അടുത്ത കാലത്തൊന്നും ഇത്ര സന്തോഷം തോന്നിയ ഒരു വാര്‍ത്ത ഞാന്‍ വായിച്ചിട്ടില്ല. പാന്‍മസാല നിരോധനം തീര്‍ച്ചയായും സമൂഹത്തിനും വ്യക്തിക്കുമൊക്കെ ഒരു അനുഗ്രഹം തന്നെയാണ്. വളര്‍ന്നു വരുന്ന തലമുറകളെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന പാന്‍ മസാല നിരോധിക്കാന്‍ എന്തേ ഇത്ര വൈകിപ്പോയി എന്ന സങ്കടം മാത്രമേ ഉള്ളൂ.
എന്നാല്‍ ഇവിടെ നമ്മെ ചിന്തിപ്പിക്കേണ്ട വലിയൊരു പ്രശ്നം അവശേഷിക്കുന്നു. പാന്‍ മസാലയാണോ മദ്യമാണോ ഏറ്റവും അപകടം?