Sunday, April 22, 2012

സംവാദം-1: ലവ് ജിഹാദ്

സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.


ലവ് ജിഹാദ് 
salih muhammed iftikar bin hussain പറയുന്നു:
എന്ത്കൊണ്ട് കേരളത്തില്‍ പുരുഷന്മാരിലെതിനേക്കാള്‍ നാലിരട്ടി സ്ത്രീകള്‍ ഇസ്ലാമിലേക്ക് വരുന്നു?അതില്‍ 80 ശതമാനവും പതിനഞ്ചിനും ഇരുപത്തിഅഞ്ചിനും ഇടയ്ക്കുള്ള പ്രായത്തിലുള്ളവരാണ് എന്നതല്ലേ സത്യം? ഇതൊക്കെ പ്രണയവും വിവാഹവും വാഗ്ദാനം ചെയ്താണെന്നു സാമാന്യ ബുദ്ദിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ എന്താണ് പ്രയാസം!! അതിനെ പരസ്യമായി എതിര്‍ക്കാതെ എന്തൊക്കെയോ ന്യായീകരണങ്ങള്‍ !!!! നിര്‍ത്തുക നിങ്ങളുടെ നാണംകെട്ട ഏര്‍പ്പാട്. ഇത് നിങ്ങളെ പോലുള്ള ബുദ്ടിയുള്ളവര്‍ക്ക് ഒരിക്കലും ചേരില്ല സാര്‍ ..... മനസ്സ് നന്നാകാതെ പേരും ഊരും മാറ്റിയത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നു എന്നെ പോലുള്ളവര്‍ വേണോ നിങ്ങളെ പഠിപ്പിക്കാന്‍.
Mar 10, 2012 11:48 PM IST

മതം മാറിയ പെണ്‍കുട്ടികളുടെ അനുഭവസാകഷ്യം സ്നേഹ സംവാദത്തില്‍ വന്നു പോലും!! വലിയ അഭിമാനമായി പറയുന്നു. എന്ത് കൊണ്ട് നിങ്ങള്ക്ക് സ്ത്രീകളെ കൂടുതലായി കിട്ടുന്നു എന്ന ചോദ്യം തിരിച്ചു ചോദിച്ചാല്‍ എന്താണ് നിങ്ങള്ക്ക് പറയാനുള്ളത്. അതിനു എന്ത് കള്ള ന്യായങ്ങള്‍ എഴുന്നള്ളിചാലും സത്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്ന്നു മറക്കരുത്. അന്യയുവതീ സ്ത്രീകളിലേക്ക് ഇറങ്ങിച്ചെന്നു അവരെ പ്രണയം നടിച്ചു വശീകരിച്ചാല്‍ അവരെ മുസ്ലിമാക്കി വിവാഹം ചെയ്യാന്‍ കഴിഞ്ഞേക്കും.പക്ഷെ അവരില്‍ വിശ്വാസത്തിന്റെ അളവ് വളരെ കുറവായിരിക്കും, അങ്ങനെയുള്ള 'പ്രബോധനം' നിങ്ങള്‍ നടത്തുന്നില്ലെങ്കിലും നിങ്ങള്‍ എതിര്‍ക്കുന്നില്ല ചിലപ്പോള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്റെ സഹോദരന്മാരെ ആണത്തം കാണിക്കൂ.... പുരുഷന്മാരിലേക്കു സത്യം എത്തിക്കൂ അതുമൂലം ഒരു കുടുംബം തന്നെ സത്യത്തിലേക്ക് എത്തിയേക്കും, അല്ലാതെ കൂമാരന്മാരെ കൂട്ട് പിടിച്ചുള്ള ഈ ഏര്‍പ്പാട് ആരാണ് നിങ്ങളെ പഠിപ്പിച്ചത്...!! ഇസ്ലാമിനെ വെറുതെ വിടൂ.... അല്ലാഹു അനുഗ്രഹിക്കട്ടെ
Mar 11, 2012 03:42 AM IST


salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
ഇസ്ലാമിലേക്ക് കൂടുതല്‍ സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നതിനു താങ്കള്‍ എന്തിനാണ് ഇങ്ങനെ വിറളി കൊള്ളുന്നത്? ഇസ്ലാം ആണ് ഒരേയൊരു മോക്ഷത്തിനുള്ള മാര്‍ഗമെന്നും സ്ത്രീ വിമോചനത്തിന്റെ യഥാര്‍ത്ഥ മാതൃക ഇസ്ലാമിലാണ് ഉള്ളതെന്നും അവര്‍ തിരിച്ചറിയുന്നു. അങ്ങനെ അവര്‍ ഇസ്ലാമിലേക്ക് വരുന്നു. ഇല്ലാത്ത പ്രണയ മതം മാറ്റത്തെ കുറിച്ച് വീണ്ടും ആരോപണം ഉന്നയിക്കുന്നത് നാണം കേട്ട ഏര്‍പ്പാടാണ്.
ഇസ്ലാമിലേക്ക് ആളുകള്‍ കൂട്ടമായി വരുന്നതിന്റെ ദേഷ്യം തീര്‍ക്കാന്‍ തെളിവില്ലാതെ കള്ളം പറയുകയും എന്നിട്ട് "അല്ലാഹു അനുഗ്രഹിക്കട്ടെ" എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നതിനെ മലയാളത്തില്‍ ഒരു ഉപമ പറയാറുണ്ട്. ............................ ന്റെ ചാരിത്ര്യ പ്രസംഗം!!
Mar 13, 2012 03:58 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bin hussain പറയുന്നു:
ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞത് മിസ്റ്റര്‍ മുഹമ്മദാലിയോടല്ല സ്നേഹ സംവാദത്തോടാണ്. സത്യം ജനങ്ങളിലെക്കെത്തിച്ചു അവരെ മാരകമായ ശിക്ഷയില്‍നിന്നും രക്ഷപ്പെടുത്തണമെന്ന ആത്മാര്‍ത്ഥമായ ലക്ഷ്യമാണ്‌ ഈ (NICHE OF TRUTH) പ്രസ്ഥാനത്തിനുള്ളതെങ്കില്‍ അവര്‍ തിരുത്തുമെന്നാണ് പ്രതീക്ഷ. ദയവായി ചിന്തിക്കൂ മിസ്റ്റര്‍ മുഹമ്മദലീ ഇല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നും എന്താണ് നമുക്ക് വ്യത്യാസം?
Mar 14, 2012 01:07 AM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
എല്ലാവര്ക്കും പ്രതികരിക്കാനുള്ള അവസരം സ്നേഹസംവാദം ഒരുക്കുന്നുണ്ട്. അതിനാല്‍ താങ്കളുടെ വിമര്‍ശനത്തോട് എനിക്കും പ്രതികരിക്കാം.
പിന്നെ ഇല്ലാത്ത ലവ് ജിഹാദും പ്രണയ മതം മാറ്റവും പറഞ്ഞാണ് താങ്കള്‍ വിമര്‍ശനം നടത്തുന്നത് എന്നോര്‍ക്കുക. കേരളീയ സമൂഹം തള്ളിക്കളഞ്ഞ ഈ പച്ചക്കള്ളം താങ്കള്‍ ആവര്‍ത്തിക്കുന്നതിന്റെ പൊരുള്‍ മനസ്സിലാവുന്നില്ല. ഈ വിഷയത്തില്‍ സ്നേഹസംവാദം ചെയ്ത തെറ്റു എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം. പ്രണയത്തിലൂടെ മതം മാറ്റണമെന്ന് അവര്‍ പറയുകയുണ്ടായോ?
Mar 14, 2012 04:07 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bin hussain പറയുന്നു:
പ്രിയ സുഹ്രത്തെ, ഞാന്‍ എന്താണ് പറഞ്ഞതെന്നും ഈ ലേഖനം എന്താണ് പറയുന്നതെന്നും നിങ്ങള്‍ ഒരിക്കല്‍ കൂടി വായിക്കുക എങ്കില്‍ ആര്‍കാണ് വിറളി എന്ന് മനസ്സിലാകും.പ്രണയ മതം മാറ്റത്തിനെതിരെ മറ്റു സംഘടനകള് രംഗത്ത് വന്നപ്പോള്‍ അതിനെതിരെയുള്ള പ്രതിരോധമായാണ് ഈ ലേഖനത്തില്‍നിന്നും വായിക്കാന്‍ കഴിയുന്നത്. കേരളത്തില്‍ പ്രണയ വിവാഹവും മതം മാറ്റവും തീരെയില്ലെന്നു നിങ്ങള്‍ എല്ലാവരും ഒന്നിച്ചു അലറിയാലും കള്ളം സത്യമാവില്ല, അത് വിശ്വസിക്കാന്‍ നിങ്ങലെപോലുള്ളവരെ ഉണ്ടാവൂ,നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് അതിനു കഴിയില്ല എന്നറിയിക്കട്ടെ. ജമാത്തെ ഇസ്ലാമിയും NDF ഉം പോലുള്ള സംഘടനകള് പരസ്യമായി അത് പ്രോല്സാഹിപ്പിക്കുന്നെങ്കില്‍ സലഫി (KNM) അതിനു അനുകൂലമായി നിശബ്ദത പാലിക്കുകയായിരുന്നു ഇതുവരെ.പക്ഷെ ഈ ലേഖനം പറയുന്നത് ശ്രദ്ദിക്കുക:" അതുകൊണ്ടു തന്നെ ഇസ്ലാമിന്റെ സുന്ദര ആദര്‍ശം തിരിച്ചറിഞ്ഞ് ഈ വെളിച്ചത്തിലേക്ക് വന്നവരുടെ സ്വാതന്ത്യ്രത്തെ ഹനിക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. "നിങ്ങളുടെ പ്രിയ മകളെ ഒരു അമ്സുലിം പ്രണയിച്ചു മതം മാറ്റി കല്യാണം കഴിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ,പോട്ടെ ഒരു മുസ്ലിം യുവാവ് അത് ചെയ്‌താല്‍ നിങ്ങള്‍ വെറുതെ നില്‍ക്കുമോ? അതുകൊണ്ടാണ് സുഹ്രത്തെ ഞാന്‍ പറയ്ന്നത് അങ്ങനെയുള്ള പിതാക്കളിലേക്ക് സത്യം എത്തിക്കുക . ഭീഷണി സ്വരവും ഈ ലേഖനത്തിലുണ്ട് \" അതില്‍ വിറളി പൂണ്ട് അര്‍ഥരഹിതമായ ആരോപണങ്ങളുന്നയിച്ചാല്‍ അത് സാമൂഹികവിപത്തിനുള്ള പ്രേരകശക്തിയാവും" പോലും' ദൈവിക കാര്യങ്ങള്‍ സമൂഹത്തിലേക്കു എത്തിക്കാന്‍ മഹത്തായ സേവനം നടത്തുന്ന നിചിന്റെ ഒരു മാസികയില്‍ ഈ ലേഖകന് കോളം അനുവദിച്ച ത്തില്‍ എന്നെ പോലെ ഇസ്ലാമിനെ സ്നേഹിക്കുന്ന വര്‍ക്ക് തീര്‍ച്ചയായും പ്രയാസമുണ്ട്.
"മുശ്ലിം ലീഗിന്റെ" ഭാഷയിലാണ് ഇനിയും നിങ്ങളുടെ പ്രതീകരണമെങ്കില്‍ ദയവായി എനിക്ക് മറുപടി അയക്കാതിരിക്കുക. അസ്സലാമു അലൈക്കും....
Mar 14, 2012 08:29 PM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
കൊള്ളാമല്ലോ താങ്കളുടെ മലക്കം മറിച്ചില്‍ . ലവ് ജിഹാദ് എന്ന പേരില്‍ പ്രണയ മതം മാറ്റം നടക്കുന്നു എന്ന ആരോപണത്തിന്റെയും കുപ്രചരണത്തിന്റെയും സത്യാവസ്ഥ വെളിച്ചത്തു വന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ലേഖനം വന്നത്. അങ്ങനെയൊരു സംഭവം ഇല്ല എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. വ്യക്തികള്‍ പ്രണയിക്കുകയും അവര്‍ ഇഷ്ടമുള്ള മതം സ്വീകരിക്കുകയും ചെയ്യുന്നത് സര്‍വ സാധാരണമാണ്. ഇതര മതസ്ഥര്‍ മുസ്ലിമിനെ വിവാഹം കഴിച്ചു ഇസ്ലാം മതം സ്വീകരിക്കുന്നത് പോലെ തിരിച്ചും നടക്കുന്നുണ്ട്. ഇത് എല്ലാവര്ക്കും അറിയാവുന്ന സത്യമാണ്. അവരുടെ ആ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ല. ലേഖനത്തിലെ വിഷയം അതല്ല എന്ന് താങ്കള്‍ മനസ്സിലാക്കുക. പ്രണയത്തിലൂടെ മതം മാറ്റണം എന്നോ അല്ലെങ്കില്‍ അതിനു വേണ്ടി ഒരു സംഘടന ഉണ്ടാക്കനമെന്നോ ആരും പറഞ്ഞിട്ടില്ല. ലേഖനത്തില്‍ അക്കാര്യം പ്രോല്സാഹിപ്പിചിട്ടുമില്ല.
ലേഖനത്തിലെ 'അപകടകരമായ' വാചകം എന്ന നിലക്ക് താങ്കള്‍ ചൂണ്ടിക്കാണിച്ച വാചകം ഇതാണ്: "അതുകൊണ്ടു തന്നെ ഇസ്ലാമിന്റെ സുന്ദര ആദര്‍ശം തിരിച്ചറിഞ്ഞ് ഈ വെളിച്ചത്തിലേക്ക് വന്നവരുടെ സ്വാതന്ത്യ്രത്തെ ഹനിക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്"
ഈ വാചകത്തില്‍ എന്താണ് തെറ്റു? 100% ശരിയല്ലേ ഇത്? ഈ വാചകത്തില്‍ പ്രണയ മതം മാറ്റത്തെ അനുകൂലിച്ചോ? ലവ് ജിഹാദ് എന്ന പേരില്‍ മുസ്ലിംകളെ ഭീകരര്‍ ആക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര ശക്തികള്‍ ഇത് വഴി ആഗ്രഹിക്കുന്നത് ഇസ്ലാമിലേക്ക് നേരായ മാര്‍ഗത്തിലൂടെ കടന്നു വരാന്‍ ആഗ്രഹിക്കുന്നവരെ തടയുക എന്നതാണ്. ലേഖനം മര്യാദക്ക് വായിക്കാതെ സംഘപരിവാര ശക്തികള്‍ക്കു കുഴലൂതുന്ന താങ്കളുടെ നിലപാട് സഹതാപം അര്‍ഹിക്കുന്നു.
പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിന്റെ സന്ദേശം ജനങ്ങളില്‍ പ്രബോധനം ചെയ്യുക. ഇഷ്ടമുള്ളവര്‍ സ്വീകരിക്കട്ടെ. സ്വീകരിച്ചവരുടെ പിതാവ് വേദനിക്കും എന്ന് കരുതി ഇസ്ലാമിലേക്കുള്ള വരവ് തടയാന്‍ പറ്റുമോ? അപ്പോള്‍ പിതാവിന് പകരം അവരല്ലേ വേദനിക്കുക?
ഒരു മുസ്ലിമിന് ഇസ്ലാമില്‍ താല്‍പ്പര്യമില്ലെങ്കില്‍ അയാള്‍ക്കും മതം മാറാം. അതിനു നാമിങ്ങനെ കരഞ്ഞിട്ടു കാര്യമില്ല. ഓരോത്തര്‍ക്കും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം ലഭിക്കും. മകളായാലും മറ്റു ആര് തന്നെയായാലും.
"അതില്‍ വിറളി പൂണ്ട് അര്‍ഥരഹിതമായ ആരോപണങ്ങളുന്നയിച്ചാല്‍ അത് സാമൂഹികവിപത്തിനുള്ള പ്രേരകശക്തിയാവും" എന്ന വാചകം ഭീഷണിയാണ് പോല്‍ . ഒരു വാചകത്തില്‍ നിന്നും തല തിരിഞ്ഞ വ്യാഖ്യാനം നടത്തുന്ന താങ്കളുടെ തൊലിക്കട്ടി സമ്മതിക്കണം. അര്‍ത്ഥരഹിതമായ ആരോപണങ്ങള്‍ സാമൂഹിക വിപത്ത് ഉണ്ടാക്കുമെന്നത് സത്യമല്ലേ? അങ്ങനെയുള്ള വിപത്ത് വരാതിരിക്കണമെന്നല്ലേ ലേഖനം പറയുന്നത്? വിപത്ത് ഞങ്ങള്‍ സൃഷ്ടിക്കും എന്ന മട്ടിലാണോ താങ്കള്‍ ആ വാചകത്തെ കണ്ടത്? കഷ്ടം തന്നെ.
താങ്കള്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് സംഘടനകള്‍ക്കെതിരെ ആരോപണങ്ങള്‍ പറഞ്ഞത് കൊണ്ടായില്ല. അവര്‍ അങ്ങനെ പറഞ്ഞത് തെളിയിക്കണം.
മുസ്ലിം ലീഗിന്റെ ഭാഷയില്‍ അല്ല, ഇസ്ലാമിന്റെ ഭാഷയില്‍ ആണ് താങ്കളെ പോലുള്ള സംഘപരിവാര അനുകൂലികള്‍ക്ക് മറുപടി നല്‍കുന്നത്.
Mar 14, 2012 11:49 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bin hussain പറയുന്നു:
എന്നോട് ക്ഷമിക്കുക മിസ്റ്റര്‍ മുഹമ്മദാലി നിങ്ങള്‍ ഒരു ചിന്തിക്കുന്ന വ്യക്തിയാണെന്ന് നിങ്ങളുടെ ഓരോ പ്രതീകരണങ്ങള്‍ കാണുമ്പോഴും കൂടുതല്‍ വ്യക്തമായി വരുന്നു!! ഇനിയും നിങ്ങളുമായി ഒരു വാദത്തിനു ഞാനില്ല.എനിക്ക് ഒരു അഭ്യാര്‍ധനയുണ്ട് ദയവു ചെയ്തു നിങ്ങള്‍ വായനക്കാരോട് സംവാദിച്ചോള്ളൂ എല്ലാവര്ക്കും വിഡ്ഢിത്തങ്ങളും എഴുനള്ളിക്കാനുള്ള വേദിയാണല്ലോ സ്നേഹസംവാദം ഒരുക്കിയിരിക്കുന്നത്, പക്ഷെ നിങ്ങളെ പോലുള്ളവര്‍ ലേഖകന്റെ തെറ്റുകളെ വെള്ളപൂശി സംസാരിക്കുമ്പോള്‍ പ്രയാസമുണ്ട്, ഇങ്ങനെയുള്ള ലേഖകന്മാരും അതിനെ പിന്താങ്ങുന്നവരും സ്നേഹസംവാദത്തില്‍ നിറഞ്ഞു നിന്നാല്‍ എത്രത്തോളം സാദാരണ ജനങ്ങള്‍ക്ക്‌ ഇസ്ലാമിനെ മനസ്സിലാക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമുണ്ട്‌,അത് ഒരു ബക്കറ്റിലെ തിര മാത്രമായി വീശിയടിക്കും എന്ന് തീര്‍ച്ച.ഞാന്‍ ആരെങ്കിലും ആവട്ടെ ഞാന്‍ എന്റെ അഭിപ്രായ പറയുന്നത് സത്യത്തിന്റെയും സാദാരണക്കാരുടെയും ഭാഗത്ത് നിന്നുമാണെന്ന് ഉറച്ച ബോദ്യം എനിക്കുണ്ട്.ഇനിയും എനിക്ക് മറുപടി അയക്കരുതെന്ന് അപേക്ഷിക്കുന്നു.
Mar 15, 2012 04:36 PM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
ഒരു കാര്യം വിഡ്ഢിത്തമാണോ അല്ലെ എന്നത് തീരുമാനിക്കേണ്ടത് പറഞ്ഞ കാര്യങ്ങളെ ഖണ്ഡിച്ചു കൊണ്ടാണ്. അത് ചെയ്യാതെ ഒഴിഞ്ഞു മാറാനും ഓടി ഒളിക്കാനും ശ്രമിക്കുകയാണ് താങ്കള്‍ .
ലേഖനത്തെ കുറിച്ച് കള്ളം പറഞ്ഞ താങ്കളെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യണമെന്നോ? ലേഖകന്റെ തെറ്റുകള്‍ എന്നാ പേരില്‍ താങ്കള്‍ പറഞ്ഞ ആരോപണങ്ങളെ ഞാന്‍ ഖണ്ടിച്ചല്ലോ. എന്തെ അതിനെ കുറിച്ച് മിണ്ടാത്തത്? ഈ ലേഖനം കൊണ്ട് എങ്ങനെയാണ് ഇസ്ലാമിക പ്രബോധനം നടത്തുന്നതിനു തടസ്സം വരിക?
"ഞാന്‍ എന്റെ അഭിപ്രായ പറയുന്നത് സത്യത്തിന്റെയും സാധാരണക്കാരുടെയും ഭാഗത്ത് നിന്നുമാണെന്ന് ഉറച്ച ബോധ്യം എനിക്കുണ്ട്" എന്ന താങ്കളുടെ അവകാശവാദം സത്യമാണെങ്കില്‍ ഞാന്‍ ചൂണ്ടികാണിച്ച വസ്തുതകളെ ഖണ്ടിക്കണം. എങ്കിലേ പ്രസ്തുത വാചകം അര്‍ത്ഥമുള്ളതാകൂ.
Mar 15, 2012 09:50 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar പറയുന്നു:
നിങ്ങള്‍ എന്ത് ഖണ്ഡിച്ചുവേന്നാ......? ലേഖകനും താങ്കളും പറയുന്നത് "പ്രസ്തുത അജണ്ടയുള്ള ഒരു സംഘടനയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ രംഗത്ത് യാതൊരു സംഘടിത മുന്നേറ്റവും കേരളത്തില്‍ നടത്തുന്നില്ല" എന്നാണ്, ആര് പറഞ്ഞു അതിനു വേണ്ടി മാത്രമായി ഒരു സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്,ഞാന്‍ പറഞ്ഞത് എന്താണെന്ന് നിങ്ങള്‍ ശ്രദ്ദിച്ചു വായിക്കുക. ഉദാഹരണമായി എന്റെ ഒരു സുഹൃത്തിനെ എടുക്കാം ഒരു NDF സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ആ സുഹ്രത്ത് ഒരു അമുസ്ലിം പെണ് കുട്ടിയുമായി പ്രണയത്തിലായി,പിന്നെ അവളോട്‌ നീ എന്റെ മതത്തില്‍ വരികയാണെങ്കില്‍ ഞാന്‍ നിന്നെ വിവാഹം ചെയ്യാം എന്ന വാഗ്ദാനം കൊടുക്കുന്നു ആ കുട്ടി അതിനു തയ്യാറാവുന്നു,ലേഖകന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവള്‍ വസ്ത്രം മാറ്റാന്‍ തയ്യാറാകുന്നു, അതിനു എല്ലാ വിധ ഒത്താശയും ചെയ്തു കൊടുത്ത് കൊണ്ട് പിന്നില്‍ പൊന്നാനി കൊണ്ട് പോയി തിരിച്ചു കൊണ്ട് വരാനടക്കം ആ സംഘടന രഹസ്യമായും പരസ്യമായും കര്‍മ നിരതരാവുന്നു. ഇതാണ് എല്ലാ ലവ് ജിഹാദിലും സംഭവിക്കുന്നത്, എന്തിനു ലേഖകന്‍ പറഞ്ഞ ഷഹന്‍ഷ, സിറാജുദ്ദീന്‍ 'ജിഹാദിലും' ഇതാണ് സംഭവിച്ചത്,പക്ഷെ ഇതില്‍ പൂര്‍ണമായും രഹസ്യമായിരുന്നു എന്ന് മാത്രം. താങ്കള്‍ പറയുന്നു സ്ത്രീകളെല്ലാം സ്വയം ഇസ്ലാമിനെ പഠിക്കുന്നത് കൊണ്ടാണെന്ന്, എങ്കില്‍ എന്ത് കൊണ്ട് പുരുഷന്മാര്‍ക്ക് അങ്ങനെ തോന്നുന്നില്ല?(.....) ഉണ്ടായിരിക്കാം അത് സ്ത്രീകളെ അപേക്ഷിച്ച് എത്രയോ കുറവാണ്,കാരണം വ്യക്തം ഞാന്‍ മുമ്പ് പറഞ്ഞ പോലെ പ്രണയ കുടുക്കില്‍ പെടുന്നത് കൊണ്ടാണ്. വിശ്വാസത്തെക്കാള്‍ പ്രണയത്തിനാണ് ഇവിടെ പ്രധാന്യമെന്നു ചുരുക്കം.നിച്ച് അതിനു ശ്രമിക്കുന്നില്ല പക്ഷെ എന്തിനു ഈ കാര്യത്തില്‍ വിളറപ്പെടുന്നു? ഞാന്‍ ലേഖനത്തില്‍ നിന്നും ഞാന്‍ ചൂണ്ടി കാട്ടിയ സാമൂഹിക വിപത്തുണ്ടാക്കും,ചെരുക്കപ്പെടെണ്ടാതാണ് എന്ന രണ്ടു കാര്യങ്ങളും നിങ്ങള്‍ അംഗീകരിച്ചു.ഇവിടെ ആരാണ് വിപത്തുണ്ടാക്കുന്നത്!താങ്കള്‍ തന്നെ പറയുന്നു മുസ്ലിം പെണ് കുട്ടികളും അങ്ങനെ മതം മാറ്റപ്പെടുന്നുന്ടെന്നു എങ്കില്‍ പിന്നെ അത് ഇല്ലായ്മ ചെയ്യുകയല്ലേ വേണ്ടത്? 'അനുഭവ സാകഷ്യം' നല്‍കി അതിനെ പ്രോല്‍സാഹിപ്പിക്കുകയാണോ വേണ്ടത്? എനിക്കറിയാം താങ്കള്‍ വീണ്ടും ചോദിക്കും സ്ത്രീകള്‍ ഇസ്ലാമിലേക്ക് വരാന്‍ തയാറായാല്‍ അതിനെ തടയണമെന്നാണോ പറയുന്നതെന്ന്! അതൊരു സ്ത്രീയാണെങ്കില്‍ തീര്‍ച്ചയായും തടയണം കാരണം ഇതിന്റെ പുറകില്‍ ഒന്നും തന്നെ പ്രണയമില്ലെന്ന് ദൈവനാമത്തില്‍ സത്യമിട്ടു പറയാന്‍ താങ്കള്‍ തയ്യാറാണോ? കേരള ek ap പണ്ഡിതന്മാരുടെ ഹദീസ് ദുര്‍വ്യാഖ്യാനം പോലെ നൂറില്‍ 99 എണ്ണം അനുകൂലമായാലും അതൊഴിവാക്കി പ്രതികൂലമുള്ള ആ ഒരെണ്ണം എടുത്തവരുത്. ഇല്ല താങ്കള്‍ക്കു ഒരിക്കലും കഴിയില്ല. പ്രണയ വിവാഹത്തിലൂടെയുള്ള വിപത്ത് സമൂഹത്തിലില്ലാതിരിക്കാന്‍ പരസ്യമായി മുസ്ലിം കുട്ടികള്‍ പെണ് കുട്ടികളെ പ്രണയിച്ചു മതം മാറ്റരുതെന്നും അത് നല്ല വഴിയല്ലെന്നും മുസ്ലിം സമൂഹത്തെ ബോദ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത് അല്ലാതെ അതിനെതിരെ പ്രതീകരിച്ചാല്‍ വിപത്ത് ഞങ്ങള്‍ സൃഷ്ട്ടിക്കും എന്ന് പറഞ്ഞു കുമാരന്മാര്‍ക്കു കുട പിടിച്ചു കൊടുക്കുകയല്ല വേണ്ടത് എന്ന് ഇനിയെങ്കിലും പഠിക്കുക.(ലേഖകനോടും കൂടിയാണ്).
മതം മാറ്റാന്‍ വേണ്ടി പ്രണയിക്കുകയും, വിവാഹം ചെയാന്‍ വേണ്ടി ശ്രമിക്കുകയും ചെയ്യരുതെന്ന് നമ്മുടെ കുമാരന്മാര്‍ക്കു ഒരു ഫത്വ നിച് കൊടുക്കുകയാണെങ്കില്‍ അതാണ്‌ ഏറ്റവും വലിയ പ്രബോധനം. ഇസ്ലാമിന്റെ പേരിലുള്ള ഒരു ദുഷ് പേര് ഒഴിവായി കിട്ടും അല്ലാതെ പന്തം രണ്ടു ഭാഗത്തും കത്തിച്ചു കറക്കുന്ന നാണംകെട്ട ഏര്‍പ്പാട് നിച്ന് ഒരിക്കലും ചേരില്ല എന്നാണ് ഞാന്‍ ആദ്യം മുതലേ പറയുന്നത് അത് താങ്കള്‍ക്കും അറിയാം. ഉറക്കം നടിക്കുന്നവരെ ഒരിക്കലും ഉണര്‍ത്താന്‍ കഴിയില്ലല്ലോ.
Mar 16, 2012 12:14 AM IST

salih muhammed iftikar  നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
ഞാന്‍ ഖണ്ടിച്ചത് എന്താണെന്ന് അറിയണമെങ്കില്‍ കണ്ണ് തുറന്നു വായിക്കണം. കാര്യങ്ങളെ കൂട്ടിക്കുഴച്ചു കാടടച്ചു വെടിവെക്കുന്ന സ്വഭാവം നിര്‍ത്തണമെന്ന് ആദ്യം തന്നെ ഉണര്‍ത്തുന്നു. താഴെ നല്‍കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുമല്ലോ.
1. ലവ് ജിഹാദ് എന്ന പേരിലോ മറ്റോ ഒരു സംഘടിത പ്രവര്‍ത്തനവും നടക്കുന്നില്ല എന്ന് അന്വേഷണ റിപ്പോര്ട് വന്നതൊന്നും സഹോദരന്‍ അറിഞ്ഞില്ലേ? (അതല്ല താങ്കള്‍ക്ക് അങ്ങനെ അമൂല്യമായ അറിവ് ലഭിച്ചിട്ടുണ്ടെങ്കില്‍ ഉടനെ കോടതിയെ അറിയിക്കുകയും ഈ വിപത്തില്‍ നിന്നും ഇസ്ലാമിനെ രക്ഷിക്കുകയുമാണ് വേണ്ടത്).
2. മതം മാറ്റാന്‍ വേണ്ടി പ്രേമിക്കണം എന്നാ അജണ്ട വെച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഇവിടെ ഉണ്ടോ? ഇവിടത്തെ ഏതു മതസംഘടനയാണ് അങ്ങനെ പറഞ്ഞത്? തെളിവ് സഹിതം പറയുക (ബടായി വേണ്ട). അങ്ങനെ പറയാത്ത കാലത്തോളം ഇല്ലാത്ത ലവ് ജിഹാദിനെതിരെ ഫത് വ ഇറക്കണമെന്ന് പറയുന്ന താങ്കള്‍ക്ക് കാര്യമായി എന്തോ തകരാറുണ്ട്.
3. ലവ് ജിഹാദ് എന്നാ ആശയത്തെ പ്രോത്സാഹിപ്പിച്ച ഒരു പരാമര്‍ശം മേല്‍ ലേഖനത്തില്‍ നിന്നും കാണിച്ചു തരുമോ? സത്യം മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്നു വരുന്നതും ഇല്ലാത്ത ലവ് ജിഹാദും കൂട്ടിക്കുഴക്കുന്നത് ശരിയാണോ?
4. ഇസ്ലാമില്‍ വിവാഹ പൂര്‍വ പ്രേമം എന്ന സങ്കല്പം തന്നെ ഇല്ല. എന്നിട്ടല്ലേ ലവ് ജിഹാദ്. പലരും സ്വാഭാവികമായി അന്യമതത്തില്‍ പെട്ടവരുമായി പ്രേമത്തിലകപ്പെടാം. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മതം മാറുന്നുമുണ്ടാവാം. അതിനു ഇവിടത്തെ സംഘടനകളെ പഴിക്കുന്നത് എന്തിനു?
5. "സ്ത്രീകള്‍ ഇസ്ലാമിലേക്ക് വരാന്‍ തയാറായാല്‍ അതിനെ തീര്‍ച്ചയായും തടയണം" എന്ന താങ്കളുടെ നിലപാട് തലവേദന വരുന്നതിനു തല മുറിക്കണമെന്ന് പറയുന്നത് പോലുള്ള നിലപാടാണ്. സത്യം മനസ്സിലാക്കി ഇസ്ലാമിലേക്ക് വരുന്നവരെ സംശയ കണ്ണോടെ നോക്കി തിരിച്ചു വിടണമെന്ന് പറയുന്ന താങ്കള്‍ തനിച്ച ഇസ്ലാം വിരോധി തന്നെ. കഷ്ടം!!
6. ഇസ്ലാമിലേക്ക് കടന്നു വരുന്നവരില്‍ എല്ലാവരും ഉണ്ട്. സ്ത്രീകളും പുരുഷന്മാരുമൊക്കെ. അതില്‍ സ്ത്രീകളുടെ എണ്ണം കൂടിയത് ലവ് ജിഹാദ് കൊണ്ടാണെന്ന് തെളിയിക്കുമോ? കൃത്യമായ രേഖകള്‍ വെച്ച്?
Mar 16, 2012 03:30 PM IST

salih muhammed iftikar bin hussain പറയുന്നു:
എന്നോട് ക്ഷമിച്ചാലും മുക്മാഫികളോട് സംസാരിക്കാന്‍ എനിക്ക് ഇനിയും താല്പര്യമില്ല.ഞാനും നമ്പര്‍ ഇട്ടില്ലെങ്കിലും കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചിരുന്നല്ലോ അതിനൊന്നും ഉത്തരമില്ലേ ! അതിനു മറുപടി തന്നാല്‍ അങ്ങയുടെ ചോദ്യത്തിന് ഉത്തരമായി..അങ്ങയെ പോലെയാണ് ഇന്നുള്ള ഭൂരിപക്ഷം മുസ്ലിങ്ങളും എടുത്തു ചാട്ടക്കാരാണ്,കുറചു ആയത്തിലേക്ക് ചിന്തിച്ചാല്‍ അത് ഇസ്ലാമിന് ദോഷമേ ചെയ്യൂ,അങ്ങയെ പോലുള്ളവരാണ് ഇസ്ലാമിന് ചീത്ത പെരുണ്ടാക്കുന്നത്.അതില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കണം എന്ന് ഞാന്‍ ആദ്യം പറഞ്ഞതാണ്. അങ്ങയുടെ ചോദ്യത്തിന് ഉത്തരം ഞാന്‍ തരാം ഇതോടെ നിര്‍ത്തിക്കോളണം.


1 . ഞാന്‍ മുമ്പ്‌ എഴുതിയതു ആദ്യമേ അങ്ങ് വായിച്ചില്ലേ, അത് ശ്രദ്ദിച്ചു വായിക്കാനും ഞാന്‍ പറഞ്ഞതാണ് എന്നിട്ടും താങ്കള്‍ക്കു മനസ്സിലായില്ലേ! ഞാന്‍ ലവ് ജിഹാദിന് വേണ്ടി മാത്രമായി ഒരു സങ്ങടനയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് പറഞ്ഞതാണ് ,കുമാരന്മാരെ പ്ര്രോല്സാഹിപ്പിച്ചു കൊണ്ട് ഒളിഞ്ഞും തെളിഞ്ഞും NDF പോലുള്ള സംഘടനകള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദാഹരണ സഹിദം ഞാന്‍ പറഞ്ഞു.


2 ഉത്തരം 1 ഒന്നുകൂടി വായിക്കുക.


3 ഇസ്ലാമിലേക്ക് വന്ന ആറോളം പെണ്‍കുട്ടികളുടെ സാകഷ്യം അടുഉത്ത കാലത്തായി തുടര്‍ മാസങ്ങളിലായി ഞാന്‍ സ്നേഹ സംവാദം മാസികയില്‍ നിന്നും വായിച്ചിട്ടുണ്ട്, അതില്‍ ഒരു പുരുഷന്റെയും സാകഷ്യം ഞാന്‍ കണ്ടിട്ടില്ല. അതില്‍ മൂന്ന് പുരുഷനെങ്കിലും ഇതുപോലുള്ള അനുഭവം ഉണ്ടായിരുന്നെങ്കില്‍ അങ്ങ് പറയുന്ന പോലെ ഇസ്ലാമിന്റെ സൌന്ദര്യം കണ്ടാണെന്ന് പറയാമായിരുന്നു, പക്ഷെ ഒന്ന് പോലും ഉണ്ടായില്ല (തെളിവ് വേണമെങ്കില്‍ 2010 -2011 മാസിക വായിക്കുക ) ഇതില്‍ നിന്നും സാമാന്യ ബുദ്ടിയുള്ളവര്‍ക്ക് കാര്യം മനസ്സിലാകും .അതിലുള്ള കാമുകന്മാര്യെല്ലാം സഹായിക്കാന്‍ ഒരു മത സംഘടന കളും പുറകില്‍ നിന്നും സഹായിച്ചില്ലെന്നു അല്ലാഹുവിനെ സത്യമിട്ടു പറയാന്‍ നിങ്ങള്ക്ക് കഴിയുമോ എന്ന് ചോദിച്ചതാണ്, നാല് മുസ്ലിങ്ങള്‍ കൂടി അതിനു പ്രോത്സാഹനം നല്‍കിയാലും അത് ഇസ്ലാമിനെ ബാധിക്കും , ഇസ്ലാമിന് പ്രണയത്തിലൂടെയുള്ള വിശ്വാസികളെ ആവശ്യമില്ല.


4 പ്രണയം ഇസ്ലാം പ്രോല്സാഹിപ്പിക്കുന്നില്ലെങ്കില്‍ അവരോടു അമുസ്ലിം പെണ്‍കുട്ടികളെ പ്രണയിക്കാന്‍ പോവരുത് എന്ന് പറയുകയല്ലേ വേണ്ടത് അല്ലാതെ അവര്‍ക്ക് തോന്നും പോലെ അവര്‍ ചെയ്യട്ടെ എന്ന് പറഞ്ഞു കയറൂരി വിടുകയാണോ? ഞാന്‍ പറഞ്ഞത് മതം മാറുന്ന കാര്യമല്ല, ഞാന്‍ വീണ്ടും ചോദിക്കുന്നു ഇതിലൊന്നും പ്രണയമില്ലന്നു സ്നേഹ സംവാദത്തില്‍ അല്ലാഹുവിനെ സാക്ഷിയാക്കി സത്യം ചെയ്തിട്ട് തുറന്നു പറയാന്‍ ലേഖകന് കഴിയുമോ ?സംഘടന കള്‍ ഇതിന്റെ പിന്നില്‍ നിന്ന് ദൈര്യം കൊടുക്കുന്നുണ്ടെന്നു എന്റെ ഒരു ഒരു സുഹ്രത്തിന്റെ ഉദാഹരണത്തില്‍ നിന്നും ഞാന്‍ പറഞ്ഞതാണ്, അങ്ങേക്കും അത് വ്യക്തമായി അറിയുന്നതാണ്. പ്രവാചക ചര്യയുമായി കൂടുതല്‍ അടുപ്പമുള്ള സംഘടന എന്നാ നിലയില്‍ നിച്ച് അതിനെ പരസ്യമായി വിമര്‍ശിച്ചില്ലെങ്കിലും അനുഭവ സാകഷ്യ പക്തികള്‍ അഭിമാനമായി പറഞ്ഞു അതിനെ പ്രോല്സാഹിപ്പിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്.


5 സ്ത്രീകള്‍ എന്ന് പറഞ്ഞാല്‍ 15 നും 25 നും ഇടയിലുള്ള പ്രായക്കാര്‍ (അവരെ കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് അവരാണ് ഇന്ന് മതത്തിലേക്ക് 80 ശതമാനവും വരുന്നതെന്നും നേരത്തെ പറഞ്ഞതാണല്ലോ) ഇസ്ലാമാകണമെന്നു പറഞ്ഞാല്‍ അതിന്റെ പിന്നില്‍ 99 ശതമാനവും ഒരു പ്രണയമുണ്ടാവും, അവരെ വേഗം പൊന്നാനി കൊണ്ടുപോകാന്‍ വേണ്ടി ശ്രമിക്കാതെ മതം മാറാനുള്ള കാരണം എന്താണെന്ന് അറി ഞ്ഞ്,പ്രണയമാനെങ്കില്‍ അവരെ അവരുടെ വീടുകളിലേക്ക് പറഞ്ഞയക്കുന്നവനാണ് നബി (സ) യുടെയും ഇസ്ലാമിന്റെയും പിന്ഗാമി അല്ലാതെ താങ്കളെ പോലെ കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയരെടുക്കുന്നവരല്ല , നിങ്ങളെ പോലുള്ളവരാണ് ഇസ്ലാമിന് തീവ്രവാദവും ലവ്ജിഹാടും പോലെയുള്ള പേരുകള്‍ ചാര്‍ത്തി കൊടുക്കുന്നത്.


6 സ്നേഹസംവാദത്തില്‍ വന്ന അനുഭവ സാക്ഷ്യത്തില്‍ മൂന്നില്‍ ഒന്ന് പോലും പുരുഷന്മാരില്ല എന്ന തെളിവ് മാത്രം മതി സാമാന്യ ബുദ്ടിയുള്ളവര്‍ക്ക് കാര്യം മനസ്സിലാക്കാന്‍.
ഞാന്‍ മുമ്പ് പറഞ്ഞപോലെ അങ്ങയെ ഇതുകൊണ്ടൊന്നും ബോദ്യപ്പെടുത്താന്‍ കഴിയില്ല, സാമാന്യ ബുദ്ടിയുല്ലവായ ഇസ്ലാമിനെ അറിയാന്‍ ആഗ്രഹിക്കുന്നവരും ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയും എന്ന ഒരു പ്രതീക്ഷ ഉള്ളത് കൊണ്ടാണ് അങ്ങേക്ക് വീണ്ടും ഞാന്‍ ഇങ്ങനെ മറുപടി അയക്കുന്നത്. എന്റെ പ്രതീകരണങ്ങള്‍ വായിച്ചാല്‍ നിങ്ങള്ക്ക് മനസ്സിലാകും ഞാന്‍ ജമാഅത്തിനെയും ek ap യെയും മടവൂരിനെയും കേരള സലഫി എന്ന് പറയുന്ന മുജാഹിദിനെയും വരെ കുറ്റപ്പെടുത്തിയിട്ടുണ്ട്, ഇതില്‍ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ യഥാര്‍ത്ഥ മുസ്ലിങ്ങലായ സലഫിയുമായി കൂടുതല്‍ അടുത്തവര്‍ എന്ന നിലയില്‍ അവര്‍ നന്നാവണം എന്ന ആത്മാര്‍ഥമായ ആഗ്രഹമുണ്ട്.അതിനു നിങ്ങലെപോലെയുള്ളവര്‍ തടസ്സമാവരുത് എന്ന അഭ്യര്‍ത്ഥനയുണ്ട് . മഹസ്സലാം.................
Mar 16, 2012 05:23 PM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
താങ്കള്‍ ഒരു തെളിവുമില്ലാതെ ഗീര്‍വാണ പ്രസംഗം നടത്തി എന്നല്ലാതെ കഴിഞ്ഞ മറുപടിയില്‍ ഒന്നും പറഞ്ഞിട്ടില്ല. അത് കൊണ്ടാണ് താങ്കളുടെ ആരോപണങ്ങള്‍ക്ക് തെളിവ് തരുമോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചത്. ഞാന്‍ നിര്‍ത്തണമെന്ന് വല്ലാതെ പൂതി ഉണ്ട്. അല്ലെ? എന്ത് ചെയ്യാം? മറുപടി കിട്ടിയെങ്കിലല്ലേ നിര്‍ത്താന്‍ പറ്റൂ.


പിന്നെ താങ്കളുടെ ആമുഖ കഥാപ്രസംഗം ചവറ്റുകുട്ടയില്‍ തള്ളി  മറുപടിയിലെക്ക് കടക്കട്ടെ.


1 . ഹാവൂ. ആശ്വാസം. ലവ് ജിഹാദിന് വേണ്ടി ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നില്ല. കുമാരന്മാരെ ലവ് ജിഹാദിന് പ്രോത്സാഹിപ്പിക്കുന്ന സംഘടന ഉണ്ട് എന്ന് തുടര്‍ന്ന് പറഞ്ഞു. എന്താണ് തെളിവ്? താങ്കളുടെ ഉദാഹരണം എങ്ങനെ വിശ്വസിക്കും? കോടതിയോ മറ്റോ ഇങ്ങനെ ലവ് ജിഹാദിന് പ്രോത്സാഹിപ്പിക്കുന്ന സംഘടന ഉണ്ടെന്നു പറഞ്ഞോ? അവര്‍ക്ക് കിട്ടാത്ത തെളിവ് താങ്കള്‍ എന്ത് കൊണ്ട് കോടതി മുമ്പാകെ അവതരിപ്പിക്കുന്നില്ല?


2. മേല്‍ ഉത്തരം ഒന്നുകൂടി വായിക്കുക.


3. ലേഖനത്തില്‍ ലവ് ജിഹാദിനെ അനുകൂലിച്ച ഒരു വരി പോലും കാണിക്കാന്‍ കഴിയാതെ ഇസ്ലാമിലേക്ക് വന്ന ആറോളം പെണ്‍കുട്ടികളുടെ സാകഷ്യം സ്നേഹ സംവാദം മാസികയില്‍ വന്നത് തെളിവാക്കാന്‍ നോക്കുന്നത് പരിഹാസ്യമാണ്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും........എന്ന് പറഞ്ഞത് പോലെയാണ് താങ്കളുടെ കാര്യം. സ്ത്രീകള്‍ ഇസ്ലാമിലേക്ക് വരുന്നതിനെ കൂടുതല്‍ പ്രാധാന്യപൂര്‍വ്വം കാണിക്കും. കാരണം ഇസ്ലാം സ്ത്രീ വിരുധമാണെന്ന വിമര്‍ശകരുടെ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ സ്ത്രീകളുടെ അനുഭവങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ കൊടുക്കും. ഇതിനര്‍ത്ഥം പുരുഷന്മാര്‍ ഇസ്ലാമിലേക്ക് വരുന്നില്ല എന്നല്ല. അങ്ങനെയൊരു കണ്ടുപിടുത്തം നടത്തിയ താങ്കളുടെ വിവരക്കേടിനു എന്ത് പേരിടണം? ഇസ്ലാമിന്റെ സൌന്ദര്യം കണ്ടാണ്‌ പ്രസ്തുത വനിതകള്‍ സ്നേഹസംവാദത്തില്‍ അനുഭവം പങ്കുവെച്ചത്. അവരാരെങ്കിലും താന്‍ ലവ് ജിഹാദിന്റെ ഇരയാണെന്ന് പറയുകയുണ്ടായോ? താങ്കള്‍ ഭാവന ചമക്കുന്നതിനു അവര്‍ ഉത്തരവാദികളല്ല.
പ്രസ്തുത വനിതകളുടെ ജിഹാദ് കാമുകന്മാര്‍ ആരെന്നു പറയാന്‍ ധൈര്യമുണ്ടോ? ഒരു മതസംഘടനയും പ്രേമിച്ചു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞിട്ടില്ല.


4. അമുസ്ലിം പെണ്‍കുട്ടികളെ പ്രണയിക്കണമെന്നു ഇവിടെ ആരെങ്കിലും കല്‍പ്പിച്ചത് പോലുണ്ടല്ലോ താങ്കളുടെ രോഷം കാണുമ്പോള്‍ . അമുസ്ലിം എന്നല്ല മുസ്ലിം സ്ത്രീകളെ പോലും പ്രേമിച്ചു നടക്കുന്ന ഏര്‍പ്പാട് ഇസ്ലാം അംഗീകരിക്കുന്നില്ല. മതസംഘടനകളും. പിന്നെ ഈ ചോദ്യത്തിനെന്തു പ്രസക്തി?
"അവര്‍ക്ക് തോന്നും പോലെ അവര്‍ ചെയ്യട്ടെ" എന്ന് പറഞ്ഞ മതസംഘടന ഏതാണ്? മനസാക്ഷിക്കുത്തില്ലാതെ കളവു പറയാന്‍ ലജ്ജയില്ലേ താങ്കള്‍ക്ക്?
താങ്കളുടെ സുഹൃത്തിന്റെ ഉദാഹരണം താങ്കള്‍ തന്നെ പറഞ്ഞതല്ലേ? അതെങ്ങനെ വിശ്വസിക്കും? ഇവിടെ ഒരു പുകമറ സൃഷ്ടിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നുണ്ട്. ഒരു മുസ്ലിം ആത്മാര്‍ഥമായി ഒരു അമുസ്ലിം സ്ത്രീയെ പ്രണയിച്ചു. പിരിയാന്‍ കഴിയാത്ത അവരെ പ്രണയത്തിന്റെ പേരില്‍ ഊരുവിലക്കെര്‍പ്പെടുത്തുകയാണോ നാം ചെയ്യേണ്ടത്? ഇസ്ലാം സ്വീകരിക്കാന്‍ ആ സഹോദരി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ നാം ആരും സഹായിക്കരുത് എന്ന് പറയാമോ? അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും അങ്ങനെ ഇസ്ലാമിന്റെ പാവനസന്ദേശം അവരിലേക്ക്‌ എത്തിക്കുകയും ചെയ്യുന്നത് തെറ്റു അല്ല. താഴെ പറയുന്ന രീതിയിലുള്ള സമീപനങ്ങളെയാണ് എതിര്‍ക്കേണ്ടത്.
- വിവാഹം കഴിക്കാന്‍ വേണ്ടി മാത്രം മതം മാറുക.
- ലവ് ജിഹാദ് പോലെയുള്ള രീതികള്‍ (അങ്ങനെയൊന്നില്ല എന്നത് വേറെ കാര്യം)
മേല്‍ സമീപനങ്ങളെ ഇവിടെ ആരും അംഗീകരിക്കുന്നില്ല. ലേഖനത്തില്‍ അതിനെ അനുകൂലിച്ചിട്ടില്ല. പിന്നെന്തിനാണ് ഈ നിഴല്‍ യുദ്ധം?


5. മുമ്പ് പറഞ്ഞതാണല്ലോ എന്ന് ബടായി പറഞ്ഞത് കൊണ്ടായില്ല. തെളിവ് വേണം. ഇപ്പറഞ്ഞതൊക്കെ താങ്കളുടെ ഭാവനാസൃഷ്ടി മാത്രമാണ്. ഇത് ഗൌരവപ്പെട്ട ചര്‍ച്ചയാണ്. നാടകമല്ല. ഭാവന ഇവിടെ ചിലവാകില്ല.
വാദിയെ പ്രതിയാക്കിയത് ഉഗ്രനായി കേട്ടോ. ലവ് ജിഹാദ് നടക്കുന്നു എന്ന് വാദിച് സംഘപരിവാര ശക്തികളുടെ കൂടെ ചേര്‍ന്ന താങ്കള്‍ക്ക് ഇസ്ലാമിനോട് ഇപ്പോഴെന്തൊരു പ്രേമം!


6. സ്നേഹസംവാദത്തില്‍ വന്ന അനുഭവസാക്ഷ്യം ലവ് ജിഹാദ് നടക്കുന്നു എന്നതിന് തെളിവാക്കിയ താങ്കള്‍ ഇത്രമാത്രം അധ:പതിക്കരുതായിരുന്നു. പ്രസ്തുത വനിതകളുടെ സാക്ഷ്യത്തെ പരിഹസിച്ച താങ്കള്‍ മറുപടിപോലും അര്‍ഹിക്കുന്നില്ല. അവരൊക്കെ ലവ് ജിഹാദിന്റെ ഇരകള്‍ ആണെന്ന ആരോപണം തെളിയിക്കുക. അനുഭവ സാക്ഷ്യം പറയുന്നവരില്‍ സ്ത്രീകള്‍ക്ക് മുന്ഗണന കൊടുക്കുന്നതിന്റെ കാരണം മുകളില്‍ കൊടുത്തിട്ടുണ്ട്.
മുസ്ലിം സംഘടനകളെ കുറ്റപ്പെടുത്താനും നന്നാക്കാനും ഇറങ്ങിയ താങ്കള്‍ ആദ്യം സ്വന്തം തകരാറുകള്‍ തിരുത്തണമെന്നാണ് പറയാനുള്ളത്. കുറെ ഭാവനകളും, തെളിവും വെളിവുമില്ലാത്ത ആരോപണങ്ങളും അല്ലാതെ വേറെ എന്തുണ്ട് സഹോദരാ താങ്കളുടെ കയ്യില്‍ ? ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് സ്വന്തം സഹോദരങ്ങളെ ഒറ്റു കൊടുക്കുന്ന താങ്കളുടെ മനോഗതിയില്‍ സഹതപിക്കുന്നു.
Mar 16, 2012 08:05 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bin hussain പറയുന്നു:
എന്റെ മനുഷ്യാ അങ്ങയെ കൊണ്ട് ഞാന്‍ തോറ്റു!! താങ്കളാര് ലവ് ജിഹാദിന്റെ വല്യുപ്പാപ്പയോ!! അങ്ങുന്നു സംഘടനകളെ കുറിച്ചാണ് പറയുന്നത്,പക്ഷെ ഞാന്‍ നിച്ന്റെ തെറ്റുകളെ ഉള്ളില്‍ നിന്ന് നന്നാക്കാന്‍ കഴിയുമോ എന്ന് ശ്രമിക്കുന്ന ആളാണ്‌. അങ്ങയുടെ പ്രതീകരണങ്ങളില്‍ ap ക്കാരുടെ ഒരു വാസന വ്യക്തമായി കാണുന്നുണ്ട്. താങ്കളുടെ പ്രതീകരണങ്ങള്‍ ഒന്ന് കൂടി വിലയിരുത്താം. 


1 ഇതില്‍ ആശ്വസിക്കാന്‍ എന്തിരിക്കുന്നു! എന്ന് വീണ്ടും ചോദിക്കുന്നു ഞാന്‍ ഒന്നില്‍ കൂടുതല്‍ തവണ പറഞ്ഞതല്ലേ അതിനായി ഒരു സംഘടന യും കേരളത്തില്‍ ഇല്ലെന്നു. അങ്ങനെയില്ലാത്തീത് കൊണ്ടാണ് കോടതിക്ക് തെളിയിക്കാന്‍ കഴിയാത്തതും. ഞങ്ങള്‍ അതിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കും ദൈര്യമുന്ടെങ്കില്‍ പിടിച്ചോളൂ എന്ന ധ്വനി ഇതിലുണ്ട്.എവിടെ അല്ലെ?! (സാമാന്യ ബുദ്ടിയുല്ലവര്‍ക്കെ ആ ധ്വനി മനസ്സിലാവൂ, അവര്‍ അത് മനസ്സിലാക്കുന്നുണ്ട്, അവര്‍ ഇസ്ലാമിനെ തെറ്റിദ്ദരിക്കരുത്. യഥാര്‍ഥ ഇസ്ലാമും മുസ്ലിങ്ങളും അത് പ്രോല്സാഹിപ്പിക്കുന്നുണ്ടോ എന്ന സത്യം അവര്‍ തിരിച്ചറിയണം അത് കൊണ്ടാണ് നിങ്ങളുടെ വിഡ്ഢിത്തങ്ങള്‍ക്ക് ഞാന്‍ വീണ്ടും മറുപടി അയക്കുന്നത്). ഞാന്‍ ആദ്യമേ പറഞ്ഞതാണ് താങ്കളെ പോലെയുള്ള കുറെയെണ്ണം ഒന്നിച്ചു (എന്നോട് ക്ഷമിക്കുക) അലറിയാലും അസത്യം സത്യമാവില്ലന്ന്‌. ഐസ് ക്രീം കേസിലെ കുഞ്ഞാലിക്കാനെ കുറിച്ച് പറയും പോലെയാണ് നാട് മുഴുവന്‍ പാടിയാലും, ഇത്തരക്കാര്‍ ചോദിക്കും എവിടെ തെളിവെന്നു. തെളിവുകള്‍ ഉരുട്ടി അണ്ണാക്കില്‍ ഇട്ടു തന്നാലും ചോദിക്കും എവിടെ തെളിവെന്നു!! 


2 ഉത്തരം i വായിക്കാന്‍! ഞാന്‍ അങ്ങനെയൊരു ചോദ്യം നല്കിയിട്ടില്ലല്ലോ ഇത് കൊണ്ടാണ് ഞാന്‍ താങ്കളെ മുക്മാഫി എന്ന് ആദ്യം തന്നെ വിളിച്ചത്! 


3 കാമുകന്റെ പേരറിയണമെങ്കില്‍ ഓരോ സ്ത്രീയെയും വിളിച്ചെങ്കിലും അന്യെഷിക്കുക അവര്‍ പറഞ്ഞു തരും.പിന്നെ ലേഖനത്തില്‍ ആരെങ്കിലും പറയുമോ ഞാന്‍ പ്രണയത്തിലൂടെ വന്നതാണെന്ന് അങ്ങനെ പറഞ്ഞാല്‍ ഈ മാസിക അവര്‍ക്ക് കോളം അനുവദിക്കുമോ അതിലുള്ള . എല്ലാ സാക്ഷികളും കോളേജ് കുമാരികലാണ്, ഒരു സുപ്രഭാതത്തില്‍ അവരെല്ലാം ഇസ്ലാമിനെ സുഹ്ര്‍ത്തുക്കളില്‍ നിന്നും അറിഞ്ഞ ശേഷം വീട് വിട്ടിറങ്ങി അപ്രത്യക്ഷമാവുന്നു തിരക്കഥ ബാക്കി ബ്ലാങ്ക്...! പിന്നെ അവര്‍ തുടരുന്നത് ഇന്ന് ഞങ്ങള്‍ ഭര്‍ത്താക്കന്മാരോടോന്നിച്ചു സുഖമായി ജീവിക്കുന്നു എന്നാ ക്ലൈമാക്സില്‍ ആണ്.അവര്‍ അതുവരെ എവിടെ പോകുന്നു ഞാന്‍ വായിച്ച കുറച്ചു പേരില്‍ ഒന്നോ രണ്ടോ ആള്‍ പെന്‍ സുഹ്ര്‍ത്തുക്കളുടെ വീട്ടിലേക്കു പോയെന്നു പറയുന്നുണ്ട് ബാക്കിയുള്ളവരെ ആര് കൊണ്ട് പോയി?എന്ത് ദൈര്യത്തില്‍ അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി വന്നു? (ഇതിലുള്ള ചോദ്യങ്ങളൊന്നും അങ്ങയോടല്ല,അത് ഞാന്‍ അവസാനം വീണ്ടു ചോദിക്കാം , എനിക്ക് വേറെ പണിയുണ്ട് ) ഇത്രയും ഞാന്‍ പറഞ്ഞത് ഒരു അബലയായ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി വരണമെങ്കില്‍ ഒരാള്‍ സംരക്ഷിക്കാനുള്ളത് കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ശിക്കാരി ശംബുവിന്റെ ബുദ്ദി മതി.


4 താങ്കളെ ഞാന്‍ മുമ്പ് മുക്മാഫി എന്ന് വിളിച്ചത് L}f #െയുള്ള പ്രതീകരണങ്ങള്‍ കൊണ്ടാണ്. അങ്ങ് ഇവിടെ ആദ്യം പറയുന്നു "മുസ്ലിം സ്ത്രീകളെ പോലും പ്രേമിച്ചു നടക്കുന്ന ഏര്‍പ്പാട് ഇസ്ലാം അംഗീകരിക്കുന്നില്ല" രണ്ടാമത് പറയുന്നു \"ഒരു മുസ്ലിം ആത്മാര്‍ഥമായി ഒരു അമുസ്ലിം സ്ത്രീയെ പ്രണയിച്ചു." ഇതിനാണ് ഇരട്ട താപ് എന്ന് പറയുക. ഇസ്ലാം അനുകൂലിക്കാത്ത ഒരു കാര്യത്തെ പ്രോത്സാഹിപ്പിക്കുക. ഇത് പാടില്ല, ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പില്‍ ഒരു പ്രണയം എന്ന കാരണമുണ്ടാവരുത് എന്നാണു ഞാന്‍ മുമ്പേ പറയുന്നത്, താങ്കള്‍ക്കു എന്നിട്ടും മനസ്സിലാകുന്നില്ല അറിയാതെ സ്നേഹിച്ചു എന്ന് പറഞ്ഞാലും സാരമില്ലായിരുന്നു, എങ്കില്‍ ഇനി ശ്രദ്ദിച്ചാല്‍ മതിയല്ലോ അതും പറയുന്നില്ല അതായത് അങ്ങനെ അവര്‍ ചെയ്യാട്ടെ എന്നര്‍ഥം എന്റെ സാഹിബെ ഞാന്‍ തോറ്റു ...! പാവന സന്ദേശം എത്തിക്കേണ്ടത്‌ പ്രണയത്തിലൂടെയാണെന്ന് ആരാടോ തന്നെ പഠിപ്പിച്ചത്?? (ക്ഷമിക്കുക പക്വതയില്ലെങ്കില്‍ പ്രായത്തിനു സ്ഥാനമില്ലല്ലോ) . അവര്‍ക്ക് തോന്നും പോലെ ചെയ്യട്ടെ എന്ന് താങ്കള്‍ പറഞ്ഞ കാര്യമാണ് ഞാന്‍ പരറഞ്ഞത്‌ കഷ്ട്ടം..! 


5 sensibility ഉണ്ടായിരിക്കണം sensibility !
ലേഖകനോടും പിന്താങ്ങിയോടുമുള്ള എന്റെ ചോദ്യം


1ഒരു മതസംഘടനയും പ്രേമിച്ചു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞിട്ടില്ല.ഓക്കേ സമ്മതിച്ചു.എന്തുകൊണ്ട് അങ്ങനെയുള്ള ആരോപണങ്ങള്‍ ഇസ്ലാമിനെതിരെ ഉള്ളപ്പോള്‍ നിചെങ്കില്‍ അങ്ങനെ കൊണ്ട് വരരുതെന്ന് പറയുന്നില്ല?? 
2 സ്നേഹ സംവാദത്തില്‍ പ്രസിദ്ദീകരിച്ച അനുഭവം സാകഷ്യത്തില്‍ ഒരു പെണ്‍കുട്ടിയെങ്കിലും ഇതിന്റെ മുമ്പില്‍ ഒരു പ്രണയവുമില്ലെന്നു അല്ലാഹുവിനെ സത്യമിട്ടു പറയാന്‍ തയ്യാറാണോ??


എന്റെ ഉപദേശം!
ഒരു കൊട്ടയിലെ പഴങ്ങള്‍ ചിലത് കേടായാല്‍ അത് എടുത്തു മാറ്റുക, ഉള്ളിലേക്ക് മാറ്റി വെച്ചാല്‍ മുഴുവന്‍ കേടാവും.
Mar 17, 2012 03:17 PM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
മര്യാദ ഇല്ലാതെ സംസാരിക്കുന്നത് ആദര്‍ശം മുട്ടുന്നവന്റെ സംസ്ക്കാരമാണ്.
സംഘപരിവാര്‍ ചുവയുള്ള താങ്കള്‍ക്ക് എന്റെ സംസാരം AP ക്കാരെ പോലെയാണെന്ന് പറയുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷെ താങ്കളുടെ ഊഹം തെറ്റിപ്പോയി എന്ന് മാത്രം.
നിച് ഓഫ് ട്രൂത് ഒരു സംഘടനയാണെന്ന് അറിയാത്ത പോലുണ്ടല്ലോ താങ്കളുടെ വാചകം വായിച്ചാല്‍ .


1. പുതിയ കാര്യങ്ങള്‍ പറയുമ്പോള്‍ മുമ്പെഴുതിയത് മറക്കരുത് സാലിഹ്. "ജമാത്തെ ഇസ്ലാമിയും NDF ഉം പോലുള്ള സംഘടനകള് പരസ്യമായി അത് പ്രോല്സാഹിപ്പിക്കുന്നെങ്കില്‍ സലഫി(KNM) അതിനു അനുകൂലമായി നിശബ്ദത പാലിക്കുകയായിരുന്നു" എന്നെഴുതിയ താങ്കള്‍ ഇപ്പോള്‍ മലക്കം മറിയുന്നു. പ്രണയമതം മാറ്റം പരസ്യമായി അനുകൂലിച്ചതിനുള്ള തെളിവ് ചോദിച്ചിട്ടും ഉരുണ്ടു കളിക്കുകയും കുറെ പരിഹസിക്കുകയുമാണ് താങ്കള്‍ ചെയ്തത്. ഈ ചര്‍ച്ചയില്‍ താങ്കള്‍ സകല സംഘടനകളെയും നിരന്തരം കുറ്റം പറഞ്ഞു. ഐസ് ക്രീം കേസും കുഞ്ഞാലിക്കുട്ടിയുമൊക്കെ പറഞ്ഞു. ചോദ്യത്തിന് മാത്രം ഉത്തരമില്ല. തെളിവ് ഉരുട്ടി അണ്ണാക്കില്‍ ഇടണ്ട. ഒരു സൂചനയെങ്കിലും തന്നിരുന്നെങ്കില്‍ .


2. താങ്കളെന്നെ എന്ത് വിളിച്ചാലും ഒരു കുഴപ്പവുമില്ല. സംസ്ക്കരമില്ലാത്തവ്ര്‍ക്ക് എന്തും പറയാം. ഉത്തരം 1 വായിക്കാന്‍ പറഞ്ഞതിന്റെ കാരണം അറിയണമെങ്കില്‍ പഴയ ചോദ്യങ്ങളും മറുപടികളുമൊക്കെ നോക്കണം. അതെങ്ങനെ!? മുമ്പ് പറഞ്ഞതിന്റെ വിപരീതം പറയാന്‍ തുനിഞ്ഞവര്‍ക്ക് പഴയതൊക്കെ നോക്കാന്‍ ഒരു പേടി കാണും.


3. അസ്സലായിട്ടുണ്ട് മറുപടി. യാതാസ്ഥിതികരെക്കാളും അധപതിച്ചല്ലോ താങ്കള്‍ . മുന്‍ മറുപടിയില്‍ സ്നേഹസംവാദം മാസികയില്‍ അനുഭവം പറഞ്ഞ വനിതകളുടെ പിന്നില്‍ താങ്കള്‍ ഉണ്ടെന്നു പറയുന്ന കാമുകന്മാര്‍ ആരാണെന്നാണ്‌ ഞാന്‍ ചോദിച്ചത്. താങ്കള്‍ അതിനു മുമ്പില്‍ മുട്ടുമടക്കി ഇപ്പോള്‍ എന്നോട് വിളിച്ചു ചോദിയ്ക്കാന്‍ പറയുന്നു! അവര്‍ക്ക് കാമുകന്മാരുന്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെന്തിനു വിളിക്കണം? ഉണ്ടെന്നു പറയുന്ന താങ്കളല്ലേ തെളിവ് പറയേണ്ടത്? ഇല്ലാത്ത പ്രണയ കഥയെ കുറിച്ച് ലേഖനത്തില്‍ ആരെങ്കിലും പറയുമോ? വന്നു വന്നു സാമാന്യബോധം പോലും നഷ്ടപ്പെട്ടോ താങ്കള്‍ക്ക്? കോളേജ് കുമാരികളൊക്കെ പ്രണയിച്ചു മതം മാരുന്നവരാണോ? അവരൊക്കെ ഒരു സുപ്രഭാതത്തില്‍ ഇസ്ലാമിലേക്ക് വന്നതാണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്? ഇസ്ലാമിലേക്ക് കടന്നു വന്ന വനിതകളെ അവരുടെ കുടുംബം സ്വീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് സംരക്ഷണം കൊടുത്ത് വിവാഹം കഴിക്കുന്നതിന്റെ പേരാണോ ലവ് ജിഹാദ്? എന്തിനാ തിരക്കഥ ബാക്കി ബ്ലാങ്ക് ആക്കിയത്? നല്ല ഭാവനയുള്ള ആളല്ലേ? പച്ച നുണകള്‍ പറഞ്ഞു ഉളുപ്പ് നഷ്ടപ്പെട്ടു പോയ താങ്കള്‍ക്ക് തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഒരു പ്രയാസവും കാണില്ല. പോരാത്തതിന് ശിക്കാരി ശംഭുവിന്റെ ബുദ്ധിയും ഉണ്ടല്ലോ?


4. കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴെക്ക് കയറെടുക്കുക എന്ന് പറയുന്നത് ഇതിനെയാണ്. "മുസ്ലിം സ്ത്രീകളെ പോലും പ്രേമിച്ചു നടക്കുന്ന ഏര്‍പ്പാട് ഇസ്ലാം അംഗീകരിക്കുന്നില്ല" എന്ന വാചകവും "ഒരു മുസ്ലിം ആത്മാര്‍ഥമായി ഒരു അമുസ്ലിം സ്ത്രീയെ പ്രണയിച്ചു." എന്ന വാചകവും തമ്മില്‍ എന്താണ് വൈരുധ്യം? ആ പ്രണയം ഇസ്ലാമികമാണെന്നു ഞാന്‍ പറഞ്ഞോ? ഒരാള്‍ ചെയ്ത ഒരു പ്രവര്‍ത്തി ഉദാഹരിച്ചു കാണിച്ചു എന്നല്ലേ ഉള്ളൂ. ആദ്യം പ്രണയത്തിന്റെ സ്വഭാവം പഠിക്കുക. അറിയാതെ ആത്മാര്‍ഥമായി സ്നേഹിച്ചു പോയ ഒരാള്‍ക്ക്‌ കാമുകിയെ പിരിയാന്‍ കഴിയാത്ത അവസ്ഥയില്‍ എന്ത് ചെയ്യണം? പ്രണയിച്ചു പോയ ഒരാളെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം ഘട്ടത്തില്‍ എന്ത് ചെയ്യണമെന്ന ചര്‍ച്ചയെ ആണ് ഉളുപ്പില്ലാതെ വളചൊടിച്ചത്. ഇത്തരം ഘട്ടത്തില്‍ അവര്‍ അങ്ങനെ പ്രണയിച്ചു നടക്കട്ടെ എന്നാണോ ഞാന്‍ പറഞ്ഞത്? ഉടന്‍ വിവാഹിതരാകണമെന്നല്ലേ പറഞ്ഞത്? ഇതില്‍ എന്താണ് തെറ്റു?
പാവന സന്ദേശം എത്തിക്കേണ്ടത്‌ പ്രണയത്തിലൂടെയാണെന്ന് ഞാന്‍ പറഞ്ഞതായ വാചകം ഏതാണ്? പക്വത ഇല്ലാത്ത സംസാരവും കളവുകളും അഭിമാനപൂര്‍വം അവതരിപ്പിക്കുന്ന താങ്കള്‍ക്ക് സകല സഹതാപങ്ങളും ചൊരിയുന്നു.
"അവര്‍ക്ക് തോന്നും പോലെ ചെയ്യട്ടെ എന്ന് താങ്കള്‍ പറഞ്ഞ കാര്യമാണ് ഞാന്‍ പരറഞ്ഞത്‌" എന്ന് പറഞ്ഞു കൈ കഴുകല്ലേ. ഞാന്‍ അങ്ങനെ പറഞ്ഞതെവിടെയാണ്? ആണത്തം ഉണ്ടെങ്കില്‍ മറുപടി പറയണേ.


5. sensibility ഉണ്ടായാല്‍ മാത്രം പോര അത് പ്രകടിപ്പിക്കണം.
താങ്കളുടെ ചോദ്യവും അതിനുള്ള മറുപടിയും:
ഒരു തിന്മ ഉണ്ടെങ്കിലെ അങ്ങനെ ചെയ്യരുതെന്ന് പറയേണ്ട ആവശ്യമുള്ളൂ. ഇല്ലാത്ത സംഗതിയെ കുറിച്ച് ഉപദേശിക്കണമെന്നു പറയുന്ന താങ്കളുടെ sensibility അപാരം തന്നെ. ലളിതമായ ഒരു ഉദാഹരണം പറയട്ടെ: താങ്കള്‍ക്കെതിരെ ഒരാള്‍ വ്യഭിചാര ആരോപണം ഉന്നയിച്ചു എന്ന് വെക്കുക. ആ ആരോപണം ഉള്ളത് കൊണ്ട് മറ്റൊരാള്‍ വന്നു താങ്കളോട് ആരെയും വ്യഭിച്ചരിക്കരുത് എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും?
സ്നേഹ സംവാദത്തില്‍ പ്രസിദ്ദീകരിച്ച അനുഭവസാകഷ്യത്തില്‍ ഒരു പെണ്‍കുട്ടിയെങ്കിലും ഇതിന്റെ മുമ്പില്‍ ഒരു പ്രണയവുമില്ലെന്നു അല്ലാഹുവിനെ സത്യമിട്ടു പറയാന്‍ തയ്യാറല്ല. കാരണം അവര്‍ ഇസ്ലാമിനെ പ്രണയിക്കുന്നവരാന്. ലവ് ജിഹാദ് അതിനു പിന്നില്‍ ഇല്ലെന്നു ആണയിട്ടു പറയുന്നു.


ഇനി ഞാന്‍ ഒന്ന് ചോദിക്കട്ടെ: സ്നേഹ സംവാദത്തില്‍ പ്രസിദ്ദീകരിച്ച അനുഭവസാകഷ്യത്തില്‍ ഒരു പെണ്‍കുട്ടിയെങ്കിലും ഇതിന്റെ മുമ്പില്‍ പ്രണയമതം മാറ്റമാണ് ഉള്ളതെന്ന് അല്ലാഹുവിനെ സത്യമിട്ടു പറയാന്‍ തയ്യാറാണോ? അതിനുള്ള തെളിവ് എന്താണ്?


പക്വത ഇല്ലാത്തവന്‍ ഉപദേശി ചമയുന്നു (ചെകുത്താന്‍ വേദമോതുന്നു)!!!
Mar 17, 2012 08:08 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bun hussain പറയുന്നു:
നിങ്ങള്‍ മറ്റുള്ള പലരുമായും സംവാദം നടത്തുന്ന ആളായിരിക്കാം, എല്ലാരും ശ്രമിക്കുക അവരുടെ ഭാഗങ്ങള്‍ ജയിക്കണം എന്നാണു അതിനു എന്ത് കള്ളങ്ങള്‍ പറഞ്ഞും അത് സ്ഥാപിച്ചു ജയിക്കാന്‍ ശ്രമിക്കും, ജയിക്കാന്‍ വേണ്ട കളിയില്‍ ന്യായത്തിനും സത്യത്തിനും സ്ഥാനമില്ല എന്നപോലെയാണ് നിങ്ങളുടെ സാഹസം കാണുമ്പോള്‍ തോന്നുന്നത്. എന്നാല്‍ ഞാന്‍ തീര്‍ത്തും വ്യത്യസ്ഥനാണ്,പറയുന്നത് ന്യായവും സത്യവുമാണെങ്കില് അത് അംഗീകരിക്കാനും നിങ്ങളെ പ്രോത്സാഹിപ്പിക്കാനും എനിക്ക് സന്തോഷമേയുള്ളൂ.പക്ഷെ ഇതുവരെ നമ്മള്‍ സംവാദിച്ചതില് പ്രോത്സാഹിപ്പിക്കാന്‍ ഒന്നും തന്നെയില്ല പകരം നിങ്ങളുടെ വിവര ദോഷം എടുത്തു കാണിച്ചു നിങ്ങളെ നിരുല്സാഹപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്,ഞാന്‍ സംസ്കാര ശൂന്യനാവാന്‍ ഞാന്‍ നിങ്ങളെ ചീത്ത പറഞ്ഞിട്ടില്ല. ഉപദേശമായി കണ്ടാല്‍ മതി. ഞാന്‍ മുമ്പേ പറഞ്ഞല്ലോ നിങ്ങളുടെ സ്റ്റാറ്റസ് ആദ്യമേ മനസ്സിലായതാണ് എന്നിട്ടും ഞാന്‍ ഇങ്ങനെ ഒരു സംവാദത്തിനു മുതിര്‍ന്നത് ഇസ്ലാമിനെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെങ്കിലും ഉപകാരമാകട്ടെ എന്ന് കരുതിയാണ്.‍ ഞാന്‍ ഇതുവരെ ലവ് ജിഹാദിന് വേണ്ടി ഒരു സംഘടന കേരളത്തില്‍ ഉണ്ടെന്നു പറഞ്ഞിട്ടില്ല പക്ഷെ NDF പോലുള്ള സംഘടനകള്‍ ഇതിനു ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുമ്പോള്‍ ആദ്യമായാണ്‌ പ്രണയിച്ചു മതം മാറ്റി കല്യാണം കഴിക്കുന്നവരെ എതിര്‍ക്കാതെ നിചിന്റെ ഭാഗത്ത് നിന്നും ഒരു ലേഖനം കാണുന്നത് അതാണ്‌ ഈ സംവാടത്തിന്റെയെല്ലാം അടിസ്ഥാന ഹേതു.‍ യഥാര്‍ഥത്തില്‍ തീവ്രവാദത്തെ എതിര്‍ക്കും പോലെ ലവ് ജിഹാദിനെയും അതിനു ശ്രമിക്കുന്നവരെയും നിച്ച് വിമര്‍ശിക്കേണ്ടതായിരുന്നു അതിനു പകരം എല്ലാം കുപ്രചാരണങ്ങളണെന്ന് പറയുകയും മാത്രമല്ല അങ്ങനെ ഇസ്ലാമിലേക്ക് വന്ന പെണ്കുട്ടികളെ സാകഷ്യമായി എടുത്തു കാണിക്കുകയും ചെയ്തപ്പോള്‍ അതൊരു ഇരട്ടതാപ്പായി. അത് നിചിനെ പോലെ ഒരു സംഘടനയില്‍ നിന്നുമുണ്ടായത്തിന്റെ എന്റെ പ്രതിശേടത്തില്‍ നിന്നുമാണ് ഈ വാദത്തിന്റെ തുടക്കം.അങ്ങനെ ഒരു ശ്രമം കേരളത്തിലെ ഒരു സംഘടനയില്‍നിന്നും നടക്കുന്നില്ലെന്ന് പറഞ്ഞാല്‍ നിച്ചിനെ നല്ല രീതിയില്‍ നോക്കി കാണുന്ന അമുസ്ലിങ്ങള്‍ അതെങ്ങനെ വിശ്വസിക്കാന്‍ കഴിയും.കുറച്ചെങ്കിലും നടക്കുന്നുണ്ട് അതാണ്‌ സത്യം,ആ ദുഷ് പേര് ഇസ്ലാമിന് ഉണ്ടാക്കുന്ന മൌലിക കാരണം അമുസ്ലിം പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയിക്കുന്നതാണ്. അത് ഇല്ലായ്മ ചെയ്‌താല്‍ പ്രചാരണങ്ങളും ഇല്ലാതാവും.അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കല്‍ നിചിനു ചേരില്ല ഞാന്‍ ‍ പറഞ്ഞ എന്റെ സുഹ്രത്തിന്റെ ഉദാഹരണം സത്യമാണെന്ന് അല്ലാഹുവില്‍ സത്യമിട്ടു ഞാന്‍ പറയുന്നു.‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ പലപ്പോഴും പലസ്ഥലങ്ങളിലും നടക്കുന്നുണ്ട് ഇത് നിചിനും അറിയാം. കോളേജ് കുമാരികളുടെ അനുഭവ സാകഷ്യം ഞാന്‍ സ്വന്തമായി പറഞ്ഞതല്ല സ്നേഹസംവാദത്തില്‍ വായിച്ചതാണ്, ബ്ലാങ്ക് എന്ന് പറഞ്ഞാല്‍ അതിനിടക്ക് അശ്ലീലമായ കാര്യങ്ങലുന്ടെന്നല്ല എല്ലാം മുമ്പേ ഉള്ള പദ്ദതികാലാനെന്നു പറഞ്ഞതാണ്. ഇദ്ദേഹം പറയുന്നത് എത്രത്തോളം വിഡ്ഢിത്തങ്ങളാനെന്നറിയാന്‍ നാലാമത്തെ പ്രതീകരണം വായിച്ചാല്‍ എളുപ്പം മനസ്സിലാകും. രണ്ടും ഇയാളാണ് പറയുന്നത് സത്യത്തില്‍ അയാള്‍ ഒരിക്കലും അറിയാതെ സ്നേഹിച്ചു പോയാല്‍ എന്ന ഒരു വാക്ക് പറഞ്ഞിട്ടില്ല, അത് ഞാനാണ് പറഞ്ഞത് എന്നിട്ട് ഞാനാണ് പോലും കള്ളം പറയുന്നത്!! ഞാന്‍ അപ്പോഴേ പറഞ്ഞതാണ് സംഭവിച്ചത് പോട്ടെ ഇനിയെങ്കിലും അമുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റാന്‍ വേണ്ടി പ്രണയിക്കാന്‍ ശ്രമിക്കരുത് എന്ന കാര്യം ,താങ്കളും ചോദിക്കുന്നു ആ പ്രണയം "ഇസ്ലാമികമാനെന്നു ഞാന്‍ പറഞ്ഞോ?" അതായത് ഒരു പ്രണയവും ഇസ്ലാമികമല്ല,അതുകൊണ്ട് ഇസ്ലാമികമല്ലാത്ത ഒരു കാര്യത്തെ ചെയ്യാന്‍ പാടില്ലെന്ന് നിച്ച് തുറന്നു പറയണം,അതിനെ പ്രോത്സാഹിപ്പിക്കരുത് എന്ന് ഞാന്‍ ആദ്യം പറഞ്ഞ പ്രധാന വിഷയം നിങ്ങള്‍ അനുകൂലിചിരിക്കുന്നു. ഇതോടെ നമുക്കിടയിലുള്ള പ്രധാന തര്‍ക്കം അവസാനിച്ചു.മുമ്പ് "ലവ് ജിഹാദ് പോലെയുള്ള രീതികള്‍ " എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഉറപ്പായിരുന്നു അടുത്തതില്‍ താങ്കള്‍ വ്യക്തമായി പറയുമെന്ന്. ഇത് ഇസ്ലാമികമല്ല എന്ന് നിങ്ങള്‍ സമ്മതിച്ചു. ഇനി നമ്മള്‍ എന്താ ചെയ്യേണ്ടത് ആ തെറ്റ് ഇനി ഉണ്ടാവാതിരിക്കുക.ആണല്ലോ?വീണ്ടും അത് ആവര്‍ത്തിക്കുകയും അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും അങ്ങനെ ഇസ്ലാമിന്റെ പാവനസന്ദേശം പ്രണയ വഴിയിലൂടെ അവരിലേക്ക്‌ ‌ എത്തിക്കുകയും ചെയ്യുന്നത് ഇസ്ലാമികമല്ല.അങ്ങനെയെങ്കില്‍ സമൂഹത്തിലെ പണ്ടിതന്മാരായവര്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി മുസ്ലിം യുവസമൂഹത്തോട് ഉപദേശിക്കുകയല്ലേ വേണ്ടത്. പക്ഷെ നിച്ച് അങ്ങനെയൊരു ഉപദേശം കൊടുത്തില്ല മാത്രമല്ല \'അനുഭവ സാകഷ്യം\' പ്രത്യേകമായി എടുത്തു പറയുകയാണ്‌ ചെയ്തത്,അത് നിചിനു ചെര്ന്നതല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറയുന്നു അതിന്റെ എല്ലാറ്റിന്റെ മുമ്പിലും ഒരു പ്രണയമുണ്ടെന്നു,ഒന്നില്‍ പോലുമില്ലെന്ന് അല്ലാഹുവിനെ സാക്ഷിയാക്കി പറയാന്‍ ഞാന്‍ പറഞ്ഞിട്ട് നിങ്ങളതിന് തയ്യാറല്ല,അവര്‍ ഇസ്ലാമിനെയാണ് പ്രണയിച്ചതെന്നു നിങ്ങള്‍ പറഞ്ഞു പക്ഷെ അതിനു മുമ്പ് നമ്മുടെ ലവ് ഉണ്ടായല്ലോ, ഇത് ശരിയല്ല ഇത് ഇസ്ലാമികമല്ല. മതത്തിലേക്ക് വിശ്വസിച്ചാണ് വരേണ്ടത് പ്രണയം അതിനൊരു കാരണമാവരുത്‌ ഇതല്ലേ ഞാന്‍ ഇതുവരെ പറഞ്ഞു കൊണ്ടിരിക്കുന്നത് ! എനിക്ക് തന്ന ആറ് ചോദ്യങ്ങളെ മറുപടി തന്നിട്ടും തിരിച്ചും മറിച്ചും കളിക്കുകയല്ലാതെ ഞാന്‍ ചോദിച്ച രണ്ടേ രണ്ടു ചോദ്യത്തിന് അങ്ങേക്ക് ഉത്തരമില്ല. ഇസ്ലാമികമാല്ലാതിരുന്നിട്ടും ലേഖകന്‍ എന്ത് കൊണ്ട് മുസ്ലിം യുവാക്കളുടെ ഭാഗത്ത് നിന്നും അമുസ്ലിം പെണ്‍കുട്ടികളെ പ്രണയിച്ചു മതം മാറ്റാന്‍ ശ്രമിക്കരുത് എന്ന് പറയുന്നില്ല എന്ന എന്റെ ഒന്നാമത്തെ ചോദ്യത്തിന് ലേഖകനെ പിന്താങ്ങുന്ന താങ്കള്‍ ഒന്നും പറഞ്ഞതുമില്ല.
Mar 18, 2012 09:38 AM IST

salih muhammed iftikar bun hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
"പാവന സന്ദേശം എത്തിക്കേണ്ടത്‌ പ്രണയത്തിലൂടെയാണെന്ന് ആരാടോ തന്നെ പഠിപ്പിച്ചത്??" എന്ന് പറഞ്ഞു വ്യത്യസ്തനായ താങ്കള്‍ ഇപ്പോള്‍ സംസ്ക്കാരത്തിന്റെ അപ്പോസ്തലനാകാന്‍ ശ്രമിക്കുന്നതും എന്റെ status നു മാര്‍ക്കിടാന്‍ നോക്കുന്നതും പരിഹാസ്യമാണ്.
താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനം എനിക്കാവശ്യമില്ല. ചോദിക്കുന്നതിനു മറുപടി തന്നാല്‍ മതി. അതും അക്കമിട്ടു മറുപടി നലകണമെന്ന് അപേക്ഷ്ക്കുന്നു.


1. ലവ് ജിഹാദിന് വേണ്ടി മാത്രം ഒരു സംഘടന കേരളത്തില്‍ ഉണ്ടോ എന്നല്ല എന്റെ ചോദ്യം. ലവ് ജിഹാദിനെ ഏതെങ്കിലും സംഘടന പ്രോല്സാഹിപ്പിക്കുണ്ടോ എന്നാണു. "ജമാത്തെ ഇസ്ലാമിയും NDF ഉം പോലുള്ള സംഘടനകള്‍ പരസ്യമായി അത് പ്രോല്സാഹിപ്പിക്കുന്നെങ്കില്‍ സലഫി (KNM) അതിനു അനുകൂലമായി നിശബ്ദത പാലിക്കുകയായിരുന്നു" എന്നാ താങ്കളുടെ വാചകം വെച്ചാണ് എന്റെ ചോദ്യം. ഇതിനുള്ള തെളിവ് എന്ത്? അത് പോലെ ലേഖനത്തില്‍ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ഭാഗം കാണിക്കുക.


2. എത്ര പരിതാപകരമാണ് താങ്കളുടെ കാര്യം! ഇല്ലാത്ത ലവ് ജിഹാദിനെ എതിര്‍ക്കണമെന്നാണ് വീണ്ടും താങ്കളുടെ ആവശ്യം. ഇതിനു കഴിഞ്ഞ പ്രതികരണത്തില്‍ തന്നെ മറുപടി നല്‍കിയതാണ്. അതിനെ പറ്റി ഒരക്ഷരം പോലും മിണ്ടാതെ ചര്‍വിത ചര്‍വണം നടത്തുന്നു!
ലവ് ജിഹാദ് കുപ്രചരണം തന്നെയാണ്. മാസികയില്‍ വന്ന അനുഭവസാക്ഷ്യങ്ങള്‍ക്ക് പിന്നില്‍ ഒരു ലവ് ജിഹാദും ഇല്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്. ആരോപിക്കുന്നവരാണ് തെളിവ് കൊണ്ട് വരേണ്ടത് എന്ന സാമാന്യ മര്യാദ പോലും താങ്കള്‍ പാലിക്കുന്നില്ല.


3. കോളേജുകളിലും മറ്റും കുമാരന്മാരും കുമാരികളും മതം പരിഗണിക്കാതെ പ്രണയിക്കുന്നുണ്ടാകും. പിരിയാന്‍ കഴിയാത്ത വിധമെത്തിയാല്‍ ആരെങ്കിലും ഒരാള്‍ മതം മാറി വിവാഹിതരാവും. പക്ഷെ ഇതാണ് ലവ് ജിഹാദ് എന്ന് പറഞ്ഞാല്‍ ചുവന്ന നിറമുള്ള പോത്താണ് ചെമ്പോത്ത് എന്ന് പറയും പോലെയാകും.
ഇത്തരം സംഭവങ്ങളില്‍ ലവ് ജിഹാദില്ല. ഒരു സംഘടനയും അതിനെ അനുകൂലിച്ചിട്ടില്ല. ലേഖനത്തിലും അതിനെ പ്രോല്സാഹിപ്പിച്ചിട്ടില്ല. എന്നിട്ടും അകിടിലെ കൊതുകാവുകയാണ് താങ്കള്‍ .


താങ്കള്‍ ‍ പറഞ്ഞ സുഹ്രത്തിന്റെ ഉദാഹരണത്തിന്റെ നിജസ്ഥിതി എപ്രകാരമാനെന്നരിയാതെ വിധി പറയാന്‍ പറ്റില്ല. താങ്കള്‍ പറയുന്നതിനെ മാത്രം മുഖവിലക്കെടുക്കുന്നത് സംവാദ മര്യാദയുമല്ല.


4. കോളേജ് കുമാരികളുടെ അനുഭവസാകഷ്യം താങ്കള്‍ സ്വന്തമായി പറഞ്ഞതല്ലത്രേ. അനുഭവസാക്ഷ്യം മുന്‍ നിര്‍ത്തി താങ്കള്‍ ഊഹിച്ചു പറഞ്ഞ കാര്യങ്ങളൊക്കെ സ്നേഹസംവാദത്തില്‍ വായിച്ചതാണോ?
ബ്ലാങ്ക് എന്ന് പറഞ്ഞാല്‍ അതിനിടക്ക് അശ്ലീലമായ കാര്യങ്ങളാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഊഹിച്ചു പറയുന്നവര്‍ക്ക് എന്തും ബ്ലാങ്ക് ഇടാതെ ഭാവനയില്‍ പറയാമല്ലോ എന്നെ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ.


എന്റെ വിഡ്ഢിത്തം കണ്ടുപിടിക്കാന്‍ വേണ്ടി താങ്കള്‍ "അറിയാതെ ആത്മാര്‍ഥമായി സ്നേഹിച്ചു പോയ ഒരാള്‍ക്ക്‌ കാമുകിയെ പിരിയാന്‍ കഴിയാത്ത അവസ്ഥയില്‍ എന്ത് ചെയ്യണം?" എന്ന വാചകത്തെ എടുത്തിരിക്കുന്നു. "അറിയാതെ" എന്ന വാക്ക് മുമ്പുള്ള വാചകത്തില്‍ ഇല്ലെന്നും താങ്കള്‍ പറഞ്ഞ വാച്ചകത്തിലുല്ലതാനെന്നുമാണ് പറയുന്നത്. അതിലെന്താണ് പ്രശ്നം? താങ്കളുടെ കൂടി വാക്കുകള്‍ കൂടി ഞാന്‍ ഉള്‍ക്കൊള്ളിച്ചു എന്നെ ഉള്ളൂ. അങ്ങനെ വന്നാല്‍ എന്റെ വാദത്തിനു അത് എതിരാകുമോ എന്നാണ് നോക്കേണ്ടത്.
ഇനി "അറിയാതെ സ്നേഹിക്കുക" എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് എന്താണ്? അമുസ്ലിമാണെന്നു അറിയാതെ സ്നേഹിച്ചു എന്നാണോ? എങ്കില്‍ ഞാനുദ്ദേശിച്ചത് അതല്ല. ഒരു വ്യക്തിയോട് പ്രണയം അറിയാതെ സംഭവിക്കും. അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്.


നമുക്കിടയിലുള്ള പ്രധാന തര്‍ക്കം അവസാനിച്ചു എന്ന് പറയുന്ന താങ്കള്‍ 'അന്ജനമെന്നാല്‍ ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും' എന്ന അവസ്ഥയിലാണ്. "പ്രണയം അനിസ്ലാമികമാണെന്നും മതം മാറ്റാന്‍ വേണ്ടി പ്രണയിക്കാന്‍ ശ്രമിക്കരുത്" എന്ന് തര്‍ക്കമേ ഇല്ലാത്ത കാര്യം ഞാന്‍ ആദ്യമേ അങ്ങോട്ട്‌ ഓതി തന്നതാണ്. അത് വെച്ച് ഇങ്ങോട്ട് ഗോള്‍ അടിക്കാനുള്ള ദയനീയ ശ്രമം എനിക്ക് മനസ്സിലായി കേട്ടോ. എന്നാല്‍ അറിയാതെ പ്രണയത്തില്‍ അകപ്പെട്ടു പിരിയാന്‍ കഴിയാത്ത വിധം ആയ വ്യക്തിയുടെ കാര്യത്തില്‍ എന്ത് നിലപാട് എടുക്കണം എന്ന് ഇത് വരെ താങ്കള്‍ പറഞ്ഞില്ല.
നമുക്കിടയിലെ തര്‍ക്കം എന്തെന്നറിയാന്‍ മുകളിലുള്ള ചോദ്യങ്ങള്‍ ഒന്ന് കൂടി മനസ്സിലാക്കുക. എന്നെ AP ക്കാരനായി കണ്ട താങ്കളല്ലേ അവരുടെ അവസ്തയിലെന്നു ഈ ഘട്ടത്തിലെങ്കിലും ചിന്തിക്കുക.
"ലവ് ജിഹാദ് പോലെയുള്ള രീതികള്‍ " എന്താണെന്ന് ഇപ്പോഴും താങ്കള്‍ക്ക് മനസ്സിലാകാത്തത്തില്‍ സങ്കടമുണ്ട്. വായിക്കുമ്പോള്‍ ബോധവും വിവേചനശേഷിയും താങ്കള്‍ പ്രയോഗിക്കുന്നില്ല എന്ന് തോന്നുന്നു.


5. "അതിന്റെ എല്ലാറ്റിന്റെ മുമ്പിലും ഒരു പ്രണയമുണ്ടെന്നു" നിങ്ങള്‍ പറയുന്നു. (അല്ലാഹുവിനെ സാക്ഷി നിര്‍ത്തി എന്ന് പറഞ്ഞില്ല). എന്താണ് ഇങ്ങനെ പറയാനുള്ള തെളിവ് എന്ന് കൂടി ചോദിച്ചിരുന്നു. അതെ പറ്റി മിണ്ടിയില്ല.
"ഒന്നില്‍ പോലുമില്ലെന്ന് അല്ലാഹുവിനെ സാക്ഷിയാക്കി പറയാന്‍ ഞാന്‍ പറഞ്ഞിട്ട് നിങ്ങളതിന് തയ്യാറല്ല", എന്ന് നുണ പറഞ്ഞതല്ലേ താങ്കള്‍ ? കണ്ണ് തുറന്നു വായിക്കൂ മുന്‍ മറുപടി. "അവര്‍ ഇസ്ലാമിനെയാണ് പ്രണയിച്ചതെന്നു" പറഞ്ഞതിന് ശേഷം എന്താണ് കൊടുത്തതെന്ന് കണ്ടില്ലേ. മനസാക്ഷി കുത്ത് തോന്നുന്നില്ലേ സഹോദരാ ഇങ്ങനെ നുണ പറയാന്‍?
വീണ്ടും നുണ ചാക്ക്. താങ്കളുടെ 2 ചോദ്യത്തിനും ഉത്തരം തന്നിട്ടുണ്ട് (salih എന്ന് പേരിലെ ഉള്ളൂ അല്ലെ?).
ഞാന്‍ തന്ന മറുപടി വീണ്ടും നോക്കുക. അതിനെ കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ പറയുക. തര്‍ക്കങ്ങളുടെ മര്‍മ്മം പഠിക്കാതെ മറുപടി പറയുന്ന സ്വഭാവം അവസാനിപ്പിക്കുമല്ലോ.
Mar 18, 2012 07:42 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bin hussain പറയുന്നു:
സംവാദം മുടക്കാനുള്ള ബാലപാഠങ്ങളൊക്കെ പുറത്തെടുക്കാന്‍ തുടങ്ങി അല്ലെ?എനിക്ക് അങ്ങനെ സംവാദം നടത്തി പരിചയമില്ല ഒരു കാര്യത്തില്‍ നിശ്ചയമുണ്ട് ഒന്നുകില്‍ ഇയാള്‍ പറയുന്നത് ഞാന്‍ സ്വീകരിക്കണം അല്ലെങ്കില്‍ ഞാന്‍ പറയുന്നത് ഇയാള്‍ സ്വീകരിക്കണം.. എനിക്ക് ഈ വട്ടം കറക്കുന്ന നാണം കെട്ട കളി ഇഷ്ട്ടമില്ല, നേര്ക്ക് ‌ നേരെ ആയിരിക്കണം സത്യത്തില്‍ ഞാന്‍ നിങ്ങളോട് വെറുപ്പോടെ സംസാരിച്ചിട്ടുണ്ട്
അതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു.വിഷയവുമായി അധികമായ ബന്ധമില്ലാതിരുന്നിട്ടും ഇയാളുടെ ആറ് ചോദ്യങ്ങള്ക്ക്യ രണ്ടു തവണകളായി ഞാന്‍ മറുപടി തന്നു.എന്റെ മറുപടിക്ക് അനുസരീചു മാറ്റങ്ങള്‍ വരുത്തി അത് മൂന്നാമതും ആവര്ത്തി ച്ചിരിക്കുന്നു! ഒന്നാമത്തെ ചോദ്യത്തിന് സത്യം ചെയ്യാന്‍ കഴിയില്ല എന്ന മറുപടി തന്നു. അത് പറയാന്‍ എന്നോട് മറന്നു പോയതാണ് അതല്ലാതെ അറിനുകൊണ്ട് ഒരു കള്ളങ്ങളും ഞാന്‍
പറഞ്ഞിട്ടില്ല. ഇയാള്‍ എന്റെ വിഡ്ഢിത്തങ്ങളും കള്ളങ്ങളുമായി പറഞ്ഞ പോലെ താങ്കളുടെ വിഡ്ഢിത്തങ്ങളും കള്ളങ്ങളും ഞാനും പ്രതീകരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇതു കൊണ്ട് പ്രയോജനമില്ല, വിഷയം മാറിപ്പോകും, ഇയാള്ക്ക് വിഡ്ഢിത്തങ്ങള്‍ ഇങ്ങനെ വിളമ്പി നല്ല പരിചയമുണ്ട്. എനിക്കതില്ല. അതുകൊണ്ടാണ് എന്റെ മുമ്പത്തെ പ്രതീകരണത്തില്‍ മുഖവുരയായി ഒന്നുകൂടി പറയേണ്ടി വന്നത്. എന്റെ രണ്ടാമത്തെ ചോദ്യത്തില്‍ സത്യമിടാന്‍ കഴിയില്ല എന്ന ഉത്തരം തന്നെങ്കില്‍ ഒന്നാമാത്തതും പ്രധാനപ്പെട്ടതുമായ എന്റെ ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടിയില്ല.
അതാണ്‌ ഈ വാദത്തിന്റെ കാതലായ ഭാഗം.അതാണ്‌ ഞാന്‍ നിച്ച് ലേഖകനോട് ചോദിച്ചത്. എന്ത് കൊണ്ടാണ് തീവ്രവാദത്തെ നിശിദമായും പരസ്യമായും വിമര്ശിതക്കുന്ന നിച്ച് ലവ് ജിഹാദിന് കാരണമാകുന്ന അമുസ്ലിം യുവതീ മുസ്ലിം യുവാക്കള്‍
തമ്മിലുള്ള പ്രണയം അനിസ്ലാമികമായിട്ടും മറ്റുള്ള സംഘടനകള്‍ അവരുടെ മതത്തിലെ പെണ്കു്ട്ടികളുടെ രക്ഷിതാക്കളോട് ജാഗൃതരാവാന്‍ പറഞ്ഞ പോലെ എന്തുകൊണ്ട് അത് ചെയ്യരുതെന്ന് നിച്ച് മുസ്ലിം യുവാക്കള്ക്ക് ഒരു താക്കീത് കൊടുക്കുന്നില്ല? പറയൂ സഹോദരാ ഇതിന്റെ ഉത്തരം....
Mar 19, 2012 08:55 AM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
സംവാദം മുടക്കാനുള്ള ബാലപാഠങ്ങള്‍ ഏതാണാവോ? സംവാദം തുടരാനാണ് ഞാനീ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത്. ഞാന്‍ പറയുന്നത് സ്വീകരിക്കണമെന്ന് എനിക്ക് വാശിയില്ല. ചോദ്യങ്ങളെ ആത്മാര്‍ഥമായി നേരിടുകയും കൃത്യമായി ഖണ്ഡിക്കുകയും ചെയ്യാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്.


എന്റെ ചോദ്യങ്ങള്‍ വിഷയവുമായി ബന്ധപ്പെട്ടത് തന്നെയാണെന്ന് ഇത് വരെയുള്ള ചര്‍ച്ച വായിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് മനസ്സിലാവും. ആ ചോദ്യങ്ങള്‍ക്ക് രണ്ടു തവണകളായി മറുപടി തന്നു (?) എന്ന് പറയുമ്പോള്‍ ആ മറുപടിയെ ഖണ്ഡിച്ചു കൊണ്ടാണ് ഞാന്‍ വീണ്ടും ചോദ്യങ്ങലുന്നയിക്കുന്നത് എന്ന് താങ്കള്‍ മനസ്സിലാക്കണം. താങ്കളുടെ കഴമ്പില്ലാത്ത മറുപടിയെ ഖണ്ടിക്കുന്നതിന്റെ പേരാണോ "മാറ്റങ്ങള്‍ വരുത്തി" എന്ന് പറയുന്നത്? ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാത്തത് കൊണ്ട് തന്നെയാണ് വീണ്ടും അവ ആവര്‍ത്തിക്കേണ്ടി വരുന്നത്.


"ഒന്നാമത്തെ ചോദ്യത്തിന് സത്യം ചെയ്യാന്‍ കഴിയില്ല എന്ന മറുപടി തന്നു. അത് പറയാന്‍ എന്നോട് മറന്നു പോയതാണ് അതല്ലാതെ അറിനുകൊണ്ട് ഒരു കള്ളങ്ങളും ഞാന്‍ പറഞ്ഞിട്ടില്ല". താങ്കള്‍ നല്‍കിയ ഈ മറുപടി വ്യക്തമല്ല. എന്താണ് ഈ വാചകം കൊണ്ട് ഉദ്ദേശിക്കുന്നത്? താങ്കളുടെ ഒന്നാമത്തെ ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടിയെ കുറിച്ചാണ് ഈ പറയുന്നതെങ്കില്‍ താങ്കള്‍ ഒന്നാം തരം തട്ടിപ്പുകാരനാനെന്നു വ്യക്തം. എന്റെ മറുപടിയെ പകുതിക്ക് വെച്ച് മുറിച്ചു കളയുന്ന തട്ടിപ്പ്.


എന്റെ പ്രസക്തമായ ചോദ്യങ്ങളെ മുഴുവന്‍ സ്പര്‍ശിക്കുക പോലും ചെയ്യാതെ വീണ്ടും താങ്കള്‍ പഴയ കളവുകള്‍ ആവര്‍ത്തിക്കുന്നു. താങ്കളുടെ 2 ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കിയിട്ടും ഉത്തരം കിട്ടിയില്ല എന്ന് പറയണമെങ്കില്‍ അസാധാരണ ചര്‍മ സൌഭാഗ്യം തന്നെ വേണം. കഴിഞ്ഞ പ്രതികരണത്തില്‍ തന്നെ താങ്കള്‍ കാണിച്ച ഈ തട്ടിപ്പ് ഞാന്‍ ചൂണ്ടി കാണിച്ചതാണ്. എന്നിട്ടും ലവലേശം ദൈവഭയം കാണിക്കുന്നില്ല താങ്കള്‍. എന്റെ ആ ഖണ്ടനങ്ങളെ തൊടാന്‍ താങ്കള്‍ ഭയപ്പെടുന്നു എന്ന് കൂടി ഇതിലൂടെ മനസ്സിലാവുന്നുണ്ട്.


ഇല്ലാത്ത ലവ് ജിഹാദിനെ കുറിചു സത്യസന്ധമായി വിലയിരുത്തിയ ലേഖനത്തെ വലിയ ആവേശത്തില്‍ പരിഹസിക്കുകയും മതസംഘടനകളെ പറ്റി കളവു പറയുകയും ചെയ്താ താങ്കള്‍ ഇപ്പോള്‍ ഒഴിഞ്ഞു മാറ്റം നടത്തുകയാണ്. എന്നിട്ട് ഇല്ലാത്ത ലവ് ജിഹാദിനെതിരെ മുസ്ലിംകളെ ബോധവല്‍ക്കരിക്കണം എന്നാ മണ്ടന്‍ ഉപദേശവും! അത് ചെയ്യാത്തതിന് ലേഖകനെയും മതസംഘ്ടനകളെയും കുറ്റം പറച്ചിലും. ഒരു സംഗതി ഉണ്ടെങ്കിലല്ലേ അതിനെതിരെ ബോധവല്‍ക്കരണം ആവശ്യമുള്ളൂ എന്ന് മനസ്സിലാക്കാന്‍ എന്തെ താങ്കള്‍ക്ക് കഴിയാത്തത്?
Mar 19, 2012 07:10 PM IST

salih muhammed iftikar bin hussain പറയുന്നു:
താങ്കള്‍ നിച്ചില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന് ഞാന്‍ കരുതുന്നില്ല അങ്ങനെ ആവല്ലേ എന്ന് പ്രാര്‍ഥിക്കുന്നു താങ്കളെ പോലുള്ള മണ്ടന്മാര്‍ നിച്ചില്‍ കയറിക്കൂടിയാല്‍ എല്ലാവരെയും മണ്ടന്മാരാക്കി മാറ്റും.എന്റെ ഒന്നാമത്തെ ചോദ്യത്തിന് മറുപടി നല്‍കുക.എന്റെ ക്ഷമ പരീക്ഷിക്കരുത്.കുറച്ചു ദിവസമായി താന്‍ കുരങ്ങു കളിപ്പിക്കുന്നു.


എന്റെ ബാക്കിയുള്ള ചോദ്യം ഇതാണ് ലവ് ജിഹാദ് എന്നാ ഒരു സംഭവം ഇല്ലെങ്കില്‍ വേണ്ട(ഓരോ തെളിവും ഞാന്‍ ഇതിനു ശേഷം തരാം , അങ്ങനെ ഒരു മുസ്ലിം സംഘടനയുടെ നെത്രത്വത്തിലും മതം മാറ്റല്‍ നടക്കുന്നില്ല), പക്ഷെ കോളേജ് കുമാരികളും കുമാരന്മാരുമായ മുസ്ലിം അമുസ്ലിം യുവതീ യുവാക്കള്‍ തമ്മില്‍ പ്രണയം നടക്കുന്നുണ്ടെന്ന് വ്യക്തമാണല്ലോ,അതാണ്‌ ലവ് ജിഹാദായി മാറുന്നതെങ്കില്‍ അത് കാരണമാണല്ലോ ലവ് ജിഹാദ് പോലുള്ള കുപ്രചരണങ്ങള്‍ ഇസ്ലാമില്‍ ചാര്‍ത്തുന്നത്.അപ്പോള്‍ അതിന്റെ വഴി അടച്ചു കളയാനെങ്കിലും മുസ്ലിം യുവാക്കള്‍ അമുസ്ലിം സ്ത്രീകളെ പ്രണയിക്കര്തെന്നു നിച്ച് ലേഖകന്‍ എന്ത് കൊണ്ട് ലേഖനത്തില്‍ പറയുന്നില്ല?


ഇതിനു ഉത്തരം പറഞ്ഞതിന് ശേഷം നമുക്ക് മുമ്പോട്ടു കടക്കാം,കഴിയുന്നില്ലെങ്കില്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക.

തന്റെ വേറെ ചോദ്യങ്ങള്‍ ഇനി വേണ്ട എന്റെ ആദ്യമേ ഉള്ള പ്രധാന ചോദ്യം ഇതാണ് ഇതിനു ദയവായി മറുപടി തരിക ഞാന്‍ ലേഖകനോട് ചോദിച്ചത് മൂന്നു കാര്യങ്ങളാണ്.
1. ലവ് ജിഹാദ് കുപ്രചാരണ മാണെങ്കില്‍ അതിനു വഴി വെക്കുന്ന മുസ്ലിം യുവാക്കള്‍ അമുസ്ലിം സ്ത്രീകളെ പ്രണയിക്കര്തെന്നു നിച്ച് ലേഖകന്‍ എന്ത് കൊണ്ട് ലേഖനത്തില്‍ പറയുന്നില്ല?


2 അനുഭവ സാക്ഷ്യത്തിലുല്ലവരല്ലാം പ്രണയത്തിലൂടെ വന്നവരാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്ക്ക് അങ്ങനെ അല്ല എന്ന് ഉറച്ചു പറയാന്‍ കഴിയുന്നില്ല.ഈ അവസ്ഥയില്‍ ലവ് ജിഹാദിന്റെ വിഷയത്തില്‍ അവരുടെ സാക്ഷ്യം എന്തിനു ചേര്‍ത്തു?


ഒന്നാമത്തേതിന്റെ മറുപടി എനിക്ക് ഇപ്പോള്‍ തരിക.ഇനിയും താങ്കളുടെ ചോദ്യത്തെ പറ്റി പറയരുത് അതിനു പ്രസക്തിയില്ല,എന്നിട്ടും എല്ലാറ്റിനും ഞാന്‍ മറുപടി നല്‍കി,എന്തെങ്കിലും മറുപടി ആവട്ടെ അങ്ങനെ എന്തെങ്കിലും ഒരു മറുപടി എന്റെ ഒന്നാമത്തെ ചോദ്യത്തിന് തരിക.താങ്കളുമായി സംവാദത്തിനു താങ്കളെ പോലുള്ള മുക്ക മാഫികളെ കൂട്ടുക അപ്പോള്‍ യോജിക്കും എന്നെ എന്തിനു ബുദ്ടിമുട്ടിക്കുന്നു. ഒരിക്കല്‍ കൂടി പറയുന്നു എന്റെ ഒന്നാമത്തെ ലേഖകനോടുള്ള ചോദ്യത്തിന് മറുപടി നല്‍കുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക.
Mar 19, 2012 11:48 PM IST

താങ്കള്‍ നിച്ചില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന് ഞാന്‍ കരുതുന്നില്ല അങ്ങനെ ആവല്ലേ എന്ന് പ്രാര്‍ഥിക്കുന്നു താങ്കളെ പോലുള്ള മണ്ടന്മാര്‍ നിച്ചില്‍ കയറിക്കൂടിയാല്‍ എല്ലാവരെയും മണ്ടന്മാരാക്കി മാറ്റും.എന്റെ ഒന്നാമത്തെ ചോദ്യത്തിന് മറുപടി നല്‍കുക.എന്റെ ക്ഷമ പരീക്ഷിക്കരുത്.കുറച്ചു ദിവസമായി താന്‍ കുരങ്ങു കളിപ്പിക്കുന്നു.


എന്റെ ബാക്കിയുള്ള ചോദ്യം ഇതാണ് ലവ് ജിഹാദ് എന്നാ ഒരു സംഭവം ഇല്ലെങ്കില്‍ വേണ്ട(ഓരോ തെളിവും ഞാന്‍ ഇതിനു ശേഷം തരാം , അങ്ങനെ ഒരു മുസ്ലിം സംഘടനയുടെ നെത്രത്വത്തിലും മതം മാറ്റല്‍ നടക്കുന്നില്ല),പക്ഷെ കോളേജ് കുമാരികളും കുമാരന്മാരുമായ മുസ്ലിം അമുസ്ലിം യുവതീ യുവാക്കള്‍ തമ്മില്‍ പ്രണയം നടക്കുന്നുണ്ടെന്ന് വ്യക്തമാണല്ലോ,അതാണ്‌ ലവ് ജിഹാദായി മാറുന്നതെങ്കില്‍ അത് കാരണമാണല്ലോ ലവ് ജിഹാദ് പോലുള്ള കുപ്രചരണങ്ങള്‍ ഇസ്ലാമില്‍ ചാര്‍ത്തുന്നത്.അപ്പോള്‍ അതിന്റെ വഴി അടച്ചു കളയാനെങ്കിലും മുസ്ലിം യുവാക്കള്‍ അമുസ്ലിം സ്ത്രീകളെ പ്രണയിക്കര്തെന്നു നിച്ച് ലേഖകന്‍ എന്ത് കൊണ്ട് ലേഖനത്തില്‍ പറയുന്നില്ല?
Mar 20, 2012 12:59 AM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
ആദര്‍ശം മുട്ടുന്നിടത്താണ് സംസ്കാരമില്ലാത്ത പദപ്രയോഗങ്ങള്‍ വരിക. ഒരിക്കല്‍ ക്ഷമ ചോദിച്ച താങ്കള്‍ വീണ്ടും സംസ്ക്കാര ശൂന്യത കാണിക്കുന്നു.
പിന്നെ ഞാന്‍ നിച്ചില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല. ആണോ അല്ലെ എന്നുള്ളത് നമ്മുടെ സംവാദത്തെ ബാധിക്കുന്ന കാര്യവുമല്ല. ഇനി അക്കാര്യമാലോചിച്ചു ടെന്‍ഷന്‍ അടിക്കേണ്ട.
എന്റെ പ്രതികരണങ്ങള്‍ തുറന്ന മനസ്സോടെ വായിക്കുക. താങ്കളുടെ ഒന്നാമത്തെ ചോദ്യത്തിനും രണ്ടാമത്തെ ചോദ്യത്തിനുമൊക്കെ മറുപടി ഞാന്‍ നല്‍കിയിട്ടുണ്ട്. പക്ഷെ മറുപടി കിട്ടിയില്ല എന്ന് പറഞ്ഞു സ്വയം കുരങ്ങു കളിക്കുന്നതിനു ഞാന്‍ ഉത്തരവാദിയല്ല.


താങ്കളെ പോലെ മറുപടി പറയാതെ ഒഴിഞ്ഞു മാറുന്ന ശീലം എനിക്കില്ല. താങ്കള്‍ അക്കമിട്ടു കൊടുത്ത പഴയ ചോദ്യങ്ങള്‍ക്ക് അതെ നമ്പരില്‍ വീണ്ടും മറുപടി പറയുകയാണ്‌.


1. ലവ് ജിഹാദ് കുപ്രചാരണമാണെങ്കില്‍ അതിനു വഴി വെക്കുന്ന മുസ്ലിം യുവാക്കള്‍ അമുസ്ലിം സ്ത്രീകളെ പ്രണയിക്കര്തെന്നു നിച്ച് ലേഖകന്‍ എന്ത് കൊണ്ട് ലേഖനത്തില്‍ പറയുന്നില്ല?
ഉത്തരം: ലവ് ജിഹാദിന് വേണ്ടി മുസ്ലിംകള്‍ അമുസ്ലിമ്കളെ പ്രണയിക്കുന്നു എന്നതിന് തെളിവ് പറയൂ. ലവ് ജിഹാദ് കുപ്രചാരണമാണ്. കുപ്രചാരണമെന്നു പറഞ്ഞിരിക്കെ അതിനു വഴിവെക്കുന്ന പ്രവര്‍ത്തനം ഇല്ലെന്നല്ലേ അര്‍ഥം? പിന്നെ ഈ ചോദ്യത്തിന് എന്ത് അര്‍ത്ഥമാണുള്ളത്? ഒരു വിവാഹ പൂര്‍വ പ്രേമവും ഇസ്ലാം പ്രോല്സാഹിപ്പിച്ചിട്ടില്ല. എന്നിരിക്കെ അമുസ്ലിം സ്ത്രീകളെ പ്രണയിക്കരുതെന്നു പ്രത്യകം പറയേണ്ട ഒരു കാര്യവുമില്ല. ലേഖനത്തിലെ ചര്‍ച്ചാ വിഷയം ഇല്ലാത്ത ലവ് ജിഹാദിന്റെ പേരില്‍ മുസ്ലിംകളെ വേട്ടയാടുന്നതാണ്. ആ ലേഖനത്തില്‍ ഈ ചര്‍ച്ചക്ക് തന്നെ പ്രസക്തിയില്ല.


2. അനുഭവ സാക്ഷ്യത്തിലുള്ളവരല്ലാം പ്രണയത്തിലൂടെ വന്നവരാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്ക്ക് അങ്ങനെ അല്ല എന്ന് ഉറച്ചു പറയാന്‍ കഴിയുന്നില്ല. ഈ അവസ്ഥയില്‍ ലവ് ജിഹാദിന്റെ വിഷയത്തില്‍ അവരുടെ സാക്ഷ്യം എന്തിനു ചേര്‍ത്തു?
ഉത്തരം: ഞാന്‍ ഉറപ്പിച്ചു പറഞ്ഞില്ല എന്ന് താങ്കള്‍ പച്ചക്കള്ളം പറയുകയാണ്‌. അനുഭവസാക്ഷ്യം പറഞ്ഞ വനിതകള്‍ക്ക് പ്രണയ മതം മാറ്റവുമായി ബന്ധമില്ലെന്ന് ആണയിട്ടു പറഞ്ഞിട്ടുണ്ട്. കളവുകള്‍ ജല്പ്പിക്കലാണോ താങ്കളുടെ 'പ്രസക്തമായ' ചോദ്യങ്ങള്‍ ? ലവ് ജിഹാദുമായി ബന്ധപ്പെട്ട ലേഖനത്തില്‍ അവരെ കുറിച്ച് പരാമര്‍ശിച്ചത് തന്നെ അവര്‍ക്ക് അതുമായി ബന്ധമില്ലെന്നും ഇസ്ലാമിനെ ശരിക്കും പഠിച്ചിട്ടാണ് വന്നതെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുമാണ്.


എന്റെ ചോദ്യങ്ങള്‍ ഇനിയും ഞാന്‍ പറഞ്ഞു കൊണ്ടിരിക്കും. താങ്കള്‍ ഉത്തരം പറയുന്നത് വരെ. അവയ്ക്ക് പ്രസക്തിയില്ല എന്ന് താങ്കളുടെ മന:സമാധാനത്തിനു പറഞ്ഞോളൂ. താങ്കള്‍ ഇത്ര ആശയ ദാരിദ്ര്യം ഉള്ളവനായത് കൊണ്ടാണ് എന്റെ ഒരു ചോദ്യത്തെ പോലും സ്പര്‍ശിക്കാന്‍ കഴിയാത്തത്.
Mar 20, 2012 06:55 PM IST

salih muhammed iftikar bin hussain പറയുന്നു:
ബുദ്ദി കുറഞ്ഞ ഒരാളെ മന്ദ ബുദ്ദി എന്നല്ലാതെ എന്താണ് വിളിക്കുക! ഏതെങ്കിലും പൊതു സദസ്സിലോ വേദികളിലോ ഒരു വിവരം കുറഞ്ഞ ആള്‍ ( മന്ദ ബുദ്ദി) നമ്മെ ഏതെങ്കിലും രൂപത്തില്‍ ഉപദ്രവിക്കുന്നെങ്കില്‍ ആദ്യം നല്ല നിലയില്‍ പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിക്കും,വിഫലശ്രമമാണെങ്കില്‍ കുറെ സഹിക്കും,ഒരു രക്ഷയുമില്ലെങ്കില്‍ അയാളെ പിടിച്ചു നിര്‍ത്തിക്കാന്‍ ശ്രമിക്കും.അതെ ഞാന്‍ ചെയ്തുള്ളൂ.ഇയാള്‍ നിച്ച് കാരനല്ലെന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്,അല്ലാഹുവിനു സ്തുതി.അയാള്‍ പറഞ്ഞത് കേരളത്തിലെ മുസ്ലിങ്ങളില്‍ പ്രണയ മതം മാറ്റം മാത്രമല്ല,അവിശ്വാസികളെ പ്രണയിക്കല്‍ പോലും നടക്കുന്നില്ലെന്നാണ്!!! ഇസ്ലാമിലേക്ക് വന്നവരില്‍ ആര്‍ക്കും പ്രണയമില്ലെന്ന് ഇയാള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ അയാള്‍ സത്യമിടും അത് പോലും വളച്ചൊടിച്ചു കളഞ്ഞു!! ആകെ കുറച്ചെങ്കിലും അംഗീകരിക്കാന്‍ കഴിയുന്ന ഒരു കാര്യം പറഞ്ഞത് സ്ത്രീകള്‍ക്ക് സംവാദം മാസികയില്‍ കൂടുതല്‍ മുന്ഗണന നല്‍കാന്‍ കാരണം ഇസ്ലാം സ്ത്രീകള്‍ക്ക് എതിരാണെന്ന കുപ്രചരണം തെറ്റാണെന്ന് തെളിയിക്കാനാനെന്നു പറഞ്ഞതാണ്,അയാളുടെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ ഇത് ഒരിക്കലും ശരിയാവില്ല കാരണം സുരയ്യ എന്ന കവിയത്രി ഇസ്ലാമിലേക്ക് വന്നത് ഇസ്ലാമിന്റെ വസ്ത്ര സൌന്ദര്യം കണ്ടാണ്‌... ഇയാളില്‍ നിന്നും ഇത്രയേ ഞാനും പ്രതീക്ഷിച്ചുള്ളൂ.അത്രക്കും വിഡ്ഢിത്തങ്ങളും കള്ളങ്ങളും നിറഞ്ഞതാണ്‌ ഓരോ പ്രതീകരണവും അത് കൊണ്ടാണ് ഒന്നിനും മറുപടി പറയാതിരുന്നത്.ഇയാളുടെ മറ്റു ലേഖനങ്ങളിലെ പ്രതീകരനങ്ങളില്‍നിന്നും ആളെ എനിക്ക് നന്നായി മനസ്സിലായതാണ്,അതില്‍ മലക്കുകളിലുള്ള വിശ്വാസം എന്ന ലേഖനത്തിലെ പ്രതീകരണം പോലും നിച്ച് എടുത്തു മാറ്റി.എന്ത് കൊണ്ടാണ് ഇങ്ങനെയുള്ള വിഡ്ഢി നിചിന്റെ ലേഖനങ്ങളിലെല്ലാം പ്രതീകരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. എനിക്ക് ഉത്തരം കിട്ടേണ്ട മൂന്നു ചോദ്യങ്ങള്‍ മുകളില്‍ പറഞ്ഞ മൂന്നു കാര്യങ്ങളായിരുന്നു അതിനു മൂന്നിനും അറിയാതെ എങ്കിലും ഇയാള്‍ പ്രതീകരിച്ച സ്ഥിതിക്ക് ഇനി ഇയാളുടെ പ്രതീകരണം ആവശ്യമില്ല.ഇവ നിഷ്പക്ഷരായി വിലയിരുത്തുന്നവര്‍ വായിക്കട്ടെ അവരുടെ പ്രതീകരണത്തിന്റെ അടിസ്ഥാനത്തില്‍ നിച്ച് മുസ്ലിം കൌമാര ക്കാര്‍ അമുസ്ലിം പെണ്‍ കുട്ടികളെ പ്രണയിക്കുന്നതാണു ലവ് ജിഹാദിന് കാരണമാകുന്നതെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന NDF പോലുള്ള സംഘടനകളെ തീവ്ര വാദത്തെ എന്ന പോലെ വിമര്‍ശിക്കും എന്ന് പ്രത്യാശിക്കുന്നു.
Mar 21, 2012 01:54 AM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
1. എന്തൊക്കെയോ തലയും വാലുമില്ലാതെ, നിയന്ത്രണം വിട്ടു എഴുതി എന്നല്ലാതെ താങ്കള്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ബഹുദൂരം അകന്നുവെന്നു വ്യക്തമായി. വേണ്ടാത്ത കാര്യങ്ങളെ കുറിച്ച് ദീര്‍ഘമായി ഉപന്യസിക്കുകയും ചോദ്യങ്ങളെ കണ്ടില്ലെന് നടിക്കുകയും ചെയ്യുന്നതിലൂടെ താങ്കള്‍ എത്തിപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴവും വ്യക്തമായി.


2. കേരളത്തിലെ മുസ്ലിങ്ങളില്‍ പ്രണയ മതം മാറ്റം മാത്രമല്ല, അവിശ്വാസികളെ പ്രണയിക്കല്‍ പോലും നടക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കളവു പറഞ്ഞാലേ താങ്കള്‍ക്ക് എന്തെങ്കിലും പ്രതികരിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലേക്ക് താങ്കള്‍ തരം താണിരിക്കുന്നു. വാചകങ്ങള്‍ കട്ട് മുറിക്കല്ലേ എന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.
ഇസ്ലാമിലേക്ക് വന്ന അനുഭവസ്ഥരുടെ മുമ്പില്‍ ഒരു ലവ് ജിഹാടും പ്രണയമതം മാറ്റവും ഇല്ലെന്നു പലവട്ടം ആണയിട്ടു പറഞ്ഞിട്ടും താങ്കള്‍ അന്ധത നടിക്കുന്നു. വാസ്തവത്തില്‍ കണ്ണുകളെയല്ല മനസ്സുകലെയാണ് അന്ധത ബാധിക്കുന്നത് എന്ന ഖുര്‍ആന്‍ വചനം എത്ര സത്യം!


3. സ്ത്രീകള്‍ക്ക് സംവാദം മാസികയില്‍ കൂടുതല്‍ മുന്ഗണന നല്‍കാന്‍ കാരണം ഇസ്ലാം സ്ത്രീകള്‍ക്ക് എതിരാണെന്ന കുപ്രചരണം തെറ്റാണെന്ന് തെളിയിക്കാനാനെന്നു പറഞ്ഞത് കുറച്ചെങ്കിലും അംഗീകരിക്കാന്‍ തോന്നിയ സന്മനസ്സിന് നന്ദി.
"കമലാ സുരയ്യ ഇസ്ലാമിലേക്ക് വന്നത് ഇസ്ലാമിന്റെ വസ്ത്ര സൌന്ദര്യം കണ്ടാണ്‌". ആയ്ക്കോട്ടെ. അതും ഇസ്ലാമിക സൌന്ദര്യത്തിന്റെ ഭാഗം തന്നെയല്ലേ? ഇസ്ലാമിക വസ്ത്രത്തില്‍ ഞാന്‍ സുരക്ഷിതത്വം കാണുന്നു എന്നാണ് അവര്‍ പറഞ്ഞത്. അവിടെയൊന്നും താങ്കള്‍ പറയുന്ന ലവ് ജിഹാദ് ഇല്ല.


4. എന്തായാലും താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല എന്ന് സമ്മതിച്ചു. പറയാത്തതിനു കാരണം എന്റെ ചോദ്യങ്ങള്‍ വിഡ്ഢിത്തങ്ങള്‍ ആണ് പോലും. സംവാദ ചരിത്രത്തില്‍ ഒളിച്ചോട്ടം നടത്തുന്നവര്‍ മുമ്പേ പറയാറുള്ള അതേ വാചകം. ഉത്തരം മുട്ടുന്നവന്റെ കൊഞ്ഞനം കുത്തല്‍ എന്നും പറയും.


5. മലക്കുകളിലുള്ള വിശ്വാസം എന്ന ലേഖനത്തിലെ പ്രതീകരണം പോലും നിച്ച് എടുത്തു മാറ്റി എന്ന് താങ്കള്‍ പറയുന്നു. എന്ത് പ്രതികരണം എന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഞാന്‍ കൊടുത്ത പ്രതികരണങ്ങള്‍ മുഴുവന്‍ അതിലുണ്ട്. താങ്കള്‍ക്കിപ്പോള്‍ hallucination പിടിപെട്ടോ എന്ന് ഞാന്‍ സംശയിക്കുകയാണ്. (ഇനി നിച് എന്റെ പ്രതികരണങ്ങള്‍ നീക്കം ചെയ്താലും അതവരുടെ വിവരക്കേട് ആയിരിക്കും എന്നല്ലാതെ എനിക്കൊരു ചുക്കും വരാനില്ല. അവരങ്ങനെയുള്ള മണ്ടത്തരം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം താങ്കള്‍ നിച്ചില്‍ ഇല്ലല്ലോ).


6. താങ്കളുടെ മൂന്നു ചോദ്യങ്ങള്‍ക്കും ഞാന്‍ പ്രതീകരിചു എന്ന സത്യവും താങ്കള്‍ സമ്മതിച്ചിരിക്കുന്നു. എന്നാല്‍ ആ പ്രതികരണങ്ങളെ ഖണ്ഡിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ല എന്ന നഗ്നസത്യം വായനക്കാര്‍ നിഷ്പക്ഷരായി വിലയിരുത്തും.
Mar 21, 2012 01:05 PM IST

salih muhammed iftikar bin hussain പറയുന്നു:
പേരില്‍ മുസ്ലിമായതു കൊണ്ട് മാത്രം എല്ലാവരും വിശ്വാസികളാണെന്ന് പറയാന്‍ കഴിയില്ല അതുകൊണ്ട് ഞാന്‍ 'അവിശ്വാസികളെ പ്രണയിക്കല്‍ പോലും നടക്കുന്നില്ല' എന്ന എന്റെ മുമ്പ് പറഞ്ഞ തെറ്റായ വാക്ക് അമുസ്ലിംകളെ എന്നാക്കി തിരുത്തി വായിക്കാന്‍ ഓരോ വായനക്കാരനോടും അഭ്യാര്ധിക്കുന്നു. വേറൊരു തെറ്റായി പറഞ്ഞ ഒരു വാക്ക് മന്ദബുദ്ടികളെ കുറിച്ച് പറഞ്ഞതിലാണ്, ബുദ്ടിയില്ലാത്തവരെ പറഞ്ഞു പിന്തിപ്പിക്കാന്‍ ഒരിക്കലും കഴിയില്ലല്ലോ, അങ്ങനെ ആരെങ്കിലും ജീവിതത്തില്‍ സംഭവിച്ചാല്‍ ചെയ്യാനുള്ളത് മുട്ടായിയോ ലടുവോ കളിപ്പാട്ടങ്ങളോ നല്‍കി പിന്തിരിപ്പിക്കലാണ്. പ്രിയ മുഹമ്മദാലിക്ക് അത് കൊടുക്കാന്‍ കഴിയാത്തതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്.
Mar 22, 2012 04:53 PM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
ആദര്‍ശവും സത്യസന്ധതയും ചോദ്യങ്ങള്‍ക്ക് മറുപടിയും പക്വതയുള്ളവരുടെ അടുത്തെ പ്രതീക്ഷിക്കുന്നുള്ളൂ. താങ്കളുടെ കയ്യില്‍ പക്ഷെ മുട്ടായിയും ലടുവും കളിപ്പാട്ടവുമൊക്കെയാണ് ഉള്ളത്. താങ്കളുടെ അവസ്ഥ കണ്ടു ആരെങ്കിലും തന്നതാവും. അത് കയ്യില്‍ വെക്കാനും ഉപയോഗിക്കാനും അര്‍ഹന്‍ താങ്കള്‍ തന്നെയാണ്.
Mar 22, 2012 05:14 PM IST

salih muhammed iftikar bin hussain നോട്   salih muhammed iftikar bin hussain പറയുന്നു:
അസ്സലാമു അലൈക്കും പ്രിയ മുഹമ്മദലി, നിങ്ങളുടെ പ്രതീകരണങ്ങള്‍ ഞാന്‍ ആദ്യം വായിച്ചത് മലക്കുകളിലുള്ള വിശ്വാസം, നബി (സ) യുടെ വിവാഹങ്ങള്‍ , ലവ് ജിഹാദ് എന്നിവയെക്കുറിച്ച് മാത്രമാണ്, അതിലെ മറുപടികളെല്ലാം സത്യമായിരുന്നില്ല, മറ്റു വിഷയങ്ങള്‍കെല്ലാം നിങ്ങളുടെ മറുപടി ഏറെ കുറെ സുന്ദരമാണ്. സര്‍വ്വ ശക്തന്‍ തക്കതായ പ്രതിഫലം നല്‍കട്ടെ. നിങ്ങളെ പോലുള്ളവര്‍ പ്രണയ മതം മാറ്റത്തിന്റെ വിഷയത്തില്‍ കണ്ണടച്ച് ഇരുട്ടാക്കിയും അതിനെ ന്യായീകരിക്കാനായി സത്യത്തിനു വിരുദ്ദമായ ന്യായങ്ങള്‍ പറഞ്ഞപ്പോള്‍ പ്രയാസം തോന്നി ഞാന്‍ വിഡ്ഢി എന്ന് വിളിക്കേണ്ടി വന്നിട്ടുണ്ട്, എന്നോട് ക്ഷമിക്കുക.
Mar 23, 2012 09:49 PM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
നല്ല വാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി.
നബി (സ) യുടെ വിവാഹങ്ങള്‍ എന്ന ലേഖനവുമായി ബന്ധപ്പെട്ടു ഞാന്‍ ആര്‍ക്കും മറുപടി നല്‍കിയിട്ടില്ല. ലേഖനത്തെ അനുകൂലിച് ഒന്ന് രണ്ടു പരാമര്‍ശങ്ങള്‍ പറഞ്ഞു എന്ന് മാത്രം. അതില്‍ എന്തെങ്കിലും തെറ്റു ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. മലക്കുകളിലുള്ള വിശ്വാസം എന്ന ലേഖനത്തില്‍ ഒരു സഹോദരന്റെ സംശയത്തിന് ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. അതില്‍ താങ്കള്‍ക്ക് വിയോജിക്കാന്‍ അവകാശമുണ്ട്. പക്ഷെ എന്താണ് വിയോജിപ്പ്‌ എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
പിന്നെ നമ്മള്‍ തമ്മിലുള്ള ചര്‍ച്ചയുടെ കാര്യം. ലവ് ജിഹാദ് വിഷയത്തില്‍ കണ്ണടച്ച് ഇരുട്ടാക്കി എന്ന് വെറുതെ പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കാര്യങ്ങളും കാരണങ്ങളും സഹിതം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പ്രതികരിക്കുകയും ചെയ്യുക എന്നതാണ് കരണീയം. പക്ഷെ താങ്കള്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ നിന്നും അകലുകയാണെന്ന് തോന്നുന്നു.
Mar 24, 2012 09:38 AM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bin hussain പറയുന്നു:
ഒരാള്‍ സലാം പറഞ്ഞാല്‍ തിരിച്ചും പറയുക എന്നാ സാമാന്യ മര്യാദ പോലും നിങ്ങള്ക്കില്ല, നിച്ച് കാരനല്ലെന്ന് പറയുമ്പോള്‍ തന്നെ നിചിന്റെ വായനക്കാര്‍ക്ക് പ്രതീകരണം കൊടുക്കുന്നവനാണ് താനും.ആകെ ഒരു കണ്‍ഫ്യൂഷന്‍, ഖുര്‍ആനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്തതു ഞാന്‍ ശ്രദ്ദിച്ചു `സാദരാരണക്കാരുടെ ലെവലില്‍ കാണുമ്പോള്‍ കുഴപ്പമില എന്നാണു ഞാന്‍ പറഞ്ഞത്. എങ്കിലും എല്ലാറ്റിലും താങ്കള്‍ പ്രതീകരിക്കുന്നത് ശരിയല്ല, അത് ഇസ്ലാമിന്റെ ഔദ്യോഗിക മറുപടിയായി വിലയിരുത്തപ്പെടും. നിങ്ങള്‍ ലവ് ജിഹാദിന്റെ വിഷയത്തില്‍ ഇപ്പോഴും ഉറക്കം നടിക്കുകയാണെങ്കില്‍ നിങ്ങളെ മന്ദബുദ്ദി എന്ന ഒരു വാക്ക് തിരുത്താന്‍ ഞാന്‍ തയ്യാറല്ല. അതുകൊണ്ട് എല്ലാവിഷയത്തിലും താങ്കളെ പോലുള്ള അല്‍പ്പ ജ്ഞാനി മറുപടി നല്‍കുന്നത് നിചിനെ തീര്‍ച്ചയായും ബാധിക്കും. അക്ബര്‍ സാറിനെപോലുള്ള പണ്ഡിതന്മാര്‍ ഇത് ശ്രദ്ടിക്കുമെന്നാണ് പ്രതീക്ഷ.
Mar 24, 2012 03:57 PM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
സലാം മടക്കിയിരുന്നു. അത് എഴുതണം എന്ന് വ്യവസ്ഥ ഇല്ലല്ലോ.
സഹോദരാ, ഈ പ്രതികരണ കോളം എല്ലാ വായനക്കാര്‍ക്കും അവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും രേഖപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. അതിനു നിച്ചുകാരന്‍ ആവണം എന്ന നിബന്ധന ഇല്ല. താങ്കള്‍ നിച്ചുകാരനല്ലല്ലോ. എന്നിട്ടും എത്രയോ പ്രതികരിച്ചില്ലേ. ഞാന്‍ കൊടുക്കുന്ന മറുപടി ഇസ്ലാമിന്റെ ഔദ്യോഗിക മറുപടിയായി വിലയിരുത്തപ്പെടുമെന്ന ബേജാര്‍ നിങ്ങള്‍ക്കല്ലാതെ ഈ ദുനിയാവില്‍ വേറൊരാള്‍ക്കും ഉണ്ടാവില്ല. എത്ര ബാലിശമാണ് നിങ്ങളുടെ ഈ ആശങ്ക!
ലവ് ജിഹാദിന്റെ വിഷയത്തില്‍ ഇപ്പോഴും ഉറക്കം നടിക്കുന്നത് താങ്കള്‍ തന്നെയാണ്. അതിനു തെളിവല്ലേ ഈ ഒഴിഞ്ഞു മാറ്റം. വിഷയവുമായി ബന്ധമില്ലാത്ത അപ്രസക്ത വിഷയങ്ങളില്‍ അഭിരമിക്കുകയാണ് താങ്കള്‍ ഇപ്പോള്‍ ചെയ്യുന്നത്.
മന്ദബുദ്ധി എന്ന വാക്ക് തിരുത്തിയില്ലെങ്കില്‍ ഞാനെന്തു വേണം? താങ്കള്‍ക്ക് അത് കൊണ്ട് സമാധാനം കിട്ടുമെങ്കില്‍ ആയ്ക്കോട്ടെ. പ്രതികരിക്കണമെന്ന് തോന്നുന്ന എല്ലാ വിഷയത്തിലും ഞാന്‍ പ്രതികരിക്കും. നിച് ഈ കോളം നിര്‍ത്തും വരെ.
Mar 24, 2012 08:13 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bin hussain പറയുന്നു:
എനിക്ക് അറിയേണ്ട മൂന്നു ചോദ്യങ്ങള്‍ക്കും താങ്കള്‍ എല്ലാറ്റിനും അറിയാതെയെങ്കിലും മറുപടി പറഞ്ഞു കഴിഞ്ഞു. ഞാന്‍ മുമ്പ് പറഞ്ഞപോലെ തെളിവുകള്‍ ഉരുട്ടി അണ്ണാക്കിലിട്ടു തന്നാലും താങ്കള്‍ വീണ്ടും ചോദിക്കും എവിടെ ത്ളിവെന്നു!! ഉദാഹരണമായി എന്റെ ഒരു NDF സുഹ്രത്ത് ഇത്ര പെണ്‍കുട്ടികള്‍ പ്രണയ വിവാഹ മതം മാറ്റത്തിലൂടെ ഇസ്ലാമിലേക്ക് വന്നുവെന്ന് എന്നോട് പറഞ്ഞതാണ്,അതിന്റെ മൊത്തം detailes വ്യക്തമായി തന്നാലും താങ്കള്‍ക്കു ത്രിപ്തിയാവില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല കേരളത്തിന്റെ എല്ലാ ഭാഗത്തും ഇങ്ങനെ നടക്കുന്നുണ്ട്.ഉണ്ടോ ഇല്ലേ എന്ന് താങ്കളുടെ മനസ്സാക്ഷിയോട്‌ ചോദിക്കുക അതിനു ശേഷം മതി സത്യത്തെ അസത്യമാക്കാനുള്ള വെപ്രാളം. താങ്കള്‍ നിച്ചുമായി ബന്ദപ്പെട്ട ആളാണെന്നു കരുതിയാണ് ഞാന്‍ വെറുപ്പോടെ സംസാരിച്ചത്,താങ്കള്‍ അതിലില്ലെന്നു മുമ്പേ പറഞ്ഞിരുന്നെങ്കില്‍ വിവരമില്ലാത്ത ഒരാള്‍ എന്നാ നിലയില്‍ ഞാന്‍ അപ്പോഴേ ഒഴിവാക്കിയേനെ.. താങ്കള്‍ സംവാദം നടത്തേണ്ടത് ഇസ്ലാമിന്റെ ബാലപാഠങ്ങള്‍ പഠി ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാവും അവര്‍ക്ക് താങ്കള്‍ മറുപടി കൊടുത്തോളൂ അതിനെയാണ് ഞാന്‍ പ്രോത്സാഹിപ്പിച്ചതും.ഇങ്ങനെയുള്ള വിഷയങ്ങള്‍ ഞാന്‍ വിവരമുല്ലവരുമായി ചര്‍ച്ച ചെയ്തോളാം താങ്കളുടെ ആവശ്യമില്ല. നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ ഇത് വായിക്കട്ടെ തീര്‍ച്ചയായും അവരെല്ലാം ഒന്നടങ്കം പറയും ഇസ്ലാമിന് ദുഷ്പേരുണ്ടാക്കുന്നതു മുസ്ലിം യുവാക്കള്‍ അമുസ്ലിം യുവതികളെ പ്രണയിക്കുന്നതാണ് ലവ് ജിഹാദിന് കാരണമാകുന്നതെന്ന്.അവരുടെ പ്രതീകരണത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ ത്തെ എന്ന പോലെ ലവ് ജിഹാദിന് കാരണമാകുന്ന ഇസ്ലാമിന് പേര് ദോഷമുണ്ടാക്കുന്ന ഈ പ്രണയത്തെ ഇലായ്മ ചെയ്യാന്‍ മുസ്ലിം സമൂഹത്തെ നിചെങ്കിലും പരസ്യമായി വിമര്‍ശിക്കും എന്ന് പ്രത്യാശിക്കാം ......
Mar 25, 2012 04:09 PM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
താങ്കള്‍ക്കു അറിയേണ്ട മൂന്നു ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി തന്നുവെന്ന് സമ്മതിച്ച സ്ഥിതിക്ക് എന്റെ ബാധ്യത കഴിഞ്ഞു. പക്ഷെ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താങ്കള്‍ക്കു കഴിഞ്ഞില്ല.
പിന്നെ ഉരുട്ടി അണ്ണാക്കിലിട്ടു തന്ന 'തെളിവ്' പിണ്ണാക്ക് തിന്നുന്നവരുടെ മുമ്പില്‍ ചിലവായെന്നു വരും. ഒരിക്കല്‍ മറുപടി തന്ന വിഷയം പിന്നെയും പിന്നെയും ആവര്‍ത്തിക്കുന്നത് ആശയ ദാരിദ്ര്യമാണ്.


ഇസ്ലാമിന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറുപടി നല്‍കാന്‍ തല്‍ക്കാലം താങ്കളുടെ അനുവാദം കിട്ടിയിട്ട് വേണ്ട. താങ്കളുടെ പ്രോത്സാഹനവും വേണ്ട.


പിന്നെ താങ്കള്‍ വിലയിരുത്തും പോലെ വിലയിരുത്താന്‍ നിഷ്പക്ഷ വായനക്കാര്‍ ചന്ദ്രനിലൊന്നുമല്ല പാര്‍ക്കുന്നത്. ഈ ഭൂമിയില്‍ തന്നെയാണ്. മുസ്ലിം സമൂഹത്തിന്റെ ഉള്ളില്‍ നിന്ന് കൊണ്ട് കള്ളം ചമച്ചു അവരെ ശത്രുക്കള്‍ക്ക് ഒറ്റു കൊടുക്കുന്ന താങ്കളെ പോലുള്ള ആളുകളെ അവര്‍ തിരിച്ചറിയും.
Mar 25, 2012 06:13 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bin hussain പറയുന്നു:
താങ്കളുടെ മറുപടികള്‍ രണ്ടെണ്ണം പൂര്‍ണമായും എന്റെ അഭിപ്രായവുമായി യോചിച്ച്ചു വന്നു,അത് അങ്ങനെ പറയാതെ നിങ്ങള്‍ പറഞ്ഞു കഴിഞ്ഞു,ഇല്ലെങ്കിലും താങ്കളെപോലുള്ള ആളുമായി വാദിച്ചു ഞാന്‍ എന്തിനു സമയം കളയണം.ഇത് വരെ സംസാരിച്ചത് എന്റെ വലിയൊരു വിഡ്ഢിത്തം.ഞാന്‍ പറഞ്ഞില്ലേ താങ്കള്‍ ഒന്നും അറിയാത്തവര്‍ക്ക് വിഡ്ഢിത്തം വിളമ്പി കൊടുക്കുക,അതിനു ആരും എതിരല്ല മറിച്ച് പ്രോത്സാഹിപ്പിക്കുന്നു,ചോദിക്കാനുള്ള ചോദ്യങ്ങള്‍ അങ്ങനെയുല്ലവരോട് പരിഹരിക്കുകയും ചെയ്യുക. പക്ഷെ അത് ഖുര്‍ആനും ഹദീസും അനുസരിച്ചായിരിക്കണം അതായത് താങ്കളുടെ സ്വന്തം അഭിപ്രായങ്ങളായ വിഡ്ഢിത്തങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കരുത്.എനിക്ക് താങ്കളുമായി മേലില്‍ ചോദ്യമോ ഉത്തരമോ ഇല്ല.അല്ലെങ്കിലും എനിക്ക് മുമ്പേ ചോദ്യങ്ങള്‍ ഇല്ലല്ലോ.
Mar 26, 2012 08:52 AM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
താങ്കളുടെ അഭിപ്രായവുമായി യോജിച്ചു വന്ന മറുപടികള്‍ ഏതൊക്കെയാണ്?
എത്രയോ പ്രാവശ്യം താങ്കള്‍ ഞാനുമായി പ്രതികരണത്തിന് താല്‍പ്പര്യമില്ല, സമയമില്ല എന്നൊക്കെ പറയുന്നു. എന്നിട്ട് പിന്നെയും പിന്നെയും എന്നോട് പ്രതികരിക്കുന്നു.
ചാഞ്ചാടുന്ന മനസ്സാണ് താങ്കള്‍ക്ക്. ഒരു സമയത്ത് പറയുന്നതല്ല മറ്റൊരു സമയത്ത് പറയുക. മടലില്‍ ചവിട്ടിയ അവസ്ഥ. കയ്യിലെ മരുന്ന് തീര്‍ന്നെങ്കില്‍ അത് പറഞ്ഞാല്‍ പോരെ?
Mar 26, 2012 03:20 PM IST

Mohammed ali K.C, Kakkadampuram നോട്   salih muhammed iftikar bin hussain പറയുന്നു:
ഞാന്‍ മുമ്പ് പറഞ്ഞപോലെ താങ്കളെ ബോധ്യപ്പെടുത്താനല്ല ഞാന്‍ നിങ്ങളുമായി ഇതുവരെ സംവദിച്ചത്, പകരം നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്കും നിചിന്റെ പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ്, അവര്‍ ഇത് വായിക്കും എന്ന് പ്രതീക്ഷിക്കുന്നു, പക്ഷെ താങ്കള്‍ നിചിനെ പ്രോസ്ലാഹിപ്പിക്കുന്ന ആളും അല്‍പ്പം കൂടി കാര്യങ്ങളെ വസ്തുനിഷ്ടമായി കാണുന്ന ആളുമാനെന്നാണ് ആദ്യം ഞാന്‍ കരുതിയതില്‍ എനിക്ക് തെറ്റുപറ്റി, എന്നോട് ക്ഷമിക്കുക പ്രിയ മുഹമ്മദാലി.anyway ഗുഡ്ബൈ മിസ്റ്റര്‍ മുഹമ്മദാലി ഉസ്താദ്!!
Mar 29, 2012 07:59 PM IST

salih muhammed iftikar bin hussain നോട്   Mohammed ali K.C, Kakkadampuram പറയുന്നു:
നിചിനെ പ്രോത്സാഹിപ്പിക്കേണ്ടത് അവരെ പറ്റി അവര്‍ ഉദ്ദേശിക്കാത്തത് പറയുകയും യുക്തിരഹിതമായി ഊഹങ്ങള്‍ പ്രച്ചരിപ്പിച്ചുമല്ല. താങ്കള്‍ ചെയ്തത് അതായിരുന്നു. അങ്ങനെ ചെയ്യാന്‍ എനിക്കാവില്ല. ആ പ്രതീക്ഷ താങ്കള്‍ക്ക് നഷ്ടപ്പെട്ടുവെങ്കില്‍ എനിക്കതില്‍ സന്തോഷമേ ഉള്ളൂ. .
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
Mar 30, 2012 04:21 PM IST

2 comments:

  1. ലവ് ജിഹാദ് എന്ന പേരില്‍ പ്രണയ മതം മാറ്റം നടക്കുന്നു എന്ന ആരോപനത്തിന്റെയും കുപ്രചരണത്തിന്റെയും സത്യാവസ്ഥ വെളിച്ചത്തു വന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ലേഖനം വന്നത്. അങ്ങനെയൊരു സംഭവം ഇല്ല എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു.
    ....
    ഈ വിഷയം ചര്‍ച്ച ചയ്യാന്‍ പോലും കൊള്ളില്ല..
    ലവ് ജിഹാദ്‌ലൂടെ പ്രബോധനം എന്നാ ആശയം എതൊരു മുസ്ലിം സന്കടനയിലും ഇല്ല..നിച്ചു ഓഫ് ട്രുത്ത്തിനു പ്രതേകിച്ചു ഇല്ല അത് കൊണ്ട് സ്നേഹ സംവാദത്തില്‍ വരുന്ന സ്ക്ഷ്യങ്ങള്‍ തന്നെ അവര്‍ യാഥാര്‍ത്ഥ്യത്തില്‍ എങ്ങനെ ഇസ്ലാം പുണര്‍ന്നു എന്നതാണ്

    ReplyDelete
    Replies
    1. ശരിയാണ് താങ്കള്‍ പറഞ്ഞത്. ലവ് ജിഹാദ്‌ എന്ന പേരില്‍ അമുസ്ലിം സ്ത്രീകളെ മതം മാറ്റുന്നു എന്ന് സംഘ് ശക്തികള്‍ പറഞ്ഞാല്‍ അവരുടെ അജണ്ട നമുക്ക്‌ മനസിലാക്കാം. എന്റെ സങ്കടം മുസ്ലിം സമൂഹത്തിലുള്ളവര്‍ തന്നെ ഈ വ്യാജപ്രചാരണത്തെ ശരിവെക്കും വിധം പ്രതികരിക്കുന്നതിലാണ്. മേല്‍ സംവാദത്തിന്റെ പശ്ചാത്തലവും അതാണ്.

      Delete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...