Friday, May 6, 2022

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവാനിടയായി.
പല്ലിവധ പ്രേമികളുടെ ന്യായീകരണം എത്രമാത്രം ദുര്‍ബലമാണ് എന്ന് തെളിയിക്കുന്നതായിരുന്നു പ്രസ്തുത വീഡിയോ.

മനുഷ്യന് ഉപദ്രവകാരിയായ തേള്‍, പാമ്പ്‌, നായ തുടങ്ങിയവയെ കൊല്ലാന്‍ അനുവദിച്ചത് പോലെയാണ് പല്ലിയെ കൊല്ലാന്‍ പറഞ്ഞ ഹദീസുകള്‍ എന്നായിരുന്നു ഒരു ന്യായം. എന്നാല്‍ അത് വസ്തുതാ വിരുദ്ധമാണ്.

ഒരു ഹദീസ് കാണുക:

"ആദ്യത്തെ അടിക്ക് വല്ലവനും ഒരു പല്ലിയെ കൊല്ലുന്ന പക്ഷം അവന്റെ മേല്‍ നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടും. രണ്ടാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവും മൂന്നാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവുമുണ്ട്” (മുസ്‌ലിം 7:497)

ആദ്യത്തെ അടിക്ക് വല്ലവനും ഒരു പല്ലിയെ കൊല്ലുന്നപക്ഷം അവന് എഴുപത് പ്രതിഫലമുണ്ട്” (മുസ്‌ലിം 7:497).

അപകടം വരുത്താന്‍ സാധ്യതയുള്ള നായ, പാമ്പ് തുടങ്ങിയ ജീവികളെ കൊന്നാല്‍ പ്രതിഫലം ലഭിക്കുമെന്ന് ഖുര്‍ആനിലോ ഹദീസുകളിലോ വന്നിട്ടില്ല. അതേസമയം പല്ലിയെ കൊന്നാല്‍ നൂറും എഴുപതും മടങ്ങ് പ്രതിഫലം ലഭിക്കുമെന്നു ഇത്തരം റിപ്പോര്‍ട്ടുകളില്‍ കാണുന്നു!!!

പല്ലിയോടുള്ള കാരുണ്യത്തിന്റെ ഭാഗമായിട്ടാണ് ഒറ്റയടിക്ക് കൊല്ലാന്‍ പറഞ്ഞതെന്ന ദുര്‍വ്യാഖ്യാനിക്കുന്നവര്‍ അതിനുള്ള തെളിവ് പറഞ്ഞിട്ടില്ല. ഹദീസില്‍ അതാണ്‌ കാരണമെന്നു പറഞ്ഞിട്ടില്ല. മാത്രമല്ല, മറ്റു ജീവികളുടെ കാര്യത്തില്‍ ഇങ്ങനെ പറയുന്നുണ്ടോ?

ക്ഷുദ്രജീവികളെ കൊല്ലുക എന്ന നിലക്കാണ് പോല്‍ പല്ലിയെ കൊല്ലുന്നതന്നു jauzal പറയുന്നു. എങ്കില്‍ മേല്‍ ഹദീസ് എല്ലാ ക്ഷുദ്രജീവികള്‍ക്കും ബാധകമാണോ?
"ആദ്യത്തെ അടിക്ക് വല്ലവനും ഒരു പാമ്പിനെ/ നായയെ/കൊതുകിനെ/തവളയെ കൊല്ലുന്ന പക്ഷം അവന്റെ മേല്‍ നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടും. രണ്ടാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവും മൂന്നാമത്തെ അടിക്ക് കൊല്ലുന്നവന് അതിനേക്കാള്‍ കുറഞ്ഞ പ്രതിഫലവുമുണ്ട്” എന്നുകൂടി പറഞ്ഞാല്‍ ഉശാറാകും.

പല്ലിയെ കൊല്ലാനുള്ള കാരണമായി പറയുന്ന ഒരു ഹദീസ് കാണുക:
”നബി(സ) പല്ലിയെ കൊല്ലാന്‍ കല്പിക്കുകയുണ്ടായി. എന്നിട്ട് ഇപ്രകാരം പറയുകയും ചെയ്തു: അത് ഇബ്‌റാഹീം നബി(അ)യുടെ മേല്‍ (തീക്കുണ്ഠത്തില്‍) ഊതിയിരുന്നു” (ബുഖാരി 3359, ഫത്ഹുല്‍ബാരി 8:168)

പല്ലിയെ കൊല്ലാനുള്ള ഒരു കാരണം എന്ന നിലക്കാണ് ഈ ഹദീസ് തീക്കുണ്ഠത്തില്‍ ഊതിയ കാര്യം പറയുന്നത്. jauzal അതിനെ ന്യായീകരിച്ചതും പരിഹാസ്യം തന്നെ. ഒരു ചരിത്രം എന്ന നിലയില്‍ പറഞ്ഞതാണത്രെ!! അതിനു തെറ്റായ ഒരു ഉപമയും ഇദ്ദേഹം പറയുന്നുണ്ട്.

"നിങ്ങള്‍ വിഷപ്പാമ്പിനെ കൊല്ലുക, എന്റെ വല്യുപ്പ പാമ്പ് കടിയേറ്റാണ് മരിച്ചത്" എന്നാണു ആ ഉപമ.

"നിങ്ങള്‍ വിഷപ്പാമ്പിനെ കൊല്ലുക, എന്റെ വല്യുപ്പ പാമ്പ് കടിയേറ്റാണ് മരിച്ചത്" എന്ന വാചകം വായിച്ചാല്‍ സാമാന്യബോധമുള്ള ആളുകള്‍ക്ക് മനസ്സിലാവുക, വിഷപ്പാമ്പിനെ കൊല്ലാനുള്ള തന്റെ അനുഭവത്തിലുള്ള ഒരു ന്യായമാണ് ഇതില്‍ പറയുന്നത് എന്നാണ്.

ഇബ്‌റാഹീം നബി(അ)യുടെ മേല്‍ (തീക്കുണ്ഠത്തില്‍) ഒരു പല്ലി ഊതിയിരുന്നു എന്ന കാരണത്താല്‍ എല്ലാ പല്ലി തലമുറകളെയും കൊല്ലണം എന്ന് പറയുന്നത് എന്ത് മാത്രം വിഡ്ഢിത്തമാണ്!! അന്യായമാണ്!! ഖുര്‍ആന്‍ വിരുദ്ധമാണ്!!

പല്ലികളില്‍ Salmonella bacteria ഉണ്ടെന്നതാണ് അവയെ കൊല്ലാനുള്ള മറ്റൊരു വിചിത്രന്യായം. എന്നാല്‍ പല്ലിയില്‍ മാത്രമല്ല, തവളയിലും മല്‍സ്യങ്ങളിലും മറ്റുമൊക്കെ Salmonella വരാം. എന്നാല്‍ ആ പേര് പറഞ്ഞു അവയെ കൊല്ലാനും അതിനു പ്രത്യേക പുണ്യം ചാര്‍ത്താനും ഇക്കൂട്ടര്‍ തയ്യാറാവുമോ? അടിയുടെ എണ്ണത്തിനനുസരിച്ച് പുണ്യത്തിന്റെ അളവ് മാറ്റുകയും ചെയ്യുമോ?

ചുരുക്കത്തില്‍ ഇത്തരം പല്ലി ഹദീസുകള്‍ നബി (സ) പറഞ്ഞതല്ല, വ്യാജമാണ്. ഖുര്‍ആന്‍ വിരുദ്ധമാണ്.

Saturday, May 7, 2016

തെറ്റിദ്ധരിക്കപ്പെട്ട ഇസ്ലാമിക ശിക്ഷാ നിയമം


By: Anish Mohamed

"ആറാം നൂറ്റാണ്ടിലെ "ഗോത്രവര്ഗ സംസ്കാരത്തിൽ" നടപ്പിലാക്കപ്പെട്ട കിരാതമായ ശിക്ഷാസമ്പ്രദായം ഈ ആധുനിക യുഗത്തിൽ നടപ്പിലാക്കണമെന്നോ ? സാമ്പത്തിക അസമത്വം ഏറെയുള്ള ഒരു രാജ്യത്ത് ഒരു രൂപാ മോഷ്ടിച്ചതിന്റെ പേരിൽ കരചേദം നടത്തണമെന്ന് പറയുന്നത് കാടത്തമാല്ലാതെ മറ്റെന്താണ് ? വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുന്ന ശിക്ഷാരീതി പ്രാകൃതമാവാതെ തരമില്ല . മനുഷ്യത്തം തൊട്ടു തീണ്ടാത്ത ഇത്തരം ശിക്ഷാ രീതി നടപ്പിലാക്കുന്നത് പോയിട്ട് അതിനെ കുറിച്ചുള്ള ചര്‍ച്ച പോലും അനാവശ്യവും ആധുനിക സംസ്കാരത്തിന് കളങ്കവുമാണ്"

Monday, December 28, 2015

പര്‍ദ്ദയും അര്‍ത്ഥശൂന്യ വിമര്‍ശനങ്ങളും

പര്‍ദ്ദയെ കുറിച്ച് വിമര്‍ശകര്‍ സ്ഥിരമായി ഉന്നയിച്ചുവരാറുള്ള ചില വിമര്‍ശനങ്ങളും അവക്കുള്ള മറുപടിയുമാണ്‌ ഈ പോസ്റ്റ്‌.

Friday, November 6, 2015

ഇലക്ഷന്‍ അനുഭവങ്ങള്‍

കാസറഗോഡ് രണ്ടാം തിയ്യതിയായിരുന്നു തിരഞ്ഞെടുപ്പ്. പ്രിസൈഡിംഗ് ഓഫീസറായി

Friday, October 2, 2015

ജീവിതത്തില്‍ സുഖം മാത്രം അനുഭവിച്ചാല്‍

".........ലേക്കു എത്ര ദൂരമുണ്ട്? വണ്ടി പോകുമോ..?"

പ്രശ്നങ്ങള്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍ഗോഡ്‌ വെച്ച് ബസില്‍ യാത്ര ചെയ്യവേ ചെറിയൊരു സംഭവമുണ്ടായി.

കൈനോട്ടക്കാരന്‍ എന്റെ മുഖം നോക്കി പറഞ്ഞത്


"നി
ഷ്കളങ്കവും കുട്ടിത്തവുമുള്ള മുഖം.. പുഞ്ചിരി മുഖത്തുണ്ട്, പക്ഷേ ഉള്ളിലില്ല, ഒരു ജോലി ലഭിക്കാനായി കുറെ നാളായി ശ്രമിച്ചുവരുന്നു, പക്ഷെ ഒന്നുമായില്ല, അയച്ചൊരു സുപ്രധാനമായ കത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു... സാമ്പത്തികസ്ഥിതിയില്‍ തൃപ്തനല്ല, ചെയ്തുതീര്‍ക്കാന്‍ ജോലികള്‍ ഇനിയുമുണ്ട്.. മനസ്സിനൊരു സ്വസ്ഥതയില്ല........"

കുത്തറാത്തീബും സൈക്കിള്‍ മോഷണവും പിന്നെ ബീരാനിക്കയും

ബീരാനിക്ക എന്റെ നാട്ടുകാരനാണ്. ഒരു സാധാരണ കച്ചവടക്കാരന്‍..

മന്ത്രിച്ചു ഊതി ചരട് കെട്ടുക, ഉറുക്ക് കെട്ടുക, പിഞ്ഞാണമെഴുതുക, കൂത്തു റാത്തീബ് നടത്തുക, കാണാതെ പോയ വസ്തുക്കള്‍ മഷിയിട്ടോ മറ്റോ 'കണ്ടുപിടിച്ചു' കൊടുക്കുക തുടങ്ങിയ തട്ടിപ്പ്-വെട്ടിപ്പ് പരിപാടികളോടും അത്തരം തട്ടിപ്പുകള്‍ നടത്തി ജനങ്ങളുടെ പണവും സ്വത്തും പിഴിഞ്ഞെടുക്കുന്ന

കോപം പൈശാചികമാണ്


കോപം വല്ലാത്തൊരു വികാരമാണ്.. നിയന്ത്രിച്ചില്ലെങ്കില്‍ എല്ലാത്തിനെയും ചുട്ടുകരിക്കുന്ന അഗ്നി..

ക്ഷമയും വിട്ടുവീഴ്ച്ചയും: ഒരു അനുഭവപാഠം

ഇന്ന് ഒരു ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം. ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്തു ഞാന്‍

Friday, March 13, 2015

ദൈവാസ്ഥിക്യം: തെളിവ് നല്‍കേണ്ട ബാധ്യത വിശ്വാസികള്‍ക്ക് മാത്രമോ?

Image result for The god"ഒരു കാര്യം ഉണ്ടെന്നു വാദിക്കുന്നവരാണ് തെളിവ് നല്‍കേണ്ടത്. ഇല്ലെന്നു വാദിക്കാന്‍ തെളിവ് നല്‍കേണ്ട ആവശ്യമില്ല. അതിനാല്‍ ദൈവം ഉണ്ടെന്നു വാദിക്കുന്നവര്‍ തെളിവ് നല്‍കണം, ഇല്ലെന്നു വാദിക്കുന്നവര്‍ക്ക് തെളിവ് സമര്‍പ്പിക്കേണ്ട ബാധ്യതയില്ല."

യുക്തിവാദികള്‍ ഇടയ്ക്കിടെ പറയാറുള്ള ഒരു ന്യായവാദമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

Monday, October 6, 2014

സ്ത്രീയുടെ വസ്ത്രധാരണം: ഒരു ജബ്ബാറിയന്‍ യുക്തിവാദവും മറുപടിയും

സ്ത്രീ ജീന്‍സ് ധരിക്കുന്നത് ഒഴിവാക്കണം എന്ന് ഗാനഗന്ധര്‍വന്‍ യേശുദാസ് നടത്തിയ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തില്‍ യുക്തിവാദി നേതാവായ E A JABBAR ഇട്ട ഒരു പോസ്റ്റിനുള്ള മറുപടിയാണ് ഈ പോസ്റ്റ്‌. ആദ്യം നമുക്ക് അദേഹത്തിന്റെ വാദങ്ങള്‍ വായിക്കാം:

Wednesday, October 1, 2014

ഖുര്‍ആനിലെ ശാസ്ത്രം: തിരുത്തപ്പെടേണ്ട ധാരണകള്‍

"ഖുര്‍ആനില്‍ ഇന്ന് കണ്ടുപിടിച്ച എല്ലാ ശാസ്ത്രവും ഉണ്ട്. ശാസ്ത്രം ഖുര്‍ആന്റെ പിന്നാലെയാണ്.. ശാസ്ത്രം ഖുര്‍ആന്റെ മുമ്പില്‍ അടിയറവ് പറഞ്ഞു.. ബിഗ്‌ ബാംഗ് തിയറി ഖുര്‍ആനില്‍ ഉണ്ട്...."

"ഖുര്‍ആനില്‍ എന്തുകൊണ്ട് പെട്രോളിയം ശേഖരത്തെ കുറിച്ച് പരാമര്‍ശമില്ല? ദിനോസറിനെ പറ്റി പറഞ്ഞില്ല? കാര്‍, ബസ്, കമ്പ്യൂട്ടര്‍ തുടങ്ങിയവയെ കുറിച്ചൊന്നും ഖുര്‍ആനില്‍ പറയുന്നില്ലല്ലോ."

ഫേസ്ബുക്കിലും മറ്റും ഖുര്‍ആന്റെ അമാനുഷികത സ്ഥാപിക്കാന്‍ ചില സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി കണ്ടുവരാറുള്ള ചില വാചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ആദ്യം കൊടുത്തത് മുസ്ലിം പക്ഷത്തുള്ളവരുടെതാണെങ്കില്‍ രണ്ടാമത്തേത് യുക്തിവാദികളില്‍ നിന്നും കേള്‍ക്കുന്നതാണ്. രണ്ടും സഹതാപാര്‍ഹമായ പ്രസ്താവനകളാണ് എന്നതാണ് സത്യം.. 

Sunday, April 27, 2014

സ്ത്രീയെ ആദരിച്ച ഇസ്ലാം: നബിവചനങ്ങളിലൂടെ

സ്ത്രീകളെ ഏറെ ആദരിക്കുകയും പരിഗണിക്കുകയും അവകാശങ്ങള്‍ നല്‍കുകയും ചെയ്ത മതമാണ്‌ ഇസ്ലാം. നിരവധി ഖുര്‍ആന്‍ വചനങ്ങളിലൂടെയും തിരുവചനങ്ങളിലൂടെയും നമുക്കത് വ്യക്തമാവും. ഇവിടെ നമുക്ക് ഏതാനും ചില പ്രവാചകവചനങ്ങള്‍ വായിക്കാം:

Sunday, February 23, 2014

ഇസ്ലാമിന്റെ 12 സവിശേഷതകള്‍





ലോകത്ത് ഇസ്ലാമിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന, യഥാര്‍ത്ഥദൈവിക മതത്തിന്റെ  ഔജ്വല്യവും ഗാംഭീര്യവും വെളിപ്പെടുത്തുന്ന പന്ത്രണ്ടു കാര്യങ്ങള്‍‍ വായിക്കൂ. 

Monday, November 18, 2013

മനുഷ്യസൃഷ്ടിപ്പില്‍ ന്യൂനതയോ?

ഫേസ്ബുക്കില്‍ ഒരു യുക്തിവാദി സുഹൃത്ത് മനുഷ്യസൃഷ്ടിപ്പില്‍ ധാരാളം ന്യൂനതകള്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ വേണ്ടി കുറിച്ച വാചകങ്ങള്‍ ആദ്യം കാണുക:

Monday, October 7, 2013

ഇസ്ലാമും അടിമത്തവും: ഒരു സംവാദം

ഫേസ്ബുക്കില്‍ ഒരു മാന്യസുഹൃത്ത് ഇസ്ലാമുമായി ബന്ധപ്പെട്ടു തനിക്ക് ചില സംശയങ്ങള്‍ ഉണ്ടെന്നും അത് ദൂരീകരിച്ചു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് ചില ചോദ്യങ്ങള്‍ അയച്ചു തരികയുണ്ടായി. അതൊരു ചെറിയ സംവാദമായി വളരുകയായിരുന്നു. കാര്യമായി ഇസ്ലാമും അടിമത്തവും എന്ന വിഷയത്തിലാണ്  സംവാദം  കേന്ദ്രീകരിച്ചത്. സുഹൃത്തിന്റെ ചോദ്യവും അവക്ക് എന്റെ അറിവിന്റെ പരിമിതിയില്‍ ഒതുങ്ങുന്ന മറുപടിയും ക്രമത്തില്‍ താഴെ കൊടുത്തിരിക്കുന്നു. എന്റെ മറുപടിയില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. അഥവാ മറുപടിയെ ആധികാരികമായി ആരും കാണരുതെന്ന് അപേക്ഷിക്കുന്നു.

Saturday, October 5, 2013

യുദ്ധവേളയില്‍ കുട്ടികളെയും സ്ത്രീകളെയും കൊല്ലാമെന്ന് പ്രവാചകന്‍ (സ) പറഞ്ഞുവോ?

ഇസ്ലാം ക്രൂരതയുടെ മതമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വിമര്‍ശകര്‍ ഉദ്ധരിക്കാറുള്ള സമാനസ്വഭാവമുള്ള രണ്ടു ഹദീസുകളുടെ വിശകലനമാണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യമായി ആ രണ്ടു ഹദീസുകളും ഉദ്ധരിക്കാം.

Saturday, August 10, 2013

അല്ലാഹു: ചോദ്യങ്ങളും മറുപടികളും


BY: Abu Raniya
ഈ പ്രപഞ്ചവും അതിലുള്ളതുമെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനും പരാശ്രയരഹിതനും മറ്റുള്ളവര്‍ ആശ്രയിക്കുന്നതുമായ ത്രികാലജ്ഞനായ അസ്ഥിത്വമാണ് സാക്ഷാല്‍ ദൈവം അഥവാ അല്ലാഹു.

വിശുദ്ധഖുര്‍ആന്‍ പറയുന്നു:

വിധിവിശ്വാസം: തെറ്റിദ്ധാരണകളും യാഥാര്‍ത്ഥ്യവും


ഏറെ വിമര്‍ശനങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിധേയമായ വിഷയമാണ് ഇസ്ലാമിലെ വിധിവിശ്വാസം. ഇതുമായി ബന്ധപ്പെട്ടു വിമര്‍ശകര്‍ ഉന്നയിക്കാറുള്ള പ്രധാന വിമര്‍ശനങ്ങളും അവക്കുള്ള മറുപടിയുമാണ്‌ ഈ പോസ്റ്റില്‍ .

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...