abdulla പറയുന്നു:
ഖുര്‍ ആനിലെ വിഡ്ഢിത്തത്തിനു ഉദാഹരണം താഴെ.......!
"ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു. അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു." Surat Al-Mulk (67 :5)ഏതാ ഈ ആകാശങ്ങള്‍ .....?
"ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും" Surat Az-Zumar(39:5)
പകല്‍ എന്ന് പറഞ്ഞാല്‍ വല്ല വള്ളിയോ പാമ്പോ മറ്റോ ആണോ ചുറ്റിപ്പിടിക്കാന്‍....?
എന്റെ സഹോദരാ എന്തൊരു വിഡ്ഢിത്തങ്ങള്‍ ആണ് ഇതൊക്കെ. താങ്കളെപ്പോലുള്ളവരെ സമ്മതിക്കണം.
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
താങ്കള്‍ക്ക് ഖുര്‍ആനിന്റെ ഉപമകളെ കുറിച്ചും ശൈലികളെ കുറിച്ചും അറിവില്ലാത്തത് കൊണ്ടും അതിലുപരി സാഹിത്യബോധം ലവലേശം ഇല്ലാത്തത് കൊണ്ടും ഒന്നും പറയാനില്ല.
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങളും മറ്റും ഞാന്‍ വ്യക്തമായി തുറന്നു കാണിക്കുമ്പോള്‍ ഒരു മറുപടിയും താങ്കളില്‍ നിന്നും ഉണ്ടാവില്ല എന്നുറപ്പാണ്. താങ്കളൊക്കെ ഇപ്പോഴും ആ ആറാം നൂറ്റാണ്ടില്‍ തന്നെയാണ് എന്നാലോചിക്കുമ്പോള്‍ കഷ്ടം തോന്നുന്നു.
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
ആറാം നൂറ്റാണ്ടാണോ 21-ആം നൂറ്റാണ്ടാണോ എന്ന് നോക്കിയിട്ടല്ല കാര്യങ്ങള്‍ വിലയിരുത്തേണ്ടത്. ആശയം എന്താണെന്ന് നോക്കിയിട്ടാണ്.
താങ്കളുടെ വാദത്തിനു മറുപടി എന്റെ ഒന്നാം മറുപടിയില്‍ ഉണ്ട്. തിരിഞ്ഞില്ലെങ്കില്‍ വിശദീകരിക്കാം.
ഖുറാനില്‍ 'ഭൂമിയെ നാം തൊട്ടില്‍ ആക്കിയിരിക്കുന്നു' എന്നൊരു സൂക്തം ഉണ്ട്. ഇത് കണ്ടിട്ട് ഒരാള്‍ 'അല്ലാഹു ഇതാ ഭൂമി തുണി കൊണ്ടുണ്ടാക്കിയതും രണ്ടു കയറു കൊണ്ട് തൂക്കി വെച്ചിരിക്കുകയുമാണെന്നു പറഞ്ഞിരിക്കുന്നു' എന്ന് വാദിച്ചാല്‍ അയാളെ പറ്റി എന്ത് പറയാന്‍?
"രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു" എന്ന സൂക്തവും ഇത് പോലെയാണ്. അതിലെ സാഹിത്യം ആസ്വദിക്കുക. ഭൂമി ഉരുണ്ടാതാണെന്ന സൂചന ഈ സൂക്തം നല്‍കുന്നു എന്ന സത്യവും മനസ്സിലാക്കുക.
ഭൂമിക്ക് മുകളിലുള്ള എല്ലാത്തിനെയും 'സമാഅ്' എന്നാണു അറബിയില്‍ പറയുക. മലയാളത്തില്‍ അതിനു 'ആകാശം' എന്ന് പറയും. പരിഭാഷയില്‍ ആശയം ചോരുന്നതിനു ഖുറാന്‍ ഉത്തരവാദിയല്ല.
Feb 23, 2012 01:18 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
താങ്കള്‍ ഇനിയും ആ ഖുറാനെ വ്യാഖാനിച്ചു വ്യാഖ്യാനിച്ചു കൊല്ലേണ്ട. ഓരോ വിഡ്ഢിത്തങ്ങള്‍ എഴുതി വയ്ക്കുകയും ചെയ്യും , മറ്റുള്ളവര്‍ അതിനെ ചൂണ്ടി കാണിക്കുമ്പോള്‍ അതിനെ വളച്ചൊടിച്ചു വ്യാഖ്യാനിച്ചു സ്വയം കഷ്ടപ്പെടുകയും ചെയ്യും. സഹതാപം തോന്നുന്നു.
ശാസ്ത്രലോകം നിരന്തരമായ അന്വേഷനത്തിലൂടെയും, നിരീക്ഷന പരീക്ഷനങ്ങളിലൂടെയും ഒരു സത്യം കണ്ടെത്തുമ്പോള്‍ , അതൊക്കെ നമ്മുടെ കിത്താബില്‍ മുന്‍പേ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു കൊണ്ട് കുറെ ആള്‍ക്കാര്‍ നടക്കുന്നു. എന്നാല്‍ പിന്നെ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ഇത്ര കഷ്ടപ്പെടെണ്ടായിരുന്നു.
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
ഞാന്‍ പറഞ്ഞതിന് മറുപടി ഇല്ലെങ്കില്‍ ഇങ്ങനെ കൊഞ്ഞനം കുത്തുന്നത് ശരിയല്ല. അറബി അറിയില്ല, സാഹിത്യബോധമില്ല, മറുപടിയും അറിയില്ല, താങ്കളുടെ ഗതികേട്!
ഇപ്പോള്‍ ഒരു കാര്യം കൂടി മനസ്സിലായി. ശാസ്ത്രത്തിന്റെ പ്രവര്‍ത്തനം എന്താണെന്നും താങ്കള്‍ക്കറിയില്ല. ഖുറാനില്‍ ശാസ്ത്രവും അതിന്റെ പ്രവര്‍ത്തനങ്ങളും A to Z വരെ പറഞ്ഞുവെന്നു ആരും അവകാശപ്പെട്ടിട്ടില്ല. ഖുര്‍ആന്‍ തന്നെ മനുഷ്യരോട് നിങ്ങള്‍ പ്രകൃതിയെ കുറിച്ചും ആകാശഭൂമികളെ കുറിച്ചും അന്വേഷിച്ചു പഠിക്കണം എന്നാണു.
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
സഹോദരാ എനിക്ക് ബുദ്ധിയില്ല,സാഹിത്യബോധമില്ല എന്നൊക്കെയാണ് താങ്കള്‍ പറയുന്നത്, ഇതൊക്കെ നന്നായിട്ട് ഉള്ള താങ്കള്‍ ആ ബുദ്ധിയൊക്കെ വച്ച് അവസാനം എത്തിച്ചേര്‍ന്നത് ആ ചവറുകളും,വിഡ്ഢിത്തങ്ങളും നിറഞ്ഞ ഖുര്‍ആനില്‍ അല്ലെ...? കഷ്ടം. കഷ്ടം.....
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
ഒരു പാട് വിമര്‍ശകരെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു അന്തവുമില്ലാതെ പരിഹസിക്കുന്ന ആളെ ആദ്യമായിട്ടാണ് കാണുന്നത്. താങ്കള്‍ ഞാന്‍ പറഞ്ഞതിനെ എന്ത് കൊണ്ട് ഖണ്ടിക്കുന്നില്ല? ബുദ്ധിയുള്ളവര്‍ വാദത്തിനു മറുപടി പറയുകയാണ് വേണ്ടത്. ചണ്ടി, ചവറു എന്നൊക്കെ വെറുതെ ഉരുവിട്ടിരിക്കുന്നത് ഒരു തരം സുഖകേടാണ്.
തെളിവ് സഹിതം വിമര്‍ശിക്കുക. മറുപടിയെ ഖണ്ടിക്കുക.
'താങ്കളെ ബുദ്ധിയില്ലാത്തവന്‍' എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഈ നുണ പറഞ്ഞതില്‍ നിന്നും താങ്കളുടെ ഖുര്‍ആനോടുള്ള സമീപനം എന്താണെന്ന് മനസ്സിലായി.
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
ഇനി എന്തോന്ന് തെളിവ്... അതിലെ വിഡ്ഢിത്തരങ്ങളുടെ തെളിവുകള്‍ ഞാന്‍ ആദ്യമേ തന്നില്ലേ സഹോദരാ. വീണ്ടും തരേണ്ട ആവശ്യമില്ല... ഖുര്‍ആനോടു എനിക്ക് വലിയ ബഹുമാനമൊന്നും ഇല്ല, അത് കൊണ്ട് അതിനെ പ്രകീര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ പറഞ്ഞത് കൊണ്ട് കാര്യമില്ല.
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
താങ്കള്‍ ചൂണ്ടിക്കാണിച്ച 'തെളിവി'നാണ് ഞാന്‍ മറുപടി നല്‍കിയത്. അതിനെ ഖണ്ഡിക്കാന്‍ എന്താണിത്ര ഭയം? മറുപടി മുട്ടിയോ? പിന്നെ ഖുര്‍ആനിനു താങ്കളുടെ ബഹുമാനം കിട്ടേണ്ട ആവശ്യമില്ല. താങ്കള്‍ക്ക് തോന്നിയ പോലെ ജീവിക്കാം. പക്ഷെ എന്റെ മറുപടിയെ ഖണ്ടിക്കണം.
Feb 25, 2012 06:04 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
താങ്കളെന്തു മറുപടി നല്‍കിയെന്നാണ് പറയുന്നത്. വിഡ്ഢിത്തങ്ങളെ വിഡ്ഢിത്തങ്ങളായി അംഗീകരിക്കണം.
അതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ദൈവ വാചകം ആണെന്ന് വരുത്തിത്തീര്‍ക്കുന്നത് എന്തിനാണ് ? ഖുര്‍ആനില്‍ ഒരു പാട് വിഡ്ഢിത്തങ്ങലും മറ്റും ഉണ്ട്. എല്ലാ കാര്യങ്ങളും വിഡ്ഢിത്തങ്ങളാനെന്നല്ല. അത് ഒരു ദൈവത്തിന്റെതുമല്ല. മനുഷ്യനിര്‍മ്മിതം മാത്രമാണ്. അത് അംഗീകരിക്കണം. ഉത്തരം കിട്ടാത്തതൊക്കെ ഉപമയാണ് ഉല്‍പ്രേക്ഷയാണ് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല.
Feb 25, 2012 09:48 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
വിഡ്ഢിത്തം അല്ലാത്ത ഒരു കാര്യം വിഡ്ഢിത്തമാണെന്ന് ആയിരം വട്ടം പറഞ്ഞാലും അത് വിഡ്ഢിത്തം ആവില്ല. പറയുന്നവന്‍ വിഡ്ഢി ആവുമെന്ന് മാത്രം.
ഞാന്‍ നല്‍കിയ മറുപടി ഒരിക്കല്‍ കൂടി ഉദ്ധരിക്കാം:
ഖുറാനില്‍ 'ഭൂമിയെ നാം തൊട്ടില്‍ ആക്കിയിരിക്കുന്നു' എന്നൊരു സൂക്തം ഉണ്ട്. ഇത് കണ്ടിട്ട് ഒരാള്‍ 'അല്ലാഹു ഇതാ ഭൂമി തുണി കൊണ്ടുണ്ടാക്കിയതും രണ്ടു കയറു കൊണ്ട് തൂക്കി വെച്ചിരിക്കുകയുമാനെന്നു പറഞ്ഞിരിക്കുന്നു' എന്ന് വാദിച്ചാല്‍ അയാളെ പറ്റി എന്ത് പറയാന്‍?"രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു". എന്ന സൂക്തവും ഇത് പോലെയാണ്. അതിലെ സാഹിത്യം ആസ്വദിക്കുക. ഭൂമി ഉരുണ്ടാതാണെന്ന സൂചന ഈ സൂക്തം നല്‍കുന്നു എന്ന സത്യവും മനസ്സിലാക്കുക.ഭൂമിക്ക് മുകളിലുള്ള എല്ലാത്തിനെയും 'സമാഅ്' എന്നാണു അറബിയില്‍ പറയുക. മലയാളത്തില്‍ അതിനു 'ആകാശം' എന്ന് പറയും. പരിഭാഷയില്‍ ആശയം ചോരുന്നതിനു ഖുര്‍ആന്‍ ഉത്തരവാദിയല്ല".
മേല്‍ പറഞ്ഞ മറുപടിയെ സ്പര്‍ശിക്കാതെ വേറെ എന്തൊക്കെയോ ജല്പ്പിച്ചത് കൊണ്ട് കാര്യമില്ല. ശൈലികളെ ശൈലികള്‍ ആയി കാണണം. അതിനു അറബി ഭാഷ പഠിക്കണം. ഏതെങ്കിലും യുക്തിവാദിയുടെ ചവറു വായിച്ചു സായൂജ്യമടയുന്നത് ഭോഷത്തമാണ്.
എ: "നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്നു".
ബി: "ഹയ്യോ. കഷ്ടം! നക്ഷത്രങ്ങളെന്താ മനുഷ്യനാണോ പുഞ്ചിരിക്കാന്‍?"
എ: "നക്ഷത്രങ്ങളുടെ തിളക്കത്തെ പുഞ്ചിരിയോട് ഉപമിച്ചതാണ് സ്നേഹിതാ.."
ബി: "ഇനി വ്യാഖ്യാനിച് വ്യാഖ്യാനിച് കഷ്ടപ്പെടേണ്ട. വിഡ്ഢിത്തം പറയുക, എന്നിട്ടതിനെ വ്യാഖ്യാനിക്കുക. സഹതാപം തോന്നുന്നു.."
Feb 26, 2012 12:42 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
നിങ്ങളുടെ മറുപടിയൊക്കെ എനിക്ക് മനസ്സിലായി. പക്ഷെ പ്രശ്നം അതല്ല, പുസ്തകത്തില്‍ ഉള്ള സാമാന്യ യുക്തിക്ക് നിരക്കാത്ത ഭാഗങ്ങളെയെല്ലാം ഉപമ എന്നും സാഹിത്യം എന്നും പറയുന്നത് ശരിയല്ല. അതിനെ തെറ്റാണെങ്കില്‍ തെറ്റായി അംഗീകരിക്കാതെ ദൈവികവചനം ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ശരിയായി വിലയിരുത്തിയാല്‍ അതൊരു മനുഷ്യകൃതി ആണെന്ന് ആര്‍ക്കും മനസ്സിലാവും. അത് കൊണ്ട് തന്നെ അതില്‍ സ്വാഭാവികമായി തെറ്റുകള്‍ ഉണ്ടാകും. പക്ഷെ അതിനെ ഒരു ദൈവിക ഗ്രന്ഥമാക്കാന്‍ ഉള്ള ശ്രമം ആണ് ആളുകളില്‍ ചിരിക്കു വക നല്‍കുന്നത്.
വീണ്ടും ഉദാഹരണം താഴെ..
"ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് ( സിംഹാസനം ) വെള്ളത്തിന്‍ മേലായിരുന്നു" 11) Surat Hūdദൈവത്തിന്റെ മറ്റൊരു ക്രൂരത താഴെ,,,
"അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യും." Surat An-Naĥl (16:93)ഇങ്ങനെ ചെയ്തിട്ട് പിന്നെ നരകവും എന്തൊരു വിരോധാഭാസം...?
"ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ
വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?" Surat Al-\'Anbyā\' (21:30)
ഇതൊക്കെ വായിച്ചാല്‍ പിന്നെ ചിരിക്കാതെന്തു ചെയ്യാന്‍...!!!!!
Feb 27, 2012 10:49 AM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
പഴയ വിമര്‍ശനങ്ങളെ തൊടാതെ പുതിയവ കൊണ്ടുവന്നിരിക്കുന്നു!!!
1. ഉപമകളും ശൈലികളും സാഹിത്യങ്ങളുമാണ് പറഞ്ഞതെങ്കില്‍ അങ്ങനെതന്നെ കാണണം. താങ്കള്‍ ആദ്യം ചെയ്യേണ്ടത് പ്രസ്തുത സൂക്തത്തിലെ "രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു" എന്നത് ശൈലിയല്ല എന്ന് സ്ഥാപിക്കുകയാണ്. ആ മിനിമം മര്യാദ പാലിക്കാതെയാണ് താങ്കളുടെ പരിഹാസം. "ചുറ്റിപ്പൊതിയുന്നു" എന്നതിന്റെ അറബി 'യുകവ്വിറു' എന്നാണു. ഒരു ഗോളത്തിന് ചുറ്റും മറ്റൊന്നു ചുറ്റുന്നതിനാണ് ഈ വാക്കുപയോഗിക്കുക. ഭൂമിയുടെ ചുറ്റും രാപകലുകള്‍ മാറിമാറി വരുന്നു എന്നാണു മേല്‍ ശൈലിയുടെ അര്‍ത്ഥം. ഭൂമി ഉരുണ്ടതാണ് എന്ന് ഖുര്‍ആന്‍ പറയുന്നു എന്ന് ചുരുക്കം.
2. "ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് ( സിംഹാസനം ) വെള്ളത്തിന്‍മേലായിരുന്നു".
പൊട്ടിച്ചിരിക്കാന്‍ വക നല്‍കുന്ന സൂക്തമാണ് പോല്‍ ഇത്. ഇതിലെ ചിരിയുണ്ടാക്കുന്ന ഭാഗമെതെന്നു പറഞ്ഞാല്‍ കൊള്ളാം.
3. "ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?"
ഒരു ശാസ്ത്രസത്യം വ്യക്തമാക്കുന്ന ഈ സൂക്തവും പരിഹസിക്കുന്നതിലൂടെ താങ്കള്‍ ശാസ്ത്രവും പഠിച്ചിട്ടില്ല എന്ന് മനസ്സിലായി. പ്രപഞ്ചം മുഴുവന്‍ ആദ്യം ഒന്നായിരുന്നുവെന്നും പിന്നീട് മഹാവിസ്ഫോടനത്തിലൂടെ വേര്‍പ്പെട്ടതാണെന്നുമുള്ള 'big bang theory' യെ കുറിച്ച് കേട്ടിട്ടില്ലേ താങ്കള്‍ ?
4. "അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യും."
ഇസ്ലാമിലെ വിധി വിശ്വാസത്തെ കുറിച്ച് ഒരു ചുക്കും പഠിച്ചിട്ടില്ല താങ്കള്‍. അല്ലാഹു ഒരിക്കലും ഒരു വ്യക്തിയെ സന്മാര്‍ഗത്തില്‍ നിര്‍ബന്ധിച്ചു നിര്‍ത്തുന്നില്ല. അവന്റെ മുമ്പില്‍ നന്മ തിരഞ്ഞെടുക്കാനും തിന്മ തിരഞ്ഞെടുക്കനുമുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. നന്മ-തിന്മകളുടെ ഈ സംവിധാനം മനുഷ്യനില്‍ അവനുണ്ടാക്കി എന്നര്‍ത്ഥം. അതില്‍ നന്മ തിരഞ്ഞെടുത്താല്‍ സ്വര്‍ഗം ലഭിക്കും അല്ലെങ്കില്‍ നരകവും. പരീക്ഷക്ക് ശരിയുത്തരം തിരഞ്ഞെടുക്കുന്നത് പോലെ. തെറ്റു എടുത്തെഴുതിയാല്‍ തോല്‍ക്കും. ഇത് വെച്ച് പരീക്ഷ നടത്തിയവനാണ് എന്നെ തോല്പ്പിച്ചതെന്നു പരീക്ഷാര്‍ത്തിക്ക് പറയാമോ?
Feb 28, 2012 12:33 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
പഴയ വിമര്‍ശനങ്ങളെ എന്തിനാണ് തൊടുന്നത്..? താങ്കളുടെ മറുപടി മുഴുവനും ഉപമ,സാഹിത്യം എന്നീ രണ്ടു വാക്കുകളില്‍ ഒതുങ്ങിയില്ലേ...? അതിനുള്ള മറുപടി ഞാന്‍ പറഞ്ഞും കഴിഞ്ഞു.
താങ്കളെ നമിച്ചു, ഭൂമി ഉരുണ്ടതാണ് എന്ന് ഖുറാന്‍ പറയുന്നുണ്ടെങ്കില്‍ അത് ശാസ്ത്രം പറയുന്നതിന് മുന്‍പ് പറയണമായിരുന്നു. അല്ലാതെ അതിനു ശേഷം വന്നിട്ട് ഇത് നമ്മുടെ കിത്താബില്‍ ഉണ്ടെന്നു പറയാന്‍ നാണമില്ലേ ചേട്ടാ.... (ഇതിനു മറുപടിയായി നിങ്ങള്‍ ഇനി പറയുക അങ്ങനെ മുന്‍പ് തന്നെ നമ്മള്‍ പറഞ്ഞിട്ടുണ്ട് എന്നായിരിക്കും. ഹി ഹി ഹി ...).
ചേട്ടാ ദിവസവും മാസവുമൊക്കെ സൂര്യന്റെയും ഭൂമിയുടെയും സൃഷ്ടിക്ക് ശേഷമാണ് ......
(ഖുര്‍ആനില്‍ പറയുന്നത് മനുഷ്യരുടെ ദിവസതെക്കുരിച്ചുള്ളതല്ല ദൈവത്തിന്റെ നിലയില്‍ നിന്നാണ് , അതൊരു ഉപമ പറഞ്ഞതാണ് എന്നൊക്കെ ആയിരിക്കും നിങ്ങളുടെ മറുപടി .. കഷ്ടം.....)
ബിഗ് ബാംഗും ഖുര്‍ ആനും തമ്മില്‍ ഒരു ബന്ധവുമില്ല. ആകാശങ്ങളെയും ഭൂമിയും ഏതു പശ കൊണ്ടാണാവോ ഒട്ടിച്ചു വച്ചത്..? feviquick aano...? പണ്ടുള്ളവര്‍ വിവരമില്ലാതെ എന്തൊക്കെയോ ഊഹിച്ചു പറഞ്ഞതും എടുത്തിട്ടു ശാസ്ത്രവുമായി കൂട്ടിക്കുഴക്കുവാന്‍ നിങ്ങള്‍ക്കൊന്നും നാണമില്ലേ...?
"എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യും. പരീക്ഷക്ക് ശരിയുത്തരം തിരഞ്ഞെടുക്കുന്നത് പോലെ "
ഈ " താന്‍ " എന്നുദ്ദേശിക്കുന്നത് ദൈവത്തെ തന്നെ ആണെങ്കില്‍ താഴെയുള്ളതിനു താങ്കള്‍ വ്യക്തമായി മറുപടി പറയേണ്ടി വരും.
ഒരു സ്ഥലത്തും അദ്ധ്യാപകന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും അത് പോലെ നേര്‍വഴിയിലാക്കുകയും ചെയ്യും എന്ന് പരീക്ഷ നടത്തുമ്പോള്‍ പറയാറില്ല. അങ്ങനെ പറഞ്ഞാല്‍ എല്ലാ കാര്യത്തിനും ഉത്തരവാദി പിന്നെ അദ്ധ്യാപകന്‍ ആയിരിക്കില്ലേ..?
അപ്പോള്‍ അങ്ങേരു ഉദ്ദേശിച്ചവര്‍ മാത്രമേ ദുര്‍മാര്‍ഗത്തില്‍ ആയിട്ടുള്ളൂ അല്ലെ...? അത് പോലെ തന്നെ ഉദ്ദേശിക്കാത്തവര്‍ ദുര്മാര്‍ഗതിലും ആവില്ല അല്ലെ...? പിന്നെന്തിനാണ് ചേട്ടാ നരകം....?
ദൈവത്തിനു സൃഷ്ട്ടിച്ചു പരീക്ഷിചില്ലെങ്കില്‍ എന്താ ഉറക്കം വരില്ലേ ...?
Feb 28, 2012 01:42 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
അപ്പോള്‍ അതാണ് കാര്യം. പരിഹസിക്കുക, എന്നിട്ടതില്‍ ആത്മരതി കൊള്ളുക. ഇത് മാന്യതയില്ലാത്ത പരിപാടിയാണ്. ശുദ്ധമായ മനസ്സും സത്യം മനസ്സിലാക്കാനുള്ള ആഗ്രഹവും ഉണ്ടെങ്കില്‍ തുടരാം. ഇല്ലെങ്കില്‍ പരിഹസിച്ചതിന്റെ നിര്‍വൃതിയും കൊണ്ട് സുഖമായിരിക്കുക.
Feb 28, 2012 05:30 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
ഉത്തരമില്ല അല്ലെ...? എങ്കില്‍ ഇനി പറയേണ്ട കാര്യമില്ല....!
Feb 28, 2012 06:24 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
ഉത്തരമുണ്ട്. പക്ഷെ മാന്യമായ സംവാദം നടത്താന്‍ സന്നധമാണോ? ഒരു മറുപടി തന്നു കഴിഞ്ഞാല്‍ അതിനെ മാന്യമായി സമീപിക്കുക എന്ന ഗുണം അനിയനുണ്ടോ? അതോ സ്വന്തം ചേട്ടന്മാരോടും ഇങ്ങനെയാണോ പെരുമാറി വരാറുള്ളത്?
Feb 29, 2012 10:39 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
എന്റെ മറുപടിയില്‍ എവിടെയാണ് മാന്യത ഇല്ലാത്തത്...? താങ്കളുടെ ആത്മാഭിമാനത്തിന് പൊള്ളല്‍ ഏല്‍പ്പിച്ച ഏതെങ്കിലും ഭാഗമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കു.......!
Mar 01, 2012 12:35 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
മാന്യത ഉള്ളതെത്, ഇല്ലാത്തതെത് എന്ന് പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല താങ്കള്‍ക്ക്. മുകളില്‍ താങ്കള്‍ നല്‍കിയ വാചകങ്ങള്‍ മനസ്സിരുത്തി വായിക്കുക. ചുരുങ്ങിയത് സ്കൂള്‍ വിദ്യാഭ്യാസം ഉള്ളവര്‍ക്കെങ്കിലും അതിലെ മാന്യത ഇല്ലാത്ത വാചകങ്ങള്‍ മനസ്സിലാക്കാനാവും. ആ നിലയിലുള്ള പ്രയോഗങ്ങള്‍ ഇനി വരാതെ നോക്കുമെങ്കില്‍ തീര്‍ച്ചയായും സംവാദം തുടരാം. എന്ത് പറയുന്നു?
Mar 01, 2012 05:31 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
ഏതു വാചകങ്ങളാണ് മാന്യത ഇല്ലാത്തത്..? ഞാന്‍ താങ്കളെ തെറിയൊന്നും വിളിച്ചിട്ടില്ല.
പിന്നെ ഖുര്‍ആനില്‍ ഉള്ള അബദ്ധങ്ങളെ അബദ്ധങ്ങളായി തന്നെ കണക്കാക്കി എഴുതിയിട്ടുണ്ട്.
"ഹി ഹി ഹി " എന്നത് താങ്കളുടെ നാട്ടില്‍ തെറിയാണ് എന്ന് ഞാന്‍ അറിഞ്ഞില്ല.
പിന്നെ പല പണ്ഡിതന്മാരും ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഉപമ, സാഹിത്യം എന്നൊക്കെ പറഞ്ഞു തടിയൂരാരുണ്ട് , കാരണം അങ്ങനെ പറഞ്ഞില്ലെങ്കില്‍ തങ്ങളുടെ മതഗ്രന്ഥങ്ങളില്‍ പല വൈരുധ്യങ്ങളും തെറ്റുകളും ഉണ്ടെന്നു അവര്‍ക്ക് സമ്മതിക്കേണ്ടി വരും. താങ്കളും അത് ചെയ്തപ്പോള്‍ ഞാന്‍ അത് ചൂണ്ടിക്കാട്ടി എന്നതാണ് സത്യം.
മറ്റൊരു കാര്യം കൂടി പറയണം എന്ന് വിചാരിക്കുന്നു. ഞാന്‍ ഒരു നിരീശ്വരവാദി ആണെന്ന് താങ്കള്‍ ധരിച്ചെങ്കില്‍ താങ്കള്‍ക്കു തെറ്റ് പറ്റി.
ആത്യന്തികമായ പരമസത്യം ഉണ്ടെന്നുള്ളത് എനിക്ക് ബോധ്യമാണ്. അതിനെ താങ്കള്‍ക്കു എന്ത് വേണമെങ്കിലും വിളിക്കാം. ദൈവമെന്നോ ,പരമമായ സത്യമെന്നോ, സ്വര്‍ഗസ്ഥനായ പിതാവെന്നോ, ബ്രഹ്മമെന്നോ ....etc ഒക്കെ വിളിക്കാം. എന്തെന്നാല്‍ അത് സര്‍വ്വ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിക്കും അതീതമായി ഉള്ളതാണ്. അതിന്റെ പൂര്‍ണത ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും ഉണ്ട്(നമ്മള്‍ക്ക് ഗ്രഹിക്കാന്‍ പറ്റുന്നില്ലെങ്കിലും).
പക്ഷെ ആ അസ്തിത്വത്തെ ഒരു വെറും വ്യക്തിയും മറ്റും ആക്കി കാണിക്കുന്നതിനെ ഞാന്‍ അംഗീകരിക്കില്ല. ഏതു മതഗ്രന്ഥങ്ങളിലും നമ്മള്‍ സ്വീകരിക്കേണ്ടതും നിരാകരിക്കേണ്ടതും ആയ ഭാഗങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്നു. നിരന്തരം പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍ ഒരു ഗ്രന്ഥവും എല്ലാ കാലത്തേക്കും പൂര്‍ണമായി ഇരിക്കില്ല എന്നാണെന്റെ വിശ്വാസം. അത് കൊണ്ട് തന്നെ ഗ്രന്ഥങ്ങളിലുള്ള അബദ്ധങ്ങളെ ഞാന്‍ കണ്ണടച്ച് വിശ്വസിക്കാന്‍ പോകുന്നില്ല.
Mar 01, 2012 06:40 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1. തെറി പറഞ്ഞാലേ മാന്യതയില്ലാത്ത സംസാരമാവൂ എന്നാരാണ് പറഞ്ഞത്? ഉപയോഗിക്കുന്ന ശൈലികളും പ്രധാനമാണ്. ഇപ്പോള്‍ നിങ്ങളുടെ സംസാരത്തിനു ഒരു മയം വന്നിട്ടുണ്ട്. ഇതാണ് ഞാന്‍ ആഗ്രഹിച്ചതും.
2. വളരെ വലിയൊരു ഇരട്ടത്താപ്പ് താങ്കള്‍ കാണിച്ചിരിക്കുന്നു.
"ദൈവം എന്നത് സര്‍വ്വ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിക്കും അതീതമായി ഉള്ളതാണ്. അതിന്റെ പൂര്‍ണത ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും ഉണ്ട് (നമ്മള്‍ക്ക് ഗ്രഹിക്കാന്‍ പറ്റുന്നില്ലെങ്കിലും)." എന്ന് പറഞ്ഞ താങ്കള്‍ ഇപ്പോള്‍ ബുദ്ധിക്കു സ്ഥാനം കല്‍പ്പിക്കുന്നില്ല. എന്താണ് കാരണം? ഖുര്‍ആന്‍ പറഞ്ഞ കാര്യങ്ങളെ കണക്കിന് പരിഹസിച്ചത് താങ്കളുടെ യുക്തി വെചായിരിക്കുമല്ലോ. ഇപ്പഴെന്താണൊരു മാറ്റം? പ്രപഞ്ചത്തിലെ ഓരോ അണുവിലും ദൈവത്തിന്റെ പൂര്‍ണത ഉണ്ടെന്ന ജ്ഞാനം താങ്കള്‍ക്കു എവിടെ നിന്ന് കിട്ടി?
3. ഇനി താങ്കളുടെ പഴയ ആരോപണങ്ങള്‍ :
a) ഉപമയെ കുറിച്ച് വീണ്ടും പരിഹസിച്ചു എന്നല്ലാതെ ഖുര്‍ആന്‍ പ്രയോഗം ഉപമ അല്ല എന്ന് തെളിയിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞില്ല. അറബി ഭാഷയും അതിന്റെ വ്യാകരണ നിയമങ്ങളും ശൈലികളും അറിയാത്തത് കൊണ്ടാണ് യുക്തിവാദികളും മറ്റും പരിഭാഷ വെച്ച് പരിഹസിക്കുന്നത്. മലയാളം അറിയാത്തവന്‍ മലയാളത്തിലുള്ള സാഹിത്യത്തെ പരിഹസിക്കുന്നത് പോലെ. രക്ഷപ്പെടാന്‍ വേണ്ടി വ്യാഖ്യാനം നടത്തുകയാണെന്ന താങ്കളുടെ പരിഹാസമോക്കെ ഇതിന്റെ ഭാഗം തന്നെ. താങ്കളുടെ അറിവില്ലായ്മ ഇങ്ങനെ ആഘോഷിക്കുന്നത് ശരിയല്ല.
b) ഭൂമി ഉരുണ്ടതാണെന്ന് ഖുര്‍ആന്‍ പറയുന്നു. പക്ഷെ എന്തെ മുമ്പ് ഇത് പറയാതിരുന്നതെന്ന പരാതി രസാഹവം തന്നെ. സഹോദരാ, ഖുര്‍ആന്‍ ശാസ്ത്ര ഗ്രന്ഥമല്ല. മനുഷ്യന്റെ സകലമെഖലകളിലും ഉള്ള ജീവിതം ആണ് അതിന്റെ പ്രമേയം. സാന്ദര്‍ഭികമായി ശാസ്ത്ര ശകലങ്ങള്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. അത് അന്വേഷിക്കുകയും വികസിപ്പിക്കുകയും ചെയ്യാന്‍ ഖുര്‍ആന്‍ തന്നെ മനുഷ്യനോടു കല്‍പ്പിക്കുന്നു. എന്നാല്‍ ഓരോ കാലഘട്ടത്തിലും ജീവിക്കുന്ന ആളുകള്‍ അവരുടെ വിവരങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ കാണുക. അത് കൊണ്ട് തന്നെ ഖുര്‍ആന്‍ സൂക്തങ്ങള്‍ പലതും അവര്‍ക്ക് പിടി കിട്ടാതെ പോകും. അത് മനുഷ്യ സഹജമായ കാര്യമാണ്. ഖുര്‍ആന്‍ ഒരു ശാസ്ത്ര സൂചന തന്നാല്‍ അതിന്റെ യഥാര്‍ത്ഥ വിവക്ഷ അറിയണമെങ്കില്‍ അല്ലാഹു കല്‍പ്പിച്ച പോലെ നാം അന്വേഷിക്കണം. ആഴത്തില്‍ പഠിക്കണം.
c. 'യൗം' എന്ന അറബി പദത്തിന്റെ അര്‍ത്ഥമാണ് ദിവസം, ഘട്ടം എന്നൊക്കെ. കാലത്തെയും സമയത്തെയുമൊക്കെ സൃഷ്ടിച്ചത് അല്ലാഹു ആണ്. 'ഘട്ടം' എന്ന അര്‍ഥം ഉപമയല്ല. ശരിക്കും അങ്ങനെയൊരു അര്‍ഥം ഉണ്ട്. അത് രക്ഷപ്പെടാന്‍ വേണ്ടി വ്യാഖ്യാനിച്ചതുമല്ല. താങ്കള്‍ വെറുതെ മുന്‍ധാരണ വെക്കുകയാണ്. നമ്മുടെ അടുക്കലുള്ള സമയം പോലെയല്ല അല്ലാഹുവിങ്കല്‍ ഉള്ള സമയം എന്നത് ഖുര്‍ആന്‍ തന്നെ പഠിപ്പിച്ചതാണ് സ്നേഹിതാ. വ്യാഖ്യാനമല്ല. ദയവു ചെയ്തു ഖുര്‍ആന്‍ മുഴുവന്‍ പഠിക്കുക. എന്നിട്ട് വിമര്‍ശിക്കുക.
d) "ബിഗ് ബാംഗും ഖുര്‍ആനും തമ്മില്‍ ഒരു ബന്ധവുമില്ല" എന്ന് പറഞ്ഞത് കൊണ്ടായോ? എന്ത് കൊണ്ട് ബന്ധമില്ല? കാരണം പറയണം. തുടര്‍ന്ന് നിങ്ങള്‍ പറഞ്ഞ പരിഹാസങ്ങള്‍ ഒരു നാലാം ക്ലാസ് സ്കൂള്‍ കുട്ടിയുടെ നിലവാരം പോലും കാണിച്ചില്ല. താങ്കളുടെ നിലവാരത്തകര്‍ച്ച എന്നല്ലാതെ എന്ത് പറയാന്‍?
e) അധ്യാപകന്റെ ഉപമ പറഞ്ഞ സന്ദര്‍ഭം ആദ്യം മനസ്സിലാക്കുക.
നന്മയും തിന്മയും സൃഷ്ടിച്ചത് അള്ളാഹു ആണ്. രണ്ടും ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കിയിരിക്കുന്നു. നിര്‍ബന്ധിപ്പിച്ചു നന്മയോ തിന്മയോ ചെയ്യിക്കാന്‍ അല്ലാഹുവിനു കഴിവുണ്ട്. അവന്റെ ആ കഴിവിനെ സൂചിപ്പിക്കാനാണ് പ്രസ്തുത സൂക്തം കൊടുത്തിരിക്കുന്നത്. എന്നാല്‍ ആ കഴിവിനെ പ്രാവര്‍ത്തികമാക്കി അനീതി ചെയ്യാന്‍ അള്ളാഹു ഉദ്ദേശിക്കുന്നില്ല. പ്രത്യുത സ്വമേധയാ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കി. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട് (വ്യാഖ്യാനമല്ല, ഉപമയല്ല).
"ദൈവത്തിനു സൃഷ്ട്ടിച്ചു പരീക്ഷിചില്ലെങ്കില്‍ എന്താ ഉറക്കം വരില്ലേ" എന്ന പരിഹാസം താങ്കളുടെ ദൈവസങ്കല്പം ദയനീയമാണെന്നു സൂചിപ്പിക്കുന്നു. ഉറങ്ങാന്‍ ദൈവം മനുഷ്യനോ ഇതര സൃഷ്ടിയോ അല്ല. അവന്‍ ഉറങ്ങുകയോ മയങ്ങുകയോ ചെയ്യാത്തവനാണ്. ദൈവം എന്തിനു പരീക്ഷിക്കുന്നു എന്നത് നമ്മുടെ ബുദ്ധിക്കു വഴങ്ങുന്ന കാര്യമല്ല. അതറിയേണ്ട കാര്യവും നമുക്കില്ല. അവന്‍ ഒട്ടും അനീതി പ്രവര്‍ത്തിക്കുന്നില്ല എന്നത് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
Mar 13, 2012 06:23 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
താങ്കള്‍ ഈ വ്യക്തിദൈവവിശ്വാസവും കൊണ്ട് നടന്നു സ്വയം വിഡ്ഢിയാകുന്നതിന് എനിക്ക് ഒന്നും പറയാന്‍ ഇല്ല. താങ്കള്‍ക്കു സര്‍വ്വവ്യാപ്തം ആയിരിക്കുന്ന ആ മഹാ അസ്ഥിത്വതെക്കുരിച്ചു ഒന്നും ഉള്‍ക്കൊള്ളാനാവില്ല എന്നും മറിച്ച് അതിനെ ഒരു വ്യക്തിയായിട്ടു മാത്രമേ കാണാന്‍ ആവുകയുള്ളൂ എന്നതറിയാം(നടുക്കടലില്‍ എത്തിയാലും നായ നക്കിയേ കുടിക്കൂ [ താങ്കളെ നായ എന്ന് വിളിച്ചു എന്ന് തെറ്റിദ്ധരിക്കരുത് , ഒരു പഴഞ്ചൊല്ല് പറഞ്ഞു എന്ന് മാത്രം ]).
അത് കൊണ്ട് ഇനി അതിനെക്കുറിചു പറയേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.
"നമ്മുടെ അടുക്കലുള്ള സമയം പോലെയല്ല അല്ലാഹുവിങ്കല്‍ ഉള്ള സമയം" എന്ന് പറയുന്ന ആള്‍ക്കാര്‍ വെള്ളിയാഴ്ച മഹത്തരമാണെന്നും ആ ദിവസം ആണ് സൃഷ്ടി ഉണ്ടായതു എന്നും വിശ്വസിക്കുന്നു.(ഈ കാര്യം Facebookil ഒരു പാട് ഷെയര്‍ ചെയ്യപ്പെട്ടു കണ്ടു. ഈ മതഭ്രാന്തന്മാരുടെ ഒരു കാര്യം. താങ്കള്‍ അതില്‍ പെടുമോ എന്നതെനിക്ക് അറിയില്ല.)
പിന്നെ നിഷ്പക്ഷമായി നോക്കുമ്പോള്‍ തന്നെ അബദ്ധം എന്ന് തോന്നുന്ന കാര്യങ്ങളെ താങ്കളെപ്പോലുള്ളവര്‍ ഉപമ എന്നും പറഞ്ഞു മാറ്റുമ്പോള്‍ , അതിനു പിന്നാലെ വന്നു വാഗ്വാദം നടത്തി അത് അബദ്ധം ആണെന്ന് തെളിയിക്കേണ്ട കാര്യമില്ല. മതചിന്തയും താങ്കളെ മുസ്ലിം ആക്കുന്ന കണ്ടീഷനുകളും ഒക്കെ മാറ്റി നിഷ്പക്ഷമായി, മുന്‍വിധി ഇല്ലാതെ ഖുര്‍ആന്‍ ഒന്ന് കൂടി വായിച്ചു നോക്കൂ അപ്പോള്‍ മനസ്സിലാവും.
ബിഗ് ബാങ്ങിന്റെ കാര്യമാണ് അതിലും വലിയ രസം. ആകാശവും ഭൂമിയും ഒട്ടിച്ചു വച്ചിട്ട് പിന്നെ അതിനെ വേര്‍പെടുത്തി എന്നൊക്കെയുള്ള കാര്യങ്ങളെ ബിഗ് ബാങ്ങുമായി ഉപമിക്കുന്നവരെ ഞാന്‍ നമിച്ചു.
common sense വച്ച് നോക്കുമ്പോള്‍ തന്നെ അംഗീകരിക്കാന്‍ പറ്റുന്നതിനെ യഥാര്‍ഥ വസ്തുതകള്‍ എന്നും അല്ലാത്തതിനെയെല്ലാം ഉപമ, സാഹിത്യം എന്നും മറ്റും പറഞ്ഞു സ്വയം രക്ഷപ്പെടുന്നത് എല്ലാ മതമേധാവികളുടെയും സ്വഭാവമാണ്. അതിനു ഞാന്‍ തെറ്റ് പറയില്ല.
"ദൈവം എന്തിനു പരീക്ഷിക്കുന്നു എന്നത് നമ്മുടെ ബുദ്ധിക്കു വഴങ്ങുന്ന കാര്യമല്ല "
ഇത് ചെയ്‌താല്‍ അത് കിട്ടും ,അത് ചെയ്‌താല്‍ ഇത് കിട്ടും എന്നിങ്ങനെ ആയിരക്കണക്കിന് കാര്യങ്ങള്‍ പറഞ്ഞു പ്രലോഭിക്കുന്ന മത ഗ്രന്ധങ്ങലോടും മതവക്താക്കലോടും ഈ മൊത്തം പരിപാടികളുടെ സൂത്രധാരന് ഇത് കൊണ്ടൊക്കെ എന്ത് കാര്യമാണ് ഉള്ളത് എന്ന് ചോദിച്ചാല്‍ തഥൈവ.
Mar 15, 2012 05:09 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1. ദൈവം വ്യക്തിയാണെന്ന വിശ്വാസം എനിക്കില്ല. ഒരു മനുഷ്യനും ഭാവനയില്‍ കാണാന്‍ കഴിയാത്ത ശക്തിയാണ് ദൈവം. അവനു തുല്യനായി ആരും തന്നെ ഇല്ല.
ദൈവത്തിന്റെ സൃഷ്ടിയാണ് ഈ പ്രപഞ്ചവും അതിലുള്ളതും. സൃഷ്ടാവ് അതിനുള്ളില്‍ വ്യാപിച്ചു കിടക്കുന്നു എന്ന് പറയുന്നതാണ് മഹാവിഡ്ഢിത്തം. ദൈവം പ്രപഞ്ചാതീതനാണ്. സൃഷ്ടിയുടെ ഉള്ളില്‍ സൃഷ്ടാവ് വരില്ല.
"താങ്കള്‍ക്കു സര്‍വ്വവ്യാപ്തം ആയിരിക്കുന്ന ആ മഹാ അസ്ഥിത്വതെക്കുരിച്ചു ഒന്നും ഉള്‍ക്കൊള്ളാനാവില്ല" എന്ന് പറഞ്ഞു കൈകഴുകിയാല്‍ എന്റെ ചോദ്യത്തിന് മറുപടിയാകുമോ?
"നടുക്കടലില്‍ എത്തിയാലും നായ നക്കിയേ കുടിക്കൂ" എന്ന ചൊല്ല് താങ്കള്‍ക്കും ചേരും. കാരണം താങ്കളുടെ വിശ്വാസം മാറ്റാന്‍ താങ്കളും തയ്യാറല്ലല്ലോ.
ബുദ്ധിക്കു വലിയ സ്ഥാനം കല്‍പ്പിച്ച താങ്കള്‍ മേല്‍ വിഷയത്തില്‍ എന്തെ ബുദ്ധിയെ തള്ളിയത്? സര്‍വവ്യാപി ദൈവസങ്കല്‍പ്പത്തെ ഒരാള്‍ പരിഹസിച്ചാല്‍ താങ്കള്‍ എന്ത് മറുപടി പറയും? ദൈവം സര്‍വവ്യാപി ആണെന്ന അറിവ് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി? അതിനുള്ള തെളിവ് എന്താണ്? ബുദ്ധി വെച്ച് പറയുമോ താങ്കള്‍ ?
2. മതവിരുദ്ധ ഭ്രാന്തന്മാരുടെ ലിസ്റ്റില്‍ താങ്കള്‍ വരുമോ എന്നെനിക്കറിയില്ല. പക്ഷെ താങ്കളുടെ വാദം മുഴുവനും അത്തരക്കരുടെതാണ്. ദീര്‍ഘമായ ഒരു പ്രവാചക വചനത്തെ "വെള്ളിയാഴ്ച മഹത്തരമാണെന്നും ആ ദിവസം ആണ് സൃഷ്ടി ഉണ്ടായതു" എന്ന് ചുരുക്കി വക്രീകരിക്കുകയാണ് താങ്കള്‍ . പ്രസ്തുത വചനത്തില്‍ ആദമിനെ സൃഷ്ടിച്ച കാര്യമാണ് പറയുന്നത്. ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ പറ്റിയല്ല. പ്രവാചക വചനം പോലും പൂര്‍ണമായി ഉദ്ധരിക്കാതെ ദുര്‍വ്യാഖ്യാനം നടത്തുന്നവനെ എങ്ങനെ വിശ്വസിക്കും?
3. ഉപമ പ്രശ്നത്തില്‍ താങ്കള്‍ പഴയത് തന്നെ ആവര്‍ത്തിക്കുന്നു. സഹോദരാ, എന്റെ ചോദ്യം കണ്ടില്ലെന്നു നടിക്കരുത്. പരാമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തം ഉപമ അല്ല എന്ന് നിഷ്പക്ഷമായി നോക്കി തെളിയിക്കുമോ താങ്കള്‍ ? തെളിയിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു കൈകഴുകുന്നത് ആദര്‍ശശാലിക്ക് യോജിച്ചതല്ല. മതരഹിതചിന്തയും താങ്കളെ മതരഹിതന്‍ ആക്കുന്ന കണ്ടീഷനുകളും ഒക്കെ മാറ്റി നിഷ്പക്ഷമായി, മുന്‍വിധി ഇല്ലാതെ ഖുര്‍ആന്‍ ഒന്ന് കൂടി വായിച്ചു നോക്കൂ അപ്പോള്‍ മനസ്സിലാവും പ്രസ്തുത സൂക്തം ഉപമ ആണെന്നും ഭൂമി ഉരുണ്ടാതാനെന്ന സൂചന അത് നല്‍കുന്നുവെന്നും.
4. ബിഗ് ബാങ്ങിന്റെ വിഷയത്തില്‍ ഒരു കള്ളം താങ്കള്‍ പറഞ്ഞു. "ആകാശവും ഭൂമിയും ഒട്ടിച്ചു വച്ചിട്ട് പിന്നെ അതിനെ വേര്‍പെടുത്തി" എന്ന ഒരു പരാമര്‍ശം ഖുറാനില്‍ ഇല്ല. ഉണ്ടെങ്കില്‍ അത് കാണിച്ചു തരാന്‍ താങ്കളെ വെല്ലുവിളിക്കുന്നു. ബിഗ് ബാങ് തിയറി പറയുന്നത് ഇന്നുള്ള പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്ന ഒരു dense entity പൊട്ടിത്തെറിച്ചാണ് നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റുമൊക്കെ ഉണ്ടായത് എന്നാണു. അതെ കാര്യം തന്നെയാണ് ഖുറാനും പറയുന്നത്.
5. common sense വച്ച് നോക്കുമ്പോള്‍ തന്നെ ഉപമ ആണെന്ന് അംഗീകരിക്കാന്‍ പറ്റുന്നതിനെ സാഹിത്യബോധവും ഭാഷാജ്ഞാനവും ഇല്ലാത്തവര്‍ (നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുമോ ഹി ഹി ഹി എന്ന് പറയുന്നവരെ പോലെ) പരിഹസിച്ചു സ്വയം രക്ഷപ്പെടുന്നത് എല്ലാ മതവിരോധികളുടെയും സ്വഭാവമാണ്. അതിനു ഞാന്‍ തെറ്റ് പറയില്ല.
അന്ധന്‍ ആനയെ കണ്ടത് പോലെയാണ് ഇക്കൂട്ടരുടെ ഖുര്‍ആന്‍ ജ്ഞാനം. സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍?
6. ദൈവം സര്‍വവ്യാപി ആണെന്ന് വിശ്വസിക്കാന്‍ ബുദ്ധി വേണ്ട. പക്ഷെ " ദൈവം എന്തിനു പരീക്ഷിക്കുന്നു എന്നത് നമ്മുടെ ബുദ്ധിക്കു വഴങ്ങുന്ന കാര്യമല്ല" എന്ന് പറയുമ്പോള്‍ തികഞ്ഞ പരിഹാസവും. വല്ലാത്ത നീതി തന്നെ!!
നന്മ ചെയ്താല്‍ സ്വര്‍ഗം കിട്ടും, തിന്മ ചെയ്‌താല്‍ നരകവും. ഇതിലെന്താണ് ഇത്ര പരിഹസിക്കാന്‍? ദൈവത്തെ കാണാതെ അന്ധമായി വിശ്വസിക്കുന്നവന്‍ സ്വര്‍ഗ്ഗ നരകങ്ങളെ കണ്ണടച്ച് പുച്ച്ചിക്കുന്നതിന്റെ മന:ശാസ്ത്രം എന്താണാവോ?
Mar 15, 2012 11:30 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
"ദൈവം വ്യക്തിയാണെന്ന വിശ്വാസം എനിക്കില്ല. ഒരു മനുഷ്യനും ഭാവനയില്‍ കാണാന്‍ കഴിയാത്ത ശക്തിയാണ് ദൈവം " എന്ന് പറയുന്ന നിങ്ങള്‍ തന്നെ ബുദ്ധിയും ഭാവനയും വച്ച് "ദൈവത്തിന്റെ സൃഷ്ടിയാണ് ഈ പ്രപഞ്ചവും അതിലുള്ളതും.
സൃഷ്ടാവ് അതിനുള്ളില്‍ വ്യാപിച്ചു കിടക്കുന്നു എന്ന് പറയുന്നതാണ് മഹാവിഡ്ഢിത്തം.
ദൈവം പ്രപഞ്ചാതീതനാണ്. സൃഷ്ടിയുടെ ഉള്ളില്‍ സൃഷ്ടാവ് വരില്ല" എന്ന് പറഞ്ഞു കൊണ്ട് വ്യക്തിദൈവത്തെയും ഭാവനയെയും പരോക്ഷമായി അംഗീകരിക്കുന്നു.
പിന്നെ ചിരിക്കാതെ എന്ത് ചെയ്യാന്‍...?
"ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നിരുന്നു എന്നും എന്നിട്ട് നാം അതിനെ വേര്പെടുത്തുകയായിരുന്നു എന്നും സത്യനിഷേധികള്‍ കണ്ടില്ലേ.?" quran-(21:30) (fevicol ഒക്കെ അപ്പോഴേ ഉള്ളത് ഭാഗ്യം ) അപ്പോള്‍ താങ്കള്‍ പോലും ഇത് മുഴുവനായി വായിച്ചിട്ടില്ല കഷ്ടം.
നിങ്ങള്‍ എന്നെ വിമര്‍ശിക്കുന്നത് സര്‍വ്വവ്യാപി എന്ന കാര്യം വച്ചാണ്. ഉള്ള മതവിശ്വാസത്തില്‍ കൊള്ളാവുന്നതായി എനിക്ക് തോന്നിയത് അതാണ്. അല്ലാതെ പ്രപഞ്ച വിഭിന്നനായി ഇരിക്കുന്നവനെ അല്ല. താങ്കള്‍ അതിനെ വിമര്‍ശിച്ചത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഇല്ല. ഈ കാര്യത്തിന്റെ ഒക്കെ പൂര്‍ണ ഉത്തരം താഴത്തെ ഖണ്ഡികയില്‍ ഉണ്ട്.
ദൈവം സര്‍വവ്യാപി ആണ് എന്നത് ഈ ഭൂമിയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ഉദാത്തമായ സങ്കല്‍പം ആകുന്നു. അത് കൊണ്ടാണ് ഞാന്‍ അതിനെ ഉള്ളതില്‍ ഏറ്റവും നല്ലത് എന്ന രീതിയില്‍ സ്വീകരിക്കുന്നത്. അല്ലാതെ താങ്കള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്ന പോലുള്ള വിശ്വാസം ഒന്നും എനിക്ക് ഇക്കാര്യത്തില്‍ ഇല്ല. അതും വിശ്വസിച്ചു അവിടെ തന്നെ നില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല.
ഓരോ മനുഷ്യന്റെയും ലക്‌ഷ്യം തന്നെ സ്വയം അറിയുക എന്നുള്ളതാണ്. അത് കൊണ്ട് ഞാന്‍ എന്റേതായ വഴിയിലൂടെ സഞ്ചരിക്കും. അല്ലാതെ മനസ്സിന് അംഗീകരിക്കാന്‍ പറ്റുന്ന ഒരു സങ്കല്‍പം കിട്ടി എന്ന് വച്ച് അതും കെട്ടിപ്പിടിച്ചിരിക്കാന്‍ എന്നെ കിട്ടില്ല. ഒരു ഖുര്‍ആനോ, ബൈബിളോ, ഗീതയോ കിട്ടിയെന്നു വച്ച് ഇതിലെല്ലാം ഉണ്ട്, ഇതാണ് ദൈവത്തിന്റെ പുസ്തകം, ഇതില്‍ പറഞ്ഞത് പോലെ മാത്രം ജീവിച്ചാല്‍ മതി എന്നും പറഞ്ഞു കൊണ്ട് അതിലെ അബദ്ധങ്ങളെയെല്ലാം വളച്ചൊടിച്ചും ഉപമ എന്ന് പറഞ്ഞും സ്വയം ആശ്വസിക്കുന്നവര്‍ ഉണ്ടാകും താങ്കളെപ്പോലെ, ഏതായാലും ഞാന്‍ അതിനു തയ്യാറല്ല.
Mar 16, 2012 06:42 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
മല എലിയെ പ്രസവിച്ചു എന്ന് പറഞ്ഞത് പോലെയായല്ലോ താങ്കളുടെ കാര്യം.
1. "ദൈവത്തിന്റെ സൃഷ്ടിയാണ് ഈ പ്രപഞ്ചവും അതിലുള്ളതും. സൃഷ്ടാവ് അതിനുള്ളില്‍ വ്യാപിച്ചു കിടക്കുന്നു എന്ന് പറയുന്നതാണ് മഹാവിഡ്ഢിത്തം. ദൈവം പ്രപഞ്ചാതീതനാണ്. സൃഷ്ടിയുടെ ഉള്ളില്‍ സൃഷ്ടാവ് വരില്ല." എന്ന വാചകം എന്റെ ബുദ്ധിയോ ഭാവനയോ അല്ല. ഖുറാന്‍ പറഞ്ഞ കാര്യം ആണത്. ബുദ്ധിയോടു യോജിക്കുന്നതും അത് തന്നെ (മേല്‍ വാചകത്തെ ഖണ്ടിക്കാതെ സൂത്രത്തില്‍ ഒഴിഞ്ഞു മാറിയത് മനസ്സിലായി കേട്ടോ).
മേല്‍ വാചകം ദൈവത്തെ വ്യക്തിവല്‍ക്കരിക്കലാണെന്ന താങ്കളുടെ കണ്ടുപിടുത്തം അപാരം തന്നെ. പഞ്ചപാണ്ഡവന്മാര്‍ കട്ടില്‍ കാലു പോലെ മൂന്നു എന്ന് പറഞ്ഞവന്റെ അവസ്ഥ!! ഒരാള്‍ക്കും തുല്യനല്ലാത്ത ഒരാള്‍ക്കും ഭാവനയില്‍ കാണാന്‍ കഴിയാത്ത ദൈവസങ്കല്‍പ്പം എങ്ങനെയാണ് വ്യക്തിവല്‍ക്കരണമാകുന്നത്?
ഇനി താങ്കളോട് ചോദിച്ച ചോദ്യം ആവര്‍ത്തിക്കുന്നു: "ബുദ്ധിക്കു വലിയ സ്ഥാനം കല്‍പ്പിച്ച താങ്കള്‍ മേല്‍ വിഷയത്തില്‍ എന്തെ ബുദ്ധിയെ തള്ളിയത്? സര്‍വവ്യാപി ദൈവസങ്കല്‍പ്പത്തെ ഒരാള്‍ പരിഹസിച്ചാല്‍ താങ്കള്‍ എന്ത് മറുപടി പറയും? ദൈവം സര്‍വവ്യാപി ആണെന്ന അറിവ് താങ്കള്‍ക്ക് എവിടെ നിന്ന് കിട്ടി? അതിനുള്ള തെളിവ് എന്താണ്? ബുദ്ധി വെച്ച് പറയുമോ താങ്കള്‍?"
2. "ആകാശവും ഭൂമിയും ഒട്ടിച്ചു വച്ചിട്ട് പിന്നെ അതിനെ വേര്‍പെടുത്തി" എന്ന് ആദ്യം പറഞ്ഞ താങ്കള്‍ ഇപ്പോള്‍ " ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നിരുന്നു എന്നും എന്നിട്ട് നാം അതിനെ വേര്പെടുത്തുകയായിരുന്നു എന്നും സത്യനിഷേധികള്‍ കണ്ടില്ലേ.?" എന്ന് തിരുത്തി. കളവു പുറത്തു ചാടിയപ്പോള്‍ മലക്കം മറിയുന്നോ?
3. ഞാന്‍ വിമര്‍ശിക്കുന്നത് സര്‍വ്വവ്യാപി എന്ന കാര്യം വെച്ച് മാത്രമല്ല. വേറെയും കാര്യങ്ങളുണ്ട്. അതില്‍ നിന്നും രക്ഷപ്പെട്ടു കളയാനുള്ള വ്യഗ്രത എനിക്ക് മനസ്സിലാകുന്നുണ്ട്.
ഞാന്‍ അതിനെ വിമര്‍ശിച്ചത് കൊണ്ട് താങ്കള്‍ക്ക് ഒരു പ്രശ്നവും ഇല്ല എന്ന് പറയുന്നതിന്റെ അര്‍ഥം താങ്കള്‍ ഇക്കാര്യത്തില്‍ മറുപടി ഇല്ലാത്തവനും അന്ധവിശ്വാസിയുമാനെന്നാണ്. ഇക്കാര്യത്തില്‍ എന്തെ ബുദ്ധിയെ നിങ്ങള്‍ ആശ്രയിക്കാത്തത്?
"ദൈവം സര്‍വവ്യാപി ആണ് എന്നത് ഈ ഭൂമിയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും ഉദാത്തമായ സങ്കല്‍പം ആകുന്നു" എന്ന് പറഞ്ഞാല്‍ അത് ഉദാത്തമാവുമോ?
"പ്രപഞ്ചത്തിലെ ഓരോ അണുവിലും ഉണ്ട് (നമ്മള്‍ക്ക് ഗ്രഹിക്കാന്‍ പറ്റുന്നില്ലെങ്കിലും)" എന്ന് അന്ധമായി വിശ്വസിക്കാന്‍ ഉള്ള കാരണമാണ് ചോദിച്ചത്. ബുദ്ധി വെച്ച് പറയൂ. എന്നിട്ട് നോക്കാം അത് ഉദാത്തമോ അല്ലെ എന്ന്.
നിലവിലെ ഈ വിശ്വാസവും കോഴി അയലില്‍ കേറിയ മാതിരി ആണല്ലേ? കഷ്ടം!! ആദര്‍ശസ്ഥിരത ഇല്ലാത്ത താങ്കളുമായി എങ്ങനെ സംവാദം നടത്തും?
താങ്കള്‍ താങ്കളുടെ വഴിയിലൂടെ സഞ്ചരിചോളൂ. ഒന്നിലും കേട്ടിപ്പിടിക്കേണ്ട. ഖുറാനെ അംഗീകരിക്കേണ്ട. ഇഷ്ടം പോലെ ജീവിച്ചോളൂ. ഇപ്പോഴിതോന്നുമല്ല പ്രശ്നം. ചോദിക്കുന്നതിനു കൃത്യമായ കാരണസഹിതമുള്ള മറുപടി തരണം.
4. സര്‍വവ്യാപിയില്‍ fevikol ഉം കൊണ്ട് നടക്കാതെ എന്റെ മറ്റു ചോദ്യങ്ങളെ കൂടി പരിഗണിക്കണമെന്ന് ഉണര്‍ത്തുന്നു. ഒഴിഞ്ഞു മാറ്റം ഒന്നിനും പരിഹാരമല്ല.
Mar 16, 2012 09:21 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
1) " ഒരാള്‍ക്കും തുല്യനല്ലാത്ത ഒരാള്‍ക്കും ഭാവനയില്‍ കാണാന്‍ കഴിയാത്ത ദൈവസങ്കല്‍പ്പം " എന്ന് പറയുന്ന ആള്‍ തന്നെ മനുഷ്യ വ്യക്തിയെ കുറിക്കുന്ന പദങ്ങളായ സ്രഷ്ടാവ്, അവന്‍, നാഥന്‍, കരുണാമയന്‍, ഉപയോഗിക്കുന്നു. (അവിടെയും പുരുഷ മേധാവിത്വം തന്നെ, ഒരു വാക്യത്തില്‍ പോലും അവന്‍ എന്നതിന് പകരം അവള്‍ എന്ന് ഉപയോഗിച്ചിട്ടില്ല.).
2) " കളവു പുറത്തു ചാടിയപ്പോള്‍ മലക്കം മറിയുന്നോ? "
എല്ലാവരും താങ്കളെ പോലെ മലക്കം മറിയുന്നവരാണ് എന്ന് വിചാരിക്കരുത്.
സൃഷ്ട്ടിച്ചത് ദൈവമെങ്കില്‍ ആദ്യം അവ തമ്മില്‍ ഒട്ടിപ്പിടിക്കാനുള്ള കാരണം ആ ദൈവം തന്നെ ആയിരുന്നു. എന്തെന്നാല്‍ അവ ഒട്ടിപ്പിടിചിരുന്നോ ഇല്ലയോ എന്ന് സര്‍വ്വ ജ്ഞാനി ആയ ദൈവത്തിനു അറിയാതിരിക്കുമോ...? വേര്‍പെടുത്തുക എന്നത് മാത്രം ആണോ ദൈവം ചെയ്തത്..? അല്ലാതെ ഒട്ടിപ്പിടിച്ചു എന്നത് ദൈവം അറിയാതെ സംഭവിച്ചതാണോ..? എങ്കില്‍ പിന്നെ എന്ത് സര്‍വ്വ ജ്ഞാനം..?
3) ഞാന്‍ എന്തിനു രക്ഷപ്പെടണം...? താങ്കള്‍ എന്താ വല്ല ഭീകരനോ മറ്റോ ആണോ...?
പിന്നെ അന്ധവിശ്വാസത്തിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ഒരു കെട്ട് കടലാസിനെയും അതിലുള്ള അക്ഷരങ്ങളെയും അതിന്റെ അബദ്ധജടിലമായ അര്‍ത്ഥങ്ങളെയും അന്ധമായി വിശ്വസിച്ചു നിരന്തരം പരിണമിക്കുന്ന ഈ പ്രപഞ്ചത്തില്‍, ആ പുസ്തകത്തിലുള്ളത് മുഴുവനും ലോകാവസാനം വരെ constant ആയി നില്‍ക്കുമെന്നും സാര്‍വത്രികമാണ് എന്നും പറയാന്‍ താങ്കള്‍ക്കു ഒരു മടിയുമില്ലേ..?
മുഹമ്മദിന് ശേഷം ഒരു പ്രവാചകനും ഇല്ല എന്നും പറയുന്നതു തന്നെ ഏറ്റവും വലിയ അബദ്ധമാകുന്നു. എന്തെന്നാല്‍ അദ്ദേഹത്തെക്കാലും എത്രയോ മഹത്വമാര്‍ന്നതും പ്രവാചകത്വവും ദൈവികത്വവും ഉള്ള വ്യക്തികള്‍ ഇവിടെ ജനിച്ചു മരിച്ചു. ശ്രീ ശങ്കരന്‍, ശ്രീ രാമകൃഷ്ണന്‍, നാരായണ ഗുരു, വിവേകാനന്ദന്‍, കൃഷ്ണമൂര്‍ത്തി, ഓഷോ, രമണ മഹര്‍ഷി, രാമതീര്‍ത്ഥന്‍, ഗുര്‍ജ്ജീഫ്, റിന്സായി .....etc.
എന്നാലും താങ്കളെപ്പോലുള്ളവര്‍ക്ക് മുഹമ്മദിന് ശേഷം വട്ടപ്പൂജ്യം എന്ന ഒരു വിചാരമേ ഉള്ളൂ.
4) താങ്കള്‍ക്കു താല്‍പര്യവും സമയവും ഉണ്ടെങ്കില്‍ തുടര്‍ന്നുള കമ്മന്റുകളില്‍ സര്‍വ്വ വ്യാപിയെ കുറിച്ച് വിശദമായ ചര്‍ച്ച നടത്താന്‍ ഞാന്‍ തയ്യാറാണ്.
Mar 19, 2012 12:45 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1) സ്രഷ്ടാവ്, അവന്‍, നാഥന്‍, കരുണാമയന്‍, തുടങ്ങിയ വാക്കുകള്‍ മനുഷ്യ വ്യക്തിക്ക് മാത്രം ഉപയോഗിക്കുന്നതാണെന്ന താങ്കളുടെ കണ്ടുപിടുത്തം അപാരം തന്നെ. ദൈവത്തെ കുറിക്കാനും ഈ വാക്കുകള്‍ പറയാം. പറ്റില്ല എന്നാണെങ്കില്‍ അത് തെളിയിക്കണം. പക്ഷെ ഈ പ്രയോഗങ്ങള്‍ കണ്ടു ദൈവം മനുഷ്യനെ പോലെയാണെന്ന് വിചാരിക്കുന്നിടത്താണ് അബദ്ധം. അത് കൊണ്ടാണ് അവനെപോലെ തുല്യനായി ആരുമില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞത്.
മറ്റൊന്നു "അവന്‍" എന്നതിന് പകരം "അവള്‍ " എന്ന് പ്രയോഗിച്ചില്ല എന്നതാണ്. അത് പുരുഷ മേധാവിത്വമാണ് പോലും. സഹോദരാ ദൈവം മനുഷ്യനെ പോലെയല്ല എന്ന് പറഞ്ഞിരിക്കെ അവന്‍ പ്രയോഗത്തിലെവിടെ പുരുഷമേധാവിത്വം? താങ്കളും ദൈവവിശ്വാസിയാണല്ലോ. താങ്കള്‍ എങ്ങനെയാണ് ആ ദൈവത്തെ വിശേഷിപ്പിക്കുക? ദൈവം, ഈശ്വരന്‍ തുടങ്ങിയ വാക്കുകളും പുരുഷ ശബ്ദമല്ലേ?
സാമാന്യമായ പ്രയോഗങ്ങള്‍ക്കു ഭാഷയില്‍ പുരുഷലിംഗ ശബ്ദമാണ് ഉപയോഗിക്കുക എന്നറിയാത്ത ആളാണോ താങ്കള്‍ ?
ഒരു കാര്യം കൂടി: ദൈവത്തെ ഖുര്‍ആന്‍ "അല്ലാഹു" എന്നാണു പറയുന്നത്. ഈ വാക്കിനു ലിംഗ ഭേദമില്ല, ബഹുവച്ചനമില്ല, പര്യായമില്ല.
2) സ്വയം മലക്കം മറിഞ്ഞു താങ്കള്‍ എന്റെ മേല്‍ തട്ടി കേറുന്നതില്‍ അര്‍ത്ഥമില്ല.
ആകാശഭൂമികള്‍ സൃഷ്ടിച്ചത് അല്ലാഹുവാണ്. തുടക്കത്തിലെ അതെല്ലാം ചേര്‍ന്ന് കിടക്കുകയായിരുന്നു. പിന്നീട് അല്ലാഹു അതിനെ വേര്‍പ്പെടുത്തി. താങ്കള്‍ പറഞ്ഞതോ അല്ലാഹു ആദ്യം വേറിട്ട രീതിയില്‍ ആകാശവും ഭൂമിയുമൊക്കെ സൃഷ്ടിച്ചു. പിന്നെ പശ കൊണ്ട് ഒട്ടിച്ചു വെച്ചു. പിന്നെ വേര്‍പ്പെടുത്തി. ഒട്ടിക്കണമെങ്കില്‍ ആദ്യം അവ വേര്‍പെട്ട രീതിയില്‍ ആയിരിക്കണ്ടേ? താങ്കള്‍ പറഞ്ഞതും ഖുര്‍ആന്‍ പറഞ്ഞതും തമ്മിലുള്ള വ്യത്യാസം ഇപ്പോഴെങ്കിലും മനസ്സിലായി കാണുമെന്നു വിചാരിക്കുന്നു.
3) എന്റെ ചോദ്യങ്ങളില്‍ നിന്നും താങ്കള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഞാന്‍ ചൂണ്ടിക്കാട്ടി. അതിനു മറുപടി ഇല്ലാഞ്ഞിട്ടു പുളിച്ച തമാശ പറയുകയാണ് താങ്കള്‍ .
താങ്കള്‍ സര്‍വവ്യാപി സിദ്ധാന്തം അന്ധമായി സ്വീകരിച്ചതല്ലേ, അതിനെന്താണ് തെളിവ്? ഇതൊക്കെയായിരുന്നു ഞാന്‍ ചോദിച്ചത്. അതിനെവിടെ മറുപടി? ഉത്തരം മുട്ടിയപ്പോള്‍ പഴയ പോലെ ഖുറാന്റെ മേല്‍ തിരിയുന്നു!!
പ്രപഞ്ചം പരിണമിക്കുകയോ പരിണമിക്കാതിരിക്കുകയോ ചെയ്യട്ടെ. അത് കൊണ്ട് ഖുര്‍ആന്‍ സത്യമല്ലാതാവുന്നില്ല. ലോകാവസാനം വരെ അത് constant ആയി തുടരും. അതില്‍ ഒരു അബധവുമില്ല. സാര്‍വത്രികമാണ്. ഈ പരമസത്യങ്ങള്‍ പറയുന്നതില്‍ എനിക്ക് തികഞ്ഞ അഭിമാനമാനുള്ളത്. ഇനി ഈ പറയുന്നതൊന്നും സത്യമല്ല എന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ? ഓരോ മറുപടി വരുമ്പോഴും പഴയത് വിഴുങ്ങുകയല്ലേ താങ്കള്‍ ചെയ്യുന്നത്?
മുഹമ്മദിന് ശേഷം ഒരു പ്രവാചകനും ഇല്ല. കുറെ ആളുകളുടെ പേര് കൊടുത്ത് അവരൊക്കെ പ്രവാച്ചകന്മാരാണെന്നു പറഞ്ഞത് കൊണ്ടായില്ല. അതിനുള്ള തെളിവുകള്‍ പറയണം. ലോകത്തിനു നാശം വിതച്ച ഓഷോയെ പോലും പ്രവാചകനായി എണ്ണുന്ന താങ്കള്‍ക്ക് പ്രവാചകത്വം എന്ന വാക്കിന്റെ അര്‍ഥം പോലും തിരിഞ്ഞിട്ടില്ല എന്ന് വ്യക്തം. മുഹമ്മദ് നബിയുടെ മഹത്വത്തിന്റെ ഏഴയലത്ത് പോലുമെത്താന്‍ താങ്കള്‍ പറഞ്ഞ ആളുകള്‍ക്കായിട്ടില്ല. ജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖലയില്‍ അപ്രായോഗികമായ ആശയങ്ങള്‍ പറയുന്നതിന്റെ പേരല്ല പ്രവാചകത്വം.
4) ചര്‍ച്ച ചെയ്യാം. പക്ഷെ അടിസ്ഥാനപരമായ ഒരു ചോദ്യമുണ്ട്. സര്‍വ വ്യാപി എന്നാ വിഷയത്തില്‍ താങ്കള്‍ ബുദ്ധിയെ അവലംബിക്കാത്തത് എന്ത് കൊണ്ട് എന്നതാണ് ആ ചോദ്യം.
Mar 20, 2012 08:14 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
1) മനുഷ്യ വ്യക്തികളെ കുറിക്കുന്ന നാമം അല്ലാതെ വേറെ എന്തോന്നാണ് ഖുര്‍ ആനില്‍ ഉള്ളത്. അള്ളാഹു എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് നിങ്ങള്‍ പറയണം, അതിനു ശേഷം ഞാന്‍ മറുപടി പറയാം.
പിന്നെ നിങ്ങള്‍ എന്നോട് ഇടയ്ക്കിടെ " തെളിയിക്കണം ", " തെളിയിക്കണം" എന്ന് പറയുന്നത് എന്താണ്...? താങ്കള്‍ ഇവിടെ വല്ലതും തെളിയിക്കുന്നുണ്ടോ...?
കുറെ പ്രസ്താവനകളും പാണ്ഡിത്യവും വിളമ്പുന്നു എന്നല്ലാതെ ഒരു കാര്യവും തെളിയിക്കുന്നില്ല. എന്നിട്ടോ ഞാന്‍ വല്ലതും പറഞ്ഞാല്‍ ഉടനെ അത് " തെളിയിക്കണം" " തെളിയിക്കണം" എന്ന് തത്ത പറയുന്നത് പോലെ പറയേണ്ട കാര്യമില്ല.
2) എല്ലാം സൃഷ്ട്ടിച്ചത് ദൈവമെങ്കില്‍ ശൂന്യതയില്‍ നിന്നും വല്ലതും ഉണ്ടാക്കുമ്പോള്‍ അവ തമ്മില്‍ ഒട്ടിക്കിടക്കുന്നെങ്കില്‍ കാരണം ദൈവം തന്നെ എന്ന് ആര്‍ക്കാനരിയാത്തത്...?
3) " ഇനി ഈ പറയുന്നതൊന്നും സത്യമല്ല എന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ? "
നിരന്തരം പരിണമിക്കുന്ന ഈ പ്രപഞ്ചത്തില്‍ നിങ്ങളുടെ ഖുര്‍ആന്‍ മാത്രം constant എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും ചിരി വരും.
ആദ്യം ഖുര്‍ആന്‍ ഭയങ്കര സംഭവം ആണ് എന്ന് പറയുന്ന താങ്കള്‍ അത് തെളിയിക്കാതെ എന്നോട് പറഞ്ഞിട്ട് എന്ത് കാര്യം...? താങ്കളോ മറ്റു വല്ല മതപണ്ടിതന്മാരോ അത് തെളിയിചിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇതിന്റെ പേരില്‍ ഇങ്ങനെ സംവാദം നടത്തേണ്ടി വരുമായിരുന്നോ...?
"മുഹമ്മദ് നബിയുടെ മഹത്വത്തിന്റെ ഏഴയലത്ത് പോലുമെത്താന്‍ താങ്കള്‍ പറഞ്ഞ ആളുകള്‍ക്കായിട്ടില്ല" എന്നത് താങ്കള്‍ക്കു പറ്റിയ അബദ്ധം. ഒരു നാരായണ ഗുരുവിന്റെയോ രമണ മഹര്‍ഷിയുടെയോ ഏഴയലത്ത് പോലുമെത്താന്‍ മുഹമ്മദിന് minimum 100 ജന്മം എങ്കിലും വേണ്ടി വരും.
4) സര്‍വവ്യാപി എന്ന വിഷയത്തില്‍ ബുദ്ധി വച്ചു തന്നെ നമുക്ക് സംവാദം നടത്താം....!
Mar 21, 2012 07:53 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1) ഒരിക്കല്‍ മറുപടി പറഞ്ഞ വിഷയങ്ങള്‍ അതെ പടി ആവര്‍ത്തിക്കുന്നത് ശരിയല്ല. "മനുഷ്യ വ്യക്തികളെ കുറിക്കുന്ന നാമം അല്ലാതെ വേറെ എന്തോന്നാണ് ഖുര്‍ആനില്‍ ഉള്ളത്". എന്ന വിഷയത്തെ പറ്റിയാണ് ഞാന്‍ കൃത്യമായി പറഞ്ഞത്. ഈ നമ്പരില്‍ കൊടുത്ത മറ്റു കാര്യങ്ങളൊന്നും നിങ്ങള്‍ മിണ്ടുന്നേയില്ല.
അള്ളാഹു എന്നതിന്റെ അര്‍ത്ഥം എന്താണെന്നതാനോ നമ്മുടെ ചര്‍ച്ച? താങ്കള്‍ പഴയതില്‍ നിന്നും ഒളിച്ചോടുന്ന പതിവ് രീതി തന്നെ ഇതും. ഒരു സൃഷ്ടിയോടും തുല്യതയില്ലാത്ത ദൈവത്തിനെ സൂചിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല പദമാണ് അത്. മലയാളത്തിലോ ഇത്തരഭാഷകളിലോ അതിനു തുല്യമായ അര്‍ഥം ഇല്ല.
"തെളിയിക്കണം", "തെളിയിക്കണം" എന്ന് ഞാന്‍ ആവശ്യപ്പെടുന്നത് താങ്കളുടെ വാദത്തെ കുറിച്ചാണ്. തെളിയിക്കാന്‍ കഴിയില്ലെങ്കില്‍ അത് പറയുക. അത് തുറന്നു പറയാന്‍ താങ്കളുടെ ego സമ്മതിക്കുന്നില്ലെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല. പിന്നെ ഞാന്‍ തെളിയിക്കാത്തതായി ഏതു വിഷയമാണ് ഉള്ളതെന്ന് തുറന്നു പറയൂ. എവിടെയും തൊടാതെ എന്തെങ്കിലും ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ നല്‍കുന്ന പ്രസ്താവനകള്‍ മുഴുവന്‍ തെളിയിക്കാനും മറുപടി നല്‍കാനുമാണ്. തെളിവുകള്‍ ഉണ്ടെങ്കിലെ ആരുടേയും ആശയങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. താങ്കള്‍ അത് നല്‍കാത്ത കാലത്തോളം അവയുടെ സ്ഥാനം ചവറ്റു കുട്ടയിലാണ്. ഇനി ഞാന്‍ തെളിയിച്ചിട്ടില്ല എന്ന് തോന്നുന്ന ഒരു കാര്യമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കില്‍ പറയുക. പരിഗണിക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.
2) ദൈവം ശൂന്യതയില്‍ നിന്നും പ്രപഞ്ചം സൃഷ്ടിക്കുന്നത് തന്നെ കൂടി ചേര്‍ന്ന അവസ്ഥയില്‍ ആണ്. തുടക്കത്തിലെ ചേര്‍ന്ന അവസ്ഥയില്‍ . അത് കൊണ്ട് തന്നെ ആകാശഭൂമികളെ (താങ്കളുടെ ഭാഷയില്‍ പശ കൊണ്ട്) ഒട്ടിക്കുകയും പിന്നെ വേര്‍പ്പെടുത്തുകയും എന്ന കര്‍മം വരുന്നില്ല. താങ്കള്‍ പക്ഷെ ഖുര്‍ആന്‍ സൂക്തത്തെ അങ്ങനെ വികലമാക്കി ഉദ്ദരിച്ച് പരിഹസിച്ചു. അങ്ങനെ ചെയ്യരുതായിരുന്നു എന്നേ എനിക്ക് പറയാനുള്ളൂ. ബാക്കിയൊക്കെ എന്തെങ്കിലും പറയണമല്ലോ എന്ന് വിചാരിച്ചു താങ്കള്‍ എഴുതി വിടുകയാണ്.
"അത് കൊണ്ട് തന്നെ വല്ലതും ഉണ്ടാക്കുമ്പോള്‍ അവ തമ്മില്‍ ഒട്ടിക്കിടക്കുന്നെങ്കില്‍ കാരണം ദൈവം തന്നെ എന്ന് ആര്‍ക്കാനരിയാത്തത്...?" താങ്കള്‍ പറഞ്ഞ ഈ പ്രസ്താവനയിലൂടെ താങ്കള്‍ നേര്‍വഴിയിലേക്ക് എത്തിയിരിക്കുന്നു. ഇത് തന്നെയായിരുന്നു ഞാനും ഇതുവരെ താങ്കളോട് പറഞ്ഞത്. ഒട്ടിക്കിടക്കലും ഒട്ടിച്ചു വെക്കലും തമ്മിലുള്ള വ്യത്യാസം മനസ്സിലായി കാണുമെന്നു വിചാരിക്കുന്നു.
3) താങ്കളിങ്ങനെ എപ്പോഴും ചിരിക്കുന്നു എന്നല്ലാതെ ഇന്നയിന്ന കാരണത്താല്‍ ഇത് തെറ്റാണ് എന്ന് പറയുന്നേ ഇല്ല. ചിരിക്കുന്നതോടൊപ്പം ആ കാരണം കൂടി ഇങ്ങു പറയൂ സഹോദരാ.
നിരന്തരം പരിണമിക്കുന്ന ഈ പ്രപഞ്ചത്തില്‍ ഖുര്‍ആന്‍ മാത്രം constant ആയിരിക്കുന്നു എന്നത് തന്നെയാണ് അതിന്റെ മഹത്വങ്ങളില്‍ ഒന്ന്. 1400 വര്‍ഷമായി ഇന്ന് വരെ അതിന്റെ ഒരു വാക്കിനു പോലും മാറ്റം സംഭവിച്ചിട്ടില്ല.
ഖുറാന്റെ അമാനുഷികത, മുഹമ്മദ് നബിയുടെ മഹത്വം, എന്താണ് പ്രവാചകത്വം തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷെ വിവരിക്കാന്‍ ഈ കോളം മതിയാകില്ല. താങ്കള്‍ക്ക് ഈ വിഷയങ്ങളില്‍ പ്രസക്തമായ എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ പറഞ്ഞോളൂ, ഉത്തരം പറയാം. ഉപകാരമില്ലാത്ത വാചകങ്ങളും പൊക്കിപറച്ചിലുകളും മാറ്റിവെച്ചു ആരോഗ്യകരമായ സംവാദം തുടര്‍ന്നാല്‍ ഇരു കൂട്ടര്‍ക്കും പുതിയ അറിവുകള്‍ ലഭിക്കാതിരിക്കില്ല.
4) "സര്‍വവ്യാപി എന്ന വിഷയത്തില്‍ ബുദ്ധി വച്ചു തന്നെ നമുക്ക് സംവാദം നടത്താം....!" എന്ന് പറഞ്ഞ താങ്കള്‍ തന്നെയല്ലേ മുമ്പ് "അത് സര്‍വ്വ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിക്കും അതീതമായി ഉള്ളതാണ്. അതിന്റെ പൂര്‍ണത ഈ പ്രപഞ്ചത്തിലെ ഓരോ അണുവിലും ഉണ്ട് (നമ്മള്‍ക്ക് ഗ്രഹിക്കാന്‍ പറ്റുന്നില്ലെങ്കിലും)" എന്ന് പറഞ്ഞത്? ബുദ്ധിക്കു അതീതമായത് എങ്ങനെയാണ് ഇപ്പോള്‍ ബുദ്ധിക്കു വഴങ്ങാന്‍ തുടങ്ങിയത്? ഇക്കാര്യത്തില്‍ ആദ്യമായി താങ്കള്‍ ഇതിനു മറുപടി പറയണം.
Mar 21, 2012 10:43 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
1) " സാമാന്യമായ പ്രയോഗങ്ങള്‍ക്കു ഭാഷയില്‍ പുരുഷലിംഗ ശബ്ദമാണ് ഉപയോഗിക്കുക എന്നറിയാത്ത ആളാണോ താങ്കള്‍ ? "
എന്ന വാക്യത്തിലൂടെ നിങ്ങള്‍ സ്വയം തന്നെ പുരുഷ മേധാവിത്വം അംഗീകരിച്ചു കഴിഞ്ഞു. പിന്നെ അതിനെക്കുറിച്ച് പറയേണ്ടതില്ല.
ദൈവം മനുഷ്യനെപ്പോലെയല്ല എന്ന് പറയുമ്പോഴും മനുഷ്യ വ്യക്തികളെ (പ്രത്യേകിച്ചും പുരുഷന്മാരെ ) സൂചിപ്പിക്കുന്ന വാക്കുകള്‍ മാത്രം ഉപയോഗിക്കുക എന്നത് ദൈവികസങ്കല്പത്തെ പരിമിതമാക്കും എന്നതാണ് സത്യം.
2) വേര്‍പ്പെടുത്തലിനു മാത്രമല്ല ആദ്യം തന്നെ ഉള്ള ഒട്ടിക്കിടപ്പിനും കാരണം ദൈവം തന്നെ എന്ന് സമ്മതിച്ചതിനാല്‍ താങ്കളും ഞാന്‍ പറഞ്ഞതിനോട് യോജിക്കുന്നു എന്നതില്‍ സന്തോഷം.
3) ഖുര്‍ ആനില്‍ ഉള്ള നിയമങ്ങള്‍ പലതും 1400 വര്ഷം മുന്‍പ് ഉള്ള സമൂഹത്തിനു വേണ്ടി ഉള്ളതായിരുന്നു. അത് ഈ നൂറ്റാണ്ടിലും ഉപയോഗിക്കണം എന്ന് പറയുന്നതിനോട് യോജിപ്പില്ല. ദൈവ കാരുണ്യം നേടാന്‍, ദൈവത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ മൃഗ ബലി പോലുള്ളവ ചെയ്യുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നില്ല.
ഏതു ഗ്രന്ഥമായാലും അത് ദൈവികമോ അദൈവികമോ ആകട്ടെ കാലാനുസൃതമായി അതില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ അത് സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടാക്കും എന്നാണു എന്റെ അഭിപ്രായം.
ഖുറാന്റെ അമാനുഷികത, മുഹമ്മദ് നബിയുടെ മഹത്വം, എന്താണ് പ്രവാചകത്വം തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. " ആരോഗ്യകരമായ സംവാദം തുടര്‍ന്നാല്‍ ഇരു കൂട്ടര്‍ക്കും പുതിയ അറിവുകള്‍ ലഭിക്കാതിരിക്കില്ല " എന്നത് ശരിയാണ് എന്നറിയാം. നാരായണഗുരു പറഞ്ഞത് പോലെ ' അറിയാനും അറിയിക്കാനും വേണ്ടി ആവണം സംവാദം ' എന്നാണെന്റെ പക്ഷം.
4) താങ്കളുടെ ചോദ്യത്തില്‍ ഒരു കാമ്പും ഇല്ല എന്നതാണ് സത്യം. എന്തെന്നാല്‍ "ഒരാള്‍ക്കും തുല്യനല്ലാത്ത ഒരാള്‍ക്കും ഭാവനയില്‍ കാണാന്‍ കഴിയാത്ത ദൈവസങ്കല്‍പ്പം (ഭാവനയില്‍ പോലും കാണാന്‍ പറ്റാത്തതിനെ ) " എന്ന് പറയുന്ന നിങ്ങള്‍ അതെ ദൈവത്തെ യുക്തി കൊണ്ടും ഒരു ഗ്രന്ഥം കൊണ്ടും സൂചിപ്പിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നു എങ്കില്‍ എനിക്ക് ബുദ്ധി വച്ചു ചില സൂചനകള്‍ എങ്കിലും തരാന്‍ പറ്റുമോ എന്ന് ശ്രമിച്ചു നോക്കാം എന്നാണു കരുതുന്നത്. താങ്കള്‍ തയ്യാറാണോ ഇല്ലയോ എന്നതാണ് എന്റെ ചോദ്യം.
Mar 22, 2012 11:15 AM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1) " സാമാന്യമായ പ്രയോഗങ്ങള്‍ക്കു ഭാഷയില്‍ പുരുഷലിംഗ ശബ്ദമാണ് ഉപയോഗിക്കുക" എന്ന വാക്യം എന്റെ കണ്ടുപിടുത്തമല്ല. ഭാഷയിലെ നിയമമാണ്. അത് പുരുഷമേധാവിത്വം ആണെങ്കില്‍ താങ്കളും അങ്ങനെ ചെയ്യുന്നവനാണ് എന്നര്‍ത്ഥം.
ദൈവം മനുഷ്യനെ പോലെയോ മറ്റു സൃഷ്ടികളെ പോലെയോ അല്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ എവിടെ ദൈവസങ്കല്‍പ്പം പരിമിതമാകുക? ഒന്ന് ചോദിക്കട്ടെ. ദൈവത്തെ സൂചിപ്പിക്കാന്‍ താങ്കളുടെ പക്കല്‍ താങ്കള്‍ പറയുന്ന പ്രശ്നമൊന്നും ഇല്ലാത്ത വാക്ക് ഏതാണ്? (ഇസ്ലാമില്‍ അതിനു അല്ലാഹു എന്നാണു പറയുക).
2) ദൈവം ആകാശഭൂമികളെ ഒട്ടിച്ചു വെക്കുകയും പിന്നെ വേര്‍പ്പെടുത്തുകയും ചെയ്തു എന്നാ ദുര്‍വ്യാഖ്യാനം ഉപേക്ഷിക്കാന്‍ താങ്കള്‍ തയ്യാറായതില്‍ നന്ദി രേഖപ്പെടുത്തുന്നു.
3) ഖുര്‍ആനില്‍ ലോകാവസാനം വരെയുള്ള സര്‍വ മനുഷ്യര്‍ക്കുമുല്ലതാണ്. ഈ നൂറ്റാണ്ടില്‍ പ്രയോഗിക്കാന്‍ പറ്റാത്ത എന്ത് നിയമമാണ് ഖുറാനില്‍ ഉള്ളതെന്ന് താങ്കള്‍ വ്യക്തമാക്കണമെന്ന് അപേക്ഷിക്കുന്നു.
"ദൈവ കാരുണ്യം നേടാന്‍, ദൈവത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ മൃഗബലി പോലുള്ളവ ചെയ്യുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നില്ല". എന്താണ് ഇതിനു കാരണം?
ദൈവികമായ ഗ്രന്ഥത്തില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തുക എന്ന് പറഞ്ഞാല്‍ ദൈവത്തെ തിരുത്തുന്ന, ദൈവത്തെക്കാള്‍ അറിവുള്ള ജീവിയാണ് മനുഷ്യന്‍ എന്ന് വരും. താങ്കള്‍ക്ക് അങ്ങനെയൊരു വാദമുണ്ടോ?
ഖുറാന്റെ അമാനുഷികത, മുഹമ്മദ് നബിയുടെ മഹത്വം, എന്താണ് പ്രവാചകത്വം തുടങ്ങിയ ചര്‍ച്ചകള്‍ തുടങ്ങണം. പക്ഷെ ഈ ചര്‍ച്ച മുഴുമിക്കാതെ വേറൊന്നിലേക്കു ചാടുന്നത് ശരിയായിരിക്കില്ല. മുഴുവനും ഒരേ സമയം കൈകാര്യം ചെയ്യാനുള്ള space ഈ കോളത്തില്‍ ലഭ്യവുമല്ല.
4) " ഒരാള്‍ക്കും തുല്യനല്ലാത്ത ഒരാള്‍ക്കും ഭാവനയില്‍ കാണാന്‍ കഴിയാത്ത ദൈവസങ്കല്‍പ്പം" ഞാന്‍ ബുദ്ധിവെച്ചു പറഞ്ഞതല്ല. താങ്കള്‍ പറഞ്ഞ പോലെ ഖുറാന്‍ ഗ്രന്ഥം കൊണ്ട് സൂചിപ്പിച്ചതാണ്.
എന്നാല്‍ താങ്കള്‍ "സര്‍വവ്യാപി എന്ന വിഷയത്തില്‍ ബുദ്ധിവച്ചു തന്നെ നമുക്ക് സംവാദം നടത്താം" എന്നാണു പറഞ്ഞത്. ഖുറാനെയും ഇസ്ലാമിലെ ദൈവസങ്കല്‍പ്പത്തെയും ബുദ്ധിക്കു ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്ന് വാദിച്ചാണ് താങ്കള്‍ വിമര്‍ശനം നടത്തിയത്. എന്നാല്‍ സര്‍വവ്യാപി സങ്കല്പം നമുക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല എന്നും താങ്കള്‍ പറയുന്നു. ഇത് വൈരുധ്യമല്ലേ എന്നാണു എന്റെ ചോദ്യം. ഇക്കാര്യം ക്ലിയര്‍ ആയാല്‍ ബാക്കി ചര്‍ച്ചകള്‍ നടത്താം.
Mar 22, 2012 12:59 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
1) ഭാഷയില്‍ മാത്രമല്ല നിലവില്‍ ഉള്ള എല്ലാ കാര്യത്തിലും ഇവിടെ നിലനിന്നിട്ടുള്ളതും ഇപ്പോള്‍ നിലവിലുള്ളതും ആയ പുരുഷാധിപത്യ സമൂഹം തന്നെയാണ് നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. അത് കൊണ്ടാണ് സാമാന്യമായ പ്രയോഗങ്ങള്‍ക്കു ഭാഷയില്‍ പുരുഷലിംഗ ശബ്ദം ഉപയോഗിക്കേണ്ടി വരുന്നത്. പക്ഷെ അത് ആത്യന്തികമായതിനെ കുറിച്ച് പറയുമ്പോള്‍ എങ്കിലും ഒഴിവാക്കാമായിരുന്നു. അതൊഴിവാക്കാന്‍ ദൈവിക ഗ്രന്ഥം എന്ന് പറയുന്ന ഖുര്‍ ആനിനു പോലും കഴിഞ്ഞില്ല എന്നത് കഷ്ടമാണ്.
താങ്കള്‍ ഇതിനോട് യോജിക്കും എന്ന് കരുതുന്നു.
" ദൈവത്തെ സൂചിപ്പിക്കാന്‍ താങ്കളുടെ പക്കല്‍ താങ്കള്‍ പറയുന്ന പ്രശ്നമൊന്നും ഇല്ലാത്ത വാക്ക് ഏതാണ്? "
ഒരു വാക്കും അതിനു പറ്റില്ല എന്നാണു എന്റെ വിശ്വാസം. പിന്നെ നിങ്ങള്‍ ഉപയോഗിക്കുന്ന അല്ലാഹു എന്നതും, ഉണ്മ, അസ്ഥിത്വം തുടങ്ങിയവയും ഒരു പരിധി വരെ ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷെ അവന്‍, ഇവന്‍ തുടങ്ങിയ വാക്കുകള്‍ ഞാന്‍ നിരസിക്കുന്നു.
2) Welcome.
3) എന്റെ അഭിപ്രായത്തില്‍ മൃഗബലി, 4 വിവാഹം..etc തുടങ്ങിയവയാണ് ഖുര്‍ ആന്‍ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ തീരെ അന്ഗീകരിക്കാത്തത്. എന്തെന്നാല്‍ ഈ പ്രകൃതിയില്‍ മറ്റു ജീവികളെക്കാള്‍ കൂടുതലായി ഒരു പ്രാധാന്യവും മനുഷ്യനില്ല. മനുഷ്യന് ചില കഴിവുകള്‍ പ്രധാനമായി ഉണ്ട് എന്നത് ശരിയാണ്. പക്ഷെ അതും വച്ചു ആത്യന്തികമായ സത്യത്തിനു വേണ്ടി സഹജീവികളെ ബലി കൊടുക്കുന്നത് ഒട്ടും ശരിയല്ല. ഒരു മൃഗവും മനുഷ്യനെക്കാള്‍ ക്രൂരന്‍ അല്ല. അനാഥ സ്ത്രീകളെ സംരക്ഷിക്കാനാണ് മുഹമ്മദ് 4 വിവാഹം ഏര്‍പ്പെടുത്തിയത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ നടക്കുന്നത് അതല്ല എന്നതാണ് സത്യം. അതിന്റെ ദുരുപയോഗം ആണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ സമൂഹ സ്ഥിതി വച്ച് ആ നിയമം അബദ്ധമായി തീരുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ വികാരശമനം മാത്രമാണ് എല്ലാവരുടെയും ലക്‌ഷ്യം. അപ്പോള്‍ ഒരു പ്രശ്നവും ഉണ്ട് എന്തെന്നാല്‍ 1 കൊണ്ട് തൃപ്തി വരാത്ത ആള്‍ക്ക് 4 കൊണ്ടും തൃപ്തി വരാന്‍ പോകുന്നില്ല.
"ഖുറാന്റെ അമാനുഷികത, മുഹമ്മദ് നബിയുടെ മഹത്വം, എന്താണ് പ്രവാചകത്വം തുടങ്ങിയ ചര്‍ച്ചകള്‍ തുടങ്ങണം. പക്ഷെ ഈ ചര്‍ച്ച മുഴുമിക്കാതെ വേറൊന്നിലേക്കു ചാടുന്നത് ശരിയായിരിക്കില്ല. മുഴുവനും ഒരേ സമയം കൈകാര്യം ചെയ്യാനുള്ള space ഈ കോളത്തില്‍ ലഭ്യവുമല്ല."
ഈ ചര്‍ച്ചക്ക് ശേഷം മറ്റൊരു ചര്‍ച്ചയില്‍ ചോദ്യോത്തരങ്ങളായി സംവാദം നടത്താം എന്നാണു തോന്നുന്നത്.
4) ഒരു വൈരുധ്യവും ഉണ്ടാവില്ല. എന്ത് കൊണ്ടാണ് മറ്റേതൊരു സങ്കല്പത്തെക്കാളും സര്‍വ്വവ്യാപിയെ എനിക്ക് കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്.
Mar 22, 2012 04:14 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1) സാമന്യമായ പ്രയോഗങ്ങള്‍ക്കു സ്ത്രീലിംഗ പദങ്ങള്‍ ഉപയോഗിച്ചാല്‍ പുരുഷന്മാര്‍ അതെ കുറിച്ച് സ്ത്രീ ആധിപത്യമെന്നു പറയും. ആത്യന്തികമായതിനെ കുറിച്ച് പറയുമ്പോഴും നാം ഉപയോഗിക്കുന്നത് ഈ ഭാഷകള്‍ തന്നെയല്ലേ? പിന്നെ എങ്ങനെ ഒഴിവാക്കും? താങ്കള്‍ പോലും ദൈവം എന്നാ വാക്കുപയോഗിചില്ലേ?
ഖുറാന്‍ മനുഷ്യന്റെ ഭാഷയില്‍ മനുഷ്യനോടാണ് സംസാരിക്കുന്നത്. അപ്പോള്‍ ഭാഷയില്‍ വരുന്ന നിയമങ്ങള്‍ അവിടെയും ഉണ്ടാകും.
ഉണ്മ, അസ്ഥിത്വം തുടങ്ങിയ വാക്കുകള്‍ക്കും മനുഷ്യ വ്യക്തികളുമായും സൃഷ്ടികലുമായും ബന്ധമില്ലേ? അവന്‍, ഇവന്‍ തുടങ്ങിയ വാക്കുകള്‍ നിരസിക്കേണ്ട ഒരു കാര്യവും ഇല്ല. അവയുടെ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കിയാല്‍ ഒരു പ്രശ്നവും വരില്ല.
3) ആത്യന്തികമായ സത്യത്തിനു വേണ്ടിയല്ല, ആഹാരമായി ഉപയോഗിക്കാനാണ് മൃഗങ്ങളെ അരുക്കുന്നത്. താങ്കള്‍ പറയ്ന്നത് ശരിയാണെങ്കില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും മുട്ടയും പാലുമൊന്നും കഴിക്കാന്‍ പറ്റില്ല. മരം വെട്ടാന്‍ പറ്റില്ല. രോഗ ചികിത്സ നടത്താന്‍ പറ്റില്ല. കാരണം അവയിലൊക്കെ അന്യ ജീവികളെ കൊല്ലല്‍ നടക്കുന്നുണ്ട്.
വികാരശമനം അല്ല ബഹുഭാര്യതത്തിന്റെ പ്രഥമ ലക്‌ഷ്യം.
അനാഥ സ്ത്രീകളെ സംരക്ഷിക്കലും ആദ്യ ഭാര്യയില്‍ മക്കലില്ലെന്കിലുമൊക്കെ കണിശമായ നിയമങ്ങള്‍ വെച്ചാണ് 4 വിവാഹം ഏര്‍പ്പെടുത്തിയത്. ഒരു വിവാഹം കഴിച്ചു വേശ്യകളെ അന്വേഷിച്ചു പോകുന്ന സംസ്ക്കരത്തെക്കാള്‍ നല്ലതും ഇതാണ്. ഇപ്പോഴത്തെ സമൂഹ സ്ഥിതി വച്ച് ആ നിയമം അബദ്ധമായി തീരുമെന്നു താങ്കള്‍ പറയാനുള്ള കാരണം വ്യക്തമാക്കുമല്ലോ?
4) ഒരു വൈരുധ്യവും ഉണ്ടാവില്ല എന്ന് പറഞ്ഞു. കാരണം എന്തെന്ന് പറഞ്ഞില്ല. സര്‍വ്വവ്യാപിയെ താങ്കള്‍ക്ക് ഇഷ്ടപ്പെടാന്‍ കാരണം പറഞ്ഞോളൂ.
Mar 22, 2012 05:46 PM IST
-------------------------------------------------------------------------------
Mohammed ali K.C, Kakkadampuram നോട് abdulla പറയുന്നു:
1) പരമമായതിനെ സൂചിപ്പിക്കാന്‍ ലിംഗപരമായ വാക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്ന വിശ്വാസം എനിക്കില്ല.
ദൈവം,അല്ലാഹു,ഉണ്മ,അസ്ഥിത്വം,സച്ചിദാനന്ദം തുടങ്ങിയ വാക്കുകള്‍ ലിംഗപരം അല്ല എന്നതിനാല്‍ അവയെ ആണ് ഞാന്‍ അംഗീകരിക്കുന്നത്. ലിംഗപരത്തിനും അതീതമായ ഒരു ശക്തിയെ സൂചിപ്പിക്കാന്‍ പറ്റിയ നല്ല വാക്കുകള്‍ ഇതൊക്കെത്തന്നെയാണ്.
2) പിന്നെ മൃഗബലിയെക്കുരിച്ചുള്ള കാര്യം , അത് കുറെയേറെ പറയാനുണ്ട്, ഇവിടെ പറ്റില്ല. സമയമുണ്ടെങ്കില്‍ താഴെ ഉള്ള ലിങ്കില്‍ പോയി കിട്ടുന്ന pdf ഒന്ന് വായിച്ചു നോക്കാം.
http://www.mediafire.com/?4aia7f8668fxerj
പിന്നെ ബഹുഭാര്യാത്വത്തിന്റെ കാര്യം, നമ്മുടെ നാട്ടിലും പിന്നെ പരിചയമുള്ള സ്ഥലങ്ങളിലും നടക്കുന്നത് അനാഥ സ്ത്രീകളെ സംരക്ഷിക്കലോ സന്താനലബ്ധിക്കോ അല്ല ബഹുഭാര്യാത്വം എന്നതിലൂടെ നടക്കുന്നത്. ഇത് കണ്മുന്നില്‍ ഉള്ള സത്യം ആണ്.
വെറും വികാരശമനം മാത്രമാണ്. ഒരു ഭാര്യയോടൊപ്പം തന്നെ സന്തോഷത്തോടെ കഴിയുന്നവരും ഉണ്ട് എന്നത് മറക്കുന്നില്ല.
3) സര്‍വ്വ വ്യാപിയെക്കുറിച്ചു ആണെങ്കില്‍ ആദ്യം കുറച്ചു ചോദ്യങ്ങള്‍ താങ്കളോട് ചോദിക്കാന്‍ ഉണ്ട്.
Mar 23, 2012 02:08 PM IST
-------------------------------------------------------------------------------
abdulla നോട് Mohammed ali K.C, Kakkadampuram പറയുന്നു:
1) താങ്കള്‍ ആദ്യം മനുഷ്യവ്യക്തിയെ സൂചിപ്പിക്കാനുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതിനെയാണ് വിമര്ഷിചിരുന്നതെന്ന് മറക്കരുത്. അത് കൊണ്ടാണ് പ്രസ്തുത ചോദ്യം ഞാന്‍ ഉന്നയിച്ചത്. ഇപ്പോള്‍ താങ്കള്‍ അത് വിട്ടു ലിംഗപരമായ ചര്‍ച്ചകളിലേക്ക് ചുരുങ്ങിയിരിക്കുന്നു.
ദൈവത്തെ അവന്‍ എന്ന് വിശേഷിപ്പിച്ചാല്‍ ഒരു പ്രശ്നവുമില്ല എന്നത് കാരണസഹിതം ഞാന്‍ കഴിഞ്ഞ പ്രതികരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2) മൃഗബലിയെക്കുരിച്ചുള്ള അനുകൂലവും പ്രതികൂലവുമായ പുസ്തകങ്ങളും ലേഖനങ്ങളും എന്റെ കയ്യില്‍ തന്നെയുണ്ട്. ഇവിടെ ചര്‍ച്ചക്കിടെ ഒരു ലിങ്കിലേക്ക് direct ചെയ്യുന്നത് ശരിയല്ല. അങ്ങനെ ചെയ്താല്‍ ഞാനും കുറെ ലിങ്കുകളിലേക്ക് direct ചെയ്യും. അതോടെ ചര്‍ച്ച നടക്കാതാവും. ഇപ്പോള്‍ അതിന്റെ ആവശ്യം വരുന്നില്ല. ഞാന്‍ പ്രതികരിച്ച വിഷയം മാത്രം പരിഗണിച്ചു താങ്കള്‍ക്ക് മറുപടി പറയാമല്ലോ.
ബഹുഭാര്യത്വത്തിന്റെ വിഷയത്തില്‍ താങ്കള്‍ക്ക് ഇസ്ലാമിനോടല്ല, നമ്മുടെ നാട്ടിലും പിന്നെ പരിചയമുള്ള സ്ഥലങ്ങളിലും നടക്കുന്നതിനോടാനെന്നു വിചാരിക്കുന്നു. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ആരും അംഗീകരിക്കാറില്ല. അതിനു ഇസ്ലാം എതിരുമാണ്.
ബഹുഭാര്യത്വം മുസ്ലിംകളില്‍ മാത്രമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇന്ത്യയില്‍ ഇതര സമൂഹങ്ങളില്‍ ഉള്ളതിനേക്കാള്‍ കുറവാണ് മുസ്ലിമ്കളിലെ ബഹുഭാര്യത്വം. നീതിപൂര്‍വ്വം പെരുമാറാന്‍ കഴിയില്ലെങ്കില്‍ ഒരാളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നതും ഖുറാന്‍ പഠിപ്പിക്കുന്നു.
3) ചോദിക്കാം.
Mar 23, 2012 08:28 PM IST
-------------------------------------------------------------------------------
(ഈ സംവാദത്തിന്റെ ബാക്കി ഭാഗം വായിക്കാന്‍ (സംവാദം- 3 B) താഴെ ക്ലിക്ക് ചെയ്യുക)