ദൈവം ഇല്ലെന്നു പറയാന്‍ ഒരു നിരീശ്വരവാദിയുടെ മുമ്പിലുള്ള ഒരേയൊരു ന്യായം അത് ഇന്ദ്രിയഗോചരമല്ല എന്നാണ്. രണ്ടു കാരണങ്ങളാല്‍ ഈ വാദം അബദ്ധമാണ്. ഒന്നാമത്, ദൈവം പദാര്‍ഥാതീതന്‍ ആണ്. അങ്ങനെയുള്ള ആ അസ്ഥിത്വം പദാര്‍ഥത്തെ മാത്രം അനുഭവിക്കാന്‍ കഴിവുള്ള നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു വിധേയമാകണം എന്ന് പറയുന്നത് വിഡ്ഢിത്തമാണ്.
രണ്ടാമത് , നമ്മുടെ ഇന്ദ്രിയങ്ങള്‍ അറിവിന്റെ അവസാന വാക്കല്ല. ആണെന്ന് തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. ദൈവം ഉണ്ടെന്നും ദൈവവിശ്വാസമാണ് യഥാര്‍ത്ഥ യുക്തിവാദം എന്നും ബോധ്യപ്പെടുത്തുന്ന പത്തു കാരണങ്ങള്‍ താഴെ വായിക്കുക. വിലയിരുത്തുക.
1. നാം തന്നെയാണ് ദൈവവിശ്വാസം വരാനുള്ള ഒന്നാമത്തെ കാരണം. ദൈവവിശ്വാസം മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. അത് കൊണ്ടാണ് ലോകത്ത് എക്കാലവും 99 % ആളുകളും ദൈവവിശ്വാസിയാകുന്നത്. അവന്‍ എന്നും ദൈവത്തെ തേടുന്നു. ഒരു മതവുമില്ലെങ്കിലും അങ്ങനെയൊരു അസ്തിത്വത്തെ കുറിച്ച ചിന്ത അവന്റെ മനസ്സിലുയരും. എന്നാല്‍ ചിലര്‍ ആ അടിസ്ഥാന പ്രകൃതിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും നിരീശ്വരവാദിയായി തീരുകയും ചെയ്യുന്നു. അഥവാ നിരീശ്വരവാദമാണ് കൃത്രിമവും പ്രകൃതിവിരുദ്ധവും.
ഈയൊരു പ്രശ്നം മറികടക്കാന്‍ വേണ്ടി ദൈവസങ്കല്‍പത്തെ കുറിച്ച് പല സിദ്ധാന്തങ്ങളും കൊണ്ട് വന്നിട്ടുണ്ട്. പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച അന്ധവിശ്വാസം (Nature Myths), ഭൂതാരാധന (Fetish Worship), പിതൃ ആരാധന (Manism), സ്വതന്ത്ര ആത്മീയ ജീവിതസങ്കല്‍പ്പം (Animism), മറ്റു ജീവികളോടുള്ള അടുപ്പവും ആരാധനയും (Totemism), ഇന്ദ്രജാല സിദ്ധാന്തം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ബഹുദൈവത്വത്തില്‍ നിന്നും എകദൈവത്വത്തിലെക്കുള്ള ഒരു പരിണാമമാണ് ഈ സിദ്ധാന്തങ്ങളുടെയെല്ലാം പൊതു സ്വഭാവം. എന്നാല്‍ ആധുനിക ഗവേഷണങ്ങള്‍ ഇതിനെ പാടെ നിരാകരിക്കുന്നു.
വിയന്നാ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ W. ഷ്മിറ്റ് പറയുന്നത് കാണുക:
"അതിപുരാതനമായ മാനവസംസ്കാരങ്ങളിലെ പരാശക്തി ഏകദൈവാദര്‍ശത്തിലുള്ള സാക്ഷാല്‍ ദൈവം തന്നെയായിരുന്നു. അവയുള്‍ക്കൊള്ളുന്ന മതമോ, ശുദ്ധമായ ഏകദൈവത്ത്വത്തിലധിഷ്ടിതമായ മതവും. ഒരു പറ്റം ഗ്രന്ഥകാരന്മാരുടെ സുശക്തമായ എതിര്‍പ്പിനു പാത്രമായ ഒരു വിഷയമാണിത്. ആ എതിര്‍പ്പ് നമുക്കിന്നു നേരിടാന്‍ കഴിയും. സാക്ഷാല്‍ ഏകദൈവസങ്കല്‍പ്പത്തിലുള്ള പരാശക്തിയുടെ സ്വഭാവം തന്നെയാണ് അതിപ്രാക്തന ഗോത്രവര്‍ഗങ്ങളില്‍ നല്ലൊരു വിഭാഗത്തിന്റെ ദൈവത്തിനുള്ളതെന്നു ഒരു ഉപരിപ്ലവ വീക്ഷണത്തില്‍ പോലും വ്യക്തമാവുന്നതാണ്." (The Origin and Growth of Religion, Page:262)
2. ദൈവം ഇല്ലെന്നു ഉറപ്പിച്ചു പറയണമെങ്കില്‍ മനുഷ്യന്‍ സ്വന്തത്തെ കുറിച്ചും ഈ പ്രപഞ്ചത്തെ കുറിച്ചും അതിനപ്പുറമുള്ള കാര്യത്തെ കുറിച്ചും പൂര്‍ണമായ അറിവ് നേടണം. ചുരുങ്ങിയ പക്ഷം ഒരാള്‍ക്ക് ദൈവം ഉണ്ടോ ഇല്ലേ എന്ന് അറിയില്ല എന്ന് മാത്രമേ പറയാന്‍ കഴിയൂ. അതായത് അജ്ഞേയവാദം.
യഥാര്‍ഥത്തില്‍ നിരീശ്വരവാദം ഊഹാധിഷ്ടിതവും തെളിവില്ലാത്തതുമാണ്. ഒരു നിരീശ്വരവാദി, ശാസ്ത്രത്തെയും അറിവുകളെയും തന്റെ ചിന്താഗതിക്കൊപ്പിച്ചു വ്യാഖ്യാനിച്ചു ദൈവം ഇല്ലെന്നു പറയുകയാണ്. എന്നാല്‍ ശാസ്ത്രം ഒരിക്കലും ദൈവമില്ലെന്ന് പറയുന്നില്ല. കാരണം ദൈവമെന്നത് നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിധേയമല്ല. ദൈവം പദാര്‍ത്ഥവുമല്ല. ശാസ്ത്രത്തിന്റെ മേഖല പഞ്ചേന്ദ്രിയങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുന്നതാണ്. എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാണ്. അത് അതിന്റെ ദൗര്‍ബല്യവും നിസ്സഹായതയും പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അത് വെച്ച് എങ്ങനെയാണ് കൃത്യമായ, ഉറപ്പായ അറിവില്‍ എത്തിച്ചേരുക?
3. വളരെ വ്യവസ്ഥാപൂര്‍വ്വം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ശരീരം ദൈവാസ്ഥിക്യത്തിനുള്ള മികച്ച തെളിവാണ്. ശാസ്ത്രം വളരെ പുരോഗമിച്ചിട്ടും ആ വിസ്മയത്തിന്റെ കുരുക്കഴിക്കാന്‍ സാധിച്ചിട്ടില്ല. മസ്തിഷ്കം, കണ്ണ്, ഹൃദയം, ചെവി തുടങ്ങിയ അവയവങ്ങളും അവയവവ്യവസ്ഥകളും ഏറ്റവും വിസ്മയകരമാംവിധം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്തിനു അവയവങ്ങള്‍ നോക്കണം, അതിലെ ഒരു കോശം മാത്രം എടുക്കൂ, അല്ലെങ്കില്‍ അതിലെ ഒരു അംഗമായ മര്‍മ്മം (Nucleus) മാത്രം പരിശോധിക്കൂ. അതിലെ ഒരു ക്രോമോസോം മാത്രം പഠനവിധയമാക്കൂ. വിസ്മയത്തിന്റെ അനന്തതയിലേക്ക് എത്തിക്കുന്ന DNA കള്‍ നിങ്ങള്‍ക്കവിടെ കാണാം. ഏറ്റവും മികച്ച സൂപര്‍ കംപ്യൂട്ടറുകള്‍ക്ക് പോലും അതിന്റെ പ്രവര്‍ത്തനത്തിന്റെ ഏഴലത്ത് പോലും എത്താന്‍ കഴിയില്ല. അവയെ കുറിച്ച് അറിയുന്തോറും പത്തിരട്ടിയായി അറിവില്ലായ്മയുടെ അടഞ്ഞ അറകള്‍ നാം കാണുന്നു. പൂര്‍ണമായ അറിവിലേക്ക് നാം എത്തിപ്പെടുമെന്ന് ഒരാള്‍ക്കും പറയാന്‍ കഴിയില്ല. നിരീശ്വരവാദിക്കു പോലും. ഇതെല്ലാം യാദൃച്ചികം, പരിണാമം എന്നിങ്ങനെ പറഞ്ഞു മന:സാക്ഷിയെ വഞ്ചിച്ചുകൊണ്ട് ബോധമുള്ള മനുഷ്യന് മുന്നോട്ടു പോകാന്‍ കഴിയുമോ?
4. നിഗൂഡതകളുടെ അനന്തതയാണ് മനസ്സ് എന്ന പ്രതിഭാസം. മനസ്സിന്റെ യാഥാര്‍ത്യം തേടുന്നവര്‍ പൂര്‍ണമായ, തൃപ്തികരമായ ഒരു ഉത്തരത്തില്‍ എത്തുന്നില്ല. മനസ്സിനെ കുറിച്ച് പഠിക്കാന്‍ വേണ്ടി Psychology എന്ന പഠനശാഖയും അതിന്റെ അസംഖ്യം ശാഖോപശാഖകളും ഇന്ന് നിലവിലുണ്ട്. ഒട്ടേറെ പരിമിതികളിലൂടെയാണ് ഈ മേഖല കടന്നുപോകുന്നത്. മറ്റുശാഖകള്‍ പോലെ സുവ്യക്തമായ ഒരു മാനദണ്ഡം മനസ്സിന്റെ കാര്യത്തില്‍ സ്വീകരിക്കാന്‍ ഈ ശാസ്ത്രമേഖലക്ക് കഴിയുന്നില്ല. അത്രക്കും സങ്കീര്‍ണമാണ് മനുഷ്യമനസ്സ്.
എല്ലാ ബുദ്ധിയുള്ള മനുഷ്യരുടെയും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ നോക്കൂ:
ദൈവനിഷേധിക്ക് തൃപ്തികരമായ ഒരു വിശദീകരണവും നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങളാണ് ഇവ. എന്നാല്‍ ദൈവവിശ്വാസികളുടെ പക്കല്‍ തൃപ്തികരമായ മറുപടി ഉണ്ട് താനും. പ്രപഞ്ചത്തിനും ജീവിതത്തിനും അര്‍ഥം നല്‍കുന്നത് ദൈവവിശ്വാസം മാത്രമാണ്.
എത്രനേടിയാലും എത്രസുഖസൗകര്യങ്ങള്‍ അനുഭവിച്ചാലും ശാന്തിനേടാത്ത മനസും പേറി ഓരോ മനുഷ്യനും നീങ്ങുന്നു. അത് ദൈവത്തെ തേടുന്നു. ദൈവമുണ്ട്, പരലോകമുണ്ട് എന്ന ബോധം അവനു ശാന്തിയും ആശ്വാസവും നല്‍കുന്നു. ജീവിതത്തിനു അര്‍ത്ഥവും താളവും നല്‍കുന്നു.
എല്ലാ ബുദ്ധിയുള്ള മനുഷ്യരുടെയും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ നോക്കൂ:
- എന്തുകൊണ്ട് പ്രപഞ്ചം?
- ജീവിതം എന്തിന്?
ദൈവനിഷേധിക്ക് തൃപ്തികരമായ ഒരു വിശദീകരണവും നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങളാണ് ഇവ. എന്നാല്‍ ദൈവവിശ്വാസികളുടെ പക്കല്‍ തൃപ്തികരമായ മറുപടി ഉണ്ട് താനും. പ്രപഞ്ചത്തിനും ജീവിതത്തിനും അര്‍ഥം നല്‍കുന്നത് ദൈവവിശ്വാസം മാത്രമാണ്.
എത്രനേടിയാലും എത്രസുഖസൗകര്യങ്ങള്‍ അനുഭവിച്ചാലും ശാന്തിനേടാത്ത മനസും പേറി ഓരോ മനുഷ്യനും നീങ്ങുന്നു. അത് ദൈവത്തെ തേടുന്നു. ദൈവമുണ്ട്, പരലോകമുണ്ട് എന്ന ബോധം അവനു ശാന്തിയും ആശ്വാസവും നല്‍കുന്നു. ജീവിതത്തിനു അര്‍ത്ഥവും താളവും നല്‍കുന്നു.
5. ദൈവം ഇല്ലായിരുന്നുവെങ്കില്‍ നന്മ-തിന്മ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു പ്രസക്തിയും ഉണ്ടാവുമായിരുന്നില്ല. മറ്റു ജീവികളെ പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു ജീവിയായി മനുഷ്യനെ ആരും കാണുന്നുമില്ല. ഇത്ര സങ്കീര്‍ണവും അത്ഭുതകരവുമായ മനസ്സും ശരീരവും ഉണ്ടായിട്ടു അവസാനം അര്‍ത്ഥശൂന്യമായ ഒരു അന്ത്യമാണ് അവനുള്ളതെങ്കില്‍ സാധാരണ ഒരു മൃഗവും നാമും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? നന്മയും തിന്മയും എന്ന സങ്കല്പം തന്നെ ദൈവികമാണ്.
6. ഈ ലോകത്ത് സമ്പൂര്‍ണമായ നീതി നടപ്പിലാവുന്നില്ല. തിന്മയില്‍ മുങ്ങിക്കുളിക്കുന്നവന്‍ സുഖിക്കുകയും മദിക്കുകയും എന്നിട്ട് സാധാരണ പോലെ മരിച്ചു പോവുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരമായി നാം കാണുന്നു. എന്നാല്‍ നന്മ ചെയ്യുന്നവന് കഠിനദു:ഖവും പ്രയാസവും കൊടിയ പീഡനങ്ങളും ആണ് അധികവും കാണുന്നത്. തിന്മയുടെ ശക്തികളാല്‍ അവര്‍ കൊല്ലപ്പെടുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു. അപരാധികള്‍ വിലസുന്നു. ദുര്‍ബലര്‍ ചൂഷണം ചെയ്യപ്പെടുന്നു. നീതിയുടെ ഒരു ലോകവും അതിനൊരു രാജാവും (ദൈവം) ഉണ്ടാവണമെന്ന് ഈ വസ്തുതകള്‍ നമ്മോടു പറയുന്നില്ലേ? ഇല്ലെങ്കില്‍ ഈ ജീവിതത്തിനു എന്തര്‍ത്ഥം? (പരലോകമില്ലെങ്കില്‍ ഈ ജീവിതത്തിനു എന്തര്‍ത്ഥം? എന്ന പോസ്റ്റ് കാണുക).
7. പ്രപഞ്ചത്തിനോ അതിനകത്തുള്ള ഏറ്റവും ചെറിയൊരു അണുകണത്തിനു പോലുമോ സ്വയം ചലനശേഷി ഇല്ലെന്നു ശാസ്ത്രം വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെയെങ്ങനെയാണ് പ്രപഞ്ചം ചലനസജ്ജമായത്? അതിനുപിന്നില്‍ ഒരു പ്രപഞ്ചാതീതശക്തി ഉണ്ടെന്നു കരുതലാണ് കൂടുതല്‍ യുക്തിസഹമായത്.
തീര്‍ന്നില്ല, ഈ പ്രപഞ്ചവും അതിനുള്ളിലുള്ളതും കൃത്യമായ താളത്തോടെയും ഐക്യത്തോടെയും നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഓരോ ഗോളവും അതിന്റേതായ ഭ്രമണപഥത്തിലൂടെ താളാത്മകമായി നീങ്ങുന്നു. അനന്തമായ പ്രപഞ്ചത്തിന്റെ ഒരു ബിന്ദു എന്ന് പറയാന്‍ പോലും നാമില്ല എന്നതാണ് സത്യം.
ജന്മവാസനകള്‍ പ്രകടിപ്പിക്കുന്ന ജീവികളുടെ പ്രവര്‍ത്തനങ്ങള്‍ ദൈവാസ്ഥിക്യത്തെ വെളിപ്പെടുത്തുന്നു. ഒരു പരിണാമ തത്വത്തിനും വഴങ്ങാത്ത അത്ഭുതങ്ങള്‍ നാം ജൈവലോകത്ത് കാണുന്നു.
തീര്‍ന്നില്ല, ഈ പ്രപഞ്ചവും അതിനുള്ളിലുള്ളതും കൃത്യമായ താളത്തോടെയും ഐക്യത്തോടെയും നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഓരോ ഗോളവും അതിന്റേതായ ഭ്രമണപഥത്തിലൂടെ താളാത്മകമായി നീങ്ങുന്നു. അനന്തമായ പ്രപഞ്ചത്തിന്റെ ഒരു ബിന്ദു എന്ന് പറയാന്‍ പോലും നാമില്ല എന്നതാണ് സത്യം.
ജന്മവാസനകള്‍ പ്രകടിപ്പിക്കുന്ന ജീവികളുടെ പ്രവര്‍ത്തനങ്ങള്‍ ദൈവാസ്ഥിക്യത്തെ വെളിപ്പെടുത്തുന്നു. ഒരു പരിണാമ തത്വത്തിനും വഴങ്ങാത്ത അത്ഭുതങ്ങള്‍ നാം ജൈവലോകത്ത് കാണുന്നു.
ശാസ്ത്രം ഈ അത്ഭുതങ്ങള്‍ക്ക് പല തരം വിശദീകരണങ്ങള്‍ നല്‍കുവാന്‍ ശ്രമിക്കുന്നുണ്ട് . എന്നാല്‍ ആ വിശദീകരണങ്ങള്‍ നമ്മെ കൂടുതല്‍ അത്ഭുതങ്ങളിലെക്ക് നയിക്കുകയാണ് ചെയ്യുക. ആരാണ് ഈ സംവിധാനങ്ങള്‍ ഉണ്ടാക്കിയത് എന്ന ചോദ്യം വീണ്ടും വീണ്ടും ഉയര്‍ത്തുകയാണ് അത്തരം വിശദീകരണങ്ങള്‍ .
8. ഒരു യുക്തിവാദിയോടു പ്രപഞ്ചം എങ്ങനെയുണ്ടായെന്നു ചോദിച്ചാല്‍ അതു ആദ്യമേ ഉള്ളതാണെന്നും അതിനു തുടക്കമില്ല എന്നുമാണു പലപ്പോഴും ഉത്തരം കിട്ടുക. എന്നാല്‍ പ്രപഞ്ചത്തെ പ്രപഞ്ചാതീതനായ ദൈവം സൃഷ്ടിച്ചു എന്നാണു മതം നല്‍കുന്ന മറുപടി. ദൈവമാവട്ടെ അനാദിയാണെന്നും പറയുന്നു. പദാര്‍ത്ഥത്തിനു (പ്രപഞ്ചത്തിനു) തുടക്കമില്ല എന്ന് പറയുന്നതിനേക്കാള്‍ യുക്തിഭദ്രമാണ് പ്രപഞ്ചാതീതമായ ദൈവത്തിനു തുടക്കമില്ല എന്ന് പറയുന്നത്. (ഇന്ന് പ്രപഞ്ചം അനാദിയാണ് എന്ന വീക്ഷണത്തിനു ശാസ്ത്രത്തില്‍ അംഗീകാരം കുറഞ്ഞുവെന്നും പ്രപഞ്ചത്തിനു തുടക്കമുണ്ടെന്നു വിശദീകരിക്കുന്ന സിദ്ധാന്തങ്ങള്‍ക്കാണ് മുന്‍തൂക്കം എന്നും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക).
9. ശരിയായ ദൈവവിശ്വാസം ജീവിതത്തിനു ശാന്തിയും സമാധാനവും പ്രതീക്ഷയും നല്‍കുന്നു. ദുഃഖവേളകളില്‍ ആശയായും ആശ്വാസമായും നമുക്ക് അനുഭവപ്പെടുന്നു. ദൈവവിശ്വസമില്ലാത്തവന് പൊതുവേ ജീവിതം ശൂന്യതയാണ്. മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതം. ഇവിടെ കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി , മറ്റൊരു ലോകം അവനു വേണ്ടി ഇല്ല.
ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് അയാള്‍ക്ക് ഈ ഭൂമിയില്‍ ഒന്നും നഷ്ടപ്പെടാനില്ല. ദൈവവിശ്വാസിയേക്കാള്‍ എന്ത് സുഖമാണ് നിരീശ്വരവാദിക്ക് കിട്ടുന്നത്? ഒന്നുമില്ല. മറിച്ചു നിരീശ്വരവാദിയേക്കാള്‍ സമാധാനവും സന്തോഷവും പ്രതീക്ഷയും അനുഭവിക്കാന്‍ കഴിയുക ദൈവവിശ്വാസിക്കാണ്.
അങ്ങനെ ഒരു ദൈവമോ പരലോകമോ ഇല്ലെന്നു സങ്കല്‍പ്പിക്കുക. ഒരു ദൈവവിശ്വാസി മരിച്ചു പോയാലും അത് കൊണ്ട് ഒരു നഷ്ടവും ഇല്ല. മറിച്ചു അങ്ങനെയൊന്നു ഉണ്ടെങ്കിലോ നിരീശ്വരവാദിക്ക് അതൊരു നഷ്ടവുമായിരിക്കും.
ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് അയാള്‍ക്ക് ഈ ഭൂമിയില്‍ ഒന്നും നഷ്ടപ്പെടാനില്ല. ദൈവവിശ്വാസിയേക്കാള്‍ എന്ത് സുഖമാണ് നിരീശ്വരവാദിക്ക് കിട്ടുന്നത്? ഒന്നുമില്ല. മറിച്ചു നിരീശ്വരവാദിയേക്കാള്‍ സമാധാനവും സന്തോഷവും പ്രതീക്ഷയും അനുഭവിക്കാന്‍ കഴിയുക ദൈവവിശ്വാസിക്കാണ്.
അങ്ങനെ ഒരു ദൈവമോ പരലോകമോ ഇല്ലെന്നു സങ്കല്‍പ്പിക്കുക. ഒരു ദൈവവിശ്വാസി മരിച്ചു പോയാലും അത് കൊണ്ട് ഒരു നഷ്ടവും ഇല്ല. മറിച്ചു അങ്ങനെയൊന്നു ഉണ്ടെങ്കിലോ നിരീശ്വരവാദിക്ക് അതൊരു നഷ്ടവുമായിരിക്കും.
10. ശരിയായ ദൈവവിശ്വാസം ഇല്ലാത്തവന്‍ ഒന്നുകില്‍ മഹാധിക്കാരിയായി തീരുന്നു. അല്ലെങ്കില്‍ മറ്റു വല്ലതിന്റെയും അടിമയായിത്തീരുന്നു. അവന്‍ ഇഷ്ടമുള്ള നിലക്ക് ജീവിക്കും. അവന്റെ ധാര്‍മികത അവന്‍ തീരുമാനിക്കും. മറ്റുള്ളവരുടെ നന്മക്ക് വേണ്ടി തന്റെ സുഖം ത്യജിക്കേണ്ട ആവശ്യം ഇല്ലെന്നു കരുതും. പാപങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും പ്രകടിപ്പിക്കില്ല. കാരണം അതിനെ കുറിച്ച് ചോദിക്കാന്‍ ഒരു ദൈവവും ഇല്ല എന്നാണല്ലോ അവന്റെ സങ്കല്പം. ഈ ലോകത്തെ നിയമങ്ങള്‍ ദുര്‍ബലവും പഴുതുകള്‍ നിറഞ്ഞതുമായതിനാല്‍ ആ ഭയവും അസ്ഥാനത്താണ്. എന്നാല്‍ അടിയുറച്ച ദൈവവിശ്വാസി പാപങ്ങള്‍ ചെയ്യാന്‍ തയ്യാറാകില്ല. ദൈവഭയവും പരലോകത്തെ വിചാരണയും അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ ലോകത്തിന്റെ സുഗമവും സമാധാനപൂര്‍ണവുമായ പ്രയാണത്തിന് ദൈവവിശ്വാസം അനിവാര്യമാണ്. ഇന്നത്തെ ലോകഗതി അത് കൃത്യമായി നമ്മോട് പറയുന്നുമുണ്ട്.
വെരി നൈസ്. ഹ്രസ്വമെങ്കിലും വളരെ ചിന്തനീയമായ പോയിന്റ്സ് ആണ് ഇവ. ഇതിലെ ഓരോ വിഷയങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്.
ReplyDelete`nice..
ReplyDelete“ദൈവം ഇല്ലെന്നു പറയാന്‍ ഒരു നിരീശ്വരവാദിയുടെ മുമ്പിലുള്ള ഒരേയൊരു ന്യായം അത് ഇന്ദ്രിയഗോചരമല്ല എന്നാണ്“>>>>>>>>>> “അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞള് പോലെ വെളുത്തിരിക്കും.“ ആദ്യ വാക്യം തന്നെ പരമ അബദ്ധം. നിരീശ്വരവാദികൾ ‘ദൈവം’ ഇന്ത്രിയഗോചരമല്ലാത്തതുകൊണ്ടല്ല അത് ‘ഇല്ലെന്ന്‘ പറയുന്നത്. നിരീശ്വരവാദികൾ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരല്ല, മറിച്ച് ഉണ്ട് എന്ന് വിശ്വസിക്കാത്തവരാണ്.
ReplyDelete"ദൈവം ഇല്ലെന്നു പറയാന്‍ ഒരു നിരീശ്വരവാദിയുടെ മുമ്പിലുള്ള ഒരേയൊരു ന്യായം അത് ഇന്ദ്രിയഗോചരമല്ല എന്നാണ് " എന്ന പ്രസ്താവന അബദ്ധമല്ല. നിരീശ്വരവാദികളുടെ ശക്തമായ വാദം ആണ്.
Delete'നിരീശ്വരവാദം' എന്നാല്‍ ഈശ്വരന്‍ ഇല്ലെന്ന വാദം എന്നല്ലേ അര്‍ഥം? "നിരീശ്വരവാദികള്‍ ദൈവം ഇല്ലെന്നു വിശ്വസിക്കുന്നവരല്ല, മറിച്ചു ഉണ്ടെന്ന് വിശ്വസിക്കാത്തവര്‍ " ആണെന്ന പ്രസ്താവന അബദ്ധമല്ലേ? ദൈവം ഉണ്ടെന്ന വിശ്വാസം ഇല്ലെങ്കില്‍ അതിനര്‍ത്ഥം അവന്‍ ദൈവം ഇല്ലെന്നു വിശ്വസിക്കുന്നു എന്ന് തന്നെയാണ്. അങ്ങനെയല്ലാത്ത ഒരു അവസ്ഥ നിരീശ്വരവാദത്തിന് ഉണ്ടോ? ഉണ്ടെങ്കില്‍ പറയൂ.
good points...thks for the link
ReplyDeleteപ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് യുക്തിവാദിയോടു ചോദിച്ചാല്‍ അതു ആദ്യമേ ഉള്ളതാണെന്നും അതിനു തുടക്കമില്ല എന്നുമാണു ഉത്തരം കിട്ടുക. എന്നാല്‍ പ്രപഞ്ചത്തെ പ്രപഞ്ചാതീതനായ ദൈവം സൃഷ്ടിച്ചു എന്നാണു മതം നല്‍കുന്ന മറുപടി. ദൈവമാവട്ടെ തുടക്കമില്ലാത്തവനാണെന്നും പറയുന്നു. പദാര്‍ത്ഥത്തിനു (പ്രപഞ്ചത്തിനു) തുടക്കമില്ല എന്ന് പറയുന്നതിനേക്കാള്‍ യുക്തിഭദ്രമാണ് പ്രപഞ്ചാതീതമായ ദൈവത്തിനു തുടക്കമില്ല എന്ന് പറയുന്നത്. Truth.Thanxx bro!!!!!
ReplyDeleteഅതാണ് ഒരു കാട്ടറബിയോട് നിന്റെ നാഥനെ കുറിച്ച് നീ എങ്ങിനെ മനസ്സിലാക്കി എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.." ഒട്ടക കാഷ്ടം ഒട്ടകത്തിന്റെ മേല്‍ അറിയിക്കുന്നു ..കാലടയാലം നടത്താതെയും അറിയിക്കുന്നു എന്നാല്‍ നക്ഷത്ര ഗോള പ്രപഞ്ചവും , വിസ്തൃതമായ ഈ ഭൂമിയും ഒരു പ്രപഞ്ച ധാധാവിലുള്ള അറിവ് നല്കുന്നില്ലയോ??
ReplyDeleteThis comment has been removed by the author.
ReplyDeleteI would like to oppose/defend the 10th point, if it is the case which you tried to explain, if we believe there is a god and religious then and there people will keep away from criminality.
ReplyDeleteso there is a chance to others to clarify a point that, the religious and GOD can be a myth where some one created to make them scare and keep stay away from the criminality. Just remember the childhood where mother says, there is a ghost, have food, kind of trick. so need more clarification on 10th point or to be deleted