Friday, May 11, 2012

സംഘനമസ്ക്കാരം ഒരു മാതൃകാ ഗ്രാമപഞ്ചായത്ത്


സംഘനമസ്ക്കാരത്തിന്റെ അനേകം സല്ഫലങ്ങളെ കുറിച്ച് പറയവേ മൌദൂദി അതിനെ ഭരണകൂടം നടത്താനുള്ള പരിശീലനമായി കൂടി വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയം വെച്ച് മൌദൂദിയെയും പ്രസ്ഥാനത്തെയും കുറിച്ച് മതരാഷ്ട്രവാദികള്‍ എന്ന് വിമര്‍ശിക്കുകയാണ് മുജാഹിദ് വിഭാഗങ്ങള്‍ . ഈ പശ്ചാത്തലത്തില്‍ താഴെ കൊടുത്തിട്ടുള്ള ഉദ്ധരണികള്‍ വായിക്കുക. ഇവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍ അത് വളരെയേറെ സഹായകമാണ്.

മര്‍ഹൂം അബുസ്സ്വബാഹ് അഹ്മദലി  മൌലവിയുടെ "നമസ്ക്കാര ചൈതന്യം" എന്ന കൃതിയില്‍ നിന്ന്: 
"ജമാഅത്ത് നമസ്ക്കാരത്തില്‍ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും വിജ്ഞാനപരവുമായി ഒട്ടധികം ആന്തരാര്‍ത്തങ്ങള്‍ അടങ്ങിയിട്ടുണ്ട്." (പേജ്: 28) 

"രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇത് മാതൃകാ യോഗ്യമായ ഒരു ഗ്രാമപഞ്ചായത്താണ്. പ്രായപൂര്‍ത്തി എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഇതില്‍ സമാവകാശമാണുള്ളത്. അത് കൊണ്ട് ഓരോ ഗ്രാമക്കാര്‍ക്കും തങ്ങളുടെ ഗ്രാമത്തിന്റെ സാമ്പത്തികവും ഭരണഘടനാപരവുമായ നില നന്നാക്കി തീര്‍ക്കുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ചെയ്യുവാനും അത് നടപ്പില്‍ വരുത്തുവാനും അവസരം ലഭിക്കുന്നതാണ്. ഈ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനമാണ് ജമാഅത്തിന്റെ ഇമാം വഹിക്കുന്നത്. അദ്ദേഹത്തെ തെരഞ്ഞെടുക്കേണ്ടത് ഗ്രാമത്തിലെ പ്രായപൂര്‍ത്തിയെത്തിയിട്ടുള്ള ആളുകളാകുന്നു. " ( പേജ്: 29 ) 

"അതിനാലിതുകൊണ്ട് പ്രജായത്തഭരണ സമ്പ്രദായം പഠിക്കുവാന്‍ ഓരോ മുസ്ലിം പൌരനും അവസരം ലഭിക്കുന്നു". ( പേജ്: 29 , 30 ) 

"മറ്റൊരുവിധത്തില്‍ നോക്കുകയാണെങ്കില്‍ ജമാഅത്ത് നമസ്ക്കാരം ഒരു പട്ടാള പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില്‍ അദ്ദേഹത്തിന്‍റെ കീഴിലുള്ള ഭടന്മാര്‍ അണിനിരന്നു നില്‍ക്കുന്നത് പോലെയാണ് ഇമാമിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ അണിനിരന്നു നില്‍ക്കുന്നത്". ( പേജ്: 29 )
ഇതില്‍ മതരാഷ്ട്രവാദമുണ്ടോ? ആരാധനകളെ ട്രെയിനിംഗ് കോഴ്സ് ആക്കിയോ? ഇല്ല എന്നാണുത്തരമെങ്കില്‍ മൌദൂദിയും അങ്ങനെ ചെയ്തിട്ടില്ല എന്ന് സമ്മതിക്കുമോ? 

2 comments:

  1. ഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആനെകില്‍, അതില്ലാത്തവര്‍ ശിര്‍ക്ക്‌ ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
    തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??

    ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
    " നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
    ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??

    ReplyDelete
  2. മുഹമ്മദ്‌ അലിക്ക് മൌടിദി ആരാ ???
    മൌടിദി പറഞ്ഞതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങാതെ മാഷെ ......

    ReplyDelete

ഇനി നിങ്ങളുടെ ഊഴം

പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...