1. ആഇശ(റ) പറയുന്നു: അന്‍സാറുകളില്‍പെട്ട രണ്ടു പെണ്‍കുട്ടികള്‍ എന്റെ അടുത്തിരുന്ന് 'ദഫ്ഫുകള്‍ കൊട്ടി' പാട്ടുപാടുന്നത് കേട്ടുകൊണ്ട് അബൂബക്കര്‍ (റ) വീട്ടിലേക്ക് വന്നു. ഒരു പെരുന്നാള്‍ ദിവസമായിരുന്നു അത്. 'ബുആസ്' യുദ്ധഗീതങ്ങളായിരുന്നു അവര്‍ ആലപിച്ചിരുന്നത്. ഇത് കേട്ട് അബൂബക്കര്‍ (റ) ചോദിച്ചു: 'ദൈവദൂതന്റെ വീട്ടില്‍ വെച്ച് പിശാചിന്റെ വീണകള്‍ ആലപിക്കുകയോ?' അപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു: അബൂബക്കറേ! എല്ലാ ജനതക്കും ഓരോ സുദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ സുദിനമാണ്.
2. സാഇബുബ്‌നില്‍ യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോള്‍ നബി(സ) ആഇശയോട് ചോദിച്ചു: ഇവള്‍ ആരാണെന്ന് നിനക്കറിയാമോ? ഇല്ലായെന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇവര്‍ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്‍ക്കണമോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് ഒരു സംഗീതോപകരണം നല്‍കി. അവള്‍ അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്).
3. ബുറൈദ അല്‍ അസ്‌ലമിയില്‍നിന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിന് ശേഷം തിരിച്ചുവരികയായിരുന്നു. അപ്പോള്‍ ഒരു കറുത്ത വനിത പറഞ്ഞു: ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കള്‍ക്ക് മുന്നില്‍ ദഫ്ഫ് മുട്ടി പാടുമെന്ന് ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്. അപ്പോള്‍ തിരുമേനി അവളോടു പറഞ്ഞു: നീ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ കൊട്ടിപ്പാടിക്കൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട. അപ്പോളവര്‍ കൊട്ടിപ്പാടാന്‍ തുടങ്ങി (തുര്‍മുദി).
4. നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അന്‍സ്വാരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: "ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് ഒന്നുമുണ്ടായിരുന്നില്ലേ? അന്‍സ്വാറുകള്‍ക്ക് നേരമ്പോക്ക് ഇഷ്ടമാണ്.'' (ബുഖാരി, അഹ്മദ്)
5. ഇബ്നു അബ്ബാസില്‍ നിന്ന് നിവേദനം: "ആഇശ തന്റെ ഒരു അടുത്ത ബന്ധുവിനെ ഒരു അന്‍സ്വാരിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: "നിങ്ങള്‍ പെണ്‍കുട്ടിക്ക് സമ്മാനം നല്‍കിയോ? അവര്‍ പറഞ്ഞു: അതെ. നിങ്ങള്‍ അവരുടെ കൂടെ പാട്ടുകാരിയെ അയച്ചോ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ തിരുമേനി പറഞ്ഞു: അന്‍സ്വാരികള്‍ ഗസല്‍ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങള്‍ക്ക് പെണ്‍കുട്ടിയുടെ കൂടെ 'ഇതാ വരുന്നേ, ഇതാ വരുന്നേ' എന്ന് പാടുന്ന ഒരു സ്ത്രീയെ അയച്ചുകൂടായിരുന്നോ?!'' (ഇബ്നുമാജ)
6. ആമിറുബ്നു സഅദ് പറയുന്നു: "ഞാന്‍ ഖുര്‍ദതുബ്നു കഅ്ബിന്റെയും അബൂമസ്ഊദില്‍ അന്‍സ്വാരിയുടെയും കൂടെ കല്യാണത്തില്‍ പങ്കെടുത്തു. അവിടെ പെണ്‍കുട്ടികള്‍ പാടുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: "പ്രവാചകന്റെ സ്വഹാബികളും ബദ്റില്‍ പങ്കെടുത്തവരുമായവരേ, നിങ്ങളുടെ സാന്നിധ്യത്തില്‍ ഇത് ചെയ്യുകയോ?'' അപ്പോള്‍ അവരിരുവരും പറഞ്ഞു: "താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇവിടെയിരുന്ന് കേള്‍ക്കുക. അല്ലെങ്കില്‍ തിരിച്ചുപോവുകയും ചെയ്യുക. തിരുമേനി വിവാഹവേളയില്‍ നമുക്ക് നേരമ്പോക്ക് അനുവദിച്ചിട്ടുണ്ട്.''
7. ഖുര്‍ആനിലെ "അവര്‍ ഒരു കച്ചവടമോ വിനോദമോ കണ്ടാല്‍ അവയുടെ അടുത്തേക്ക് പിരിഞ്ഞുപോവുകയും നിന്നനില്‍പില്‍ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തേക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാകുന്നു'' (അല്‍ജുമുഅ: 11) എന്ന സൂക്തവും സംഗീതത്തിന്റെ അനുവദനീയതയെ കുറിക്കുന്നു. കാരണം ഇവിടെ വിനോദത്തെയും കച്ചവടത്തെയും ചേര്‍ത്തുപറഞ്ഞിരിക്കുന്നു. കച്ചവടം അനുവദനീയമാണെങ്കില്‍ വിനോദവും അനുവദനീയമാകും.
8. അബൂമൂസ (റ) യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ (സ) അദ്ദേഹത്തോട് (അദ്ദേഹത്തിന്‍റെ ശ്രവണസുന്ദരമായ ഖുര്‍ആന്‍ പാരായണത്തെ അഭിനന്ദിച്ചു കൊണ്ട്) പറഞ്ഞു: "അബൂമൂസാ, താങ്കള്‍ക്ക് ദാവൂദ് നബിയുടെ കുടുംബത്തിനു കിട്ടിയത് പോലെ സംഗീതോപകരണം (മിസ്മാര്‍ ) കിട്ടിയിട്ടുണ്ടല്ലോ." (ബുഖാരി, Volume 6, Book 61, Number 568)
നബി (സ) മദീനയിലേക്ക് വന്നപ്പോള്‍ സഹാബികള്‍ ദഫ്ഫു മുട്ടി പാട്ട് പാടി കൊണ്ടാണ് അവിടുത്തെ സ്വീകരിച്ചത്. അക്കാലത്തെ ഒരു സംഗീതോപകരണം ആണല്ലോ ദഫ്. ഇതിനെ നബി (സ) എതിര്‍ത്തില്ല എന്നത് ഉപകരണ സംഗീതം അനുവദനീയമാണ് എന്നതിന്റെ തെളിവാണ്.
പല സ്വഹാബികളും വീണ വായന ശ്രവിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഉപകരണ സംഗീതത്തിനു അനുകൂലമായ തെളിവുകളാണ്.
ഇനി ഹദീസുകളുടെ ദൗര്‍ബല്യത്തെ കുറിച്ച ചര്‍ച്ച മാറ്റി നിര്‍ത്തി ചിന്തിക്കുക. എന്നിട്ട് സംഗീതത്തിന് അനുകൂലവും പ്രതികൂലവുമായി ഉള്ള എല്ലാ ഹദീസുകളും ചേര്‍ത്തു വെച്ച് പഠിക്കുക. ഒറ്റ ഹദീസും തള്ളാതെ നമുക്ക് കൃത്യമായി എത്തിച്ചേരാന്‍ കഴിയുന്ന വിധി ഇതാണ്:
"സംഗീതത്തിന്റെ വിധി സോപാധികമാണ്. അത് തിന്മയിലേക്ക് നയിക്കുന്നുവെങ്കില്‍ അത് ഉപേക്ഷിക്കണം. നന്മയിലേക്ക് നയിക്കുന്നുവെങ്കില്‍ അനുവദനീയവും പ്രോല്‍സാഹിക്കപ്പെടെണ്ടതുമാണ്."
ഈ നിലപാട് ഉള്ള ഒരാള്‍ക്ക് ഒരു ഹദീസിനെയും തള്ളേണ്ട കാര്യമില്ല.
വേറെ റിപ്പോര്‍ട്ടുകളില്‍ പ്രവാചകന്‍ (സ) ഇങ്ങനെ പറഞ്ഞതായി കാണാം: "അവര്‍ പാടിക്കൊള്ളട്ടെ അബൂബക്കറേ! ഇന്ന് നമ്മുടെ പെരുന്നാള്‍ ദിനമല്ലേ?" (ബുഖാരി, മുസ്‌ലിം, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ബൈഹഖി).

(യൂസുഫുല്‍ ഖര്‍ദാവിയുടെയും മറ്റും ഗ്രന്ഥങ്ങളെ അവലംബിച്ചു എഴുതിയത്)
കൂടുതല്‍ അറിയാന്‍
കൂടുതല്‍ അറിയാന്‍
(യൂസുഫുല്‍ ഖര്‍ദാവിയുടെയും മറ്റും ഗ്രന്ഥങ്ങളെ അവലംബിച്ചു എഴുതിയത്) he is only the one Scholar in Islam ??
ReplyDeleteതിരുമേനി പറഞ്ഞു: "എന്റെ സമുദായത്തില്‍ ഒരു വിഭാഗം ഉണ്ടാകും. അവര്‍ വ്യഭിചാരവും പട്ടും മദ്യവും സംഗീതോപകരണവും ഹലാലായിക്കരുതുന്നവരാണ്.'' (ബുഖാരി)
ReplyDeleteEthu swaheh aya haddees anu....
The Messenger of Allaah (peace and blessings of Allaah be upon him) said:
“Among my ummah there will certainly be people who permit zinaa, silk, alcohol and musical instruments…” (Narrated by al-Bukhaari ta’leeqan, no. 5590; narrated as mawsool by al-Tabaraani and al-Bayhaqi. See al-Silsilah al-Saheehah by al-Albaani, 91).
Ibn al-Qayyim (may Allaah have mercy on him) said: This is a saheeh hadeeth narrated by al-Bukhaari in his Saheeh, where he quoted it as evidence and stated that it is mu’allaq and majzoom. He said: Chapter on what was narrated concerning those who permit alcohol and call it by another name.
This hadeeth indicates in two ways that musical instruments and enjoyment of listening to music are haraam. The first is the fact that the Prophet (peace and blessings of Allaah be upon him) said: “[they] permit” which clearly indicates that the things mentioned, including musical instruments, are haraam according to sharee’ah, but those people will permit them. The second is the fact that musical instruments are mentioned alongside things which are definitely known to be haraam, i.e., zinaa and alcohol: if they (musical instruments) were not haraam, why would they be mentioned alongside these things? (adapted from al-Silsilah al-Saheehah by al-Albaani, 1/140-141)
ഈ ഹദീസിന്റെ നിവേദക പരമ്പര അപൂര്‍ണമാണ്. അതിനാല്‍ ഇബ്നു ഹസം (റ) അത് തള്ളിക്കളഞ്ഞിരിക്കുന്നു. ഇബ്നു ഹജര്‍ (റ) ഈ ഹദീസിനെ പല പരമ്പരകളിലൂടെ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എല്ലാം ഹിശാമുബ്നു അമാര്‍ എന്നയാളിലാണ് എത്തുന്നത്. അദ്ദേഹത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത നിരൂപണ പണ്ഡിതന്മാരുണ്ട്.
Deleteഇനി ഇത് സ്വഹീഹാണ് എന്ന് തന്നെ കരുതുക. ഇതിന്റെ ശരിയായ വിവക്ഷ ഇബ്നു മാജ ഉദ്ദരിക്കുന്ന ഹദീസില്‍ നിന്നും വ്യക്തമാണ്.
"എന്റെ സമുദായത്തില്‍ ഒരു വിഭാഗം വരും. അവര്‍ മദ്യപിക്കും, എന്നിട്ട് അതിനു വേറെ പേരുകള്‍ നല്‍കിക്കൊണ്ട് സ്ത്രീകളുടെ ഗാനാലാപനവും സംഗീതോപകരണങ്ങളും ശ്രവിക്കും. സര്‍വശക്തനായ അള്ളാഹു അവരെ ഭൂമിയിലാഴ്ത്തിക്കളയുകയും അവരെ കുരങ്ങുകളും പന്നികളുമാക്കിക്കളയുകയും ചെയ്യും."
ഇത്തരം സദസ്സുകള്‍ ഇന്നും ഉണ്ടല്ലോ. ഉദാഹരണത്തിന് നിശാക്ലബുകളും വ്യഭിചാരശാലകളും. മദ്യപിച്ചു അതിന്റെ ലഹരിയില്‍ ആട്ടും പാട്ടും കൂത്തുമായി ദൈവ സ്മരണകളില്‍ നിന്നകന്നു രസിക്കുന്ന ഈ വിഭാഗത്തെ കുറിച്ചുള്ള മുന്നറിയിപ്പാണ് റസൂല്‍ (സ) നല്‍കുന്നത്. എന്നാല്‍ മനുഷ്യ മനസ്സില്‍ തിന്മയുടെ ഒരു ലാഞ്ചന പോലും നല്‍കാത്ത, നന്മയും സന്തോഷവും മാത്രം നല്‍കുന്ന സംഗീതവും സംഗീതോപകരണങ്ങളും ഈ ഇനത്തില്‍ പെടുത്തുന്നത് ശരിയല്ല.
The view that music is permissible has no firm basis. There are no two views on this matter among the scholars of ahlu sunna..
ReplyDeleteRead More Ruling on music, singing and dancing
http://islamqa.info/en/5000
ആയിഷ (റ) നിവേദനം: പത്താമത്തെ സ്ത്രീ പറഞ്ഞു . എന്റെ ഭരത്താവ് മാലിക്കാണ്. ആരാണ് മാലിക്ക് ? അദ്ദേഹം വളരെ നല്ലവനാണ് . അദ്ദേഹത്തിനു ധാരാളം ഒട്ടകങ്ങളുണ്ട് . അവ ഓടകുഴലിന്റെ വീണനാദം കേള്‍ക്കുമ്പോള്‍ അവയെ അറുക്കുവാന്‍ ആയിട്ടുണ്ട് എന്ന് ഉറപ്പിക്കും (ബുഖാരി : ഹ നമ്പര്‍ 5189)
ReplyDeleteവീട്ടില്‍ അതിഥികള്‍ വന്നാല്‍ പാട്ട് ഉപകരങ്ങള്‍ ഉപയോഗിക്കുന്ന പതിവ് ഈ സഹാബിക്ക് ഉണ്ടായിരുന്നു .
"മആസിഫ്" എന്ന പദം തന്നെ ഇവിടെ ശറഹു മുസ്ലിമില്‍ ഉപയോഗിക്കുന്നു (ശറഹു മുസ്ലിം ;8-233)
ഖാമൂസിന്റെ ശറഹില്‍ എഴുതുന്നു ; (നാം മുകളില്‍ പറഞ്ഞ ഹദീസില്‍)
ഒട്ടകങ്ങള്‍ മആസിഫിന്റെ (പാട്ട് ഉപകരങ്ങളുടെ ) ശബ്ദം കേട്ടാല്‍ അവയുടെ നാശത്തെ ഉറപ്പിക്കുമെന്നുണ്ട് (താജൂല്‍ ഉറൂസ് :6-197)പരിശുദ്ധ ഖുറാനിലെ ആയത്തുകള്‍ അവതരിക്കുമ്പോള്‍ മണി നാദം പോലെ ശബ്ദത്തോടെയായിരുന്നു എന്ന് അമാനി മൗലവി തന്റെ വിവരണം ഒന്നാം വാല്യം പേജ് 22 ല്‍ പറയുന്നു അസഭ്യം, അധാര്‍മികത, പ്രേരിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ ഗാനവും ഹറാമാണെന്ന് പണ്ഢിതന്മാർ യോജിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം ഗാനം കേവലം വാക്കാണ്. അതിലെ നന്മ നന്മയും തിന്മ തിന്മയുമാണ്. ഹറാം ഉള്‍ക്കൊള്ളുന്ന എല്ലാ വാക്കും ഹറാമാണ്. അപ്പോള്‍ അതില്‍ വൃത്തവും രാഗവും ആകര്‍ഷണീയതയുമൊക്കെയുണ്ടാകുമ്പോള്‍ ഏതായാലും ഹറാമായിരിക്കും.