കുഞ്ഞുങ്ങളെ കൊല്ലുന്നത് അത്യധികം ഗുരുതരമായ പാപമായി ഇസ്ലാം കാണുന്നു. അത് ജനിക്കുന്നതിനു മുമ്പെന്നോ ശേഷമെന്നോ എന്ന വ്യത്യാസമൊന്നും ഇല്ല. വിശുദ്ധ ഖുര്‍ആനും തിരു വചനങ്ങളും പരിശോധിച്ചാല്‍ അക്കാര്യം നമുക്ക് ബോധ്യപ്പെടും. അറേബ്യയില്‍ പ്രവാചകന്‍ ആഗതനാകുന്ന കാലത്ത് പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്ന അതി കിരാതമായ സംസ്ക്കാരം ഉണ്ടായിരുന്നു.
ഇസ്ലാം ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ആ ക്രൂരത ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഇസ്ലാമിന്റെ മാനവിക മുഖം പ്രകാശിപ്പിക്കുന്ന ഒരു സംഗതിയത്രേ ഇത്.
ഇസ്ലാം ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ആ ക്രൂരത ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഇസ്ലാമിന്റെ മാനവിക മുഖം പ്രകാശിപ്പിക്കുന്ന ഒരു സംഗതിയത്രേ ഇത്.
അന്ന് കുഞ്ഞു പുറം ലോകം കണ്ടിരുന്നെങ്കില്‍ ഇന്ന് വലിയ പുരോഗമനം പറയുന്ന സമൂഹം കുഞ്ഞിനെ ഗര്‍ഭാശയങ്ങളില്‍ വെച്ച് തന്നെ കുഴിച്ചു മൂടുന്നു! അതിനു അവരെ പ്രേരിപ്പിക്കുന്നത് ഖുര്‍ആന്‍ പറഞ്ഞ പോലെ ദാരിദ്ര്യ ഭയവും!!
ഖുര്‍ആന്‍ വചനങ്ങള്‍
"പിശാച് ദാരിദ്യ്രത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക്
നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള
മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ
കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.'' (2:268)
"കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുന്ന ദിനം വരിക തന്നെ ചെയ്യും; താന്‍ ഏതൊരു പാപത്തിന്റെ പേരിലാണ് കുഴിച്ചു മൂടപ്പെട്ടതെന്നു." (81:8,9)
"അവരിലാര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞു പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദു:ഖം കൊണ്ട് അവരുടെ മുഖം കറുത്തു പോകുന്നു. തനിക്കുലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കിയ അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്നും ഒളിഞ്ഞു മറയുന്നു. ആ കുഞ്ഞിനെ അപമാനം സഹിച്ചു നിലനിര്‍ത്തണമോ, അതല്ല മണ്ണില്‍ കുഴിച്ചു മൂടണമോ എന്നാണയാള്‍ ആലോചിക്കുന്നത്. അറിയുക അവര്‍ വിധിക്കുന്നത് വളരെ ചീത്തയാകുന്നു." (16:59).
"അപ്രകാരം ബഹുദൈവവിശ്വാസത്തില്‍ പലര്‍ക്കും തങ്ങളുടെ സന്താനങ്ങളെ കൊന്നു കളയുന്നത് നല്ല കാര്യമായി തോന്നിച്ചിരിക്കുകയാണ് അവരുടെ പങ്കാളികള്‍ ." (6:137).
ഒരു പ്രവാചക ചരിത്രം
പ്രവാചകന്‍ (സ) തന്റെ അനുചരന്മാരുടെ കൂടെ വിശ്രമിക്കവേ ഒരു ഗ്രാമീണനായ വ്യക്തി അങ്ങോട്ട് കടന്നു വന്നു. പ്രവാചകനോട് തന്റെ ജീവിത കഥ സംസാരിക്കുകയായിരുന്നു അയാളുടെ ഉദ്ദേശ്യം. പെണ്‍ മക്കളെ ജീവനോടെ കുഴിച്ചു മൂടുന്ന സംസ്ക്കാരമുള്ള ഒരു ഗോത്രത്തില്‍ പെട്ട ആളായിരുന്നു അയാള്‍ . സംസാരവേളയില്‍ അയാള്‍ തന്റെ പഴയ കാലത്തെ ഒരു സംഭവം വിശദീകരിച്ചു.
അയാള്‍ക്ക് സ്നേഹനിധിയായ ഒരു മകളുണ്ടായിരുന്നു. എന്നാല്‍ സമൂഹത്തിന്റെ പരിഹാസം ഭയന്ന് അയാള്‍ സ്വന്തം കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാന്‍ തീരുമാനിച്ചു.
ഒരു ദിവസം അയാള്‍ മകളെ വളരെ ദൂരെ ആളൊഴിഞ്ഞ ഒരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഇത് തന്റെ അവസാന യാത്രയാണെന്നൊന്നും അറിയാതെ വളരെ ഉല്ലാസത്തോട് കൂടിയാണ് പെണ്‍കുട്ടി കൂടെ പോയത്. അവിടെയെത്തിയപ്പോള്‍ ഗ്രാമീണന്‍ കുഴിവേട്ടാന്‍ തുടങ്ങി. നിഷ്കളങ്കയായ പെണ്‍കുട്ടി അയാളുടെ മുഖത്തു പറ്റി പിടിക്കുന്ന പൊടിയും മറ്റും തട്ടിക്കൊടുത്തു കൊണ്ടിരുന്നു. എന്നാല്‍ ഗ്രാമീണന്‍ അതൊന്നും കാര്യമാക്കാതെ കുഴിവെട്ടല്‍ തുടര്‍ന്നു.
കുഴി വെട്ടിതീര്‍ന്നതും അയാള്‍ മകളെ അതിലേക്കു പിടിച്ചു തള്ളി. ആ കുഞ്ഞു നിലവിളിച്ചു കരയാന്‍ തുടങ്ങി. പക്ഷെ പിതാവ് നിഷ്കരുണം കുട്ടിയുടെ വായില്‍ മണലിട്ടു നിശബ്ദയാക്കുകയും തുടര്‍ന്നു മണ്ണിട്ട് മൂടുകയും ചെയ്തു.
ഈ കഥ കേട്ട് കാരുണ്യത്തിന്റെ പ്രവാചകന്‍ കരഞ്ഞു പോയി. താടി രോമങ്ങളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങി നിലത്തു ഇറ്റി വീണു.
ഈ പശ്ചാത്തലത്തിലാണ് ഖുര്‍ആനില്‍ ഈ വചനം അവതരിപ്പിക്കപ്പെട്ടത്.
"കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുന്ന ദിനം വരിക തന്നെ ചെയ്യും; താന്‍ ഏതൊരു പാപത്തിന്റെ പേരിലാണ് കുഴിച്ചു മൂടപ്പെട്ടതെന്നു." (81:8,9)
തികച്ചും കലീകം ,പ്രസക്തം
ReplyDeletebhroona hathyakal vardhichu varunna ikkalathu prasaktham ee kurippu
ReplyDeleteaashamsakal