സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.
സംവാദം-3 (A) ല്‍ നടന്ന സംവാദത്തിന്റെ തുടര്‍ച്ച ആണിത്.
Abdulla പറയുന്നു:
1) ലിംഗപരമായ ചര്‍ച്ച കൊണ്ട് കാര്യമില്ല എങ്കില്‍ അത് വിടാം. എങ്കിലും മനുഷ്യവ്യക്തിയെ സൂചിപ്പിക്കുന്ന പദങ്ങള്‍ ദൈവികമാണ് എന്ന് പറയപ്പെടുന്ന പുസ്തകത്തില്‍ ഉപയോഗിക്കുന്നതിനെ ഞാന്‍ സ്വീകരിക്കുന്നില്ല.
അത് തന്നെ അതൊരു മനുഷ്യനിര്‍മ്മിതം ആണെന്നതിന് പ്രധാന തെളിവാണ്.
2) മൃഗബലി, ബഹുഭാര്യാത്വം എന്നിവയെക്കുറിച്ച് ഇവിടെ പൂര്‍ണമായി എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
3) ഇനി നമ്മുടെ ചര്‍ച്ചാ വിഷയം.
താങ്കളുടെ അഭിപ്രായ പ്രകാരം ദൈവത്തിനു രൂപം, ഗുണം എന്നിവ ഉണ്ടോ..?
സര്‍വ്വന്ജ്ഞാനും സര്‍വ്വശക്തനും ആണോ..? ആണെങ്കില്‍ എന്താണ് അത് കൊണ്ട് ഖുര്‍ ആന്‍ ഉദ്ദേശിക്കുന്നത്...?
ദൈവം എന്നത് പ്രപഞ്ച വിഭിന്നമായി നിലനില്‍ക്കുന്നതാണോ..?
എന്നീ ചോദ്യങ്ങള്‍ എനിക്ക് ഉണ്ട്, താങ്കള്‍ മറുപടി പറയും എന്ന് കരുതുന്നു.
ഇതിന്റെ അഭിപ്രായത്തിനു ശേഷം വേണം എനിക്ക് എന്റേതായ നിഗമനങ്ങള്‍ ഇവിടെ പറയാന്‍...
Mohammed ali K.C, Kakkadampuram പറയുന്നു:
1) ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ്. പക്ഷെ അത് സംസാരിക്കുന്നത് അറബി ഭാഷയിലും. ദൈവം മനുഷ്യന് അറിയാത്ത ഭാഷ ഉപയോഗിച്ചാല്‍ മനുഷ്യന് ഒന്നും മനസ്സിലാകാതെ വരും. മനുഷ്യവ്യക്തിയെ സൂചിപ്പിക്കുന്ന പദങ്ങള്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഖുര്‍ആന്‍ ദൈവത്തെ സൃഷ്ടികളോട് ഉപമിക്കരുതെന്നു പറയുന്നു. പിന്നെയെന്തു പ്രശ്നം? ദൈവം മനുഷ്യന്റെ ഭാഷയില്‍ സംസാരിക്കുന്നത് കൊണ്ട് ഖുര്‍ആന്‍ മനുഷ്യനിര്‍മ്മിതം ആണെന്ന നിഗമനത്തില്‍ എത്തുന്നത് അബദ്ധമാണ്.
2) പൂര്‍ണമായി എഴുതണമെന്നില്ല. ചര്‍ച്ചക്കെടുത്ത ഭാഗം മാത്രം പരിഗണിക്കാമല്ലോ.
3) a) ദൈവത്തിനു രൂപം, ഗുണം എന്നിവ ഉണ്ടോ..?
ദൈവം അരൂപിയാണ്. ദൈവത്തിനു ദൈവത്തിന്റെതായ ഗുണങ്ങള്‍ ഉണ്ട്. മനുഷ്യഗുണങ്ങളോട് ഉപമിക്കരുത് . ഉദാഹരണത്തിന് അല്ലാഹു കാണുന്നവന്‍ ആണെന്ന് പറയുമ്പോള്‍ മനുഷ്യന്റെയോ ഇതര ജീവികളുടെയോ കാഴ്ചയോ അവയവങ്ങളോ നാം അല്ലാഹുവില്‍ സങ്കല്പ്പിക്കരുത്.
b) സര്‍വ്വജ്ഞനും സര്‍വ്വശക്തനും ആണോ..?
അതെ. എല്ലാം അറിയുന്നവന്‍ ആണെങ്കിലേ ദൈവം ആകൂ. അവനു സാധിക്കാത്തതായി ഒന്നും തന്നെയില്ല. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്ന ശക്തിയാണ് അല്ലാഹു.
c) ദൈവം എന്നത് പ്രപഞ്ച വിഭിന്നമായി നിലനില്‍ക്കുന്നതാണോ..?
അവന്‍ പ്രപഞ്ചത്തിനു അതീതനാണ്. പ്രപഞ്ചം അവന്റെ സൃഷ്ടി മാത്രം. അവന്റെ കഴിവും ശക്തിയും അവയില്‍ കാണാം എന്നല്ലാതെ പ്രപഞ്ചത്തിന്റെ ഭാഗമായി അവന്‍ വരില്ല. കാരണം അവന്‍ പദാര്‍ത്ഥമല്ല.
Abdulla പറയുന്നു:
1) താങ്കള്‍ ഈ പറഞ്ഞത് ശരി ആകുമ്പോള്‍ തന്നെ മറ്റൊരു പ്രശ്നവും ഉണ്ട്. അത് എന്താണെന്ന് വച്ചാല്‍ ഒരു കുട്ടിയോട് ( മുസ്ലീം തന്നെ ആകട്ടെ ) ദൈവത്തെ കുറിച്ച് ചോദിച്ചാല്‍ മറുപടി കിട്ടുന്നത് എന്താണെന്ന് നോക്കിയിട്ടുണ്ടോ...? അവന്റെ മനസ്സില്‍ ആദ്യമായി വരുന്നത് ദൈവം എന്ന വ്യക്തിഗത ശക്തി ആയിരിക്കും എന്നതിന് സംശയമില്ല. ദൈവം ഇതിനൊക്കെ അതീതമാണെന്ന് നമ്മുടെ ബോധമനസ്സ് പറഞ്ഞാലും അബോധമനസ്സില്‍ ഒരു വ്യക്തിസങ്കല്‍പ്പം തീര്‍ച്ചയായും ഉണ്ടാകും. അതിനു കാരണം താങ്കള്‍ സ്വീകരിക്കുന്ന (അവന്‍) തുടങ്ങിയ പ്രയോഗങ്ങളാണ്. ചെറുപ്പം മുതലേ കുട്ടികളില്‍ നിറയുന്നത് ഇങ്ങനെയുള്ള വാക്കുകളിലൂടെ നേടുന്ന സങ്കല്പം ആണ് എന്നതാണ് അതിനു കാരണം.
2) ഹിംസ ഇല്ലാതെ ജീവിക്കാന്‍ ഒരു ജീവിക്കും കഴിയില്ല എന്നാലും മനപൂര്‍വമായി കൂടുതല്‍
സംവേദനക്ഷമത ഉള്ള ജീവികളെ എങ്കിലും വേദനിപ്പിക്കാതെ ജീവിക്കാന്‍ എല്ലാവര്ക്കും കഴിയും എന്നാണെന്റെ പക്ഷം. അത് കൊണ്ട് തന്നെ മൃഗബലി ഇല്ലാതെ തന്നെ ഒരു മനുഷ്യന് ജീവിക്കാന്‍ പറ്റും.
ബഹുഭാര്യാത്വത്തിന്റെ കാര്യത്തിലാണെങ്കില്‍ യുക്തി ആണിനും പെണ്ണിനും അനുകൂലമാവണം എന്നതാണ് എന്റെ അഭിപ്രായം. വേശ്യാവൃത്തി എന്നത് സ്വയം ഉണ്ടായ ഒന്നല്ല. വിവാഹം എന്ന സങ്കല്പം എപ്പോള്‍ പ്രാവര്‍ത്തികമായോ അപ്പോള്‍ തന്നെ വേശ്യാവൃത്തിയും പ്രാവര്‍ത്തികമായി എന്നതാണ് സത്യം. വേശ്യാവൃത്തി ഈ ഭൂമുഖത്തില്‍ നിന്ന് മാറണമെങ്കില്‍ വിവാഹവും ഇല്ലാതാകേണ്ടി വരും എന്നതാണ് സത്യം. ബഹുഭാര്യാത്വം കൊണ്ടൊന്നും അതിനെ ഇല്ലാതാക്കാന്‍ പറ്റില്ല. താല്‍ക്കാലിക പരിഹാരം ആകും എന്നല്ലാതെ മറ്റൊന്നും ഉണ്ടാകില്ല.
3) a) ഇവിടെ ഒരു പ്രശ്നം ഉണ്ട്. രൂപം ഇല്ലാത്തതിന് എങ്ങനെ ഗുണം ഉണ്ടാകും. ഗുണം എന്നത് രൂപത്തിന്റെ അസ്ഥിത്വം ആണ്, അത് പോലെ തിരിച്ചും. ഖുര്‍ ആനില്‍ തന്നെ മനുഷ്യ ഗുണവും ആയി അല്ലാതെ വേറെ ഒരു താരതമ്യവും ഉണ്ടെന്നു തോന്നുന്നില്ല.
b) സര്‍വ്വന്ജ്ഞാനും സര്‍വ്വശക്തനും ആണെങ്കില്‍ സര്‍വ്വവ്യാപി ആയിരിക്കാന്‍ പ്രയാസവും ഉണ്ടാകില്ല. കാരണം സര്‍വ്വശക്തന് സാധിക്കാത്തതായി വല്ലതും ഉണ്ടാകുമോ..?
c) " പ്രപഞ്ചത്തിന്റെ ഭാഗമായി അവന്‍ വരില്ല. കാരണം അവന്‍ പദാര്‍ത്ഥമല്ല. " എന്നതാണല്ലോ പ്രശ്നം.
നമ്മള്‍ ഇപ്പോള്‍ പദാര്‍ത്ഥം എന്ന് കരുതുന്നതെല്ലാം നമ്മുടെ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും പരിധി ആണ്.
ഈ പ്രപഞ്ചം പദാര്‍ത്ഥം എന്നതിനും അപ്പുറം തന്നെ ആണ് എന്നതല്ലേ സത്യം. നമുക്ക് പുതിയ ഒരു ഇന്ദ്രിയം കിട്ടിയാല്‍ ഇതേ പ്രപഞ്ചത്തെ നമ്മള്‍ മറ്റൊരു രീതിയില്‍ അനുഭവിക്കും എന്നതല്ലേ സത്യം. ' ഇമ്മാനുവല്‍ കാന്റ്റ് ' പറഞ്ഞത് പോലെ ഈ പ്രപഞ്ചത്തെയോ നമ്മള്‍ അനുഭവിക്കുന്ന നമ്മുടെ ശരീരം അടക്കം ഉള്ള ഒന്നിനെയും അതിന്റെ പൂര്‍ണ നിലയോടെ
അറിയാന്‍ ആവില്ല. അപ്പോള്‍ പ്രപഞ്ചം പദാര്‍ത്ഥം മാത്രം ആണ് എന്ന് എങ്ങനെ പൂര്‍ണ നിഗമനത്തില്‍ എത്താനാകും.
Mohammed ali K.C, Kakkadampuram പറയുന്നു:
1) കുട്ടികള്‍ക്ക് പല വിഷയത്തിലും പല സങ്കല്‍പ്പങ്ങളും ഉണ്ടാകും. അത് തിരുത്താനും മാറ്റാനും ആണ് വിദ്യാഭ്യാസം നല്‍കുന്നത്. എല്ലാ ദൈവസങ്കല്‍പ്പത്തിനും ഇത് ബാധകമാണ്.
അവന്‍ എന്നത് പോലുള്ള വാക്കുകളാണ് ഈ സങ്കല്പം വരാന്‍ കാരണം എന്നത് ശരിയല്ല. ദൈവം, ഈശ്വരന്‍ തുടങ്ങിയ വാക്കുകള്‍ക്കും ഈ പ്രശ്നമില്ലേ? ഒരു കുട്ടിയോട് ദൈവം അനുഗ്രഹിച്ചു എന്ന് പറയുമ്പോള്‍ അവന്റെ മനസ്സില്‍ വ്യക്തി സങ്കല്പം വരില്ലേ?
2) ഒരു ജീവിയെയും വെറുതെ കൊല്ലണം എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. മൃഗബലി ഒരു വിശ്വാസ ആചാരം എന്നതോടൊപ്പം തന്നെ ലോകത്ത് കോടിക്കണക്കിനു പേര്‍ക്ക് ആഹാരം കൂടി നല്‍കുന്നു. സസ്യം കൊണ്ട് മാത്രം ലോകത്തിന്റെ പട്ടിണി മാറ്റാന്‍ കഴിയില്ല. അതുപോലെ കോടിക്കണക്കിനു ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് മാംസ വിപണനവും മത്സ്യ വിപണനവുമൊക്കെ.
ബഹുഭാര്യാത്വത്തിന്റെ കാര്യത്തിലാണെങ്കില്‍ യുക്തി ആണിനും പെണ്ണിനും അനുകൂലമാവണം എന്ന താങ്കളുടെ അഭിപ്രായം ഒന്ന് വിശദീകരിക്കാമോ? ബഹുഭര്‍തൃത്ത്വം വേണമെന്നാണോ ഉദ്ദേശിച്ചത്?
വേശ്യാവൃത്തി ഈ ഭൂമുഖത്തില്‍ നിന്ന് മാറണമെങ്കില്‍ വിവാഹവും ഇല്ലാതാകേണ്ടി വരും എന്നത് വിചിത്രമല്ലേ? വിവാഹം ഇല്ലെങ്കില്‍ പിന്നെ ബാക്കിയുള്ളത് വേശ്യാവൃത്തിയാണ്. അതല്ലാതെ വേറെ എന്താണുള്ളത്?
ബഹുഭാര്യാത്വം കൊണ്ട് മാത്രം അതിനെ ഇല്ലാതാക്കാന്‍ പറ്റും എന്നാരും പറയുന്നില്ല. എന്നാല്‍ ഒരു പരിധി വരെ അതിനെ നിയന്ത്രിക്കാന്‍ സാധിക്കും. ഇസ്ലാമിക നിയമസംഹിതകളുടെ സമ്പൂര്‍ണമായ നടത്തിപ്പിലൂടെയാണ് പൂര്‍ണമായ പരിഹാരം ഉണ്ടാവുക.
3) a) രൂപം ഇല്ലാത്തതിന് എങ്ങനെ ഗുണം ഉണ്ടാകും എന്നാ ചോദ്യം സൃഷ്ടികള്‍ക്കെ ബാധകമാകുന്നുള്ളൂ. ദൈവത്തിനു ബാധകമല്ല. അവന്‍ പദാര്‍ത്ഥമല്ല.
ഖുര്‍ആനില്‍ ദൈവത്തെ മനുഷ്യ ഗുണവുമായി താരതമ്യം ചെയ്തിട്ടില്ല. ആകെ ചെയ്തത് മനുഷ്യഗുണത്തെ പറ്റി ഉപയോഗിക്കുന്ന വാക്കുകള്‍ പ്രയോഗിച്ചു എന്നതാണ്. ഉദാ: അല്ലാഹു കാണും, മനുഷ്യന്‍ കാണും. അള്ളാഹു മനുഷ്യന്‍ കാണും പോലെ കാണും എന്ന് പറഞ്ഞിട്ടില്ല.
b) ദൈവത്തിനു എന്തൊക്കെ കഴിയും എന്നതല്ല നമ്മുടെ വിഷയം. അവന്റെ യഥാര്‍ത്ഥ ഗുണം എങ്ങനെയാണ്? ഇതാണ് നാം അന്വേഷിക്കേണ്ടത്. താങ്കള്‍ പറയും പോലെ ആണെങ്കില്‍ ഒരാള്‍ക്ക്, ദൈവത്തിനു പട്ടിയാകാനും പൂച്ചയാകാനും കഴിയുമെന്നും അത് കൊണ്ട് ദൈവം അത്തരം മൃഗങ്ങളെ പോലെയാണെന്നും (അല്ലാഹുവില്‍ ശരണം) വാദിക്കാമല്ലോ. അങ്ങനത്തെ ഒരു അവസ്ഥയും അല്ലാഹുവിനു ഇല്ല എന്നതും ഇസ്ലാമിന്റെ അധ്യാപനമാണ്.
c) പ്രപഞ്ചം എന്നാല്‍ പദാര്‍ത്ഥം മാത്രമാണെന്ന് ഞാനും പറയുന്നില്ല. matter ഉം energy ഉം പ്രപഞ്ചത്തില്‍ ഉണ്ട് എന്നാര്‍ക്കും തര്‍ക്കമില്ല. ഇനി വേറെ ഏതെങ്കിലും ഉള്ളതായി കണ്ടുപിടിച്ചാലും പ്രശ്നമില്ല. കാരണം അതൊക്കെ ദൈവത്തിന്റെ സൃഷ്ടിയാണ്. അത് കൊണ്ടാണ് ഞാന്‍ ദൈവം പ്രപഞ്ചത്തിന്റെ ഉള്ളില്‍ വരില്ല എന്ന് തറപ്പിച്ചു പറയുന്നത്. സൃഷ്ടി വേറെ, സ്രഷ്ടാവ് വേറെ. പരീക്ഷണങ്ങള്‍ നടത്തി ദൈവം ഉണ്ടെന്നു സ്ഥാപിക്കാന്‍ സാധ്യമല്ല.
പിന്നെ ഇപ്പോള്‍ നമുക്കുള്ള ഇന്ദ്രിയങ്ങള്‍ വെച്ച് മാത്രമേ നമുക്ക് പ്രപഞ്ചത്തെ പഠിക്കാനും വ്യാഖ്യാനിക്കാനും കഴിയൂ. പുതിയൊരു ഇന്ദ്രിയം വന്നാല്‍ എങ്ങനെയെന്നത് ഊഹം മാത്രമല്ലേ? അത് വെച്ച് ഒരു നിഗമനത്തില്‍ എത്താന്‍ പറ്റുമോ?
Abdulla പറയുന്നു:
1) ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ആത്യന്തികമായതിനെ വ്യക്തമാക്കാനോ സൂചിപ്പിക്കാനോ നിലവില്‍ ഉള്ള ഒരു വാക്കുകള്‍ക്കും ഭാഷകള്‍ക്കും സാധിക്കില്ല എന്നത്. പിന്നെ താങ്കള്‍ പറയുന്ന തരത്തിലാണെങ്കില്‍ ഒരു കാര്യം വ്യക്ത്തമാക്കണം, അതെന്തെന്നാല്‍ ദൈവം,ഉണ്മ,അസ്ഥിത്വം തുടങ്ങിയ വാക്കുകള്‍ എങ്ങനെയാണ് ഒരു വ്യക്തിയെ സംബന്ധിക്കുന്നത് ആകുന്നതു...? യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ഒരു അര്‍ത്ഥവും ഈ വാക്കുകള്‍ക്കില്ല.
പക്ഷെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ താങ്കലെപ്പോലുള്ളവര്‍ക്ക് വ്യക്തിബോധം വരുന്നെങ്കില്‍ ഞാന്‍ മുന്‍പ് പറഞ്ഞ ആ " അബോധമനസ്സില്‍ ഒരു വ്യക്തിസങ്കല്‍പ്പം തീര്‍ച്ചയായും ഉണ്ടാകും" എന്നതിനെ താങ്കളും അംഗീകരിക്കുന്നു എന്നാണര്‍ത്ഥം.
ഒരു വിദ്യാഭ്യാസം കൊണ്ടും അത് മാറാന്‍ പോകുന്നില്ല എന്നതാണ് സത്യം. പിന്നെ അനുഗ്രഹിച്ചു എന്ന വാക്കിനു ഒരു വ്യക്തി എന്ന സങ്കല്‍പ്പത്തിന്റെ ആവശ്യം ഇല്ല. വ്യക്തിസാമീപ്യം ഇല്ലാതെ തന്നെ ഈ വാക്ക് ഉപയോഗിക്കാറുണ്ട്.
2) പൂര്‍ണമായും അഹിംസ ഉണ്ടാവുക ,മാംസ ഭക്ഷണം പാടില്ല എന്നതൊന്നുമല്ല എന്റെ വിഷയം. മാംസം വില്‍ക്കുന്നവരുടെയോ മത്സ്യബന്ധനം നടത്തുന്നവരുടെയോ ഉപജീവനമാര്‍ഗം ഇല്ലാതാക്കലുമല്ല എന്റെ വിഷയം. മൃഗബലി എന്നത് ഒരു ആചാരമായി
ദൈവികകര്‍മ്മമായി സ്വീകരിക്കാന്‍ എന്താണ് കാരണം. എന്താണ് അതിനു ഈ ആത്മീയതയില്‍ കാര്യം....? അത് കൊണ്ട് എന്ത് ഫലമാണ് കൊള്ളുന്ന ആള്‍ക്കും കൊല്ലപ്പെടുന്ന ജീവിക്കും കിട്ടുക...?
ബഹുഭാര്യാത്വം നടപ്പാക്കാംഎങ്കില്‍ ബഹുഭര്‍തൃത്വവും ഒരു കുഴപ്പമല്ല.
" വിവാഹം ഇല്ലെങ്കില്‍ പിന്നെ ബാക്കിയുള്ളത് വേശ്യാവൃത്തിയാണ്. "
എന്നതെങ്ങനെ ശരിയാവും. വിവാഹം എന്ന ഒരു സങ്കല്പം ഇല്ലാതെ എങ്ങനെ വേശ്യാവൃത്തി ശരിയാവും. പശ്ചാത്തലമായി വിവാഹം എന്നത് ഉണ്ടെങ്കില്‍ മാത്രമേ വേശ്യാവൃത്തി എന്നതിന് നിലനില്‍പ്പുള്ളൂ. ഒരു സംഭവം കണ്ടിട്ട് നിങ്ങള്ക്ക് അത് വേശ്യാവൃത്തി ആണെന്ന് പറയണമെങ്കില്‍ ഉള്ളില്‍ അതല്ലാത്ത മറ്റൊരു സംഭവത്തെക്കുറിച്ച്(വിവാഹം) ഉള്ള സങ്കല്പം വേണം.
ഇത് രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ ആണ്, ഇല്ലാതാകണമെങ്കില്‍ രണ്ടും ഇല്ലാതാകണം.
അല്ലാതെ ഒന്ന് മാത്രമായി ഇല്ലാതാകില്ല.
" ബഹുഭാര്യാത്വം കൊണ്ട് മാത്രം അതിനെ ഇല്ലാതാക്കാന്‍ പറ്റും എന്നാരും പറയുന്നില്ല"
താല്‍ക്കാലിക പരിഹാരം ആകും എന്ന് ഞാന്‍ ആദ്യമേ സമ്മതിച്ചതാണ്.
3) a) അരൂപിയായതിനു പ്രതിരൂപം ഉണ്ടാകുമോ...? " തന്റെ പ്രതിരൂപത്തില്‍ അവന്‍ മനുഷ്യനെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു." എന്ന് മതഗ്രന്ഥങ്ങള്‍ പറയുന്നതിന് പിന്നെ എന്ത് അര്‍ഥം...? അള്ളാഹു മനുഷ്യന്‍ കാണും പോലെ കാണില്ല എന്ന് പറയുന്നതെങ്ങനെ..?
മനുഷ്യനും മറ്റു ജീവികളും കാണുന്നതിനെക്കുറിച്ച് അല്ലാതെ വേറെ ഒരു കാണലിനെക്കുറിച്ചും മനുഷ്യന് അറിയാന്‍ കഴിയില്ല പിന്നെങ്ങനെ മറ്റൊരു വിധത്തിലുള്ള കാണലിനെക്കുരിച്ചു പറയാന്‍ പറ്റും...?
b) ദൈവത്തിനു എന്തൊക്കെ കഴിയും എന്നത് എന്റെയും വിഷയമല്ല. സര്‍വ്വശക്തനായ ദൈവത്തിനു എവിടെയും വ്യാപിക്കാനും ഏതു രൂപത്തില്‍ പ്രകടമാകാനും ആകും എന്നത് യുക്തിവിരുദ്ധമല്ല എന്നതല്ലേ സത്യം...?
c) പ്രപഞ്ചത്തെക്കുരിച്ചു തന്നെ അത് എന്താണെന്ന് പറയാന്‍ പറ്റാത്ത സ്ഥിതിക്ക് പിന്നെ അതിനെ അതിന്റെ അപ്പുറത്തുള്ള ഒന്ന് സൃഷ്ടിച്ചു പരിപാലിക്കുന്നു എന്ന് പറയുന്നതില്‍ എന്ത് കാര്യം..?
ഈ ഭൂമിയില്‍ ഉള്ള കഷ്ട്ടപ്പാടുകള്‍ കാണുമ്പോള്‍ ഇതൊന്നും ഇല്ലാത്ത മറ്റൊരു സ്ഥലം നമുക്ക് മരണശേഷം ഉണ്ടാകും എന്ന് താങ്കള്‍ പറയുന്നത് നിലവില്‍ നമുക്കുള്ള അനുഭവം വച്ചാണ്. എങ്കില്‍ നിലവിലുള്ളതിനെ വച്ച് ഞാന്‍ മറ്റൊരു സാധ്യതയെ കാണിച്ചു എന്ന് മാത്രമേയുള്ളൂ.
അതൊരു ഊഹം ആണെങ്കില്‍ താങ്കള്‍ പറയുന്ന സ്വര്‍ഗ്ഗവും നരകവും ഊഹം ആയിരിക്കും.
Mohammed ali K.C, Kakkadampuram പറയുന്നു:
1) മനുഷ്യന്‍ ഒരു അസ്ഥിത്വമല്ലേ? ആള്‍ദൈവം എന്ന് നാം പ്രയോഗിക്കാറില്ലേ? കോടീശ്വരന്‍ എന്ന പ്രയോഗമോ?
ആത്യന്തികമായതിനെ വ്യക്തമാക്കാനോ സൂചിപ്പിക്കാനോ നിലവില്‍ ഉള്ള ഒരു വാക്കുകള്‍ക്കും ഭാഷകള്‍ക്കും സാധിക്കില്ല എന്നത് പൂര്‍ണമായും ശരിയല്ല. അങ്ങനെയാണെങ്കില്‍ ഈ ചര്‍ച്ച തന്നെ നടത്താന്‍ പറ്റുമോ?
മുന്‍ചര്‍ച്ചയില്‍ പറഞ്ഞ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് വ്യക്തിബോധം വരുന്നില്ല. കുട്ടിക്കാലത്ത് അങ്ങനെയൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. ദൈവത്തിന്റെ ഒരു രൂപവും എന്റെ മനസ്സില്‍ ഇല്ല. വിദ്യാഭ്യാസത്തിലൂടെ കിട്ടിയ ഗുണം തന്നെ.
അനുഗ്രഹിച്ചു എന്ന വാക്കിനു ഒരു വ്യക്തി എന്ന സങ്കല്‍പ്പത്തിന്റെ ആവശ്യം ഇല്ല എന്നാണെങ്കില്‍ 'അവന്‍' എന്ന വാക്കിനും വ്യക്തിയെ സങ്കല്പ്പിക്കല്‍ ആവശ്യമില്ല. വ്യക്തിസാമീപ്യം ഇല്ലാതെ തന്നെ ഈ വാക്കും ഉപയോഗിക്കാറുണ്ടല്ലോ.
2) മൃഗബലിയെ ഒരു ക്രൂരതയുടെ അടയാളം എന്ന നിലക്കായിരുന്നു താങ്കള്‍ ആദ്യം കണ്ടിരുന്നത്. അത് കൊണ്ടാണ് അഹിംസയുടെ വിഷയം വന്നത്.
മൃഗബലി ഒരു ആചാരമായി ദൈവികകര്‍മ്മമായി സ്വീകരിക്കാന്‍ കാരണം ദൈവം അങ്ങനെ ചെയ്യാന്‍ കല്‍പ്പിച്ചു എന്നതാണ്. കൂടാതെ മൃഗബലിയുടെ പിന്നില്‍ ചരിത്രപരമായ കാരണമുണ്ട്. അതിന്റെ സ്മരണ കൂടിയാണ് മൃഗബലി. അതിലൂടെ ദൈവത്തെ അനുസരിക്കുക എന്ന കര്‍മം വരുന്നു. അങ്ങനെ ദൈവ പ്രീതി ലഭിക്കുന്നു. കൊല്ലപ്പെടുന്ന ജീവിക്ക് ഒന്നും ലഭിക്കുന്നില്ല. ആത്മീയത അവരുടെ വിഷയമല്ലല്ലോ.
ബഹുഭര്‍തൃത്വം കുഴപ്പമാണ്. കാരണം ജനിക്കുന്ന കുഞ്ഞിന്റെ പിതാവ് ആരാണെന്ന് കണ്ഫ്യൂഷന്‍ ആവും.
വിവാഹം എന്ന സങ്കല്പം ഇന്നുണ്ടല്ലോ. വിവാഹത്തിലൂടെയല്ലാത്ത സെക്സ് വ്യഭിചാരം അല്ലെങ്കില്‍ വേശ്യാവൃത്തി ആണ്. ആര്‍ക്കും ഇതില്‍ അഭിപ്രായ വ്യത്യാസം ഇല്ല. ഇനി വിവാഹം ഇല്ലാതായാല്‍ ബാക്കി വേശ്യാവൃത്തി തന്നെയല്ലേ? അതിന്റെ പേര് എങ്ങനെ മാറാനാണ്?
"ഒരു സംഭവം കണ്ടിട്ട് നിങ്ങള്ക്ക് അത് വേശ്യാവൃത്തി ആണെന്ന് പറയണമെങ്കില്‍ ഉള്ളില്‍ അതല്ലാത്ത മറ്റൊരു സംഭവത്തെക്കുറിച്ച് (വിവാഹം) ഉള്ള സങ്കല്പം വേണം." എന്ന് തന്നെയാണ് ഞാനും പറയുന്നത്. ഇപ്പോള്‍ അങ്ങനെ ഒരു സങ്കല്പം ഉണ്ടല്ലോ. ഭാവനാ ലോകത്തുള്ള കാര്യം വെച്ചല്ല നിലവിലുള്ള അവസ്ഥ വെച്ചാണ് ചര്‍ച്ച നടത്തേണ്ടത്.
3) a)" തന്റെ പ്രതിരൂപത്തില്‍ അവന്‍ മനുഷ്യനെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. " എന്ന് ഖുര്‍ആന്‍ പറയുന്നില്ല. മണ്ണില്‍ നിന്നും സൃഷ്ടിച്ചു എന്നെ പറയുന്നുള്ളൂ.
"മനുഷ്യനും മറ്റു ജീവികളും കാണുന്നതിനെക്കുറിച്ച് അല്ലാതെ വേറെ ഒരു കാണലിനെക്കുറിച്ചും മനുഷ്യന് അറിയാന്‍ കഴിയില്ല". ഇത് തന്നെയാണ് എന്റെയും അഭിപ്രായം. ദൈവത്തിന്റെ കാണല്‍ എങ്ങനെ എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അങ്ങനെ സാധിച്ചാല്‍ നമ്മളും ദൈവമായി.
b) ഇത് നമ്മുടെ ഭാവന മാത്രമാണ്. ദൈവം എങ്ങനെ എന്നത് അവന്‍ ദൈവം തന്നെ പഠിപ്പിച്ചിട്ടുണ്ട്. പിന്നെന്തിനു നമ്മുടെ യുക്തി? പ്രപഞ്ചത്തിനു അതീതനായ ദൈവം സൃഷ്ടികളുടെ രൂപം സ്വീകരിച്ചാല്‍ അവന്‍ പദാര്‍ത്ഥം ആയി മാറി എന്നല്ലേ അര്‍ഥം?
ദൈവത്തിനു എവിടെയും വ്യാപിക്കാന്‍ കഴിയും എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണ്?
c) ഈ വിഷയത്തില്‍ താങ്കളുടെ വീക്ഷണം തീരെ വ്യക്തമല്ല. താങ്കളുടെ സങ്കല്‍പ്പത്തിലെ ദൈവം സ്രഷ്ടാവ് അല്ലെ?
ഈ ചര്‍ച്ച പരലോകത്തേക്കു കടക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഈ ഭൂമിയില്‍ ഉള്ള കഷ്ട്ടപ്പാടുകള്‍ കാണുമ്പോള്‍ ഇതൊന്നും ഇല്ലാത്ത മറ്റൊരു സ്ഥലം നമുക്ക് മരണശേഷം ഉണ്ടാകും എന്ന് ഞാന്‍ പറയുന്നത് നിലവില്‍ നമുക്കുള്ള അനുഭവം വെച്ച് മാത്രമല്ല. യുക്തിയും അത് ശരി വെക്കുന്നു. കൂടാതെ ഖുര്‍ആന്‍ അങ്ങനെ പഠിപ്പിക്കുന്നു.
താങ്കള്‍ പറഞ്ഞ മറ്റൊരു സാധ്യതയെ ഞാന്‍ മാനിക്കുന്നു. പക്ഷെ സ്വര്‍ഗ്ഗ-നരകങ്ങളുടെ പ്രസക്തിയും ഈ ഭൂമിയിലെ അവസ്ഥയും ചര്ച്ചക്കെടുക്കുമ്പോള്‍ യുക്തിസഹവും പരിഹാര ദായകവും ഏതാണെന്ന് നോക്കണം.
Abdulla പറയുന്നു:
1) മനുഷ്യന്‍ അസ്ഥിത്വം ആണോ അല്ലയോ എന്നത് പ്രശ്നമല്ല, അസ്ഥിത്വം എന്ന വാക്കിനാല്‍ താങ്കള്‍ക്കു ഏതെങ്കിലും വ്യക്തിയുടെയോ ജീവിയുടെയോ സങ്കല്‍പം വരുന്നുണ്ടോ..? ആള്‍ദൈവം,കോടീശ്വരന്‍ എന്ന വാക്കുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ വ്യക്തിദൈവത്തെ അബോധമായെങ്കിലും കൊണ്ട് നടക്കുന്നു എന്നാണത് കാണിക്കുന്നത്.
" അങ്ങനെയാണെങ്കില്‍ ഈ ചര്‍ച്ച തന്നെ നടത്താന്‍ പറ്റുമോ? " ഈ പറഞ്ഞത് വളരെ ശരിയാണ്. ദൈവം,ആത്മാവ് തുടങ്ങിയ വിഷയങ്ങളില്‍ മനസ്സ് കൊണ്ടോ വാക്ക് കൊണ്ടോ എന്തൊക്കെ പ്രവര്‍ത്തിക്കുന്നുവോ അതൊക്കെ വിഡ്ഢിത്തങ്ങള്‍ ആയിരിക്കും.
എന്ത് ചെയ്യാം മനുഷ്യന്‍ ഇങ്ങനെ ആയിപ്പോയി.
വ്യക്തിബോധം വരുന്നില്ലെങ്കില്‍ നല്ലത്.
'അവന്‍' എന്ന വാക്ക് വ്യക്തിസാമീപ്യമോ ജീവികളുമായോ ബന്ധമില്ലാതെ എവിടെയാണ് ഉപയോഗിക്കുന്നത്..?
2) മൃഗബലിയെ ഒരു ക്രൂരത ആണ് എന്നതിന് ഒരു സംശയവുമില്ല. ദൈവികപ്രീതിക്കും ദൈവത്തെ അനുസരിക്കാനുമായി സഹജീവികളെ ബലി കഴിക്കുന്നത് ക്രൂരത ആണ്. തന്റെ സൃഷ്ടിയായ B യെ തനിക്കു തന്റെ തന്നെ മറ്റൊരു സൃഷ്ടി ആയ A ബലി നല്‍കിയാല്‍ താന്‍ A യില്‍ കരുണ ചൊരിയും എന്ന് പറയുന്നത് ദൈവമായിരിക്കില്ല സാത്താന്‍ ആയിരിക്കും. മാംസം ഭക്ഷിക്കണമെങ്കില്‍ കൊന്നു തിന്നാല്‍ മാത്രം മതിയല്ലോ പിന്നെന്തിനാണ് ഇങ്ങനെയൊരു മറ. ഭാരതത്തില്‍ യാഗത്തിന്റെ മറവില്‍ മുന്‍പേ ഇതുണ്ടായിരുന്നു, എന്ത് കൊണ്ടോ ഭഗവാന്‍ ബുദ്ധന്റെ കാരുണ്യം മൂലമാണ് ഈ അനാചാരം ഒരു വിധമെങ്കിലും ഇല്ലാതായത്.
" ബഹുഭര്‍തൃത്വം കുഴപ്പമാണ്. കാരണം ജനിക്കുന്ന കുഞ്ഞിന്റെ പിതാവ് ആരാണെന്ന് കണ്ഫ്യൂഷന്‍ ആവും"
ഇത് കൊണ്ട് എന്താണ് പ്രശ്നം...? ഇതൊന്നു വിശദീകരിക്കാമോ..?
വിവാഹവും വ്യഭിചാരവും ഇപ്പോള്‍ നടക്കുന്നുണ്ടെങ്കിലും നല്ലതാണു,ചീത്തയാണ് എന്ന വേര്‍തിരിവ് മനസ്സങ്കല്‍പ്പം ആണ് എന്ന് താങ്കളും സമ്മതിച്ചു. വിവാഹത്തിലൂടെയല്ലാത്ത സെക്സ് വ്യഭിചാരം ആണെന്നത് തെറ്റാണ്. പണം കൈമാറ്റത്തിലൂടെ, ഒരു ബിസിനസ്സ് എന്ന രീതിയിലൂടെ നടത്തുന്നതാണ് വ്യഭിചാരം. അല്ലാതെ പരസ്പര സമ്മതത്തോടെ,ഇഷ്ടത്തോടെ ഒരാണും പെണ്ണും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യഭിചാരമോ ബലാല്സങ്ങമോ അല്ല എന്നത് താങ്കള്‍ക്കും അറിയില്ലേ...? വിവാഹം ഇല്ലാതായാല്‍ ഉടനെ എല്ലാവരും തമ്മില്‍ തമ്മില്‍ പണം കൈമാറ്റം ചെയ്തു വ്യഭിചാരത്തില്‍ ഏര്‍പ്പെടും എന്നാണോ താങ്കള്‍ പറയുന്നത്...?
3) a) എങ്കില്‍ അത് ബൈബിളില്‍ ആയിരിക്കും, ഏതായാലും മതഗ്രന്ഥങ്ങളില്‍ അങ്ങനെയൊക്കെ ഉണ്ടാകുന്നതു സ്വാഭാവികമാണ്.
ദൈവം കാണുന്നു എന്ന് താങ്കള്‍ പറയുന്നു അതെ സമയം തന്നെ മനുഷ്യനെപ്പോലെയോ മറ്റു ജീവികലെപ്പോലെയോ ഉള്ള കാണല്‍ അല്ല എന്നും പറയുന്നു. മറ്റൊരു വിധത്തിലുള്ള കാണല്‍ നിലവില്‍ ഉണ്ട് എന്ന് നമുക്കറിയില്ല, അതിനു ഒരു തെളിവും ഇല്ല..! അപ്പോള്‍ പിന്നെ ദൈവം കാണുന്നു എന്നെങ്ങനെ പറയും..?
b) ഖുര്‍ ആനില്‍ ഉള്ളത് യുക്തി അംഗീകരിക്കുന്നില്ല എന്നത് കൊണ്ടാണ് ഈ ചോദ്യങ്ങളൊക്കെ ഉണ്ടാകുന്നത്...? അപ്പോള്‍ അതിനു ഉത്തരം ആയി ഏവര്‍ക്കും യുക്തിയെത്തന്നെ സ്വീകരിക്കേണ്ടി വരും, അല്ലാതെ ഖുര്‍ ആനെ തന്നെ ശരണം പ്രാപിച്ചാല്‍ പിന്നെ ഈ ചോദ്യങ്ങളുടെ ആവശ്യമുണ്ടോ..? ദൈവം സര്‍വ്വശക്തന്‍ ആണ് എന്ന് ഖുര്‍ ആന്‍ പറയുന്നു, താങ്കലെപോലുള്ളവര്‍ അത് വിശ്വസിക്കുന്നു അതിനാല്‍ എന്റെ ചോദ്യം ഇത് മാത്രമാണ് അതായത് സര്‍വ്വശക്തന്‍ ആയ ഒന്നിന് ഏതു രൂപം സ്വീകരിക്കാനും, വേണമെങ്കില്‍ എവിടെയും വ്യാപിക്കാനും സാധിക്കില്ലേ...? ആവുമോ ഇല്ലയോ...?
c) എന്റെ സങ്കല്‍പ്പത്തിലെ ദൈവം ഒരു സ്രഷ്ടാവും അല്ല. സര്‍വ്വശക്തന്‍ ഉണ്ടെങ്കില്‍ എന്തിനാണ് ഒരു സൃഷ്ടി, തന്റേതായ ഒരു നിമിഷം കൊണ്ട് കോടാനുകോടി പ്രപഞ്ചങ്ങള്‍ ഉണ്ടായി നിലനിന്നു ഇല്ലാതായി എന്ന് വരുത്താന്‍ പറ്റില്ലേ...? പിന്നെ 6,7 ദിവസങ്ങളൊക്കെ എടുത്തു മനുഷ്യന്‍ ഓരോ സാധനങ്ങള്‍ സൃഷ്ടിക്കുന്നത് പോലെ സൃഷ്ടിക്കേണ്ട ആവശ്യമില്ലല്ലോ...?
താഴെയുള്ള താങ്കളുടെ വാദത്തെ ഞാനും മാനിക്കുന്നു.
Mar 29, 2012 03:02 PM IST
Mohammed ali K.C, Kakkadampuram പറയുന്നു:
1) മനുഷ്യന്‍ അസ്ഥിത്വം ആണോ അല്ലയോ എന്നത് താങ്കളുടെ വാദം വെച്ചു പ്രശ്നമാണ്. കാരണം ദൈവത്തെ സൂച്പ്പിക്കാനുള്ള ഒരു വാക്കായാണ് താങ്കള്‍ അതിനെ കാണിച്ചത്.
അസ്ഥിത്വം എന്ന വാക്കിനാല്‍ വ്യക്തിയുടെയോ ജീവിയുടെയോ സങ്കല്‍പം വരുന്നുണ്ട്. അതാണ് മേലെ പറഞ്ഞതും.
ഖുര്‍ആന്‍ വ്യക്തിസങ്കല്പം അംഗീകരിക്കുന്നില്ല. ഖുര്‍ആന്‍ പഠിച്ച ഒരാള്‍ക്ക് ദൈവത്തെ വ്യക്തിയായി കാണാന്‍ കഴിയില്ല. ദൈവത്തെ കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ച വാക്കുകളൊന്നും തന്നെ ആ സങ്കല്പം വരുത്തുന്നെയില്ല. ഇത്രയും മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ ഈ ചര്‍ച്ചക്ക് പ്രസക്തിയെവിടെ?
"ആള്‍ദൈവം, കോടീശ്വരന്‍ എന്ന വാക്കുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ വ്യക്തിദൈവത്തെ അബോധമായെങ്കിലും കൊണ്ട് നടക്കുന്നു എന്നാണത് കാണിക്കുന്നത്.\" എന്നാ വാചകത്തിലൂടെ പ്രസ്തുത വാക്കുകളും ദൈവത്തെ മാത്രം സൂചിപ്പിക്കുന്നില്ല എന്ന് മനസ്സിലാക്കി തരുന്നു. എന്നാല്‍ അല്ലാഹു എന്നാ വാക്ക് ദൈവത്തെ മാത്രം സൂചിപ്പിക്കുന്നു. ഒരു വ്യക്തിയെയും അത് സൂചിപ്പിക്കുന്നില്ല.
ദൈവം,ആത്മാവ് തുടങ്ങിയ വിഷയങ്ങളില്‍ മനസ്സ് കൊണ്ടോ വാക്ക് കൊണ്ടോ എന്തൊക്കെ പ്രവര്‍ത്തിക്കുന്നുവോ അതൊക്കെ വിഡ്ഢിത്തങ്ങള്‍ ആവുന്നത് മനുഷ്യന്‍ സ്വയം കൃതമായ ആശയങ്ങള്‍ അത്തരം വിഷയങ്ങളില്‍ ഉണ്ടാക്കുന്നത് കൊണ്ടാണ്. ദൈവത്തെ കുറിച്ച് ദൈവം തന്നെ നമുക്ക് അറിവ് നല്‍കിയാല്‍ പിന്നെ ഒരു പ്രശ്നവുമില്ല. അതാണ് ഖുര്‍ആന്‍ ചെയ്യുന്നത്.
'അവന്‍' എന്ന വാക്ക് വ്യക്തിസാമീപ്യമോ ജീവികളുമായോ മാത്രമല്ല. ദൈവത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.
2) "ദൈവികപ്രീതിക്കും ദൈവത്തെ അനുസരിക്കാനുമായി സഹജീവികളെ ബലി കഴിക്കുന്നത് ക്രൂരത ആണ്." എന്ന് പറഞ്ഞ താങ്കള്‍ \"മാംസം ഭക്ഷിക്കണമെങ്കില്‍ കൊന്നു തിന്നാല്‍ മാത്രം മതിയല്ലോ" എന്നും വാദിക്കുന്നു. ഇത് വൈരുധ്യമാണ്. കാരണം ദൈവ പ്രീതി ഉദ്ദേശിച്ചു ആയാലും ഉദ്ദേശിക്കാതെ ആയാലും മൃഗത്തെ സംബന്ധിച്ചിടത്തോളം ഒരേ ഫലമാണ് ഉണ്ടാക്കുക. ഏതെങ്കിലും ഒന്ന് മാത്രം ക്രൂരമാനെന്നു പറയുന്നത് യുക്തി ശൂന്യമാണ്. ഒന്നുകില്‍ രണ്ടും ക്രൂരമാണ്. അല്ലെങ്കില്‍ രണ്ടും ക്രൂരമല്ല.
ബഹുഭര്‍തൃത്വം മൂലം ജനിക്കുന്ന കുഞ്ഞിന്റെ പിതാവ് ആരാണെന്ന് കണ്ഫ്യൂഷന്‍ ആവും എന്നത് ഗൌരവപ്പെട്ട വിഷയമാണ്. ചൂണ്ടി കാണിക്കാന്‍ കുഞ്ഞിനു പിതാവില്ല എന്നത് പ്രശ്നമല്ലേ? ആ കുഞ്ഞിന്റെ ഭാവിയെ അത് ബാധിക്കില്ലേ? കുടുംബഭദ്രതയെ തകര്‍ക്കില്ലേ?
ഒരു സംഗതി നല്ലതാണു, ചീത്തയാണ് എന്ന് തീരുമാനിക്കുന്നത് നമ്മെ സൃഷ്ടിച്ച ദൈവമാണ്. മനസ്സങ്കല്‍പ്പം അല്ല.
"(വിവാഹത്തിലൂടെ അല്ലാതെ) പരസ്പര സമ്മതത്തോടെ, ഇഷ്ടത്തോടെ ഒരാണും പെണ്ണും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യഭിചാരമല്ല\" എന്ന് താങ്കള്‍ പറയുന്നത് തെറ്റാണ്. അപ്പറഞ്ഞത് തന്നെയാണ് വ്യഭിചാരം. അതില്‍ പണമിടപാട് ഉണ്ടായാലും ഇല്ലെങ്കിലും ശരി.
3) a) ദൈവം ഉണ്ടെന്നു നാം സമ്മതിക്കുമെങ്കില്‍, അതിനു തെളിവുണ്ടെങ്കില്‍, അതെ ദൈവം തന്നെ അവന്‍ കാണുന്നവന്‍ ആണെന്നും സര്‍വശക്തന്‍ ആണെന്നും പറയുന്നു. അതിന്റെ സ്വഭാവം എങ്ങനെ എന്നറിയാത്തതു കൊണ്ട് അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്ന് പറയാമോ? താങ്കള്‍ വിശ്വസിക്കുന്ന ദൈവം ഒന്നും കാണാന്‍ കഴിയാത്തവന്‍ ആണോ?
b) "ഖുര്‍ആനില്‍ ഉള്ളത് യുക്തി അംഗീകരിക്കുന്നില്ല എന്നത് കൊണ്ടാണ് ഈ ചോദ്യങ്ങളൊക്കെ ഉണ്ടാകുന്നത്.." എന്ന് പറയുന്ന താങ്കള്‍ ഇതിനു മുമ്പ് സര്‍വവ്യാപി സിദ്ധാന്തം യുക്തി കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞിരുന്നല്ലോ. എന്നിട്ടും താങ്കള്‍ ആ സിദ്ദാന്തം അംഗീകരിക്കുന്നു. ഇത് വൈരുധ്യം അല്ലെ? ഖുര്‍ആന്‍ സ്വീകരിക്കാന്‍ യുക്തി വേണമെന്നും അല്ലാത്തതിനു വേണ്ടന്നും വെക്കുന്നത് നീതിയാണോ?
ഇനി മറ്റൊന്നു: ഖുര്‍ആന്‍ പറയുന്ന ദൈവസങ്കല്‍പ്പത്തില്‍ യുക്തിവിരുദ്ധമായി ഒന്നുമില്ല. അങ്ങനെ ഉണ്ടെങ്കില്‍ താങ്കള്‍ വ്യക്തമാക്കുമല്ലോ? കാരണസഹിതം.
സര്‍വ്വശക്തന്‍ ആയ ഒന്നിന് ഏതു രൂപം സ്വീകരിക്കാനും, വേണമെങ്കില്‍ എവിടെയും വ്യാപിക്കാനും സാധിക്കില്ലേ...? എന്ന ചോദ്യത്തിനുള്ള ഉത്തരം കഴിഞ്ഞ കുറിപ്പില്‍ കൊടുത്തിട്ടുണ്ട്. തുടര്‍ന്ന് ഈ വിഷയത്തില്‍ താങ്കളോട് ഒരു ചോദ്യവും ചോദിച്ചിരുന്നു.
c) സ്രഷ്ടാവും സര്‍വശക്തനും അല്ലെങ്കില്‍ പിന്നെ എന്തിനാണ് അങ്ങനെയൊരു ദൈവം? ഒന്നിനും കഴിയാത്തവന്‍ ദൈവമേ അല്ല.
തന്റേതായ ഒരു നിമിഷം കൊണ്ട് കോടാനുകോടി പ്രപഞ്ചങ്ങള്‍ ഉണ്ടാക്കാനും ഇല്ലാതാക്കാനും ദൈവത്തിനു സാധിക്കും. കുറെ ദിവസങ്ങള്‍ എടുത്തും സൃഷ്ടിക്കും. ഓരോന്നും എങ്ങനെ എപ്പോള്‍ ചെയ്യണം എന്ന് നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്.
പ്രപഞ്ചം ഘട്ടം ഘട്ടമായി സൃഷ്ടിച്ചത് കഴിവുകെടല്ല. ദൈവത്തിനു അവന്റെതായ രീതികള്‍ ഉണ്ടെന്നു ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
മനുഷ്യന്‍ ഓരോ സാധനങ്ങള്‍ സൃഷ്ടിക്കുന്നത് പോലെ അല്ല ദൈവം സൃഷ്ടിക്കുന്നത്. ശൂന്യതയില്‍ നിന്നും സൃഷ്ടിക്കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ.
Abdulla പറയുന്നു:
ആദ്യം ചെയ്യേണ്ടത് ഒന്നുകില്‍ യുക്തിപരമായി സംവദിക്കുക അല്ലെങ്കില്‍ താങ്കളുടെ ഖുര്‍ആന്‍ പരമായി സംവദിക്കുക. രണ്ടും കൂടി അവിയല്‍ പരുവത്തില്‍ സംസാരിക്കേണ്ട കാര്യം ഇല്ല. ഖുര്‍ ആനില്‍ ഉള്ള ചില കാര്യങ്ങളുടെ വൈരുധ്യങ്ങളെയും അബധങ്ങളെയും കാണിച്ചു തരുമ്പോള്‍ അതിനു മറുപടിയായി യുക്തിയിലൂടെ സംവദിക്കണം. അല്ലാതെ ഖുര്‍ ആന്‍ തന്നെ പ്രമാണമാക്കുന്നത് എങ്ങനെ ശരിയാവും...?
1) ആദ്യം അസ്ഥിത്വം എന്ന വാക്കിനാല്‍ താങ്കളെന്താണ് ഉദ്ദേശിക്കുന്നത് എന്നറിയണം എന്നാലെ ഇതിനൊരു മറുപടി സാധ്യമാകൂ.
ആള്‍ദൈവം എന്നതില്‍ ദൈവം എന്നത് ഉപയോഗിക്കുന്നതിനാല്‍ ആ വാക്ക് ദൈവത്തിനു മാത്രമല്ല വ്യക്തികള്‍ക്കും ഉപയോഗിക്കുന്നു എന്നതാണ് താങ്കളുടെ കണ്ടെത്തല്‍. എങ്കില്‍ ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ...? അല്ലാഹു എന്ന വാക്ക് ജനിക്കുന്ന ഒരു കുട്ടിക്ക് പേരായി നല്‍കിയാല്‍ പിന്നെന്തു സംഭവിക്കും...? അപ്പോള്‍ ആ വാക്കിനും ഇതേ അവസ്ഥയെ
നേരിടേണ്ടി വരും ഇല്ലേ..? ഞാന്‍ എന്റെ കുട്ടിക്ക് അതിടാന്‍ പോകുന്നു എന്ത് സംഭവിക്കും എന്ന് കാണാലോ..!
" അതൊക്കെ വിഡ്ഢിത്തങ്ങള്‍ ആവുന്നത് മനുഷ്യന്‍ സ്വയം കൃതമായ ആശയങ്ങള്‍ അത്തരം വിഷയങ്ങളില്‍ ഉണ്ടാക്കുന്നത് കൊണ്ടാണ്. \" ഇത് പൂര്‍ണമായും ശരിയാണ്. അത് കൊണ്ടാണല്ലോ ഖുര്‍ ആനെപ്പോലുള്ള മതഗ്രന്ഥങ്ങളെ എന്നെപ്പോലുള്ളവര്‍ കണ്ണടച്ച് വിശ്വസിക്കാത്തത്.
" അവന്‍" എന്ന വാക്ക് ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്നതാണ് വിഷയം, എന്റെ ചോദ്യം മനുഷ്യവ്യക്തികലെയോ ജീവികളെയോ അല്ലാതെ മറ്റെതിനെയെങ്കിലും ഇത് സൂചിപ്പിക്കുന്നുണ്ടോ എന്നാണു, പക്ഷെ താങ്കളുടെ ഉത്തരം എന്റെ ചോദ്യത്തെ തിരിചു ഉത്തരമാക്കി എന്നത് മാത്രമാണ്.
2) എല്ലാവര്ക്കും സസ്യഭക്ഷണം മാത്രം മതിയെന്ന് വരില്ല, അപ്പോള്‍ മാംസഭക്ഷണം വേണ്ടി വരും. ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് മനസ്സിലാക്കാം. പക്ഷെ ഇവിടെ നടക്കുന്നത് എന്താണ് ദൈവം എന്ന സര്‍വ്വശക്തനെ പ്രീതിപ്പെടുത്താന്‍ ഈ കാര്യത്തെ ഉപയോഗിക്കുന്നതില്‍ എന്തര്‍ത്ഥം. \" മാംസം ഭക്ഷിക്കണമെങ്കില്‍ കൊന്നു തിന്നാല്‍ മാത്രം മതിയല്ലോ \"
എന്നതിലൂടെ ഞാന്‍ പറഞ്ഞത് താങ്കള്‍ക്കു മാംസം തന്നെ വേണമെന്നുണ്ടെങ്കില്‍ തിന്നോളൂ, അതിനു ദൈവത്തെ എന്തിനാണ് അവിടേക്ക് കൊണ്ട് വരുന്നത്. അവിടെ ദൈവത്തിന്റെയും ത്യാഗത്തിന്റെയും രൂപത്തില്‍ ഒരു മറയുടെ ആവശ്യം എന്തിനാണ്..?
അതിലൂടെ ദൈവപ്രീതി ലഭിക്കും എന്നൊക്കെയുള്ള പുളു എന്തിനാണ്..? സഹജീവികളെ ബലി നല്‍കിയാല്‍ ദൈവകൃപ ലഭിക്കും എന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുന്നതെന്തിനു...? കൊല്ലുക എന്നത് ക്രൂരത തന്നെയാണ്., പക്ഷെ അതിനെ ന്യായീകരിക്കാന്‍ ദൈവത്തെ അവിടേക്ക് കൊണ്ട് വരുമ്പോള്‍ അത് അതിലും വലിയ ക്രൂരത ആവുകയാണ് ചെയ്യുന്നത്.
ചൂണ്ടിക്കാണിക്കാന്‍ പിതാവില്ല എങ്കില്‍ എന്ത് പറ്റും...?
" ഒരു സംഗതി നല്ലതാണു, ചീത്തയാണ് എന്ന് തീരുമാനിക്കുന്നത് നമ്മെ സൃഷ്ടിച്ച ദൈവമാണ്. മനസ്സങ്കല്‍പ്പം അല്ല."
പിന്നെ ആ സര്‍വ്വശക്തന്‍ എന്തിനാണ് ചീത്ത കാര്യങ്ങളെ അവിടെ നിലനിര്‍ത്തുന്നത്. ദൈവത്തിനു പോലും നല്ലത് മാത്രമായി സൃഷ്ട്ടിക്കാന്‍ ആവുന്നില്ല, പിന്നെ മനുഷ്യന്റെ കാര്യം പറയണോ...?
വിവാഹത്തിലും സംഭവിക്കുന്നത് പരസ്പര സമ്മതത്തോടെ, ഇഷ്ടത്തോടെ ഒരാണും പെണ്ണും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് (ലൈംഗികതയുടെ കാര്യത്തില്‍). അവിടെ എല്ലാവരുടെയും സാനിധ്യത്തില്‍ ഒരു കരാരുണ്ടാകുന്നു എന്നത് മാത്രമാണ് വ്യത്യാസം. അപ്പോള്‍ കരാര്‍ ആണ് നിങ്ങളുടെ കുഴപ്പം.
താങ്കള്‍ പോയി ഇന്ത്യന്‍ നിയമം ഒന്ന് പഠിക്കൂ, അല്ലാതെ ഖുര്‍ ആന്‍ നിയമം ഇവിടെ പറഞ്ഞത് കൊണ്ട് കാര്യം ഇല്ല.
ഇന്ത്യന്‍ നിയമം പാലിക്കാന്‍ ഇന്ത്യയിലുള്ള എല്ലാവര്ക്കും ബാധ്യതയുണ്ട്, അല്ലാതെ ഖുര്‍ ആനിലെ നിയമം പാലിക്കാന്‍ ആര്‍ക്കും ബാധ്യതയൊന്നും ഇല്ല.
3) a) ദൈവത്തിനു കാണുക, കേള്‍ക്കുക.. തുടങ്ങിയ ചില ഗുണങ്ങള്‍(ജീവിസംബന്ധമായ) ആരോപിക്കുന്നു അതെ സമയം മറ്റു ചിലത് (ഓടുക,ചാടുക,ഉറങ്ങുക) തുടങ്ങിയവ നിഷേധിക്കുന്നു.(ആ ഗുണങ്ങള്‍ താരതമ്യേന സ്വല്പം താഴ്ന്നതാണ് എന്ന് മനുഷ്യന്‍ ചിന്തിക്കുന്നത് കൊണ്ടായിരിക്കാം).
b) സര്‍വവ്യാപി സിദ്ധാന്തം വിശദീകരിക്കാന്‍ വേണ്ടി തന്നെയാണ് ഈ ചര്‍ച്ച, അതിലേക്കു കടക്കുന്നതിനു മുന്‍പ് ഞാന്‍ ചോദിച്ച ചോദ്യങ്ങളുടെ വിശദീകരണം ആണ് ഇപ്പോള്‍ നടക്കുന്നത് അതില്‍ ഒരു തീരുമാനം വരട്ടെ, അതിനു മുന്‍പേ ധൃതി കൂട്ടേണ്ട കാര്യമില്ല.
സര്‍വ്വശക്തനായ ദൈവത്തിനു തന്റെ ശക്തിയാല്‍ എവിടെയും വ്യാപിക്കാനാകുമോ (പദാര്‍ത്ഥം ആയാലും അല്ലെങ്കിലും)..?
ഇതിനുള്ള ഉത്തരം Yes or No എന്നത് താങ്കള്‍ മുന്‍പ് പറഞ്ഞിട്ടൊന്നുമില്ല.
c)" സ്രഷ്ടാവും സര്‍വശക്തനും അല്ലെങ്കില്‍ പിന്നെ എന്തിനാണ് അങ്ങനെയൊരു ദൈവം?" അത് തന്നെയാണ് എന്റെയും ചോദ്യം. ഇങ്ങനെ ഒരു ദൈവം എന്തിനാണ്...?
ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്നത് താങ്കള്‍ക്കു അറിയാമല്ലോ...?, എന്ത് ആവശ്യമാണ് സര്‍വ്വശക്തന് ഉള്ളത് ഇങ്ങനെ ഒരു സൃഷ്ടി നടത്തി കുറെ എണ്ണത്തിനെ നരകത്തില്‍ തള്ളാന്‍ ...?
Mohammed ali K.C, Kakkadampuram പറയുന്നു:
ഖുര്‍ആന്‍ ആശയങ്ങള്‍ യുക്തിപരമായി അവതരിപ്പിക്കുകയാണ് ഞാന്‍ . ഒന്ന് മാറ്റി വെക്കേണ്ട ആവശ്യം ഇല്ല. ഖുര്‍ആനില്‍ ഉണ്ടെന്നു താങ്കള്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് യുക്തിപരമായി തന്നെയാണ് ഞാന്‍ മറുപടി പറഞ്ഞതും.
1) അസ്ഥിത്വം എന്ന വാക്കിനു നിലവില്‍ എന്തൊക്കെ അര്‍ഥം ഉണ്ടോ അതൊക്കെ തന്നെയാണ് ഞാനും ഉദ്ദേശിക്കുന്നത്. അവ വെച്ച് ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാമോ?
"അല്ലാഹു എന്ന വാക്ക് ജനിക്കുന്ന ഒരു കുട്ടിക്ക് പേരായി നല്‍കിയാല്‍ പിന്നെന്തു സംഭവിക്കും.?" എന്നാണു ചോദ്യം. ഒന്നും സംഭവിക്കില്ല. കുട്ടിക്ക് ആ പേര് കിട്ടും. അവന്‍ പക്ഷെ ദൈവം ആകില്ല. അതായത് ഭാഷയില്‍ ഏതു പേര് പ്രയോഗിച്ചു എന്നതല്ല കാര്യം. അതിന്റെ ഉദ്ദേശ്യം എന്താണ്, അതിലൂടെ മനസ്സിലാക്കപ്പെടുന്ന ആശയം എന്താണ് എന്നതാണ് കാര്യം. അതോടെ 'അവന്‍' എന്ന പ്രയോഗത്തിന്റെ പേരില്‍ താങ്കള്‍ നടത്തിയ ആരോപണങ്ങള്‍ പൊളിഞ്ഞു പോവുകയാണ്.
എന്റെ പഠന പ്രകാരം ഖുര്‍ആന്‍ മനുഷ്യന്റെ രചനയല്ല. ദൈവത്തിന്റെതാണ്. താങ്കളെന്നല്ല ലോകത്ത് ഒരാള്‍ പോലും അതിനെ അന്ധമായി വിശ്വസിക്കണം എന്ന് ആരും പറയുന്നില്ല. അത് ഇസ്ലാമിന്റെ മാര്‍ഗവുമല്ല. അറിഞ്ഞു നിഷ്പക്ഷമായി പഠിക്കുക.
'അവന്‍' എന്ന വാക്ക് വ്യക്തിസാമീപ്യമോ ജീവികളുമായോ ബന്ധമില്ലാതെ എവിടെയാണ് ഉപയോഗിക്കുന്നത്..? എന്നായിരുന്നു താങ്കള്‍ ചോദിച്ചിരുന്നത്. ദൈവത്തെ വിശേഷിപ്പികാന്‍ അത് ഉപയോഗിച്ച് വരുന്നു എന്നായിരുന്നു എന്റെ ഉത്തരം. ഇതിലെവിടെയാണ് ചോദ്യത്തെ തിരിച്ചു ഉത്തരമാക്കുന്ന പ്രശ്നം? ദൈവത്തെ സൂചിപ്പിക്കാന്‍ ആ വാക്കുപയോഗിക്കുന്നത് പ്രശ്നമല്ല എന്ന് പലവുരു കാരണ സഹിതം പറഞ്ഞു കഴിഞ്ഞു.
2) "ഭക്ഷണത്തിന് വേണ്ടി കൊല്ലുന്നത് മനസ്സിലാക്കാം" എന്ന് പറയുന്ന താങ്കള്‍ അവയെ കൊല്ലുന്നത് ക്രൂരതയാണെന്നും പറയുന്നു. വൈരുധ്യമല്ലേ അത്?
മാംസം കഴിക്കാമെന്നു ദൈവം പറയുന്നതാണോ പ്രശ്നം? നമ്മള്‍ തിന്നുന്നതൊക്കെ ദൈവത്തിന്റെ സൃഷ്ടിയാണ്. അവന്റെ അനുമതി ഉണ്ടെങ്കിലെ അതൊക്കെ കഴിക്കാന്‍ അനുവാദമുള്ളൂ. അപ്പോള്‍ ഓരോ ഭക്ഷണം കഴിക്കുമ്പോഴും ദൈവത്തെ സ്മരിക്കണം. ബലി അറുക്കപ്പെടുന്ന മൃഗമാംസവും ആഹാരമായിട്ടാനുപയോഗിക്കുന്നത് (ദൈവത്തിനല്ല). അവന്‍ പറയുന്ന നിയമപ്രകാരം ഭക്ഷണം കഴിച്ചാലേ ദൈവപ്രീതി ലഭിക്കൂ.
താങ്കള്‍ കഴിക്കുന്ന ആഹാരവും സഹജീവിയല്ലേ? അതൊക്കെ വളരെ നന്മയും ബലി അറുത്താല്‍ ക്രൂരതയും ആവുന്നത് ഇരട്ടത്താപ്പാണ്.
"ചൂണ്ടിക്കാണിക്കാന്‍ പിതാവില്ല എങ്കില്‍ എന്ത് പറ്റും...?\" ഇതിന്റെ ഉത്തരം കണ്ടെത്താന്‍ സാമാന്യ ബുദ്ധി മതി. അനാഥന്‍ ആകും. ബഹുഭര്‍തൃത്വത്തില്‍ അധിഷ്ടിതമായ ഒരു കുടുംബം സങ്കല്‍പ്പിച്ചു അതിന്റെ പ്രയാണം വിവിധ കോണുകളില്‍ ചിന്തിക്കുക. അപ്പോള്‍ ഉത്തരം കിട്ടും. തെരുവുകളില്‍ നാഥനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ കുറിച്ചെങ്കിലും താങ്കള്‍ ഓര്‍ക്കുക.
ദൈവത്തിനു നല്ലത് മാത്രമായും സൃഷ്ടിക്കാന്‍ സാധിക്കും. പക്ഷെ എന്ത് സൃഷ്ടിക്കണം സൃഷ്ടിക്കേണ്ട എന്നൊക്കെ അവനാണ് തീരുമാനിക്കുക, നമ്മളല്ല. മനുഷ്യനെ സൃഷ്ടിക്കാന്‍ ആരംഭിച്ചപ്പോള്‍ മാലാഖമാര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെയാണോ സൃഷ്ടിക്കാന്‍ പോകുന്നതെന്ന് ചോദിച്ചു. ദൈവത്തിന്റെ മറുപടി നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നു എന്നായിരുന്നു. "വളരെ കുറഞ്ഞ ജ്ഞാനം മാത്രമേ നിങ്ങള്ക്ക് നല്‍കിയിട്ടുള്ളൂ " എന്ന് മനുഷ്യനോടു അല്ലാഹു പറയുന്നു.
വിവാഹം എന്ന് പറയുന്നത് ലൈംഗികത മാത്രമാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ? അല്ല എന്നാണെങ്കില്‍ തുടര്‍ന്ന് താങ്കള്‍ പറഞ്ഞതൊക്കെ അര്‍ത്ഥരഹിതമാണ്. എന്നാല്‍ വ്യഭിചാരമോ? അത് ലൈംഗികത മാത്രമാണ്. മിക്കവാറും മാംസനിബദ്ധമാണത്. മനുഷ്യനെ മനുഷ്യനല്ലാതാക്കി മാറ്റുന്ന പ്രവൃത്തി.
3) a) കാണുക, കേള്‍ക്കുക, ചലിക്കുക എന്നൊക്കെ പ്രയോഗിക്കുമ്പോള്‍ അത് ജീവികളെ പോലെയല്ല എന്ന് ഞാന്‍ പറഞ്ഞതാണ്. അതിന്റെ അവസ്ഥ നമുക്ക് ഭാവനയില്‍ കാണാന്‍ കഴിയില്ല. പിന്നെ ഉറക്കത്തിന്റെ കാര്യം. അത് താഴ്ന്ന ഗുണം തന്നെയാണ്. സര്‍വഞാനിയായ ദൈവം ഉറങ്ങാന്‍ പാടില്ലല്ലോ.
b) സര്‍വ്വശക്തനായ ദൈവത്തിനു തന്റെ ശക്തിയാല്‍ എവിടെയും വ്യാപിക്കാനാകുമോ? എന്നാണല്ലോ ചോദ്യം. അതിനു ഉത്തരം തരാന്‍ വേണ്ടി തന്നെയാണ് \'വ്യാപനം\' എന്നത് കൊണ്ടുള്ള വിവക്ഷ എന്താണെന്ന് ഞാന്‍ ചോദിച്ചത്.
c) സഹോദരാ, ദൈവം സ്രഷ്ടാവും സര്‍വശക്തനും അല്ല എന്നത് താങ്കളുടെ വാദമല്ലേ? എന്റെ വാദമല്ലല്ലോ. അപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ച ചോദ്യം ഇങ്ങോട്ട് തന്നെ ചോദിക്കുന്നതില്‍ എന്തര്‍ത്ഥം? മറുപടി പറയേണ്ടത് താങ്കളുടെ കടമയാണ്.
Abdulla പറയുന്നു:
1) " അതിന്റെ ഉദ്ദേശ്യം എന്താണ്, അതിലൂടെ മനസ്സിലാക്കപ്പെടുന്ന ആശയം എന്താണ് എന്നതാണ് കാര്യം. "
അത് കൊണ്ട് തന്നെ 'അവന്‍ ' എന്ന വാക്ക് ദൈവത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ ആ വാക്കിലൂടെ ഉദ്ദേശിച്ചിട്ടുള്ള വ്യക്തിഭാവത്തെ ദൈവത്തിലും കാണും, കാരണം ഒരു വ്യക്തിഭാവമില്ലാതെ ഈ വാക്കിനു നിലനില്‍പ്പില്ല. ഇപ്പോള്‍ ഇത് താങ്കളും സമ്മതിച്ചിരിക്കുന്നു..
അസ്ഥിത്വം, ഉണ്മ, ദൈവം തുടങ്ങിയ വാക്കുകള്‍ വ്യക്തികളുടെയോ ജീവികളുടെയോ മറ്റെതെങ്കിലുമോ ഒരു വിഭാഗത്തിന്റെയോ കുത്തകയല്ല. അത് കൊണ്ട് ഈ വാക്കുകള്‍ ആത്യന്തികമായതിനെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുമ്പോള്‍ വലിയ കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. അത് പോലെ തന്നെ അവന്‍,ഇവന്‍ തുടങ്ങിയ വാക്കുകള്‍ വ്യക്തികളെയോ ലിംഗപരമായിട്ടുല്ലതിനെയോ ആണ് സൂചിപ്പിക്കുന്നത് എന്നും അത് കൊണ്ട് ആ വാക്കുകള്‍ പരമമായതിനെ സൂചിപ്പിക്കാനെടുക്കുമ്പോള്‍ അബദ്ധധാരണകള്‍ സൃഷ്ട്ടിക്കും എന്നും ഞാന്‍ പറഞ്ഞു. താങ്കള്‍ ഇതിനെയൊന്നും ഇത് വരെ ഖണ്ടിച്ചിട്ടില്ല എന്ന് മുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാവും.
2) ഒരു ജീവിയെ കൊല്ലുന്നത് ക്രൂരത തന്നെയാണ് എന്ന് നിഷ്പക്ഷമായി നോക്കിയാല്‍ താങ്കള്‍ക്കും മനസ്സിലാവും, പക്ഷെ അനിവാര്യമായി വരുമ്പോള്‍ അങ്ങനെ ചെയ്യാതിരിക്കാന്‍ നിവൃത്തിയില്ല. മൃഗബലി പോലുള്ളവ ഒരു അനിവാര്യത അല്ല, കൂടാതെ അതൊരു അന്ധവിശ്വാസം കൂടിയാണ്. സഹാജീവിയെക്കൊന്നാല്‍ ദൈവം പ്രസാദിക്കും എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. a യുടെയും b യുടെയും ഉദാഹരനത്തിനുള്ള ഉത്തരം പോലും താങ്കള്‍ ഇത് വരെ നല്‍കിയിട്ടില്ല.
അപ്പോള്‍ തെരുവുകളില്‍ എറിയപ്പെട്ട കുട്ടികള്‍ എല്ലാം ബഹുഭര്‍തൃത്വം മൂലം ഉണ്ടായതാണ് അല്ലെ..? പുരുഷന്‍ മാത്രമാണ് നാഥന്‍ ആകുന്നതു അല്ലെ...? സ്ത്രീകള്‍ പുരുഷനാല്‍ സംരക്ഷിക്കപ്പെടുക മാത്രം മതി അല്ലെ..?
"പക്ഷെ എന്ത് സൃഷ്ടിക്കണം സൃഷ്ടിക്കേണ്ട എന്നൊക്കെ അവനാണ് തീരുമാനിക്കുക " പക്ഷെ ഈ തീരുമാനങ്ങള്‍ ഒന്നും ദൈവതിന്റെതല്ല എന്നും മനുഷ്യന്റേതു മാത്രം ആണെന്നും ഇത് വരെ കണ്ടില്ലേ...? ദൈവതിന്റെതാണ് എന്നും പറഞ്ഞു തങ്ങള്‍ക്കു തോന്നിയ വിഭ്രാന്തികലെല്ലാം പുസ്തകങ്ങളില്‍ എഴുതുന്നത് മനുഷ്യരാണ്.
വിവാഹം ഇല്ലാതായാല്‍ വ്യഭിചാരം മാത്രമെന്ന് പറഞ്ഞത് താങ്കളല്ലേ..? പരസ്പരം ഇഷ്ടത്തോട് കൂടി ഒന്നിച്ചു ജീവിക്കുന്നത് എങ്ങനെയാണ് വ്യഭിചാരം ആവുക, അവിടെ താങ്കളുടെ വിവാഹം എന്ന ഒരു കരാര്‍ ഇല്ല എന്ന് വച്ച് അതെങ്ങനെ വ്യഭിചാരം ആകും. ഒരു ബിസിനസ് ആയി, പണം കൈമാറ്റം ഒന്നും അവിടെയില്ല, അവര്‍ നിങ്ങളുടെ ആ കരാര്‍ ഇല്ലാതെ മരണം വരെ ജീവിച്ചാല്‍ അതെങ്ങനെ വ്യഭിചാരം ആകും..? ഈ ബന്ധത്തില്‍ എന്താ ലൈംഗികത മാത്രമാണ് ഉണ്ടാവുക എന്നാണോ താങ്കളുടെ വിചാരം..? വിവാഹം എന്ന ചടങ്ങിലൂടെ കടന്നു പോയതിനു ശേഷവും ലൈംഗികതക്ക് വേണ്ടി മാത്രം, ഭാര്യയെ മാംസം മാത്രമായി കാണുന്ന ആളുകള്‍ ഉള്ള നാടാണിത്. പിന്നെ യഥാര്‍ത്ഥ സ്നേഹബന്ധത്തിനും ആത്മബന്ധത്തിനും ഒരു കരാറിന്റെ ആവശ്യമോ മറ്റുള്ളവരുടെ അംഗീകാരമോ വേണം എന്ന് ഞാന്‍ കരുതുന്നില്ല. അത് കൊണ്ട് വിവാഹം ഇല്ലാതായാല്‍ പിന്നെ വ്യഭിചാരം മാത്രമേ ഉണ്ടാകൂ എന്നത് ശരിയല്ല.
3) a)അപ്പോള്‍ താങ്കള്‍ ഉദ്ദേശിക്കുന്ന ദൈവത്തിന്റെ സംക്ഷിപ്തരൂപം ഇതാണ്, അതായത് മനുഷ്യന്റെയോ ഇതര ജീവികളുടെയോ ഏറ്റവും ഉന്നതഗുണങ്ങലെന്നു മനുഷ്യമനസ്സിനു തോന്നുന്നതിന്റെ ആകെത്തുകയായി രൂപം ഒന്നും ഇല്ലാതെ എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും അപ്പുറമായി ഇരുന്നു എല്ലാം ഭരിക്കുന്ന ഒരു ഭരണാധികാരി.
b) വ്യാപനം എന്ന വാക്കിനു സാധാരണ എന്ത് അര്‍ത്ഥമാണോ ഉള്ളത് അത് തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
c) ദൈവം സ്രഷ്ടാവും സര്‍വശക്തനും ആണെന്ന് പറയുന്ന താങ്കള്‍ തന്നെ ദൈവത്തിനു ചില പരിധികള്‍ (അത് അവന്‍ ചെയ്യില്ല, ഇങ്ങനെ അവന്‍ ചെയ്‌താല്‍ അങ്ങനെ ആയി മാറും.) എന്നൊക്കെ പറയുന്നു. അത് കൊണ്ടാണ് "ഇങ്ങനെ ഒരു ദൈവം എന്തിനാണ്...?" എന്ന് എന്റെ ചോദ്യം.
Apr 02, 2012 04:49 PM ISTഅത് കൊണ്ട് തന്നെ 'അവന്‍ ' എന്ന വാക്ക് ദൈവത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ ആ വാക്കിലൂടെ ഉദ്ദേശിച്ചിട്ടുള്ള വ്യക്തിഭാവത്തെ ദൈവത്തിലും കാണും, കാരണം ഒരു വ്യക്തിഭാവമില്ലാതെ ഈ വാക്കിനു നിലനില്‍പ്പില്ല. ഇപ്പോള്‍ ഇത് താങ്കളും സമ്മതിച്ചിരിക്കുന്നു..

1) താങ്കളുടെ വാദം ന്യായീകരിക്കപ്പെടനമെങ്കില്‍ ആദ്യം 'അവന്‍' എന്ന പദം മനുഷ്യന് മാത്രമേ ഉപയോഗിക്കാവൂ എന്ന് സ്ഥാപിക്കണം. നിരന്തരം ഞാനിത് ആവശ്യപ്പെട്ടിട്ടും താങ്കളത് ഗൌനിക്കുന്നെയില്ല. ദൈവത്തെ കുറിച്ച് 'അവന്‍' എന്ന് പറയുമ്പോള്‍ അതിന്റെ ആശയം വേറെ ആണെന്നും അവിടെ വ്യക്തിവല്‍ക്കരണം വരുന്നില്ല എന്നും ഞാന്‍ വ്യക്തമാക്കി. എന്റെ അനുഭവവും ഞാന്‍ പറഞ്ഞു. ഇത്രയൊക്കെ ആയിട്ടും താങ്കള്‍ പഴയത് തന്നെ ആവര്‍ത്തിക്കുന്നു. "വ്യക്തിഭാവമില്ലാതെ ഈ വാക്കിനു നിലനില്‍പ്പില്ല" എന്നല്ല നിലനില്‍പ്പുണ്ട് എന്നാണു ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം.
"അസ്ഥിത്വം,ഉണ്മ, ദൈവം തുടങ്ങിയ വാക്കുകള്‍ വ്യക്തികളുടെയോ ജീവികളുടെയോ മറ്റെതെങ്കിലുമോ ഒരു വിഭാഗത്തിന്റെയോ കുത്തകയല്ല" എന്നത് പോലെ 'അവന്‍' എന്ന പദവും ആരുടേയും കുത്തകയല്ല.
അവന്‍ എന്ന വാക്ക് വ്യക്തികളെ സൂചിപ്പിക്കുംപോഴേ ലിംഗപരമാകുന്നുള്ളൂ. ദൈവത്തെ സൂചിപ്പിക്കുമ്പോള്‍ ഇല്ല. ഖുര്‍ആനിന്റെ അധ്യാപനം പൂര്‍ണമായി പഠിക്കാതെ പുറമേ നിന്ന് വിലയിരുത്തുംപോഴുണ്ടാകുന്ന അബദ്ധങ്ങളില്‍ ഒന്നാണിതും.
2) അനിവാര്യമായ ഘട്ടങ്ങളില്‍ ക്രൂരത ചെയ്യാം എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്? ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ജീവിയെ കൊല്ലുന്നത് ക്രൂരതയല്ല.
ഒരു സംഗതി ദൈവം ചെയ്യാന്‍ കല്‍പ്പിച്ചാല്‍ പിന്നെ അത് അനിവാര്യത ആയി തീരും. അത് അന്ധവിശ്വാസം ആണ് എന്ന് ഏതു അളവുകോല് വെച്ചാണ് നിങ്ങള്‍ പറയുന്നത്? മൃഗബലി നടത്തി കിട്ടുന്ന മാംസം ആഹാരമായി കഴിക്കുന്നു. അത് അനിവാര്യമാണെന്ന് താങ്കളും സമ്മതിക്കുമല്ലോ.
വെറുതെ സഹജീവിയെക്കൊന്നാല്‍ ദൈവം പ്രസാദിക്കും എന്നാരും പറഞ്ഞിട്ടില്ല. ആഹാരത്തിനോ ആരോഗ്യസംരക്ഷണത്തിനോ വേണ്ടി ദൈവം അനുവദിച്ച ജീവികളെ കൊല്ലാം. വെറുതെ കൊന്നാല്‍ ദൈവികശിക്ഷ ലഭിക്കും.
a യുടെയും b യുടെയും ഉദാഹരണത്തിനുള്ള ഉത്തരം നല്കാത്തതല്ല താങ്കള്‍ വായിക്കാത്തതാണ് പ്രശ്നം.
തെരുവുകളില്‍ എറിയപ്പെട്ട കുട്ടികള്‍ എല്ലാം ബഹുഭര്‍തൃത്വം മൂലം ഉണ്ടായതാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇത് എഴുതാപുറം വായിക്കലാണ്. ചൂണ്ടിക്കാണിക്കാന്‍ പിതാവില്ലാതെ വന്നാല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനാണ് ഞാന്‍ മറുപടി പറഞ്ഞത്. ഇന്ന് ലോകത്ത് ബഹുഭര്‍തൃത്വം അപൂര്‍വമാണ്. എന്നാല്‍ അതിനു സമാനമായ വ്യഭിചാരത്തിലൂടെ തെരുവുകളില്‍ കുട്ടികള്‍ എറിയപ്പെടുന്നു.
പുരുഷന്‍ മാത്രം ചെയ്യേണ്ട റോള്‍ പുരുഷന്‍ തന്നെ ചെയ്യണം. സ്ത്രീക്ക് പിതാവാകനോ പുരുഷന് മാതാവാകാനോ കഴിയില്ല.
"ദൈവത്തിന്റെതാണ് എന്നും പറഞ്ഞു തങ്ങള്‍ക്കു തോന്നിയ വിഭ്രാന്തികളെല്ലാം പുസ്തകങ്ങളില്‍ എഴുതുന്നത് മനുഷ്യരാണ്". എന്ന വാദം എന്തായാലും ഖുര്‍ആനെ ബാധിക്കുന്നതല്ല. ഖുര്‍ആന്‍ ദൈവികമാണ്. അതില്‍ മനുഷ്യന്റെ ഒരു വാക്ക് പോലും ഇല്ല.
ബിസിനസ്സോ പണം കൈമാറ്റമോ ഉണ്ടെങ്കില്‍ മാത്രമേ വ്യഭിചാരമാകൂ എന്നത് താങ്കളുടെ നിരര്‍ഥക വാദമാണ്. അത് തെളിയിക്കണം.
വിവാഹം എന്ന കരാര്‍ ഇല്ലെങ്കില്‍ പല പ്രശ്നങ്ങളും ഉണ്ട്. സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോള്‍ അവരുടെ സാക്ഷ്യവും കരാറും അനിവാര്യം തന്നെയാണ്. ഭാവിയിലെ പ്രശ്നങ്ങള്‍ക്ക് നിയമപരമായ നടപടികളെടുക്കാന്‍ അത് സഹായിക്കും. പക്ഷെ അതൊന്നുമില്ലാതെ ആണെങ്കില്‍ സ്ത്രീ (ചിലപ്പോള്‍ പുരുഷനും) വഞ്ചിക്കപ്പെടും.
3 ) a ) അതെ. അങ്ങനെ തന്നെ. ചില ചെറിയ തിരുത്തുകള്‍: മനുഷ്യന്റെയോ ഇതരജീവികളുടെയോ ഉന്നത ഗുണങ്ങള്‍ ഉള്ളത് എന്നല്ല, ആ ഗുണങ്ങള്‍ പറയ്യാന്‍ ഉപയോഗിക്കുന്ന ചില പദങ്ങള്‍ ദൈവിക ഗുണങ്ങള്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നാണു പറയേണ്ടത്. സൃഷ്ടിയുടെ ഗുണമല്ല ദൈവത്തിനെന്നു വീണ്ടും മനസ്സിലാക്കുമല്ലോ.
b ) വ്യാപനത്തിന് പല മാനങ്ങളുണ്ട്. ദൈവം പ്രപഞ്ച സൃഷ്ടികളുടെ ഉള്ളില്‍ വ്യാപിക്കുന്നു എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
c ) ദൈവത്തിനു ഞാന്‍ പരിധി വെച്ചിട്ടില്ല. ദൈവം ദൈവത്തെ കുറിച്ച് നമ്മോടു പറഞ്ഞതെന്താണോ അതാണ് ഞാന്‍ പറഞ്ഞത്. ദൈവത്തിനു എന്തും ചെയ്യാനുള്ള കഴിവുണ്ട്. പക്ഷെ അത് തീരുമാനിക്കുന്നത് ദൈവമാണ്. സൃഷ്ടിയുടെ ഒരു സ്വഭാവവും അവനില്ല എന്ന് ദൈവമാണ് പറഞ്ഞത്. അത് കൊണ്ട് പ്രസ്തുത ചോദ്യത്തിന് മറുപടി പറയല്‍ താങ്കളുടെ കടമയാണ്.
Apr 02, 2012 07:34 PM IST
Abdulla പറയുന്നു:
Mohammed ali K.C, Kakkadampuram പറയുന്നു:
1) അതെ.. പക്ഷെ ഹീനമോ മ്ലേച്ചമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്. ദൈവം അനുവദിച്ച വാക്കുകള്‍ മാത്രം.
2) ദൈവം സൃഷ്ടിച്ച ജീവികളെ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുവാനുള്ള അവകാശം സൃഷ്ടികള്‍ക്കല്ല. ദൈവത്തിനു തന്നെയാണ്. വെറും സ്മരണക്കു വേണ്ടിയാണ് ബലി അറുക്കാന്‍ കല്പ്പിച്ചതെങ്കില്‍ താങ്കളുടെ വാദത്തിനു അല്‍പ്പമെങ്കിലും ന്യായമുണ്ടെന്ന് പറയാമായിരുന്നു. ബലി അറുത്ത മാംസം പട്ടിണി മാറ്റാന്‍ ഉപയോഗിക്കുന്നുണ്ടല്ലോ. ദൈവസ്മരണയോടെ അറുത്താല്‍ മൃഗത്തിന്റെ വേദന വര്‍ധിക്കും എന്ന വാദം താങ്കള്‍ക്കുണ്ടോ?
ആഹാരത്തിനോ ആരോഗ്യസംരക്ഷനത്തിനോ വേണ്ടി ജീവികളെ കൊല്ലാമെന്ന് നിങ്ങളുടെ മന:സാക്ഷി പറയുമ്പോള്‍ അതില്‍ ക്രൂരത ഇല്ല. ദൈവം, തന്നെ സ്മരിച്ചു കൊണ്ട് അത് ചെയ്യാമെന്ന് പറയുമ്പോള്‍ ക്രൂരതയും!! മനസാക്ഷി നല്ലവന്‍, ദൈവം ക്രൂരന്‍!! ഈ നിലപാട് വിചിത്രമാണ്. ദൈവസ്മരണയോടെ അനുവദിച്ച എന്ത് കര്‍മത്തിനും അവന്‍ അനുഗ്രഹം നല്‍കും. ബലി മാത്രം അതില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.
ബഹുഭര്‍തൃത്വവും വ്യഭിചാരവും (അത് ആണായാലും പെണ്ണായാലും) തെറ്റാണ്. കാരണം രണ്ടിലും ഞാന്‍ മുമ്പ് സൂചിപ്പിച്ച പ്രശനം വരുന്നുണ്ട്. ബഹുഭാര്യത്വത്തില്‍ ആ പ്രശ്നം വരുന്നില്ല. മൌലികമായ ഈ വിഷയം പരിഗണിക്കാതെ പദപരമായ കസര്‍ത്ത് കൊണ്ട് കാര്യമില്ല.
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ എന്ന് പറയാന്‍ എനിക്ക് വയ്യ. കാരണം താങ്കളുടെ വിശ്വാസം തെറ്റാണെന്ന് ഉറച്ച ബോധ്യമുള്ളവര്‍ക്ക് അങ്ങനെ പറയാന്‍ പറ്റില്ലല്ലോ.
"ബിസിനസ്സോ പണം കൈമാറ്റമോ ഉണ്ടെങ്കില്‍ മാത്രമേ വ്യഭിചാരമാകൂ" എന്ന് പറയുന്ന ഇന്ത്യന്‍ നിയമം ഏതാണ്? അങ്ങനെയല്ലാത്ത കര്‍മത്തിന് ഇന്ത്യന്‍ നിയമം എന്ത് പേരാണ് നല്‍കിയിട്ടുള്ളത്?
വിവാഹം കഴിച്ചുള്ള ജീവിതത്തില്‍ ഒരു വഞ്ചനയും ഇല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവിടെയാണല്ലോ കരാറും രേഖകളും സാക്ഷ്യവും പ്രസക്തമാവുന്നത്. വിവാഹം കഴിക്കാതെ കൂടെ ജീവിക്കുന്ന ആള്‍ വഞ്ചന നടത്തിയാല്‍ അയാള്‍ക്കെതിരില്‍ എന്ത് വെച്ചാണ് കേസ് കൊടുക്കുക?
യഥാര്‍ത്ഥ സ്നേഹബന്ധത്തിനും ആത്മബന്ധത്തിനും ഒരു കരാറിന്റെ ആവശ്യമോ മറ്റുള്ളവരുടെ അംഗീകാരമോ വേണ്ട എന്ന വാദം യാഥാര്ത്യ ബോധം ഇല്ലാതെയാണ് താങ്കള്‍ പറയുന്നത്. ആരുടെതാണ് യഥാര്‍ത്ഥ സ്നേഹം, അയാളുടെ സ്വഭാവം എപ്പോള്‍ മാറും എന്നൊക്കെ ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ശുഭാപ്തി വിശ്വാസം നിയമമായി ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത് ശരിയാണോ?
3 ) a ) ഉറക്കം എന്ന കര്‍മം തന്നെ ഒന്നും അറിയാത്ത അവസ്ഥയാണ്. മനുഷ്യന്റെ കാര്യത്തില്‍ പോലും സ്ഥിതി ഇതായിരിക്കെ ദൈവത്തിനെങ്ങനെ ആ ഗുണം നല്‍കും? ഉറക്കമോ മയക്കമോ ബാധിക്കാത്തവന്‍ എന്നാണു ദൈവം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. (No. 1 ലെ മറുപടി ചേര്‍ത്തു വായിക്കുക)
b ) അങ്ങനെയാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ദൈവം സര്‍വവ്യാപി അല്ല.
c ) ഒരു പൊരുത്തക്കേടും ഇല്ല. സര്‍വശക്തനായ ദൈവം അവനു ഇഷ്ടമുള്ളത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും കഴിവ് കേടാണോ? വല്ല പരിധിയും സ്വയം വെച്ചാല്‍ തന്നെ അത് കഴിവില്ലായ്മയല്ലല്ലോ. നമുക്ക് നഗനനായി റോഡിലൂടെ നടക്കാന്‍ കഴിവുണ്ട്. പക്ഷെ നാമങ്ങനെ ചെയ്യാതിരിക്കുന്നത് കഴിവുകേട് കൊണ്ടാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ താങ്കളത് ശരിവെക്കുമോ?
ദൈവം സര്‍വശകതനും സര്‍വജ്ഞനും അല്ലെങ്കില്‍ പിന്നെയെന്തിന് അങ്ങനെയൊരു ദൈവം എന്ന ചോദ്യത്തിന് ഇപ്പോഴും താങ്കള്‍ മറുപടി നല്‍കിയില്ല.
Apr 04, 2012 09:19 PM IST
1) 'അവന്‍' ഉപയോഗിക്കുമ്പോള്‍ അവ അപ്പോള്‍ ഉദ്ദേശിക്കുന്നത് എന്താണോ അത് കാണിക്കും" എന്നൊരു പൊതുനിയമം ഞാന്‍ പറഞ്ഞിട്ടില്ല. ദൈവത്തിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ പഠിച്ച ഒരാള്‍ക്ക് ദൈവത്തെ അവന്‍ എന്ന് വിശേഷിപ്പിക്കുന്പോള്‍ വ്യക്തിവല്‍ക്കരണം വരുകയില്ല എന്നാണു ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത്. എന്റെ അനുഭവവും ഞാന്‍ ചൂണ്ടിക്കാണിച്ചു.
പ്രധാനമന്ത്രിയുടെ ഉദാഹരണം പറഞ്ഞതിലൂടെ താങ്കള്‍ ദൈവത്തെ ആ രീതിയില്‍ കാണുന്നുവെന്നും വ്യക്തിവല്‍ക്കരിക്കുന്നു എന്നുമല്ലേ മനസ്സിലാക്കേണ്ടത്? \'അവന്‍\' എന്ന വാക്ക് സമൂഹത്തില്‍ പെരുമാറ്റ മര്യാദകളുമായി ബന്ധപ്പെട്ടും ഉപയോഗിക്കുന്നു. ആ കാര്യമാണ് താങ്കള്‍ പറയുന്നത്. ദൈവത്തിന്റെ കാര്യത്തിലും അങ്ങനെയാണെന്ന് താങ്കള്‍ കരുതുന്നതല്ലേ വ്യക്തിവല്‍ക്കരണം?
' ദൈവം അനുവദിച്ച വാക്കുകള്‍ മാത്രം\' എന്നത് ശരി തന്നെയാണ്. ഇനി ഏതാണ് ദൈവം പറഞ്ഞ വാക്കുകള്‍ എന്നതാണ് ചോദ്യമെങ്കില്‍ അത് മറ്റൊരു ചര്‍ച്ചയാണ്. ഖുര്‍ആന്‍ ദൈവികമോ അല്ലേ എന്ന ചര്‍ച്ചയാണ് അപ്പോള്‍ വരിക. താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ റെഡി.
2) "മൃഗബലി പാപമാണെന്നു ഉള്ളില്‍ ബോധ്യം ഉള്ളത് കൊണ്ടാണ് അതിനു ന്യായീകരണം കണ്ടെത്താന്‍ ദൈവത്തെ കൂട്ട് പിടിച്ചു അതൊരു ദൈവിക കര്‍മ്മം ആണെന്ന് വരുത്തി തീര്‍ക്കുന്നത്" എന്ന പ്രസ്താവന ഒരു വലിയ തമാശ ആണ്. ദൈവം കല്‍പ്പിച്ച മൃഗബലി ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് പാപമേ അല്ല. ഈ വിഷയകമായി പുതിയ കാര്യങ്ങളൊന്നും താങ്കള്‍ പറഞ്ഞട്ടില്ല. ഞാന്‍ പറഞ്ഞ മറുപടികളെ ഖണ്ടിച്ചിട്ടുമില്ല.
ബഹുഭാര്യാത്വം കൊണ്ട് മാത്രം പുരുഷന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ഒഴിവാക്കാന്‍ സാധിക്കില്ല. ഒരു പരിധി വരെ സഹായകം തന്നെയാണ്. ഇസ്ലാം പറയുന്ന ധാര്‍മിക പദ്ധതികള്‍ പൂര്‍ണമായി നടപ്പിലാവണം. അതിലൊരു ഘടകം മാത്രമാണ് ബഹുഭാര്യാത്വം. പിന്നെ ബഹുഭാര്യാത്വം ഇതിലുപരി പ്രാധാന്യം ഉണ്ടെന്നു മുന്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കിയതാണ്.
"ബിസിനസ്സോ പണം കൈമാറ്റമോ ഉണ്ടെങ്കില്‍ മാത്രമേ വ്യഭിചാരമാകൂ\" എന്ന് പറയുന്ന ഇന്ത്യന്‍ നിയമം ഏതാണ്? ആ വാചകം ഉദ്ദരിക്കുമോ? അങ്ങനെയല്ലാത്ത കര്‍മത്തിന് ഇന്ത്യന്‍ നിയമം നല്‍കുന്ന പേര് എന്ത്? ഇതൊരു വെല്ലുവിളിയല്ല. അന്വേഷണം മാത്രം.
കരാര്‍ വഴിയാണ് യഥാര്‍ത്ഥ സ്നേഹം നിലനിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ എങ്ങനെയൊക്കെയാണ് വ്യാഖ്യാനിക്കുന്നത്? സമൂഹത്തില്‍ ആരാണ് നല്ലവന്‍, ചീത്തയാള്‍ എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. തുടക്കത്തില്‍ സ്നേഹം നടിച്ചു അവസാനം വഞ്ചിച്ചു എല്ലാം കയ്യടക്കി മുങ്ങുന്ന എത്ര സംഭവങ്ങള്‍ ഉണ്ട്. കരാര്‍ നടത്തുന്നത് സ്നേഹം നിലനിര്‍ത്താനല്ല, മറിച്ചു ആരെങ്കിലും വഞ്ചന ഉദ്ദേശിച്ചാല്‍ അതിനു നിയമനടപടികള്‍ എടുക്കാനാണ്. ഒരു കരാറും ഇല്ലാതെ ജീവിക്കുന്ന വ്യക്തി വഞ്ചന നടത്തിയാല്‍ എങ്ങനെ നിയമ നടപടി സാധിക്കും?
സ്നേഹം അഭിനയിക്കുന്ന വ്യക്തിയെ കരാര്‍ ഉപയോഗിച്ച് കൂടെ നിര്‍ത്തണമെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അത്തരം വ്യക്തികളെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരാനാണ് കരാറും രേഖകളും.
3 ) a ) ദൈവം ഉറങ്ങുകയോ മയങ്ങുകയോ ചെയ്യാത്തവന്‍ ആണെന്ന് ഖുര്‍ആന്‍ പറഞ്ഞത് ഞാന്‍ വ്യക്തമാക്കിയല്ലോ. പിന്നെയെന്തിന് ഈ ചോദ്യം. ദൈവം അനുവദിച്ച ഗുണങ്ങള്‍ ആണ് സ്വീകരിക്കേണ്ടത്.
ഉറക്കം എന്ന ഗുണം മനുഷ്യന്റെ കാര്യത്തില്‍ പോലും ഒന്നുമറിയാത്ത അവസ്ഥയാണ്. കാഴ്ചയും കേള്‍വിയും അങ്ങനെയാണോ? അറിവിന്റെ മാര്‍ഗങ്ങള്‍ ആണത്. ദൈവത്തെ സംബന്ധിച്ച് ഈ ഗുണങ്ങള്‍ അനന്തവും ഭാവനാതീതവും ആണ്. ഇനി ഉറക്കത്തിന്റെ കാര്യത്തില്‍ ഈ അനന്തം സങ്കല്‍പ്പിച്ചാല്‍ ദൈവത്തിന്റെ അതി ഭീകരമായ കഴിവ് കേടിനെയല്ലേ അത് കാണിക്കുക? അപ്പോള്‍ അത്തരം നെഗറ്റീവ് ആശയങ്ങള്‍ ദൈവത്തില്‍ ആരോപിക്കരുത്.
b ) താങ്കള്‍ പറഞ്ഞ തരത്തില്‍ ദൈവം സര്‍വവ്യാപി അല്ലാത്തത് കൊണ്ട്.
c ) എന്റെ ഉദാഹരണം താങ്കളുടെ വാദത്തെ ശരി വെക്കുന്നത് എങ്ങനെയാണ്? ഒന്ന് വിശദീകരിക്കൂ.
ദൈവം സര്‍വശകതനും സര്‍വജ്ഞനും അല്ലെങ്കില്‍ പിന്നെയെന്തിന് അങ്ങനെയൊരു ദൈവം എന്ന ചോദ്യത്തിന് മറുപടി പറയാന്‍ താങ്കള്‍ തയ്യാറാവാത്തതിനു കാരണം എന്ത്?
Apr 14, 2012 10:44 AM IST
Abdulla പറയുന്നു:
"ഖുര്‍ആന്‍ ദൈവികമോ അല്ലേ എന്ന ചര്‍ച്ചയാണ് അപ്പോള്‍ വരിക. താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ റെഡി."
ഇതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു ഈ ചര്‍ച്ച ഇത് പോലെ പോയാല്‍ ഒന്നുമാവില്ല, കാരണം അവന്‍,മൃഗബലി,ബഹുഭാര്യാത്വം,വ്യഭിചാരം,കാണുക,കേള്‍ക്കുക.....etc തുടങ്ങിയ എല്ലാ കാര്യങ്ങളിലും യുക്തിയെക്കാള്‍ കൂടുതലായി താങ്കള്‍ ദൈവിക വചനത്തെയും,ഖുര്‍ ആനെയും ഒക്കെ ആണ് ആധാരം ആക്കി എടുക്കുന്നത്. അത് കൊണ്ട് ആദ്യം നമുക്ക് ഖുര്‍ ആന്‍ ദൈവികം ആണോ അല്ലയോ എന്നത് തീരുമാനിച്ചിട്ടു മതി ഇത് തുടരാന്‍. ഞാനും റെഡി ആണ്.
പിന്നെ താഴെ ഉള്ള ലിങ്കുകള്‍ ഒന്ന് നോക്കുക,
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82
http://en.wikipedia.org/wiki/Prostitution_in_India
Apr 16, 2012 09:11 AM IST
Mohammed ali K.C, Kakkadampuram പറയുന്നു:
ഞാന്‍ യുക്തിയെക്കാള്‍ കൂടുതലായി ദൈവിക വചനത്തെയും, ഖുര്‍ആനെയും ആണ് ആധാരം ആക്കി എടുക്കുന്നത് എന്ന താങ്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. എന്റെ ആദര്‍ശം ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ പറയുന്ന കാര്യം യുക്തിപൂര്‍വകമായി വിശദീകരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അത് യുക്തിവിരുദ്ധമാണ് എന്ന് തെളിയിക്കുകയാണ് താങ്കള്‍ വേണ്ടത്.
നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ താങ്കള്‍ തന്നെ തിരഞ്ഞെടുത്തതായിരുന്നു. ഖുര്‍ആനു നേരെ ആയിരുന്നു ആ വിമര്‍ശനങ്ങള്‍ മുഴുവന്‍. അപ്പോള്‍ ഖുര്‍ആന്‍ വെച്ച് യുക്തിപൂര്‍വ്വം മറുപടി പറയുന്നതില്‍ എന്താണ് തെറ്റു? ഇനി ഈ വിഷയങ്ങള്‍ ഒഴിവാക്കണമെന്ന് പറഞ്ഞാല്‍ താങ്കളുടെ ഇഷ്ടം.
ഖുര്‍ആന്‍ ദൈവികം ആണോ അല്ലയോ എന്ന് തീരുമാനിക്കുവാനും തടസ്സങ്ങള്‍ ഉണ്ട്. ഞാനും താങ്കളും വിശ്വസിക്കുന്ന ദൈവം എന്ന സങ്കല്പം വ്യത്യസ്തമാണ്. സര്‍വശക്തനും സര്‍വജ്ഞനും അല്ലാത്ത ഒരു ദൈവത്തിന്റെ പ്രസക്തിയെ കുറിച്ച് പല തവണ ചോദിച്ചിട്ടും താങ്കള്‍ പ്രതികരിച്ചു കണ്ടില്ല. മറ്റൊന്നു ഖുര്‍ആന്‍ ദൈവികമല്ല എന്ന് സ്ഥാപിക്കാന്‍ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ മുമ്പ് പറഞ്ഞതൊക്കെ തന്നെ ആയിരിക്കില്ലേ? പുതിയ വിഷയം ആണെങ്കില്‍ കുഴപ്പമില്ല.
എന്തായാലും ചര്‍ച്ച താങ്കള്‍ക്കു തന്നെ തുടങ്ങാം. കൃത്യമായ നമ്പരുകള്‍ ഇട്ടു വാദങ്ങള്‍ അവതരിപ്പിച്ചാല്‍ സന്തോഷം. വാദങ്ങള്‍ ചുരുക്കിയാല്‍ ചര്‍ച്ച കൂടുതല്‍ പ്രയോജനം ചെയ്യും.
Apr 16, 2012 07:42 PM IST
Abdulla പറയുന്നു:
1) അപ്പോള്‍ താങ്കള്‍ ഉദ്ദേശിക്കുന്നത് ഏതെങ്കിലും വാക്കുകള്‍ (അവന്‍, ഉണ്മ) ദൈവത്തെ കുറിക്കാന്‍ ഉപയോഗിക്കുമ്പോള്‍ അവ അപ്പോള്‍ ഉദ്ദേശിക്കുന്നത് എന്താണോ അത് കാണിക്കും എന്നാണോ..? അപ്പോള്‍ അതിന്റെ ആശയം ദൈവം എന്നായിരിക്കും അല്ലെ..?
2) ഇതിനെക്കുറിച്ച് ഞാന്‍ ആദ്യം സൂചിപ്പിചില്ലേ, ഏതെങ്കിലും കാര്യത്തിന്റെ സ്മരണക്കു വേണ്ടിയോ, ഒരു സൃഷ്ടിയോട് കരുണ ചൊരിയാന്‍ വേണ്ടിയോ മറ്റൊരു സൃഷ്ടിയെ ബലി നല്‍കണം എന്ന് പറയുന്ന ശക്തി ദൈവം അല്ല സാത്താന്‍ ആണ് എന്ന്. ആഹാരത്തിനോ ആരോഗ്യസംരക്ഷനത്തിനോ വേണ്ടി ജീവികളെ കൊല്ലുന്നതിനു ഏതെങ്കിലും ആചാരത്തിന്റെയോ മറ്റോ മറയുടെ ആവശ്യം ഇല്ല, അങ്ങനെ ചെയ്യുന്നത് കപടതയാണ് എന്നാണെനിക്കു പറയാനുള്ളത്.
ബഹുഭര്‍തൃത്വവും വ്യഭിചാരവും എങ്ങിനെയാണ് സമാനമാകുന്നത്, അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഇന്ത്യയിലെ തന്നെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ ആണ്‍ വേശ്യകള്‍ ഉണ്ട്, അപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങളും ബഹുഭാര്യാത്വവും സമാനമാണ് എന്ന് കൂടി സമ്മതിക്കേണ്ടി വരും.
ആ വാദം ഖുര്‍ ആനെ ബാധിക്കുന്നില്ല എന്ന നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്നേ എനിക്ക് പറയാന്‍ ഉള്ളൂ, ഏതായാലും എനിക്ക് അത് ഖുര്‍ആനെ ബാധിക്കുന്നില്ല എന്ന വിശ്വാസം ഇല്ല.
"ബിസിനസ്സോ പണം കൈമാറ്റമോ ഉണ്ടെങ്കില്‍ മാത്രമേ വ്യഭിചാരമാകൂ എന്നത് താങ്കളുടെ നിരര്‍ഥക വാദമാണ്. " താങ്കളോട് ഞാന്‍ പറഞ്ഞു കഴിഞ്ഞു ഇന്ത്യന്‍ നിയമം ഒന്ന് ജസ്റ്റ് നോക്കുകയെങ്കിലും ചെയ്യൂ എന്ന്.
ഇത് കേട്ടാല്‍ തോന്നും ഇപ്പോള്‍ ഒരു വഞ്ചനയും ഇല്ല എന്ന്. യഥാര്‍ത്ഥ സ്നേഹബന്ധത്തിനും ആത്മബന്ധത്തിനും ഒരു കരാറിന്റെ ആവശ്യമോ മറ്റുള്ളവരുടെ അംഗീകാരമോ വേണ്ട എന്നത് തന്നെയാണ് സത്യം.
3 ) a ) ദൈവം കാണും,കേള്‍ക്കും പക്ഷെ നമ്മളെപ്പോലെ അല്ല എന്നത് യുക്തി അനുസരിക്കുന്നു എങ്കില്‍ ദൈവം ഉറങ്ങും,ഓടും, പക്ഷെ നമ്മളെപ്പോലെ അല്ല, ആ ഉറക്കത്തിലും ഓട്ടത്തിലും പോലും സര്‍വ്വജ്ഞനായ ദൈവത്തിനു എല്ലാം അറിയാന്‍ കഴിയും എന്ന് പറഞ്ഞാല്‍ അത് യുക്തി വിരോധം ആകുമോ എന്ന് താങ്കള്‍ മറുപടി പറയണം.
b ) അങ്ങനെയാണ് ഉദ്ദേശിക്കുന്നത് എങ്കില്‍...?
c ) എന്നാല്‍ ദൈവം ദൈവത്തെ കുറിച്ച് പറഞ്ഞതില്‍ തന്നെയാണ് പൊരുത്തക്കേടുകള്‍ ഉള്ളത്.
സര്‍വ്വശക്തനാവുകയും അതെ സമയം കുറെ പരിധികള്‍ ഉണ്ടാവുകയും ചെയ്യുക എന്നത് അസംഭവ്യമാണ്.
Apr 04, 2012 11:50 AM IST2) ഇതിനെക്കുറിച്ച് ഞാന്‍ ആദ്യം സൂചിപ്പിചില്ലേ, ഏതെങ്കിലും കാര്യത്തിന്റെ സ്മരണക്കു വേണ്ടിയോ, ഒരു സൃഷ്ടിയോട് കരുണ ചൊരിയാന്‍ വേണ്ടിയോ മറ്റൊരു സൃഷ്ടിയെ ബലി നല്‍കണം എന്ന് പറയുന്ന ശക്തി ദൈവം അല്ല സാത്താന്‍ ആണ് എന്ന്. ആഹാരത്തിനോ ആരോഗ്യസംരക്ഷനത്തിനോ വേണ്ടി ജീവികളെ കൊല്ലുന്നതിനു ഏതെങ്കിലും ആചാരത്തിന്റെയോ മറ്റോ മറയുടെ ആവശ്യം ഇല്ല, അങ്ങനെ ചെയ്യുന്നത് കപടതയാണ് എന്നാണെനിക്കു പറയാനുള്ളത്.
ബഹുഭര്‍തൃത്വവും വ്യഭിചാരവും എങ്ങിനെയാണ് സമാനമാകുന്നത്, അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഇന്ത്യയിലെ തന്നെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ ആണ്‍ വേശ്യകള്‍ ഉണ്ട്, അപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങളും ബഹുഭാര്യാത്വവും സമാനമാണ് എന്ന് കൂടി സമ്മതിക്കേണ്ടി വരും.
ആ വാദം ഖുര്‍ ആനെ ബാധിക്കുന്നില്ല എന്ന നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്നേ എനിക്ക് പറയാന്‍ ഉള്ളൂ, ഏതായാലും എനിക്ക് അത് ഖുര്‍ആനെ ബാധിക്കുന്നില്ല എന്ന വിശ്വാസം ഇല്ല.
"ബിസിനസ്സോ പണം കൈമാറ്റമോ ഉണ്ടെങ്കില്‍ മാത്രമേ വ്യഭിചാരമാകൂ എന്നത് താങ്കളുടെ നിരര്‍ഥക വാദമാണ്. " താങ്കളോട് ഞാന്‍ പറഞ്ഞു കഴിഞ്ഞു ഇന്ത്യന്‍ നിയമം ഒന്ന് ജസ്റ്റ് നോക്കുകയെങ്കിലും ചെയ്യൂ എന്ന്.
ഇത് കേട്ടാല്‍ തോന്നും ഇപ്പോള്‍ ഒരു വഞ്ചനയും ഇല്ല എന്ന്. യഥാര്‍ത്ഥ സ്നേഹബന്ധത്തിനും ആത്മബന്ധത്തിനും ഒരു കരാറിന്റെ ആവശ്യമോ മറ്റുള്ളവരുടെ അംഗീകാരമോ വേണ്ട എന്നത് തന്നെയാണ് സത്യം.
3 ) a ) ദൈവം കാണും,കേള്‍ക്കും പക്ഷെ നമ്മളെപ്പോലെ അല്ല എന്നത് യുക്തി അനുസരിക്കുന്നു എങ്കില്‍ ദൈവം ഉറങ്ങും,ഓടും, പക്ഷെ നമ്മളെപ്പോലെ അല്ല, ആ ഉറക്കത്തിലും ഓട്ടത്തിലും പോലും സര്‍വ്വജ്ഞനായ ദൈവത്തിനു എല്ലാം അറിയാന്‍ കഴിയും എന്ന് പറഞ്ഞാല്‍ അത് യുക്തി വിരോധം ആകുമോ എന്ന് താങ്കള്‍ മറുപടി പറയണം.
b ) അങ്ങനെയാണ് ഉദ്ദേശിക്കുന്നത് എങ്കില്‍...?
c ) എന്നാല്‍ ദൈവം ദൈവത്തെ കുറിച്ച് പറഞ്ഞതില്‍ തന്നെയാണ് പൊരുത്തക്കേടുകള്‍ ഉള്ളത്.
സര്‍വ്വശക്തനാവുകയും അതെ സമയം കുറെ പരിധികള്‍ ഉണ്ടാവുകയും ചെയ്യുക എന്നത് അസംഭവ്യമാണ്.
Mohammed ali K.C, Kakkadampuram പറയുന്നു:
1) അതെ.. പക്ഷെ ഹീനമോ മ്ലേച്ചമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്. ദൈവം അനുവദിച്ച വാക്കുകള്‍ മാത്രം.
2) ദൈവം സൃഷ്ടിച്ച ജീവികളെ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുവാനുള്ള അവകാശം സൃഷ്ടികള്‍ക്കല്ല. ദൈവത്തിനു തന്നെയാണ്. വെറും സ്മരണക്കു വേണ്ടിയാണ് ബലി അറുക്കാന്‍ കല്പ്പിച്ചതെങ്കില്‍ താങ്കളുടെ വാദത്തിനു അല്‍പ്പമെങ്കിലും ന്യായമുണ്ടെന്ന് പറയാമായിരുന്നു. ബലി അറുത്ത മാംസം പട്ടിണി മാറ്റാന്‍ ഉപയോഗിക്കുന്നുണ്ടല്ലോ. ദൈവസ്മരണയോടെ അറുത്താല്‍ മൃഗത്തിന്റെ വേദന വര്‍ധിക്കും എന്ന വാദം താങ്കള്‍ക്കുണ്ടോ?
ആഹാരത്തിനോ ആരോഗ്യസംരക്ഷനത്തിനോ വേണ്ടി ജീവികളെ കൊല്ലാമെന്ന് നിങ്ങളുടെ മന:സാക്ഷി പറയുമ്പോള്‍ അതില്‍ ക്രൂരത ഇല്ല. ദൈവം, തന്നെ സ്മരിച്ചു കൊണ്ട് അത് ചെയ്യാമെന്ന് പറയുമ്പോള്‍ ക്രൂരതയും!! മനസാക്ഷി നല്ലവന്‍, ദൈവം ക്രൂരന്‍!! ഈ നിലപാട് വിചിത്രമാണ്. ദൈവസ്മരണയോടെ അനുവദിച്ച എന്ത് കര്‍മത്തിനും അവന്‍ അനുഗ്രഹം നല്‍കും. ബലി മാത്രം അതില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.
ബഹുഭര്‍തൃത്വവും വ്യഭിചാരവും (അത് ആണായാലും പെണ്ണായാലും) തെറ്റാണ്. കാരണം രണ്ടിലും ഞാന്‍ മുമ്പ് സൂചിപ്പിച്ച പ്രശനം വരുന്നുണ്ട്. ബഹുഭാര്യത്വത്തില്‍ ആ പ്രശ്നം വരുന്നില്ല. മൌലികമായ ഈ വിഷയം പരിഗണിക്കാതെ പദപരമായ കസര്‍ത്ത് കൊണ്ട് കാര്യമില്ല.
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ എന്ന് പറയാന്‍ എനിക്ക് വയ്യ. കാരണം താങ്കളുടെ വിശ്വാസം തെറ്റാണെന്ന് ഉറച്ച ബോധ്യമുള്ളവര്‍ക്ക് അങ്ങനെ പറയാന്‍ പറ്റില്ലല്ലോ.
"ബിസിനസ്സോ പണം കൈമാറ്റമോ ഉണ്ടെങ്കില്‍ മാത്രമേ വ്യഭിചാരമാകൂ" എന്ന് പറയുന്ന ഇന്ത്യന്‍ നിയമം ഏതാണ്? അങ്ങനെയല്ലാത്ത കര്‍മത്തിന് ഇന്ത്യന്‍ നിയമം എന്ത് പേരാണ് നല്‍കിയിട്ടുള്ളത്?
വിവാഹം കഴിച്ചുള്ള ജീവിതത്തില്‍ ഒരു വഞ്ചനയും ഇല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവിടെയാണല്ലോ കരാറും രേഖകളും സാക്ഷ്യവും പ്രസക്തമാവുന്നത്. വിവാഹം കഴിക്കാതെ കൂടെ ജീവിക്കുന്ന ആള്‍ വഞ്ചന നടത്തിയാല്‍ അയാള്‍ക്കെതിരില്‍ എന്ത് വെച്ചാണ് കേസ് കൊടുക്കുക?
യഥാര്‍ത്ഥ സ്നേഹബന്ധത്തിനും ആത്മബന്ധത്തിനും ഒരു കരാറിന്റെ ആവശ്യമോ മറ്റുള്ളവരുടെ അംഗീകാരമോ വേണ്ട എന്ന വാദം യാഥാര്ത്യ ബോധം ഇല്ലാതെയാണ് താങ്കള്‍ പറയുന്നത്. ആരുടെതാണ് യഥാര്‍ത്ഥ സ്നേഹം, അയാളുടെ സ്വഭാവം എപ്പോള്‍ മാറും എന്നൊക്കെ ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ശുഭാപ്തി വിശ്വാസം നിയമമായി ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത് ശരിയാണോ?
3 ) a ) ഉറക്കം എന്ന കര്‍മം തന്നെ ഒന്നും അറിയാത്ത അവസ്ഥയാണ്. മനുഷ്യന്റെ കാര്യത്തില്‍ പോലും സ്ഥിതി ഇതായിരിക്കെ ദൈവത്തിനെങ്ങനെ ആ ഗുണം നല്‍കും? ഉറക്കമോ മയക്കമോ ബാധിക്കാത്തവന്‍ എന്നാണു ദൈവം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. (No. 1 ലെ മറുപടി ചേര്‍ത്തു വായിക്കുക)
b ) അങ്ങനെയാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ദൈവം സര്‍വവ്യാപി അല്ല.
c ) ഒരു പൊരുത്തക്കേടും ഇല്ല. സര്‍വശക്തനായ ദൈവം അവനു ഇഷ്ടമുള്ളത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും കഴിവ് കേടാണോ? വല്ല പരിധിയും സ്വയം വെച്ചാല്‍ തന്നെ അത് കഴിവില്ലായ്മയല്ലല്ലോ. നമുക്ക് നഗനനായി റോഡിലൂടെ നടക്കാന്‍ കഴിവുണ്ട്. പക്ഷെ നാമങ്ങനെ ചെയ്യാതിരിക്കുന്നത് കഴിവുകേട് കൊണ്ടാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ താങ്കളത് ശരിവെക്കുമോ?
ദൈവം സര്‍വശകതനും സര്‍വജ്ഞനും അല്ലെങ്കില്‍ പിന്നെയെന്തിന് അങ്ങനെയൊരു ദൈവം എന്ന ചോദ്യത്തിന് ഇപ്പോഴും താങ്കള്‍ മറുപടി നല്‍കിയില്ല.
Abdulla പറയുന്നു:
Mohammed ali K.C, Kakkadampuram പറയുന്നു:
കുറച്ചു ദിവസമായി സ്ഥലത്തില്ലായിരുന്നു, ചര്‍ച്ച തുടരാം...
1) താങ്കളുടെ മറുപടി പൂര്‍ണമായും ശരിയല്ല. 'അവന്‍' ഉപയോഗിക്കുമ്പോള്‍ അവ അപ്പോള്‍ ഉദ്ദേശിക്കുന്നത് എന്താണോ അത് കാണിക്കും എന്നത് ശരിയല്ല,അത് ഞാന്‍ ഒരു ഉദാ:- യിലൂടെ വ്യക്ക്തമാക്കാം.
ഈ വാക്ക് ഒരു ഉയര്‍ന്ന സ്ഥാനമാനങ്ങളില്‍ (പ്രധാനമന്ത്രി...etc) ഇരിക്കുന്നവരുടെ സാമീപ്യത്തില്‍ അവരെ സൂചിപ്പിക്കാന്‍ താങ്കള്‍ ഉപയോഗിച്ച് നോക്കൂ. അപ്പോള്‍ കാണാം പരിണിതഫലം.
അതായത് മനുഷ്യര്‍ തന്നെ ഉയര്‍ന്നത് എന്ന് കല്‍പ്പിച്ചിരിക്കുന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ സൂചിപ്പിക്കുമ്പോള്‍ പോലും ഈ വാക്ക് തെറ്റായ അര്‍ത്ഥം സൃഷ്ട്ടിക്കുന്നു, പിന്നെങ്ങനെ ഇത് പരമം ആയതിനെ സൂചിപ്പിക്കും. അങ്ങനെ സൂചിപ്പിച്ചാല്‍ ഈ വാക്ക് അവിടെ ഒരു വ്യക്തിബോധം സൃഷ്ട്ടിക്കും എന്നതിന് യാതൊരു സംശയവുമില്ല.
പിന്നെ ' ദൈവം അനുവദിച്ച വാക്കുകള്‍ മാത്രം' എന്നത് ശരിയല്ല കാരണം ആ വാക്കുകള്‍ ശരിയാണോ ദൈവികമാണോ എന്നതാണല്ലോ നമ്മുടെ ചോദ്യവിഷയം.
2) മൃഗബലി പാപമാണെന്നു ഉള്ളില്‍ ബോധ്യം ഉള്ളത് കൊണ്ടാണ് അതിനു ന്യായീകരണം കണ്ടെത്താന്‍ ദൈവത്തെ കൂട്ട് പിടിച്ചു അതൊരു ദൈവിക കര്‍മ്മം ആണെന്ന് വരുത്തി തീര്‍ക്കുന്നത്. പിന്നെ അത് കൊണ്ട് കിട്ടുന്ന ഭക്ഷണം ദൈവിക കര്‍മ്മം ആക്കിയില്ലെങ്കിലും കിട്ടും. അത് കൊണ്ട് അങ്ങനെയൊരു മറ കെട്ടി ആളുകളെ തെറ്റിധരിപ്പിക്കേണ്ട കാര്യമില്ല.
ബഹുഭാര്യാത്വതിലൂടെ പുരുഷന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ഒഴിവാക്കാനും ധാര്‍മികന്‍ ആവാനും സാധിക്കും എന്നാണോ താങ്കളുടെ കണ്ടെത്തല്‍.
താങ്കള്‍ക്ക് എന്റെ വിശ്വാസം തെറ്റാണെന്ന് ഉറച്ച ബോധ്യമുള്ളതു നല്ലതാണ്, അല്ലെങ്കില്‍ ഞാനും പെട്ട് പോയേനെ.
നമ്മള്‍ ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ നിയമങ്ങളില്‍ \" വ്യഭിചാരം \" എന്നത് എങ്ങനെയാണ് നിര്‍വചിച്ചിട്ടുള്ളത് എന്ന് ശരിക്കും നോക്കിയതിനു ശേഷം എന്നെ വിമര്‍ശിക്കൂ (വിക്കിപീഡിയ....etc). അല്ലാതെ ഖുര്‍ ആന്‍ നിയമം എടുത്തു അമ്മാനമാടിയത് കൊണ്ടൊന്നും കാര്യമില്ല.
താങ്കള്‍ എന്താണീ പറയുന്നത്.... കരാര്‍ വഴിയാണോ യഥാര്‍ത്ഥ സ്നേഹം നിലനിക്കുന്നത്..? കരാര്‍ വഴിയാണ് അത് നില്‍ക്കുന്നതെങ്കില്‍ അത് യഥാര്‍ത്ഥം ആയിരിക്കില്ല എന്ന് മാത്രം അല്ല, അത് കപടമായതും മറ്റുള്ളവരുടെ മുന്നില്‍ അഭിനയിക്കുന്നതും ആയിരിക്കും. ആളുടെ സ്വഭാവം മാറുകയും സ്നേഹം ഇല്ലാതാകുകയും ചെയ്യുമ്പോള്‍ അവിടെ കരാറും ഉപയോഗിച്ച് അള്ളിപ്പിടിക്കേണ്ട കാര്യമില്ല, വേര്പിരിയുന്നതാണ് അതിലും നല്ലത്.
3 ) a ) ദൈവം കാണും,കേള്‍ക്കും പക്ഷെ അതൊന്നും മനുഷ്യന്റെ ഭാവനയില്‍ കാണാന്‍ പറ്റാത്ത തരത്തില്‍ ആണ് എന്ന് പറയുന്ന താങ്കള്‍ ഉറക്കത്തിന്റെ കാര്യത്തില്‍ മനുഷ്യഭാവനക്ക് അപ്പുറത്ത് ഉള്ളതിനെ അംഗീകരിക്കുന്നില്ല.
" മനുഷ്യന്റെ കാര്യത്തില്‍ പോലും സ്ഥിതി ഇതായിരിക്കെ ദൈവത്തിനെങ്ങനെ ആ ഗുണം നല്‍കും? \" എന്നത് അതാണ് സൂചിപ്പിക്കുന്നത്. താങ്കള്‍ക്ക് അങ്ങനെ പറയാമെങ്കില്‍ \" മനുഷ്യന്റെ കാഴ്ച്ചയുടെ കാര്യത്തില്‍ പോലും പരിമിതികളുണ്ട്, മനുഷ്യന്റെ സ്ഥിതി ഇതായിരിക്കെ ദൈവത്തിനെങ്ങനെ ആ ഗുണം നല്‍കും? " എന്നതും ശരിയല്ലേ.? തന്റെ ഉറക്കത്തില്‍ പോലും എല്ലാം അറിയാന്‍ സര്‍വ്വജ്ഞാനിയായ ദൈവത്തിനു പറ്റില്ലെന്നാണോ താങ്കള്‍ പറയുന്നത്. ദൈവം നമ്മുടെ ഭാവനയില്‍ കാണുന്നത് പോലെയല്ല ഉറങ്ങുന്നത് എന്നത് സ്വീകരിക്കാന്‍ എന്താണ് മടി.
b ) എന്ത് കൊണ്ടല്ല എന്ന് പറയണം...!
c ) താങ്കളുടെ ഉദാഹരണം എന്റെ വാദത്തെ ശരി വയ്ക്കുകയാണെന്നു കണ്ടില്ലേ..?
പല തരം അയുക്തികള്‍ നിറഞ്ഞതും പരസ്പരവിരോധം ഉള്ളതും ആയ കാര്യങ്ങള്‍ നിറഞ്ഞ ഖുര്‍ ആന്‍ മനുഷ്യനിര്‍മ്മിതം ആയ ഒരു ഗ്രന്ഥം ആണ് അതില്‍ ദൈവികമായി ഒന്നുമില്ല എന്നതാണ് പരമാര്‍ത്ഥം.
Apr 11, 2012 03:02 PM IST1) താങ്കളുടെ മറുപടി പൂര്‍ണമായും ശരിയല്ല. 'അവന്‍' ഉപയോഗിക്കുമ്പോള്‍ അവ അപ്പോള്‍ ഉദ്ദേശിക്കുന്നത് എന്താണോ അത് കാണിക്കും എന്നത് ശരിയല്ല,അത് ഞാന്‍ ഒരു ഉദാ:- യിലൂടെ വ്യക്ക്തമാക്കാം.
ഈ വാക്ക് ഒരു ഉയര്‍ന്ന സ്ഥാനമാനങ്ങളില്‍ (പ്രധാനമന്ത്രി...etc) ഇരിക്കുന്നവരുടെ സാമീപ്യത്തില്‍ അവരെ സൂചിപ്പിക്കാന്‍ താങ്കള്‍ ഉപയോഗിച്ച് നോക്കൂ. അപ്പോള്‍ കാണാം പരിണിതഫലം.
അതായത് മനുഷ്യര്‍ തന്നെ ഉയര്‍ന്നത് എന്ന് കല്‍പ്പിച്ചിരിക്കുന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ സൂചിപ്പിക്കുമ്പോള്‍ പോലും ഈ വാക്ക് തെറ്റായ അര്‍ത്ഥം സൃഷ്ട്ടിക്കുന്നു, പിന്നെങ്ങനെ ഇത് പരമം ആയതിനെ സൂചിപ്പിക്കും. അങ്ങനെ സൂചിപ്പിച്ചാല്‍ ഈ വാക്ക് അവിടെ ഒരു വ്യക്തിബോധം സൃഷ്ട്ടിക്കും എന്നതിന് യാതൊരു സംശയവുമില്ല.
പിന്നെ ' ദൈവം അനുവദിച്ച വാക്കുകള്‍ മാത്രം' എന്നത് ശരിയല്ല കാരണം ആ വാക്കുകള്‍ ശരിയാണോ ദൈവികമാണോ എന്നതാണല്ലോ നമ്മുടെ ചോദ്യവിഷയം.
2) മൃഗബലി പാപമാണെന്നു ഉള്ളില്‍ ബോധ്യം ഉള്ളത് കൊണ്ടാണ് അതിനു ന്യായീകരണം കണ്ടെത്താന്‍ ദൈവത്തെ കൂട്ട് പിടിച്ചു അതൊരു ദൈവിക കര്‍മ്മം ആണെന്ന് വരുത്തി തീര്‍ക്കുന്നത്. പിന്നെ അത് കൊണ്ട് കിട്ടുന്ന ഭക്ഷണം ദൈവിക കര്‍മ്മം ആക്കിയില്ലെങ്കിലും കിട്ടും. അത് കൊണ്ട് അങ്ങനെയൊരു മറ കെട്ടി ആളുകളെ തെറ്റിധരിപ്പിക്കേണ്ട കാര്യമില്ല.
ബഹുഭാര്യാത്വതിലൂടെ പുരുഷന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ഒഴിവാക്കാനും ധാര്‍മികന്‍ ആവാനും സാധിക്കും എന്നാണോ താങ്കളുടെ കണ്ടെത്തല്‍.
താങ്കള്‍ക്ക് എന്റെ വിശ്വാസം തെറ്റാണെന്ന് ഉറച്ച ബോധ്യമുള്ളതു നല്ലതാണ്, അല്ലെങ്കില്‍ ഞാനും പെട്ട് പോയേനെ.
നമ്മള്‍ ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ നിയമങ്ങളില്‍ \" വ്യഭിചാരം \" എന്നത് എങ്ങനെയാണ് നിര്‍വചിച്ചിട്ടുള്ളത് എന്ന് ശരിക്കും നോക്കിയതിനു ശേഷം എന്നെ വിമര്‍ശിക്കൂ (വിക്കിപീഡിയ....etc). അല്ലാതെ ഖുര്‍ ആന്‍ നിയമം എടുത്തു അമ്മാനമാടിയത് കൊണ്ടൊന്നും കാര്യമില്ല.
താങ്കള്‍ എന്താണീ പറയുന്നത്.... കരാര്‍ വഴിയാണോ യഥാര്‍ത്ഥ സ്നേഹം നിലനിക്കുന്നത്..? കരാര്‍ വഴിയാണ് അത് നില്‍ക്കുന്നതെങ്കില്‍ അത് യഥാര്‍ത്ഥം ആയിരിക്കില്ല എന്ന് മാത്രം അല്ല, അത് കപടമായതും മറ്റുള്ളവരുടെ മുന്നില്‍ അഭിനയിക്കുന്നതും ആയിരിക്കും. ആളുടെ സ്വഭാവം മാറുകയും സ്നേഹം ഇല്ലാതാകുകയും ചെയ്യുമ്പോള്‍ അവിടെ കരാറും ഉപയോഗിച്ച് അള്ളിപ്പിടിക്കേണ്ട കാര്യമില്ല, വേര്പിരിയുന്നതാണ് അതിലും നല്ലത്.
3 ) a ) ദൈവം കാണും,കേള്‍ക്കും പക്ഷെ അതൊന്നും മനുഷ്യന്റെ ഭാവനയില്‍ കാണാന്‍ പറ്റാത്ത തരത്തില്‍ ആണ് എന്ന് പറയുന്ന താങ്കള്‍ ഉറക്കത്തിന്റെ കാര്യത്തില്‍ മനുഷ്യഭാവനക്ക് അപ്പുറത്ത് ഉള്ളതിനെ അംഗീകരിക്കുന്നില്ല.
" മനുഷ്യന്റെ കാര്യത്തില്‍ പോലും സ്ഥിതി ഇതായിരിക്കെ ദൈവത്തിനെങ്ങനെ ആ ഗുണം നല്‍കും? \" എന്നത് അതാണ് സൂചിപ്പിക്കുന്നത്. താങ്കള്‍ക്ക് അങ്ങനെ പറയാമെങ്കില്‍ \" മനുഷ്യന്റെ കാഴ്ച്ചയുടെ കാര്യത്തില്‍ പോലും പരിമിതികളുണ്ട്, മനുഷ്യന്റെ സ്ഥിതി ഇതായിരിക്കെ ദൈവത്തിനെങ്ങനെ ആ ഗുണം നല്‍കും? " എന്നതും ശരിയല്ലേ.? തന്റെ ഉറക്കത്തില്‍ പോലും എല്ലാം അറിയാന്‍ സര്‍വ്വജ്ഞാനിയായ ദൈവത്തിനു പറ്റില്ലെന്നാണോ താങ്കള്‍ പറയുന്നത്. ദൈവം നമ്മുടെ ഭാവനയില്‍ കാണുന്നത് പോലെയല്ല ഉറങ്ങുന്നത് എന്നത് സ്വീകരിക്കാന്‍ എന്താണ് മടി.
b ) എന്ത് കൊണ്ടല്ല എന്ന് പറയണം...!
c ) താങ്കളുടെ ഉദാഹരണം എന്റെ വാദത്തെ ശരി വയ്ക്കുകയാണെന്നു കണ്ടില്ലേ..?
പല തരം അയുക്തികള്‍ നിറഞ്ഞതും പരസ്പരവിരോധം ഉള്ളതും ആയ കാര്യങ്ങള്‍ നിറഞ്ഞ ഖുര്‍ ആന്‍ മനുഷ്യനിര്‍മ്മിതം ആയ ഒരു ഗ്രന്ഥം ആണ് അതില്‍ ദൈവികമായി ഒന്നുമില്ല എന്നതാണ് പരമാര്‍ത്ഥം.
1) 'അവന്‍' ഉപയോഗിക്കുമ്പോള്‍ അവ അപ്പോള്‍ ഉദ്ദേശിക്കുന്നത് എന്താണോ അത് കാണിക്കും" എന്നൊരു പൊതുനിയമം ഞാന്‍ പറഞ്ഞിട്ടില്ല. ദൈവത്തിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍ പഠിച്ച ഒരാള്‍ക്ക് ദൈവത്തെ അവന്‍ എന്ന് വിശേഷിപ്പിക്കുന്പോള്‍ വ്യക്തിവല്‍ക്കരണം വരുകയില്ല എന്നാണു ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത്. എന്റെ അനുഭവവും ഞാന്‍ ചൂണ്ടിക്കാണിച്ചു.
പ്രധാനമന്ത്രിയുടെ ഉദാഹരണം പറഞ്ഞതിലൂടെ താങ്കള്‍ ദൈവത്തെ ആ രീതിയില്‍ കാണുന്നുവെന്നും വ്യക്തിവല്‍ക്കരിക്കുന്നു എന്നുമല്ലേ മനസ്സിലാക്കേണ്ടത്? \'അവന്‍\' എന്ന വാക്ക് സമൂഹത്തില്‍ പെരുമാറ്റ മര്യാദകളുമായി ബന്ധപ്പെട്ടും ഉപയോഗിക്കുന്നു. ആ കാര്യമാണ് താങ്കള്‍ പറയുന്നത്. ദൈവത്തിന്റെ കാര്യത്തിലും അങ്ങനെയാണെന്ന് താങ്കള്‍ കരുതുന്നതല്ലേ വ്യക്തിവല്‍ക്കരണം?
' ദൈവം അനുവദിച്ച വാക്കുകള്‍ മാത്രം\' എന്നത് ശരി തന്നെയാണ്. ഇനി ഏതാണ് ദൈവം പറഞ്ഞ വാക്കുകള്‍ എന്നതാണ് ചോദ്യമെങ്കില്‍ അത് മറ്റൊരു ചര്‍ച്ചയാണ്. ഖുര്‍ആന്‍ ദൈവികമോ അല്ലേ എന്ന ചര്‍ച്ചയാണ് അപ്പോള്‍ വരിക. താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ റെഡി.
2) "മൃഗബലി പാപമാണെന്നു ഉള്ളില്‍ ബോധ്യം ഉള്ളത് കൊണ്ടാണ് അതിനു ന്യായീകരണം കണ്ടെത്താന്‍ ദൈവത്തെ കൂട്ട് പിടിച്ചു അതൊരു ദൈവിക കര്‍മ്മം ആണെന്ന് വരുത്തി തീര്‍ക്കുന്നത്" എന്ന പ്രസ്താവന ഒരു വലിയ തമാശ ആണ്. ദൈവം കല്‍പ്പിച്ച മൃഗബലി ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് പാപമേ അല്ല. ഈ വിഷയകമായി പുതിയ കാര്യങ്ങളൊന്നും താങ്കള്‍ പറഞ്ഞട്ടില്ല. ഞാന്‍ പറഞ്ഞ മറുപടികളെ ഖണ്ടിച്ചിട്ടുമില്ല.
ബഹുഭാര്യാത്വം കൊണ്ട് മാത്രം പുരുഷന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ഒഴിവാക്കാന്‍ സാധിക്കില്ല. ഒരു പരിധി വരെ സഹായകം തന്നെയാണ്. ഇസ്ലാം പറയുന്ന ധാര്‍മിക പദ്ധതികള്‍ പൂര്‍ണമായി നടപ്പിലാവണം. അതിലൊരു ഘടകം മാത്രമാണ് ബഹുഭാര്യാത്വം. പിന്നെ ബഹുഭാര്യാത്വം ഇതിലുപരി പ്രാധാന്യം ഉണ്ടെന്നു മുന്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കിയതാണ്.
"ബിസിനസ്സോ പണം കൈമാറ്റമോ ഉണ്ടെങ്കില്‍ മാത്രമേ വ്യഭിചാരമാകൂ\" എന്ന് പറയുന്ന ഇന്ത്യന്‍ നിയമം ഏതാണ്? ആ വാചകം ഉദ്ദരിക്കുമോ? അങ്ങനെയല്ലാത്ത കര്‍മത്തിന് ഇന്ത്യന്‍ നിയമം നല്‍കുന്ന പേര് എന്ത്? ഇതൊരു വെല്ലുവിളിയല്ല. അന്വേഷണം മാത്രം.
കരാര്‍ വഴിയാണ് യഥാര്‍ത്ഥ സ്നേഹം നിലനിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ എങ്ങനെയൊക്കെയാണ് വ്യാഖ്യാനിക്കുന്നത്? സമൂഹത്തില്‍ ആരാണ് നല്ലവന്‍, ചീത്തയാള്‍ എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. തുടക്കത്തില്‍ സ്നേഹം നടിച്ചു അവസാനം വഞ്ചിച്ചു എല്ലാം കയ്യടക്കി മുങ്ങുന്ന എത്ര സംഭവങ്ങള്‍ ഉണ്ട്. കരാര്‍ നടത്തുന്നത് സ്നേഹം നിലനിര്‍ത്താനല്ല, മറിച്ചു ആരെങ്കിലും വഞ്ചന ഉദ്ദേശിച്ചാല്‍ അതിനു നിയമനടപടികള്‍ എടുക്കാനാണ്. ഒരു കരാറും ഇല്ലാതെ ജീവിക്കുന്ന വ്യക്തി വഞ്ചന നടത്തിയാല്‍ എങ്ങനെ നിയമ നടപടി സാധിക്കും?
സ്നേഹം അഭിനയിക്കുന്ന വ്യക്തിയെ കരാര്‍ ഉപയോഗിച്ച് കൂടെ നിര്‍ത്തണമെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അത്തരം വ്യക്തികളെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരാനാണ് കരാറും രേഖകളും.
3 ) a ) ദൈവം ഉറങ്ങുകയോ മയങ്ങുകയോ ചെയ്യാത്തവന്‍ ആണെന്ന് ഖുര്‍ആന്‍ പറഞ്ഞത് ഞാന്‍ വ്യക്തമാക്കിയല്ലോ. പിന്നെയെന്തിന് ഈ ചോദ്യം. ദൈവം അനുവദിച്ച ഗുണങ്ങള്‍ ആണ് സ്വീകരിക്കേണ്ടത്.
ഉറക്കം എന്ന ഗുണം മനുഷ്യന്റെ കാര്യത്തില്‍ പോലും ഒന്നുമറിയാത്ത അവസ്ഥയാണ്. കാഴ്ചയും കേള്‍വിയും അങ്ങനെയാണോ? അറിവിന്റെ മാര്‍ഗങ്ങള്‍ ആണത്. ദൈവത്തെ സംബന്ധിച്ച് ഈ ഗുണങ്ങള്‍ അനന്തവും ഭാവനാതീതവും ആണ്. ഇനി ഉറക്കത്തിന്റെ കാര്യത്തില്‍ ഈ അനന്തം സങ്കല്‍പ്പിച്ചാല്‍ ദൈവത്തിന്റെ അതി ഭീകരമായ കഴിവ് കേടിനെയല്ലേ അത് കാണിക്കുക? അപ്പോള്‍ അത്തരം നെഗറ്റീവ് ആശയങ്ങള്‍ ദൈവത്തില്‍ ആരോപിക്കരുത്.
b ) താങ്കള്‍ പറഞ്ഞ തരത്തില്‍ ദൈവം സര്‍വവ്യാപി അല്ലാത്തത് കൊണ്ട്.
c ) എന്റെ ഉദാഹരണം താങ്കളുടെ വാദത്തെ ശരി വെക്കുന്നത് എങ്ങനെയാണ്? ഒന്ന് വിശദീകരിക്കൂ.
ദൈവം സര്‍വശകതനും സര്‍വജ്ഞനും അല്ലെങ്കില്‍ പിന്നെയെന്തിന് അങ്ങനെയൊരു ദൈവം എന്ന ചോദ്യത്തിന് മറുപടി പറയാന്‍ താങ്കള്‍ തയ്യാറാവാത്തതിനു കാരണം എന്ത്?
"ഖുര്‍ആന്‍ ദൈവികമോ അല്ലേ എന്ന ചര്‍ച്ചയാണ് അപ്പോള്‍ വരിക. താല്‍പ്പര്യമുണ്ടെങ്കില്‍ ഞാന്‍ റെഡി."
ഇതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു ഈ ചര്‍ച്ച ഇത് പോലെ പോയാല്‍ ഒന്നുമാവില്ല, കാരണം അവന്‍,മൃഗബലി,ബഹുഭാര്യാത്വം,വ്യഭിചാരം,കാണുക,കേള്‍ക്കുക.....etc തുടങ്ങിയ എല്ലാ കാര്യങ്ങളിലും യുക്തിയെക്കാള്‍ കൂടുതലായി താങ്കള്‍ ദൈവിക വചനത്തെയും,ഖുര്‍ ആനെയും ഒക്കെ ആണ് ആധാരം ആക്കി എടുക്കുന്നത്. അത് കൊണ്ട് ആദ്യം നമുക്ക് ഖുര്‍ ആന്‍ ദൈവികം ആണോ അല്ലയോ എന്നത് തീരുമാനിച്ചിട്ടു മതി ഇത് തുടരാന്‍. ഞാനും റെഡി ആണ്.
പിന്നെ താഴെ ഉള്ള ലിങ്കുകള്‍ ഒന്ന് നോക്കുക,
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82
http://en.wikipedia.org/wiki/Prostitution_in_India
ഞാന്‍ യുക്തിയെക്കാള്‍ കൂടുതലായി ദൈവിക വചനത്തെയും, ഖുര്‍ആനെയും ആണ് ആധാരം ആക്കി എടുക്കുന്നത് എന്ന താങ്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. എന്റെ ആദര്‍ശം ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ പറയുന്ന കാര്യം യുക്തിപൂര്‍വകമായി വിശദീകരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അത് യുക്തിവിരുദ്ധമാണ് എന്ന് തെളിയിക്കുകയാണ് താങ്കള്‍ വേണ്ടത്.
നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ താങ്കള്‍ തന്നെ തിരഞ്ഞെടുത്തതായിരുന്നു. ഖുര്‍ആനു നേരെ ആയിരുന്നു ആ വിമര്‍ശനങ്ങള്‍ മുഴുവന്‍. അപ്പോള്‍ ഖുര്‍ആന്‍ വെച്ച് യുക്തിപൂര്‍വ്വം മറുപടി പറയുന്നതില്‍ എന്താണ് തെറ്റു? ഇനി ഈ വിഷയങ്ങള്‍ ഒഴിവാക്കണമെന്ന് പറഞ്ഞാല്‍ താങ്കളുടെ ഇഷ്ടം.
ഖുര്‍ആന്‍ ദൈവികം ആണോ അല്ലയോ എന്ന് തീരുമാനിക്കുവാനും തടസ്സങ്ങള്‍ ഉണ്ട്. ഞാനും താങ്കളും വിശ്വസിക്കുന്ന ദൈവം എന്ന സങ്കല്പം വ്യത്യസ്തമാണ്. സര്‍വശക്തനും സര്‍വജ്ഞനും അല്ലാത്ത ഒരു ദൈവത്തിന്റെ പ്രസക്തിയെ കുറിച്ച് പല തവണ ചോദിച്ചിട്ടും താങ്കള്‍ പ്രതികരിച്ചു കണ്ടില്ല. മറ്റൊന്നു ഖുര്‍ആന്‍ ദൈവികമല്ല എന്ന് സ്ഥാപിക്കാന്‍ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ മുമ്പ് പറഞ്ഞതൊക്കെ തന്നെ ആയിരിക്കില്ലേ? പുതിയ വിഷയം ആണെങ്കില്‍ കുഴപ്പമില്ല.
എന്തായാലും ചര്‍ച്ച താങ്കള്‍ക്കു തന്നെ തുടങ്ങാം. കൃത്യമായ നമ്പരുകള്‍ ഇട്ടു വാദങ്ങള്‍ അവതരിപ്പിച്ചാല്‍ സന്തോഷം. വാദങ്ങള്‍ ചുരുക്കിയാല്‍ ചര്‍ച്ച കൂടുതല്‍ പ്രയോജനം ചെയ്യും.
(ഈ സംവാദത്തിന്റെ ബാക്കി ഭാഗം സംവാദം- 3 (C) ല്‍ കാണുക. അല്ലെങ്കില്‍ താഴെ ക്ലിക്ക് ചെയ്യുക)
No comments:
Post a Comment
ഇനി നിങ്ങളുടെ ഊഴം