM IST

Shinu Thomas Qatar നോട് salih muhammed iftikar bin hussain പറയുന്നു:
പ്രിയ സുഹ്രത്തെ, നിങ്ങളുടെ സ്ഥാനത്തു ആരായാലും മുഹമ്മദലിയോടു അങ്ങനെയേ പ്രതീകരിക്കാന്‍ കഴിയൂ, എങ്കിലും ഖുര്‍ആനെ നിങ്ങള്‍ പ്രതിയാക്കിയത് ശരിയായില്ല. നിങ്ങള്‍ എന്തായാലും ആള്‍ ഭയങ്കരനാണ്‌, ഞാന്‍ പ്രപഞ്ച സൃഷ്ടിപ്പ് വിവരിക്കാന്‍ എടുത്ത ദൈവസൂക്തത്തില്‍ തന്നെ നിങ്ങള്‍ വൈരുധ്യം കണ്ടെത്തിയല്ലോ! അത് പോലെ ഖുര്‍ആന് വേറൊരു ഭാഗത്തും പറയുന്നുണ്ട്. നമുക്ക് അത് വീണ്ടും ശ്രദ്ടിക്കാം.

അതിനു പുറമേ അവന്‍ ഉപരിലോകത്തിന്റെ നേര്‍ക്ക്‌ തിരിഞ്ഞു.അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു:നിങ്ങള്‍ രണ്ടുപേരും അനുസരണ പൂര്‍ണമോ നിര്‍ബന്ധിതമായോ വരിക.അവര്‍ രണ്ടു പേരും പറഞ്ഞു : ഞങ്ങളിതാ അനുസരനയുള്ളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ടു ദിവസങ്ങളിലായി (ഘട്ടങ്ങള്‍ ) അവയെ അവന്‍ ഏഴു ആകാശങ്ങളാക്കി തീര്‍ത്തു. 41 :11

അവനാണ് നിങ്ങള്ക്ക് വേണ്ടി ഭൂമിയിലുള്ളതല്ലാം സൃഷ്ടിച്ചത്.പുറമേ ഏഴു ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവനാണ്.അവന്‍ എല്ലാ കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു.2 :29

ഇവിടെ 'പുറമേ' എന്ന വാകാണ് നിങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത്. രണ്ടു കാര്യങ്ങള്‍ വ്യത്യസ്ത സമയങ്ങളില്‍ ചെയ്യുമ്പോഴാണ് 'പുറമേ' 'അതുകൂടാതെ' എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നത്,ഇവിടെ 'അതിനു ശേഷം' എന്ന് അര്‍ഥം നല്‍കാന്‍ കഴിയില്ല. എന്നാല്‍ 'അതിനു ശേഷം' എന്ന് പറയുന്ന ഒരു ദൈവവചനം നമുക്ക്  ശ്രദ്ദിക്കാം.

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍ അതല്ല ആകാശമാണോ?അതിനെ (ആകാശത്തെ) അവന്‍ നിര്‍മ്മിച്ചിരിക്കുന്നു.അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും,അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.അതിനു ശേഷം അവന്‍ ഭൂമിയെ വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു.79 :27 -30

ഈ സൂക്തത്തില്‍ ആകാശ വസ്തുക്കളെ സൃഷ്‌ടിച്ച ശേഷമാണ് ഭൂമിയിലെ വസ്തുക്കള്‍ സൃഷ്ടിച്ചതെന്ന് വ്യക്തമായി പറയുന്നു,ഇതിനു വിപരീതമായി ഭൂമിയിലെ വസ്തുക്കളാണ് ആദ്യം സൃഷ്ടിച്ചതെന്ന ഒരു സൂക്തവും ഖുര്‍ആനിലില്ല എന്ന് സുഹ്രത്ത് അറിയുക.

ഒരു കാര്യം അന്യേഷിക്കാന്‍ നേരത്തെ വിട്ടു പോയി നിങ്ങള്‍ ബുഷിനെ വീരപുരുഷനാകിയല്ലോ? തീവ്രവാദികളുടെ ലിസ്റ്റില്‍ പെടുത്താന്‍ കൂടുതല്‍ യോഗ്യനാണ് ജോര്‍ജ് ബുഷ്‌,സ്വന്തം വിശ്വാസക്കാരനായത് കൊണ്ട് നിങ്ങള്‍ അദ്ദേഹത്തെ മറന്നു കളഞ്ഞു.ഇത് മുഹമ്മദലി പറയുന്ന പോലെ തനി വര്‍ഗീയതയാണ്. സദ്ദാമിന്റെ കൈയില്‍ അപകടകരമായ മിസൈലുകലുന്ടെന്ന വ്യാചേനെ അയാളും അമേരിക്കന്‍ കാട്ടാലന്മാരായ സൈനികരും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടങ്ങിയ നിരപരാതികളായ പാവങ്ങളെ കൊന്നു തള്ളിയതെങ്കിലും നിങ്ങള്‍ ഓര്‍കെന്ടതായിരുന്നു ആവശ്യത്തിനു നിങ്ങള്‍ മുഹമ്മദലിയെ വിമര്‍ശിച്ചു,അത് പോലെ എല്ലാറ്റിലും നിഷ്പക്ഷത കാണാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് ഈ സംസാരം കൊണ്ട് ഫലമില്ല.

സത്യം തിരിച്ചരിയാനല്ല ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വിശുദ്ദ ഖുര്‍ആനെ അവഹേളിക്കാനാണ് നിങ്ങളുടെ ശ്രമം എന്നാണ് ഇതുവരെ മനസ്സിലാവുന്നത്.ഖുര്‍ആനിലെ തെറ്റുകള്‍ ഏതെന്നു കാണിച്ചു തരിക അല്ലാതെ വെറുതെ പറയുന്നത് ഭീരുത്വമാണ്.സ്വഹീഹായ നബിവചനവും ഖുര്‍ആന് പോലെ നൂറു ശതമാനം ശരിയാവണമെന്നില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ് അതായത് ഇമാം ബുഖാരിക്കും ഇമാം മുസ്ലിമിനുമെല്ലാം ഹദീസ് തെരഞ്ഞെടുക്കുന്നതില്‍ ചെറിയ പിഴവുകള്‍ സംഭവിക്കാം എന്നാല്‍ അത് രണ്ടു ശതമാനം മാത്രമേയുള്ളൂ, അത് വേറൊരു സ്വഹീഹായ നബിവചനവും പറയാതിരിക്കുകയും അധര്‍മ്മവും  വിഡ്ഢിത്തവും അശാസ്ത്രീയവും  ആവുമ്പോഴാണ് അത് തെറ്റാണെന്ന് മനസ്സിലാവുന്നത്, അപ്പോള്‍ അതിനു പ്രാധാന്യം കൊടുക്കാതിരിക്കുന്നു എന്ന് ഞാന്‍ ആദ്യം പറഞ്ഞതാണ്.‍ ഞാന്‍ പറഞ്ഞല്ലോ സത്യം തിരിച്ചരിയാനല്ല നിങ്ങളുടെ സംവാദമെങ്കില്‍ ഇത് തുടരുന്നതില്‍ അര്‍ഥമില്ല.എനിക്കതിനോട് താല്പര്യവുമില്ല.
നിങ്ങള്‍ ഹദീസ് പോലെയാണ് സുവിശേഷങ്ങള്‍ എന്ന്  പറഞ്ഞിരുന്നു പിന്നെ അതെങ്ങനെ ദൈവ ഗ്രന്ഥത്തില്‍ വന്നു എന്ന് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാത്തതെന്തേ!
Apr 21, 2012 10:16 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

സഹോദരന്‍ ഷിനു, ദേഷ്യം കൊണ്ട് താങ്കളുടെ സര്‍വനാഡികളും തളര്‍ന്നു പോയെന്നു തോന്നുന്നു. "An angry man opens his mouth and shuts up his eyes" എന്ന വാക്യം ഇടക്കൊന്നു ഓര്‍ക്കുന്നത് നല്ലതാണ്.

1. എന്റെ ആദ്യ പ്രതികരണവും കഴിഞ്ഞ പ്രതികരണത്തിലെ വാചകവും തമ്മില്‍ വൈരുധ്യം ഉണ്ടെന്നാണ് താങ്കളുടെ ഒന്നാമത്തെ ആരോപണം. അശാസ്ത്രീയമെന്നു ഉറപ്പായ കാര്യങ്ങള്‍ കാത്തിരുന്നാല്‍ ശാസ്ത്രീയമാകില്ല എന്നാണു ഞാന്‍ പറഞ്ഞത്. ഈച്ചയെ സംബന്ധിച്ച ഹദീസ് അശാസ്ത്രീയമെന്നു ഉറപ്പായിട്ടില്ല എന്നിരിക്കെ എന്ത് വൈരുധ്യമാണ് എന്റെ പ്രസ്താവനകളില്‍ ഉള്ളത്? മലയാളത്തില്‍ കൊടുത്ത വാചകങ്ങള്‍ വെച്ച് നുണ പറയുന്നത് നീതിയല്ല.

2. താങ്കളെ പോലെ നുണ പറയലും പരിഹസിക്കലും വര്‍ഗീയത ആരോപിക്കലും ആണ് പക്വതയുടെ അടയാളം എങ്കില്‍ ഞാന്‍ പക്വതയുള്ളവനല്ല. താങ്കളുടെ ബഹുമാനം എനിക്കാവശ്യമില്ല. പ്രണയ വിവാഹം സംബന്ധമായ സംവാദം മഞ്ഞകണ്ണട വെച്ച് വായിക്കുന്ന താങ്കളെ പോലുള്ളവരുടെ വര്‍ഗീയ മനസ്സ് വെളിപ്പെട്ടത്തില്‍ എനിക്ക് സന്തോഷമുണ്ട്. ബിന്‍ലാദനെ പോറ്റി വളര്‍ത്തിയത് അമേരിക്കയാണ്. അപ്പോള്‍ ബുഷിനാണ് അയാളോട് കൂടുതല്‍ അടുപ്പം കാണുക. ബുഷ്‌ നിരപരാധികളെ കൊന്നതായി താങ്കള്‍ക്ക് അറിയില്ലത്രേ. താങ്കള്‍ ചന്ദ്രനിലായിരുന്നോ ഇത്രകാലം താമസം? ഖുര്‍ആന്‍ ജ്ഞാനം മാത്രമല്ല പൊതുവിജ്ഞാനവും തീരെയില്ല താങ്കള്ക്കെന്നു തോന്നുന്നു. ക്രൂരതക്ക് ഒരു പുതിയ പര്യായം പറയാമെങ്കില്‍ ബുഷ്‌ എന്ന് പറയുന്നതാണ് നല്ലത്.

ചെകുത്താന്‍ വേദമോതും പോലെയായിരിക്കും നിങ്ങളുടെ ഉപദേശം എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം താങ്കളെ ചെകുത്താന്‍ എന്ന് വിളിച്ചു എന്ന് മനസ്സിലാക്കിയ താങ്കളുടെ 'ഭാഷാജ്ഞാനം' സമ്മതിക്കണം. എന്നിട്ട് എനിക്കങ്ങനെ സംസ്ക്കാരമില്ല എന്ന് പറയുകയും തുടര്‍ന്ന് മന്ദബുദ്ധി, ചെവിയില്‍ പൂവുള്ളവന്‍ (ഭ്രാന്തന്‍) തുടങ്ങിയ 'സംസ്ക്കാരമുള്ള' തെറികള്‍ എനിക്കെതിരെ എഴുതിവിടുകയും ചെയ്യുന്നു!!
(തുടര്‍ന്ന് താങ്കള്‍ കുറെ ബോറാകുന്നുണ്ട്. ഇത്ര നിലവാരം തകര്‍ന്നെഴുതുന്ന ഒരാളെ ആദ്യമായിട്ടാ കാണുന്നത്).

3. ചക്ക എന്നെഴുതുമ്പോള്‍ മാങ്ങ എന്ന് വായിക്കുന്ന സ്വഭാവം താങ്കള്‍ തുടരുക തന്നെയാണ്. "ഖുര്‍ആന്‍ പറയുന്ന കെട്ടുകളില്‍ ഊതല്‍ യുക്തിക്ക് നിരക്കാത്തതല്ല" എന്നൊരു വാചകം ഞാന്‍ പറഞ്ഞിട്ടേയില്ല. കെട്ടുകളില്‍ ഊതുന്നവരില്‍ നിന്നും അഭയം ചോദിക്കുന്നതില്‍ യുക്തിക്ക് നിരക്കാത്തതായി ഒന്നുമില്ല എന്നാണ് ഞാന്‍ പറഞ്ഞത്. എങ്ങനെയുണ്ട് താങ്കളുടെ കൃത്രിമം കാണിക്കല്‍ എന്ന് മറ്റുള്ളവര്‍ വിലയിരുത്തട്ടെ.

4. ബഹുസൃഷ്ടികളെ പൂജിക്കുന്നതാണ് ബഹുദൈവാരാധനക്ക് കാരണമാകുന്നത് എന്നത് താങ്കളുടെ വിശ്വാസം ആയിരിക്കാം. ഇസ്ലാമില്‍ അല്ലാഹുവല്ലാത്ത ഏതു ശക്തികളോടും പൂജിക്കുന്നതും അഭൌതികമായി സഹായം തേടുന്നതും അന്ധമായി വിധേയത്വം കാണിക്കുന്നതുമൊക്കെ ശിര്‍ക്ക് (ബഹുദൈവത്വം) ആണ്.

കെട്ടുകളില്‍ ഊതുന്നവര്‍ അത് കൊണ്ട് തന്നെ ശിര്‍ക്ക് പരമായ സംഗതിയാണ് ചെയ്യുന്നതെന്ന് മുസ്ലിം സമൂഹം മുഴുക്കെ അംഗീകരിക്കുന്നതാണ്.

ബഹുദൈവാരാധനയും സിഹ്റും ഒന്നാണെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത്? താങ്കള്‍ക്ക് മന:സാക്ഷിക്കുത്ത് തോന്നുന്നില്ലേ ഇങ്ങനെ കളവു പറയുമ്പോള്‍ ? ഇതാണോ ക്രിസ്ത്യാനിറ്റി? ഇതേ ചോദ്യം കഴിഞ്ഞ പ്രാവശ്യം ചോദിച്ചിട്ടും മിണ്ടാതെ പഴയത് തന്നെ ആവര്‍ത്തിക്കുന്നു.

സിഹ്ര്‍ എന്ന് പറഞ്ഞാല്‍ കെട്ടുകളില്‍ ഊതുന്ന പ്രവര്‍ത്തി മാത്രമല്ല എന്ന സത്യം കൂടി പഠിക്കുക. മുറി വൈദ്യന്‍ ആളെ കൊല്ലും എന്ന ആപ്ത വാക്യം നിങ്ങളെ പോലുള്ളവരെ കുറിച്ചാണെന്ന് തോന്നുന്നു.

5. ശാരീരികവും മാനസികവുമായല്ലാത്ത മനുഷ്യനുണ്ടാകുന്ന ഒരു ഉപദ്രവം എന്താണെന്ന് തിരിയാന്‍ PhD ഒന്നും എടുക്കേണ്ട. തെറ്റു ചെയ്യാന്‍ ആത്മാവിനെ പ്രേരിപ്പികുകയാണ് പിശാച് ചെയ്യുക. അതാണ്‌ വഴി പിഴപ്പിക്കല്‍. മാനസികരോഗമോ ശാരീരികരോഗങ്ങളോ മുറിവോ ഭ്രാന്തോ ഒന്നും പിശാച് ഉണ്ടാക്കില്ല.

6. ഭൂമിയെ ഉണ്ടാക്കി അതിനു വെളിച്ചം നല്‍കാന്‍ നാലാം ദിവസം സൂര്യനെ ഉണ്ടാക്കിയെന്നു ഒരു സംശയത്തിനും ഇട വരാത്ത വിധം ബൈബിള്‍ പറയുന്നു (ഉല്‍പ്പത്തി 1 ലെ ആദ്യത്തെ 19 വചനങ്ങള്‍ വായിച്ചു പഠിക്കൂ, വെറുതെ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞാല്‍ പോര). ഇനി ഖുര്‍ആന്‍ അങ്ങനെയോ അതിനു സമാനമായ രീതിയിലോ ഭൂമിക്കു ശേഷം സൂര്യന്‍ ഉണ്ടാക്കിയെന്നു പറയുന്നുണ്ടോ? ഉണ്ടെന്നു പറയാന്‍ താങ്കള്‍ ഉദ്ധരിച്ച സൂക്തങ്ങള്‍ അക്കാര്യമല്ല പറയുന്നതെന്ന് കഴിഞ്ഞ പ്രതികരണത്തില്‍ കൃത്യമായി മറുപടി നല്‍കി കഴിഞ്ഞു.

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്ന് പറഞ്ഞു തുടങ്ങുന്ന ബൈബിള്‍ പിന്നെ തുടര്‍ന്ന് പറയുന്നത് ഭൂമിക്കു ശേഷം സൂര്യന്‍ വന്നുവെന്നാണ്.

ബൈബിള്‍ പറയുന്നത് 24 മണിക്കൂര്‍ എന്ന കണക്കാണെന്ന് ബൈബിള്‍ വായിച്ചവര്‍ക്കറിയാം. ഓരോ ദിനവും കഴിയുന്നതിനെ സൂചിപ്പിക്കാന്‍ സന്ധ്യയായി, ഉഷസ്സുമായി എന്നിങ്ങനെ ബൈബിള്‍ പറയുന്നുണ്ടല്ലോ. വക്രബുദ്ധിയില്ലാത്ത ആളുകള്‍ക്ക് അതില്‍ നിന്നും കാര്യം വളരെ വ്യക്തമാണ്.

ഖുറാനിലെ വൈരുധ്യങ്ങളും ശാസ്ത്രീയ വിഡ്ഢിത്തങ്ങളും എത്ര വേണമെങ്കിലും കാണിക്കാന്‍ കഴിയും എന്ന് പറഞ്ഞാല്‍ പോര. കാണിക്കണം. എല്ലാം ശരി എന്ന് പറഞ്ഞു കൈ കഴുകുന്ന ശീലം എനിക്കില്ല. തെറ്റുകള്‍ ഉണ്ടെന്നു താങ്കള്‍ ഒരിക്കല്‍ സമ്മതിച്ച ബൈബിള്‍ ശരിയാണെന്ന് സമ്മതിക്കാന്‍ എന്നോട് ആവശ്യപ്പെടുന്നത് മണ്ടത്തരമല്ലേ?

7. പല്ലി ഹദീസുമായി ബന്ധപ്പെട്ടു സനദ് (റിപ്പോര്‍ട്ട്‌ ചെയ്യുന്നവരുടെ പരമ്പര) മാത്രമേ സ്വഹീഹ് ഉള്ളൂ. മത്ന്‍ (ആശയം) സ്വഹിഹ് അല്ല. അതാണ്‌ തള്ളണം എന്ന് പറയാന്‍ കാരണം.

8. ബഹുഭാര്യത്വത്തെ സംബന്ധിച്ച് എന്റെ അഭിപ്രായം എന്താണ് എന്നായിരുന്നു താങ്കള്‍ മുമ്പെന്നോട് ചോദിച്ചത്. ഖുര്‍ആന്‍ പറയുന്നതെന്തോ അതാണ്‌ എന്റെ അഭിപ്രായം എന്ന് വ്യകതമാക്കുകയും ചെയ്തു. ഇപ്പോള്‍ അറിയേണ്ടത് ഖുര്‍ആന്‍ എന്ത് പറയുന്നു എന്നാണു. ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ നീതി പുലര്‍ത്തണം എന്ന വ്യവസ്ഥയോടെ നാല് വരെ വിവാഹം കഴിക്കാം എന്നാണ് ഖുര്‍ആന്‍ പറയുന്നത്.

9. താങ്കളുടെ സമാപന പ്രസംഗം അസ്സലായി. ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ ചേട്ടത്തി എന്ന കഥാപാത്രത്തെ ഓര്മ വന്നു പോയി ഇത് വായിച്ചപ്പോള്‍. പുള്ളിക്കാരി സ്വന്തം ഭര്‍ത്താവിനെ പറ്റി പറയുന്നത് കേള്‍ക്കൂ:
"എനിക്കുണ്ടൊരു കോന്തന്‍ ഭര്‍ത്താവ്. കാല്‍ക്കാശിനു കൊള്ളാത്തവന്‍. പക്ഷെ എന്ന് കരുതി ഞാന്‍ അയാളെ ഇന്നേ വരെ ഒരു കുറ്റവും പറഞ്ഞിട്ടില്ല."
Apr 22, 2012 01:04 PM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


പൊന്നു മുഹമ്മദലീ എന്നെ വെറുതെ വിട്ടേക്ക്.നിങ്ങളോട് ഒന്നും സംസാരിക്കാന്‍ ഞാനില്ല.ഒരു ക്രിസ്ത്യന്‍ സുഹ്ര്‍ത്തായിരുന്നെങ്കില്‍ പച്ച മലയാളത്തില്‍ പറയാമായിരുന്നു ഇത് അതിനും കഴിയാത്ത അവസ്ഥ.ഒരു ചോദ്യത്തിന് മറുപടി ഞാന്‍ വല്ലാതെ കൊതിച്ചു പോയി പ്രതീക്ഷിച്ച പോലെ വ്യക്തമായി നിങ്ങള്‍ നല്‍കി. കൊച്ചു ആദ്യം പറയുന്നു "മനുഷ്യരെ പിശാചുക്കള്‍ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കില്ല. ആകെ ചെയ്യുന്നത് മനുഷ്യനെ വഴി പിഴപ്പിക്കുക എന്നതാണ്. " രണ്ടാമത് പറയുന്നു :"തെറ്റു ചെയ്യാന്‍ ആത്മാവിനെ പ്രേരിപ്പികുകയാണ് പിശാച് ചെയ്യുക. അതാണ്‌ വഴി പിഴപ്പിക്കല്‍ . മാനസികരോഗമോ ശാരീരികരോഗങ്ങളോ മുറിവോ ഭ്രാന്തോ ഒന്നും പിശാച് ഉണ്ടാക്കില്ല." മരണപ്പെട്ടതിനു ശേഷം ആത്മാവെന്നു പറയാറുണ്ട്‌,ജീവിച്ചിരിക്കുന്ന ഒരാളുടെ ആത്മാവ് അയാളുടെ മനസ്സ് അല്ലാതെ എന്താണ്!!!

ഇതുകൊണ്ടാണ് ഇയാളെ ഞാന്‍ ബഹുമാനത്തോടെ കൊച്ചെ എന്ന് വിളിക്കുന്നത്‌ (മന്തബുദ്ദി എന്ന് വിളിക്കാത്തത് എന്റെ സംസ്കാരമല്ലാത്തത് കൊണ്ടാണ്).

ചോദ്യങ്ങളൊന്നും പിന്നെ പറയേണ്ടല്ലോ എല്ലാം അതെ പടി ആവര്‍ത്തിച്ചിരിക്കുന്നു. എങ്കിലും വായനക്കാര്‍ക്ക് വേണ്ടി ബൈബിളുമായി ബന്ധപെട്ട ഭാഗങ്ങളില്‍ കാര്യമായി ഒന്നുമില്ലെങ്കിലും പ്രതീകരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഭൂമിയെ ഉണ്ടാക്കി അതിനു വെളിച്ചം നല്‍കാന്‍ നാലാം ദിവസം സൂര്യനെ ഉണ്ടാക്കിയെന്നു പറയുന്നത് കൊണ്ട് എന്താണ് അശാസ്ത്രീയം?സൂര്യനെ ഉണ്ടാക്കുന്നത്‌ വെളിച്ചം നല്കാനാണെന്നു കൊച്ചിന് മനസ്സിലായില്ല.ബൈബിള്‍ ഭൂമിയിലെ സസ്യ ജീവ ജാലങ്ങള്‍ക്ക് വെളിച്ചം നല്‍കാന്‍ വേണ്ടി നാലാം ദിവസം സൂര്യനെ ഉണ്ടാക്കി എന്ന് പറഞ്ഞാലല്ലേ അശാസ്ത്രീയമാവൂ എന്നാല്‍ അങ്ങനെ ബൈബിള്‍ പറയുന്നില്ല.ഇതില്‍ നിന്നും സൂര്യന്‍ ഉണ്ടാക്കിയ ശേഷമാണ് ഭൂമിയില്‍ മനുഷ്യനടക്കം എല്ലാ വസ്തുക്കളെ സംവിധാനിച്ചതെന്നു എളുപ്പം ആര്‍ക്കും മനസ്സിലാവും.കൊച്ചു വീണ്ടും പറയുന്നു ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്ന് പറഞ്ഞു തുടങ്ങുന്ന ബൈബിള്‍ പിന്നെ തുടര്‍ന്ന് പറയുന്നത് ഭൂമിക്കു ശേഷം സൂര്യന്‍ വന്നുവെന്നാണ് അതിനെന്താണ് പ്രശ്നം കുട്ടീ ആകാശവും ഭൂമിയും ഉണ്ടാക്കിയ ശേഷം ജീവ ജാലങ്ങളെ സൃഷ്ടിച്ചുവെന്നല്ലല്ലോ ബൈബിള്‍ പറയുന്നത്!
പിന്നെയുള്ള കൊച്ചിന്റെ സംശയം ബൈബിള്‍ രാത്രിയും പകലുമെന്നു പറയുന്നില്ലേ എന്നാണു.അതെന്താ ദൈവത്തിന്റെ ദിവസങ്ങള്‍ക്കു രാത്രിയും പകലുമില്ലേ!അങ്ങനെ രാത്രിയും പകലുമില്ലെന്നു ഖുറാന്‍ പറയുന്നുണ്ടോ? കുട്ടീ,ഈ ബൈബിളും ഖുരാനുമെല്ലാം കര്‍ത്താവായ ദൈവത്തില്‍ നിന്നുമാണ് ചില കാര്യങ്ങള്‍ ബൈബിള്‍ പറയാത്തത് ഖുറാന്‍ പറയുന്നു അത് വളരെ കുറച്ചേയുള്ളൂ എന്നാല്‍ പ്രവാചക ചരിത്രങ്ങലെല്ലാം വിശദമായുള്ളത് ബൈബിലിലാണ്.ബൈബിള്‍ പറയുന്ന ദിവസം ദൈവത്തിന്റെ അടുക്കലുള്ള ദിവസമാണ് എന്ന് ഇനിയെങ്കിലും പഠിക്കൂ.

ഹദീസ് എനിക്കറിയേണ്ടത് മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കുന്ന പണ്ഡിതന്മാരായ ബുഖാരിയും മുസ്ലിമും ശരിയായി തെരെഞ്ഞെടുത്തതാണോ സിഹൃന്റെയും പല്ലിയുടെയും ഹദീസ് എന്നാണു.അതെയെന്നോ അല്ലായെന്നോ ഉള്ള ഉത്തരം മാത്രം മതി.അത് ഞാന്‍ യോഗ്യരായവരോട് ചോദിച്ചോളാം കൊച്ചിന് അതെ പറ്റി ഒന്നുമറിയില്ല. എട്ടാമത്തെ കൊച്ചിന്റെ പ്രതീകരണം വായിക്കുന്ന ഏതൊരാള്‍ക്കും കൊച്ചിന്റെ മാനസിക വളര്‍ച്ച എളുപ്പം പിടികിട്ടും. ഞാന്‍ ഇയാളെ പരിഹസിച്ചതല്ല പ്രിയ സഹോദരന്മാര്‍ അതുകൊണ്ട് എന്നോട് ക്ഷമിക്കുക. ഒരാളെയും പരിഹസിക്കാന്‍ വേണ്ടിയല്ല കൊചെന്നു വിളിച്ചത് അയാള്‍ക്ക്‌ അത് ബോധ്യ പ്പെടുത്തി കൊടുക്കാനാണെന്ന് മാന്യവായനക്കാര്‍ മനസ്സിലാകുമല്ലോ.

കൊച്ചു ചെയ്യും പോലെ തെറ്റുകളെ തെറ്റായി വ്യാഖ്യാനിച്ചു ശരിയാക്കി മാറ്റാമെങ്കില്‍ എല്ലാം അങ്ങനെ ചെയ്യാന്‍ കഴിയും എന്തായാലും കൊച്ചു ബോബനും മോളിയും എല്ലാ മാസത്തെതും മുടങ്ങാതെ വായിക്കുക അതുകൊണ്ട് ബാലരമയും ബാലമംഗളമൊന്നും വായിക്കാതിരിക്കല്ലേ! വലിയ വിഷയങ്ങളെല്ലാം മുതിര്‍ന്നവര്‍ ചര്‍ച്ച ചെയ്തോളാം പോന്നു മുഹമ്മദലീ......

മുഹമ്മദലിയെ ഓര്‍ക്കുമ്പോള്‍ ഇന്ന് കേരളത്തില്‍ തെറികള്‍ ഏറ്റുവാങ്ങി കുതിച്ചു കൊണ്ടിരിക്കുന്ന മരമണ്ടന്‍ സന്തോഷ്‌ പണ്ട്ടിനെയാണ് ഓര്‍മ്മ വരുന്നത്. അദ്ദേഹം രാധയും സീതയും എന്ന് പേരിട്ടു എന്തൊക്കെയോ കാട്ടികൂട്ടി അത് യുടൂബിലിട്ടു. ഇന്നത്തെ സിനിമയിലുള്ള പോലുള്ള പാട്ട് സീനുകള്‍ കണ്ടപ്പോള്‍ അത് ജനങ്ങള്‍ കാണുകയും പ്രചരിക്കുകയും ചെയ്തു, ഇപ്പോള്‍ അദ്ദേഹം സുപ്പര്‍ സ്റ്റാറാണെന്ന് പറയുന്നു!!

പലരും പറയുന്നു സമകാലിക സിനിമകള്‍ മോശമായത്കൊണ്ടാണ് സന്തോഷിന്റെ പടം വിജയിച്ചതെന്ന്! അങ്ങനെയെങ്കില്‍ അതിലുള്ള കഥ സിനിമാക്കാരെ നന്നായി പരിഹസിക്കുന്നുവേന്നല്ലാതെ വേറൊരു കഥയും വ്യത്യസ്തമായി അതിലില്ല, അതിലെ പാട്ടുകള്‍ക്ക് എന്ത് സാഹിത്യ ബോധമാണ്ള്ളത്, പിഞ്ചു കുട്ടികള്‍ പാടുന്ന പാട്ടുകളാണെല്ലാം. പിന്നെ എന്താണ് ജനങ്ങള്‍ സാദാരണ പടങ്ങള്‍ പോലെ സ്വീകരിക്കാന്‍ കാരണം? ഈ പടത്തില്‍ അഭിനയിക്കുന്നതും ക്യാമറ ഒഴിചു ബാക്കിയെല്ലാം ചെയ്യുന്നതും ഈ കൊച്ചു കുട്ടിയുടെ ബുദ്ദി വളര്‍ച്ചയുള്ള പണ്ടിതനായി സ്വയം പരിചയപ്പെടുത്തുന്ന സന്തോഷാണ് . ഇയാള്‍ നാണം കെടുത്തുന്നത് സിനിമക്കാരെയും നല്ല സിനിമാ പ്രേക്ഷകരെയുമാണ്. അയാളെ ചീത്ത പറയാത്തവരില്ല ,എന്നിട്ടും അയാള്‍ പുതിയ പതിപ്പുമായി മുമ്പോട്ട് പോവുന്നു. ഇങ്ങനെയുള്ളവരെ ചീത്ത പറഞ്ഞതുകൊണ്ട് ഒരു പ്രയോജനവുമില്ല കാരണം പണ്ടിട്റ്റ് അതൊന്നുമാറിയുന്നില്ല പച്ച മലയാളത്തില്‍ ഉളുപ്പ് എന്നാ ഒരു സാധനം എന്താണെന്ന് അയാളുടെ ബുദ്ദിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല അതുപോലെയാണ് മുഹമ്മദലി അതെ മറുപടിയുമായി വീണ്ടും വരും, ഇങ്ങനെയുള്ളവര്‍ ഇസ്ലാം മതത്തിലെ ബുദ്ദിയുള്ളവരുടെ സംഘടനയെന്നറിയാപ്പെടുന്ന സംവാദക്കാരെ എളുപ്പം തകര്‍ക്കും.

Apr 22, 2012 04:30 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

ക്രിസ്ത്യന്‍ സുഹൃത്തായിരുന്നെങ്കില്‍ പച്ചമലയാളത്തില്‍ പറയാമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാനൊന്ന് ഞെട്ടി ഷിനൂ. കാരണം താങ്കള്‍ എന്നെ കുറിച്ച് പറഞ്ഞ അസഭ്യങ്ങളെക്കാള്‍ വലുത് താങ്കളുടെ കയ്യില്‍ ഉണ്ടെന്നാണല്ലോ അതിനര്‍ത്ഥം. ഒരു ക്രിസ്ത്യന്‍ സുഹൃത്തിനും അവ കേള്‍ക്കാന്‍ ഇട വരാതിരിക്കട്ടെ.

താങ്കളുടെ മറുപടിയില്‍ കഴമ്പുള്ളത് തപ്പി നോക്കി. നിരാശയായിരുന്നു ഫലം. ആകെ പരിഗണിക്കാന്‍ പറ്റിയത് താഴെ കൊടുക്കുന്നു:

1) "ജീവിച്ചിരിക്കുന്ന ഒരാളുടെ ആത്മാവ് അയാളുടെ മനസ്സ് അല്ലാതെ എന്താണ്" എന്നാണല്ലോ താങ്കളുടെ ചോദ്യം. സഹോദരാ, മനസ്സും ആത്മാവും ഒന്നല്ല. മനസ്സിനുമപ്പുറം സങ്കീര്‍ണമായ, ധര്‍മാധര്‍മങ്ങളെ വിവേചിച്ചറിയാന്‍ കഴിയുന്ന ഒരു സംഗതിയാണ് ആത്മാവ്. മനസ്സിനെ അംഗീകരിക്കുന്ന യുക്തിവാദികള്‍ ആത്മാവിനെ നിഷേധിക്കാറുണ്ട്.

2) 4.57 billion ആണ് സൂര്യന്റെ പഴക്കമെന്നു ശാസ്ത്രം പറയുന്നു. 4.54 billion ആണ് ഭൂമിയുടെ പഴക്കം. ബൈബിള്‍ പറയുന്നതോ ഭൂമിക്കു ശേഷമാണ് സൂര്യന്‍ ഉണ്ടായത് എന്നും! ഇതാണ് അശാസ്ത്രീയം.

3) ബൈബിളില്‍ പറയുന്ന ദിവസം കൊണ്ട് 24 മണിക്കൂര്‍ ദിവസമല്ല ഉദ്ദേശം എന്ന് മുമ്പ് വാദിച്ചത് മറന്നോ?

അതിനുള്ള മറുപടിയായിട്ടാണ് ബൈബിളില്‍ 6 ദിവസങ്ങളില്‍ ഉള്ള സൃഷ്ടിപ്പിനെ പറ്റി പറയുമ്പോള്‍ സന്ധ്യയുമായി, ഉഷസ്സുമായി എന്ന് പറയുന്നു. അപ്പോള്‍ സാധാരണ ദിവസങ്ങളാണ് ബൈബിള്‍ പറയുന്നത് എന്നര്‍ത്ഥം. ഇതിനെ പറ്റി വല്ലതും പറയാനുണ്ടോ? അതല്ല, ബൈബിള്‍ പറയുന്ന സന്ധ്യയും ഉഷസ്സും വളരെ നീളം കൂടിയതാണോ? എങ്കില്‍ ബൈബിള്‍ വെച്ച് തെളിയിക്കുക.

4) പ്രവാചകന്മാരെ കുറിച്ച് അസഭ്യം പറയുന്ന ബൈബിള്‍ ദൈവികമാണെന്നു പറയുന്ന താങ്കളുടെ തൊലിക്കട്ടി സമ്മതിക്കണം.

5) സിഹൃന്റെയും പല്ലിയുടെയും ഹദീസ് തിരഞ്ഞെടുത്തത് ബുഖാരിയും മുസ്ലിമുമോക്കെയാണ്. അതിനെന്താണ് കുഴപ്പം? അവര്‍ തിരഞ്ഞെടുത്തത് കൊണ്ട് അതെല്ലാം പ്രവാചകന്‍ പറഞ്ഞതായിരിക്കുമെന്നു ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. ഹദീസ് ചരിത്രം, രീതി ശാസ്ത്രം ഇതൊന്നും പഠിക്കാതെ വിഡ്ഢിത്തം വിളമ്പുന്ന താങ്കളുടെ മുമ്പില്‍ സന്തോഷ്‌ പണ്ഡിററ് എത്രയോ നിസ്സാരനാണ്‌. ബോബനും മോളിയിലെ ചേട്ടത്തിയുടെ സ്വഭാവം ഇപ്പോഴും താങ്കള്‍ വിട്ടിട്ടില്ല. പ്രവാചകന്മാരെ തെറി പറയുന്ന ബൈബിള്‍ സംസ്ക്കാരം ആയിരിക്കുമോ താങ്കള്‍ക്ക് കിട്ടിയത്?
Apr 25, 2012 09:43 PM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


മുഹമ്മദലീ എന്തൊക്കെയാണ് നിങ്ങള്‍ പറയുന്നേ. ഞാന്‍ നിങ്ങളെ അസഭ്യമായി എന്ത് പറഞ്ഞുവെന്നാ. കൊച്ചെ എന്ന് വിളിക്കുന്നത്‌ അസഭ്യമാണോ ഒരിക്കലുമല്ല നിങ്ങള്‍ പക്വതയുള്ള സമസ്സരമുള്ള ആളാണെങ്കില്‍ പോലും അത് പരിഹാസമേ ആവുള്ളൂ. ഒരു ക്രൈസ്തവ സുഹ്ര്‍ത്താണ് നിങ്ങളെങ്കില്‍ ഞാന്‍ മന്തബുദ്ദിയെന്നു വിളിക്കുമെന്നാണ് ഞാന്‍ പറഞ്ഞത് അല്ലാതെ ചീത്ത വിളിച്ചു എനിക്ക് പരിചയമില്ല. ഞാന്‍ കൊച്ചെ എന്ന് വിളിക്കുന്നത്‌ നിങ്ങളുടെ നന്മാക്കാണെന്ന് കരുതി എന്നോട് ക്ഷമിക്കുക.

ധര്‍മാധര്‍മങ്ങളെ വിവേചിച്ചറിയാന്‍ കഴിയുന്ന ഒരു സംഗതിയാണ് ആത്മാവ് എന്ന് കൊച്ചു കളിക്കുടുക്കയില്‍ നിന്നും വായിച്ചതാണോ അല്ലങ്കില്‍ ബോബനും മോളിയും പറയുന്നുണ്ടോ അല്ലെങ്കില്‍ ഇതും ഖുറാന്‍ പറയുന്നുണ്ടോ? എനിക്ക് നിങ്ങളുടെ അഭിപ്രായമല്ല അറിയേണ്ടത്, അത് നിങ്ങളുടെ കൂടെയുള്ള കൊച്ചുമാര്‍ക്ക് പറഞ്ഞു കൊടുക്കുക.കുട്ടീ...  സാദാരണയായി ഒരാളുടെ ആത്മാവെന്നു പറയുന്നത് അയാള്‍ മരണപ്പെട്ടശേഷമാണ്.ഒരു മനുഷ്യനെ ആരും ആത്മാവെന്നു പറയാറില്ല കാരണം ആത്മാവിനെ ശരീരം കൊണ്ട് പൊതിയുമ്പോഴാണ് ഒരു മനുഷ്യനെ ദൈവം സൃഷ്ടിക്കപ്പെടുന്നത്. ഒരു കാര്യം ആത്മീയമായി പറയുമ്പോള്‍ അത് ബന്ധപ്പെടുന്നത് മനസ്സിനെയാണ്‌ കുട്ടീ.

മുമ്പ് മി.സാലിഹ് പറഞ്ഞ മൂന്നില്‍ രണ്ടു ഖുറാന്‍ സൂക്തങ്ങളിലും ഭൂമിയുടെ സൃഷ്ടിപ്പ് പറഞ്ഞ ശേഷമാണ് ആകാശ സൃഷ്ടിപ്പിനെ കുറിച്ച് പറയുന്നത് ഒരു സ്ഥലത്ത് ആകാശ വസ്തുക്കളെ നിര്‍മ്മിച്ച ശേഷമാണ് ഭൂമിയിലെ വസ്തുക്കള്‍ നിര്‍മ്മിച്ചതെന്നാണ് അല്ലാതെ ആകാശ വസ്തുക്കളെ സൃഷ്‌ടിച്ച ശേഷം ഭൂമി സൃഷ്ടിച്ചുവെന്ന് പറയുന്നില്ല.പക്ഷെ ബൈബിള്‍ ഖുരാനെക്കാള്‍ അല്‍പ്പം കൂടി വ്യക്തമായി ഭൂമിയാണ്‌ സൂര്യന് മുമ്പ് സൃഷ്ടിച്ചതെന്ന് പറയുന്നു. ശാസ്ത്രജ്ഞര്‍ സൂര്യനാണോ ഭൂമിയാണോ ആദ്യമുണ്ടായത് എന്ന സ്ഥിരീകരണത്തില്‍ ഇതുവരെ എത്തിയിട്ടില്ല.ഭൂമിയും സൂര്യനും ഉണ്ടായത് 4.54 ബില്യണും 4.59 ബില്യണും ഇടയിലാണ് എന്നെ ശാസ്ത്രം പറയുന്നുള്ളൂ.ആദ്യം സൃഷ്ടിച്ചത് ഭൂമിയും ആകാശവുമാണെന്ന് ബൈബിളും ഖുറാനും ഒരു പോലെ പറയുന്നു.

കൊച്ചെ ഞാന്‍ മുമ്പ് പറഞ്ഞില്ലേ ബൈബിളും ഖുറാനും ദൈവത്തിന്റെ വചനങ്ങളാണ്, ഖുറാന്‍ പറയുന്ന ആറ് ദിവസവും ബൈബിള്‍ പറയുന്ന ആറ്‌ ദിവസവും ദൈവത്തിന്റെ അടുക്കലുള്ള ദിവസങ്ങളെയാണ്‌.ദൈവത്തിന്റെ അടുക്കല്‍ സന്ധ്യയും ഉഷസ്സുമില്ലെന്ന് ദൈവം പറഞ്ഞോ മുഹമ്മദലീ. ബൈബിള്‍ ഇന്നുള്ള ദിവസങ്ങളാണെന്ന് പറഞ്ഞെങ്കിലല്ലേ ബൈബിള്‍ അശാസ്ത്രീയമാവൂ.

കൊച്ചെ ബുഖാരിയും മുസ്ലിമുമുമാണ് ഇസ്ലാമിന്റെ പ്രധാന ഹദീസ് പണ്ഡിതന്മാര്‍.കൊച്ചിന് അതെപറ്റി ഒന്നും അറിയില്ല പറഞ്ഞുതരാന്‍ എനിക്കുമറിയില്ല.വേണമെങ്കില്‍ ഞാന്‍ മറ്റുള്ളവരില്‍ നിന്നും അന്യേഷിച്ചു പറഞ്ഞു തരാം.

സംശയങ്ങളും പ്രതീകരണങ്ങളും നേരിയ തോതില്‍ മാറ്റം വന്നിട്ടുണ്ട് ഇനിയും മെച്ചപ്പെടുത്തുക. എല്ലാ നന്മയും നേരുന്നു.
Apr 26, 2012 04:44 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

ഒരാളെ പരിഹസിക്കുന്നത് അയാളുടെ നന്മക്കു വേണ്ടിയാണെന്ന് പറയുന്ന താങ്കളുടെ നിലപാടില്‍ സഹതപിക്കുന്നു. ഈ ചര്‍ച്ച തുടങ്ങുമ്പോഴുള്ള അവസ്ഥയില്‍ നിന്നും വളരെ ദയനീയമായ അവസ്ഥയില്‍ താങ്കള്‍ എത്തിപ്പെട്ടിരിക്കുന്നു. ക്രൈസ്തവ സുഹൃത്തിനെ മന്ദബുദ്ധി എന്ന് വിളിച്ചാല്‍ (അത് അസഭ്യമല്ലത്രേ!!) ആ പാവത്തിന്റെ നന്മക്കു വേണ്ടി ആയിരിക്കും അത് അല്ലെ? ഏതു ബൈബിളിലാണ് അങ്ങനെ പറയുന്നത്?

1. ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്നു സംഗതികള്‍ ചേര്‍ന്നതാണ് മനുഷ്യന്‍. 


"ധര്‍മാധര്‍മങ്ങളെ വിവേചിച്ചറിയാന്‍ കഴിയുന്ന ഒരു സംഗതിയാണ് ആത്മാവ്" എന്ന പരാമര്‍ശത്തെ പരിഹസിക്കുന്ന താങ്കള്‍ എവിടത്തെ ക്രിസ്ത്യാനിയാണ്? കളിക്കുടുക്ക വായിക്കുന്നവര്‍ പോലും ഈ മണ്ടത്തരം പറയില്ല. ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ ഈ പറയുന്നത്. മനസിനെ നിഷേധിക്കാത്ത യുക്തിവാദികള്‍ ആത്മാവിനെ നിഷേധിക്കാരുണ്ട്. ഇത് രണ്ടും ഒന്നായിരുന്നുവെങ്കില്‍ അവര്‍ അങ്ങനെ ചെയ്യുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?

2. ഭൂമി, സൂര്യന്‍ സൃഷ്ടിപ്പിനെ കുറിച്ച് പുതിയതൊന്നും താങ്കള്‍ പറഞ്ഞില്ല. പഴയത് ആവര്‍ത്തിക്കുന്നത് മരുന്ന്‍ തീര്‍ന്നത് കൊണ്ടാണെന്ന് വ്യക്തം.
ഭൂമിയും സൂര്യനും ഉണ്ടായത് 4.54 ബില്യണും 4.59 ബില്യണും ഇടയിലാണ് എന്നല്ല ശാസ്ത്രം പറയുന്നത്. 4.57 billion ആണ് സൂര്യന്റെ പഴക്കം, 4.54 billion ആണ് ഭൂമിയുടെ പഴക്കം എന്നാണു.

3. ബൈബിളില്‍ 6 ദിവസങ്ങളില്‍ ഉള്ള സൃഷ്ടിപ്പിനെ പറ്റി പറയുമ്പോള്‍ സന്ധ്യയുമായി, ഉഷസ്സുമായി എന്ന് പറയുന്നു. അപ്പോള്‍ സാധാരണ ദിവസങ്ങളാണ് ബൈബിള്‍ പറയുന്നത് എന്നര്‍ത്ഥം. ഇതിനെ പറ്റി വല്ലതും പറയാനുണ്ടോ? അതല്ല, ബൈബിള്‍ പറയുന്ന സന്ധ്യയും ഉഷസ്സും വളരെ നീളം കൂടിയതാണോ? എങ്കില്‍ ബൈബിള്‍ വെച്ച് തെളിയിക്കുക. ഇതിനെ കുറിച്ച് മുമ്പ് ചോദിച്ചിട്ട് മിണ്ടാട്ടമില്ല.

4. ബുഖാരിയും മുസ്ലിമുമുമാണ് ഇസ്ലാമിന്റെ പ്രധാന ഹദീസ് പണ്ഡിതന്മാര്‍ എന്ന് താങ്കള്‍ പറഞ്ഞിട്ട് വേണ്ട ഞാനറിയാന്‍. സൌദിയിലേക്ക് ഈന്തപ്പഴം കയറ്റല്ലേ. പറഞ്ഞുതരാന്‍ താങ്കള്ക്കറിയില്ല എങ്കില്‍ പിന്നെ മിണ്ടാതിരിക്കുക.

ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായി മറുപടി നല്‍കാന്‍ കഴിയാതെ പരിഹാസവും അസഭ്യവും മാത്രം കൈമുതലാക്കി, അതില്‍ അഭിമാനം കൊള്ളുന്ന നിലപാടാണ് താങ്കള്‍ക്ക്. ബൈബിളില്‍ തെറ്റുണ്ട് എന്ന് സമ്മതിച്ചു കുടുങ്ങി, ഇപ്പോള്‍ അതില്‍ നിന്നും തലയൂരാന്‍ പാട് പെടുന്ന ദയനീയാവസ്ഥ താങ്കളില്‍ പ്രകടമാണ്. ഇത്ര അധ:പതിച്ച ഒരു വ്യക്തിയാണ് എന്റെ പ്രതികരണത്തിന് മാര്‍ക്കിടാന്‍ നോക്കുന്നത് എന്നത് ഈ നൂറ്റാണ്ടിലെ ഒന്നാം തരാം തമാശയാണ്.
Apr 28, 2012 07:12 AM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


കൊച്ചുകുട്ടികളെയും മന്ത ബുദ്ദികളെയും തോല്പിക്കാന്‍ കഴിയില്ലെന്ന് നന്നായറിയാം, അതുകൊണ്ടാണ് ഇന്നലെ ഇതിനു പ്രതീകരിക്കാതിരുന്നത്, എങ്കിലും ഒന്ന് കൂടി പറഞ്ഞു കൊടുക്കല്‍ ഒരു ബാധ്യതയായി ഇപ്പോള്‍ തോന്നുന്നു. ഞാന്‍ കൊച്ചു എന്ന് ഇയാളെ വിളിക്കുന്നത്‌ വെറുതെയല്ലന്നു വ്യക്തമാക്കുന്നതാണ് ഇദ്ദേഹത്തിന്റെ മുമ്പത്തെ പ്രതീകരണം. ക്രിസ്ത്യാനികളെ മന്തബുദ്ദിയാക്കാനുള്ള ഇയാളുടെ ശ്രമം നോക്കുക.'നീയൊരു അന്യനായി പോയി അല്ലായിരുന്നെങ്കില്‍ എന്റെ വായിലിരിക്കുന്നത് കെട്ടേനെ' എന്ന എന്റെ വാക്കിനെ ഇയാള്‍ അര്‍ഥം മാറ്റിയത്!! (അങ്ങനെ ഞാന്‍ പറഞ്ഞോ എന്ന് കൊച്ച്‌ ചോദിക്കും. ഇല്ല കൊച്ചെ, പക്ഷെ അതില്‍ ഞാന്‍ ഉദ്ദേശിച്ചതും എല്ലാവര്ക്കും മനസ്സിലാകാവുന്നതും അതാണ്‌). കൊച്ചിന് എന്തെങ്കിലും ഒരു പ്രതീകരണം അയക്കണം എന്നെ ഉള്ളൂ അത് മനസ്സിലായാലും ഇല്ലെങ്കിലും അത് പിന്നെ അങ്ങനെയാണല്ലോ.കൊച്ചിന്റെ വാശിയേ!!

യുക്തിവാദികള്‍ ആത്മാവിനെ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല ഇവിടത്തെ വിഷയം, ഈ സംവാദക്കാരുടെ സ്ഥിരം ഏര്‍പ്പാടാണ് വിഷയം മാറ്റല്‍,അതെങ്ങനെയാ മുല്ലപ്പൂമ്പോടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൌരഭ്യം എന്നാണല്ലോ!! ഞാന്‍ പറയുന്നത് മാനസികവും ആത്മീയവുമാല്ലാത്ത മനുഷ്യനുണ്ടാവുന്ന ഒരു ഉപദ്രവവുമില്ല.അതെല്ലാം ആത്മാവിലാണ് എത്തിച്ചേരുക അത്കൊണ്ട് ആത്മാവിനാണ് അത് ബാധിക്കുന്നത്.അതുകൊണ്ട് ആത്മാവിനു ഉപദ്രമുണ്ടാകുമെന്നു നാരാനത്തു ഭ്രാന്തനും മുഹമ്മദലിയും പറയുന്നത്കൊണ്ട് അതെങ്ങനെ സത്യമാകും!

William thomson ,Charles darwin, Canyon diablo എന്നീ ശാസ്ത്രഞ്ജന്‍മാരെല്ലാം ഭൂമിയുണ്ടായത് കൃത്യമായി പറയുന്നില്ല എന്നാല്‍ ഒരു റേഞ്ച്(4 .54 ബില്യന്‍ മുതല്‍ 4. 59 ബില്യന്‍ വര്‍ഷങ്ങള്‍) അവര്‍ നല്‍കുന്നുണ്ട്, ഏകദേശം എല്ലാ ശാസ്ത്രഞ്ഞനമാരും ഇതിനോട് യോജിക്കുന്നു. അവരെല്ലാം റോകകുകലോടൊപ്പം ഗവേഷണ വിദേയമാക്കിയത് ഭൂമി സൃഷ്‌ടിച്ച ശേഷം ദൈവം ഭൂമിയില്‍ സൃഷ്‌ടിച്ച ജീവികളുടെ ഫോസിലുകലെയാണ് എന്നോര്‍ക്കണം. എന്നാല്‍ ഒറ്റപ്പെട്ട ചില അഭിപ്രായങ്ങള്‍ മുഹമ്മദലി പറയുമ്പോലെ പറയുന്നുണ്ട് അതും ഏറ്റവും കൂടുതല്‍ സാദ്യത എന്ന അര്‍ഥത്തില്‍ മാത്രമാണ് അതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുണ്ടായത് സൂര്യന് ശേഷമാണെന്ന് പറഞ്ഞാല്‍ അത് ബൈബിളിനു മാത്രമല്ല ഖുറാനും എതിരാണ് കാരണം ഖുറാന്‍ ഭൂമിയുടെ സൃഷ്ടിപ്പ് പറഞ്ഞ ശേഷമാണ് ആകാശ വസ്തുക്കളുടെ സൃഷ്ടിപ്പിനെ പറ്റി പറയുന്നത്. അല്ലാതെ ഭൂമി സൃഷ്ടിക്കുന്നതിനു മുമ്പ് ആകാശ വസ്തുക്കള്‍ സൃഷ്ടിച്ചതായി ഖുറാന്‍ പറയുന്നില്ല എന്നാണു അറിയാന്‍ കഴിയുന്നത്‌.

കൊച്ച്‌ വീണ്ടും ചോദിക്കുന്നു പ്രപഞ്ചം സ്രിഷ്ടിചെന്നു പറയുന്ന ആറ് ദിവസം ദൈവത്തിന്റെ അടുക്കലുള്ള ദിവസമാണെന്ന് ബൈബിള്‍ പറയുന്നുണ്ടോ എന്ന്!ഇല്ല പക്ഷെ ദൈവത്തിന്റെ അടുക്കലുള്ള ദിവസമല്ല എന്നും പറയുന്നില്ലല്ലോ.ഉഷസ്സും സന്ധ്യയും ദൈവത്തിന്റെ അടുക്കലില്ലെന്നു ബൈബിള്‍ പറയുന്നില്ല പകരം ഖുറാനും അത് പറയുന്നില്ല എന്ന് അറിയുന്നു. കൊച്ചിനെ ആരൊക്കെയോ പാടി പഠിപ്പിച്ച ഈ കാര്യങ്ങള്‍ സത്യമല്ലെന്ന് മനസ്സിലാക്കുക,ബൈബിള്‍ പറയാത്ത ഒരു കാര്യത്തില്‍ ബൈബിളിനെ വിമര്‍ശിക്കുന്നത് ശരിയല്ല.

ഖുറാന്‍ പറയുകയും ഒപ്പം ബുഖാരിയും മുസ്ലിമും തെരഞ്ഞെടുക്കുകയും ചെയ്ത ഹദീസുകളെ, അല്‍പ്പ നജാനികളായ കൊച്ചിന്റെ ആശാന്മാരുടെ വാക്കുകള്‍ സ്വീകരിച്ചു അതിനെ ചോദ്യം ചെയ്തു പുലിവാല് പിടിച്ചത് ആരാണെന്ന് വായനക്കാര്‍ മനസ്സിലാക്കും.
ഞാന്‍ കുട്ടിയെ അസഭ്യം പറയുകയല്ല ഒരു ഉപദേശമായി കാണുക എന്ന് വിനീതമായി അഭയാര്‍ഥിക്കുന്നു.

 Apr 29, 2012 01:21 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:


കൊള്ളാം. ഉഗ്രനായിട്ടുണ്ട് ഈ ഉരുണ്ടു കളി. ഞാന്‍ ക്രിസ്ത്യാനികളെ മന്ദബുദ്ധിയാക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞ വാചകം ഉദ്ദരിക്കുക. ഇത്തിരിയെങ്കിലും ഉളുപ്പ് ബാക്കിയുണ്ടെങ്കില്‍ !

'നീയൊരു അന്യനായി പോയി അല്ലായിരുന്നെങ്കില്‍ എന്റെ വായിലിരിക്കുന്നത് കെട്ടേനെ' എന്ന പുതിയ വാചകം കൊണ്ടുവന്നത് താങ്കള്‍ ഒരു പരിഹാസവും നടത്താത്ത പരിശുദ്ധന്‍ ചമയാനാണല്ലോ. പക്ഷെ അതേ വാചകം തന്നെ സൂചിപ്പിക്കുന്നത് താങ്കളുടെ വായില്‍ പുറത്തു പറയാന്‍ കൊള്ളാത്ത പലതും ഉണ്ടെന്നും ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കില്‍ അതൊക്കെ അവരോടു പറയുമായിരുന്നു എന്നുമാണ്.

1. ആത്മാവിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ യുക്തിവാദികളെ ഉദ്ദരിച്ചത് എന്തിനാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. പക്ഷെ സ്വയം കൊച്ചാവുന്ന സമീപനം സ്വീകരിച്ച താങ്കള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാനുള്ള പക്വത എത്തിയിട്ടുണ്ടാവില്ല എന്ന് സമാധാനിക്കുക. സന്ദര്‍ഭത്തിനു യോജിക്കാത്ത ഒരു പഴഞ്ചൊല്ലും കൊണ്ട് വന്നു വിവരക്കേട് വിളമ്പുന്നത് അരോചകം തന്നെ. കഷ്ടം!

ഇപ്പോള്‍ താങ്കള്‍ പറയുന്നത് 'മാനസികവും ആത്മീയവുമാല്ലാത്ത മനുഷ്യനുണ്ടാവുന്ന ഒരു ഉപദ്രവവുമില്ല എന്നാണു' !! കൊള്ളാം അപ്പോള്‍ മനുഷ്യന് ശരീരം ഇല്ലേ?
ഷിനൂ, താങ്കള്‍ എഴുതുന്നത്‌ എന്തെന്ന് താങ്കള്‍ അറിയുന്നില്ല.

ഒരു ഉദാഹരണം കൂടി:

"അതെല്ലാം ആത്മാവിലാണ് എത്തിച്ചേരുക അത്കൊണ്ട് ആത്മാവിനാണ് അത് ബാധിക്കുന്നത്. അതുകൊണ്ട് ആത്മാവിനു ഉപദ്രമുണ്ടാകുമെന്നു നാരാനത്തു ഭ്രാന്തനും മുഹമ്മദലിയും പറയുന്നത്കൊണ്ട് അതെങ്ങനെ സത്യമാകും!\" എന്താണ് സഹോദരാ താങ്കള്‍ ഈ വാചകം കൊണ്ട് ഉദ്ദേശിച്ചത്? എന്തൊരു വൈരുധ്യവും അന്തക്കേടും ആണിത്!!

2. Canyon diablo ഏതു നൂറ്റാണ്ടിലെ ശാസ്ത്രഞ്ജന്‍ ആണെന്ന് പറയാമോ? (ശരിക്ക് പരിശോധിച്ചിട്ട് പറഞ്ഞാല്‍ മതി. ഇപ്പോള്‍ തന്നെ അബദ്ധങ്ങളുടെ ഒരു നീണ്ട ക്യൂ ആണ് താങ്കളില്‍ നിന്നും വരുന്നത്).

ഭൂമിയുടെ പ്രായത്തിന്റെ റേഞ്ച് എത്രയായാലും ആധുനിക ശാസ്ത്രം പറയുന്നത് സൂര്യനെ തുടര്‍ന്ന് ഭൂമിയുണ്ടായി എന്ന് തന്നെയാണ്. ബൈബിള്‍ നേരെ തിരിച്ചും. തീര്‍ന്നില്ല, സൂര്യനും നക്ഷത്രങ്ങളുമെല്ലാം ഉണ്ടാവുന്നതിനു മുമ്പ് പ്രകാശവും, സൂര്യന്‍ ഉണ്ടാവുന്നതിനു മുമ്പ് ഹരിതസസ്യങ്ങളും സൂര്യനില്ലാതെ രാപ്പകലുകളും ഉണ്ടായെന്നു കൂടി ശാസ്ത്രത്തിനു വിരുദ്ധമായി ബൈബിള്‍ പറയുന്നു.

ഖുര്‍ആന്‍ ഒരിടത്തും ഭൂമി ഉണ്ടായ ശേഷമാണ് സൂര്യന്‍ ഉണ്ടായതെന്ന് പറഞ്ഞിട്ടില്ല. അതിനു വേണ്ടി താങ്കള്‍ നടത്തിയ ദുര്‍വ്യാഖ്യാനങ്ങള്‍ പൊളിച്ചു കയ്യില്‍ തന്നിട്ടും പിന്നെയും പഴയ പല്ലവി ആവര്‍ത്തിക്കുന്നത് താങ്കളുടെ ആശയ ദാരിദ്ര്യം തന്നെ.

3. പ്രപഞ്ചം സൃഷ്ടിചെന്നു പറയുന്ന ആറ് ദിവസം ദൈവത്തിന്റെ അടുക്കലുള്ള ദിവസമാണെന്ന് ബൈബിള്‍ പറയുന്നില്ല എന്ന് സമ്മതിച്ചതിന് നന്ദി. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല 24 മണിക്കൂര്‍ കണക്കിലുള്ള ദിവസമാണ് എന്ന് വ്യക്തമാകുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ബൈബിള്‍ നടത്തുകയും ചെയ്യുന്നു.

പിന്നെ ഉഷസ്സും സന്ധ്യയും ദൈവത്തിന്റെ അടുക്കല്‍ ഉണ്ടോ എന്നല്ല എന്റെ ചോദ്യം. അതിന്റെ ദൈര്‍ഘ്യം എത്രയാണെന്ന് ബൈബിള്‍ വെച്ച് പറയാമോ എന്നാണു. അത് പറയാത്ത കാലത്തോളം ബൈബിള്‍ 24 മണിക്കൂര്‍ എന്ന ദിവസം തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാവും.

4. മാരണം സംബന്ധിച്ച് ഖുര്‍ആന്‍ പറഞ്ഞതിന് എതിരായ ഹദീസ് തള്ളിക്കളയണം. അതില്‍ പുലിവാല് പിടിക്കാന്‍ ഒന്നുമില്ല. അതിനെ ഒരു വിവരവുമില്ലാതെ ചോദ്യം ചെയ്തു താങ്കള്‍ വശം കെട്ടു പോയെങ്കില്‍ അതിനു ഞാന്‍ എന്ത് ചെയ്യാന്‍? ബുഖാരിയും മുസ്ലിമും ഹദീസുകളെ തിരഞ്ഞെടുത്താല്‍ അതില്‍ തെറ്റു വരില്ലെന്ന് ആരാണ് താങ്കളോട് പറഞ്ഞത്?
Apr 29, 2012 04:22 PM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


മുമ്പത്തെ പ്രതീകരണത്തില്‍ എന്റെ വാക്കുകളില്‍ ചില പിഴവുകള്‍ വന്നിട്ടുനെന്ന്നത് ശരിയാണ് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും അത് പറയുമ്പോള്‍ തെറ്റിപ്പോയതാണെന്ന്.എന്റെ ഭാഗത്ത് നിന്നും ഇങ്ങനെ വിഷയവുമായി ബന്ധമില്ലാത്തവ കിട്ടുമ്പോള്‍ പോലും കൊച്ചിന് പൂമാല കിട്ടിയ അവസ്ഥ! /ക്രിസ്ത്യാനികളെ മന്തബുദ്ദിയാക്കാനുള്ള ഇയാളുടെ ശ്രമം നോക്കുക/ ഇവിടെ എന്നെ ക്രിസ്ത്യാനികളെ മന്തബുദ്ദിയാക്കാനുള്ള ഇയാളുടെ ശ്രമം നോക്കുക എന്നാണു ഞാന്‍ ഉദ്ദേശിച്ചത് അല്ലാതെ ഞാന്‍ കൊച്ചു അങ്ങനെ പറയുന്നുന്ടെന്നല്ല അത് തിരുത്തി വായിക്കാവുന്നതെയുള്ളൂ.എന്റെ വായിലുള്ള പുറത്തു പറയാന്‍ കഴിയാത്ത വാചകം മന്തബുദ്ദി എന്ന് വിളിക്കുന്നത്‌ മാത്രമാണ് അത് ഞാന്‍ മുമ്പ് പറഞ്ഞതുമാണ്.

അത് പോലെ \'മാനസികവും ആത്മീയവുമാല്ലാത്ത എന്നത് ശാരീരികവുമാല്ലാത്ത എന്നാക്കി മാറ്റാവുന്നതെയുള്ളൂ അതും എന്റെ വാക്കിലുള്ള പിഴവാണ് എന്നോട് ക്ഷമിക്കുക. മനുഷ്യന് ശാരീരികവും മാനസികവുമാല്ലാത്ത ഒരു ഉപദ്രവം എന്താണെന്ന് കൊച്ചെനിക്ക് പറഞ്ഞു തരാമോ?ആത്മാവിനുടാക്കുന്നതെന്ന് പറഞ്ഞാല്‍ ശരിയാവില്ല മനുഷ്യന്റെ മനസ്സും ശരീരവും ചേര്‍ന്നതാണ് ആത്മാവ് അതായത് മനസ്സിനെയും ആത്മാവിനെയും ബാധിക്കാതെയുള്ള ഒരു ഉപദ്രവവുമില്ല.ഉണ്ടെന്നാണ് കൊച്ചു പറയുന്നത് അത് എന്താണെന്ന് ഒരു ഉദാഹരണം പറയാമോ?

ഭൂമിയുടെ പ്രായത്തിന്റെ റേഞ്ച് എത്രയായാലും ആധുനിക ശാസ്ത്രം പറയുന്നത് സൂര്യനെ തുടര്‍ന്ന് ഭൂമിയുണ്ടായി എന്ന് കൊച്ചങ്ങ്‌ തീരുമാനിച്ചാല്‍ മതിയോ റേഞ്ച് മാറുന്നതിനനുസരിച്ച് നേരിയ വ്യത്യാസമുള്ള സൂര്യന്റെയും ഭൂമിയുടെയും വര്‍ഷങ്ങളും സ്ഥാനവും മാറും കുട്ടീ അതായത് ഭൂമിയുടെ പഴക്കം സൂര്യനെ അപേക്ഷിച്ച് നേരിയ വര്‍ദനവ് ഉണ്ടായെക്കാനും സാദ്യതയുട്ണ്ട്.
24 മണിക്കൂര്‍ കണക്കിലുള്ള ദിവസമാണ് എന്ന് ബൈബിള്‍ വ്യക്തമാകുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ബൈബിള്‍ നടത്തുന്നുണ്ടെന്നാണ് കൊച്ച് പറയുന്നത് ,അത് ഉഷസ്സും സന്ധ്യയും പറയുന്നതാനെങ്കില്‍ അങ്ങനെ ഉഷസ്സും സന്ധ്യയും ദൈവത്തിന്ന്റെ ദിവസങ്ങള്‍ക്കില്ലെന്നു തെളിയിക്കണം.അതിനു കഴിയുമോ കൊച്ചെ?

Canyon diablo എന്ന വാക്ക് എന്സിക്ലോപെഡിയ റോക്കുകളുടെ കാലപ്പഴക്കം പറയുന്നത് 4.53 to 4.58 എന്നറിയിക്കാന്‍ ഞാന്‍ എടുത്തതാണ് പക്ഷെ അത് ശാസ്ത്രജ്ഞരുടെ പെരുകല്കൊപ്പം അറിയാതെ കൊടുത്ത് പോയന്നെയുള്ളൂ.എന്റെ തെറ്റുകള്‍ എന്നെ അറിയിച്ചതില്‍ എനിക്ക് നന്നിയുണ്ട്,നിങ്ങള്‍ പറയുന്നപോലെ തെറ്റായ കാര്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു സ്വയം വിഡ്ഢിത്തങ്ങള്‍ക്ക് യോജിപ്പിക്കുന്ന രീതി എനിക്കറിയില്ല

ഖുറാന്റെ വൈരുധ്യങ്ങളും ബൈബിളിന്റെ വൈരുദ്ധ്യങ്ങള്മെല്ലാം ഞാന്‍ വിവരമുല്ലവരുമായി സംസാരിച്ചോളാം കേട്ടോ മുഹമ്മദലീ...

 Apr 29, 2012 10:44 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

ഇപ്പോള്‍ താങ്കളോട് എനിക്കല്‍പ്പം ബഹുമാനം തോന്നുന്നുണ്ട്. അബദ്ധങ്ങളെ അബദ്ധമായി തന്നെ സമ്മതിക്കുന്നത് വിവരമുള്ളവരുടെ ലക്ഷണമാണ്. പക്ഷെ ഞാന്‍ അതിനെ കൊച്ചിന് പൂമാല കിട്ടിയത് പോലെയാണ് കൈകാര്യം ചെയ്തതെന്ന് പറഞ്ഞത് ശരിയല്ല. താങ്കള്‍ പറയുന്നത് താങ്കള്‍ തന്നെ അറിയുന്നില്ല എന്നായിരുന്നു എന്റെ കാതലായ പ്രതികരണം.

1. മനുഷ്യന്റെ മനസ്സും ശരീരവും ചേര്‍ന്നതാണ് ആത്മാവ് എന്ന വാദം ശരിയല്ല. തുടര്‍ന്ന് താങ്കള്‍ വീണ്ടും പറയുന്നത് \"മനസ്സിനെയും ആത്മാവിനെയും ബാധിക്കാതെയുള്ള ഒരു ഉപദ്രവവുമില്ല\" എന്നാണു! (മനസ്സിനെയും ശരീരത്തെയും എന്നായിരിക്കും താങ്കള്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക).
പിശാച് മനുഷ്യനില്‍ ശാരീരികമോ മാനസികമോ ആയ രോഗങ്ങളോ ഉപദ്രവമോ ഉണ്ടാക്കുകയില്ലെന്നും ആകെ ചെയ്യുക തിന്മ ചെയ്യാന്‍ ആത്മാവിനെ പ്രേരിപ്പിക്കുകയാനെന്നുമാണ് ഞാന്‍ ആദ്യമേ പറയുന്നത്. തിന്മ ചെയ്യാനുള്ള പ്രേരണ തന്നെയാണ് ആത്മാവിനുള്ള ഉപദ്രവം.

2. സൂര്യനെ തുടര്‍ന്ന് ഭൂമിയുണ്ടായി എന്ന് ഞാന്‍ തീരുമാനിച്ചതൊന്നുമല്ല. പൊതുവില്‍ ശാസ്ത്രം അംഗീകരിച്ചിട്ടുള്ളതാണ്. Kant ന്റെ Nebular hypthesis പ്രകാരം അങ്ങനെയാണ് പറയുന്നത്. സൂര്യനെ കേന്ദ്രമാക്കി കൊണ്ടാണ് ഭൂമിയടക്കമുള്ള ഗ്രഹങ്ങള്‍ ഉടലെടുത്തത്.
റേഞ്ച് മാറുന്നതിനനുസരിച്ച് നേരിയ വ്യത്യാസമുള്ള സൂര്യന്റെയും ഭൂമിയുടെയും വര്‍ഷങ്ങളും സ്ഥാനവും മാറിക്കോട്ടെ. പക്ഷെ അവിടെയൊന്നും സൂര്യനെക്കാള്‍ പ്രായം ഭൂമിക്കു വരില്ല. വരുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

3. ഉഷസ്സും സന്ധ്യയും ദൈവത്തിന്റെ അടുക്കല്‍ ഉണ്ടോ എന്നല്ല എന്റെ ചോദ്യം. അതിന്റെ ദൈര്‍ഘ്യം എത്രയാണെന്ന് ബൈബിള്‍ വെച്ച് പറയാമോ എന്നാണു. അത് പറയാത്ത കാലത്തോളം ബൈബിള്‍ 24 മണിക്കൂര്‍ എന്ന ദിവസം തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാവും.

4. "ഖുറാന്റെ വൈരുധ്യങ്ങളും ബൈബിളിന്റെ വൈരുദ്ധ്യങ്ങള്മെല്ലാം ഞാന്‍ വിവരമുല്ലവരുമായി സംസാരിച്ചോളാം കേട്ടോ മുഹമ്മദലീ..."
OK, :-)
May 03, 2012 09:11 AM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


i am too in your replay looking good though some thing remain same.

1. ഒരാള്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നു,സ്വയം ഹത്യ ചെയ്യുന്നു,എന്ന് വേണ്ട എല്ലാ തിന്മകളും മനുഷ്യനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ചെകുത്താനും അവന്റെ അനുയായികലുമായ പിശാചുക്കള്മാണ്‌. തിന്മകള്‍ ചെയ്യാന്‍ ആത്മാവിനെ പ്രേരിപ്പിക്കുന്നതിനു മനസ്സിന് ഒരു പങ്കുമില്ലേ?

2. ഒന്നോ രണ്ടോ ആള്‍കാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ അത് ശാസ്ത്രീയ സത്യമായി ശാസ്ത്രലോകം അംഗീകരിക്കണമെങ്കില്‍ അതുപോലെ വേറൊരു കണ്ടുപിടിത്തവും നടക്കാതിരിക്കണം എന്നാല്‍ ഭൂമിയുടെ കാലപ്പഴക്കം ഏതാണ്ട് എല്ലാ ശാസ്ത്രജ്ഞന്മാരും തരുന്നത് 4 .54 ബില്യന്‍ മുതല്‍ 4. 59 ബില്യന്‍ വര്‍ഷങ്ങള്‍ എന്ന പരിധിയാണ്.ഇത് സൂചിപ്പിക്കുന്നത് ഭൂമിയുടെ വര്‍ഷങ്ങളുടെ സ്ഥാനം മാറുന്നതിനനുസരിച്ച് സൂര്യനുണ്ടായ വര്‍ഷവും മാറും.

3. ബൈബിളും ഖുറാനും പ്രപഞ്ച സൃഷ്ടിപ്പ് ആറ് ദിവസംകൊണ്ടാണെന്ന് പറയുന്നു, രണ്ടും ഒരെദൈവം തന്നെ. ഖുറാന്‍ ദൈവത്തിന്റെ അടുക്കലുള്ള ദിവസം ഇന്നുള്ള ദിവസങ്ങലല്ലെന്ന് പ്രത്യകം പറയുമ്പോള്‍ ബൈബിള്‍ അത് അങ്ങനെ പറയുന്നില്ല.ഇവിടെ ശ്രദ്ടിക്കേണ്ടത് ബൈബിള്‍ ഇന്നത്തെ ദിവസമാണെന്ന് പ്രത്യേകം പറയുന്നില്ല എന്നാണു,അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അത് വ്യക്തമായ അശാസ്ത്രീയമാണെന്ന് പരയാമായാം . സത്യത്തില്‍ ബൈബിള്‍ അങ്ങനെ പറയുന്നില്ല.അതുകൊണ്ട് ഇതില്‍ ബൈബിളിനു തെറ്റ് പറ്റിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയുന്നു.ബൈബിള്‍ തെറ്റാണെങ്കില്‍ ഖുറാനും തെറ്റാണെന്ന് പറയേണ്ടിവരും കാരണം ഖുറാനും പ്രപഞ്ച സൃഷ്ടിപ്പ് പറയുമ്പോള്‍ ദൈവത്തിന്റെ അടുക്കലുള്ള ദിവസമാണോ ഇന്നത്തെ ദിവസമാണോ എന്ന് പറയുന്നില്ല.
May 03, 2012 12:31 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

1. ആത്മാവ്, മനസ്സ് തുടങ്ങിയ കാര്യങ്ങള്‍ എന്നും സങ്കീര്‍ണമായ ചര്‍ച്ചാ മേഖലയാണ്. പലതരത്തില്‍ പല ഉറവിടങ്ങളില്‍ ഇവയെ നിര്‍വചിച്ചിട്ടുണ്ട്. പക്ഷെ അവയൊന്നും പൂര്‍ണമോ തൃപ്തികരമോ അല്ല. കാരണം ഇവ ശരീരത്തെ പോലെ ദൃശ്യമല്ലല്ലോ. പിശാച് മനുഷ്യനെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുമെങ്കിലും ആ പ്രേരണയെ തടുക്കാനും തിന്മ ചെയാതിരിക്കാനുമുള്ള കഴിവ് മനുഷ്യനുണ്ട്. തെറ്റു ചെയ്യാന്‍ മനുഷ്യന് ശാരീരികവും മാനസികവുമായ കഴിവുണ്ട്. ചെയ്യാതിരിക്കാനുമുള്ള കഴിവുമുണ്ട്.

2. ഭൂമിയുടെ വര്‍ഷങ്ങളുടെ സ്ഥാനം മാറുന്നതിനനുസരിച്ച് സൂര്യനുണ്ടായ വര്‍ഷവും മാറും എന്നത് ശരിയാണ്. പക്ഷെ ആ മാറ്റം ഭൂമിയെ ഒന്നാമതും സൂര്യനെ രണ്ടാമതും ആക്കില്ല. Nebular hypthesis പൊതുവില്‍ അംഗീകരിക്കപ്പെട്ടതാണ്. അതിനെതിരെ വേറെ സ്വീകാര്യമായ സിദ്ധാന്തങ്ങള്‍ നിലവില്‍ ഇല്ല. വിക്കിപീഡിയയില്‍ നിന്നുള്ള ഒരു ഉദ്ധരണി താഴെ കൊടുക്കുന്നു:

"The various planets are thought to have formed from the solar nebula, the disc-shaped cloud of gas and dust left over from the Sun\'s formation. The currently accepted method by which the planets formed is known as accretion, in which the planets began as dust grains in orbit around the central protostar".
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://en.wikipedia.org/wiki/Formation_and_evolution_of_the_Solar_System

3. ബൈബിളും ഖുര്‍ആനും പ്രപഞ്ച സൃഷ്ടിപ്പ് ആറ് ദിവസംകൊണ്ടാണെന്ന് പറയുന്നു എന്നതും സത്യമാണ്. പക്ഷെ ഇവിടെ പ്രശ്നം അതല്ല. ദിവസം എന്നത് കൊണ്ട് ഉള്ള ഉദ്ദേശ്യം എന്ത് എന്നതാണ്. ഖുര്‍ആന്‍ പ്രയോഗിച്ച 'യൗം' എന്ന പദത്തിന് 'ഘട്ടം' എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ആറ്‌ ഘട്ടം എന്നാവും അര്‍ഥം. ഇനി ദിവസം എന്ന അര്‍ഥം സങ്കല്‍പ്പിചാലും പ്രശ്നമില്ല. കാരണം ഖുര്‍ആന്‍ വളരെ വ്യക്തമായി മനുഷ്യരുടെ അടുക്കലുള്ള ദിവസമല്ല ദൈവത്തിന്റെ അടുക്കലുള്ള ദിവസമെന്ന് പറഞ്ഞിട്ടുണ്ട്. ഇതില്‍ താങ്കള്‍ക്ക് വിയോജിപുമില്ല.
എന്നാല്‍ ബൈബിള്‍ അങ്ങനെ പറയുന്നില്ല എന്നതാണ് പ്രശ്നം. പക്ഷെ ഇതിനു മറുവാദമായി താങ്കള്‍ പറയുന്നത് ബൈബിള്‍ ഇന്നത്തെ ദിവസമാണെന്ന് പ്രത്യേകം പറയുന്നില്ല എന്നാണു. ഉല്‍പ്പത്തി വായിക്കുന്ന നിഷ്പക്ഷനായ ഒരു വ്യക്തിക്ക് മനുഷ്യസങ്കല്‍പ്പത്തിലെ ദിവസമാണ് അവിടെ പറയുന്നതെന്ന് ബോധ്യപ്പെടും. സന്ധ്യ, ഉഷസ്സ് പ്രയോഗം ഒരു ഉദാഹരണം. അല്ലെങ്കില്‍ സന്ധ്യ, ഉഷസ്സ് എന്ന് പറഞ്ഞത് ദൈവത്തിങ്കല്‍ വളരെ ദൈര്‍ഘ്യമേറിയ ഒന്നാണെന്ന് തെളിയിക്കണം. ഞാന്‍ അവസാനമായി ആവശ്യപെട്ടതും അതായിരുന്നു.
May 04, 2012 09:18 AM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:
തെറ്റ് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള കഴിവ് മനുഷ്യനുണ്ട്‌.
ഒന്നോ രണ്ടോ വ്യക്തികള്‍ ഒഴികെ ബാക്കിയുള്ളവരല്ലാം ഭൂമിയുടെ age എത്രയാണെന്ന് വ്യക്തമായി പറയുന്നില്ല,ആ നിഗമനത്തില്‍ ബൈബിള്‍ തെറ്റി എന്ന് പറയാന്‍ കഴിയില്ല അങ്ങനെയെങ്കില്‍ ഖുറാനും തെറ്റി എന്ന് പറയേണ്ടി വരും കാരണം ഖുറാന്‍ സൂചിപ്പിക്കുന്നതും സൂര്യന് മുമ്പ് ഭൂമി ഉണ്ടായി എന്നാണ്.

സന്ധ്യ, ഉഷസ്സ് എന്ന് പറഞ്ഞത് ദൈവത്തിങ്കല്‍ വളരെ ദൈര്‍ഘ്യമേറിയ ഒന്നാണെന്ന് തെളിയിക്കണം എന്ന് നിങ്ങള്‍ പറയുന്നു,പക്ഷെ ബൈബിള്‍ ദൈര്‍ഘ്യമേറിയതല്ല എന്ന് പറയുന്നില്ലല്ലോ,അങ്ങനെ പറഞ്ഞെന്കിലല്ലേ ഇന്നത്തെ ദിവസമാവൂ.ഇത് ഞാന്‍ എത്ര തവണയായി പറയുന്നു കുട്ടീ.

മറുപടി അയക്കുമ്പോള്‍ വ്യക്തമാകണം എന്ന് ഞാന്‍ മുമ്പ് പറഞ്ഞതാണ്,ഒരിക്കല്‍ കൂടി അത് ഓര്‍മിപ്പിക്കുന്നു.
 May 07, 2012 08:05 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1. തെറ്റ് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള കഴിവ് മനുഷ്യനുണ്ട്‌ എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

2. ഭൂമി-സൂര്യന്‍ ഉല്‍പ്പത്തിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ താങ്കള്‍ പുതിയതൊന്നും പറഞ്ഞു കാണുന്നില്ല. അത് കൊണ്ട് എന്റെ പഴയ മറുപടി തന്നെ ആവര്‍ത്തിക്കുന്നു.

3. സന്ധ്യ, ഉഷസ്സ് എന്ന് പറഞ്ഞത് ദൈവത്തിങ്കല്‍ വളരെ ദൈര്‍ഘ്യമേറിയ ഒന്നാണെന്ന് ബൈബിള്‍ പറയുന്നില്ല എന്ന് താങ്കളുടെ മറുപടിയില്‍ നിന്നും വ്യക്തമായി. ബൈബിള്‍, സന്ധ്യ, ഉഷസ്സ് ദൈര്‍ഘ്യമേറിയതല്ല എന്ന് പറയുന്നില്ലല്ലോ എന്ന ന്യായീകരണം എന്റെ വാദത്തെ ശരി വെക്കുകയാണ് ചെയുന്നത്. ദൈര്‍ഘ്യമേറിയതാണെന്നോ ദൈര്‍ഘ്യമേറിയതല്ല എന്നോ പറയാത്ത സ്ഥിതിക്ക് അത് സാധാരണ ദിവസവും സാധാരണ സന്ധ്യയും ഉഷസ്സും ആണെന്ന് വ്യക്തമായി. അല്ലായിരുന്നെങ്കില്‍ അത് പ്രത്യേകം പറയുമായിരുന്നു.
May 07, 2012 11:02 PM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


1. തെറ്റ് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള കഴിവ് മനുഷ്യനുണ്ട്‌ തെറ്റു ചെയ്യാന്‍ മനുഷ്യന് ശാരീരികവും മാനസികവുമായ കഴിവുണ്ട്. ചെയ്യാതിരിക്കാനുമുള്ള കഴിവുമുണ്ട്. എന്നത് തര്‍ക്കമില്ലാത്ത കാര്യമല്ലേ പിന്നെ എന്തിനു കൊച്ചു മറ്റുള്ളവരുമായി തര്കിക്കുന്നു!

2. ഭൂമി-സൂര്യന്‍ ഉല്‍പ്പത്തിയെ കുറിച്ച് പുതിയത് discover ചെയ്യട്ടെ എന്നിട്ട് പറയാമെ.

3. സന്ധ്യ, ഉഷസ്സ് എന്ന് ബൈബിളില്‍ ദൈവം പറയുമ്പോള്‍ അത് ദൈവത്തിന്റെ ദിവസമാണ് അല്ലെങ്കിലെ പ്രത്യേകം പറയേണ്ടതുള്ളൂ.അങ്ങനെയല്ലേ ഖുറാനും പറയുന്നത്. അതല്ല ദൈവത്തിന്റെ ദിവസമാണെന്ന് പ്രത്യേകം പറയുന്നുണ്ടോ കുട്ടീ?
May 10, 2012 03:35 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:

1. തെറ്റ് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള കഴിവ് മനുഷ്യനുണ്ട്‌ എന്ന വിഷയത്തില്‍ നമ്മള്‍ തര്‍ക്കിച്ചിട്ടില്ല ഷിനൂ. വന്നു വന്നു നമ്മുടെ സംവാദ വിഷയം തന്നെ താങ്കള്‍ മറന്നു പോയോ? ആത്മാവും മനസ്സും ഒന്നാണോ എന്നതാണ് വിഷയം. താങ്കള്‍ അതെ കുറിച്ചുള്ള സംസാരം നിറുത്തുകയാണ് ചെയ്തത്.

2. അപ്പോള്‍ നിലവിലുള്ള തിയറി പ്രകാരം ബൈബിള്‍ പറയുന്നത് തെറ്റാണെന്ന് സമ്മതിച്ചു?

3. സന്ധ്യ, ഉഷസ്സ് എന്ന് ബൈബിളില്‍ ദൈവം പറയുമ്പോള്‍ അത് ദൈവത്തിന്റെ ദിവസമാണെങ്കിലാണ് പ്രത്യേകം പറയേണ്ടത്. ബൈബിള്‍ അങ്ങനെ പറയാത്ത സ്ഥിതിക്ക് വായിക്കുന്നവര്‍ സ്വാഭാവികമായും സാധാരണ ദിവസത്തെ കുറിച്ചാണ് ആ പറയുന്നതെന്ന് കരുതും. ആ ധാരണ ഒഴിവാക്കാന്‍ ബൈബിള്‍ അക്കാര്യം പരാമര്‍ശിക്കണമായിരുന്നു. ഖുര്‍ആന്‍ വളരെ വ്യക്തമായി അല്ലാഹുവിന്റെ അടുക്കലുള്ള ദിവസം മനുഷ്യര്‍ കണക്കു കൂട്ടും പോലെയുള്ള ദിവസമല്ല എന്ന് പറയുകയും വായനക്കാരുടെ തെറ്റിധാരണ ഇല്ലാതാക്കുകയും ചെയ്യുന്നു.
May 10, 2012 05:51 PM IST

Mohammed ali K.C, Kakkadampuram നോട് Shinu Thomas Qatar പറയുന്നു:


മനുഷ്യന് മാനസികവുമായി അല്ലാതെ ഉണ്ടാക്കുന്ന ഉപദ്രവം എന്താണെന്ന് മി സാലിഹ് ചോദിച്ചപ്പോള്‍ അത് ആത്മാവിനെ ഉപദ്രവിക്കുന്നതാണെന്ന് നിങ്ങള്‍ പറഞ്ഞു നിങ്ങളുമായി സംസാരിച്ചു സമയം കളയണ്ട എന്ന് കരുതി അയാളോഴിവാക്കി. എനിക്ക് അത് എന്താണെന്ന് അറിയാനുള്ള ആകാംഷകൊണ്ടുമായിരുന്നു ഞാന്‍ നിങ്ങളോട് ഇതേ കുറിച്ച് സംശയം പ്രകടിപ്പിച്ചത്. അതിനു ആദ്യം നിങ്ങള്‍ തന്ന മറുപടി പിശാച് മനുഷ്യനില്‍ ശാരീരികമോ മാനസികമോ ആയ രോഗങ്ങളോ ഉപദ്രവമോ ഉണ്ടാക്കുകയില്ലെന്നും ആകെ ചെയ്യുക തിന്മ ചെയ്യാന്‍ ആത്മാവിനെ

പ്രേരിപ്പിക്കുകയാനെന്നുമാണ് എന്നാണ്. എന്നാല്‍ എന്റെ സംശയം തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതില്‍ മനസ്സിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു.അതിനു നിങ്ങള്‍ നല്‍കിയ മറുപടി പിശാച് മനുഷ്യനെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുമെങ്കിലും ആ പ്രേരണയെ തടുക്കാനും തിന്മ ചെയാതിരിക്കാനുമുള്ള

കഴിവ് മനുഷ്യനുണ്ട്. തെറ്റു ചെയ്യാന്‍ മനുഷ്യന് ശാരീരികവും മാനസികവുമായ കഴിവുണ്ട്. ചെയ്യാതിരിക്കാനുമുള്ള കഴിവുമുണ്ട് എന്നുമാണ്. ഇതില്‍ നിന്നും മാനസ്സിനുള്ള പങ്കു വ്യക്തമാണല്ലോ.അതുകൊണ്ട് ഈ ചര്‍ച്ചക്ക് ഇനി പ്രസക്തിയില്ല.പ്രായത്തിന് പക്വതയുണ്ട് പക്ഷെ ബുദ്ടിക്ക് പക്വതയില്ല ഇതാണല്ലോ പണ്ടിറ്റിനെ പോലുള്ളവരുടെ അവസ്ഥ അങ്ങനെയുള്ളവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സാദ്യവുമല്ല.

ശാസ്ത്രീയമാവാന്‍ സാദ്യതയുള്ള കാര്യങ്ങള്‍ കാത്തിരുന്നാല്‍ ശാസ്ത്രീയമാവാന്‍ സാദ്യതയുന്ടെന്നു നിങ്ങളുടെ പ്രതീകരണം ഞാന്‍ ഇതില്‍ വായിച്ചു.ഭൂമിയുടെയും സൂര്യന്റെയും പ്രായം എത്രയെന്ന് ശാസ്ത്രത്തിന്റെ അഭിപ്രായം എത്രയെന്ന് കൃത്യമായ ഒരു നിഗമനത്തില്‍ ഇപ്പോഴും എത്തിയിട്ടില്ല, ഇതും നമുക്ക് കാത്തിരിക്കാവുന്നതെയുള്ളൂ.

ഖുറാന്‍ വ്യക്തമായി പറയാത്ത പല കാര്യങ്ങളും വിശദമായി ബൈബിള്‍ പറയുന്നു അതുപോലെ ബൈബിള്‍ പറയാത്ത ചില കാര്യങ്ങള്‍ ഖുറാനും വിശദമായി പറയുന്നു; അങ്ങനെയുള്ള ഒരു ഉദാഹരണമാണ് ദൈവത്തിന്റെ അടുക്കലുള്ള ദിവസം ഇന്നത്തെ ദിവസമല്ല എന്ന് ഖുറാന്‍ പറയുന്നത്,എന്നാല്‍ ഇത് മറ്റു ആദ്യായങ്ങളിലാണ്,ഞാന്‍ ചോദിച്ചത് ഭൂമിയുടെ സൃഷ്ടിപ്പിനെ കുറിച്ച് പറയുന്ന ഭാഗങ്ങളില്‍ പറയുന്നുണ്ടോ എന്നാണ്.സത്യത്തില്‍ ഖുറാന്‍ അപ്പോള്‍ അങ്ങനെ പറയുന്നില്ല അതുപോലെ ബൈബിളും അങ്ങനെ പറയുന്നില്ല, ഇവിടെ ദൈവം പറയുന്നത് അവന്റെ അടുക്കല്‍ നടക്കുന്ന സംഭവങ്ങളെ പറ്റിയാണ് അതുകൊണ്ട് അത് പ്രത്യേകം പറയേണ്ട ആവശ്യവുമില്ല.അതുകൊണ്ടാണ് ഇവിടെ ബൈബിളിനു ഒരു അശാസ്ത്രീയവുമില്ല എന്ന് പറയുന്നത്.

എന്റെ ഈ പ്രതീകരണം പ്രധാനമായും വായനാക്കാര്‍ക്കുള്ളതാണ്, ഇനിയും സുഹ്രത്ത് മുഹമ്മദലിയുമായി ഒരു സംവാദത്തിനു ഞാനില്ല കാരണം നിങ്ങള്‍ കൊചെല്ല പ്രായത്തിന് പക്വതയുള്ള ആളാണെന്നു ഞാന്‍ ശരിക്കും തിരിച്ചറിഞ്ഞു സംശയിക്കേണ്ട നിങ്ങള്‍ ഒന്നാന്തരം ബുദ്ദിമാനാണ്. 
May 11, 2012 12:55 PM IST

Shinu Thomas Qatar നോട് Mohammed ali K.C, Kakkadampuram പറയുന്നു:


1. എന്തിനാണ് ഷിനൂ സാലിഹിനെ കുറിച്ച് കള്ളം പറയുന്നത്? മനുഷ്യന് ശാരീരികമോ മാനസികമോ അല്ലാതെ ഉണ്ടാകുന്ന ഉപദ്രവം എന്താണെന്ന് അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. താങ്കളാണ് ആ ചോദ്യം ഉന്നയിച്ചത്. അതിനു മറുപടിയും നല്‍കി. പിശാച് നമ്മെ തെറ്റു ചെയാന്‍ പ്രേരിപ്പിക്കുമെങ്കിലും തെറ്റു ചെയ്യുവാനും ചെയ്യാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അഥവാ പിശാചിന് നമ്മെ നിര്‍ബന്ധിപ്പിച്ചു തെറ്റു ചെയ്യിക്കാന്‍ ആവില്ല. അങ്ങനെയായിരുനെങ്കില്‍ ദൈവം കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടാവുകയില്ല. ഇത്രയും കാര്യങ്ങളില്‍ എന്തെങ്കിലും വൈരുധ്യമോ അബദ്ധമോ ഉണ്ടോ? ഉണ്ടെങ്കില്‍ അക്കാര്യം താങ്കള്‍ക്കു പറയാം. അത് പോലെ ആത്മാവും മനസ്സും രണ്ടാണ് എന്ന് ഞാന്‍ പറഞ്ഞതിനെ കുറിച്ചും താങ്കള്‍ ഒന്നും പ്രതികരിച്ചു കണ്ടില്ല.

2. ഭൂമിയുടെയും സൂര്യന്റെയും പ്രായം എത്രയെന്ന് കൃത്യമായ ഒരു നിഗമനത്തില്‍ ഇപ്പോഴും എത്തിയിട്ടില്ല. പക്ഷെ സൂര്യന് ശേഷമാണ് ഭൂമി എന്ന കാര്യത്തില്‍ ഭിന്നതയില്ല. എന്തായാലും താങ്കളുടെ കാത്തിരിപ്പ് സഫലമാവട്ടെ എന്ന് ആശംസിക്കുന്നു.

3. ഖുര്‍ആന്‍ പറയാത്ത പല കാര്യങ്ങളും ബൈബിള്‍ പറയുന്നുണ്ട്. എന്നാല്‍ ആ ഭാഗങ്ങള്‍ പരിശോധിച്ചാല്‍ പ്രവാചകന്മാരെ അവഹേളിക്കുന്നതും ദൈവത്തെ കൊചാക്കുന്നതും ചരിത്രത്തിനു വിരുദ്ധമായ കാര്യങ്ങളും അശാസ്ത്രീയമായ കാര്യങ്ങളുമൊക്കെ കാണാം.

4. ദൈവത്തിന്റെ അടുക്കലുള്ള ദിവസം നിങ്ങളുടെ അടുക്കലുള്ള ദിവസമല്ല എന്നത് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ ഇത് ഭൂമിയുടെ സൃഷ്ടിപ്പിനെ കുറിച്ച് പറയുന്ന ഭാഗങ്ങളില്‍ പറയുന്നുണ്ടോ എന്നാണ് താങ്കളുടെ ചോദ്യം. ഖുര്‍ആന്റെ ശൈലിയെ കുറിച്ച അജ്ഞത കൊണ്ടാണ് ഈ ചോദ്യം വരുന്നത്. ഒരു വിഷയത്തിന്റെ വിശദാംശം ഒരിടത്ത് പറയുമ്പോള്‍ അതുമായി ബന്ധമുള്ള വിഷയം വേറൊരിടത്തു ആയിട്ടാണ് ഖുര്‍ആനില്‍ പലപ്പോഴും കാണുക. ഖുര്‍ആന്‍ വചനങ്ങള്‍ പരസ്പരം വിശദീകരിക്കുന്നു എന്നത് ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുള്ള കാര്യവുമാണ്. 
എന്നാല്‍ ബൈബിള്‍ ഇക്കാര്യത്തെ കുറിച്ച് യാതൊരു സൂചനയും നല്‍കുന്നില്ല എന്നതാണ് സത്യം. അത് കൊണ്ട്  ഖുര്‍ആനും ബൈബിളും തമ്മില്‍ സാമ്യതപ്പെടുത്താന്‍ നോക്കുന്നത് അബദ്ധമാണെന്ന് ഉണര്‍ത്തുന്നു.
May 13, 2012 10:41 AM IST

1 comment:

  1. നബി(സ്വ)യുടെ പേരില്‍ സത്യസന്ധമായി സംപ്രേഷണം ചെയ്യപ്പെട്ട ഹദീഥുകള്‍ ഉണ്ടായിരുന്നു; നബി(സ്വ)യുടെ പേരില്‍ പില്‍കാലഘട്ടത്തില്‍ കെട്ടിയുണ്ടാക്കപ്പെട്ട ഹദീഥുകളും ഉണ്ടായിരുന്നു. ഈ ഒരവസ്ഥയില്‍ കെട്ടിയുണ്ടാക്കപ്പെട്ട ഹദീഥുകളില്‍ പ്രവാചകനില്‍നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഹദീഥുകള്‍ വേര്‍തിരിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി ആധുനിക വിജ്ഞാനീയങ്ങളെല്ലാം നാണിച്ചുപോകുന്ന രൂപത്തിലുള്ള വളരെ സമഗ്രവും സൂക്ഷ്മവുമായ ഒരു വിജ്ഞാനീയം മുസ്ലിം പണ്ഡിതന്മാര്‍ രൂപീകരിക്കുകയുണ്ടായി. 'ഉസ്വൂലുല്‍ ഹദീഥ്' എന്നറിയപ്പെട്ട ഹദീഥ് നിദാനശാസ്ത്രമാണത്. ഹദീഥ് നിദാനശാസ്ത്രത്തിന്റെ അരിപ്പയിലൂടെ ഒരു ഹദീഥ് കടന്നുപോയാല്‍ അതിനര്‍ഥം അത് പ്രവാചകനില്‍നിന്നുള്ളതാണെന്ന് ഉറപ്പാണ് എന്നാണ്. പ്രവാചകനില്‍നിന്നുള്ളതാണ് എന്നുപറഞ്ഞാല്‍ അതിനര്‍ഥം നബി(സ്വ) കൃത്യമായി പറഞ്ഞുകൊടുത്തതാണ് അതല്ലെങ്കില്‍ കാണിച്ചുകൊടുത്തതാണ് അതല്ലെങ്കില്‍ അനുവദിച്ചതാണ് എന്നാണ്.

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...