Wednesday, October 10, 2012

ഖുര്‍ആനും ബൈബിളും : രണ്ടു ക്രൈസ്തവ സഹോദരങ്ങളുടെ ചോദ്യങ്ങള്‍

യേശുവിന്റെ ദിവ്യത്വം: ബൈബിള്‍ തെളിവുകളും യാഥാര്‍ത്ഥ്യവും എന്ന എന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് സാജന്‍ , സന്തോഷ്‌ എന്നീ സഹോദരങ്ങള്‍ ഖുര്‍ആന്റെ ക്രോഡീകരണം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ ചില  ചോദ്യങ്ങളും ഉന്നയിക്കുകയുണ്ടായി. ആ ചോദ്യങ്ങള്‍ പ്രസ്തുത പോസ്റ്റുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ വേറെ തന്നെ മറുപടി നല്‍കുന്നതാണ് ഉചിതം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ്‌ പബ്ലിഷ് ചെയ്യുന്നത്. 
ഇനി അവരുടെ പ്രധാന ചോദ്യങ്ങള്‍ അവരുടെ വാചകങ്ങളില്‍ തന്നെ പരിശോധിക്കാം.

Monday, October 1, 2012

പ്രവാചകന്മാരുടെ ചരിത്രം: ഖുര്‍ആന്‍ പറഞ്ഞതും ബൈബിള്‍ പറയാത്തതും

ഖുര്‍ആന്‍ ബൈബിളിനെ  കോപ്പി അടിച്ചതാണെന്ന ആരോപണം പഴയതാണ്. പലകാരണങ്ങളാല്‍ ആ ആരോപണം അടിസ്ഥാനരഹിതവും പരിഹാസ്യവുമാണ്. അതില്‍ രണ്ടു കാരണങ്ങള്‍ മാത്രം ഉദ്ദരിക്കട്ടെ.
  • ബൈബിളില്‍ പലപ്പോഴും പ്രവാചകന്മാരെ കുറിച്ച് പരിചയപ്പെടുത്തുന്നത് വളരെ മോശമായും അശ്ലീലമായിട്ടുമാണ്. അങ്ങനെയൊരു പരാമര്‍ശം പോലും ഖുര്‍ആന്‍ പ്രവാചകന്മാരെ കുറിച്ച് സൂചിപിക്കുന്നില്ല. അവര്‍ പരിശുദ്ധരായിരുന്നു എന്നാണു ഖുര്‍ആന്‍ പറയുന്നത്.
  • പ്രവാചകന്മാരെ കുറിച്ച് ബൈബിള്‍ പറയാത്ത പല ചരിത്രവും ഖുര്‍ആന്‍ പറയുന്നു.
ഇവിടെ ഖുര്‍ആന്‍ പറഞ്ഞതും അതേസമയം ബൈബിളില്‍ കാണാത്തതുമായ ചില പ്രവാചകചരിത്രങ്ങള്‍ വായിക്കുക:

ബൈബിളിലെ ദൈവം (യഹോവ)

സിനായ് വോയിസ് ഗ്രൂപ്പിലെ ഒരു ചര്‍ച്ചക്കിടയില്‍ ക്രൈസ്തവ സഹോദരന്‍ അനില്‍ കുമാര്‍ കുറിച്ച വാചകങ്ങളാണ് ചുവടെ:

"യഹോവയെക്കുറിച്ചു ബൈബിള്‍ വെച്ച് പുലര്‍ത്തുന്ന വികലമായ ആശയങ്ങള്‍ എന്തൊക്കെയാണ്? തന്‍റെ പ്രവാചകന്മാരോടും ജനത്തോടും അവന്‍ നേരിട്ട് സംസാരിക്കുന്നു, തന്‍റെ പ്രവാചകന്മാരില്‍ ജനം വിശ്വസിക്കേണ്ടതിനു പ്രവാചകന്മാര്‍ക്ക് അത്ഭുതം ചെയ്യാനുള്ള ശക്തി കൊടുക്കുന്നു, ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കൊടുക്കുന്നു, തന്‍റെ പ്രവാചകന്മാരായാലും ജനമായാലും തെറ്റ് ചെയ്‌താല്‍ മുഖപക്ഷം കൂടാതെ ശിക്ഷിക്കുന്നു, ലോകത്തിലുള്ള സകല മനുഷ്യരെയും സ്നേഹിക്കുന്നു ഇതൊക്കെയാണോ? അല്ലാഹുവിനു ഇങ്ങനെയുള്ള കഴിവുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഇതൊക്കെ ദൈവത്തെക്കുറിച്ചുള്ള വികലമായ ഭാവനകളാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല..."

Wednesday, September 12, 2012

യേശുവിന്റെ ദിവ്യത്വം: ബൈബിള്‍ തെളിവുകളും യാഥാര്‍ത്ഥ്യവും

യേശു, താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ഒരു അംഗമാണെന്നോ പറഞ്ഞതായി ബൈബിളില്‍ ഒരിടത്തുമില്ല. ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഒരു പരമാര്‍ത്ഥമാണിത്. എന്നാല്‍ ബൈബിളിലെ ചില വചനങ്ങള്‍ വൃഥാ വ്യാഖ്യാനിച്ച് പ്രസ്തുത വിശ്വാസം സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. അത്തരം വചനങ്ങളില്‍ സാധാരണ ഉദ്ധരിക്കാറുള്ള ബൈബിള്‍ വചനങ്ങളാണ് താഴെ വിശകലനം ചെയ്യുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ചില പദപ്രയോഗങ്ങളില്‍ അഭയം തേടിയാണ് യേശുവില്‍ ദിവ്യത്വം ആരോപിക്കാന്‍ ക്രൈസ്തവ സഹോദരങ്ങള്‍ ശ്രമിക്കാറുള്ളത്. 

ഓര്‍ത്തിരിക്കേണ്ട വസ്തുതകള്‍ 

  • യേശു സംസാരിച്ചിരുന്ന ഭാഷ അരാമിക് ആയിരുന്നു. സുവിശേഷങ്ങള്‍ എഴുതപ്പെട്ടതോ ഗ്രീക്ക് ഭാഷയിലും. 
  • സുവിശേഷങ്ങളുടെ മൂലരേഖകളുടെ പകര്‍പ്പുകള്‍ ഇന്ന് ലഭ്യമല്ല. 
  • പരിഭാഷകളിലെ പ്രയോഗങ്ങളുടെ മൂലപദങ്ങള്‍ ഏതാണെന്ന് അറിയാന്‍ ഇന്ന് നിര്‍വാഹമില്ല.
  • നിലവിലുള്ള സുവിശേഷങ്ങള്‍ യേശുവിന്റെ കാലശേഷം അര നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് രചിക്കപ്പെടുന്നത്. ക്രോഡീകരണം നടന്നതോ മൂന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞും. അതിനാല്‍ അവയില്‍ ധാരാളം പിഴവുകള്‍ കടന്നു കൂടാമല്ലോ.
  • പിതാവ്, ദൈവം, ദൈവപുത്രന്‍, കര്‍ത്താവ്, അനാദി തുടങ്ങിയ പദങ്ങളും പ്രയോഗങ്ങളുമാണ് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്.
  • യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന പദങ്ങളില്‍ അധികവും യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രമാണ് ഉള്ളത്. നാല് സുവിശേഷങ്ങളില്‍ ഏറ്റവും അവസാനം എഴുതപ്പെട്ടതാണല്ലോ അത്. 
  • യേശു ദിവ്യത്വമുള്ളവന്‍ ആണെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് യേശുവിനെ കാണുക പോലും ചെയ്യാത്ത യേശുവിന്റെ ശിഷ്യരുടെ കണ്ണിലെ കരടായ പൗലോസ് ആയിരുന്നു. അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ അത്തരം വചനങ്ങള്‍ കാണാന്‍ കഴിയും. 
എന്നിട്ട് പോലും ദൈവത്തിന്റെ ഏകത്വവും യേശുവിന്റെ ദിവ്യത്വനിഷേധവും വ്യാഖ്യാനം പോലും ആവശ്യമില്ലാത്ത വിധം വിളംബരം ചെയ്യുന്ന നിരവധി വചനങ്ങള്‍ നാം ബൈബിളില്‍ കാണുന്നു എന്നത് അത്ഭുതകരം തന്നെയാണ്. 

ഇനി  യേശുവില്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി എടുത്തു കാണിക്കാറുള്ള ബൈബിള്‍ വചനങ്ങള്‍ പരിശോധിക്കാം:
1. "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോട് കൂടിയായിരുന്നു. സകലതും അവന്‍ മുഖാന്തരം ഉളവായി. ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.'' (യോഹന്നാന്‍ 1:1-3)
ഒന്നാമത് ഇത് യേശു പറഞ്ഞതല്ല. യേശു ഒരിക്കലും തന്നെ കുറിച്ച് അപ്രകാരം പറയുന്ന ഒരു ബൈബിള്‍ വചനം പോലുമില്ല. മറ്റൊരു വസ്തുത ഇവിടെ വചനം ദൈവമായിരുന്നു എന്ന് ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നത് the Word was God എന്നാണ്. God എന്നതിലെ G capital letter ആക്കിയാണ് കൊടുത്തിരിക്കുന്നത്. അതാണ്‌ ഇവരുടെ വാദത്തിന്റെ അടിസ്ഥാനവും. എന്നാല്‍ ഇത് translation ല്‍ വന്ന കുഴപ്പമാവാന്‍ സാധ്യത ഉണ്ട്‌. the Word was god എന്നായിരുന്നുവെങ്കില്‍ ഇവരുടെ വാദം നിലനില്‍ക്കുകയില്ല. കാരണം god എന്നാല്‍ യഥാര്‍ത്ഥ ദൈവം ആകണമെന്നില്ല. ആര്‍ക്കും പ്രയോഗിക്കാം.
ഇവിടെ വചനം കൊണ്ട് ഉദ്ദേശിക്കുന്നത് യേശുവാണെന്നാണ് വാദം. എന്നാല്‍ ആ വാദത്തിനു ഒരു തെളിവുമില്ല എന്നതാണ് സത്യം. ഇവിടെ പറഞ്ഞിരിക്കുന്നത് ദൈവത്തിന്റെ വചനത്തെക്കുറിച്ചാണ്. എന്താണ് ദൈവത്തിന്റെ വചനം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ദൈവത്തിന്റെ സൃഷ്ടികര്‍മം എങ്ങനെയെന്നു പരിശോധിച്ചാല്‍ മതി. 
"യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകല സൈന്യവും ഉളവായി." (സങ്കീര്‍ത്തനം 33:6)
"വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. വെളിച്ചം ഉണ്ടായി." (ഉല്‍പത്തി 1:3) 
"ആകാശത്തിന് കീഴെയുള്ള വെള്ളങ്ങളെല്ലാം ഒരു സ്ഥലത്ത് കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്ന് ദൈവം കല്‍പ്പിച്ചു. അങ്ങനെ സംഭവിച്ചു''. (ഉല്‍പത്തി 1:9)
ദൈവം സൃഷ്ടികര്‍മ്മം നടത്തിയപ്പോള്‍ അതിനോട് 'ഉണ്ടാകട്ടെ' എന്ന് കല്‍പിച്ചു. ഇത് ദൈവത്തിന്റെ വചനമാണ്. ദൈവവചനം സൃഷ്ടിയല്ലല്ലോ. 
"അവന്‍ അരുളി ചെയ്തു: അങ്ങനെ സംഭവിച്ചു. അവന്‍ കല്‍പിച്ചു; അങ്ങനെ സ്ഥാപിതമായി.'' (സങ്കീര്‍ത്തനം 33:9)
അപ്പോള്‍ ഒരു സംഗതി ഉണ്ടാകാനുള്ള കല്‍പ്പനയാണ് ദൈവവചനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. യേശു ഉണ്ടായതും അങ്ങനെയൊരു വചനത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ യേശു തന്നെ വചനമാണ്,  ദൈവമാണ് എന്ന സൂചനയൊന്നും പ്രസ്തുത ബൈബിള്‍ വാക്യത്തില്‍ കാണുക സാധ്യമല്ല.
2. "ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു." (യോഹന്നാന്‍ 1:18)
ഈ വചനത്തിലെ 'മടിയില്‍ ഇരിക്കുന്ന' 'ഏകജാതനായ പുത്രന്‍' 'വെളിപ്പെടുത്തി' എന്നീ പ്രയോഗങ്ങളാണ്  യേശുവിന്റെ ദിവ്യത്വത്തെ സ്ഥാപിക്കുവാന്‍ വേണ്ടി എടുത്തു കാണിക്കുന്നത്. എന്നാല്‍ ഇവ ആലങ്കാരികമായ പ്രയോഗങ്ങള്‍ മാത്രമാണ്.  

'മടിയില്‍ ഇരിക്കുന്ന' എന്ന പ്രയോഗം ബാഹ്യാര്‍ത്ഥത്തില്‍ എടുത്താല്‍ ദൈവത്തിനു തുടയും മടിയുമൊക്കെ ഉണ്ടെന്നു വാദിക്കേണ്ടി വരും. ദൈവം ഒരിക്കലും പദാര്‍ത്ഥമല്ലല്ലോ. ഈ പ്രയോഗം യേശുവിന്റെ ദൈവവുമായുള്ള ബന്ധത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. യേശു ദൈവമാണെന്ന് സൂചിപ്പിക്കുന്നില്ല. 
അത് പോലെ ദൈവത്തെ കുറിച്ച് സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തു എന്നാണു "വെളിപ്പെടുത്തി" എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവം യേശുവിന്റെ രൂപത്തില്‍ വെളിപ്പെട്ടു എന്നല്ല.
ഇനി ഏകജാതന്‍ എന്ന പ്രയോഗം നോക്കാം. ബൈബിള്‍ യേശുവിനെ കുറിച്ച് മാത്രമല്ല, മറ്റു പലരെയും കുറിച്ച് ഏകജാതന്‍, പുത്രന്‍ എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. 
"യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ." (പുറപ്പാട് 4:22) 
"ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ." (യിരമ്യാവ് 31:9)  
"ഞാൻ അവന്നു (സോളമന്) പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും" (2 ശമുവേല്‍ 7:14) 
"നീ (ദാവിദ്) എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു." (സങ്കീര്‍ത്തനങ്ങള്‍ 2:7)
ഏകജാതന്‍ , ദൈവപുത്രന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഒരിക്കലും ദിവ്യത്വത്തിനു തെളിവാകുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. യഥാര്‍ഥത്തില്‍ ദൈവപുത്രന്‍ എന്ന പ്രയോഗത്തിന് ആര്‍ അര്‍ഹനാകും എന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ട്.
"സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും." (മത്തായി 5:9)
ഇത് വെച്ച് സമാധാനം ഉണ്ടാക്കുന്നവരൊക്കെ ദൈവങ്ങള്‍ ആണെന്ന് വാദിക്കാന്‍ പറ്റില്ലെങ്കില്‍ യേശുവിന്റെ കാര്യത്തിലും പറ്റില്ല എന്നതാണ് നീതിയും യുക്തിയും.
3. "അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍ നിന്നുള്ളവര്‍ . ഞാന്‍ മേലില്‍ നിന്നുള്ളവന്‍ ; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍ . ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല." (യോഹന്നാന്‍ 8:23)
ഇത് യേശു ദൈവമാണെന്നതിനു തെളിവാണെങ്കില്‍ യേശുവിന്റെ ശിഷ്യന്മാരും ദൈവങ്ങളാണ് എന്ന് പറയേണ്ടി വരും. കാരണം യോഹന്നാന്‍ 15:19 ല്‍ ഇങ്ങനെ കാണാം:
"നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു."
മറ്റൊരിടത്ത് പറയുന്നു: 
"ഞാന്‍ അവര്‍ക്കും നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു." (യോഹന്നാന്‍ 17:14)
 "ഞാന്‍ ലൌകികനല്ലാത്തതുപോലെ അവരും ലൌകികരല്ല." (യോഹന്നാന്‍ 17:16)
വാസ്തവത്തില്‍ ഇത്തരം വചനങ്ങള്‍ കൊണ്ട് ഉദേശ്യം യേശുവും ശിഷ്യന്മാരുമൊക്കെ ഭൗതികവിരക്തി ഉള്ളവരാണ്‌ എന്നായിരിക്കാം. എന്തായാലും ദിവ്യത്വത്തിനു ഇതില്‍ തെളിവില്ല. 
4. "യേശു അവരോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന്‍ ഉണ്ടു എന്നു പറഞ്ഞു." (യോഹന്നാന്‍ 8:58)
ഇത് യേശുവിന്റെ ദിവ്യത്വത്തിനു തെളിവാണെങ്കില്‍ താഴെ കൊടുത്ത ബൈബിള്‍ വചനങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും?
"യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാന്‍ പുരാതനമേ, ആദിയില്‍ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നേ. പര്‍വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കു മുമ്പെയും ഞാന്‍ ജനിച്ചിരിക്കുന്നു. അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള്‍ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന്നു അതിര്‍ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാന്‍ അവന്റെ അടുക്കല്‍ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു." (സദൃശ വാക്യങ്ങള്‍ 8:22-30)
തീര്‍ന്നില്ല, മല്‍ക്കീ സേദേക്ക് എന്ന വ്യക്തിയിലും നാം ദിവ്യത്വം ചാര്‍ത്തി കൊടുക്കേണ്ടി വരും. 
"ശാലേം രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ ഈ മല്‍ക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്‍റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാല്‍ സമാധാനത്തിന്‍റെ രാജാവു എന്നും അര്‍ത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന്‍ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. ഇവന്‍ എത്ര മഹാന്‍ എന്നു നോക്കുവിന്‍ ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളില്‍ പത്തിലൊന്നു കൊടുത്തുവല്ലോ." (എബ്രായേര്‍ക്ക് എഴുതിയ ലേഖനം 7:1-4)
ഈ വചനങ്ങളുടെ യഥാര്‍ത്ഥ വസ്തുത എന്താണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഒരു പക്ഷെ ദൈവം മനുഷ്യരെ ഭൂമിയിലേക്ക് അയക്കും മുമ്പ്‌ അവരുടെ ആത്മാക്കളെ സൃഷ്ടിച്ചതിനെ കുറിച്ച സൂചനകളാകാം. എന്തായാലും യേശുവിന്റെ ദിവ്യത്വത്തിനു ഒരു തെളിവും ഇതിലില്ല എന്ന് വ്യക്തം. 
5. "ഞാനും പിതാവും ഒന്നാകുന്നു.” (യോഹന്നാന്‍ 10:30)
തന്റെ ശിഷ്യന്മാരെ കുറിച്ച് യേശു പറയുന്നു: 
"നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതു പോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാന്‍ അവര്‍ക്കും കൊടുത്തിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതു പോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍ , നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകേണ്ടതിന്നു ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ." (യോഹന്നാന്‍ 17:21-23)
ഇത് പ്രകാരം യേശുവിന്റെ ശിഷ്യന്മാര്‍ ദൈവങ്ങള്‍ ആണെന്ന് വാദിക്കേണ്ടതല്ലേ? അപ്പോള്‍ "ഒന്നാകുന്നു" എന്നതിന്റെ അര്‍ഥം സത്തയില്‍ ഒന്നാണ് എന്നല്ല, മറിച്ചു ആശയത്തിലുള്ള ഐക്യമാണ്. സാധാരണ മനുഷ്യര്‍ തമ്മില്‍ "നമ്മള്‍ ഒന്നാണ്" എന്ന് പറയാറുണ്ട്‌ . അതിന്റെ അര്‍ഥം ആദര്‍ശത്തിലോ ആശയത്തിലോ ഉള്ള ഐക്യം മാത്രമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല.
6. "യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതു കൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 10:33)
ഈ വചനത്തില്‍ യേശു ദൈവമാണ് എന്നതിന് യാതൊരു തെളിവുമില്ല. യേശു താന്‍ ദൈവമാണെന്ന് വാദിക്കുന്നു എന്നത് യഹൂദരുടെ ആരോപണം മാത്രമാണ്. യേശു അങ്ങനെ അവകാശപ്പെട്ടിട്ടില്ല. 
യഹൂദരുടെ ഈ ആരോപണത്തിന് യേശു നല്‍കിയ മറുപടി കൂടി നാം കാണുക. അപ്പോള്‍ മനസ്സിലാകും യേശുവിന്റെ ആദര്‍ശം എന്താണെന്ന്.
"യേശു അവരോടു: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ - ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിന്‍ ." (യോഹന്നാന്‍ 10:34-38)
ന്യായപ്രമാണത്തില്‍ ദൈവദൂതന്മാരെ ദേവന്മാര്‍ എന്ന് പ്രയോഗിച്ചത് പോലെയാണ് തന്നെ ദൈവപുത്രന്‍ എന്ന് പറയുന്നതെന്നാണ് യേശുവിന്റെ മറുപടി. അഥവാ ദൈവപുത്രന്‍ എന്നാല്‍ ദൈവദൂതന്‍ എന്നേ അര്‍ത്ഥമുള്ളൂ. 
7. "തോമാസ് അവനോടു: എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു." (യോഹന്നാന്‍ 20:28)
എങ്കില്‍ മോശയെയും ബൈബിള്‍ ദൈവം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
"എന്നാല്‍ അവന്‍: കര്‍ത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.. അപ്പോള്‍ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവന്‍ അരുളിച്ചെയ്തു: ലേവ്യനായ അഹരോന്‍ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാന്‍ അറിയുന്നു. അവന്‍ നിന്നെ എതിരേല്പാന്‍ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോള്‍ അവന്‍ ഹൃദയത്തില്‍ ആനന്ദിക്കും. നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞു കൊടുക്കേണം. ഞാന്‍ നിന്റെ വായോടും അവന്റെ വായോടും കൂടെ ഇരിക്കും; നിങ്ങള്‍ ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും. നിനക്കു പകരം അവന്‍ ജനത്തോടു സംസാരിക്കും; അവന്‍ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും. അടയാളങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യില്‍ എടുത്തുകൊള്‍ക." (പുറപ്പാട് 4:13-17)
എന്ത് കൊണ്ട് യേശുവിനെ ദൈവമാക്കിയവര്‍ ഈ വചനങ്ങള്‍ വച്ച് മോശയെ ദൈവമാക്കുന്നില്ല?
8. "ഫിലിപ്പോസ് അവനോടു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?" (യോഹന്നാന്‍ 14:8,9)
എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു എന്ന അവ്യക്തവചനം ബൈബിളിലെ മറ്റു വചനങ്ങള്‍ പരിശോധിച്ചു വേണം വ്യാഖ്യാനിക്കാന്‍ . "ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല" (യോഹന്നാന്‍ 1:18) എന്ന് ബൈബിള്‍ പറയുന്നു. അപ്പോള്‍ "എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്ന വചനത്തിന്റെ അര്‍ഥം യേശു ദൈവമാണ് എന്നല്ല. യേശുവിനെ അവര്‍ കണ്ടിരുന്നല്ലോ. പിതാവിനെ ആര്‍ക്കും കാണാന്‍ കഴിയില്ലെന്നും, അതിനു പകരം പിതാവിന്റെ സന്ദേശവാഹകനും പ്രതിനിധിയും എന്ന നിലയില്‍ തന്നെ സ്വീകരിക്കുന്നതിലൂടെ ദൈവത്തെ നിങ്ങള്‍ക്ക്‌ അനുഭവിക്കാന്‍ കഴിയുമെന്നാണ് യേശു പറയുന്നത്. മറിച്ചുള്ള വാദം ബൈബിളിലെ മേല്‍ വചനത്തിനും മറ്റും വിരുദ്ധമായി തീരും.

മറ്റു പോസ്റ്റുകള്‍ :





Tuesday, September 11, 2012

സംവാദം 6: ഈസാനബി തിരിച്ചു വരുമോ?

  1. യേശുവിന്റെ ദിവ്യത്വവുമായി ബന്ധപ്പെട്ടു ഞാന്‍ യേശു കാണിച്ച അത്ഭുതങ്ങള്‍ ദിവ്യത്വത്തിനുള്ള തെളിവോ? എന്ന ഒരു പോസ്റ്റ്‌ പബ്ലിഷ് ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചു കൊണ്ട് ഒരു ഖാദിയാനി സുഹൃത്ത് ചില കമന്റുകള്‍ നല്‍കുകയും ഞാനതിനു മറുപടി നല്‍കുകയും ചെയ്തു. അതൊരു സംവാദമായി വളരുകയായിരുന്നു. പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്ത പ്രസ്തുത സംവാദം വേറെ തന്നെ പോസ്റ്റായി നല്‍കുന്നതാണ് നല്ലതെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്‌ കൊടുത്തിരിക്കുന്നത്. 

Sunday, September 9, 2012

ഖുര്‍ആനിനെ കുറിച്ച് ഖുര്‍ആന്‍

മാനവസമൂഹത്തിന് മാര്‍ഗദര്‍ശനമായി പ്രപഞ്ചനാഥനായ അല്ലാഹു അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) വഴി അവതരിപ്പിച്ച വിസ്മയ ഗ്രന്ഥമാണ് ഖുര്‍ആന്‍ . ഖുര്‍ആന്‍ എന്താണ്, എന്തിനു വേണ്ടിയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഖുര്‍ആന്‍ തന്നെ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ഖുര്‍ആനെ ഖുര്‍ആന്‍ തന്നെ എങ്ങനെ പരിചയപ്പെടുത്തുന്നു എന്ന് കാണിക്കുന്ന ഏതാനും വചനങ്ങള്‍ താഴെ കാണുക:

Friday, August 24, 2012

ബൈബിള്‍ : ത്രിയേകത്വമോ എകത്വമോ?


ബൈബിള്‍ നിഷ്പക്ഷമായ ഒരു വായനക്ക് വിധേയമാക്കുന്ന ഒരു വ്യക്തിക്ക് യേശു ഒരു ദൈവമോ ദിവ്യത്വമുള്ള ദൈവപുത്രനോ അല്ല എന്ന് നിഷ്പ്രയാസം മനസ്സിലാക്കാന്‍ കഴിയും. പിതാവ്, പുത്രന്‍ , പരിശുദ്ധാത്മാവ് എന്ന ത്രിത്വ സങ്കല്‍പ്പം ബൈബിളിനു അന്യമാണ് എന്നതാണ് സത്യം.
ഏതാനും തെളിവുകള്‍ കാണുക:

Monday, July 30, 2012

യേശു കാണിച്ച അത്ഭുതങ്ങള്‍ ദിവ്യത്വത്തിനുള്ള തെളിവോ?


യേശു ദൈവമാണ് എന്ന് സ്ഥാപിക്കാന്‍ ക്രൈസ്തവ സഹോദരന്മാര്‍ അദ്ദേഹം കാണിച്ച അത്ഭുത പ്രകടനങ്ങള്‍ തെളിവായി ഉന്നയിക്കാറുണ്ട്. എന്നാല്‍ ബൈബിളില്‍ തന്നെ യേശു കാണിച്ച അത്ഭുതങ്ങള്‍ മറ്റു പലരും കാണിച്ചതായി വിവരിക്കുന്നു. അത് പ്രകാരം അവരും ദൈവങ്ങള്‍ ആണെന്ന് പറയേണ്ടി വരും. ചില അല്ഭുത പ്രകടനങ്ങളാവട്ടെ യേശുവിനെ അപമാനിക്കുന്നതുമാണ്. നമുക്ക്‌ ഓരോന്നും വിശദമായി പരിശോധിക്കാം.

ബഹുഭര്‍ത്തൃത്വം അപ്രായോഗികം

ഇസ്ലാം ബഹുഭാര്യത്വം അനുവദനീയമായമാക്കിയതിന്റെ യുക്തവും ന്യായവുമായ കാരണങ്ങളെ ഖണ്ഡിക്കുവാന്‍ അതിന്റെ വിമര്‍ശകര്‍ക്ക്‌ ഇന്നേ വരെ സാധിച്ചിട്ടില്ല. അതിനു പകരം ബഹുഭാര്യത്വത്തിനുള്ള കാരണങ്ങള്‍ ബഹുഭര്‍തൃത്വത്തിനും ന്യായമാക്കാമല്ലോ എന്നാണവര്‍ ചൂണ്ടിക്കാണിക്കുന്നത്. ബഹുഭാര്യത്വം പല പ്രശ്നങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല പരിഹാരമാവുമ്പോള്‍ ബഹുഭര്‍തൃത്വം ഒന്നിനും പരിഹാരമുണ്ടാക്കുന്നില്ല. പല പ്രശ്നങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ബഹുഭര്‍തൃത്വം പല കാരണങ്ങളാലും അപ്രായോഗികമാണെന്ന വസ്തുത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Friday, July 6, 2012

ഇസ്ലാമിലെ സ്ത്രീ: 10 ചോദ്യങ്ങള്‍

Pink Hijab Clip Art
സ്ലാമിനെതിരില്‍ വിമര്‍ശകര്‍ എന്നും വലിയ വെല്ലുവിളി പോലെ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ഒന്നാണ് സ്ത്രീ. സ്ത്രീകളോട് ഇസ്ലാം വല്ലാതെ അനീതി കാണിച്ചുവെന്നും അവരെ കേവലം പേറ്റിനും ചോറ്റിനും ഉള്ള യന്ത്രമായി കണക്കാക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടെ വലിയ വിമര്‍ശന ശരങ്ങളാണ് അവര്‍ തൊടുത്തു വിടുന്നത്. നിരവധി ആരോപണങ്ങളില്‍ ഏറ്റവും പ്രസക്തമെന്നു തോന്നുന്ന 10 ചോദ്യങ്ങളും അവക്കുള്ള മറുപടികളുമാണ് താഴെ കൊടുത്തിരിക്കുന്നത്.

Thursday, July 5, 2012

ബൈബിള്‍ യേശുവിനെ നിന്ദിക്കുന്നു


യേശു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മഹാനായ പ്രവാചകനാണ്. എന്നാല്‍ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ഒരു ദൈവമായോ ദൈവപുത്രനായോ കാണുന്നു. അതിനു തെളിവെന്നോണം യേശു കാണിച്ച അത്ഭുത പ്രവൃത്തികള്‍ അവര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ ദിവ്യത്വം സ്ഥാപിക്കാന്‍ വേണ്ടി പറയപ്പെടുന്ന ചില സംഭവങ്ങള്‍ യേശുവിന് അപമാനമായി മാറുന്നു എന്നതാണ് സത്യം. പ്രസിദ്ധമായ രണ്ടു സംഭവങ്ങള്‍ താഴെ വായിക്കുക:

Wednesday, July 4, 2012

സാത്താന്റെ കുത്തും യേശുവിന്റെ പാപസുരക്ഷിതത്വവും

യേശു മാത്രമാണ് സാത്താന്റെ സ്പര്‍ശമേല്‍ക്കാത്ത വ്യക്തിയെന്നും പാപരഹിതനെന്നും ഇസ്ലാം പറയുന്നതായി ക്രിസ്തീയ സഹോദരന്മാര്‍ അവകാശപ്പെടുന്നു. താഴെ കാണുന്ന ഹദീസാണ് അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നത്.

മുഹമ്മദ്‌ നബി (സ) അള്ളാഹു അനുവദിച്ചത് നിഷിദ്ധമാക്കിയെന്നോ?

മുഹമ്മദ്‌ നബി (സ) പാപം ചെയ്ത ആളാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കാറുള്ള ഖുര്‍ആന്‍ വചനമാണ് സൂറത്ത് തഹ് രീം ആദ്യ സൂക്തം. അത് താഴെ വായിക്കുക: 

Tuesday, June 26, 2012

മുഹമ്മദ്‌ നബി (സ)യുടെ പ്രബോധനവും യുക്തിവാദി ജല്‍പ്പനങ്ങളും


പ്രമുഖ യുക്തിവാദിയായ ഇ.എ. ജബ്ബാര്‍ ഫേസ്ബൂക്കിലൂടെ (FREE THINKERS)  പ്രവാചകന്‍ (സ) യുടെ പ്രബോധനത്തെ കുറിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്‍റെ അജ്ഞതയും അതിലേറെ കളവു പറയാനുള്ള കുസാമര്‍ഥ്യവും പ്രകാശനം ചെയ്യുന്നു. നിഷ്പക്ഷരെ വഴിതെറ്റിക്കുന്ന അദ്ദേഹത്തിന്‍റെ തട്ടിപ്പുകള്‍ താഴെ വായിക്കുക:

Monday, June 25, 2012

എത്യോപ്യയിലെ സംവാദം


ക്കയിലെ ശത്രുക്കളുടെ കൊടിയ പീഡനം സഹിക്കാന്‍ വയ്യാതായപ്പോള്‍ പ്രവാചകന്‍ (സ) തന്റെ അനുചരന്മാരോട് പറഞ്ഞു: "ഇവിടെയുള്ള അവസ്ഥ മാറുന്നത് വരെ നിങ്ങള്‍ ഹബ്ശ (എത്യോപ്യ) യിലേക്ക്‌ പാലായനം ചെയ്യുക. അവിടെ നീതിമാനായ ഒരു ഭരണാധികാരി ഉണ്ട്. ആരും അക്രമിക്കപ്പെടാത്ത, സത്യസന്ധതയുടെ നാടാണത്."
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ഹിജ്റ (പലായനം) അങ്ങനെ ആരംഭിക്കുകയായി.

Sunday, June 3, 2012

ഒരു കുപ്പായത്തിന്റെ ആദ്യരാത്രി, അവസാനത്തേയും



ബാല്യകാലം അത്ര മധുരതരമായ ഓര്‍മ്മകളൊന്നും എനിക്ക് നല്‍കിയിട്ടില്ല. എങ്കിലും Remembrance of past sorrows is joyful എന്നാണല്ലോ. അന്നത്തെ ദുഃഖങ്ങള്‍ ഇന്ന് ഓര്‍ത്ത്‌ ചിരിക്കാനുള്ള വകകള്‍ നല്‍കുമെന്നത് ഒരു വസ്തുതയാണ്. അങ്ങനെയുള്ള ഒരു ഓര്‍മ നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.

Saturday, June 2, 2012

അധ്യാപകരെ, ഇന്ന് ഞാന്‍ തിരിച്ചറിയുന്നു, നിങ്ങളിലെ വഞ്ചകരെ...

മ്മെ പഠിപ്പിച്ച അധ്യാപകരെ കുറിച്ച് നല്ല ഓര്‍മ്മകള്‍ അയവിറക്കാനാണ് നാം ഇഷ്ടപ്പെടുക. അങ്ങനെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു പാട് അധ്യാപകര്‍ നമ്മുടെ  ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടാവും. നമ്മെ അക്ഷരങ്ങള്‍ കൂട്ടി വായിക്കാനും കണക്ക് കൂട്ടാനും പഠിപ്പിച്ച ഗുരുക്കന്മാര്‍ . എന്നാല്‍ അതിനു ചില അപവാദങ്ങള്‍ ഉണ്ട്.

Wednesday, May 30, 2012

പാന്‍മസാല നിരോധനം: വലിയ പിശാച് പുറത്തുതന്നെ


ടുത്ത കാലത്തൊന്നും ഇത്ര സന്തോഷം തോന്നിയ ഒരു വാര്‍ത്ത ഞാന്‍ വായിച്ചിട്ടില്ല. പാന്‍മസാല നിരോധനം തീര്‍ച്ചയായും സമൂഹത്തിനും വ്യക്തിക്കുമൊക്കെ ഒരു അനുഗ്രഹം തന്നെയാണ്. വളര്‍ന്നു വരുന്ന തലമുറകളെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന പാന്‍ മസാല നിരോധിക്കാന്‍ എന്തേ ഇത്ര വൈകിപ്പോയി എന്ന സങ്കടം മാത്രമേ ഉള്ളൂ. 
എന്നാല്‍ ഇവിടെ നമ്മെ ചിന്തിപ്പിക്കേണ്ട വലിയൊരു പ്രശ്നം അവശേഷിക്കുന്നു. പാന്‍ മസാലയാണോ മദ്യമാണോ ഏറ്റവും അപകടം?

Tuesday, May 29, 2012

മോഹന്‍ലാല്‍ , താങ്കള്‍ക്ക് അര്‍ഹതയില്ല അതു പറയാന്‍.....


യിടെ തന്റെ ബ്ലോഗിലൂടെ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കുവെച്ച ചിന്തകളും അനുഭവങ്ങളും നന്മയാഗ്രഹിക്കുന്ന ആരും സമ്മതിക്കുകയും ജീവിതത്തില്‍ നടപ്പാക്കേണ്ടതുമായ കാര്യങ്ങളാണ്. ആരെങ്കിലും അതിനെ നിഷേധിക്കുമെന്ന് തോന്നുന്നില്ല. രക്തദാനവും രണ്ടു അമ്മമാരുടെ കഥയുമൊക്കെ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.
പക്ഷെ.......

Thursday, May 24, 2012

ഇസ്ലാം: നിഷ്പക്ഷര്‍ പറയുന്നു


ലോകത്ത്‌ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന മതം ഇസ്ലാമാണ്. എന്നാല്‍ ഏറ്റവും വേഗം പ്രചരിക്കപ്പെടുന്ന മതവും അത് തന്നെ. വിമര്‍ശകര്‍ ഏറെയുണ്ടെങ്കിലും അവര്‍ പറയുന്ന കാര്യങ്ങള്‍ എക്കാലവും ഒന്ന് തന്നെയായിരുന്നു. കാലത്തിനനുസരിച്ച് പുതിയ ശൈലികളിലും ഭാവത്തിലും അവര്‍ അത് പറഞ്ഞു കൊണ്ടിരിക്കുന്നു. ഇസ്ലാം അതിനു കൃത്യമായ മറുപടികള്‍ എന്നേ നല്കിക്കഴിഞ്ഞിട്ടുണ്ട്. അതെടുത്ത്‌ പറഞ്ഞുകൊടുക്കേണ്ട ബാധ്യത മാത്രമേ നമുക്കുള്ളൂ. ഇസ്ലാമിനെ വിമര്‍ശിച്ചവര്‍ മാത്രമല്ല, നിഷ്പക്ഷമായി വിലയിരുത്തിയവരും ധാരാളമുണ്ട്. അവരില്‍ ചിലരെ പരിചയപ്പെടുക. അവര്‍ പറയുന്നത് ശ്രദ്ധിക്കുക. 

Monday, May 21, 2012

സ്ത്രീ-പുരുഷ വ്യത്യാസം: ഗോര്‍ബച്ചേവ്‌ പറഞ്ഞത്‌

സ്ത്രീയുടെയും പുരുഷന്റെയും പ്രകൃതിപരമായ വ്യത്യാസം പരിഗണിക്കാതെയുള്ള സ്ത്രീ-പുരുഷ സമത്വവാദം ഇസ്ലാം അംഗീകരിക്കുന്നില്ല. എന്നാല്‍ ഈ യാഥാര്‍ത്ഥ്യത്തെ വെല്ലുവിളിച്ചു കൊണ്ട് മതവിരുദ്ധര്‍ കൊണ്ടുവന്ന പരിഷ്ക്കരണങ്ങളും ജീവിതരീതികളും പലതരത്തിലുള്ള അനര്‍ത്ഥങ്ങളും മൂല്യനിരാസങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുകയുണ്ടായി. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ചിലരെങ്കിലും ഈ വസ്തുത തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലൊരാളാണ് സോവിയറ്റ്‌ യൂണിയന്‍ ഭരണാധികാരിയായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ്. അദ്ദേഹം പറയുന്നത് കാണുക: 

ഖുര്‍ആന്‍ നല്‍കുന്ന 10 സന്ദേശങ്ങള്‍



പ്രവാചകന്‍ (സ) ക്ക് നല്‍കപ്പെട്ട നിത്യപ്രസക്തമായ, ഏറ്റവും വലിയ അമാനുഷികതയാണ് പരിശുദ്ധ ഖുര്‍ആന്‍ . ഖുര്‍ആന്റെ പ്രമേയം മനുഷ്യനാണ്. സമഗ്രമായ ഒട്ടേറെ സന്ദേശങ്ങള്‍ അത് നമുക്ക് നല്‍കുന്നു.


Saturday, May 19, 2012

ബഹുഭാര്യത്വത്തെ കുറിച്ച് ആനിബസന്റ്


സ്ലാമിനെ വിമര്‍ശിക്കുന്നവര്‍ എന്നും ബഹുഭാര്യത്വ സങ്കല്‍പ്പത്തെ കഠിനമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ പ്രകൃതിമതമായ ഇസ്ലാം അള്ളാഹു മനുഷ്യരാശിക്ക് നല്‍കിയ വ്യവസ്ഥയാണ്‌ എന്നതിന്റെ ഒരു തെളിവാണ് നിയന്ത്രിതമായ ബഹുഭാര്യത്വം അത് അനുവദിച്ചു എന്നുള്ളത്. സമഗ്രവും ആഴത്തിലുമുള്ള ചിന്തയില്ലാത്തവര്‍ മാത്രമേ അതിനെ എതിര്‍ക്കുകയുള്ളൂ. തിയോസഫിക്കല്‍ സൊസൈറ്റിയിലൂടെ നാമേറെ കേട്ടിട്ടുള്ള ഡോക്ടര്‍ ആനിബസന്റ് ഇതേ കുറിച്ച് എന്ത്  പറയുന്നുവെന്ന്   നോക്കൂ:

ആരാണ് ഇബാദ്റഹ്മാന്‍?





കാരുണ്യത്തിന്റെ തമ്പുരാനായ അല്ലാഹു തന്റെ യഥാര്‍ത്ഥ അടിമകളുടെ സ്വഭാവം ഇങ്ങനെ വിശദീകരിക്കുന്നു:

Friday, May 18, 2012

മുഹമ്മദ് നബി: നിഷ്പക്ഷര്‍ വിലയിരുത്തട്ടെ


ലോകത്ത് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വ്യക്തിത്വം ഇസ്ലാമിന്റെ അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബിയാണ്. അന്ധമായ പക്ഷപാതിത്വവും വിരോധവുമാണ്‌ പലരുടെയും വിമര്‍ശനത്തിന്റെ അടിസ്ഥാനമെങ്കില്‍ മറ്റു ചിലരുടെത് തെറ്റിധാരണ മൂലം ഉടലെടുത്തതാണ്.

Thursday, May 17, 2012

പ്രവാചകന്റെ സ്വഭാവം


മാനവകുലത്തിനു സമ്പൂര്‍ണ മാതൃകയാണ്  പ്രവാചകന്‍ (സ). ഒരു ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കാന്‍ നിയോഗിതനായ അദ്ദേഹം നേതൃഗുണങ്ങളില്‍ മാത്രമല്ല, അപാരമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉജ്ജ്വലമാതൃക കാണിച്ചതായി പ്രമാണങ്ങളും ചരിത്രവും നമ്മെ പഠിപ്പിക്കുന്നു.  അതിന്റെ അനേകം ഉദാഹരണങ്ങളില്‍ ചിലത് വിശദീകരിക്കുകയാണ് ഇവിടെ. 

ദൈവവിശ്വാസിയാകാന്‍ 10 കാരണങ്ങള്‍



ദൈവം ഇല്ലെന്നു പറയാന്‍ ഒരു നിരീശ്വരവാദിയുടെ മുമ്പിലുള്ള ഒരേയൊരു ന്യായം അത് ഇന്ദ്രിയഗോചരമല്ല എന്നാണ്. രണ്ടു കാരണങ്ങളാല്‍ ഈ വാദം അബദ്ധമാണ്. ഒന്നാമത്, ദൈവം പദാര്‍ഥാതീതന്‍ ആണ്. അങ്ങനെയുള്ള ആ അസ്ഥിത്വം പദാര്‍ഥത്തെ മാത്രം അനുഭവിക്കാന്‍ കഴിവുള്ള നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു വിധേയമാകണം എന്ന്  പറയുന്നത്  വിഡ്ഢിത്തമാണ്.

സ്വര്‍ഗത്തെ കുറിച്ച് 10 ചോദ്യങ്ങള്‍



BY: Abu Raniya
രലോകം, സ്വര്‍ഗം, നരകം തുടങ്ങിയ അദൃശ്യകാര്യങ്ങളെ കുറിച്ച് എന്നും സംശയങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിട്ടുണ്ട്. തനിക്കു ചുറ്റുമുള്ളതും താന്‍ മനസ്സിലാക്കി വെച്ചിട്ടുള്ളതുമായ കാര്യങ്ങളെ വെച്ച് സ്വര്‍ഗ്ഗ-നരകങ്ങളെ അതുമായി താരതമ്യം ചെയ്യുക എന്നതാണ് ഇവര്‍ക്ക് സംഭവിക്കുന്ന അടിസ്ഥാന അബദ്ധം.

ബഹുദൈവത്വം യുക്തിവിരുദ്ധം


 പ്രപഞ്ചവും അതിനുള്ളിലുള്ളതും സര്‍വശക്തനായ ദൈവം തമ്പുരാന്റെ സൃഷ്ടിയാണ് എന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നു. ചില അപശബ്ദങ്ങള്‍ അതിനെതിരില്‍ ഉണ്ടെങ്കിലും. ദൈവം ഏതു പേരില്‍ അറിയപ്പെട്ടാലും അവന്‍ ഏകനാണ് എന്ന പരമസത്യം നാം അംഗീകരിച്ചേ തീരൂ.

Monday, May 14, 2012

നബി (സ) ക്ക് സിഹ്റ് ബാധിച്ചിട്ടില്ല എന്നതിനുള്ള 10 കാരണങ്ങള്‍

ഇശ (റ) പറയുന്നു: "ബനൂ സുറൈഖ് ഗോത്രക്കാരനായ ഒരാള്‍ നബിതിരുമേനിക്ക് സിഹ്ര്‍ ചെയ്തു. ലബിദ് ബിന്‍ അഅ്സം എന്നാണ് അയാളുടെ പേര്. അങ്ങനെ തിരുമേനിക്ക് ഒരു കാര്യം ചെയ്തു എന്നു തോന്നും പക്ഷേ, അത് ചെയ്തിട്ടുണ്ടാവുകയില്ല. ഒരു ദിവസം തിരുമേനി എന്റെ അടുത്തായിരുന്നു. അങ്ങനെ തിരുമേനി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. എന്നിട്ട് തിരുമേനി പറഞ്ഞു:

Saturday, May 12, 2012

ഒരു പ്രാക്ടിക്കല്‍ തട്ടിപ്പിന്റെ കഥ




13 വര്‍ഷങ്ങള്‍ക്കു മുമ്പ്  തിരൂരങ്ങാടി P.S.M.O കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. എന്റെ മെയിന്‍ വിഷയം സുവോളജി (ജന്തുശാസ്ത്രം) ആയിരുന്നു. ഉപവിഷയങ്ങളായി ബോടണിയും (സസ്യശാസ്ത്രം) കെമിസ്ട്രിയും. ഇത്രയും ഞാന്‍ പറഞ്ഞത് പഠിക്കേണ്ട സബ്ജക്ടുകളുടെ പേരൊക്കെ എനിക്കറിയാമായിരുന്നുവെന്നു നിങ്ങളെ ബോധ്യപ്പെടുത്തുവാനാണ്.

Friday, May 11, 2012

സംവാദം-5 : ഓഷോ


സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.

ഇസ്ലാമികരാഷ്ട്രം: തിരുത്തപ്പെടേണ്ട ധാരണകള്‍

സ്ലാം സമഗ്രജീവിത ദര്‍ശനമാണ്. അത് വ്യക്തിതലം മുതല്‍ ഭരണ-രാഷ്ട്രീയതലം വരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നാം മനുഷ്യര്‍ അത് സ്വീകരിച്ചു മുന്നേറിയാല്‍ മാത്രമേ ഇരുലോക വിജയം നേടാന്‍ കഴിയുകയുള്ളൂ.  

സംഘനമസ്ക്കാരം ഒരു മാതൃകാ ഗ്രാമപഞ്ചായത്ത്


സംഘനമസ്ക്കാരത്തിന്റെ അനേകം സല്ഫലങ്ങളെ കുറിച്ച് പറയവേ മൌദൂദി അതിനെ ഭരണകൂടം നടത്താനുള്ള പരിശീലനമായി കൂടി വിശദീകരിച്ചിട്ടുണ്ട്. ഈ വിഷയം വെച്ച് മൌദൂദിയെയും പ്രസ്ഥാനത്തെയും കുറിച്ച് മതരാഷ്ട്രവാദികള്‍ എന്ന് വിമര്‍ശിക്കുകയാണ് മുജാഹിദ് വിഭാഗങ്ങള്‍ . ഈ പശ്ചാത്തലത്തില്‍ താഴെ കൊടുത്തിട്ടുള്ള ഉദ്ധരണികള്‍ വായിക്കുക. ഇവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കാന്‍ അത് വളരെയേറെ സഹായകമാണ്.

തെറ്റിദ്ധരിപ്പിക്കുന്ന മുജാഹിദ് പ്രസ്ഥാനം

മാഅത്തെ ഇസ്ലാമിയെ ആദര്‍ശപരമായി തോല്പ്പികുവാന്‍ അത്യന്തം ഹീനമായ കുപ്രചരണങ്ങള്‍ നടത്തിയ ചരിത്രം മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. തങ്ങള്‍ക്കെതിരെ സമസ്തക്കാര്‍ കുപ്രചരണങ്ങള്‍ നടത്തുന്നു എന്ന്  പരിഭവിക്കാറുള്ള ഇവര്‍ അതേ സ്വഭാവം ജമാഅത്തിന് നേരെ സ്വീകരിക്കുമ്പോള്‍ അത്  ഹലാലായി തീരുമോ? തിന്മ ആര് ചെയ്താലും അത് തിന്മ തന്നെ. ചില ഉദാഹരണങ്ങള്‍ വായിക്കുക.

നിരാകരിക്കപ്പെടുന്ന ലളിത സത്യങ്ങള്‍

സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തന്നെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന  ചില ലളിതസത്യങ്ങള്‍ . പക്ഷെ സ്വാര്‍ത്ഥ താല്പ്പര്യങ്ങളുടെയോ കുപ്രചരണങ്ങളുടെയോ മറവില്‍ ഇവ അവഗണിക്കപ്പെടുന്നു.

Thursday, May 10, 2012

ഇസ്ലാമിക രാഷ്ട്രം: ഒരു മുജാഹിദ് നേതാവിന്റെ വികല മറുപടി

താനും മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നാട്ടില്‍ നിച് ഓഫ് ട്രൂത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു സ്നേഹസംവാദം പരിപാടി സംഘടിപ്പിക്കുകയുണ്ടായി. 'പ്രവാചകന്‍ മാനവരില്‍ മഹോന്നതന്‍ ' എന്നതായിരുന്നു പ്രമേയം. പ്രസ്തുത പരിപാടിയില്‍ പ്രവാചകന്റെ സവിശേഷതകള്‍ പറഞ്ഞ കൂട്ടത്തില്‍ പ്രവാചകന്‍ മാതൃകാ യോഗ്യനായ ഒരു ഭരണാധികാരി ആയിരുന്നുവെന്ന പരാമര്‍ശം ഉണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ഈയുള്ളവന്‍ ഒരു ചോദ്യം ചോദിക്കുകയും അതിനു മറുപടിയായി ചില കാര്യങ്ങള്‍ മറുപക്ഷത്ത് നിന്നും പറയുകയും ചെയ്തു. താഴെ ഉള്ള ഓഡിയോയില്‍ നിന്നും ചോദ്യവും മറുപടിയും കേള്‍ക്കാം. 

Wednesday, May 9, 2012

സംവാദം- 3 (B): ദൈവസങ്കല്‍പ്പം, മൃഗബലി, ബഹുഭാര്യാത്വം

സ്നേഹസംവാദം ഓണ്‍ലൈന്‍ മാസികയില്‍ ചില സഹോദരങ്ങളുമായി നടത്തിയ സംവാദത്തിന്റെ വിവരണങ്ങളാണ് താഴെ. സംവാദത്തില്‍ എന്റെ പക്ഷത്തു നിന്നുള്ള വാദഗതികളില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും. അത് ഇസ്ലാമിന്റെ മറുപടിയായി കാണരുതെന്ന് വിനീതമായി ഉണര്‍ത്തുന്നു.

ചിലന്തിവലയെ കുറിച്ച് ചിലത്

  

മരണം: പുതിയ ലോകത്തേക്കുള്ള കവാടം

ചിതലുകളുടെ അത്ഭുതലോകം

നിങ്ങള്‍ ഒട്ടകത്തെ നോക്കുക, അതെങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നു?

ഉറുമ്പുകളുടെ വിസ്മയലോകം

ബിഗ്‌ ബാംഗ് തിയറിയും ഖുര്‍ആനും

ഇസ്ലാമും സംഗീതവും

ലയും സാഹിത്യവുമൊക്കെ ഇസ്ലാമിന് അന്യമോ അപ്രധാനമോ ആണെന്ന ഒരു പൊതുധാരണ നിലവിലുണ്ട്. ഒരാള്‍ നല്ല ഗായകനാണ്, അല്ലെങ്കില്‍ അഭിനയ മികവുള്ളവനാണ്, അതുമല്ലെങ്കില്‍ മനോഹരമായി ചിത്രം വരക്കുന്നവനാണ് എന്നൊക്കെ കേട്ടാല്‍ ആ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ നന്മയുടെ മാര്‍ഗത്തില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യണമെന്നു പറയുന്ന മതനേതാക്കന്മാര്‍ വളരെ കുറവാണ്. വരണ്ടതും ഗൗരവം മാത്രം നിറഞ്ഞതുമായ ഒരു ഇസ്ലാമാണ് അത്തരക്കാരുടെ  മുമ്പിലുള്ളത് എന്ന് വേണം മനസ്സിലാക്കാന്‍.

Sunday, May 6, 2012

കാരുണ്യമാണ് ഇസ്ലാം

ഇസ്ലാം ക്രൂരതയുടെ പ്രതീകമാണ്, ഹിംസയാണ് അതിന്റെ മുഖമുദ്ര എന്നൊക്കെയാണ് ഇസ്ലാം വിരുദ്ധര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ നിരവധി ഖുര്‍ആന്‍ വചനങ്ങളും പ്രവാചക വചനങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നത് ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖം കാരുണ്യത്തിന്റെതും സഹിഷ്ണുതയുടെയും ആണെന്നതാണ്. ചില പ്രധാനപ്പെട്ട വചനങ്ങള്‍ കാണുക:

Saturday, May 5, 2012

അറിവ്, അധ്യാപനം: പ്രവാചകന്റെ മൊഴിമുത്തുകള്‍


വായിക്കുക എന്ന ദൈവത്തിന്റെ കല്പ്പനയോടെയാണ് ഖുര്‍ആന്റെ അവതരണം തുടങ്ങുന്നത്. തൂലിക കൊണ്ട് പഠിപ്പിച്ച നാഥന്‍ എന്ന് അല്ലാഹു സ്വയം വിശേഷിപ്പിക്കുന്നു. ദൈവനാമത്തിലുള്ള വായനയും എഴുത്തും പഠനവുമാണ് ഇസ്ലാം മനുഷ്യനോടു ആവശ്യപ്പെടുന്നത്. ഇതിനര്‍ത്ഥം പഠിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് 'ദൈവനാമത്തില്‍ ' എന്ന് ഉരുവിട്ടാല്‍ മാത്രം മതി എന്നല്ല.


പല്ലി ഹദീസുകള്‍ - പരിഹാസ്യമായ ന്യായീകരണങ്ങള്‍

പല്ലികളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഹദീസുകളെ ന്യായീകരിച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്ന Jauzal CP എന്ന ഒരു വ്യക്തിയുടെ വീഡിയോ കാണുവ...