ലോകത്ത് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന മതം ഇസ്ലാമാണ്. എന്നാല്‍ ഏറ്റവും വേഗം പ്രചരിക്കപ്പെടുന്ന മതവും അത് തന്നെ. വിമര്‍ശകര്‍ ഏറെയുണ്ടെങ്കിലും അവര്‍ പറയുന്ന കാര്യങ്ങള്‍ എക്കാലവും ഒന്ന് തന്നെയായിരുന്നു. കാലത്തിനനുസരിച്ച് പുതിയ ശൈലികളിലും ഭാവത്തിലും അവര്‍ അത് പറഞ്ഞു കൊണ്ടിരിക്കുന്നു. ഇസ്ലാം അതിനു കൃത്യമായ മറുപടികള്‍ എന്നേ നല്കിക്കഴിഞ്ഞിട്ടുണ്ട്. അതെടുത്ത് പറഞ്ഞുകൊടുക്കേണ്ട ബാധ്യത മാത്രമേ നമുക്കുള്ളൂ. ഇസ്ലാമിനെ വിമര്‍ശിച്ചവര്‍ മാത്രമല്ല, നിഷ്പക്ഷമായി വിലയിരുത്തിയവരും ധാരാളമുണ്ട്. അവരില്‍ ചിലരെ പരിചയപ്പെടുക. അവര്‍ പറയുന്നത് ശ്രദ്ധിക്കുക.
ഇസ്ലാമിന്റെ ഉയര്‍ച്ചയെ കുറിച്ച് ഡോ. എ.എം. സ്റ്റുഡാര്‍ഡ്
"ഇസ്ലാമിന്റെ ഉത്ഥാനം, ഒരു വേള മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിസ്മയാവഹമായ ഒരു സംഭവമാകുന്നു. മുമ്പ് ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു നാട്ടില്‍ നിന്നും ഒരു ജനതയില്‍ നിന്നും നിര്‍ഗളിച്ച ഇസ്ലാം ഒരു ശതകത്തിനകം, മഹാസാമ്രാജ്യങ്ങളെ ശിഥിലമാക്കിക്കൊണ്ടും, സ്ഥിര പ്രതിഷ്ഠ നേടിയ മതങ്ങളെ പിഴുതെറിഞ്ഞു കൊണ്ടും , വര്‍ഗങ്ങളുടെ ആത്മാവുകളെ സംസ്ക്കരിച്ചു കൊണ്ടും, പൂര്‍ണമായും ഒരു പുതിയ ലോകത്തെ-ഇസ്ലാമിന്റെ ലോകത്തെ- പണിതുയര്‍ത്തിക്കൊണ്ടും, ഭൂമുഖത്തിന്റെ പകുതിയികധികം പ്രദേശത്ത് വ്യാപിച്ചു."
"എത്രത്തോളം സൂക്ഷ്മമായി നാമീ പുരോഗതിയെ പരിശോധിക്കുന്നുവോ അത്രത്തോളം അത് അസാധാരണമായി അനുഭവപ്പെടും. മറ്റു മതങ്ങളെല്ലാം സാവധാനത്തില്‍, വേദനിപ്പിക്കുന്ന സമരത്തിലൂടെ സ്വന്തം വഴി തെളിയിക്കുകയും പുതിയ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത കരുത്തരായ രാജാക്കന്മാരുടെ സഹായത്താല്‍ , അന്തിമമായ വിജയം നെടുകയുമാണ് ഉണ്ടായിട്ടുള്ളത്. ക്രിസ്തുമതത്തിനു അതിന്റെ കോണ്‍സ്റ്റന്റയിനും, ബുദ്ധമതത്തിനു അതിന്റെ അശോകനും സതുരഷ്ട്രമതത്തിനു അതിന്റെ സൈറസും ഉണ്ടായി.
"ഇസ്ലാം അങ്ങനെയല്ല. മുമ്പ് മനുഷ്യചരിത്രത്തില്‍ ഒരു സവിശേഷതയുമില്ലായിരുന്ന ഒരു സഞ്ചാരിവര്‍ഗം ചിതറിക്കിടന്ന ഒരു മരുഭൂമിയില്‍ നിന്നുയിര്‍ കൊണ്ട ഇസ്ലാം, കനത്ത ഭൌതിക സാമഗ്രികള്‍ക്കെതിരെ അതിനിസ്സാരമായ മനുഷ്യപിന്തുണയോടെ മുമ്പോട്ടുള്ള അതിന്റെ മഹത്തായ സാഹസികയാത്ര നടത്തി. എന്നിട്ടും ഇസ്ലാം പ്രകടമായ അമാനുഷികതയോടെ വിജയം വരിച്ചു. ജ്വലിക്കുന്ന ചന്ദ്രക്കല, പിരണീസു മുതല്‍ ഹിമാലയം വരെയും മധ്യേഷ്യന്‍ മരുഭൂമി മുതല്‍ മധ്യാഫ്രിക്കന്‍ മരുഭൂമി വരെയും വിജയശ്രീലാളിതമാവുന്നത് രണ്ടു തലമുറകള്‍ക്ക് കാണായി."
(The New World of Islam, by A.M. Lothrop Stoddard, London 1932)
ഇസ്ലാം യുക്തിയുടെ മതമെന്ന് എഡ്വാര്‍ഡ് മോണ്ടെ
"പദാര്‍ത്ഥ ശാസ്ത്രപരമായും ചരിത്രപരമായും യുക്തിവാദമെന്ന പദം, പ്രയോഗിക്കപ്പെടുന്ന പ്രവിശാലമായ എല്ലാ അര്‍ത്ഥത്തിലും ഇസ്ലാം അനിവാര്യമായും ഒരു യുക്ത്യധിഷ്ടിത മതമാകുന്നു. മതവിശ്വാസങ്ങളെ കാര്യകാരണ ബന്ധങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന തത്വങ്ങളില്‍ അധിഷ്ടിതമാക്കുന്ന വ്യവസ്ഥയെന്ന യുക്തി വാദത്തിന്റെ നിര്‍വചനം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം കണിശമായി യോജിക്കുന്നു. മുഹമ്മദ് ഊര്‍ജ്ജസ്വലനായിരുന്നു; ആദര്‍ശത്തിന്റെ ആവേശവും വിശ്വാസഢൃത്തിന്റെ വൈകാരികോജ്ജ്വലതയും അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. ആ വിലയേറിയ ഗുണം തന്റെ ഒട്ടേറെ ശിഷ്യന്മാരിലെക്കദ്ദേഹം പകര്‍ന്നു. തന്റെ പരിഷ്ക്കരണത്തെ ഒരു വെളിപാടിന്റെ രൂപത്തില്‍ അവതരിപ്പിച്ചു എന്നെല്ലാമുള്ളത് സത്യമാണ്. പക്ഷെ ഇത്തരത്തിലുള്ള വെളിപാട് വ്യാഖ്യാനത്തിന്റെ ഒരു രൂപം മാത്രമാകുന്നു. ഇദ്ദേഹത്തിന്റെ മതത്തിന്, കാര്യകാരണാധിഷ്ടിതമായ തത്വങ്ങളുടെ ഒരു സമാഹാരത്തിന് ഉണ്ടാവേണ്ട എല്ലാ ലക്ഷണങ്ങളും ഉണ്ട്.
(La Propaganda Chretienne et Ses Advarsaries Musalmans, Paris 1890-quoted by T.W. Arnold in his 'The Preaching of Islam, London 1913 pp. 413)
ഇസ്ലാമിലെ നീതി ബോധത്തെ കുറിച്ച് സരോജിനി നായിഡു
"നീതിബോധം ഇസ്ലാമിന്റെ ഏറ്റവും അതിശയകരമായ ആദര്‍ശങ്ങളില്‍ ഒന്നാണ്. ഞാന്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഉജ്ജ്വലമായ പ്രസ്തുത തത്വങ്ങളെ കേവലം വിശുദ്ധ ജ്ഞാനമായിട്ടല്ല, മുഴുവന്‍ ലോകത്തിനും അനുയോജ്യമായ ദൈനംദിന ജീവിതചര്യയുടെ പ്രായോഗികധാര്‍മികതത്വങ്ങളായി കാണുന്നു.
"ജനാധിപത്യത്തെ പ്രബോധിക്കുകയും പ്രായോഗികമാക്കുകയും ചെയ്ത പ്രഥമ മതമായിരുന്നു അത്. എന്ത് കൊണ്ടെന്നാല്‍ , പള്ളിയിലെ മിനാരങ്ങളില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങുകയും ആരാധകര്‍ സമ്മേളിക്കുകയും ചെയ്യുമ്പോള്‍ , കര്‍ഷകനും രാജാവും ഒപ്പത്തിനൊപ്പം നിന്ന് മുട്ടുകുത്തി "ദൈവം മാത്രമാണ് മഹാന്‍" എന്ന് പ്രഖ്യാപിക്കുമ്പോള്‍ ദിനേന അഞ്ചു തവണ ഇസ്ലാമിന്റെ ജനാധിപത്യം മൂര്‍ത്തരൂപം പ്രാപിക്കുന്നു. ഒരു മനുഷ്യനെ സവിശേഷമായി ഒരു സഹോദരനാക്കുന്ന ഇസ്ലാമിന്റെ അഭേദ്യമായ ഈ ഏകത എന്നെ വീണ്ടും വീണ്ടും ഹഠാദാകര്‍ഷിക്കുകയുണ്ടായി. നിങ്ങള്‍ ലണ്ടനില്‍ ഒരു ഈജിപ്തുകാരനെയോ ഒരു അള്‍ജീരിയക്കാരനെയോ ഒരു ഇന്ത്യക്കാരനെയോ ഒരു തുര്‍ക്കിയെയോ കാണുമ്പോള്‍ ഒരുവന്റെ രാജ്യം ഈജിപ്തായിരുന്നുവെന്നതും മറ്റവന്റെ രാജ്യം ഇന്ത്യയായിരുന്നുവെന്നതും പ്രശ്നമാവുന്നേയില്ല.
(Lecture on the Ideals of Islam vide Speeches and writings of Sarojini Naidu, Madras 1918 pp. 167-169)
ഹജ്ജിനെ കുറിച്ച് ടി. ഡബ്ല്യൂ. ആര്‍നോള്‍ഡ്
"എല്ലാറ്റിനും ഉപരിയായി, ഇസ്ലാമിന്റെ മിഷനറി ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കപ്പെട്ട ഒരു കര്‍മം ഉണ്ട്. വിദൂരത്തുള്ള തങ്ങളുടെ വീടുകളില്‍ നിന്ന് അവര്‍ സ്വകാര്യ പ്രാര്‍ത്ഥനയിലെര്‍പ്പെടുന്ന ഓരോ നേരവും മുഖം തിരിക്കുന്ന വിശുദ്ധ സ്ഥലത്ത് വെച്ച് പ്രാര്‍ഥിക്കാന്‍ വേണ്ടി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എല്ലാ രാജ്യക്കാരും എല്ലാ ഭാഷകാരുമായ വിശ്വാസികളുടെ ഒരു വാര്‍ഷിക സമ്മേളനം അത് ഏര്‍പ്പെടുത്തിയിരിക്കുന്നു. വിശ്വാസികളുടെ മനസ്സില്‍ അവരുടെ സാമാന്യ ജീവിതത്തെയും , വിശ്വാസത്തിന്റെ പരിധിക്കുള്ളില്‍ അവരുടെ സാഹോദര്യത്തെയും കുറിച്ച ബോധം സൃഷ്ടിക്കാന്‍ ഇതിനേക്കാള്‍ ഉത്തമാമായൊരു മാധ്യമം ഒരു മതപ്രതിഭക്ക് കണ്ടെത്താനാവില്ല. ഇവിടെ പൊതുവായ ആരാധനയുടെ അത്യുന്നതമായ ഒരു കര്‍മത്തില്‍ , ആഫ്രിക്കയുടെ പടിഞ്ഞാറെ തീരത്തുള്ള ഒരു നീഗ്രോ അകലെ കിഴിക്കുനിന്നുള്ള ചൈനക്കാരനെ കണ്ടുമുട്ടുന്നു. പരിഷ്ക്കാരിയും ചമയക്കാരനുമായ ഒരു ഒട്ടോമന്‍ , മലയന്‍ കടലിന്റെ അങ്ങേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ദ്വീപില്‍ നിന്നുള്ള കാടനായ തന്റെ മുസ്ലിം സഹോദരനെ തിരിച്ചറിയുന്നു. അതേസമയത്ത് മുഹമ്മദീയ ലോകത്തുടനീളമുള്ള വിശ്വാസികളുടെ ഹൃദയങ്ങള്‍ വിശുദ്ധ നഗരിയില്‍ സമ്മേളിക്കാന്‍ ഭാഗ്യം സിദ്ധിച്ച തങ്ങളുടെ സഹോദരന്മാരോടുള്ള അനുഭാവത്താല്‍ നിര്‍ഭരമാവുന്നു; സ്വഗൃഹങ്ങളില്‍ അവര്‍ ഈദുല്‍ അദഹാ ആഘോഷിക്കുകയാണപ്പോള്‍ .
"തീര്‍ഥാടനം ഏര്‍പ്പെടുത്തിയതിനു പുറമേ, "വിശ്വാസികള്‍ സഹോദരന്മാരാണ്" (49:10) എന്ന്‍ മുസ്ലിമിനെ നിരന്തരമായി അനുസ്മരിപ്പിക്കുന്ന മറ്റൊരു കര്‍ത്തവ്യമാണ് നിയമപ്രകാരം നല്‍കേണ്ട ദാനം. മുഹമ്മദീയ സമൂഹത്തില്‍ വളരെ ഹൃദയസ്പര്‍ശിയായി മനസ്സിലാക്കപ്പെടുന്നതും പുതിയ മതവിശ്വാസിയുടെ നേരെ ഉദാരമായി അനുവര്‍ത്തിക്കപ്പെടുന്നതുമായ ഒരു തത്വമാണ് സാഹോദര്യം. അയാളുടെ വംശമോ വര്ണമോ പൂര്‍വ കാലങ്ങളോ എന്താവട്ടെ, സമന്മാര്‍ക്കിടയില്‍ സമനായി അയാള്‍ സ്ഥാനം നേടുന്നു."
(The preaching of Islam, Lahore 1956 Edition pp 415-416, T.W. Arnold)
Nice post... Expect more...
ReplyDelete